Keron News

Keron News A News Channel

22/05/2023
19/02/2022

CPIM "പച്ച" വൽക്കരണത്തിലേക്ക് പോകുന്നത് അപകടം

08/02/2022

കേരളത്തിൽ ക്രമ സമാധാന പാലനം ശക്തി പെടുത്തുക

02/01/2022

KSRTC - ശമ്പള പരിഷ്കരണം - തൊഴിലാളിയും, പൊതു സമൂഹവും അറിയാനുള്ളത് !

പത്ത് വർഷങ്ങൾക്ക് ശേഷം KSRTC യിൽ ഒരു ശമ്പള പരിഷ്കരണത്തിന്റെ കരാർ തയ്യാറാക്കിയിരിക്കുകയാണ്. 2022 ജനുവരി മുതൽ സർക്കാർ ജീവനക്കാർക്ക് തുല്ല്യമായ ശമ്പളം KSRTC ജീവനക്കാരന്റെ കൈകളിലെത്തും എന്ന് പൊതു സമൂഹത്തിന്റെ മുന്നിൽ അധികാരികൾ കൊട്ടിഘോഷിച്ച് കഴിഞ്ഞു. സമൂഹ മാധ്യമങ്ങൾ ഇതിന് വലിയ പ്രചാരണവും നല്കി കഴിഞ്ഞു. 8730 ബേസിക് പേ നിലവിലുള്ള ജീവനക്കാരൻ പുതിയ ശമ്പളമായ 23000 ത്തിന് അർഹനാകുമ്പോൾ 14270 രൂപ അവന് അധികം കിട്ടും എന്നാണ് പൊതു സമൂഹത്തിന്റെ ധാരണ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അധികാരികൾ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് ആ രീതിയിലാണ്. ആയതിനാൽ ഈ ശമ്പളക്കരാറിന്റെ അകത്തളങ്ങളിലേക്ക് നമുക്ക് ഒന്ന് എത്തിനോക്കാം !
ഈ ശമ്പളക്കരാറിന്റെ കക്ഷികൾ എന്ന് പറയുന്നത് , KSRTC മാനേജ്മെന്റ് ഒന്നാം കക്ഷിയും, CITU, TDF, BMS എന്നീ യൂണിയനുകൾ രണ്ടാം കക്ഷിയുമാണ്. ഇവരാണ് ശമ്പളക്കരാറിന്റെ അവകാശികൾ . 2021 വർഷം 6-ാം മാസത്തിൽ ജീവനക്കാരന്റെ ബേസിക് പേ എന്തായിരുന്നോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പള പരിഷ്കരണം. ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളവും, കരാറനുസരിച്ചുള്ള പുതിയ ശമ്പളവും നമുക്ക് ഒന്ന് നോക്കാം

നിലവിൽ 13390 ബേസിക് പേ ഉള്ള ഒരാൾ ഇപ്പോൾ വാങ്ങുന്നത് - (ഏകദേശം)
13390 (BP) + 14997 ( 112% DA + 600 (HRA ) + 1500 ( ഇടക്കാലം) = 30487 -> 30 500

പിടുത്തം -> 1400 (Pf) + 800 (ഇൻഷുറൻസ് ) = 2200

കൈയ്യിൽ ഇപ്പോൾ കിട്ടുന്നത് -> 30500 - 2200 = 28300

പുതിയ കരാർ അനുസരിച്ച് 13390 ബേസിക് പേ ഉള്ള ഒരാൾക്ക് കിട്ടുന്നത്

13390 (BP) + 18345 ( 13 7% DA ) + 1339 (10% ഫിറ്റ്മെന്റ് ) = 33074ഇത് റൗണ്ട് ചെയ്ത് അടുത്ത സ്റ്റേജായ 33800 ആകും . ഇതിന്റെ കൂടെ 4% HRA ആയ 1350 രൂപ കൂട്ടുമ്പോൾ 35150 കിട്ടും

