Kannur Daily News

  • Home
  • Kannur Daily News

Kannur Daily News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur Daily News, Media/News Company, .

കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം മേൽശാന്തി ഈ ജി രാജൻ ശാന്തി(70) അന്തരിച്ചു.മൃതദേഹം  രാവിലെ 8മണി മുതൽ 12 മണി വരെ ...
12/02/2023

കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം മേൽശാന്തി ഈ ജി രാജൻ ശാന്തി(70) അന്തരിച്ചു.മൃതദേഹം രാവിലെ 8മണി മുതൽ 12 മണി വരെ തളാപ്പ് SN വിദ്യാമന്ദിർ സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്. അദ്യേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹

മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തളാപ്പ് എ.കെ.ജി ഹോസ്പിറ്റലിന് സമീപം മരോളി കോട്ടേജിൽ അജിത് ഉപേന്ദ്രൻ (52) ആണ് ...
06/02/2023

മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തളാപ്പ് എ.കെ.ജി ഹോസ്പിറ്റലിന് സമീപം മരോളി കോട്ടേജിൽ അജിത് ഉപേന്ദ്രൻ (52) ആണ് മരിച്ചത്. 20 വർഷത്തോളമായി ബഹ്റൈനിലുള്ള ഇദ്ദേഹം സൽമാബാദിൽ അൽ ആര ട്രേഡിങ് എന്ന സ്‍പെയർ പാർട്സ് ഷോറൂം നടത്തിവരികയായിരുന്നു. ഭാര്യ: രോഷ്ന അജിത്. മകൻ: ആഹിൽ അജിത് (ഇന്ത്യൻ സ്കൂൾ വിദ്യാർഥി).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോഓഡിനേറ്റർ അമൽദേവ്, മുത്തപ്പൻ സേവാസംഘം പ്രതിനിധി സുനീഷ് സാസ്കോ എന്നിവരുടെ നേതൃത്വത്തിൽ ​നടപടികൾ സ്വീകരിച്ചുവരുന്നു.

നിര്യാതനായി 🌹ചൊവ്വ :പരേതരായ ടി.കെ.കേളന്റെയും കേളമ്പേത്ത്‌ കല്യാണിയുടെയും മകൻ ചൊവ്വ എകെജി റോഡ്ൽ സുപ്രഭാതത്തിൽ കേളമ്പേത്ത്...
18/01/2023

നിര്യാതനായി 🌹

ചൊവ്വ :പരേതരായ ടി.കെ.കേളന്റെയും കേളമ്പേത്ത്‌ കല്യാണിയുടെയും മകൻ ചൊവ്വ എകെജി റോഡ്ൽ സുപ്രഭാതത്തിൽ കേളമ്പേത്ത്‌ രാമകൃഷ്ണൻ (84) നിര്യാതനായി . ഇന്ത്യൻ ആര്മിയിലും കേരള ഫോറസ്റ്റ് ഡിപ്പാർട്മെന്റിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ശ്രീ നാരായണ സാംസ്‌കാരിക സമിതി എക്സിക്യൂട്ടീവ് അംഗമായിരുന്നു . ഭാര്യ പരേതയായ രാജലക്ഷ്മി എം.സി (റിട്ട:അദ്ധ്യാപിക ), മക്കൾ രാജേഷ് (USA), രൂപേഷ് (USA ), രംഗീന(ഷാർജ ). മരുമക്കൾ പ്രസീത , സിനി ,രജീഷ് . സഹോദരങ്ങൾ കെ.ശ്രീമതി , വേണുനാഥൻ , ശശീന്ദ്രൻ (വിമുക്ത ഭടൻ ), പരേതനായ രാമചന്ദ്രൻ (വിമുക്ത ഭടൻ ).സംസ്കാരം 20.01.23 വെള്ളിയാഴ്ച്ച പയ്യാമ്പലത്ത് . കണ്ണൂർ ഡെയിലി ന്യൂസ് ന്റെ ആദരാഞ്ജലികൾ 🌹
https://chat.whatsapp.com/LSY40HLp3vR3E0e7ufpyNM

ശരത് യാദവ്  അന്തരിച്ചു.മുൻ കേന്ദ്ര മന്ത്രിയും ആർ.ജെ.ഡി. ദേശീയ അധ്യക്ഷനുമായ ശരത് യാദവ് (75) അന്തരിച്ചു.  https://chat.wha...
12/01/2023

ശരത് യാദവ് അന്തരിച്ചു.
മുൻ കേന്ദ്ര മന്ത്രിയും ആർ.ജെ.ഡി. ദേശീയ അധ്യക്ഷനുമായ ശരത് യാദവ് (75) അന്തരിച്ചു. https://chat.whatsapp.com/LSY40HLp3vR3E0e7ufpyNM

തിലാന്നൂർ പുത്തൻപുര ശ്രീ മന്ദപ്പൻ ക്ഷേത്രം .
10/01/2023

തിലാന്നൂർ പുത്തൻപുര ശ്രീ മന്ദപ്പൻ ക്ഷേത്രം .

ആദരാഞ്ജലികൾ🌹ഒരു വട്ടം എങ്കിലും പാസ്പോർട്ട് സൈസ് ഫോട്ടോ ഇവിടെ നിന്നും എടുക്കാത്തവർ നമ്മുടെ സ്‌കൂൾ/കോളേജ്  കാലഘട്ടത്തിൽ കു...
10/01/2023

ആദരാഞ്ജലികൾ🌹

ഒരു വട്ടം എങ്കിലും പാസ്പോർട്ട് സൈസ് ഫോട്ടോ ഇവിടെ നിന്നും എടുക്കാത്തവർ നമ്മുടെ സ്‌കൂൾ/കോളേജ് കാലഘട്ടത്തിൽ കുറവായിരിക്കും.

കണ്ണൂരിലെ ആദ്യകാല സ്റ്റുഡിയോ ആയ മിനർവ്വ സ്റ്റുഡിയോ (Minerva Studio) സ്ഥാപകൻ പയ്യാമ്പലത്തെ ബെലെച്ചേരി പള്ളിയത്ത് നിർമ്മൽ (82) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന് പയ്യാമ്പലത്ത്. ഭാര്യ: ഷൈമ. മക്കൾ: നിഷ, നിഖിൽ, നിത്യ, നിഥിൻ.

ലതീഷ് സി. പി.ക്ക് ആദരാഞ്ജലികൾ 🌹പെരളശ്ശേരി : കാപ്പന്‍ ഹൗസില്‍ ലതീഷ് സി.പി. (53) നിര്യാതനായി. ഭാര്യ നീമ (ചാലാട്) മക്കള്‍ :...
06/01/2023

ലതീഷ് സി. പി.ക്ക് ആദരാഞ്ജലികൾ 🌹
പെരളശ്ശേരി : കാപ്പന്‍ ഹൗസില്‍ ലതീഷ് സി.പി. (53) നിര്യാതനായി. ഭാര്യ നീമ (ചാലാട്) മക്കള്‍ : ദേവനന്ദ, ലക്ഷ്മിനന്ദ. പരേതരായ കുഞ്ഞിരാമന്‍ (റിട്ട. കെ.എസ്.ഇ.ബി.എഞ്ചിനീയര്‍) സരോജിനി സി.പി. എന്നവരുടെ മകനാണ്. സഹോദരങ്ങള്‍ : ലസിത സി.പി.(കായലോട്), ലജിത്ത് സി.പി.(കോട്ടം), ലജിത സി.പി., ലജിഷ സി.പി.(ചാല), സതീഷ് സി.പി., ലയ സി.പി.(കാപ്പാട്), ലാസ്മി സി.പി.(PC മുക്ക്, ഐവര്‍കുളം), ലിന്‍സി സി.പി.. സംസ്‌കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

അറുപത്തിഒന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ സംഘഗാനം ഇനത്തിൽ എ ഗ്രേഡ്  കരസ്ഥമാക്കിയ കണ്ണൂർ നാദസ്വരം പ്രവർത്തക  ദിയ ധനേഷ് & ട...
04/01/2023

അറുപത്തിഒന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ സംഘഗാനം ഇനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ കണ്ണൂർ നാദസ്വരം പ്രവർത്തക ദിയ ധനേഷ് & ടീം . സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളാണ് .

