Tinmenmalayalam

  • Home
  • Tinmenmalayalam

Tinmenmalayalam Uncomfortable conversations and ugly truths

IG - https://www.instagram.com/p/CtZLUrLvwaj/ജോണി ഡെപ്പ് vs ആംബർ ഹേർഡ് കേസ് മുഴുവൻ മീമുകളുടെയും തമാശകളുടെയും ഒരു യുദ്ധക്...
12/06/2023

IG - https://www.instagram.com/p/CtZLUrLvwaj/

ജോണി ഡെപ്പ് vs ആംബർ ഹേർഡ് കേസ് മുഴുവൻ മീമുകളുടെയും തമാശകളുടെയും ഒരു യുദ്ധക്കളമായി മാറിയത് എന്നെ നിരാശപ്പെടുത്തിയിരുന്നു

പ്രധാനപ്പെട്ട പാഠങ്ങൾ ഒന്നും തന്നെ നാം ഉൾക്കൊണ്ടില്ല; ഗാർഹിക പീഡനത്തിന്റെ യാഥ്യാർഥ്യങ്ങൾ , സ്ത്രീകളും പുരുഷന്മാരും തുല്യ നിരക്കിൽ അത്തരം അക്രമങ്ങളിൽ എങ്ങനെ ഏർപ്പെടുന്നു , അവർ എങ്ങനെ വ്യതസ്തമായ അക്രമരീതികൾ ഉപയോഗിക്കുന്നു, എങ്ങനെ അവ പരസ്പരം തുടർന്നുപോകുന്നു എന്നതുമെല്ലാം.

ഉപയോഗപ്രദമായ സംഭാഷണങ്ങൾക്ക്പകരം, ടീം ജോണിയും ടീം ആമ്പറും വടികൾ എടുത്ത് പരസ്പരം തമ്മിൽത്തല്ലി.

ഈ സംഭാഷണങ്ങൾ അര്ഥശൂന്യമായി കലാശിച്ചു; അവ ഹാഷ്‌ടാഗുകളിലേക്കും ചെറിയ ട്വീറ്റുകളിലേക്കും ഒതുങ്ങി.

അത്രയൊക്കയേ പ്രതീക്ഷിക്കേണ്ടിയിരുന്നുള്ളു എന്ന് ഞാൻ കരുതി.

എന്നാൽ ഞാൻ ഒട്ടും പ്രതീക്ഷിയ്ക്കാഞ്ഞത്, 130-ലധികം ഫെമിനിസ്റ്റ് സംഘടനകൾ ആംബർ ഹേർഡിനെ പിന്തുണച്ച് ഒരു തുറന്ന കത്തുമായി രംഗത്തെത്തിയാണ്.

അതെ, നമ്മുടെ ഗാർഹിക പീഡന സംഘടനകൾ പ്രത്യയശാസ്ത്രങ്ങൾക്ക് അടിമകളായ ലോകത്താണ് നമ്മൾ ജീവിക്കുന്നത്, അവർ ഇപ്പോൾ ഒരു അക്രമിയെ പരസ്യമായി പിന്തുണയ്ക്കുന്നു.

എനിക്കിത് മനസ്സിലാകുന്നില്ല.

ശബ്ദ സംഭാഷണങ്ങൾ , വിദഗ്ധരുടെ സാക്ഷ്യങ്ങൾ, ദൃക്‌സാക്ഷികളുടെ കണക്കുകൾ, മെഡിക്കൽ റെക്കോർഡുകൾ, ഫോട്ടോഗ്രാഫിക് തെളിവുകളുടെ പർവതങ്ങൾ എന്നിവ റാഡിക്കൽ ഫെമിനിസ്റ്റ് രോഷത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നില്ലേ?

ഇനിയും എത്രയധികം തെളിവുകൾ വേണം അവരുടെ തലച്ചോറിന് ഇതിൽ കുറച്ചെങ്കിലും ഉൾകൊള്ളാൻ ?

ഈ കത്ത് നിങ്ങളും തീർച്ചയായും വായിക്കേണ്ടതാണ്, amberopenletter.com.

അതിൽ ഒപ്പിട്ടവർ എന്നെ ഒട്ടും ആശ്ചര്യപ്പെടുത്താത്ത വിഡ്ഢികളാണ്. സ്വയം പൊങ്ങികളായ, സ്വയം വാഴ്ത്തപ്പെട്ട ഈ 'വിദഗ്ധർ', തങ്ങൾ വിശ്വസിക്കുന്ന പ്രത്യശാസ്ത്രത്തിനു വേണ്ടി സ്വയം ബലികൊടുക്കാൻ പോലും മടിക്കില്ല . മുമ്പ് നിശ്ശബ്ദനും ഭീരുക്കളും ആയിരുന്ന ഇവർ ഇപ്പോൾ പൂർണ്ണ ശക്തിയോടെ പുറത്തുവന്നിരിക്കുന്നു.

നിങ്ങൾക്കെന്ത് തോന്നുന്നു?

~

Source
Teen Violence Study https://tinyurl.com/bdeukfkm

Content Credits -
Post Credits -

IG - https://www.instagram.com/p/CtG4lYxPwgF/വിമോചനത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനമാ...
05/06/2023

IG - https://www.instagram.com/p/CtG4lYxPwgF/

വിമോചനത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഒരു പ്രസ്ഥാനമായിരിന്നിട്ടുകൂടി, ഫെമിനിസം ലിംഗസമത്വ സംവാദങ്ങളുടെ കുത്തകയാകാനുള്ള ശ്രമം ഇന്നും തുടരുന്നു.

അതെ. ഗാർഹിക പീഡനങ്ങളെക്കുറിച്ചോ, ലൈംഗികാതിക്രമങ്ങളെക്കുറിച്ചോ, രക്ഷാകർതൃത്വത്തെക്കുറിച്ചോ, ശരീരത്തിന്റെ പ്രതിച്ഛായയെക്കുറിച്ചോ,അല്ലെങ്കിൽ പൊതുവേ ലിംഗസമത്വത്തെക്കുറിച്ചോ സംസാരിക്കുമ്പോഴെല്ലാം, പലപ്പോഴും കേൾക്കുന്ന ചോദ്യമാണ്, 'ആഹാ, നിങ്ങളും ഒരു ഫെമിനിസ്റ്റാണോ?'

"അല്ല" എന്ന് മാന്യമായി ഞാൻ പറയുമ്പോൾ അവരുടെ തിളങ്ങുന്ന കണ്ണുകളും, മൃദുലമായ ആശ്ചര്യവും പിന്നെ അധികനേരം നീണ്ടുനിൽക്കില്ല, ഉടനെ തന്നെ അവരുടെ ഭാവം ആശയക്കുഴപ്പമായി മാറും .

അവരുടെ നിരാശയുടെ കാരണം എനിക്ക് മനസ്സിലാവാറുണ്ട് - Parvathy Thiruvothu പറഞ്ഞതുപോലെ ; 'ഒന്നുകിൽ നിങ്ങൾ ഒരു ഫെമിനിസ്റ്റാണ്, അല്ലെങ്കിൽ നിങ്ങൾ ഒരു സ്ത്രീവിരുദ്ധനാണ്'.

അല്ലെങ്കിൽ Riyas salimm പോലുള്ള ചിലർ നമ്മുടെയൊക്കെ രക്ഷാധികാരി ചമഞ്ഞു വിശദീകരിക്കുന്നത് പോലെ.

‘നിങ്ങൾ ഒന്നുകിൽ ഒരു ഫെമിനിസ്റ്റാണ് അല്ലെങ്കിൽ നിങ്ങൾ ഒരു സ്ത്രീവിരുദ്ധനാണ്.’

അതെ, യഥാർത്ഥത്തിൽ ഞാൻ ഉള്ളിന്റെയുള്ളിൽ ഒരു ഫെമിനിസ്റ്റാണ് (പക്ഷെ എനിക്കുപോലും അറിയില്ല), തുല്യതയിലുള്ള എന്റെ വിശ്വാസങ്ങളാൽ ഞാൻ സ്വയമേവ ഞാൻ പോലുമറിയാതെ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീരുന്നു.

തീർച്ചയായും ഈ ഫെമിനിസ്റ്റ് മതപണ്ഡിതർ പറയുന്നത് തെറ്റാണ്.

കാരണം, ഒരു ഫെമിനിസ്റ്റ് ആകാതെതന്നെ - നിങ്ങൾക്ക് പരിപൂർണ്ണമായും സ്ത്രീകളെ പരിപാലിക്കുകയും, അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുകയും, സമ്പൂർണ്ണ ലിംഗ സമത്വത്തിൽ വിശ്വസിക്കുകയും ചെയ്യാം.