പിടുത്തം -> 3400 (Pf] +1300 (ഇൻഷുറൻസ് ) = 4700
കൈയ്യിൽ കിട്ടുന്നത് -> 35150-4700 = 30 450

പുതിയതും , പഴയതും തമ്മിലുള്ള വ്യത്യാസം -> 30450-28300 = 2150

2150 രൂപയാണ് ജീവനക്കാരന്റെ കൈയ്യിൽ അധികമായി കിട്ടുന്നത് ! ഇതിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. വലിയ ഒരു മാറ്റം പ്രതീക്ഷിക്കുന്ന ജീവനക്കാരനും, അങ്ങിനെ ധരിയ്ക്കുന്ന പൊതു സമൂഹവും ഈ യാഥാർത്ഥ്യം ഉൾക്കൊള്ളണം!

കേരള ചരിത്രത്തിൽ ആദ്യമായാണ് 0% DA യോട് കൂടി ഒരു ശമ്പളക്കരാർ അവതരിപ്പിക്കുന്നത്. ആ കാര്യത്തിലും KSRTC അതിന്റെ വ്യക്തി മുദ്ര പതിപ്പിച്ചു ! ശമ്പള പരിഷ്കരണ പ്രാബല്യം 1-6 - 2021 മുതലാണെങ്കിലും 1-1-2022 മുതലേ സാമ്പത്തിക ആനുകൂല്ല്യം തരികയുള്ളൂ. കുടിശ്ശിക യാതൊരു കാരണവശാലും തരില്ല. സർക്കാർ ജീവനക്കാർക്ക് പരമാവധി ഗ്രാറ്റുവിറ്റി 17ലക്ഷമാണ്. എന്നാൽ നമുക്ക് 10 ലക്ഷമാണ്. അവിടെയും 7 ലക്ഷം മുക്കി ! അടുത്ത ഒരു വർഷത്തിനുള്ളിൽ 6000 ബസ്സ് ഓടിക്കും എന്ന് കരാറിൽ പറയുന്നു. മാനേജ്മെന്റ് കണക്കനുസരിച്ച് 6000 ബസ്സിന് (6000 x 1.8 = 10800) 10800 കണ്ടക്ടറും അത്രയും ഡ്രൈവറും വേണം. അതിന്റെ പകുതി പോലും ഇല്ല . ഇതിനായി പുതിയ നിയമനം ഇല്ല . ആശ്രിതനിയമനവും ഇല്ല . ജീവനക്കാരൻ മരിച്ചാൽ ആശ്രിതന് നക്കാപ്പിച്ചാ നല്കി പറഞ്ഞ് വിടും ! പെൻഷൻ കാര്യത്തിൽ ധനവകുപ്പും, സഹകരണ വകുപ്പും കൂടിയാലോചിച്ച് കാര്യങ്ങൾ ചെയ്യുമെന്നാണ് പറയുന്നത്. ഇവിടെ സഹകരണവകുപ്പിന്റെ റോൾ എന്താന്നെന്ന് മനസ്സിലാവുന്നില്ല. ജീവനക്കാർ ചെയ്യുന്ന ഡബിൾ ഡ്യൂട്ടി കഠിനമായതിനാൽ അവരെ സംരക്ഷിക്കാൻ സിംഗിൾ ഡ്യൂട്ടിയാക്കുമെന്നാണ് പറയുന്നത്. 16 മണിക്കൂർ ജോലി ചെയ്താൽ കിട്ടുന്ന ഡബിൾ ഡ്യൂട്ടി 12 മണിക്കൂർ ചെയ്യിപ്പിച്ച് സിംഗിൾ ആക്കാനുള്ള വിദ്യയാണെന്ന് നമുക്കല്ലേ അറിയാവൂ ! കരാറിന്റെ 47-ാം ഖണ്ഡികയിൽ പറയുന്നത് , പിരിഞ്ഞു പോയ ജീവനക്കാരെ , KSRTC യുടെ പങ്കാളിത്തമില്ലാത്ത ലേബർ സൊസൈറ്റികൾ വഴി നിയമിക്കും എന്നാണ്. കരാർ നിയമനങ്ങൾ വ്യാപകമാക്കാനും , RTC സ്വകാര്യവത്കരിക്കും