Prayar

Prayar Hai friends , The main purpose of this group is to inform the local news of prayer and surroundings... Hope every one will participate...

13/04/2022
ഒരു തമിഴ്നാട് യാത്ര _________________________ഓരോ യാത്രയും ഓരോ തിരിച്ചു വരവിൻ്റെ മുന്നോടിയയുള്ള ഒരു ചുവടുവെപ്പാണ്..... എവ...
13/04/2022

ഒരു തമിഴ്നാട് യാത്ര

_________________________

ഓരോ യാത്രയും ഓരോ തിരിച്ചു വരവിൻ്റെ മുന്നോടിയയുള്ള ഒരു ചുവടുവെപ്പാണ്..... എവിടെ നിന്ന് തുടങ്ങിയോ അങ്ങോട്ട് തന്നെ തിരിച്ചുള്ള ഒരു പ്രയാണം... ചിലർ യാത്ര കഴിഞ്ഞു കൂടുതൽ ഊർജസ്വലനായി ഉന്മേഷത്തോടെ തിരികെ വരും... മറിച്ചു ചിലരാക്കട്ടെ കൈയിൽ ഉള്ള ഊർജവും കളഞ്ഞായിരിക്കും തിരികെ വരുന്നത്...

ഒരോ യാത്രയും നമ്മെ പലതും ഓർമിപ്പിക്കുന്നു....ജീവിതത്തിൽ തോറ്റു പോയി അല്ലെങ്കിൽ എന്നെ കൊണ്ട് ഒന്നും പറ്റുന്നില്ല എന്ന് തോന്നുമ്പോൾ തീർച്ചയായും നിങ്ങൾ ഒരു യാത്ര പോകുക.... യാത്ര എന്നു പറയുമ്പോൾ വിമാനത്തിൽ കയറി ഉള്ളതല്ലേ ഞാൻ ഉദ്ദേശിക്കുന്നത്.... ഒരു ബസ് കയറി ഒരു ഗ്രാമത്തിൽ കൂടി പോകുക... അങ്ങനെ ഉള്ള എൻ്റെ ഒരു തമിഴ്നാട് യാത്ര ആണ് ഞാൻ ഇവിടെ പറയുന്നത്.

ജോലി സംബന്ധമായി തമിഴ്നാട്ടിൽ ഞാൻ താമസം തുടങ്ങിയിട്ട് കഷ്ട്ടിച്ചു ഒരു മാസമേ ആയുള്ളൂ... താമസം ഒരു ഗ്രാമത്തിൽ ആണ്....

ജോലി ഭാരം...അതിന്റെ സമ്മർദ്ദം... കൂടാതെ ഏകാന്തത... ഇതിനു എരിവും പകരാൻ ഇഷ്ടപ്പെടാത്ത ഭക്ഷണം... സൂപ്പർ കോമ്പിനേഷൻ....ഇത്രയും ഭാഗ്യം ഇല്ലാത്തവൻ വേറെ ആരും കാണില്ല എന്നു സ്വയം ശപിച്ചു കൊണ്ടിരുന്നു.....

അങ്ങനെയിരിക്ക ഒരു നാൾ ഞാൻ ഒന്ന് നടക്കാൻ ഇറങ്ങി...
എൻ്റെ ജീവിതവീക്ഷണം മാറ്റി മറിച്ച ഒരു യാത്ര ആയിരുന്നു അത്.....

വഴിയരികിൽ പഴം വിൽക്കുന്ന ഒരു വൃദ്ധ... വൃദ്ധ എന്നു പറഞ്ഞാൽ പോരാ... ഒരു 90+ വയസ്സ് ഉള്ള ഒരു പടു വൃദ്ധ...അവർക്ക് നടക്കാൻ കഴിയില്ല... കാലുകൾക്ക് ചലനമില്ല..ഞാൻ അവരെ നോക്കി കടന്നു പോയി... പിന്നീട് കണ്ടത് ഒരു കൺസ്ട്രക്ഷൻ സ്ഥലത്ത് 40-45 kg ഉള്ള സിമെന്റ് ചാക്ക് ചുമക്കുന്ന ഒരു ഒറ്റ കൈ ഉള്ള മനുഷ്യൻ...

പിന്നീട് ഞാൻ കണ്ടത് 8-10 വയസുള്ള കുട്ടികൾ പശുവിനെ മേക്കുന്ന കാഴ്ചായാണ്...