കണ്ണോത്തൂച്ചാൽ കല്യാൺ സിൽക്ക് ന് സമീപം ഇപ്പോൾ നടന്ന അപകടം .
03/01/2023

കണ്ണോത്തൂച്ചാൽ കല്യാൺ സിൽക്ക് ന് സമീപം ഇപ്പോൾ നടന്ന അപകടം .

ധീര ജവാൻ  വൈശാഖിന് കണ്ണീർ പ്രണാമം🌹പിലാത്തറ  കണ്ടോന്താർ ചെങ്ങളത്തെ ഹവീൽദാർ വൈശാഖ്.കെ.പി.വി (35 വയസ്സ്) (172 ഇൻഫെൻ്ററി ബറ്...
03/01/2023

ധീര ജവാൻ വൈശാഖിന് കണ്ണീർ പ്രണാമം🌹

പിലാത്തറ കണ്ടോന്താർ ചെങ്ങളത്തെ ഹവീൽദാർ വൈശാഖ്.കെ.പി.വി (35 വയസ്സ്) (172 ഇൻഫെൻ്ററി ബറ്റാലിയൻ ടി.എ) അന്തമാൻ നിക്കോബാറിലെ ജോലി സ്ഥലത്തുവെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു. ( ടെറിട്ടോറിയൽ ആർമി സൈനികനായ വൈശാഖിന് അന്തമാനിൽ വച്ച് ജനുവരി 1 ന് കാർ ആക്സിഡന്റ് സംഭവിക്കുകയായിരുന്നു). പിതാവ് സി.വി.അപ്പുക്കുട്ടൻ, മാതാവ്.കെ.പി.വി.പ്രസന്ന, ഭാര്യ ഭാവന (കൊടക്കാട്) മകൾ അർഹ, സഹോദരി മൃദുല (ചെങ്ങളം) ഭൗതീക ശരീരം നാളെ ( 04-01-2023) രാവിലെ 9 മണി മുതൽ കണ്ടോന്താർ ഇടമന യുപി സ്കൂളിൽ പൊതുദർശനത്തിന് വെക്കുന്നതും 10.30 ന് ചെങ്ങളം സമുദായ ശ്മശാനത്തിൽ സംസ്കാരവും നടക്കും.

ബനഡിക്ട് പതിനാറാമന്‍ കാലംചെയ്തു.വത്തിക്കാൻ സിറ്റി : പോപ്പ് എമിരറ്റസ് ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു. 95 വയസായ...
31/12/2022

ബനഡിക്ട് പതിനാറാമന്‍ കാലംചെയ്തു.

വത്തിക്കാൻ സിറ്റി : പോപ്പ് എമിരറ്റസ് ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു. 95 വയസായിരുന്നു. ഏറെനാളായി അസുഖബാധിതനായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസങ്ങളായി തീരെ മോശമായിരുന്നു. വത്തിക്കാനിലെ മതേർ എക്‌ലെസിയാ മൊണാസ്ട്രിയിൽ ഇന്ന് രാവിലെ 9.34നായിരുന്നു അന്ത്യമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി അറിയിച്ചു.

ഒരേസമയം, യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാർപാപ്പ എന്നറിയപ്പെട്ട ബെനഡിക്‌ട് പതിനാറാമൻ ധാർമികതയുടെ കാവലാൾ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു. തുടർന്ന് പോപ്പ് എമിരറ്റസ് എന്ന പദവിയോടെ വത്തിക്കാൻ ഗാർഡൻസിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം.ജർമൻ പൗരനായ കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗറാണ് ബെനഡിക്‌ട് പതിനാറാമൻ എന്ന സ്ഥാനപ്പേരിൽ മാർപാപ്പയായത്.1927 ഏപ്രിൽ 16-ന് ജർമനിയിലെ ബവേറിയിലായിരുന്നു ജനനം. പൊലീസുകാരനായിരുന്ന ജോസഫ് റാറ്റ്സിംഗർ സീനിയറിന്റേയും മരിയയുടെയും മൂന്നാമത്തെ മകനായിരുന്നു ജോസഫ് റാറ്റ്സിംഗർ. 1941-ൽ പതിനാലാം വയസിൽ ജോസഫ് റാറ്റ്‌സിംഗർ നാസി യുവ സംഘടനയായ ഹിറ്റ്ലർ യൂത്തിൽ അംഗമായി. പക്ഷേ, സജീവമായി പ്രവർത്തിച്ചില്ല1945 ൽ സഹോദരൻ ജോർജ് റാറ്റ്സിംഗറിനൊപ്പം കത്തോലിക്കാ സെമിനാരിയിൽ ചേർന്നു. 1951 ജൂൺ 29 നു വൈദികനായി. 1977 ൽ മ്യൂണിക്കിലെ ആർച്ച്‌ബിഷപ്പായി.1980 ൽ ബിഷപ്പുമാരുടെ സിനഡുകളിൽ മാർപാപ്പ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകൾ തയാറാക്കുന്ന ചുമതല ലഭിച്ചു. 1981 നവംബർ 25നു ‘ഡൊക്‌ട്രിൻ ഓഫ് ഫെയ്‌ത്’ സമൂഹത്തിന്റെ പ്രിഫെക്‌ടായി ചുമതലയേറ്റു. 2002 ൽ കർദിനാൾ തിരുസംഘത്തിന്റെ ഡീൻ ആയി. ജർമനിയിലെ ഓസ്‌റ്റിയ ആർച്ച് ബിഷപ്പായിരിക്കെ, വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് റാറ്റ്സിംഗർ എന്ന പേര് ഉപേക്ഷിച്ച് ബെനഡിക്‌ട് പതിനാറാമൻ എന്ന പേരു സ്വീകരിച്ചു. 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തു.
➖️➖️➖️➖️➖️➖️

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു.അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവ് ഹീര ബെൻ മോദി...
30/12/2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു.

അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്ര മോദി മാതാവ് ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെയാണ് അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

‘‘ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയുൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു - ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.’’ – മോദി ട്വിറ്ററിൽ കുറിച്ചു.

1922 ജൂൺ 18ന് ഗുജറാത്തിലെ മെഹ്‌സാനയിലാണ് ഹീരാബെൻ മോദി ജനിച്ചത്. ചായ വിൽപനക്കാരനായ ദാമോദർദാസ് മൂൽചന്ദ് മോദിയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചു. ദാമോദർദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറു മക്കളിൽ മൂന്നാമനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകൻ. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി എന്നിവരാണ് മറ്റു ആൺ മക്കൾ. ഏക മകള്‍ വാസന്തിബെൻ. ഭർത്താവിന്റെ മരണത്തിന് മുൻപ് വഡ്‌നഗറിലെ കുടുംബത്തിന്റെ തറവാട്ടു വീട്ടിലായിരുന്നു ഹീരാബെൻ മോദി താമസിച്ചിരുന്നത്. ഭർത്താവിന്റെ മരണശേഷം ഇളയമകനായ പങ്കജിന്റെ വീട്ടിലേക്ക് മാറി.

അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് പലപ്പോഴും പറഞ്ഞിട്ടുള്ള പ്രധാനമന്ത്രി, അടുത്തിടെ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയപ്പോൾ അമ്മയെ സന്ദർശിച്ചിരുന്നു. അമ്മയുമായി പ്രധാനമന്ത്രി സംസാരിക്കുന്നതിന്റെയും ചായ കുടിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുൻപ് മോദി, അമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. 2015ൽ യുഎസ് സന്ദർശന വേളയിൽ, ഫെയ്‌സ്ബുക് ആസ്ഥാനം സന്ദർശിക്കുന്നതിനിടെ അമ്മയെക്കുറിച്ച് സംസാരിച്ച മോദി വികാരാധീനനായി‌. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം ഒരിക്കൽ മാത്രമാണ് അമ്മ ഹീരാബെൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. 2016ൽ ആയിരുന്നു അത്. 90 കഴിഞ്ഞ അമ്മയെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലൂടെ വീൽചെയറിൽ കൊണ്ടുനടക്കുന്നതിന്റെ ചിത്രങ്ങൾ അന്ന് മോദി പോസ്റ്റ് ചെയ്തിരുന്നു. 2016 നവംബറിൽ, പഴയ കറൻസി നോട്ടുകൾ നിരോധിക്കുന്നതിനുള്ള മകന്റെ തീരുമാനത്തെ പിന്തുണച്ച് അവർ എടിഎം ക്യൂവിൽ നിൽക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് മുൻപും മോദി അമ്മയെ സന്ദർശിച്ച് അനുഗ്രഹം തേടി. ആ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഹീരാബെൻ, തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻ വിജയം നേടിയ ശേഷം തന്റെ വീടിന് പുറത്ത് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു.

🇧🇷&◼️ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഇനി ഓര്‍മ്മബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെ...
30/12/2022

🇧🇷&◼️ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഇനി ഓര്‍മ്മ

ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ.

ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ഇനി ഓര്‍മ്മ. 2021 മുതല്‍ അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. അര്‍ബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്നങ്ങളും താരം നേരിട്ടിരുന്നു. പെലെയുടെ മകള്‍ കെലി നാസിമെന്‍റോ പിതാവിന്‍റെ മരണം ഇന്‍സ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു. പെലെയുടെ ഏജന്‍റ് ജോ ഫ്രാഗയും ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിനായി മൂന്ന് ലോകകപ്പുകള്‍ നേടി എന്ന റെക്കോര്‍ഡും പെലെക്ക് സ്വന്തമാണ്. 2021 സെപ്റ്റംബറിലാണ് പെലെയ്‌ക്ക് അർബുദം സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ദീര്‍ഘകാലം ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. ചികിത്സകൾ തുടർന്നുവരികയായിരുന്നു. ഡിസംബര്‍ 21ന് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം കാന്‍സറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

ബ്രസീലിനായി 1958, 1962, 1970 വര്‍ഷങ്ങളില്‍ ലോകകപ്പ് നേടിയ താരമാണ് പെലെ. മൂന്ന് ലോകകിരീടങ്ങള്‍ നേടിയ ഏക താരം കൂടിയാണ് പെലെ. ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് നൂറ്റാണ്ടിലെ ലോക കളിക്കാരനായി പെലെയെ തെരഞ്ഞെടുത്തിരുന്നു.

കൂടാതെ ഫിഫ പ്ലെയര്‍ ഓഫ് ദി സെഞ്ച്വറി നേടിയ രണ്ട് ജേതാക്കളില്‍ ഒരാളെന്ന നേട്ടത്തിനും പെലെ അര്‍ഹനായിരുന്നു. സൗഹൃദ മത്സരങ്ങള്‍ ഉള്‍പ്പെടെ 1,363 കളികളില്‍ നിന്ന് 1,281 ഗോളുകള്‍ നേടിയതിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പെലെ നേടി.

ആദരാഞ്ജലികൾ 🌹
26/12/2022

ആദരാഞ്ജലികൾ 🌹

എസ്. ആദം മാസ്റ്റർ (ആദം ചൊവ്വ) അന്തരിച്ചു.താഴെ ചൊവ്വ: താഴെ ചൊവ്വ  "ഷാൻ " ഇൽ എസ്. ആദം മാസ്റ്റർ (ആദം ചൊവ്വ) (83) അന്തരിച്ചു...
26/12/2022

എസ്. ആദം മാസ്റ്റർ (ആദം ചൊവ്വ) അന്തരിച്ചു.
താഴെ ചൊവ്വ: താഴെ ചൊവ്വ "ഷാൻ " ഇൽ എസ്. ആദം മാസ്റ്റർ (ആദം ചൊവ്വ) (83) അന്തരിച്ചു. ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ റിട്ട. പ്രിൻസിപ്പാൾ ക്കണ്. കാടാച്ചിറ ഹൈ സ്കൂൾ , ഗവ. സിറ്റി. ഹൈസ്ക്കൂൾ, ഗവ. ചാല ഹൈ സ്കൂൾ , എ.കെ.ജി.എം. ജി.എച്ച്.എസ്.എസ് പെരളശ്ശേരി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. വിവാഹം ഒരു പഠനം, ദാമ്പത്യം, കുടുംബം , ലൈംഗികത തുടങ്ങിയ പ്പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകനാണ്.

ഭാര്യ: ശരീഫ . മക്കൾ സാജിദ, ഖലീൽ ആശിഖ് ( അധ്യാപകൻ, സി.എച്ച്.എം. എച്ച്. എസ് എളയാവൂർ ) ശഫീഖ് ജാമാതാക്കൾ,
നൈനാ മുഹമ്മദ്, ഫാത്തിമ, ശമീന (അധ്യാപിക, കൗസർ ജംഗ്ലീഷ് സ്ക്കൂൾ) യുസ്നിദ. ഖബറടക്കം മഗരിബിന് ശേഷം ചൊവ്വ ജുമാ മസ്ജിദിൽ .

🏆⭐🏆⭐🏆⭐🏆⭐🏆⭐🏆⭐🏆⭐𝐖𝐎𝐑𝐋𝐃 𝐊𝐈𝐍𝐆𝐒 ⭐🏆𝐀𝐑𝐆𝐄𝐍𝐓𝐈𝐍𝐀 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒 🏆⭐🏆⭐🏆⭐🏆⭐🏆⭐🏆⭐ഇടനെഞ്ചിൽ 🇦🇷⭐ മൂന്നാം താരകം തുന്നി ചേർത്ത് ലോക ഫുട്‍ബോൾ 🇦🇷🏆ര...
18/12/2022

🏆⭐🏆⭐🏆⭐🏆⭐🏆⭐🏆⭐
🏆⭐𝐖𝐎𝐑𝐋𝐃 𝐊𝐈𝐍𝐆𝐒 ⭐🏆
𝐀𝐑𝐆𝐄𝐍𝐓𝐈𝐍𝐀 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒
🏆⭐🏆⭐🏆⭐🏆⭐🏆⭐🏆⭐

ഇടനെഞ്ചിൽ 🇦🇷⭐ മൂന്നാം
താരകം തുന്നി ചേർത്ത്
ലോക ഫുട്‍ബോൾ 🇦🇷🏆
രാജാക്കന്മാർ അർജന്റീന

𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 🏆
⭐സ്വപ്ന ഫൈനൽ ⭐
അർജന്റീന 3 - 3 ഫ്രാൻസ് (4-2)
🇦🇷 ⚽ ലിയോ മെസ്സി 23'
🇦🇷 ⚽ ഡി മരിയ 36'
🇫🇷 ⚽ എംബപ്പേ 8O'
🇫🇷 ⚽ എംബപ്പേ 81'
🇦🇷 ⚽ ലിയോ മെസ്സി 1O8'
🇫🇷 ⚽ എംബപ്പേ 118'

കണയന്നൂർ : കണയന്നൂർ കണിയറക്കൽ ചന്ദ്രൻ (58) അന്തരിച്ചു. ചാലോട് എലൈറ്റ് ട്രേഡേർസ് ഉടമയാണ്.ഭാര്യ: ദിൽന കാരപ്രത്ത്.മക്കൾ : ര...
18/12/2022

കണയന്നൂർ : കണയന്നൂർ കണിയറക്കൽ ചന്ദ്രൻ (58) അന്തരിച്ചു. ചാലോട് എലൈറ്റ് ട്രേഡേർസ് ഉടമയാണ്.
ഭാര്യ: ദിൽന കാരപ്രത്ത്.
മക്കൾ : രാഹുൽ, സാന്ദ്ര.
സഹോദരങ്ങൾ: വി.വി.ശ്രീധരൻ (സി.പി.ഐ എം കണയന്നൂർ ബ്രാഞ്ചംഗം), രാഘവൻ (എലൈറ്റ്, ചക്കരക്കൽ), വത്സലൻ (എലൈറ്റ് ചക്കരക്കൽ), വസന്ത (കോയ്യോട്), ശോഭന. സംസ്കാരം ഞായർ വൈകുന്നേരം 7. 30 ന് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ.

