SpearHead Breaking

  • Home
  • SpearHead Breaking

SpearHead Breaking Ready to break the spearhead...

ദേശീയപാതയില്‍ കാറും ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു: എട്ട്‌പേര്‍ക്ക് പരിക്ക്------------...
09/08/2021

ദേശീയപാതയില്‍ കാറും ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു: എട്ട്‌പേര്‍ക്ക് പരിക്ക്
-------------------------;-

ആറ്റിങ്ങല്‍: ദേശീയപാതയില്‍ ആംബുലന്‍സും , ബൈക്കും ,കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ആറ്റിങ്ങല്‍ പ്രസന്നൻ - ജയപ്രഭ ദമ്പതികളുെടെ മകൻ ജയപ്രഭു (35) ആണ് മരണപ്പെട്ടത്. സഹോദരി: പ്രഭുല . അപകടത്തിൽ എട്ട്‌പേര്‍ക്ക് പരിക്കേറ്റു. തേവലക്കര സ്വദേശികളായ വിനോദ് (39), ബിജു (50), സന്ധ്യ (36), ആംബുലന്‍സ് ഡ്രൈവര്‍ കൊട്ടിയം സ്വദേശി സനോജ് (37) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് നാലുപേര്‍ സ്വകാര്യാശുപത്രികളില്‍ ചികിത്സതേടി.

തിങ്കളാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു അപകടം. ആംബുലന്‍സില്‍ നാലുപേരും കാറില്‍ നാലുപേരുമാണുണ്ടായിരുന്നത്.
കൊട്ടിയത്തുനിന്നുള്ള രോഗിയുമായി തിരുവനന്തപുരത്തേയ്ക്ക് പോയ ആംബുലന്‍സ് മുന്നില്‍പ്പോയ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സിന്റെ മുന്‍സീറ്റുകളിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയി.

ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സെത്തിയാണ് വാഹനത്തില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വിവിധ ആംബുലന്‍സുകളില്‍ ഉടന്‍തന്നെ ആശുപത്രികളിലെത്തിച്ചു. ആറ്റിങ്ങല്‍പോലീസും നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ആറ്റിങ്ങലിലെ ഗതാഗത പരിഷ്കരണം: എംഎൽഎയുടെ നേതൃത്വത്തിൽ ആലോചനാ യോഗം ചേർന്നു______________________________________________...
09/08/2021

ആറ്റിങ്ങലിലെ ഗതാഗത പരിഷ്കരണം: എംഎൽഎയുടെ നേതൃത്വത്തിൽ ആലോചനാ യോഗം ചേർന്നു
_____________________________________________________

ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത പരിഷ്കരണം സംബന്ധിച്ച ആലോചനായോഗം ഒ എസ് അംബിക എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു .

യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി, ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു, സി ഐ മിഥുൻ ഡി, എസ് ഐ രാഹുൽ പി ആർ, ട്രാഫിക് എസ് ഐ നൗഷാദ്, ആറ്റിങ്ങൽ ആർ ടി ഒ ബിജു കുമാർ , ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹരികുമാർ, റോഡ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്ത്, കെ എസ് ആർ ടി സി എ ടി ഒ രാജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പൂജ ഇഖ്ബാൽ,കണ്ണൻ, ഷാജു, സുലൈമാൻ വ്യവസായി സമിതി നേതാക്കളായ ബ്രൗൺ, പൊലിമയിൽ ഹുസൈൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളായ സാബു ജനത,അജിമോൻ സലിം, സുധീർ തുടങ്ങിയവരും ഉദ്യോഗസ്ഥരും സംഘടനാ പ്രതിനിധികളും പങ്കെടുത്തു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം പ്രദീപ്, ചന്ദ്രബോസ്, എ എം സാലി, ഗ്രാമം ശങ്കർ, നസീർ ബാബു, പി വി ജോയ്, സന്തോഷ്, അജിത് പ്രസാദ്, കെൽട്രോൺ പ്രതിനിധി അഭിജിത്, എന്നിവർ പങ്കെടുത്തു.
എം എൽ എ യുടെ അധ്യക്ഷതയിൽ ജൂലൈ 24ന് നഗരസഭാ ചെയർപേഴ്സൺ എസ് കുമാരിയും ഉദ്യോഗസ്ഥ മേധാവികളും ചേർന്ന് രൂപവൽക്കരിച്ച നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയായിരുന്നു. ഈ നിർദ്ദേശങ്ങളും , ചർച്ചയിൽ രൂപപ്പെട്ട അഭിപ്രായങ്ങളും ക്രോഡീകരിച്ചാകും പരിഷ്ക്കരണങ്ങൾ നടപ്പിലാക്കുക.

