Voice Of Pampady

  • Home
  • Voice Of Pampady

Voice Of Pampady Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Voice Of Pampady, News & Media Website, .

05/11/2021

ഇന്ധന വില വർദ്ധനവിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

02/11/2021

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ phd റിസർച്ച് സ്കോളർ അനുഭവിക്കുന്ന പ്രശ്നം

വിറകൊണ്ട് ഭരണകൂടം അടിയുറച്ച് കർഷകരുംകഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിലും ഉത്തർ പ്രദേശിലും നടന്നു വരുന്ന സംഭവങ്ങൾ ജനാധി...
08/10/2021

വിറകൊണ്ട് ഭരണകൂടം അടിയുറച്ച് കർഷകരും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിലും ഉത്തർ പ്രദേശിലും നടന്നു വരുന്ന സംഭവങ്ങൾ ജനാധിപത്യ മനസാക്ഷിക്ക് സഹിക്കാൻ കഴിയുന്നതിലും അധികമാണ്. ഹരിയാന മുഖ്യമന്തിക്കെതിരെ പ്രതിഷേധിച്ച കർഷകരുടെ തലതല്ലി പൊട്ടിക്കാൻ ഉത്തരവിട്ട സബ് ഡിവിഷൻ മജിസ്‌ട്രേട്ടും യു. പി യിൽ കർഷകരെ കാർ ഇടിപ്പിച്ചു കൊലപെടുത്തിയ മന്ത്രിപുത്രനും ഈ ഭരണകൂടം കോപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാൻ എത്രമേൽ ബാധ്യതപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കുന്നു.

കോവിഡിന്റെ മറവിൽ ജനാധിപത്യത്തിന്റെ അന്തസത്തയെ വെല്ലുവിളിച്ചുകൊണ്ട് പാർലമെന്റിൽ പാസ്സാക്കിയെടുത്ത 3 കാർഷിക നിയമമാണ് രാജ്യം ഐതിഹാസികമായ കർഷക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കാൻ കാരണമായത്. വിളകൾക്ക് വിലകിട്ടാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ചിരുന്ന കർഷകനിന്ന് ആത്മാഭിമാനത്തോടെ പൊരുത്തുന്ന കാഴ്ചയാണ് രാജ്യമെമ്പാടും കാണാൻ സാധിക്കുന്നത്. ഈ കാർഷിക നിയമങ്ങൾ നടപ്പിലാക്കിയത് മുതൽ രാജ്യത്തിന്റെ പല കോണുകളിലും ഉണ്ടായ ചെറുതും വലുതുമായ സമരങ്ങൾ അണപ്പൊട്ടി ഒഴുകിയതാണ് 2020 നവംബർ 26ന് നടന്ന പാർലമെന്റ് മാർച്ച്‌. ഇതോടുകൂടി ഈ സമരത്തിന് ദേശിയ മാനം കൈവന്നു. എല്ലാവരാലും അടിച്ചമർത്തപ്പെട്ട് പട്ടിണിയുടെ പടുകുഴിയിൽ കഴിഞ്ഞിരുന്ന കർഷകന് ഡൽഹിയിലെ അതി ശൈത്യവും, കൊടും ചൂടും, കൊറോണ മഹാമാരിയും, മോഡിയും കൂട്ടാളികളും നടത്തുന്ന കുപ്രചാരണങ്ങളും കാലിൽ തറച്ച മുള്ളുപോലെ എത്രയോ നിസ്സാരംമാത്രം. പല ജാതിയാലും മതത്താലും രാഷ്ട്രീയത്താലും ഭിന്നിപ്പിച്ചു കിടന്നിരുന്ന കർഷകൻ ഒരു കുടകിഴിൽ ഒന്നിച്ച് വന്നപ്പോൾ വിറകൊണ്ട അധികാരികൾ കായികമായിത്തന്നെ കർഷകരെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് - ഹരിയനയിൽ നടക്കുന്ന സംഭവങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത് - സങ്കുചിതമായ ജാതി മത രാഷ്ട്രീയ ചിന്താഗതിക്കതിതമായി ജനങ്ങൾ ശരിയായ നേതൃത്വത്തിന് കീഴിൽ അണിനിരന്നാൽ ഏത് വലിയവന്റെയും സിംഹാസനം ഇളക്കുമെന്ന് കർഷകൻ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.പെട്രോളിനെക്കാളും മറ്റെന്തിനെക്കാളും മനുഷ്യനാവിശ്യം ഭക്ഷണമാണെന്ന് മനസിലാക്കിയിട്ടാകണം ലാഭാകൊതി മൂത്ത് മുതലാളിമാർ രാജ്യത്തിന്റെ 70% വരുന്ന കാർഷിക മേഖലയിൽ കൈവച്ചിരിക്കുന്നത്. ഇത് കർഷകരെ മാത്രമല്ല കാർഷിക ഉത്പന്നങ്ങളെ ആശ്രയിച്ചു കഴിയുന്ന ചെറുകിട ഇടത്തരം കച്ചവട സ്ഥാപങ്ങങ്ങളെയും, പൊതുവിതരണ സംവിധാനങ്ങളെയും ബാധിക്കുമെന്ന് ഈ നിയമം വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാം. അതുകൊണ്ട് രാജ്യത്തിന്റെ വലിയൊരു ജനാവിഭാഗത്തിന് വേണ്ടി കർഷകർ നടത്തുന്ന ഈ സമരത്തെ പിന്തുണക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.

പാമ്പാടി എംജിഎം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രോമിസ് ഹോം ഗാലറി എന്ന സ്ഥാപനത്തിലെ 8 തൊഴിലാളികളെ 2021 സെപ്റ്റംബർ 16, 17 തീയത...
27/09/2021

പാമ്പാടി എംജിഎം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പ്രോമിസ് ഹോം ഗാലറി എന്ന സ്ഥാപനത്തിലെ 8 തൊഴിലാളികളെ 2021 സെപ്റ്റംബർ 16, 17 തീയതികളിൽ നിയമ വിരുദ്ധമായി പിരിച്ചുവിടുകയുണ്ടായി. രാജ്യത്ത് നിലനിൽക്കുന്ന ഭീകരമായ തൊഴിലില്ലായ്മ സാഹചര്യം മുതലെടുത്ത് ഈ തൊഴിലാളികളെ കൊണ്ട് തുച്ഛമായ ശമ്പളത്തിന് ഓവർടൈം പണിയെടുപ്പിച്ചു വരികയായിരുന്നു. ന്യായമായ തൊഴിലാവകാശങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ഈ തൊഴിൽ സമരത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയും സമരക്കാർ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും ഗുണ്ടകളെ ഉപയോഗിച്ച് നശിപ്പിക്കുകയും ആണ് മുതലാളി ചെയ്തത്. എന്നിരുന്നാലും സമരത്തിനെതിരെ നടത്തുന്ന ഈ ദുഷ്പ്രചരണതെയും അടിച്ചമർത്തലിനെയും സധൈര്യം നേരിട്ടുകൊണ്ട് തൊഴിലികൾ മുന്നോട്ടു പോകുകയാണ്. ന്യായമായ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഈ സമരത്തെ പൊതുജനങ്ങൾ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Address


Website

Alerts

Be the first to know and let us send you an email when Voice Of Pampady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share