ഭർത്താവിന്റെ മൃതദേഹത്തോട്  അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന്  പറയേണ്ടിവരുന്നത്. ...
16/12/2022

ഭർത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യൻ മരണപ്പെട്ടാൽ അയാളുടെ നിർജ്ജീവമായ ദേഹത്തെ ഭൂമിയിൽ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു.

അയാൾ വന്നിട്ട് അഞ്ചുവർഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന വെയിലിൽ പണിയെടുത്ത് കിട്ടുന്നതിൽ നിന്നും സ്വന്തം ഭക്ഷണത്തിനുപോലും കാര്യമായി എടുക്കാതെ നാട്ടിലേക്ക് കൃത്യമായി അയാൾ അയച്ചുകൊണ്ടിരുന്നു. മനോഹരമായ വീട് നിർമിച്ചു. അയാളെ വീണ്ടും വീണ്ടും കടത്തിലാഴ്ത്തി. രാവും പകലും പണിയെടുത്ത് ആ പാവം കുഴങ്ങിയിരുന്നു.

എന്തായാലും ഇന്നലെ അയാൾ തന്റെ അറുപത്തിരണ്ടാം വയസ്സിൽ പ്രവാസിയായി മരണപ്പെട്ടു.

പതിവുപോലെ അയാളുടെ കുടുംബത്തെ വിളിച്ച് മരണവിവരം ധരിപ്പിച്ചു.
അപ്പോള്‍ അവർ പറഞ്ഞു
മൃതദേഹം നാട്ടിലേക്ക് കെട്ടിയൊരുക്കി അയക്കേണ്ടെന്നും ഭാര്യയും മക്കളും ഒരേസ്വരത്തിൽ ആവർത്തിച്ചു. പരേതരോടൊപ്പമുള്ള ജീവിതയാത്രയിലെ ഈ ആദ്യാനുഭവം എന്റെ ഹൃദയത്തെ പൊള്ളിക്കുന്നതായിരുന്നു... ഇനിയെന്ത് ചെയ്യണം എന്നറിയാതെ പകച്ചുനിന്നുപോയ നിമിഷം...
എന്റെ കടമ എനിക്ക് നിർവ്വഹിച്ചേ മതിയാവൂ.... അയാളുടെ നാട്ടിലെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അവരെ വിവരങ്ങൾ ധരിപ്പിച്ചു. പിന്നീട് ഒട്ടേറെ ഫോൺ വിളികൾ...

മൃതദേഹം തങ്ങൾക്ക് വേണ്ടെന്ന് ഭാര്യ സ്റ്റേഷനിൽ എഴുതി ഒപ്പിട്ടുകൊടുത്തു.

ഭാര്യ നിഷേധിച്ച ഭർത്താവിന്റെ ദേഹത്തെ അവസാനം അയാളുടെ സഹോദരിയുടെ മക്കൾ ഏറ്റെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു.

ദൈവം തന്റെ സൃഷ്ടികളിൽ കരുണയുള്ളവനാണ്. അയാൾക്കുവേണ്ടി നന്മയുള്ള ചിലരെയെങ്കിലും നാട്ടിൽ ഒരുക്കിനിർത്താൻ ദൈവം മറന്നിരുന്നില്ല.

മരണത്തോടെ അവശേഷിക്കുന്ന ശരീരത്തോട് ഒരാളും അനാദരവ് കാട്ടരുത്. അത് ഏത് ജീവിയുടേതായാലും. എങ്കിലേ നമുക്ക് മനുഷ്യനെന്ന് അഭിമാനിക്കാനാകൂ...
നമുക്കും ഒരു ശരീരമുണ്ട്... നാളെ അതിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കും പറയാനാവില്ല. ഇനി ഒരാൾക്കും ഈ ഗതി വരാതിരിക്കട്ടെ... നമുക്ക് പ്രാർത്ഥിക്കാം...

അഷ്റഫ് താമരശ്ശേരി

😟🤲🏻

15/12/2022

ഉമ്മ വാരിക്കൊടുത്ത ചോറുണ്ട് പ്രവാസത്തിലേക്ക്, ദുബായിൽ മരണം; നോവായി സക്കീറിന്റെ വിയോഗം

കോഴിക്കോട്: കഴിഞ്ഞ ദിവസം ദുബായിൽ അന്തരിച്ച കോഴിക്കോട് വടകര മയ്യന്നൂർ സ്വദേശി സക്കീറിന്റെ (46) അവസാനമായി ചിത്രീകരിച്ച വീഡിയോ നൊമ്പരക്കാഴ്ചയാവുന്നു.

ഒരുമാസത്തെ അവധിക്ക് നാട്ടിൽ എത്തിയ സക്കീർ മൂന്ന് ദിവസം മുൻപാണ് തിരിച്ച് ദുബായിലേക്ക് മടങ്ങിയത്. ഉമ്മ ഐഷു വാരിക്കൊടുത്ത ചോറ് കഴിച്ചാണ് സക്കീർ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

വല്യുമ്മ, ഉപ്പയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്നതിന്റെ വീഡിയോ സക്കീറിന്റെ ഇളയമകൻ ഷഹബാസ് മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് വാട്സാപ്പിലും മറ്റും പങ്കുവെക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച സക്കീറിന്റെ മരണവാർത്തയ്ക്ക് പിന്നാലെ നിരവധി ആളുകളാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. ദുബായിൽ എത്തിയതിന്റെ പിറ്റേദിവസം രാവിലെ സക്കീർ എഴുന്നേൽക്കാൻ വൈകി. തുടർന്ന് വിളിച്ചുണർത്താൻ ചെന്ന മൂത്തമകൻ മുഹ്സിൻ ആണ് സക്കീറിനെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് മെഡിക്കൽ റിപ്പോർട്ട്. ലിഫ്റ്റ് ഓപ്പറേറ്ററായ സക്കീർ മകനൊപ്പമാണ് ദുബായിൽ താമസിച്ചിരുന്നത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്.

ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിനുള്ള റഫറിയെ തീരുമാനിച്ചു. പോളണ്ട് സ്വദേശിയായ സൈമൺ മാർസിനിയാക്കാണ് അർജന്റീനയും ഫ്രാൻസ...
15/12/2022

ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിനുള്ള റഫറിയെ തീരുമാനിച്ചു. പോളണ്ട് സ്വദേശിയായ സൈമൺ മാർസിനിയാക്കാണ് അർജന്റീനയും ഫ്രാൻസും തമ്മിൽ നടക്കുന്ന ഫൈനൽ മത്സരം നിയന്ത്രിക്കുക. ഞായറാഴ്‌ച രാത്രി ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ നടക്കുക. ഖത്തർ നാഷണൽ ഡേയും അതെ ദിവസം തന്നെയാണ്.

നേരത്തെ പോർച്ചുഗൽ റഫറി അർതുർ സൊവാരസ് ആയിരിക്കുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നമ്മളും ആ വാർത്ത ഷെയർ ചെയ്തിരുന്നു, എന്നാൽ അതിൽ യാഥാർത്ഥ്യമില്ല.