വാസ്തവത്തിൽ, മിക്ക ആളുകളും ലിംഗസമത്വത്തിൽ വിശ്വസിക്കുന്നു, എന്നാൽ അവർ 'ഫെമിനിസ്റ്റുകൾ' ആകുന്നില്ല.

വ്യക്തിപരമായി, ഞാൻ ഫെമിനിസം ഉപേക്ഷിച്ചതിന് കാരണം കാരണം ഞാൻ സ്ത്രീകളെ സ്നേഹിക്കാത്തതുകൊണ്ടോ ദുരിതങ്ങളിൽ അവരോടുള്ള അനുകമ്പ നഷ്ടപ്പെട്ടതുകൊണ്ടോ അല്ല. മറിച്ചു ആ പ്രസ്ഥാനത്തിൽ അടിത്തറയായി നിലനിൽക്കുന്ന പുരുഷവിരുദ്ധ മതഭ്രാന്തിൽ വിയോജിപ്പുള്ളതിനാലാണ്.

ഞാൻ അവരുടെ ലക്ഷ്യത്തോട് യോജിക്കുന്നു. എനിക്കും സമത്വ സുന്ദരമായ ഒരു ലോകത്തിൽ എത്തിച്ചേരാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിനുള്ള ശരിയായ വഴി ഫെമിനിസം ആണെന്ന് എനിക്ക് തോന്നിയില്ല, അതിനാൽ ഞാൻ മറ്റൊരു പാത തെരെഞ്ഞെടുത്തു.

അതുപോലെ, വോട്ടെടുപ്പിൽ പങ്കെടുത്ത ഫെമിനിസ്റ്റല്ലാതെ അമേരിക്കൻ സ്ത്രീകളിൽ രണ്ടിൽ ഒരാൾ 'ഫെമിനിസം വളരെ തീവ്രമാണ്' എന്ന അഭിപ്രായക്കാരാണ്, കൂടാതെ ഫെമിനിസ്റ്റല്ലാതെ അമേരിക്കൻ പുരുഷന്മാരിലും സ്ത്രീകളിലും നാലിൽ ഒരാൾ 'ഫെമിനിസം പുരുഷവിരുദ്ധമാണ്' എന്ന് വിശ്വസിക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകളുടെ മൂല്യവത്തായ ഉൾക്കാഴ്ചകളാണിവ, ഫെമിനിസത്തിന് ഇവ ദഹിക്കാൻ ബുദ്ധിമുട്ടാണ്.

ഖേദകരമെന്നു പറയട്ടെ, 'യഥാർത്ഥ ഫെമിനിസം' എന്ന മുറുമുറുപ്പോടെ ചിലർ, പലപ്പോഴും ചവറ്റുകുട്ടയിൽ തള്ളിക്കളയുന്ന ആശയങ്ങളുമാണിത്.

അപ്പോൾ നിങ്ങൾ സ്വയം എന്താണ് വിളിക്കുന്നത്?

നിങ്ങൾ ഫെമിനിസത്തിനുള്ളിൽ നിൽകുകയാണോ ? അതോ നിങ്ങൾ മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഫെമിനിസം അതിനെ ചുറ്റിപ്പറ്റി തുടരുന്ന വിമർശനങ്ങൾക് ചെവികൊടുക്കേണ്ട സമയമായോ?

~
YouGov – are you a feminist? https://tinyurl.com/ye3b6sya
YouGov USA – why are you not a feminist? https://tinyurl.com/yfbwknf7

Content Credits -
Post Credits -

IG - https://www.instagram.com/p/CstQvx3vRue/സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ, നമുക്ക് സമൂഹത്തെ എങ്ങനെ മാറ...
26/05/2023

IG - https://www.instagram.com/p/CstQvx3vRue/

സ്ത്രീകൾക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ, നമുക്ക് സമൂഹത്തെ എങ്ങനെ മാറ്റാനാവും? എന്ന് നമ്മൾ ചിന്തിക്കുന്നു

എന്നാൽ പുരുഷന്മാർക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോൾ, പുരുഷന്മാർക്ക് എങ്ങനെ സ്വയം മാറാൻ കഴിയും? എന്നാണ് നമ്മൾ ചിന്തിക്കുന്നത്

ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും പുരുഷന്മാരെ കരണക്കാരായി പ്രതിഷ്ഠിക്കുന്നത് കണ്ടാണ് നമ്മൾ വളർന്നുവന്നത്. തങ്ങളുടെ പ്രശ്നങ്ങൾക്ക് മാത്രമല്ല, എല്ലാവരുടെയും, എല്ലായിടത്തെയും, അക്ഷരാർത്ഥത്തിൽ എല്ലാഴ്പ്പോഴും അവർ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരാകുന്നു.

ഇത് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്.

പ്രത്യേകിച്ചും, തങ്ങൾ അന്തർലീനമായി പ്രശനക്കാരും, മാറ്ററ്റുള്ളവരെ അടിച്ചമർത്തുന്നവരും, സ്വേച്ഛാധിപത്യരും അക്രമാസക്തവും, വിഷലിപ്തറുമാണെന്ന് കേട്ട് വളരുന്ന ആൺകുട്ടികൾക്ക്.

അതിലും കഷ്ടം, സമൂഹത്തിലെ നന്മമരങ്ങൾ എന്ന് അവകാശപ്പെടുന്നവരുടെ വായിൽ നിന്നാണ് പലപ്പോഴും ഈ വാക്കുകൾ നാം കേൾക്കാറ് ; ധാർമ്മികതയുടെ മഹത്തായ സംരക്ഷകരും, മനുഷ്യരാശിയുടെ കുലീനരായ പോരാളികളുമായ അവരിൽനിന്നു തന്നെ.

യുവാക്കളെയും ആൺകുട്ടികളെയും കുറ്റപ്പെടുത്തുകയോ ആക്രോശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്ന നിരവധി കഥകൾ ഞാൻ കേട്ടിട്ടുണ്ട്, “അവരുടെ കാലം കഴിഞ്ഞെന്നു” അഹങ്കാരത്തോടെ അവരോടു പറയുന്നു, അതിനോട് അവർ പ്രതികരിച്ചാൽ, അവരും പ്രശ്നക്കാരായി മുദ്രകുത്തപ്പെടുന്നു.

നിരപരാധികളായ ആൺകുട്ടികളെ അവരെല്ലാം ഭാവിയിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പോകുന്നവരാണെന്നു 'വിദ്യാഭ്യാസം' സ്‌കൂളുകളിൽ നൽകുന്ന ഫെമിനിസ്റ്റ് 'ലൈംഗിക വിദ്യാഭ്യാസ' ഗ്രൂപ്പുകളും ഇന്ന് സജീവമാണ്.

ഇതെന്നെ അത്ഭുതപെടുത്തുന്നില്ല.

എല്ലാ രാഷ്ട്രീയ ചേരികളും ആൺകുട്ടികളെയും പുരുഷന്മാരെയും ഒറ്റുകൊടുക്കുന്നു.

വലതു പക്ഷത്തുള്ള പലരും പുരുഷന്മാരോട് വീരന്മാരും , ശക്തരായ നേതാക്കളും, ചിലവിനുകൊടുക്കുന്നവരും, ധീരന്മാരും, ഉയർന്ന ജോലിയുള്ളവരും , കോടീശ്വരന്മാരും, സൂപ്പർകാർ ഉടമകളും ആകാൻ അവകാശപ്പെടുന്നു.

ഇടത് പക്ഷത്തുള്ള പലരും പുരുഷന്മാരോട് പറയുന്നത് അവർ അടിച്ചമർത്തുന്നവരും, കുപിതരും, വിശേഷാധികാരമുള്ളവരും , ദുർബലരും, വിഷലിപ്തമായവരും, പുരുഷാധിപത്യ സ്വേച്ഛാധിപതികളുമാണെന്നാണ്.

ഇതിനിടയിൽ നമ്മുടെ ആൺകുട്ടികളും പുരുഷന്മാരും അവഗണിക്കപ്പെടുന്നു. അവർക്കു മുകളിലുള്ളവരുടെ അനന്തമായ ലിംഗയുദ്ധത്തിൽ രാഷ്ട്രീയപ്രചാരകരുടെ വികാരസ്പോടനങ്ങൾക്കും, ആക്രോശങ്ങൾക്കും ,രോഷത്തിനും, നീരസത്തിനും ബലിയാടുകളായി മാറുന്നു.

ഒരു പുരുഷനായി ജനിച്ചു എന്നതൊഴികെ മറ്റൊരു തെറ്റും ചെയ്യാത്തവർ.

എന്തുകൊണ്ടാണ് പലരും പുരുഷന്മാരെയും ആൺകുട്ടികളെയും പ്രശ്നങ്ങൾക്ക് അവരെത്തന്നെ കുറ്റപ്പെടുത്തുന്നത്?