പിന്നീട് ഞാൻ അറിഞ്ഞു ആ പഴം വിൽക്കുന്ന വൃദ്ധക്ക് ഒരു ദിവസം 100 -150 രൂപ മാത്രമാണ് കിട്ടുന്നത് എന്നു... അത് മാത്രമല്ല എന്നെ അത്ഭുതപ്പെടുത്തിയത്... ആ വൃദ്ധയുടെ പ്രായം...അവർ ഈ പ്രായത്തിലും ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ് അഹോരാത്രം പണി എടുക്കുന്നത്...നമ്മുടെ നാട്ടിൽ ചുമ്മാതെ ഇരുന്നു സർക്കാരിന്റെ പെൻഷനും റേഷൺ കടകൾ വഴി കൊടുക്കുന്ന ആഹാരസാധനങ്ങളയും കുറ്റം പറയുന്നവരെ ഒരു നിമിഷം ഞാൻ നമിച്ചു പോയി...

രണ്ടാമത് കണ്ട കൺസ്ട്രക്ഷൻ സ്ഥലത്തെ കിട്ടുന്നത് ഏകദേശം 250-300 രൂപയാണ്...12 മണിക്കൂർ ഉള്ള കഠിനമായ പണി.....

പശുക്കളെ മെയ്ക്കുന്ന ആ കുട്ടികൾ അവരുടെ വീട്ടിൽ തീ പുകയുന്നതിനു വേണ്ടി അവരുടെ മാതാപിതാക്കൾ വിടുന്നതാണ്.... ഞാൻ ഒരു നിമിഷം ഓർത്തു പോയി.... കൂട്ടുകാരുമായി അടിച്ചു പൊളിക്കാൻ ഞാൻ വീട്ടുകാരുടെ കൈയിൽ നിന്നും കാശും വാങ്ങി പോയിരുന്നത്....

അതെ... ഞാൻ ഭാഗ്യം കിട്ടായവനാണ്.... ഒരു സംശയും ഇല്ല....

ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുക.... നിങ്ങൾക്ക് കൈകൾ ഉണ്ട് കാലുകൾ ഉണ്ട്.... കേൾക്കാൻ കാത്തുകൾക്ക് കേൾവി ഉണ്ട്.... കാണാൻ കണ്ണുകൾക്ക് കാഴ്ച ഉണ്ട്.... അതെ നിങ്ങൾ തീർച്ചയായും ജീവിതത്തിൽ വിജയിച്ചവരാണ്.... നിങ്ങൾക്ക് ഈ ലോകം കാണാം....(അംഗവൈകല്യം ഉള്ളവരും കാഴ്ച കേൾവി ഇല്ലാത്തവരെ മറന്നു കൊണ്ടല്ല ഞാൻ ഇത് എഴുതുന്നത്... മറിച്ചു ഈ സൗഭാഗ്യം എല്ലാം ഉള്ളവർ കാണിക്കുന്ന അഹങ്കാരം കണ്ടു കൊണ്ടാണ് 🙏)

നന്ദി,

നിങ്ങളുടെ സ്വന്തം
😇😇😇

14/07/2020

*അതിവ്യാപനം: നാല്​ ജില്ലകളിൽ പ്രത്യേക ശ്രദ്ധവേണമെന്ന്‌ ആരോഗ്യവകുപ്പ്‌*
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂

കോ​വി​ഡ്‌ അ​തി​വ്യാ​പ​ന ഘ​ട്ട​ത്തി​ലേ​ക്ക്​ ക​ട​ന്നി​രി​ക്കെ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്‌, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ​മെ​ന്ന്‌ ആ​രോ​ഗ്യ​വ​കു​പ്പ്‌ ഇ​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ക്ല​സ്‌​റ്റ​റു​ക​ൾ രൂ​പ​പ്പെ​ടാ​ൻ ഇ​ട​യു​ണ്ട്‌ സം​സ്ഥാ​ന​ത്ത്‌ ഇ​തു​വ​രെ 47 ക്ല​സ്‌​റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടെ​ന്ന്‌ ആ​രോ​ഗ്യ​വ​കു​പ്പി​​ൻറ കോ​വി​ഡ്‌ ക്ല​സ്‌​റ്റ​ർ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു ഇ​തി​ൽ തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ, മ​ല​പ്പു​റം പൊ​ന്നാ​നി എ​ന്നി​വ മാ​ത്ര​മാ​ണ്‌ വ​ലി​യ ക്ല​സ്‌​റ്റ​റു​ക​ൾ ഇ​വി​ട​ങ്ങ​ളി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ അ​മ്പ​തി​ല​ധി​കം പേ​ർ​ക്ക്‌ രോ​ഗ​പ്പ​ക​ർ​ച്ച​യു​ണ്ടാ​യി 15 ക്ല​സ്‌​റ്റ​റു​ക​ളി​ൽ രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​ട്ടു​ണ്ട്‌ മ​റ്റി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ അ​തി​വേ​ഗം സ്വീ​ക​രി​ച്ചു​വ​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്‌ പൂ​ന്തു​റ ഉ​ൾ​പ്പെ​ടെ ആ​റ് ക്ല​സ്‌​റ്റ​ർ രൂ​പ​പ്പെ​ട്ടു‌ കൊ​ല്ലം -11, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം -നാ​ലു​വീ​തം‌, മ​ല​പ്പു​റം -മൂ​ന്ന്‌, കോ​ട്ട​യം, ഇ​ടു​ക്കി, ക​ണ്ണൂ​ർ, വ​യ​നാ​ട്‌ -ര​ണ്ടു​വീ​തം, കോ​ഴി​ക്കോ​ട്‌, കാ​സ​ർ​കോ​ട്‌ -ഒ​ന്നു​വീ​തം. തൃ​ശൂ​ർ അ​ഞ്ചി​ട​ത്ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്ല​സ്‌​റ്റ​ർ രൂ​പ​പ്പെ​ട്ടു ആ​ശു​പ​ത്രി, ഓ​ഫി​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്‌ രോ​ഗ​പ്പ​ക​ർ​ച്ച കോ​ർ​പ​റേ​ഷ​ൻ ഓ​ഫി​സ്‌, വെ​യ​ർ​ഹൗ​സ്‌ എ​ന്നി​ട​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ക്ല​സ്‌​റ്റ​റു​ക​ളി​ൽ ഇ​പ്പോ​ഴും പു​തി​യ രോ​ഗി​ക​ളു​ണ്ടാ​കു​ന്നു ഇ​വി​ടെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്‌ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നി​ട​യു​ണ്ട്‌ തി​രു​വ​ന​ന്ത​പു​ര​ത്ത്‌ താ​ര​ത​മ്യേ​ന വ്യാ​പ​നം കൂ​ടു​ത​ലാ​ണെ​ന്നും‌ ആ​രോ​ഗ്യ​വ​കു​പ്പ്‌ വി​ല​യി​രു​ത്തു​ന്നു. ക​ണ്ണൂ​ർ സി.​ഐ.​എ​സ്‌.​എ​ഫ്‌, ഡി.​എ​സ്‌.‌​സി ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്‌ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണം ആ​ല​പ്പു​ഴ നൂ​റ​നാ​ട്‌ ഇ​ന്തോ-​ടി​ബ​റ്റ​ൻ ഫോ​ഴ്‌​സ്‌ ക്യാ​മ്പി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്‌ രോ​ഗം പ​ട​ർ​ന്നേ​ക്കാം തൃ​ശൂ​ർ ക​ട​ലോ​ര മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു അ​തി​ർ​ത്തി ജി​ല്ല​യാ​യ പാ​ല​ക്കാ​ട്‌ ഒ​മ്പ​തി​ട​ത്ത്​ ക്ല​സ്‌​റ്റ​ർ രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്

ജില്ലയിലെ കോവിഡ് വ്യാപനം തടയാന്‍ കൂടുതൽ ജാഗ്രത ആവശ്യമാണ്.... ഓരോ നിമിഷവും ..മാര്‍ക്കറ്റുകളില്‍ ഇരട്ടി ശ്രദ്ധ ഉണ്ടാകണം. ആ...
14/07/2020

ജില്ലയിലെ കോവിഡ് വ്യാപനം തടയാന്‍ കൂടുതൽ ജാഗ്രത ആവശ്യമാണ്.... ഓരോ നിമിഷവും ..

മാര്‍ക്കറ്റുകളില്‍ ഇരട്ടി ശ്രദ്ധ ഉണ്ടാകണം. ആള്‍ക്കൂട്ടം അരുത്...
അനാവശ്യമായ യാത്ര ഒഴിവാക്കണം. നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും വേണം. ശാരീരിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം .

കോവിഡ് രോഗികളുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ കോവി‍‍ഡ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. ഫോണ്‍-04772239999.