🚫𝗕𝗥𝗘𝗔𝗞𝗜𝗡𝗚 𝗡𝗘𝗪𝗦🚫പോർച്ചുഗൽ പരിശീലകൻ സാന്റോസിനെ പുറത്താക്കി.
15/12/2022

🚫𝗕𝗥𝗘𝗔𝗞𝗜𝗡𝗚 𝗡𝗘𝗪𝗦🚫

പോർച്ചുഗൽ പരിശീലകൻ സാന്റോസിനെ പുറത്താക്കി.

സംസ്ഥാന കേരളോത്സവം 18ന് കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംhttps://chat.whatsapp.com/LSY40HLp3vR3E0e7ufpyNMKANNUR D...
15/12/2022

സംസ്ഥാന കേരളോത്സവം 18ന് കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

https://chat.whatsapp.com/LSY40HLp3vR3E0e7ufpyNM
KANNUR DAILY NEWS
16.12.2022

കണ്ണൂര്‍: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ 18ന് വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് കണ്ണൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

യുവജനകാര്യ വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും നടക്കും. ഘോഷയാത്ര കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പോലീസ് മൈതാനിയില്‍ സമാപിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികള്‍, ഫുട്‌ബോള്‍ ടോക്ക്, ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്

KANNUR DAILY NEWS

കേരളോത്സവത്തിന്റെ സമഗ്ര കവറേജ്, ഫോട്ടോഗ്രഫി, വീഡിയോ ഗ്രാഫി,റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് പത്ര, ദൃശ്യ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും.

കണ്ണൂര്‍ നഗരത്തില്‍ പോലീസ് മൈതാനി, മുനിസിപ്പല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

59 ഇനം കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് 3500ല്‍ പരം മത്സരാര്‍ഥികള്‍ എത്തിച്ചേരും. രജിസ്‌ട്രേഷന്‍ 18ന് ഉച്ച രണ്ടിന് ആരംഭിക്കും. 21ന് സമാപന സമ്മേളനം സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.

വ്യക്തിഗതമായും ക്ലബ് തലത്തിലും മത്സരം ഉണ്ടാവും. ഏറ്റവും മികച്ച ജില്ലയ്ക്ക് എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നല്‍കും. കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്ക് 10,000 രൂപയുടെ പുരസ്‌കാരം നല്‍കും.പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.

KANNUR DAILY NEWS

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, എഡിഎംകെ കെ ദിവാകരന്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം വി കെ സനോജ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ അഡ്വ. രത്‌നകുമാരി, ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എവി അജയകുമാര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസന്‍ ജോണ്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

KANNUR DAILY NEWS
🟧🟧🟧🟧🟧🟧🟧🟧🟧🟧🟧

*സംസ്ഥാന കേരളോത്സവം പന്തല്‍ നിര്‍മ്മാണം തുടങ്ങി*


കണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. പ്രധാന വേദിയായ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ പന്തലിന്റെ കാല്‍ നാട്ടി.
1000 പേര്‍ക്കുള്ള ഇരിപ്പിടമാണ് പൊലീസ് മൈതാനിയില്‍ ഒരുക്കുക. ഇതിന് പുറമെ മുന്‍സിപ്പല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ട് വേദികള്‍, കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളിലായാണ് ഡിസംബര്‍ 18 മുതല്‍ 21 വരെ കേരളോത്സവം നടക്കുക.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, ജില്ലാ യൂത്ത് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത, ജില്ലാ പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് വി പി സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
KANNUR DAILY NEWS

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; മണികണ്ഠന്‍ ജീവിതത്തിലേക്ക് .പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു...
15/12/2022

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; മണികണ്ഠന്‍ ജീവിതത്തിലേക്ക് .

പത്തനംതിട്ട ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്‌ചാര്‍ജ് ചെയ്‌തു.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്‌ണ റാവുവും വിളിച്ച് സന്തോഷം പങ്കുവച്ചു. നാട്ടില്‍ പോലും ലഭിക്കാത്ത വിദഗ്ധ ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭ്യമായതെന്ന് പിതാവ് പറഞ്ഞു. അതിന് സഹായിച്ച മന്ത്രിയോടും ഡോക്‌ടര്‍മാരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ നിന്നും മകനെ ജീവിത്തിലേക്ക് മടക്കി തന്നതില്‍ ഏറെ നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ മാസം 19നാണ് വിജയവാഡയില്‍ നിന്നും ശബരിമലയിലേക്ക് വന്ന സംഘം ളാഹയില്‍ വച്ച് അപകടത്തില്‍പ്പെത്. മന്ത്രി വീണാ ജോര്‍ജ് അപകട സ്ഥലത്തെത്തുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്‌തു. അതീവ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ വിദഗ്ധ ചികിത്സയ്‌ക്കായി അന്നു തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മന്ത്രി ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കി.

മള്‍ട്ടിപ്പിള്‍ ഇന്‍ജുറിയാണ് കുട്ടിയ്‌ക്കുണ്ടായത്. കരള്‍, ശ്വാസകോശം, കൈ, കാല് തുടങ്ങിയ പല ഭാഗങ്ങളില്‍ പരിക്കുകളുണ്ടായിരുന്നു. മുതുകിന്റെ ഭാഗത്ത് തൊലിയും മസിലും നഷ്ടമായിരുന്നു. ഉടന്‍ തന്നെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിക്കുകയും അന്നു തന്നെ സങ്കീര്‍ണ ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു. പിന്നീട് അത്യന്തം ചെലവുള്ള പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തൊലിയും മസിലും വച്ചു പിടിപ്പിച്ചു. പ്രഷര്‍ ട്രെയിനേജ് ചികിത്സയും നല്‍കി. അതും വിജയകരമായി. ആദ്യ ദിവസം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലും തുടര്‍ന്ന് പീഡിയാട്രിക് സര്‍ജറി ഐസിയുവിലും പിന്നീട് വാര്‍ഡിലും ചികിത്സ നല്‍കി. മികച്ച പരിചരണത്തിലൂടെ മണികണ്ഠന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.

സര്‍ജറി, അനസ്തീഷ്യ, പീഡിയാട്രിക്, പ്ലാസ്റ്റിക് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ യോജിച്ചാണ് ചികിത്സ നടത്തിയത്. കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ്, ഡോ. ശിവകുമാര്‍, ഡോ. രതീഷ്, ഡോ. ആത്തിയ പ്രവീണ്‍, ഡോ. ഷെര്‍ബിന്‍, ഡോ. ഹരിപ്രിയ, ഡോ. ലക്ഷ്‌മി എന്നിവര്‍ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കി.

മികച്ച ടീം വര്‍ക്കിലൂടെയാണ് മണികണ്ഠനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്. ആന്ധ്രാ പ്രദേശിലെ എലുരുവിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മണികണ്ഠന്‍. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മണികണ്‌ഠന്‍ സ്വന്തം കുഞ്ഞിനെപ്പോലെയായിരുന്നു. മണികണ്ഠന് 27 ദിവസത്തോളം ആശുപത്രി സ്വന്തം വീടുപോലെയായിരുന്നു. മണികണ്ഠന്‍ അവരോടെല്ലാം സന്തോഷത്തോടെ യാത്രപറയുമ്പോള്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ സമ്മാനങ്ങള്‍ നല്‍കി. അവരുടെ സ്‌നേഹത്തിന് മുമ്പില്‍ മണികണ്ഠനും പിതാവും പറഞ്ഞു. അയ്യപ്പനോട് വലിയ ആരാധനയാണ്. മകന്റെ പേരുപോലും മണികണ്‌ഠനെന്നാണ്. അടുത്ത വര്‍ഷവും ശബരിമലയില്‍ വരും. അപ്പോള്‍ വീണ്ടും കാണാം.

