Vakdevatha Pune

  • Home
  • Vakdevatha Pune

Vakdevatha Pune Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vakdevatha Pune, Media/News Company, .

136  ആം ലക്കം വാഗ്ദേവത മാസികയുടെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരള...
12/08/2024

136 ആം ലക്കം വാഗ്ദേവത മാസികയുടെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരളലിയിക്കുന്ന ചിത്രങ്ങൾ അടങ്ങിയ വൈഷ്ണവി മാരാർ ഡിസൈൻ കവർ പേജ് വേറിട്ടൊരു കാഴ്ച്ചയാണ്. കൂടാതെ വാഗ്ദേവത ഉന്നത വിജയം കരസ്ഥമാക്കിയ പുണെ ജില്ലയിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെയും, അതോടൊപ്പം വാഗ്ദേവത പുറത്തിറക്കിയ ബിന്ദു ജി പിള്ളയുടെ ഷോർട് സ്റ്റോറീസ് "പ്രകമ്പനം" പ്രകാശന ചടങ്ങിന്റെയും ബിന്ദു നായർ തയ്യാറാക്കിയ റിപ്പോർട്ട്, ആദരിക്കുന്ന ഫോട്ടോസ്, ബുദ്ധദേവ് ഭട്ടാചാര്യയെ കുറിച് രാമകൃഷ്ണൻ പാലക്കാട് തയ്യാറാക്കിയ അനുസ്‌മരണം, ജ്യോതി ലക്ഷ്മി നമ്പ്യാരുടെ വായന കോളം, രാസ കൃഷിയുടെ ദൂഷ്യ വശങ്ങൾ തുറന്നുകാട്ടുന്ന ഗൗതമിന്റെ കൃഷി കോളം, കെ സഹദേവന്റെ പരിസ്ഥിതി, ലതിക ശിവദാസ്, മോഹൻദാസ് പൂവ്വങ്കര പുണെ, ഉണ്ണി വാരിയത്ത് എന്നിവരുടെ കഥ, ചെറു കഥ, മിനി കഥ, ഗൗരി മിനി ഷ് തകഴിയുടെ കവിത, വി ആർ ഹർഷൻ ബെംഗളൂരുവിന്റെ നേവിയിലെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ, മഹേഷ് പി വി മധുർ, സരള നമ്പൂതിരി, പൊന്മന കെ വേണുഗോപാൽ, അഡ്വ. സോഹൻ എ നായർ, വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് ഇവർ തയാറാക്കിയ ലേഖനങ്ങൾ ഇവയൊക്കെയും വായന സമ്പുഷ്ടമാക്കും. കൂടുതൽ വിവരങ്ങൾക്ക്: 9604014773

രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരും- ബ്രിഗേഡിയർ പി കെ എം രാജ  പുണെ:  രക്ഷിതാക്കളെ ബഹുമാനി...
17/07/2024

രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരും- ബ്രിഗേഡിയർ പി കെ എം രാജ