എന്തുകൊണ്ടാണ് ഇത് എപ്പോഴും അവരുടെ കുറ്റമാവുന്നത്?

എന്തുകൊണ്ടാണ് നമ്മൾ അവർക്ക് ഇത്രയധികം ഉത്തരവാദിത്വം നൽകുന്നത്, എന്നിട്ടും സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒരു ഉത്തരവാദിത്വവും കൊടുക്കാത്തത്?

ചുരുക്കത്തിൽ, സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ട്, പുരുഷന്മാരാണ് പ്രശ്നം.

ലിംഗ സംവാദങ്ങളിൽ ഇനിയും വലിയ ഇരട്ടത്താപ്പുകളുണ്ടോ ?

ഈ പ്രശ്നങ്ങൾ സ്ത്രീകളെയും ബാധിക്കുന്നുണ്ട്.

വലത്പക്ഷത്തെ പലരും സ്ത്രീകളെ പുരുഷന്മാരേക്കാൾ കഴിവു കുറഞ്ഞവരായും, പരിപാലിക്കേണ്ടവരായും , അമ്മയായും,വീട്ടമ്മമാരായും ഒതുക്കുന്നു.

മറ്റുള്ളവരെ ആക്രമിക്കാൻ കഴിവില്ലാത്ത, സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്ത പുരുഷാധിപത്യത്തിന്റെ പാവകളായാണ് ഇടതുപക്ഷം പലപ്പോഴും സ്ത്രീകളെ ചിത്രീകരിക്കുന്നത്.

~
Content Credits -
Post Credits -

22/05/2023

IG - https://www.instagram.com/p/Csi6O9FvgrJ/

എവിടെയും, അത് 'ബിസിനസ്' പുസ്തകങ്ങളിൽ നിന്നായാലും, അല്ലെങ്കിൽ തിളങ്ങുന്ന ബുഗാട്ടിയുടെ ജനൽ ചില്ലുകൾക്കുള്ളിൽ നിന്ന് വിളിച്ചു പറയുന്നതായാലും, പുരുഷന്മാരെ കൂടുതൽ 'ആൽഫ മെയിൽ' ആകാൻ സഹായിക്കുന്ന ആളുകളുടെയെണ്ണം കുതിച്ചുയരുകയാണ്. ഇവർ ഭാവിയിലെ 'ഉയർന്ന മൂല്യമുള്ള' പുരുഷന്മാർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ചിലപ്പോൾ അവകാശപ്പെടാം, എന്നാൽ പുരുഷന്മാരെ 'പുരുഷാധിപത്യം' അല്ലെങ്കിൽ 'അടിച്ചമർത്തുന്നവർ', 'ടോക്സിക്', അല്ലെങ്കിൽ 'ദുർബലർ' എന്ന് ചാപ്പ കുത്തുന്നത് പോലെ പിന്തിരിപ്പനും ഉപയോഗശൂന്യവുമായ ഒരു ലോകവീക്ഷണമാണിത്.

അതെ, 'ആൽഫ മെയിൽ' എന്ന ആശയം പുരുഷത്വത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു വികലമായ പദം തന്നെയാണ്.

പലർക്കും, ഒരു ആൽഫ മെയിൽ എന്നത് സാമ്പത്തികമായി ആധിപത്യം സ്ഥാപിക്കാനും, സ്വയം നിലനിൽക്കാനും കഴിയുന്ന ധനികനും ശക്തനുമായ ഒരു വ്യക്തിയാണ്.

അടിസ്ഥാനപരമായി പൊതുവെ നിന്ദ്യരായ, അഹങ്കാരികളായ, പൊള്ളയായ പുരുഷന്മാരെ ഒരുതരം മാതൃകയായി കാണിക്കാനും തെറ്റായ രീതിയിൽ ഇത് ഉപയോഗിക്കപ്പെടുന്നു.

യാഥ്യാർഥ്യത്തിൽ എന്നാൽ ജന്തുലോകത്തിൽ ആൽഫ മെയിൽസ്‌ എങ്ങനെയാണ് എന്നത് ഇതിൽനിന്നും തീർത്തും വ്യത്യസ്തമാണ്.

യഥാർത്ഥത്തിൽ നമ്മുടെ ഏറ്റവും അടുത്ത ബന്ധുവായ ചിമ്പാൻസികളിൽ, ആൽഫ മെയിൽസ്‌ അസാധാരണമാം വിധം ഉദാരമതികളാണ്.

ശക്തരും, ആരോഗ്യവാന്മാരും ആണെങ്കിലും ഉയർന്ന അനുകമ്പയും, മറ്റുള്ളവർക്ക് സമ്മാനങ്ങൾ നൽകുന്നതും കൂടി അവരുടെ സവിശേഷതയാണ്.

അതെ, അവർ അനുകമ്പയുള്ളവരാണ്. അവർ എല്ലാ ചിമ്പാൻസികളെക്കാളും ഏറ്റവും ഉയർന്ന സഹാനുഭൂതി കാണിക്കുന്നവരാണ്, ആൽഫ ഫിമെയിൽസിനേക്കാളും ഉയർന്ന സഹാനുഭൂതി അവർക്കുണ്ട്. അവർ ചിമ്പാൻസി സമൂഹങ്ങൾക്കുള്ളിൽ കുട്ടികളോട് ദയയോടെ പെരുമാറിയും, കൂട്ടത്തിലെ നിഷ്പക്ഷ സമാധാനപാലകരായും, 'മുഖ്യ നയതന്ത്രജ്ഞന്മാരായി' പ്രവർത്തിച്ചുകൊണ്ടും കൂട്ടാളികളിൽ നിന്ന് പിന്തുണയും, ആദരവും നേടിയെടുക്കുന്നു.

അവർ യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും മറ്റുള്ളവരെ കളിയാക്കിയും, തമ്മിൽത്തല്ലിച്ചും നേട്ടംകൊയ്യുന്ന വാഴക്കാളികളല്ല. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് 'ആൽഫ മെയിൽ' എന്ന വാക്ക് ജനപ്രിയമാക്കുന്നതിന് ഭാഗികമായി ഉത്തരവാദിയായ 'ചിമ്പാൻസി പൊളിറ്റിക്സ്' എന്ന പുസ്തകം രചിച്ച ഡോ. ഫ്രാൻസ് ഡി വാൾ എന്ന പ്രിമറ്റോളജിസ്റ്റ്ൽ നിന്നും ഇതിനെ കുറിച്ച് കൂടുതൽ വിശദമായി കേൾക്കാം...
~
TED Talk https://tinyurl.com/2b5xmrcx
Chimpanzee Politics - https://amzn.to/3q32zqE
Content Credits -
Post Credits -


IG - https://www.instagram.com/p/Csi6O9FvgrJ/എവിടെയും, അത് 'ബിസിനസ്' പുസ്തകങ്ങളിൽ നിന്നായാലും, അല്ലെങ്കിൽ തിളങ്ങുന്ന ബുഗ...
22/05/2023

IG - https://www.instagram.com/p/Csi6O9FvgrJ/

എവിടെയും, അത് 'ബിസിനസ്' പുസ്തകങ്ങളിൽ നിന്നായാലും, അല്ലെങ്കിൽ തിളങ്ങുന്ന ബുഗാട്ടിയുടെ ജനൽ ചില്ലുകൾക്കുള്ളിൽ നിന്ന് വിളിച്ചു പറയുന്നതായാലും, പുരുഷന്മാരെ കൂടുതൽ 'ആൽഫ മെയിൽ' ആകാൻ സഹായിക്കുന്ന ആളുകളുടെയെണ്ണം കുതിച്ചുയരുകയാണ്. ഇവർ ഭാവിയിലെ 'ഉയർന്ന മൂല്യമുള്ള' പുരുഷന്മാർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് ചിലപ്പോൾ അവകാശപ്പെടാം, എന്നാൽ പുരുഷന്മാരെ 'പുരുഷാധിപത്യം' അല്ലെങ്കിൽ 'അടിച്ചമർത്തുന്നവർ', 'ടോക്സിക്', അല്ലെങ്കിൽ 'ദുർബലർ' എന്ന് ചാപ്പ കുത്തുന്നത് പോലെ പിന്തിരിപ്പനും ഉപയോഗശൂന്യവുമായ ഒരു ലോകവീക്ഷണമാണിത്.

അതെ, 'ആൽഫ മെയിൽ' എന്ന ആശയം പുരുഷത്വത്തെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു വികലമായ പദം തന്നെയാണ്.