നെയ്മറിന് റെഡ് ലൈറ്റ്, റോണോ ഓറഞ്ച്, മെസ്സി മുന്നോട്ട്; ട്രോളി കേരളാ പൊലീസും.തിരുവനന്തപുരം: ഫിഫ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ...
11/12/2022

നെയ്മറിന് റെഡ് ലൈറ്റ്, റോണോ ഓറഞ്ച്, മെസ്സി മുന്നോട്ട്; ട്രോളി കേരളാ പൊലീസും.

തിരുവനന്തപുരം: ഫിഫ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ ബ്രസീലും പോർച്ചുഗലും സെമി കാണാതെ പുറത്തായിരുന്നു. ഇരു ടീമുകളുടെയും പുറത്താകലിനെ പരോക്ഷമായി ട്രോളിക്കൊണ്ടുളള പോസ്റ്റുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്റെയും പുറത്താക​ലിനെ ട്രോളിക്കൊണ്ടുള്ള കേരള പൊലീസിന്റെ ട്രാഫിക് ബോധവത്കരണ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പുളളാവൂർ പുഴയിൽ ആരാധക‍ർ സ്ഥാപിച്ച ആ​ഗോള തലത്തിൽ ശ്രദ്ധേയമായ കട്ടൗട്ടുകൾ ഉപയോ​ഗിച്ചാണ് കേരള പൊലീസിന്റെ ട്രോൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലയണൽ മെസ്സി എന്നീ താരങ്ങളുടെ മുഖത്ത് വിവിധ നിറങ്ങളിലുള്ള സിഗ്നൽ ലൈറ്റുകൾ വെച്ചാണ് ബോധവത്കരണം പോസ്റ്റ്. 'യാത്ര എങ്ങനെ തുടങ്ങുന്നു എന്നതിലല്ല. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് വിവേകപൂർവം മുന്നോട്ടു പോകുന്നവരാണ് സുരക്ഷിതമായി ലക്ഷ്യത്തിലെത്തുന്നത്. സുരക്ഷിതയാത്രയ്ക്ക് ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുക,' എന്നിങ്ങനെയാണ് കുറിപ്പിലെ വാചകങ്ങൾ. ഇതൊരുമാതിരി വല്ലാത്ത ട്രോൾ ആയിപ്പോയി പോലീസ് മാമാ, ഇത് ശെരിയായില്ല മാമ sed ആക്കി കളഞ്ഞു, ആ പച്ച അധികനേരം കത്തൂല, ഇത് കുറച്ചു കൂടി പോയി മാമ, കുത്തി നോവിക്കുവാണല്ലേ തുടങ്ങി നിരവധി കമന്റുകളും പോസ്റ്റിന് കീഴിൽ എത്തിയിട്ടുണ്ട്.

കോഴിക്കോട് പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ കേരളത്തിന്റെ ഫുട്‌ബോൾ ഭ്രമത്തിന്റെ അടയാളമായി ലോകത്തിന്റെ മുന്നിൽ ഉയർന്നുനിന്നിരുന്നു. ഫിഫയുടെ ഔദ്യോഗിക പേജിൽ പോലും പുള്ളാവൂർക്കഥ എത്തിയതോടെ കേരളത്തിന്റെ ആവേശം അന്താരാഷ്ട്രതലത്തിൽ എത്തി. എന്നാൽ പുള്ളാവൂർ പുഴയിൽ നിന്നും നെയ്മറുടെയും റൊണാൾഡോയുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. സെമിയിലേക്ക് കടന്ന മെസ്സിയുടെ കട്ടൗട്ട് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കരുത്തരായ നെതർലൻഡ്‌സിനെ തോൽപ്പിച്ചാണ് മെസ്സിയുടെ അർജന്റീന സെമിഫൈനലിസ്റ്റുകളായത്.

തിരുവനന്തപുരം: ഫിഫ ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ അവസാനിച്ചപ്പോൾ ബ്രസീലും പോർച്ചുഗലും സെമി കാണാതെ പുറത്തായിരുന്നു. ഇരു ടീമുകളുടെയും പുറത്താകലിനെ പരോക്ഷമായി ട്രോളിക്കൊണ്ടുളള പോസ്റ്റുമായെത്തിയിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്റെയും പുറത്താക​ലിനെ ട്രോളിക്കൊണ്ടുള്ള കേരള പൊലീസിന്റെ ട്രാഫിക് ബോധവത്കരണ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പുളളാവൂർ പുഴയിൽ ആരാധക‍ർ സ്ഥാപിച്ച ആ​ഗോള തലത്തിൽ ശ്രദ്ധേയമായ കട്ടൗട്ടുകൾ ഉപയോ​ഗിച്ചാണ് കേരള പൊലീസിന്റെ ട്രോൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലയണൽ മെസ്സി എന്നീ താരങ്ങളുടെ മുഖത്ത് വിവിധ നിറങ്ങളിലുള്ള സിഗ്നൽ ലൈറ്റുകൾ വെച്ചാണ് ബോധവത്കരണം പോസ്റ്റ്. 'യാത്ര എങ്ങനെ തുടങ്ങുന്നു എന്നതിലല്ല. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ച് വിവേകപൂർവം മുന്നോട്ടു പോകുന്നവരാണ് സുരക്ഷിതമായി ലക്ഷ്യത്തിലെത്തുന്നത്. സുരക്ഷിതയാത്രയ്ക്ക് ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുക,' എന്നിങ്ങനെയാണ് കുറിപ്പിലെ വാചകങ്ങൾ. ഇതൊരുമാതിരി വല്ലാത്ത ട്രോൾ ആയിപ്പോയി പോലീസ് മാമാ, ഇത് ശെരിയായില്ല മാമ sed ആക്കി കളഞ്ഞു, ആ പച്ച അധികനേരം കത്തൂല, ഇത് കുറച്ചു കൂടി പോയി മാമ, കുത്തി നോവിക്കുവാണല്ലേ തുടങ്ങി നിരവധി കമന്റുകളും പോസ്റ്റിന് കീഴിൽ എത്തിയിട്ടുണ്ട്.

കോഴിക്കോട് പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും കൂറ്റൻ കട്ടൗട്ടുകൾ കേരളത്തിന്റെ ഫുട്‌ബോൾ ഭ്രമത്തിന്റെ അടയാളമായി ലോകത്തിന്റെ മുന്നിൽ ഉയർന്നുനിന്നിരുന്നു. ഫിഫയുടെ ഔദ്യോഗിക പേജിൽ പോലും പുള്ളാവൂർക്കഥ എത്തിയതോടെ കേരളത്തിന്റെ ആവേശം അന്താരാഷ്ട്രതലത്തിൽ എത്തി. എന്നാൽ പുള്ളാവൂർ പുഴയിൽ നിന്നും നെയ്മറുടെയും റൊണാൾഡോയുടെയും കട്ടൗട്ടുകൾ എടുത്തുമാറ്റിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. സെമിയിലേക്ക് കടന്ന മെസ്സിയുടെ കട്ടൗട്ട് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കരുത്തരായ നെതർലൻഡ്‌സിനെ തോൽപ്പിച്ചാണ് മെസ്സിയുടെ അർജന്റീന സെമിഫൈനലിസ്റ്റുകളായത്.

മെസ്സിയുടെ നാട്ടിൽനിന്ന് പുള്ളാവൂരിലെത്തി കട്ടൗട്ടുകൾ കണ്ടു; ഞെട്ടി അര്‍ജന്റീന ദമ്പതികൾ.ചാത്തമംഗലം (കോഴിക്കോട്)• മെസ്സിയ...
11/12/2022

മെസ്സിയുടെ നാട്ടിൽനിന്ന് പുള്ളാവൂരിലെത്തി കട്ടൗട്ടുകൾ കണ്ടു; ഞെട്ടി അര്‍ജന്റീന ദമ്പതികൾ.