പുണെ: രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരുമെന്നും വിജയത്തിന് രക്ഷിതാക്കളുടെ അനുഗ്രഹം അനിവാര്യമാണെന്നും ബ്രിഗേഡിയർ പി.കെ.എം. രാജ- എസ്. എം., വി എസ്.എം (റിട്ട.) പറഞ്ഞു. ഇന്ത്യൻ ബോക്സിങ് കൌൺസിൽ പ്രസിഡന്റും, കോമൺ വെൽത്ത് ബോക്സിങ് കൌൺസിൽ ഡയറക്ടറുമായ അദ്ദേഹം വാഗ്ദേവത മാസിക എസ് എസ് സി., എച്ച് എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ആക്കുർഡി യിലുള്ള സീസൺസ് ബാങ്കറ്റ് ഹാളിൽ വൈകീട്ട് 5.30 ന് ഉദ്‌ഘാടനം ചെയ്ത് വിദ്യാർത്ഥി സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയകരമായ ജീവിതം നയിക്കുന്നതിൽ അച്ചടക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു; അതിനാൽ എല്ലാ വിദ്യാർത്ഥികളും നന്നായി പഠിക്കുമ്പോൾ അച്ചടക്കമുള്ള ജീവിതം പിന്തുടരണമെന്ന് .
ഏതൊരു ലക്ഷ്യവും കൈവരിക്കുന്നതിന് ഭാവനാവൽക്കരണം വളരെ പ്രധാനമാണ്. ഒരാൾക്ക് അവരുടെ ലക്ഷ്യത്തിന്റെ അവസാനംവരെ ഭാവനാവത്കരിച്ചു മുന്നോട്ട് നീങ്ങാൻ കഴിയുമെങ്കിൽ, അവർക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാകും എന്നത് സുനിശ്ചിതമാണ്. വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിക്കുക, സ്വയം വിശ്വസിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾ പിന്തുടരുക, നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശിവരഞ്ജിനി ഹരിഹരന്റെ പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടിയിൽ വെച്ച് ബിന്ദു ജി. പിള്ള രചിച്ച "പ്രകമ്പനങ്ങൾ" എന്ന ചെറുകഥാ സമാഹാരം പ്രശസ്ത സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം ബ്രിഗേഡിയർ രാജയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്‌തു. മുപ്പ്ര ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. റീപ പവിത്രൻ, ജനറൽ മോട്ടോർസ് മുൻ പ്ലാന്റ്‌ ഡയറക്ടർ വിനയ് പാട്ടിൽ, പ്രോട്ടോസ്റ്റാർ ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാഹുൽ രാജൻ, യു കെ യിലെ വിദ്യാർത്ഥിനി അശ്വതി ജിജി, കൺസേർട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ കെ. സി. ശുചീന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകികൊണ്ട് അവരെ ആദരിച്ചു. സാമൂഹിക - സാംസ്കാരിക - കാരുണ്യ പ്രവർത്തകനായ രമേഷ് അമ്പലപ്പുഴയെ ചടങ്ങിൽ വെച്ചാദരിച്ചു. അനീഷ ബി നായർ, ജാൻ മേരി ജോസഫ് എന്നിവർ അവതാരകരായിരുന്നു. പ്രോഗ്രാം കൺവീനർ കെ സി ശുചീന്ദ്രൻ സ്വാഗതവും മാനേജിങ് എഡിറ്റർ ഹർഷ് നായർ നന്ദിയും പറഞ്ഞു. സപ്ന വി. മാരാർ, സ്മിത അനിൽ മാരാർ, കെ. അരവിന്ദാക്ഷൻ, ദേവിക പി നായർ, കെ രഞ്ജിത്ത്, ഹരിഹരൻ പി, വൈഷ്ണവി വി. മാരാർ, വിദ്യ വേണുഗോപാൽ, വേലായുധൻ പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പുണെ ജില്ലയിലെ 78 മലയാളി വിദ്യാർത്ഥികളെയാണ് ചടങ്ങിൽ വെച്ചാദരിച്ചത്. ഇതിൽ 90 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയ 52 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി.

അനീഷ ഭാസ്കരൻ നായരുടെ ഗാനാലാപനം, ശിവരഞ്ജിനിയുടെ പഞ്ചാരിമേളം ഇവ പരിപാടികൾക്ക് വേറിട്ടൊരനുഭവം പകർന്നു. കാസറവാടിയിലുള്ള പ്രിയങ്ക ഹോട്ടൽ തയ്യാറാക്കിയ സ്വാദേറിയ ചൂട് പഴംപൊരിയും, പരിപ്പുവടയും ചായയും, അതിഥികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മറ്റ് ക്ഷണിതാക്കൾക്ക് രുചിഭേദം പകർന്നു. നല്ല മഴയായിട്ട് കൂടിയും തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു പരിപാടികൾ നടന്നത്. സീസൺസ് പാർട്ട് ണർ അമിത്തിന് നന്ദി പറയാതെ വാഗ്ദേവതയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. അത്രയും നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൻറെ ടീം ഈ പരിപാടിയുടെ വിജയത്തിന് നൽകിയത്.

09/07/2024
വാഗ്ദേവത 135-മത് ലക്കം (ജൂൺ 2024) കവർ, ഇൻഡക്സ് പേജുകൾ   ഇതോടൊപ്പം വെയ്ക്കുന്നു: ഹൈലൈറ്റ്സ്:-മുഖമൊഴിയിലൂടെ മഴക്കാല രോഗങ്ങ...
01/07/2024

വാഗ്ദേവത 135-മത് ലക്കം (ജൂൺ 2024) കവർ, ഇൻഡക്സ് പേജുകൾ ഇതോടൊപ്പം വെയ്ക്കുന്നു: ഹൈലൈറ്റ്സ്:-

മുഖമൊഴിയിലൂടെ മഴക്കാല രോഗങ്ങളെക്കുറിച്ചും ഒരു പൗരനെന്ന നിലയിൽ നാം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ബോധവൽക്കരിക്കുന്നു.

ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിൽ എസ്. ഗണേഷ് കുമാർ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളും അതിലൂടെ പൊടിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിശദമായ ഒരു കണക്കെടുപ്പ് വ്യക്തമായ ഡാറ്റ പിന്തുണയോടെ എഴുതുന്നു. കൂടാതെ ഈ ലേഖനത്തിൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് തുടങ്ങിയതുമുതലുള്ള ചരിത്രവും വിശദീകരിക്കുന്നു. ഒരു പക്ഷെ ഇത്രയും വിശദമായ ഒരു ലേഖനം ആദ്യമായിരിക്കാം ഒരു മലയാള മാസിക പ്രസിദ്ധീകരിക്കുന്നത്.

Sapna V. Marar through her focus column narrates the professional journey of a CA turned out to be a successful businessman and become Icon of Gujarat - Sabari Chemicals Managing Director-Mr. Mohan Nair.