പലർക്കും, ഒരു ആൽഫ മെയിൽ എന്നത് സാമ്പത്തികമായി ആധിപത്യം സ്ഥാപിക്കാനും, സ്വയം നിലനിൽക്കാനും കഴിയുന്ന ധനികനും ശക്തനുമായ ഒരു വ്യക്തിയാണ്.

അടിസ്ഥാനപരമായി പൊതുവെ നിന്ദ്യരായ, അഹങ്കാരികളായ, പൊള്ളയായ പുരുഷന്മാരെ ഒരുതരം മാതൃകയായി കാണിക്കാനും തെറ്റായ രീതിയിൽ ഇത് ഉപയോഗിക്കപ്പെടുന്നു.

യാഥ്യാർഥ്യത്തിൽ എന്നാൽ ജന്തുലോകത്തിൽ ആൽഫ മെയിൽസ്‌ എങ്ങനെയാണ് എന്നത് ഇതിൽനിന്നും തീർത്തും വ്യത്യസ്തമാണ്.

യഥാർത്ഥത്തിൽ നമ്മുടെ ഏറ്റവും അടുത്ത ബന്ധുവായ ചിമ്പാൻസികളിൽ, ആൽഫ മെയിൽസ്‌ അസാധാരണമാം വിധം ഉദാരമതികളാണ്.

ശക്തരും, ആരോഗ്യവാന്മാരും ആണെങ്കിലും ഉയർന്ന അനുകമ്പയും, മറ്റുള്ളവർക്ക് സമ്മാനങ്ങൾ നൽകുന്നതും കൂടി അവരുടെ സവിശേഷതയാണ്.

അതെ, അവർ അനുകമ്പയുള്ളവരാണ്. അവർ എല്ലാ ചിമ്പാൻസികളെക്കാളും ഏറ്റവും ഉയർന്ന സഹാനുഭൂതി കാണിക്കുന്നവരാണ്, ആൽഫ ഫിമെയിൽസിനേക്കാളും ഉയർന്ന സഹാനുഭൂതി അവർക്കുണ്ട്. അവർ ചിമ്പാൻസി സമൂഹങ്ങൾക്കുള്ളിൽ കുട്ടികളോട് ദയയോടെ പെരുമാറിയും, കൂട്ടത്തിലെ നിഷ്പക്ഷ സമാധാനപാലകരായും, 'മുഖ്യ നയതന്ത്രജ്ഞന്മാരായി' പ്രവർത്തിച്ചുകൊണ്ടും കൂട്ടാളികളിൽ നിന്ന് പിന്തുണയും, ആദരവും നേടിയെടുക്കുന്നു.

അവർ യൂട്യുബിലും ഇൻസ്റ്റാഗ്രാമിലും മറ്റുള്ളവരെ കളിയാക്കിയും, തമ്മിൽത്തല്ലിച്ചും നേട്ടംകൊയ്യുന്ന വാഴക്കാളികളല്ല. നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് 'ആൽഫ മെയിൽ' എന്ന വാക്ക് ജനപ്രിയമാക്കുന്നതിന് ഭാഗികമായി ഉത്തരവാദിയായ 'ചിമ്പാൻസി പൊളിറ്റിക്സ്' എന്ന പുസ്തകം രചിച്ച ഡോ. ഫ്രാൻസ് ഡി വാൾ എന്ന പ്രിമറ്റോളജിസ്റ്റ്ൽ നിന്നും ഇതിനെ കുറിച്ച് കൂടുതൽ വിശദമായി കേൾക്കാം...
~
TED Talk https://tinyurl.com/2b5xmrcx
Chimpanzee Politics - https://amzn.to/3q32zqE
Content Credits -
Post Credits -


Distribution of Su***de Victims by Social Status during 2021Un-Married - 27,305 Males 12,096 Females 20 TransgendersMarr...
01/09/2022

Distribution of Su***de Victims by Social Status during 2021

Un-Married - 27,305 Males 12,096 Females 20 Transgenders
Married - 81,063 Males 28,680 Females 6 Transgenders
Widowed/Widower - 1,470 Males 1,015 Females 0 Transgenders
Divorcee - 494 Males 294 Females 0 Transgenders
Separated - 626 Males 243 Females 2 Transgenders
Others - 1,419 Males 773 Females 0 Transgenders
Status not known - 6,602 Males 1,925 Females 0 Transgenders

https://ncrb.gov.in/sites/default/files/ADSI-2021/adsi2021_Chapter-2-Su***des.pdf

***de ***de ***de ***de

IG - https://www.instagram.com/p/Cfgh3mApp3q/മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ അസാധ്യമായി ബന്ധിക്കപ്പെട്ട  സമൂഹങ്ങ...
02/07/2022

IG - https://www.instagram.com/p/Cfgh3mApp3q/
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ അസാധ്യമായി ബന്ധിക്കപ്പെട്ട സമൂഹങ്ങളിലേക്ക് നടുക്കപെടുത്തുന്ന വാർത്തകളിലൂടെ മുൻപെങ്ങുമില്ലാത്തവണ്ണം മാധ്യമങ്ങൾ വഴികണ്ടെത്തുമ്പോൾ വളരെ സങ്കടകരമെന്നു പറയട്ടെ, പുരുഷന്മാരായ ഇരകളെ പറ്റിയുള്ള പരാമർശങ്ങൾ മായ്ച്ചുകളയപ്പെട്ടുകൊണ്ടിരിക്കുന്നു.

ഇതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു..

ഇവയെല്ലാം ഏതു തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്നത്?

ഈ വാർത്തകൾ twitter.com/including_women എന്നതിൽ നിന്ന് എടുത്തതാണ്. ഇത്തരം വാർത്തകൾ അന്വേഷിച്ചു കണ്ടെത്തി പങ്കുവയ്ക്കുന്ന അക്കൗണ്ടുകളിൽ ഒന്നാണിത്.

Content Credits -


***de

IG - https://www.instagram.com/p/CfY1USBpM6w/പുരുഷവിരുദ്ധതയെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളും, മിഥ്യകളും, നുണകളും ഇല്...
29/06/2022

IG - https://www.instagram.com/p/CfY1USBpM6w/
പുരുഷവിരുദ്ധതയെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകളും, മിഥ്യകളും, നുണകളും ഇല്ലാതാക്കാൻ പോന്ന പ്രധാനപ്പെട്ട ചില കണ്ടെത്തലുകൾ ഇതാ.

അതെ, സമൂഹത്തിൽ പുരുഷവിരുദ്ധത വളരെ ശക്തമായി തന്നെ നിലനിൽക്കുന്നു, എങ്ങനെയെന്ന് നമുക്ക് നോക്കാം...

[1] tinyurl.com/yy6feezx
[2] tinyurl.com/y4olspcz
[3] tinyurl.com/yxsdnemx
[4] tinyurl.com/y5sv76g7
[5] tinyurl.com/y3tw246o
[6] tinyurl.com/y4ejscym
[7] tinyurl.com/yxmmsoox
Summary tinyurl.com/y6m9jkvp
Content Credits -

IG - https://www.instagram.com/p/CfRFGAOruyr/പുരുഷവിരുദ്ധത- നിങ്ങൾക്കതിനെ അവഗണിക്കാം, നിരാകരിക്കാം, ദേഷ്യപ്പെടാം.ഇതൊന്നു...
26/06/2022

IG - https://www.instagram.com/p/CfRFGAOruyr/
പുരുഷവിരുദ്ധത- നിങ്ങൾക്കതിനെ അവഗണിക്കാം, നിരാകരിക്കാം, ദേഷ്യപ്പെടാം.
ഇതൊന്നും അതിന്റെ നിലനിൽപ്പെന്ന സത്യത്തെ ഇല്ലാതാക്കുന്നില്ല. എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

Sources:
[1] tinyurl.com/yy5v8okb
[2] tinyurl.com/y4bzq74u
[3] tinyurl.com/y33ndgjn
[4] tinyurl.com/hyq67zs
[5] tinyurl.com/y4xhvd4v
[6] tinyurl.com/y4smcrw7
[7] tinyurl.com/y2j72h9c
Summary tinyurl.com/y6m9jkvp
Content Credits -

IG - https://www.instagram.com/p/CfJWtw9rx_c/പുരുഷത്വത്തോട് ടോക്സിക്കായ മനോഭാവങ്ങൾ ഇങ്ങനെ നിലനിന്ന് പോകുന്നതിനു നാമെല്ലാ...
23/06/2022

IG - https://www.instagram.com/p/CfJWtw9rx_c/
പുരുഷത്വത്തോട് ടോക്സിക്കായ മനോഭാവങ്ങൾ ഇങ്ങനെ നിലനിന്ന് പോകുന്നതിനു നാമെല്ലാവരും ഉത്തരവാദികളാണെന്ന സത്യം തിരിച്ചറിഞ്ഞു അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചില്ലേ?