28/03/2020

“ഇവിടുത്തെ പൊതു വിദ്യാലയത്തിൽ പൊതു വിഭവസമ്പത്ത് കൊണ്ട് പഠിച്ച് ഒരു വിസയും തരപ്പെടുത്തി വിദേശത്ത് പോയി വന്ന ശേഷം ചിലർ പറയുന്നത് കേട്ടിട്ടുണ്ട്..

ആശുപത്രിയോ ഇവിടെന്ത് ആശുപത്രി..?
റോഡോ ഇവിടെന്ത് റോഡ്..?
സർക്കാരോ ഇവിടെന്ത് സർക്കാർ..?
വിദ്യാലയമോ വിദ്യാഭ്യാസമോ ഇവിടെന്ത്..?

അതൊക്കെ അങ്ങ് അമേരിക്കയിൽ..
ആസ്ട്രേലിയയിൽ..
ദുബായിൽ..
ജർമനിയിൽ..
അതാണ് കണ്ട് പഠിക്കണ്ടത് !

ഒരു പൗരന് രാജ്യം നൽകുന്ന ആധുനീക സംവിധാനം, ജീവിതം , അതാണ് പ്രധാനം .

അതിനെല്ലാം മറുപടിയായി
ഈ #കോവിഡ് 19 കാലം..

അമേരിക്ക സ്വപ്നലോകത്ത്
വൈറോളജി ലാബുകൾ ആവശ്യത്തിന് ഇല്ല..
പൗരൻ്റെ ആരോഗ്യത്തിൽ സർക്കാരിന് വേവലാതിയില്ല..
ഒരു സേവനവും സൗജന്യമല്ല..
കോവിഡ് ഉണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് ഇന്ത്യൻ രൂപ 87,000..
ഐസൊലേഷൻ വാർഡിന് ഏകദേശം 2 ലക്ഷം.... ചികിത്സ കൊടുക്കുന്നില്ല..

ഓരോന്നും എണ്ണി പറഞ്ഞാൽ
മധ്യവർഗ മലയാളികളുടെ
സ്വപ്നഭൂമികളൊക്കെ പരാജയം..

പണമാണ് എല്ലാം എന്നു കരുതുന്നവർക്ക് മരണം തന്നെ ഫലം.

അവിടെയീ #കേരളം..

ലോകം വാഴ്ത്തുന്നു..
ലോക മാധ്യമങ്ങളിൽ.
വിവിധ രാജ്യങ്ങളിലെ പാർലമെൻറുകളിൽ..
കേരളത്തിൻ്റെ കോവിഡ് പ്രതിരോധം.. അത്ഭുതമാവുന്നു.
ഡോളറുകൾ നൽകി ചികിത്സ തേടുന്നയിടങ്ങളിൽ നൽകാത്ത മികച്ച ഭക്ഷണം ഐസൊലേഷനിലെ രോഗികൾക്ക് നൽകുന്നു.
രോഗിയെ അന്വേഷിച്ച് ചെന്ന് ചികിത്സിക്കുന്നു..❤
പൗരന്മാരുടെ ആരോഗ്യത്തിൽ അവരേക്കാൾ താൽപര്യം സർക്കാരിന്.
ഏറ്റവും ആധുനീക ചികിത്സ
സ്വകാര്യ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രികൾക്ക് നൽകാനാവാത്ത ചികിത്സ. എല്ലാം സർക്കാർ ചെലവിൽ..

രോഗി പോയ ഇടങ്ങളിൽ, രോഗിയുടെ നിഴൽ സഞ്ചരിച്ച ഇടങ്ങളിൽ പിന്നാലെ ഓടി ചെന്ന് കൊറോണയുടെ വിഷാംശത്തെ തേടി തേടി പോയി തളക്കുകയാണ്. രോഗവ്യാപന സാധ്യതകളെ മനുഷ്യസാധ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ച് രോഗികളെ സംരക്ഷിച്ച് രോഗത്തെ പ്രതിരോധിക്കുകയാണ് നമ്മൾ.

സത്യത്തിൽ ഒരു കേരളീയൻ ആയതിൽ അഭിമാനം തോന്നുന്ന സമയമാണിത് ! ❤👍

കേരളം അതേ ഇതു ദൈവത്തിൻറെ സ്വന്തം നാട്

14/10/2019

Address


Website

Alerts

Be the first to know and let us send you an email when Prayar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share