MEL Services young directors Mr. Sunil Gopalan and Mr. Satish Ustoorikar having vast experience in the field of EV's, started manufacturing MEL Lithium Batteries, which is capturing the market very fast. Please read the Business Column of Velayudhan P.

2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക് ഒരു സഞ്ചാരം നടത്തുന്നു രമ പിഷാരോടി, ബംഗളൂരു.

ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങൾ. ഗീത ഡി നായരുടെ കവിത, ന്യൂ ഡൽഹിയിൽ നിന്ന് റീന വാക്കയിൽ എഴുതിയ കവിതാസ്വാദനം, സരള നമ്പൂതിരി, ഗൗതമൻ എന്നിവരുടെ സ്ഥിരം കോളം, കെ. അരവിന്ദാക്ഷന്റെ വ്യക്തികൾ വിശേഷങ്ങൾ, എസ്. എസ്. സി., എച്. എസ്. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ ഫോട്ടോ, വാഗ്ദേവത ആദരിക്കൽ ചടങ്ങിന്റെയും പുസ്തക പ്രകാശനത്തിന്റെയും വിശേഷങ്ങൾ, മറ്റു വാർത്തകൾ ഇങ്ങനെ നിരവധിയുണ്ട് വിശേഷങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്: 9604014773

FELICITAION OF SSC-HSC STUDENTSVakdevatha Magazine will felicitate Malayalee students residing in Pune District who scor...
13/05/2024

FELICITAION OF SSC-HSC STUDENTS
Vakdevatha Magazine will felicitate Malayalee students residing in Pune District who scored 85% and above in SSC and 80% and above in HSC in all categories, i.e., State Board, ICSE, and CBSE. The students who received 90% or above will also receive cash awards. The program will be held on Sunday, i.e., July 14th, from 5.00 p.m. onwards at Seasons Banquets, Yamuna Nagar, Nigdi.

The Chief Guest of the Program will be Brigadier PKM Raja, SM, VSM (Retd), President, Indian Boxing Council, and Director, Commonwealth Boxing Council.

The eligible candidate should apply for the same with passport-size photographs, a copy of the certificate mentioning school name (some certificates will not carry school names, especially state boards), percentage, contact number, and email ID on or before May 31, 2024, at [email protected].

Last year, there were around 75 students from different parts of Pune, including Baramati.

If any corporate companies are interested in taking part in the above auspicious event by sponsoring cash awards or placing advertisements on the brochure, flex boards, and venue, please contact 950-4014773. This is the right opportunity to reach out to your brand among the Keralite community residing outside Kerala. We will be doing a lot of publicity for the program.

If you require any clarification, please contact: 960-4014773.

Vakdevatha Magazine will felicitate Malayalee students residing in Pune District who scored 85% and above in SSC and 80% and above in HSC in all categories, i.e., State Board, ICSE, and CBSE. The students who received 90% or above will also receive cash awards. The program will be held on Sunday, i.e., July 14th, from 5.00 p.m. onwards at Seasons Banquets, Yamuna Nagar, Nigdi.

The Chief Guest of the Program will be Brigadier PKM Raja, SM, VSM (Retd), President, Indian Boxing Council, and Director, Commonwealth Boxing Council.

The eligible candidate should apply for the same with passport-size photographs, a copy of the certificate mentioning school name (some certificates will not carry school names, especially state boards), percentage, contact number, and email ID on or before May 31, 2024, at [email protected].

Last year, there were around 75 students from different parts of Pune, including Baramati.

If any corporate companies are interested in taking part in the above auspicious event by sponsoring cash awards or placing advertisements on the brochure, flex boards, and venue, please contact 960-4014773. This is the right opportunity to reach out to your brand among the Keralite community residing outside Kerala. We will be doing a lot of publicity for the program.

2023 felicitation program group photo enclosed herewith.

If you require any clarification, please contact: 960-4014773.

Vakdevatha Magazine felicitating Malayalee students from Pune District who scored 85% and above marks in the academic ye...
11/05/2024

Vakdevatha Magazine felicitating Malayalee students from Pune District who scored 85% and above marks in the academic year 2023-2024. Please read the enclosed news for details.

വാഗ്ദേവത ഈസ്റ്റർ - ചെറിയ പെരുന്നാൾ - ഗുഡി പാട് വാ - വിഷു പ്രത്യേക പതിപ്പിന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന...
05/05/2024

വാഗ്ദേവത ഈസ്റ്റർ - ചെറിയ പെരുന്നാൾ - ഗുഡി പാട് വാ - വിഷു പ്രത്യേക പതിപ്പിന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന്നു.