Data: https://tinyurl.com/uwsdhx7b
75% of Women Say They Won’t Date Unemployed Men: https://tinyurl.com/yckru263
Content Credits -

IG - https://www.instagram.com/p/CfENHqVLbug/ഇടുങ്ങിയ ചിന്താഗതികൾ വച്ചു കൊണ്ടാണ് സമത്വത്തെകുറിച്ചുള്ള ചർച്ചകൾ നടത്തിപോരു...
21/06/2022

IG - https://www.instagram.com/p/CfENHqVLbug/
ഇടുങ്ങിയ ചിന്താഗതികൾ വച്ചു കൊണ്ടാണ് സമത്വത്തെകുറിച്ചുള്ള ചർച്ചകൾ നടത്തിപോരുന്നത്.
പുരുഷന്മാർക്കായി എങ്ങിനെ അനുകൂല പരിസ്ഥിതി നില നിൽക്കുന്നുവെന്ന ചോദ്യത്തിനുത്തരം വിരൽ ചൂണ്ടുന്നത് അധികാര ശ്രേണിയിലെ ഉയർന്ന തലങ്ങളിലേക്കാണ്. അവർ എല്ലാവർക്കും പ്രത്യക്ഷമാണ്.
ഉന്നതങ്ങളിലെ പുരുഷന്മാർ, സമ്പന്നരും സ്വാധീനമുള്ളവരുമായ പുരുഷന്മാർ, ആനുപാതികമല്ലാതെ അധികാരസ്ഥാനങ്ങളിൽ നില കൊള്ളുന്നവർ.ഇവരെല്ലാം വളരെ ന മികച്ചവർ തന്നെ.
എന്നാൽ അധികാര സ്രേണിയിലെ ശേഷിക്കുന്നവരുടെ കാര്യമോ?
ലോകത്തിലെ രാജാക്കന്മാരോ കോടീശ്വരന്മാരോ അല്ലാത്ത 99.9% പുരുഷന്മാരുടെ കാര്യം ശ്രദ്ധിക്കപ്പെടാത്തതെന്തേ?
ഭവനരാഹിത്യം, ലഹരിയോടുള്ള അമിതാസക്തി, തടവ്, മദ്യപാനം, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, ആത്മഹത്യ എന്നിവയുടെ വില ആനുപാതികമല്ലാത്ത രീതിയിൽ അനുഭവിക്കുന്ന ഈ പുരുഷൻമറക്കല്ലേ 'പ്രിവിലേജ്ഡ്' എന്ന പദവി ചാർത്തപ്പെടുന്നത്?

ഈ ലോകത്തിൽ ആരാണ് ശരിക്കും അനാരോഗ്യത്താൽ ഭാരമനുഭവിക്കുന്നവർ, ചെറുപ്രായത്തിൽ മരണപ്പെടുന്നവർ??

എന്തുകൊണ്ടാണ് അവർക്ക് 'പ്രിവിലേജ്' എന്ന അനാദര പദവി ചാർത്തി കൊടുക്കുന്നത്?

ഉന്നതങ്ങളിലെ പുരുഷന്മാർ താഴെത്തട്ടിലെ ഈ 'പ്രിവിലിജ്ഡ്' പുരുഷന്മാരെ ശ്രദ്ധിക്കുന്നുണ്ടോ?
ഉത്തരം ഇല്ല എന്നു തന്നെയാണ്.ലിംഗഭേദമുള്ള നിയമങ്ങൾ എഴുതുന്നതിനോ വ്യവസ്ഥകൾ സുരക്ഷിതമാക്കുന്നതിനോ അധികാരം ഇവർ വിനിയോഗിക്കുന്നില്ല.
അപ്പോൾ പുരുഷാനുഭവത്തിന്റെ പൂർണ്ണ ചിത്രം കാണുകയും സമത്വത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം ഉന്നതർക്ക് മാത്രമല്ല, ഏറ്റവും താഴെയുള്ളവരെയും നിർബന്ധിതമായി കാണിച്ചു കൊടുക്കേണ്ടതിന്റെയും സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ??
എന്താണ് നിങ്ങളുടെ ചിന്തകൾ?

Sources-

Billionaires - https://tinyurl.com/2p8py99w
Homeless Deaths - https://tinyurl.com/mr3fe45c
Content Credits -

IG - https://www.instagram.com/p/Ce8fSIFpDHp/കൈയിലെ ഡിക്ഷണറി താഴെ വെച്ച് കണ്ണ് തുറന്നു നോക്കൂ . ചുറ്റിലുമുള്ള ലോകം നിങ്ങ...
18/06/2022

IG - https://www.instagram.com/p/Ce8fSIFpDHp/
കൈയിലെ ഡിക്ഷണറി താഴെ വെച്ച് കണ്ണ് തുറന്നു നോക്കൂ . ചുറ്റിലുമുള്ള ലോകം നിങ്ങളുടെ ബുക്ക് ഷെൽഫിലോ കോഫി ടേബിളിലോ വൃത്തിയായി സൂക്ഷിക്കത്തക്കതായി കടലാസ്സിൽ അച്ചടിക്കപ്പെട്ടിട്ടില്ല.

മനുഷ്യർ പുസ്‌തകങ്ങളോ നിഘണ്ടുവിലെ നിർവചനങ്ങളോ അല്ല, ലോകം കുഴപ്പം പിടിച്ചതും വിവരമില്ലാത്തവരാലും നിറഞ്ഞതുമാണ് എന്നു പറയാൻ സങ്കോചപെടണ്ട.
പ്രസ്ഥാനത്തിനുള്ളിലെ പ്രശ്നക്കാരായ വ്യക്തികളെ അഭിമുഖീകരിക്കുമ്പോൾ തുടർച്ചയായി തുറന്ന് ചൂണ്ടിക്കാണിക്കാൻ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് ഇല്ലാത്ത നിഘണ്ടുകളിലൂടെ കണ്ണോടിക്കാൻ കഴിയില്ല. നിങ്ങളുടെ നിഘണ്ടു എന്ത് പറയുന്നുവെന്ന് ഞങ്ങൾ കാര്യമാക്കേണ്ടതില്ല . അതിനാൽ നിങ്ങളുടെ അർത്ഥശാസ്ത്രം സൂക്ഷിക്കുക, പ്രവൃത്തികൾ വാക്കുകളേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു.
ബലാത്സംഗത്തിന് ഇരയായി പുരുഷന്മാരെ തിരിച്ചറിയുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനായി ലൈംഗിക അതിക്രമ നിയമങ്ങൾ പുനർരൂപകൽപ്പന ചെയ്ത ഡോ മേരി കോസ് - ഒരു ഫെമിനിസ്റ്റാണ്. എലൻ പെൻസും ഗാർഹിക പീഡനത്തിനുള്ളിൽ അതുതന്നെ ചെയ്‌തു, പുരുഷ ഇരകളും സ്ത്രീ പീഡനങ്ങളും വ്യക്തമായി മായ്‌ക്കുന്നതിനായി ഡുളൂത്ത് മോഡൽ എഴുതി.സാലി മില്ലർ-ഗിയർഹാർട്ട്, അമേരിക്കയിലെ ആദ്യത്തെ സ്ത്രീ പഠന പരിപാടിയുടെ സഹ-സ്ഥാപക,പുരുഷന്മാരുടെ ജനസംഖ്യയെ മനുഷ്യരാശിയുടെ 10% ആയി കുറയ്ക്കണമെന്നും അവൾ വിശ്വസിച്ചു -ഒരു വലിയ ഫെമിനിസ്റ്റാണ് ഒരുപക്ഷേ അവർക്ക് തെറ്റായ ഡിക്ഷണറി കിട്ടി കാണും.
ഒരു രാഷ്ട്രീയ പ്രസ്ഥാനം ഈ പ്രശ്നക്കാരായ ആളുകളെ ധൈര്യപ്പെടുത്തി , വികലമായ, ലൈംഗികതയെക്കുറിച്ചുള്ള ആശയങ്ങളും സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും സൃഷ്ടിക്കുന്നുവെങ്കിൽ, ഈ ഭയങ്കരരായ *വ്യക്തികളെ* അകറ്റിനിർത്തുകയും ജനശ്രദ്ധയിലേക്ക് കൊണ്ട് വരികയും അവരുടെ സമപ്രായക്കാർക്കിവരെ തുറന്നുകാട്ടുകയും വേണം.
മാറ്റവും വളർച്ചയും ഉത്തരവാദിത്വങ്ങൾ കുടഞ്ഞെറിയുന്ന അർത്ഥശൂന്യമായ ചിന്താ പരീക്ഷണങ്ങളിലൂടെയല്ല ഉണ്ടാകേണ്ടത് അത് സ്വയം പ്രതിഫലനത്തിലൂടെയും ഉത്തരവാദിത്തത്തിലൂടെയും വരുന്നു.
‘ഉത്തരവാദിത്തം’ - എന്തുകൊണ്ടാണ് നിങ്ങൾ അത് നിഘണ്ടുവിൽ നോക്കാത്തത്?
Content Credits -

IG - https://www.instagram.com/p/Ce0wWF9o40U/നമ്മളുടെ സുഹൃത്ത് വലയം നമ്മൾ ആരാണെന്നു ലോകത്തിനു പറഞ്ഞറിയിക്കും. പ്രത്യേകിച...
15/06/2022

IG - https://www.instagram.com/p/Ce0wWF9o40U/
നമ്മളുടെ സുഹൃത്ത് വലയം നമ്മൾ ആരാണെന്നു ലോകത്തിനു പറഞ്ഞറിയിക്കും. പ്രത്യേകിച്ചും നിങ്ങളുടെ എക്കാലത്തെയും സുപ്രധാനമായ ചടങ്ങുകളിൽ പ്രധാന ക്ഷണയിതാവായി ആ വ്യക്തികൾ പങ്കെടുക്കുമ്പോൾ.