ചിറയിൻകീഴ് നിയമസഭാ മണ്ഡലം- ഇന്നത്തെ കോവിഡ് പോസിറ്റീവ് വിവരങ്ങൾ...
09/08/2021

ചിറയിൻകീഴ് നിയമസഭാ മണ്ഡലം- ഇന്നത്തെ കോവിഡ് പോസിറ്റീവ് വിവരങ്ങൾ...

രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌ക്കാരത്തിന്റെ പേരുമാറ്റുന്നു; ഇനി മുതല്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന___________________________...
06/08/2021

രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്‌ക്കാരത്തിന്റെ പേരുമാറ്റുന്നു; ഇനി മുതല്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന
____________________________

ഇന്ത്യയുടെ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഒളിംപിക്‌സില്‍ നടത്തിയ അവിസ്മരണീയ പ്രകടനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.

രാജ്യത്തെ മികച്ച കായികതാരത്തിനുള്ള ഖേല്‍ രത്ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു നിലവില്‍ ഈ പുരസ്‌ക്കാരം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി യുടെ പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യയുടെ പുരുഷ- വനിതാ ഹോക്കി ടീമുകള്‍ ഒളിംപിക്‌സില്‍ നടത്തിയ അവിസ്മരണീയ പ്രകടനത്തിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉണ്ടായത്.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഹോക്കി കളിക്കാരില്‍ ഒരാളായി ധ്യാന്‍ ചന്ദ് കണക്കാക്കപ്പെടുന്നു. ലോക വേദിയില്‍ ഇന്ത്യയ്ക്ക് ഹോക്കിയില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. ഒളിമ്പിക്‌സില്‍ അക്കാലത്ത് ഇന്ത്യ അജയ്യരായിരുന്നു. 1928, 1932, 1936 ഒളിമ്പിക്സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണ്ണ മെഡലുകള്‍ നേടുന്നതില്‍ ധ്യാന്‍ ചന്ദ് പ്രധാന പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ പേരിലാവും ഇനി മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കായിക പുരസ്‌ക്കാരം അറിയപ്പെടുക. ഓഗസ്റ്റ് 29നാണ് ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷിക ദിനം

ഖേല്‍ രത്ന അവാര്‍ഡ് ഇനി മുതല്‍ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചത്. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ പുരുഷന്മാര്‍ ഹോക്കിയില്‍ വെങ്കലം നേടി ലോകത്തെ മൂന്നാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെയാണ് ഇന്ത്യന്‍ വനിത ഹോക്കി ടീമിന് കന്നി ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ടെങ്കിലും ലോകത്തെ നാലാമത്തെ മികച്ച ടീമാണെന്നു തെളിയിച്ചു. ടോക്കിയോയിലെ ഫലങ്ങള്‍ അറിഞ്ഞ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഖേല്‍ രത്ന. ഇന്ത്യന്‍ വനിതാ ഹോക്കി ടീം ബ്രിട്ടനെതിരെ പൊരുതി തോറ്റെങ്കിലും അവരുടെ വെങ്കല മെഡല്‍ നഷ്ടമായെങ്കിലും മത്സരത്തിലുടനീളമുള്ള അവരുടെ പോരാട്ടവീര്യത്തെ രാജ്യം ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നതിങ്ങനെ, 'മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരില്‍ ഖേല്‍ രത്ന അവാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് ഇന്ത്യയിലുടനീളം ഒട്ടേറെ അഭ്യര്‍ത്ഥനകള്‍ എനിക്ക് ലഭിക്കുന്നുണ്ട്. അവരുടെ കാഴ്ചപ്പാടുകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അവരുടെ വികാരത്തെ മാനിച്ച്, ഖേല്‍ രത്ന അവാര്‍ഡ് മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന അവാര്‍ഡ് എന്ന് വിളിക്കപ്പെടും. '

ടോക്കിയോയില്‍ വിജയം നേടിയ 5 ഇന്ത്യന്‍ ഒളിമ്പിക് മെഡല്‍ ജേതാക്കളുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു. ഹോക്കി ടീം ക്യാപ്‌റനും പരിശീലകനുമായും അദ്ദേഹം സംസാരിച്ചു. ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേയ്ക്ക് സംഘത്തെ ക്ഷണിക്കുകയും ചെയ്തു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേജ് വർക്കേഴ്സ് യൂണിയൻ്റെ സെക്രട്ടേറിയേറ്റ് ധർണ്ണ________________________________________...
06/08/2021