പ്രശസ്ത സാഹിത്യകാരന്മാരായ അയ്മനം ജോൺ, ശിഹാബുദ്ധിൻ പൊയ്ത്തുംകടവ്, സോഹൻ റോയ്, പ്രമോദ് പയ്യന്നൂർ, കെ ആർ ഹരി, സജി എബ്രഹാം, കണക്കൂർ ആർ. സുരേഷ് കുമാർ, രുദ്രൻ വാര്യത്ത്, കെ. കെ. മാരാർ, പ്രൊഫ. കെ. പി. ജയരാജൻ, പ്രൊഫ. കെ. പി. മാത്യു, ലക്ഷ്മി പദ്മനാഭൻ, തുളസി മണിയാർ, ഡോ. മേജർ നളിനി ജനാർദ്ദനൻ തുടങ്ങിയ പ്രമുഖരോടൊപ്പം മറ്റ് എഴുത്തുകാരും ഈ പ്രത്യേക പതിപ്പിൽ സംഗമിക്കുമ്പോൾ വേറിട്ടൊരു വായനാനുഭവം പകരുന്നു.

വാഗ്ദേവത മാസികയുടെ വിഷുപ്പതിപ്പ് വിശേഷങ്ങൾ
11/04/2024

വാഗ്ദേവത മാസികയുടെ വിഷുപ്പതിപ്പ് വിശേഷങ്ങൾ

VAKDEVATHA MAGAZINE – MARCH 2024 EDITION HIGHLIGHTSEnclosing herewith the cover and index page of Vakdevatha Magazine Ma...
09/03/2024

VAKDEVATHA MAGAZINE – MARCH 2024 EDITION HIGHLIGHTS

Enclosing herewith the cover and index page of
Vakdevatha Magazine March 2024, 133rd Edition. Highlights are:-

Editorial focusing on Wayanad Veterinary College student Sidharth’s death, allegedly due to ragging and assault by SFI activists. P.No.4

Adv. Vinod Payyada an eminent political writer looking into the various challenges in the coming Lok Sabha election and worried about whether democracy will be protected. P.No.5

Poem of Vidya A Pillai and Short Story of Santosh Kolarath. P.No.13 & P.No.45
Prominent Vastu Acharya Vasthuratna Kulapathi Brahmashree Dr. Somaraj Raghavacharya's series on Vastu starting from this issue. P.No.17

Dr. Chandrika Surendran receives Indo-Thai Educational Award – P.No.19

An exclusive article written by Sapna V. Marar on Dr. Oommen David, Founder Principal and Director of Holy Angels School & Junior College,Dombivli who completed 50 years as teacher in the education field. P.No.22

The recently released Mammootty film “Bramayugam” is currently the hot topic in the film field. Writer Ramakrishnan Palakkad goes into the pros and cons of this movie. P.No.24

Dr. K.M. Ramachandran, hailing from Ahmedabad, is a successful self-made person in the corporate world as well as the social field. Chief Editor Velayudhan P. is peeping into the secrets of his success.P.No.26

Easter special recipe by Nancy F. Thiruvananthapuram. P.No.29
Velayudhan P. had an exclusive interview with Guruvayur Temple Thanthri (Chief Priest) Chennas Dineshan Namboodirippad. According to him it is the need of the country to maintain the temple sanctity. In this interview he also talks about the duties that Hindus have to follow. P.No.34

An interesting English story written R. Sasikumar on raw iron shaping into many forms and also expresses the feelings of the iron during these processes. P.No.43

Renowned agriculture writer Gautaman worries about the challenges we face today in the field of agriculture. P.47

Through the response column, M. N. Vijayan, goes through the article on Sabarimala written by Mr. S. Ganesh Kumar published in the last issue. P.No.50

There are various Pune News such as Attukal Ponkala, Chakulath Kavu Ponkala, CMS Kerala Bhavan Anniversary & CMS Rajahamsam Award Distribution to Padmavibhushan Adoor Gopalakrishnan and many more…. Contact for details: 9604014773.

വാഗ്ദേവത ഫെബ്രുവരി 2024 (എഡിഷൻ-132) ലക്കം വിശേഷങ്ങൾ വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിന്റെ വിശേഷങ്ങൾ തന്നെയാണ് ഈ ലക്കത്തിലെ...
06/02/2024

വാഗ്ദേവത ഫെബ്രുവരി 2024 (എഡിഷൻ-132) ലക്കം വിശേഷങ്ങൾ

വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിന്റെ വിശേഷങ്ങൾ തന്നെയാണ് ഈ ലക്കത്തിലെ പ്രധാന ആകർഷണം.

അയോധ്യയിലെ ഇതുവരെയുള്ള സന്ദർശകരുടെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ മുഖമൊഴി "അയോധ്യ ഇന്ത്യൻ സമ്പദ്ഘടനയ്‌ക്കൊരു മുതൽക്കൂട്ട്"

ശബരിമലയിലെ അയ്യപ്പ സീസണും അതോടൊപ്പം അനുബന്ധ ബിസിനസ്സിലൂടെയുള്ള വരുമാന സ്രോതസ്സിന്റെയും സ്ഥിതിവിവരകണക്കുകൾ വിശകലനം ചെയ്ത് എസ്. ഗണേഷ്‌കുമാർ എഴുതിയ പഠനാർഹമായ ലേഖനം "ശബരിമല സീസൺ കേരളത്തിലെ സാമ്പത്തിക രംഗത്തുണ്ടാക്കുന്ന മുന്നേറ്റം".