ഉള്ള മുൻകൂർ ജാമ്യമാണ് ഇതെന്ന് പകൽ പോലെ വ്യക്തമല്ലേ ! കഴിവുള്ള ഓഫീസർമാരെ പുറമെ നിന്നും നിയമിക്കും എന്നാണ് പറയുന്നത്. അതിനർത്ഥം നിലവിലുള്ള ഓഫീസർമാർ കഴിവ് കെട്ടവർ ആണെന്നാണല്ലോ ? ഡ്രൈവർമാരിൽ നിന്നും ഈടാക്കുന്ന കോസ്റ്റ് ഓഫ് ഡാമേജിനെപ്പറ്റി ശക്തമായ പരാതി ഉണ്ടായിട്ട് പോലും 2012 ലെ നിയമം തുടരും എന്നാണ് പറയുന്നത്. റാക്ക് മോഷണം പോയാൽ കണ്ടക്ടറിൽ നിന്നും വൻതുക ഈടാക്കുന്ന നിയമം മാറ്റണമെന്ന് ശക്തമായ ആവശ്യം ജീവനക്കാർക്കിടയിൽ നിന്നും ഉണ്ടായിട്ട് അതിനെപ്പറ്റി ഒരക്ഷരം കരാറിൽ പറയുന്നില്ല ! മെക്കാനിക്കൽ ജീവനക്കാരുടെ ജോലിഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുന്ന തരത്തിലും, അവരെ നിർദ്ധാക്ഷണ്യം തോന്നുന്ന സ്ഥലങ്ങളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുന്ന തരത്തിലുമുള്ളതാണ് കരാറിലെ നിരദ്ദേശങ്ങൾ .. എം. പാനൽ ജീവനക്കാരുടെ പ്രശ്നങ്ങൾ പഠിച്ച്, പരിഹരിക്കാനായി കമ്മിറ്റിയെ വയ്ക്കും എന്നാണ് പറയുന്നത്. അതിന്റെയർത്ഥം ഈ നൂറ്റാണ്ടിലെങ്ങും ആ കാര്യം നടക്കില്ലായെന്ന് തന്നെയാണ്. ഒരു മാസം 20 ഫിസിക്കൽ ഡ്യൂട്ടിയുള്ളവർക്കേ ശമ്പളം എഴുതൂ എന്നുള്ളത് ഏറ്റവും ബാധിക്കുന്നത് ഓപ്പറേറ്റിംഗ് ജീവനക്കാരെയാണ് . ഷെഡ്യൂളുകൾ ഇല്ലാതെ ജോലി ചെയ്യുന്ന ഭൂരിഭാഗം ജീവനക്കാർക്കും ഇതിൻ പ്രകാരം ശമ്പളം ഗോവിന്ദ തന്നെ ! 240 ഫിസിക്കൽ ഡ്യൂട്ടിയുള്ളവർക്കേ ഇൻക്രിമെന്റുള്ളൂ. അതിന്റെയർത്ഥം ഒരു വർഷം കൊണ്ട് കിട്ടേണ്ട ഇൻക്രിമെന്റ് നൈസായിട്ട് രണ്ട് വർഷമാക്കി മാറ്റി. ഇതൊക്കെ സർക്കാർ ജീവനക്കാർക്ക് തുല്യമായ , സ്വപ്നസമാനമായ ശമ്പളക്കരാറിന്റെ ചുരുക്കം ചില കാര്യങ്ങൾ മാത്രം. കരാർ ആഴത്തിൽ പഠിയ്ക്കുന്ന ഒരാൾക്ക് ഇതിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും. ജനുവരി 3 ന് ചർച്ചയ്ക്കായി പോകുന്ന വർ ഇതെല്ലാം നോക്കുമല്ലോ?

Address


Website

Alerts

Be the first to know and let us send you an email when Keron News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share