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേജ് വർക്കേഴ്സ് യൂണിയൻ്റെ സെക്രട്ടേറിയേറ്റ് ധർണ്ണ
__________________________________________

ആറ്റിങ്ങൽ: ദുരിതമനുഭവിക്കുന്ന കാലകാരൻമാരുടെ കുടുംബങ്ങൾക്ക് ഓണം ധന സഹായമായി 5000 രൂപ അനുവദിക്കുക, അപ്രായോഗിക ഡിജിറ്റൽ പ്ലാറ്റ് ഫോം ഒഴിവാക്കി കലാകാരന് അരങ്ങ് അനുവദിക്കുക, ജനപ്രതിനിധികൾ കലാകാരനെ സാക്ഷ്യപ്പെടുത്തുന്ന അപ്രായോഗിക രീതി ഒഴിവാക്കുക, സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ അനധികൃതമായി അംഗത്വമെടുത്തിട്ടുള്ള അയോഗ്യരെ ഒഴിവാക്കുക, കലാകാരൻമാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി അക്കാഡമികളിൽ പുതിയ ഭരണ സമിതിയെ നിയമിക്കുക, കലാകാരൻമാരുടെ ജീവിതാവസ്ഥയെ കുറിച്ച് പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ ( സി ഐ ടി യു ) നേതൃത്വത്തിൽ കലാകാര അവകാശ പ്രഖ്യാപന സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കവടിയാർ സുരേഷ് അധ്യക്ഷനായി. സി ഐ ടി യു സംസ്ഥാന സെകട്ടറി കെ എൻ ഗോപിനാഥ് , സി ഐ ടി യു ജില്ലാ പ്രസിഡന്റ് ആർ രാമു, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ബി സത്യൻ എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആറ്റിങ്ങൽ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ സദാശിവൻ നായർ നന്ദിയും പറഞ്ഞു.

ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ തേജസ്വി കാറ്റഗറിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു_____________...
06/08/2021

ആറ്റിങ്ങൽ നഗരസഭ മുൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ തേജസ്വി കാറ്റഗറിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
____________________________________________

ആറ്റിങ്ങൽ: നഗരസഭ മുൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹായത്തോടെ പുതിയ കാറ്റഗറിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. യൂണീറ്റിന്റെ ഉദ്ഘാടനവും ആദ്യ വിൽപനയും ചെയർപേഴ്സൺ എസ് കുമാരി നിർവ്വഹിച്ചു. ഗുണമേൻമയുള്ള വറവ് പലഹാരങ്ങളും, എല്ലാവിധമായ ചടങ്ങുകൾക്കും,പൊതുപരിപാടികൾക്കുമുള്ള ഭക്ഷണസാധനങ്ങൾ എന്നിവയാണ് കാറ്ററിംഗ് യൂണിറ്റിൽ നിന്ന് ലഭ്യമാക്കുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടം യൂണിറ്റുകളിലൂടെ നിരവധി ചെറുതും വലുതുമായ സംരഭങ്ങളാണ് നഗരസഭ നടപ്പിലാക്കുന്നത്. ഇത്തരം സംരഭങ്ങൾ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ ഉപജീവന മാർഗ്ഗത്തിലുപരി ജനങ്ങൾക്ക് വിഷരഹിതമായ ഭക്ഷണം ഇടനിലക്കാരില്ലാതെ ലഭ്യമാക്കുക എന്നതും നഗരസഭ ലക്ഷ്യമാക്കുന്നതായി ചെയർപേഴ്സൺ എസ് കുമാരി അറിയിച്ചു.
കൊട്ടിയോട് നടന്ന ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ എ. റീജ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ് ഷീജ, മുൻ നഗരസഭ കൗൺസിലറും യൂണിറ്റ് അംഗങ്ങളുമായ ആർ എസ് രേഖ, വീണ തുടങ്ങിയവർ പങ്കെടുത്തു.

യുവ മോർച്ച മുൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് സുധീഷ് കുളത്തുങ്കര താൻ ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള കാരണവും സി...
29/07/2021

യുവ മോർച്ച മുൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് സുധീഷ് കുളത്തുങ്കര താൻ ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള കാരണവും സിപിഎമ്മിൻ്റെ ഭാഗമാകാനുള്ള സാഹചര്യവും തുറന്നു പറയുന്നു...

യുവ മോർച്ച മുൻ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡൻ്റ് സുധീഷ് കുളത്തുങ്കര താൻ ബിജെപി രാഷ്ട്രീയം ഉപേക്ഷിക്കാനുള്...

Address


Website

Alerts

Be the first to know and let us send you an email when SpearHead Breaking posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share