Mens Right Activist കൾ അഥവാ MRA കൾ തീവ്രവലതു പക്ഷ പ്രസ്ഥാനമാണെന്നും ഇവർ പരസ്യമായി സ്ത്രീ വിരുദ്ധതയും ലിംഗ വിവേചനങ്ങളും പ്രചരിപ്പിക്കുവരാണെന്നുമാണ് നമ്മൾ ദൈനം ദിനം വായിച്ചു കൊണ്ടിരിക്കുന്നത്.

പക്ഷെ അംഗ സംഘ്യ കൊണ്ടും സമൂഹത്തിലെ വലുതായ സ്വാധീനം കൊണ്ടും വേറിട്ട്‌ നിൽക്കുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്, നമ്മുടെയൊക്കെ സങ്കൽപ്പതിനതീതമായ വലിയൊരു കുറ്റകൃത്യം ചെയ്യാൻ സഹായിച്ച ഒരു സ്ത്രീയെ അക്ഷരാർത്ഥത്തിൽ അവരുടെ ഒരു പ്രമുഖ ചടങ്ങിൽ പ്രത്യേക ക്ഷണയിതാവായി കൊണ്ട് വരാൻ എളുപ്പം സാധിക്കും.

ഇവിടെ അവൾ പതിനായിരക്കണക്കിന് ആളുകളോട് സംവദിക്കും , മുഷ്ടി ചുരുട്ടി മാറ്റങ്ങൾക്കായി ജനത്തോട് ആഹ്വാനം ചെയ്യും.അതിനു പുറമെ ഓൺലൈനിലും പ്രഭാഷണങ്ങൾ നടത്തും. പോലുള്ള മാധ്യമങ്ങൾ ഇവരുടെ അഭിമുഖം പ്രാധാന്യത്തോടെ നടത്തും. -യ്‌ക്കുള്ള 'ചേഞ്ച് മേക്കർ' ആയി അവാർഡുകൾ വാരി കൂട്ടും.ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കൾക്കൊപ്പം അവൾ ഫോട്ടോകൾക്ക് പോസ് ചെയ്യും. ഇതൊന്നും ആരും കാര്യമായി ശ്രദ്ധിക്കില്ല.

ഫെമിനിസം വിശുദ്ധ മതമായതിനാൽ ഇത്തരമൊരു സംഗതി ഒരു പ്രശ്‌നമേയല്ല.

ഓർക്കുക - ഉത്തരവാദിത്തം എന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാനോ ഒഴിവാക്കാനോ കഴിയുന്ന ഒന്നല്ല. ഇത് എല്ലാവർക്കും, എനിക്കും നിങ്ങൾക്കും, പുരുഷന്മാർക്കും സ്ത്രീകൾക്കും, അതെ ഫെമിനിസത്തിനും ബാധകമാണ്.

പക്ഷെ ഇതെന്തു കൊണ്ടാണ് യഥാർത്ഥ ജീവിതത്തിൽ വളരെ വിരളമായി പ്രായോഗികമക്കപ്പെടുന്നത്.

, , - ഇതാണോ നിങ്ങൾ വളരെ നിഷ്കളങ്കമായി സംസാരിക്കുന്ന 'ധാർമ്മികതയുടെ അളവ് കോൽ??

Psychology Today - https://tinyurl.com/mrx6spas


Content Credits -

**e 🌈 🌈

IG - https://www.instagram.com/p/CevsEsDozZ9/പുരുഷന്മാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ചർച്ചകളിൽ കണ്ടു വരുന്ന തായ് വേരിങ്ങിയ...
13/06/2022

IG - https://www.instagram.com/p/CevsEsDozZ9/
പുരുഷന്മാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ചർച്ചകളിൽ കണ്ടു വരുന്ന തായ് വേരിങ്ങിയ ഒരു മണ്ടൻ സിദ്ധാന്തമുണ്ട്...ഈ ആത്മഹത്യകൾക്കെല്ലാം കാരണം പുരുഷൻമാരുടെ toxic masculinity ആണെന്ന്.

അത്തരമൊരു അർത്ഥ രഹിതവും വൈദ്യ ശാസ്ത്ര മൂല്യവുമില്ലാത്ത പദം അതിശയകരമാംവിധം പരക്കെ ഉപയോഗിക്കപെടുന്നു.ഇതെങ്ങിനെ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും സ്വത്ത ബോധത്തെ വ്രണപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്നുണ്ടെന്നു അതിന്റെ പ്രചാരകർ മനഃപൂർവം അവസാനിക്കുന്നു.ഇവരെ ഗൗരവപൂർവ്വം ശ്രദ്ധിക്കുന്നവരുടെ ബൗദീക ബോധത്തിനു തന്നെ ഇതൊരപമാണെമാണെന്നവർ മനസിക്കുന്നുണ്ടോ എന്നു സംശയമാണ്.

മനസ്സിലാക്കിയടത്തോളം ഈ സിദ്ധാന്തമനുസരിച്ചു പുരുഷന്മാരുടെ ഉയർന്ന ആത്മഹത്യാ നിരക്കിന് കാരണം അവർ സഹായം അഭ്യർത്ഥിക്കാൻ തുച്ഛമായ ശ്രമം പോലും നടത്തുന്നില്ല എന്നാണ്. മാത്രവുമല്ല അവർ തോക്കുകൾ പോലുള്ള വൻ അക്രമാസക്തമായ രീതികൾ ഉപയോഗിക്കുന്നു.

ഇത് ശരിക്കും സത്യമാണോ? ഒരിക്കലും അല്ല. ആകർഷക വാക്യങ്ങളും ഹാഷ്‌ടാഗുകളും അപൂർവ്വമായേ സത്യം വിളിച്ചു പറയൂ.

പഠനങ്ങൾ വെളിപ്പെടുത്തുന്നത് ആത്മഹത്യ ചെയ്തു മരിച്ച മദ്ധ്യ വയസ്‌കരായ പത്തിൽ ഒൻപതു പേർക്കും പ്രാഥമിക ശുശ്രൂഷാ ദാതാക്കളിൽ നിന്നോ മാനസികാരോഗ്യ സേവനങ്ങളിൽ നിന്നോ അഅടിയന്തിര സഹായ സേവന വിഭാഗത്തിൽ നിന്നോ ഒരിക്കലെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്നാണ്.
അതിലും സങ്കടകരമായ കാര്യമാണ് മൂന്നിലൊന്നിൽ കൂടുതൽ പേർ ആത്മഹത്യയ്ക്ക് മുമ്പുള്ള ആഴ്‌ച പോലും സഹായിച്ചിട്ടുണ്ട് എന്ന സത്യം.എന്നിട്ടും നമ്മൾ വീണ്ടും വീണ്ടും കേൾക്കുന്ന പല്ലവിയാണ് 'പുരുഷന്മാർ സഹായം തേടുന്നില്ല' എന്നതു.

ഇതൊരിക്കലും ശരിയല്ല. ചിലപ്പോൾ അവർ അങ്ങനെ പറയുന്നവരിൽ നിന്ന് സഹായം തേടാത്തതാവം. കാരണം അവർ ഒരു അങ്ങേയറ്റം നിന്ദ്യരായ മനുഷ്യരാണ്.

പുരുഷന്മാരുടെ വർദ്ധിച്ച ആത്മഹത്യാ നിരക്ക് കൂടുതൽ കടുപ്പമേറിയ മാർഗങ്ങൾ സ്വീകരിക്കുന്നത് കൊണ്ടാണെന്നു നിർദ്ദേശിക്കുന്നതിൽ അർത്ഥമില്ല.