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റിലൂടെ കടന്നുപോകുന്നു സുകുമാരൻ കരിന്തളം.

എൻ. പി. രവീന്ദ്രന്റെ യാത്രാവിവരണം "ചിദംബരം"

കൃഷി ഇന്ത്യൻ സമ്പദ്ഘടനയുടെ അവിഭാജ്യ ഘടകമാണ്. മാറിവരുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ കൃഷിയുടെ ചരിത്രപശ്ചാത്തലം തേടിപ്പോവുകയാണ് ഗൗതമൻ.

വായന കോളത്തിൽ സുമയ്യ എൻ. എ. എടമുട്ടം ജയരാജ് മിത്രയുടെ അമ്പട ദൈവങ്ങളേ...! എന്ന ബാലസാഹിത്യകൃതിയിലൂടെ സഞ്ചരിക്കുന്നു.

പരിസ്ഥിതി കോളത്തിലൂടെ ചെറിയനാട് ബാബു 2023 ലെ മാറിവന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും 2024ൽ എന്തായിരിക്കും സ്ഥിതി എന്നും സംസാരിക്കുന്നു.

സോഹൻ റോയ്, രേഖ രാജ്, നസ്രേത്തിൽ ജോസ് വർഗീസ്, സംഗീത രാജഗോപാൽ, എന്നിവരെഴുതിയ നാലു കവിതകൾ.

പ്രശസ്‌ത രാഷ്ട്രീയ ലേഖകൻ കെ. സഹദേവൻ ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവിന് മുസ്ലിങ്ങൾ കാരണക്കാരാണോ ടാറ്റായുടെ പിൻബലത്തിൽ ഒരന്വേഷണം നടത്തുന്നു.

ശ്രീകുമാർ വടക്കേപ്പാട്ട്, മോഹൻദാസ് വടക്കേപുരം എന്നിവരുടെ രണ്ട ചെറുകഥകൾ, ഉണ്ണി വാര്യത്തിന്റെ മിനി കഥ.

ആതിര തിരുവനന്തപുരം ലളിതമായി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ബ്യൂട്ടി ടിപ്‌സ് പറഞ്ഞു തരുന്നു

കെ. അരവിന്ദാക്ഷൻ വ്യക്തികൾ വിശേഷങ്ങളിലൂടെ എബ്രഹാം കെ. ജോർജ്ജ് എന്ന ജോമോനെ പരിചയപ്പെടുത്തുന്നു.

ഇത് കൂടാതെ അലക്‌സാണ്ടർ തെങ്ങുംതറ, സരള നമ്പൂതിരി എന്നിവരുടെ സ്ഥിരം പംക്തികളും മറ്റ് വാർത്തകളും.

കൂടുതൽ വിവരങ്ങൾക്ക്: 9604014773

വാഗ്ദേവത പുരസ്‌കാരം നിർമ്മാതാവ്, സംവിധായകൻ, കവി, ബിസിനസ് മാൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച സോഹൻ റോയിക്ക് നിർമ്മാതാവും ന...
01/02/2024

വാഗ്ദേവത പുരസ്‌കാരം നിർമ്മാതാവ്, സംവിധായകൻ, കവി, ബിസിനസ് മാൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച സോഹൻ റോയിക്ക് നിർമ്മാതാവും നടനും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റുമായ ജി. സുരേഷ് കുമാർ സമ്മാനിക്കുന്നു

പ്രിയമുള്ളവരേ, വാഗ്ദേവത മാസികയുടെ പുരസ്‌കാര ദാന ചടങ്ങ് ഈ വരുന്ന ഞായറാഴ്ച്ച (ജനുവരി ഏഴ്) വൈവിധ്യമാർന്ന പരിപാടികളോടെ വൈകുന...
04/01/2024

പ്രിയമുള്ളവരേ,

വാഗ്ദേവത മാസികയുടെ പുരസ്‌കാര ദാന ചടങ്ങ് ഈ വരുന്ന ഞായറാഴ്ച്ച (ജനുവരി ഏഴ്) വൈവിധ്യമാർന്ന പരിപാടികളോടെ വൈകുന്നേരം 5.45 മുതൽ നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ വെച്ച് നടക്കുന്ന വിവരം നിങ്ങൾ ഇതിനകം അറിഞ്ഞു കാണുമല്ലോ. കൃത്യം 5.45 ന് തന്നെ ക്ഷേത്രത്തിലെ പ്രധാന ഗോപുര നടയിൽ പുണെയിലെ വിവിധ ചെണ്ടകലാകാരന്മാർ അണിനിരക്കുന്ന മെഗാ ചെണ്ടമേളം നടക്കും. തുടർന്ന് ഇതോടൊപ്പം വെച്ചിരിക്കുന്ന ക്ഷണക്കത്തിൽ വിവരിച്ച പ്രകാരമുള്ള പരിപാടികളും നടക്കും. പരിപാടികൾക്ക് ശേഷം ഭക്ഷണവും ഏർപ്പാട് ചെയ്തിട്ടുണ്ട്.