ചാത്തമംഗലം (കോഴിക്കോട്)• മെസ്സിയുടെ നാട്ടിൽ നിന്നും പുള്ളാവൂർ ചെറുപുഴയിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ കാണാൻ എത്തിയ അർജന്റീന സ്വദേശികളായ ദമ്പതികൾക്ക് നാട്ടുകാരുടെ സ്നേഹാദരവ്. ബ്യൂണസ് അയേഴ്സിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ മരിയാനോ കിന്യൂവ പങ്കാളി സ്പാനിഷ് അധ്യാപികയായ മാരിയൽ ഒലിവെര എന്നിവരാണ് മെസ്സിയുടെയും റൊണാൾഡോയുടെയും നെയ്മാറുടെയും സൗദി താരം സാലിഹ് അൽ ദൗസരിയുടെയും കട്ടൗട്ടുകൾ സ്ഥാപിച്ചത് മൂലം പ്രശസ്തമായ പുള്ളാവൂരിലെത്തി ഫുട്ബോൾ ആരാധകരുടെ വീര്യം നേരിട്ടറിഞ്ഞ് ദിവസങ്ങളോളം നാട്ടുകാരുടെ അതിഥികളായി താമസിച്ചത്.

ജീവിത അഭിലാഷമായിരുന്ന ലോക രാജ്യങ്ങൾ ചുറ്റിക്കറങ്ങുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ ലോക സഞ്ചാരം റോഡ് മാർഗമാണ് ഏറെയും. വിമാന യാത്ര പരമാവധി ഒഴിവാക്കി റോഡ്, റെയിൽ മാർഗങ്ങളിലൂടെയാണു സഞ്ചാരം. സെർബിയ, ബൾഗേറിയ, തുർക്കി, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ പൂർണമായി റോഡ്, റെയിൽ വഴി സഞ്ചരിക്കാനായതിന്റെ ആഹ്ളാദത്തിലാണ് ഇരുവരും. ഇന്ത്യയിൽ ഒരു മാസം മുൻപ് നേരെ തിരുവനന്തപുരത്താണ് എത്തിയത്. പിന്നീട് റോഡ് മാർഗം നെടുമങ്ങാട്, വർക്കല, ആലപ്പുഴ, കൊച്ചി, മുന്നാർ, മലപ്പുറം വഴി കോഴിക്കോട്ടെത്തി.

മലയാളികളുടെ പ്രത്യേകിച്ച് മലബാർ മേഖലയിലെ യുവജനങ്ങളുടെ ഫുട്ബോൾ ആവേശം കണ്ട് കണ്ണു തള്ളിപ്പോയെന്ന് ഇരുവരും പറയുന്നു. ഫുട്ബോൾ രക്തത്തിൽ അലിഞ്ഞ അർജന്റീനയേക്കാളും ഫുട്ബോൾ ആരാധകരായ ചെറുപ്പക്കാര്‍ ഭാവിയിൽ രാജ്യത്തിനു മുതൽ കൂട്ടാകും എന്ന പ്രതീക്ഷയും ഇരുവരും പങ്കുവയ്ക്കുന്നു. 2 മാസം കൂടി തങ്ങി രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളും ഋഷികേശും വാരാണസിയും കണ്ടശേഷം ശേഷം തായ്‍ലൻഡ്, ലാവോസ്, മലേഷ്യ, ജപ്പാൻ, ഇന്തോനീഷ്യ രാജ്യങ്ങൾ സന്ദർശിച്ച് അർജന്റീനയിൽ തിരിച്ചെത്താനാണു പദ്ധതി.

_ആദ്യ സെമിയിൽ ആരു നേടും. കണക്കുകൾ ഇങ്ങനെ_
11/12/2022

_ആദ്യ സെമിയിൽ ആരു നേടും. കണക്കുകൾ ഇങ്ങനെ_

2018 ഫിഫ ലോകകപ്പ് ഫൈനൽ     _ഫ്രാൻസ് - 4 ക്രോയേഷ്യ -2_2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫൈനൽ. ```2018 ജൂലൈ 15 ന് റഷ്യയിലെ മോസ...
11/12/2022

2018 ഫിഫ ലോകകപ്പ് ഫൈനൽ

_ഫ്രാൻസ് - 4 ക്രോയേഷ്യ -2_

2018 ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫൈനൽ.

```2018 ജൂലൈ 15 ന് റഷ്യയിലെ മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ആയിരുന്നു ഫൈനൽ മത്സരം.

ഫൈനലിൽ ഫ്രാൻസും ക്രൊയേഷ്യയും തമ്മിൽ ```

ഫ്രാൻസ്

```ഫൈനലിലേക്കുള്ള യാത്രാമധ്യേ, ഫ്രാൻസ് രണ്ട് വിജയങ്ങളും ഒരു സമനിലയുമായി ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി, അതിനുശേഷം അവർ 16-ാം റൗണ്ടിൽ അർജന്റീനയെയും ക്വാർട്ടർ ഫൈനലിൽ ഉറുഗ്വേയെയും സെമി ഫൈനലിൽ ബെൽജിയത്തെയും പരാജയപ്പെടുത്തി.```

ക്രൊയേഷ്യ

```16-ാം റൗണ്ടിൽ ഡെൻമാർക്കിനെയും ക്വാർട്ടർ ഫൈനലിൽ റഷ്യയെയും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തോൽപ്പിക്കുന്നതിന് മുമ്പ് മൂന്ന് വിജയങ്ങളുമായി ക്രൊയേഷ്യ ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി.```

കാഴ്ച്ചക്കാർ

```78,011 കാണികൾക്ക് മുന്നിൽ ആയിരുന്നു ഫൈനൽ.
ടെലിവിഷനിൽ ഒരു ബില്യണിലധികം പേർ കണ്ടു, അർജന്റീനയിൽ നിന്നുള്ള നെസ്റ്റർ പിറ്റാന ആയിരുന്നു റഫറി .```