കടുപ്പമേറിയ ആത്മഹത്യാ രീതികളിലൂടെയാണ് പുരുഷന്മാർ കൂടുതൽ തവണ മരിക്കുന്നത് എന്നത് ശരിയാണ്, എന്നാൽ ഇത്തരം രീതികളാൽ മാത്രമല്ല, *എല്ലാ രീതികളിലൂടെയും* (മുങ്ങിമരണം ഒഴികെ ) പുരുഷന്മാർ കൂടുതൽ തവണ മരിക്കുന്നു എന്ന വസ്തുത ഈ ആളുകൾ ഉപേക്ഷിക്കുന്നു.

കർക്കശമായ തോക്ക് കൈവശാവകാശ നിയമങ്ങളുള്ളിടത്തുൾപ്പടെ, ഈ ഭൂമിയിലെ *എല്ലാ രാജ്യങ്ങളിലും* സ്ത്രീകളേക്കാൾ കൂടുതൽ തവണ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണ് എന്ന ലളിതമായ വസ്തുത ഈ സിദ്ധാന്തത്തെയും നിരാകരിച്ചു കളയുന്നു.

ഈ വിനാശകരമായ, പാതി വെന്ത വളരെയെളുപ്പത്തിൽ പൊളിച്ചെഴുതാനാകുന്നതുമായ സിദ്ധാന്തങ്ങൾ, കാർക്കശ്യക്കാരായ ഇൻസ്റ്റാഗ്രാം വിഡ്ഢികൾ, അന്യാഭിപ്രായ വിരോധികൾ , സ്വയം പൊങ്ങികളായ കപടശാസ്ത്രജ്ഞർ എന്നിവരുടെ ഉപയോഗശൂന്യമായ കാൽപ്പനീക സൃഷ്ടികളാണ്.ഇത് പുരുഷ ആത്മഹത്യയുടെ പ്രേരക ഘടകങ്ങൾ ഒഴിവാക്കാനാണത്രെ രൂപകൽപ്പന ചെയ്‌തിരിക്കുന്നതു.

ഇപ്പോൾ യുവാക്കളുടെ ജീവിതത്തിന് വൻ ഭീഷണിയായ ഭീഷണിയായ ഒരു പകർച്ചവ്യാധിയാണിത്.

ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരെ അവരുടെ സ്വന്തം കഷ്ടപ്പാടുകൾക്ക് ഒരേസമയം കുറ്റപ്പെടുത്തികൊണ്ട് പ്രശ്നം ലഘൂകരിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കു കിട്ടുന്ന പോയിന്റുകൾ വെറും കോവർ കഴുതയാണെന്നു തെളിയിക്കുന്നതിനായിരിക്കും.

അതു കൊണ്ട് ദയവു ചെയ്തു പൊതു ജനത്തിന്റെ കണ്ണിൽ മണ്ണുണ്ണികളാവാതിരിക്കുക.

~
Sources–
Study 01 https://tinyurl.com/2p957tdz
Study, 02 https://tinyurl.com/3sr4vkrw
Study, 03 https://tinyurl.com/2p8288ey
Study, 04 https://tinyurl.com/3j2r3sf8
Content Credits -

***de ***de

IG - https://www.instagram.com/p/CejB1JqJBGb/പുരുഷാധിപത്യ സിദ്ധാന്തത്തിന്റെ പ്രശ്നം എന്തെന്നാൽ, ഇത് സ്വയംപ്രഖ്യാപിത പുരോ...
08/06/2022

IG - https://www.instagram.com/p/CejB1JqJBGb/
പുരുഷാധിപത്യ സിദ്ധാന്തത്തിന്റെ പ്രശ്നം എന്തെന്നാൽ, ഇത് സ്വയംപ്രഖ്യാപിത പുരോഗമന ഇൻസ്റ്റാഗ്രാം യോദ്ധാക്കൾ വാരിയെറിയുന്ന ഒരു വീരവാക്യമല്ല. ഇത്ര നിസ്സാരവത്കരിച്ചു പറയേണ്ടതാണെങ്കിൽ ബഹുശ്രദ്ധയകർഷിക്കേണ്ട കാര്യവുമാവുമായിരുന്നില്ലല്ലോ?

ഗാർഹിക പീഡന വിഷയത്തെ നാം എങ്ങനെ കാണുന്നു, ചർച്ച ചെയ്യുന്നു, ഇടപെടുന്നു, പിന്തുണക്കുന്നു എന്നത് പതിറ്റാണ്ടുകളായി ഈ സിദ്ധാന്തത്തെ കേന്ദ്രീകരിച്ചാണ് എന്നതാണ് പ്രശ്നം.

കാലാകാലങ്ങളായി,നമ്മൾ കാണ്ടു വരുന്നത് ഗാർഹീക പീഡനങ്ങളുടെ പ്രാഥമിക പ്രേരണയായി 'പുരുഷാധിപത്യം' അവതരിപ്പിക്കപ്പെടുന്നതാണ്. ഒരുതരം മതവിശ്വാസം പോലെ സമൂഹത്തിൽ അടിയുറച്ചു പോയിരിക്കുന്നു ഇത്.

എണ്ണമറ്റ ഗവേഷണ പഠനങ്ങളെ തൃണവത്കരിച്ചും നിരവധി കൗതുകകരമായ സിദ്ധാന്തങ്ങളെ ചവിട്ടിമെതിക്കുകയും ചെയ്തുകൊണ്ടാണിത് നില നിന്നു പോരുന്നത്.

ഇതിന്റെ നിരവധി അപകടഘടകങ്ങളെ കുറിച്ച് നിങ്ങൾ മനഃപൂർവം മറന്നു കളഞ്ഞേക്കൂ,സ്ത്രീകളും പുരുഷന്മാരും ബന്ധങ്ങളിൽ ഒരേപോലെ അക്രമാസക്തമാരാണ് എന്ന് കാണിക്കുന്ന നിഷേധിക്കാനാവാത്ത സ്ഥിതിവിവരക്കണക്കുകളും അവഗണിച്ചേക്കൂ . ഇതിന്റെ പൂർണചിത്രം മനസ്സിലാക്കാൻ ശ്രമിക്കുന്ന ലോകത്തെ മുൻനിര വിദഗ്ധരുടെ പ്രവർത്തനങ്ങൾക്കും അവരുടെ വിവേക ബുദ്ധിക്കെതിരെയും കണ്ണടച്ചേക്കൂ.

ഇല്ല!!

ഗാർഹിക പീഡനം എന്നതിന് പര്യായ പദം പുരുഷാധിപത്യ സമൂഹത്തിൽ ആണധികാരം ഉപയോഗിച്ച് സ്ത്രീകളുടെ മേൽ നിയന്ത്രണവും അടിച്ചേൽപ്പിക്കുന്ന പുരുഷന്മാർ എന്നാണ്.

അങ്ങനെ, 50 വർഷമായി, ഈ വൃത്തികെട്ട സിദ്ധാന്തം 'Duluth Model' പോലെയുള്ള ഏറ്റവും സ്വാധീനമുള്ള ഇടപെടൽ പ്രത്യയ ശാസ്ത്രങ്ങളുടെ അടിത്തറയിൽ തന്നെ കെട്ടിപ്പടുക്കുകയും നമ്മുടെ അഭയാർത്ഥികളുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും സുവിശേഷമായി സ്വീകരിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നതായി നമ്മൾ കണ്ടു.
ഇരകളായ പുരുഷന്മാരും, അക്രമികളായ സ്ത്രീകളും ഉണ്ടെന്ന സത്യം അങ്ങിനെ വ്യവസ്ഥാപിതമായി മായ്ച്ചു കളയപ്പെടുന്നു എന്നും നമ്മൾ കണ്ടു.

ഈ സിദ്ധാന്തം ഗാർഹിക പീഡന വ്യവസായവുമായി വളരെ ആഴത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നതിനാൽ, പീഡനം അനുഭവിക്കുന്ന നമ്മുടെ പുരുഷന്മാർക്കോ ആൺകുട്ടികൾക്കോ ​​അക്ഷരാർത്ഥത്തിൽ പിന്തുണയോ അനുകമ്പയോ നൽകാത്ത പിടിവാശിയുള്ള ഒരു ഏകശിലാരൂപം സൃഷ്ടിക്കപ്പെട്ടതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

അതിനാൽ, പരിശോധനയ്ക്ക് വിധേയമല്ലാത്തതും, സൂക്ഷ്മപരിശോധനയിൽ തീവ്രമായി വിമുഖത കാണിക്കുന്നതുമായ, ഈ ക്ഷീണിതവും പഴക്കമുള്ളതുമായ സിദ്ധാന്തത്തിൽ എന്തെങ്കിലും സത്യമുണ്ടോ?