എല്ലാവരും ഈ പരിപാടിയിൽ കുടുംബ സമേതം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

വേലായുധൻ പി.
മുഖ്യ പത്രാധിപർ
വാഗ്ദേവത മാസിക

വാഗ്ദേവത പുരസ്‌കാര വിതരണം ജി. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യുംജനുവരി ഏഴിന്, ഞായറാഴ്ച്ച  നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്...
28/12/2023

വാഗ്ദേവത പുരസ്‌കാര വിതരണം ജി. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും

ജനുവരി ഏഴിന്, ഞായറാഴ്ച്ച നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ വെച്ച് നടക്കുന്ന വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങ് നിർമ്മാതാവും നടനും കേരള ഫിലിം ചേംബർ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റുമായ ജി. സുരേഷ്‌കുമാർ ഉദ്‌ഘാടനം ചെയ്യും. ബിസിനസ് രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ച വ്യവസായ പ്രമുഖരെയും സമാജം പ്രതിനിധികളെയും ചടങ്ങിൽ ആദരിക്കും. പുണെയിലെ അറിയപ്പെടുന്ന ഗായകരായ അശ്വതി നായർ, അനീഷ നായർ അവതാരകരാവും. കൂടുതൽ വിവരങ്ങൾക്ക് 9604014773. വിശദമായ മാതൃഭൂമിവാർത്ത ഇദൊടൊപ്പം വെയ്ക്കുന്നു.

പുണെയിലെ വാദ്യകലാകാരന്മാർ ഒത്തൊരുമിക്കുന്ന മെഗാ ചെണ്ടമേളം വൈകീട്ട് കൃത്യം 5.45ന് ക്ഷേത്ര ഗോപുരത്തിൽ നിന്നാരംഭിക്കും. എല്ലാവരും 5.40ന് തന്നെ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.

Vakdevatha December 2023 HighlightsA well-known writer, Prof.K.P. Jayarajan, explains the roles and responsibilities of ...
26/12/2023

Vakdevatha December 2023 Highlights
A well-known writer, Prof.K.P. Jayarajan, explains the roles and responsibilities of a governor in a state. This is really an educational article.
Santosh Palathumpadan is taking a review of the second term of the Pinarayi Vijayan Government on a competition of 2 years and 7 months.
An article of Ramaram Muhammad featuring Master Sreepad who outstandingly performed in “Malikappuram” film and received various awards
Rema Pisharody a well known poet pens down the memory about renowned poet and environmentalist Sugatha Kumari.
Dr. M. Rajeevkumar column in Book Review
Ashwathy Jiji shares her experience while studying in Liverpool University, UK
Poems of Nibin Kallikkad, Geetha D. Nair, Ramakrishnan Palakkad. The Story of Reena Vakkayil, New Delhi, The Christmas Message of Adv.Fr. Jijo Thomas, and many interesting articles and news to read...
Boost your brand image by placing an advertisement in Vakdevatha Magazine. Contact: [email protected]

Ashwathy Jiji achieved high successAshwathy Jiji  holds a Master's Degree in Masters of Science in International Busines...
14/12/2023

Ashwathy Jiji achieved high success

Ashwathy Jiji holds a Master's Degree in Masters of Science in International Business with Merit from the prestigious University of Liverpool, UK. The graduation ceremony held on 12th December 2023 was inaugurated by Pro Vice-Chancellor Professor Gavin Brown. Ashwathy earlier did her BBA from MIT World Peace University and achieved high success. Ashwathy lives in Indrayani Nagar, Pune. Vakdevatha team wishes all success in her future endeavors.

ഉന്നത വിജയം കരസ്ഥമാക്കി അശ്വതി ജിജിയു കെയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്നും മെറിറ്റോടുകൂ...
14/12/2023

ഉന്നത വിജയം കരസ്ഥമാക്കി അശ്വതി ജിജി

യു കെയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ നിന്നും മെറിറ്റോടുകൂടി മാസ്റ്റേഴ്സ് ഓഫ് സയൻസ് ഇൻ ഇന്റർനാഷണൽ ബിസിനസ്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അശ്വതി ജിജി. ഡിസംബർ 12 ന് നടന്ന ബിരുദദാന സമ്മേളനം പ്രൊ വൈസ് ചാൻസിലർ പ്രൊഫെസ്സർ ഗാവിൻ ബ്രൗൺ ഉദ്‌ഘാടനം ചെയ്‌തു. അശ്വതി നേരത്തെ എം. ഐ. ടി. വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി. ബി. എ. യിൽ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. പുണെയിൽ ഇന്ദ്രായണി നഗറിലാണ് അശ്വതി താമസിക്കുന്നത്.