മത്സരം

```കളി ആരംഭിച്ച് 18-ാം മിനിറ്റിൽ മരിയോ മാൻഡ്‌സുക്കിച്ചിന്റെ സെൽഫ് ഗോളിലൂടെ ഫ്രാൻസ് മുന്നിലെത്തി - ലോകകപ്പ് ഫൈനലിലെ ആദ്യ സെൽഫ് ഗോൾ - 10 മിനിറ്റിനുശേഷം ഇവാൻ പെരിസിച്ച് ഗോളിന്റെ മൂലയിലേക്ക് താഴ്ന്ന ഷോട്ടിലൂടെ സമനില പിടിച്ചു. തൊട്ടുപിന്നാലെ, പെരിസിച്ച് ബോധപൂർവം പന്ത് കൈകാര്യം ചെയ്തതായി പിറ്റാന വിധിച്ചപ്പോൾ ഫ്രാൻസിന് പെനാൽറ്റി ലഭിച്ചു. 2018 ടൂർണമെന്റിൽ ലോകകപ്പിൽ ആദ്യമായി ഉപയോഗിച്ച വീഡിയോ അസിസ്റ്റന്റ് റഫറിയുമായുള്ള കൂടിയാലോചനയുടെ ഫലമായാണ് ഈ തീരുമാനം.
അന്റോയിൻ ഗ്രീസ്മാൻ നേടിയ ഗോളിൽ ഫ്രാൻസ് 2-1ന് ഹാഫ് ടൈം ലീഡ്നേടി.

59-ാം മിനിറ്റിൽ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡാനിജെൽ സുബാസിച്ച് തന്റെ ആദ്യ ഷോട്ട് രക്ഷപ്പെടുത്തിയതിന് ശേഷമുള്ള രണ്ടാം ശ്രമത്തിൽ പോൾ പോഗ്ബ ഗോൾ നേടിയപ്പോൾ അവർ ആ ലീഡ് വർദ്ധിപ്പിച്ചു. പെനാൽറ്റി ഏരിയക്ക് പുറത്ത് നിന്ന് കൈലിയൻ എംബാപ്പെ ഗോൾ നേടി അത് 4-1 ആക്കി,
1958-ൽ പെലെക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത്തെ കൗമാരക്കാരനായി. ഹ്യൂഗോ ലോറിസിന്റെ പിഴവ് മുതലെടുത്ത് ക്രൊയേഷ്യക്ക് വേണ്ടി മാൻഡ്‌സുകിച്ച് ഒരു ഗോൾ

അവസാനം ഫ്രാൻസിന് 4-2 ജയം

1998 ലെ വിജയത്തിന് ശേഷം ഫ്രാൻസിന്റെ രണ്ടാം ലോകകപ്പ് .

1966-ന് ശേഷം ഏറ്റവും കൂടുതൽ ഗോളുകൾ സ്‌കോർ ചെയ്ത ലോകകപ്പ് ഫൈനൽ കൂടി ആയിരുന്നു ഇത്.

ഈ വർഷവും ഒരു ഫ്രാൻസ് - ക്രോയേഷ്യ ഫൈനൽ തള്ളി കളയാൻ പറ്റില്ല.. രണ്ടു ടീമും സെമിയിൽ എത്തിയിട്ടുണ്ട്..

മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് യുവതികൾ ചക്കരക്കൽ പോലീസ് പിടിയിലായി.ചക്കരക്കൽ :ഓട്ടോ യാത്രക്കാരായി ചമഞ്ഞെത്തി യാത്രക്ക...
10/12/2022

മാല പൊട്ടിക്കുന്ന സംഘത്തിലെ രണ്ട് യുവതികൾ ചക്കരക്കൽ പോലീസ് പിടിയിലായി.

ചക്കരക്കൽ :ഓട്ടോ യാത്രക്കാരായി ചമഞ്ഞെത്തി യാത്രക്കാരായ സ്ത്രീകളുടെ മാല കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ രണ്ട് യുവതികള്‍ പിടിയിലായി. തമിഴ്‌നാട് തൂത്തുക്കുടി അണ്ണാനഗര്‍ സ്വദേശികളായ നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കല്‍ എസ്ഐ വി.എം വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ ചക്കരക്കല്‍ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും ചക്കരക്കൽ പോലീസ് പിടിയിലായത്. ഈ മാസം രണ്ടാം തീയതി ഓട്ടോ യാത്രക്കിടെ ഏച്ചൂര്‍ കാഞ്ഞിരോട് തെരുവിലെ ഷൈലജയുടെ മൂന്നര പവന്റെ മാലയും, മറ്റൊരു ദിവസം ചക്കരക്കല്‍ സ്വദേശിനിയായ ലീലയുടെ നാല് പവന്റെ മാലയും തൊട്ടടുത്ത ദിവസം മൂന്ന് പെരിയയില്‍ നിന്നും ചക്കരക്കല്‍ ഭാഗത്തേക്ക് വരിക ആയിരുന്ന അംഗന്‍വാടി ടീച്ചറുടെ നാല് പവന്റെ സ്വര്‍ണ്ണമാലയും കവര്‍ന്ന കേസിലാണ് ഇരുവരെയും പരാതിക്കാര്‍ തിരിച്ചറിഞ്ഞത്.

16 ദിവസം ഐസിയുവിൽ, 2 ശസ്ത്രക്രിയകൾ; ശ്രീജ മൊബൈൽ നമ്പർ തേടിപിടിച്ച് രക്ഷകനെ കാണാനെത്തി. *_മാതൃകയാണ്....ഈ കരങ്ങൾ വാഹനാപകടത...
07/12/2022

16 ദിവസം ഐസിയുവിൽ, 2 ശസ്ത്രക്രിയകൾ; ശ്രീജ മൊബൈൽ നമ്പർ തേടിപിടിച്ച് രക്ഷകനെ കാണാനെത്തി.

*_മാതൃകയാണ്....ഈ കരങ്ങൾ വാഹനാപകടത്തിൽ പരുക്കേറ്റു കിടന്ന തന്നെ ആശുപത്രിയിലെത്തിച്ച മഹാദേവനെ കാണാൻ കെ.സി. ശ്രീജമോൾ വൈറ്റിലയിലെ വീട്ടിലെത്തിയപ്പോൾ. മഹാദേവന്റെ ഭാര്യ മായ, മകൾ ആതിര എന്നിവർ സമീപം._* (ചിത്രം: ഇ.വി ശ്രീകുമാർ∙മനോരമ)

കൊച്ചി • മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് എടുത്തുയർത്തിയ മഹാദേവന്റെ കൈപിടിച്ചു ശ്രീജമോൾ ഒരു നിമിഷം നിന്നു. ശ്രീജമോൾ അതിനു മുൻപു മഹാദേവനെ കണ്ടിട്ടില്ല. മഹാദേവനു പക്ഷേ, ശ്രീജയെ നന്നായറിയാം. 11 മാസം മുൻപ് വൈറ്റില റെയിൽവേ മേൽപ്പാലത്തിനു മുകളിൽ കാർ സ്കൂട്ടറിലിടിച്ച് രക്തംവാർന്ന് അബോധാവസ്ഥയിലായ ശ്രീജയെ ആശുപത്രിയിലെത്തിച്ചത് മഹാദേവനാണ്. എറണാകുളം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിലെ (എൻഐഒ) പ്രോജക്ട് അസിസ്റ്റന്റാണ് തൃപ്പൂണിത്തുറ പുതിയകാവ് സ്വദേശി കെ.സി.ശ്രീജമോൾ (32). ജനുവരി 10നു രാവിലെ ഏഴരയ്ക്കായിരുന്നു അപകടം. ഇടിച്ച കാറും മറ്റു വാഹനങ്ങളും നിർത്താതെ പോയി.

പാലത്തിനു താഴേക്കൂടി പണി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന കൂലിപ്പണിക്കാരനായ മഹാദേവൻ, അപകടത്തിന്റെ ശബ്ദം കേട്ട് ഓടി മുകളിലെത്തുമ്പോൾ നടപ്പാതയിൽ തലയിടിച്ചു വീണ്, രക്തം വാർന്നു ബോധം നഷ്ടപ്പെട്ട ശ്രീജയെയാണു കാണുന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന ശ്രീജയെ കൈകളിൽ കോരിയെടുത്തു റോഡിനു നടുവിലേക്കു നീങ്ങി. ഇതുകണ്ടു നിർത്തിയ കാറിൽ കയറ്റി മെഡിക്കൽ സെന്ററിലെത്തിച്ചു.

പിന്നീട് 16 ദിവസം ഐസിയുവിൽ അബോധാവസ്ഥയിലായിരുന്നു ശ്രീജ. തലയിൽ 2 ശസ്ത്രക്രിയകൾ. ബോധം വീണ്ടെടുത്തപ്പോഴും ഓർമ മങ്ങി. പിന്നീട് മെല്ലെ ജീവിതത്തിലേക്കു പിച്ചവച്ചു. വീണ്ടും ജോലിക്കു പോയിത്തുടങ്ങി. ശ്രീജയെ ആശുപത്രിയിലെത്തിക്കുമ്പോൾ മഹാദേവൻ സ്വന്തം നമ്പർ അവിടെ നൽകിയിരുന്നു. അതുവഴിയാണ് രക്ഷകനെ കണ്ടെത്തിയത്. വൈറ്റില ആർഎസ്എ‌സി റോഡിലുള്ള മഹാദേവന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ശ്രീജയെത്തി; രക്ഷകന്റെ കൈപിടിച്ച് ഹൃദയംനിറഞ്ഞ നന്ദി അറിയിച്ചു. മഹാദേവന്റെ ഭാര്യ മായയും മകൾ ആതിരയും ആ കൂടിക്കാഴ്ചയ്ക്കു സാക്ഷികളായി.

Address


Alerts

Be the first to know and let us send you an email when Kannur Daily News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kannur Daily News:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share