അതോ ഗാർഹിക പീഡനത്തിന്റെ യാഥാർത്ഥ്യം ഒരു ഹാഷ്ടാഗിനേക്കാൾ കൂടുതൽ സങ്കീർണ്ണമാണോ?

Sources -

[1] https://tinyurl.com/46fdpr9p
[2] https://tinyurl.com/yckkjpuw
[3] https://tinyurl.com/c9c445yv
[4] https://tinyurl.com/mvftyfhy
[5] https://tinyurl.com/2rr6b4n2
Content Credits -


IG - https://www.instagram.com/p/CeQwWSPpXM6/സ്ത്രീകളുടെ വോട്ടവകാശ ചരിത്ര കഥകളിൽ മറയ്ക്കപ്പെട്ട രണ്ട് അപ്രിയ സത്യങ്ങളുണ്...
01/06/2022

IG - https://www.instagram.com/p/CeQwWSPpXM6/
സ്ത്രീകളുടെ വോട്ടവകാശ ചരിത്ര കഥകളിൽ മറയ്ക്കപ്പെട്ട രണ്ട് അപ്രിയ സത്യങ്ങളുണ്ട്.

ആദ്യത്തേത്, ബ്രിട്ടനിൽ നൂറ് വർഷം മുമ്പ് നടന്ന ഈ പ്രചാരണങ്ങളുടെ സമയത്തു അവിടുത്തെ പകുതി പുരുഷന്മാർക്കും വോട്ടവക്ഷം ഉണ്ടായിരുന്നില്ല.

അതെ. ഈ ദശലക്ഷക്കണക്കിന് നിരാലംബരായ പുരുഷന്മാർ ചരിത്രപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാവുകയും പൊതുജന ധാരകളിൽ നിന്ന് മായ്ച്ചു കളയപ്പെടുകയും ചെയ്തു.

വാസ്തവത്തിൽ, നൂറു വർഷങ്ങൾക്ക് മുമ്പ്, 10% പുരുഷന്മാർക്ക് മാത്രമേ വോട്ടുചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ, ബ്രിട്ടീഷ് ചരിത്രത്തിൽ ഭൂരിഭാഗവും സമ്മതിദാനം അനുഭവിച്ചത് പുരുഷ ജനസംഖ്യയുടെ 1-3% മാത്രമാണ്.

'പുരുഷന്മാർക്ക് എപ്പോഴും വോട്ടവകാശം ഉണ്ടായിരുന്നു' എന്ന ആശയം യാഥാർഥ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണയാണ്- ചില രാഷ്ട്രീയ പ്രേരണകളാൽ മാത്രം തിരുത്തപ്പെട്ട ചരിത്രം.

സഫ്രജെറ്റുകൾസമാധാനപരവും പൂർണ്ണമായും കാര്യക്ഷമതയുള്ളതുമായ ഒരു രാഷ്ട്രീയ വിഭാഗം ആയിരുന്നു എന്ന ആശയവും അങ്ങനെയാണ്.

പക്ഷെ അവർ അങ്ങനെ ആയിരുന്നില്ല.

വാസ്തവത്തിൽ പലരുടെയും കണ്ണുകളിൽ അവർ തീവ്രവാദികളായി കണക്കാക്കപ്പെട്ടിരുന്നു (ഇപ്പോഴും).

ബോംബുകൾ സ്ഥാപിക്കുക, തീയിടുക, കൊലപാതകശ്രമങ്ങൾ ആസൂത്രണം ചെയ്യുക. സർക്കാരിനെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട അക്രമ പ്രചാരണങ്ങളായിരുന്നു ഇവയെല്ലാം.

അവർ ലെറ്റർ ബോംബുകൾ സ്ഥാപിക്കുക മാത്രമല്ല ചെയ്തത്, അവരാണത് നിർമിച്ചത് തന്നെ.

അവരുടെ പ്രവർത്തനങ്ങൾ കുറഞ്ഞത് അഞ്ച് പേരെ കൊല്ലുകയും ഒരുപാടു ജനങ്ങളെ പരിക്കേൽപ്പിക്കുകയും ചെയ്തു.

അവരുടെ നേതാവ്, എമ്മിലിൻ പാങ്ക്ഹർസ്റ്റ്, ഓർഡർ ഓഫ് ദി വൈറ്റ് ഫെദറിന്റെ ഭാഗമായി ഒന്നാം ലോക മഹായുദ്ധത്തിൽ ചേരുന്നതിന് വിസമ്മതിച്ച ഭയചകിതരായ പുരുഷന്മാരെയും ആൺകുട്ടികളെയും പരസ്യമായി അവഹേളിക്കാതിരുന്ന ഇടവേളകളിൽ , തീർച്ചയായും സ്വന്തം തീവെപ്പിലും തീവ്രവാദത്തിലും മുഴുകിയിരുന്നു.

ഇനി പറയൂ ആരായിരുന്നു പാങ്ക്ഹസ്റ്റ്?

1919-ൽ സ്ത്രീകൾ നേടിയ അവകാശങ്ങളിൽ സഫ്രജെറ്റുകളുടെ പ്രവർത്തനങ്ങൾ സഹായകരമായിരുന്നോ , അതോ കാലതാമസം വരാൻ നിമിത്തമായോ?

Sources-

The Suffragettes bombing and arson campaign https://tinyurl.com/kt46kxnc

The 1910s: ‘We have sanitised our history of the suffragettes’ https://tinyurl.com/2p93eunz

Letter bombs and IEDs: Were the suffragettes terrorists? https://tinyurl.com/yc8ce9hp
Content Credits -

IG - https://www.instagram.com/p/CeOLQhGJ_iK/  എന്ന ആശയത്തോട് ചേർന്ന് നിൽക്കണമെങ്കിൽ മറ്റു പല കാര്യങ്ങളോടും മുൻവിധിയില്ല...
31/05/2022

IG - https://www.instagram.com/p/CeOLQhGJ_iK/
എന്ന ആശയത്തോട് ചേർന്ന് നിൽക്കണമെങ്കിൽ മറ്റു പല കാര്യങ്ങളോടും മുൻവിധിയില്ലാതെ പൊരുത്തപെടേണ്ടതായി വരും. ഈ ആശയത്തിന് പിന്നിലുള്ള യുക്തി ഇതാണ്. സ്ത്രീകൾ ഒരിക്കലും തെറ്റ് ചെയ്യാൻ കഴിയില്ല അവരുടെ പ്രവർത്തികൾ എപ്പോഴും ശരിയായിരിക്കും ആയതിനാൽ അവരുടെ വാക്കുകൾ അന്തിമമായി കണക്കിലെടുക്കേണ്ടി വരും എന്നതാണ്.
ഇതിന്റെ ഫലം തെളിവുകളോ അവയുടെ അഭവത്തിലോ പോലും അവർ കുറ്റം ആരോപിക്കുന്നവരെ കുറ്റക്കാരായി മുൻ‌കൂർ കണക്കാക്കപ്പെടുത്തേണ്ടി വരുന്നു. ഇത് നിയമാനുസൃത നടപടികളുടെയും നീതിന്യായ വ്യവസ്ഥയുടെയും തികഞ്ഞ ലംഘനമാണ് കാരണം നിയമം അനുശാസിക്കുന്നത് കുറ്റം തെളിയിക്കപ്പെടുന്നത് വരെ ഒരു വ്യക്തി നിരപരാധിയാണെന്നാണ്.
സ്ത്രീകളുടെ വാക്കുകൾ നിയമ വ്യവസ്ഥയ്ക്കതീതമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നമ്മൾ മനുഷ്യരെ അവരുടെ ലിംഗഭേദം ഒന്നു കൊണ്ട് മാത്രം വിശ്വസിക്കേണ്ടതുണ്ടോ??
ഇതിലെ യുക്തിഹീനത എന്തെന്ന് വച്ചാൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കെതിരെ ആരോപണമുന്നയിച്ചാൽ രണ്ടു പേരെയും കണ്ണടച്ചു വിശ്വസിക്കേണ്ടതായി വരും. മറ്റൊന്ന് സ്ത്രീകളുടെ വാക്കുകൾക്കെതിരായി തെളിവുകളുടെ കൂൻബാരങ്ങൾ പ്രതിയുടെ പക്കൽ ഉണ്ടെങ്കിൽ എന്തു ചെയ്യേണ്ടി വരും?
നിങ്ങൾ ഈ വിശ്വാസ സംഹിതയോടു ചേർന്ന് നിൽക്കുമോ?

Content Credits -


Address


Alerts

Be the first to know and let us send you an email when Tinmenmalayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tinmenmalayalam:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share