യുണൈറ്റഡ് കിംഗ് ഡത്തിലെ ഇരുപത്തിനാല് പൊതു ഗവേഷണ സർവ്വകലാശാലകളുടെ സ്വയം തിരഞ്ഞെടുത്ത അസോസിയേഷനായ റസ്സൽ ഗ്രൂപ്പ് അംഗമാണ് യൂണിവേഴ്സിറ്റി ഓഫ് ലിവർപൂൾ. അശ്വതിക്ക് വാഗ്ദേവത മാസികയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

ഫോട്ടോ : അശ്വതി ജിജി

എല്ലാവരെയും വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് പരിപാടി വിജയപ്രദമാക്കി തീർക്കണ...
11/12/2023

എല്ലാവരെയും വാഗ്ദേവത പുരസ്‌കാര വിതരണ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് പരിപാടി വിജയപ്രദമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ടീം വാഗ്ദേവത

Vakdevatha Matrimonial. Please whatsapp respective and eligible person profile to 9822772209.
06/12/2023

Vakdevatha Matrimonial. Please whatsapp respective and eligible person profile to 9822772209.

വാഗ്ദേവത മാസികയുടെ 130 മത് എഡിഷന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെക്കുന്നു. പ്രധാന വിശേഷങ്ങൾ:വാഗ്ദേവത പുരസ്‌കാര ജേത...
04/12/2023

വാഗ്ദേവത മാസികയുടെ 130 മത് എഡിഷന്റെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെക്കുന്നു. പ്രധാന വിശേഷങ്ങൾ:

വാഗ്ദേവത പുരസ്‌കാര ജേതാക്കളായ സോഹൻ റോയ്, പ്രമോദ് പയ്യന്നൂർ എന്നിവരെ കുറിച്ചുള്ള ലേഖനം തയ്യാറാക്കിയത് വേലായുധൻ പി., സപ്ന വി. മാരാർ. 2024, ജനുവരി 7, ഞായറാഴ്ച വൈകീട്ട് 6 മുതൽ പുണെ നിഗടി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ വെച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ്.

വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് മഹാഡിൽ നിന്നും കെ. വി. മോഹനൻ എഴുതുന്നു.

വാഗ്ദേവത അടുത്ത കാലത്ത് നടത്തിയ നാദ വിസ്മയം പരിപാടിയെ കുറിച്ച് ജി. ഗോപാലകൃഷ്ണൻ വിലയിരുത്തുന്നു

നന്മയുടെ നിറദീപമായ ഗാന്ധിയൻ ശ്രീമൻ നാരായണനെ കുറിച്ച് റഹിം പൂവാട്ടുപറമ്പ് എഴുതുന്നു

രണ്ട് കഥകൾ: പ്രീത പൂഴാതി, ബിന്ദു പിള്ള.
ഉണ്ണി വാര്യത്തിന്റെ മിനി കഥകൾ
മൂന്നു കവിതകൾ: പ്രഭാ ശിവപ്രസാദ്, സതീദേവി വാരിയർ, രമേശ് ദേവരാഗം
തിരുവനന്തപുരത്ത് നിന്ന് ആതിര തരുന്ന ബ്യൂട്ടി ടിപ്സ്
പൊന്മാനേ വേണുഗോപാൽ ഉത്തര രാമായണത്തെ കുറിച്ചെഴുതുന്നു
കമ്മ്യൂണിസം കാലഹരണപ്പെട്ട പ്രത്യയ ശാസ്ത്രം: അലക്‌സാണ്ടർ തെങ്ങും തറയുടെ കാഴ്ചപ്പാട് കോളം
സരള നമ്പൂതിരി തിരുവനന്തപുരത്തെ കുതിര മാളികയെ കുറിച്ചെഴുതുന്നു
പ്രതിഭാ രാജൻ അവസാനമായി വാഗ്ദേവതയ്ക്ക് വേണ്ടി എഴുതിയ ലേഖനം

ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങൾ... വായിക്കുക . കൂടുതൽ വിവരങ്ങൾക്ക് 9604014773

എല്ലാവർക്കും വാഗ്ദേവത പ്രവർത്തകരുടെ ഈസ്റ്റർ-വിഷു-റമദാൻ ആശംസകൾ!വാഗ്ദേവത വിശേഷാൽ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. ലോകത്തി...
12/04/2023

എല്ലാവർക്കും വാഗ്ദേവത പ്രവർത്തകരുടെ ഈസ്റ്റർ-വിഷു-റമദാൻ ആശംസകൾ!

വാഗ്ദേവത വിശേഷാൽ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ലൈബ്രറികളിലൊന്നായ MAGZTER ലും നിലവിൽ ഇത് ലഭിക്കും. ചിത്രകാരിയും മലയാളം മിഷൻ അധ്യാപികയുമായ സുമാ ബാബുവിന്റെ ഉത്സവ പ്രതീതി പകരുന്ന വർണ്ണപകിട്ടാർന്ന കവർ പേജ്. 136 പേജുകൾ. മുഖമൊഴി - ആഘോഷങ്ങളുടെ മഹത്വം. കല്പറ്റ നാരായണൻ, റീന വാക്കയിൽ, സുധാകരൻ രാമന്തളി, കെ. പി.സുധീര, ശോഭ നായിഡു, കുരീപ്പുഴ ശ്രീകുമാർ, കണക്കൂർ ആർ. സുരേഷ്‌കുമാർ, സന്ധ്യ ജയേഷ് പുളിമാത്ത്, ജയൻ കീഴറ, രമ പിഷാരടി ബെംഗളൂരു, ഡോ. റീപ പവിത്രൻ, നിഷ ഗിൽബർട്ട്, പെരുമൺ ഗോപാലകൃഷ്ണൻ, ഗീതാ ഡി. നായർ, ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്, പ്രകാശൻ കരിവെള്ളൂർ, അനിൽ പെരുന്ന, കെ. കെ. മാരാർ, ഡോ. അലിൻ കൽപ്പറ്റ, സ്മിത അനിൽ മാരാർ, വേലായുധൻ പി., ധനലക്ഷ്മി തൃശൂർ, അശോകൻ പി. പി. (ജനറൽ സെക്രട്ടറി, ഫെയ്മ, മഹാരാഷ്ട്ര), വർഷ ശ്രീരാജ്, സരള നമ്പൂതിരി തുടങ്ങിയവർ കഥ, കവിത, ഭാഷ, ചരിത്രം, ആരോഗ്യം, അഭിമുഖം, പാചകം, ഓർമ്മ, ജ്യോതിഷം, സാമൂഹികം ഇങ്ങനെ വിനോദവും വിജ്ഞാനപ്രദവുമായ വിവിധങ്ങളായ വിഷയങ്ങളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : 9604014773 , 9689386862.

25/08/2021

*Circular*
(Released on 24-08-2021)
*Vakdevatha*, one of the leading bilingual magazines published from Pune, always believes in encouraging and motivating talents of various nature, at appropriate times. Though every year we publish and felicitate SSC/HSC Malayalee students who have scored 85% and above in the final exams, last year due to Covid-19, we could not organize the program but published the photos in our Magazine.

This year also we would like to publish the photos of the students who scored 85 percent and above marks in SSC and HSC in the September 2021 edition of Vakdevatha. If possible we will also be organising the felicitation program in September itself. In the felicitation program, apart from felicitating students acquired 85 percent and above marks, we plan to give away cash awards to those students secured 95 percent and above.
Interested students please send in their passport size photo, copy of the marklist mentioning school name and also contact number to [email protected]

Details send through WhatsApp will not be acceptable. The last date for receiving the details 31-08-2021. Applicable only to the students in Pune District.

N. G. Haridas
Managing Editor
9823030725

Dear All,Please click on the link below for Vakdevatha July 2020 Web Edition.https://u.pcloud.link/publink/show?code=5Z0...
11/07/2020

Dear All,
Please click on the link below for Vakdevatha July 2020 Web Edition.

https://u.pcloud.link/publink/show?code=5Z05oAkZOlr2Du7hGMYZHjXMZi0NB9sWPFCkQm08aHVBRWLPStcMy

Highlights

1) An exclusive interview with Dr. A. V. Anoop, Managing Director of A. V. A Cholayil Healthcare Private limited, the makers of Medimix soap.

2) Dr. (Fr.) Jossy George, Director & Dean of CHRIST (Deemed to be University) reveals us how an institute not only help the students to enhance their knowledge and skills, but also help them to become employable and professional and the value system needs to be focussed on education system.

3) Asha Nair's memoir is a delightful trip down memory lane of her visit to Germany....

4) Well known writer Sudhakaran Ramanthali focuses on language and how it transmits in the technology advanced world.

5) Another famous writer Saji Abraham peep into the life of Pravasi Malayalees and their social and personal lifestyle.

6) Well known jouranlist N. Sreejith through his sarcastic poem describes how a person face problem while appreciating good work.

6) Like every time, this time too, writer Geeta D. Nair comes out with a narrative story of Urmila from Ramayan.

There are many more... Please read and provide your opinion.

Regards,

Velayudhan P.
Chief Editor
Vakdevatha
9604014773

22/06/2020

വാഗ്ദേവതയും Kannur Today യം സംയുക്തമായി നടത്തിയ വാച്ച് പാർട്ടി ലൈവിൽ പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ സജി ഏബ്രഹാം " അകത്തുള്ള വൈറസ് പുറത്തുള്ള വൈറസ് ... "എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം. click on the link below:
https://www.facebook.com/knrtoday/videos/2370332439942925/?sfnsn=wiwspmo&extid=diLb7RsanxykEWyA&d=n&vh=e

Address


Website

Alerts

Be the first to know and let us send you an email when Vakdevatha Pune posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share