Bellum brekkum

  • Home
  • Bellum brekkum

Bellum brekkum Hi Everyone,
This is Murukan A Kattakkada and this is my official page. Please keep supporting...

16/02/2022

ബെല്ലും ബ്രേക്കും 101

മുരുകന്‍ എ. കാട്ടാക്കട

സ്നേഹം തോല്‍പ്പിച്ച അപൂര്‍വ നിമിഷം!

സുഹൃത്തുക്കളേ,

നമസ്‌കാരം!

കഴിഞ്ഞ കുറച്ചു ദിവസമായി ഞാന്‍ സോഷ്യല്‍ മീഡിയയില്‍ എന്റെ സിനിമാ ജീവിതത്തിനിടെ ലൊക്കേഷനില്‍ വെച്ചുണ്ടായ പല സംഭവങ്ങളെക്കുറിച്ചും എഴുതിയിരുന്നു. അതു പലരും വായിക്കുകയും അഭിപ്രായം പറയുകയും ചെയ്തു. ഭൂരിഭാഗവും ഫോണിലൂടെ... കുറച്ചുപേര്‍ ഇ-മെയിലിലൂടെ... വളരെ കുറച്ച് പേര്‍ നേരിട്ട്...

വളരെ സന്തോഷം തോന്നി. എന്നെപ്പോലെ കഷ്ടപ്പെടുന്ന കുറച്ചു കലാകാരന്‍മാര്‍ക്ക് അതു വലിയ അംഗീകാരമാണ്. നിങ്ങളെപ്പോലെ ഉള്ളവര്‍ തരുന്ന ഈ അഭിനന്ദനം കൊണ്ട് എന്റെ മനസ്സ് മാത്രമല്ല എന്റെ കൂടെ ജോലി ചെയ്യന്ന സഹപ്രവര്‍ത്തകരും അഭിമാനം കൊള്ളുന്നു. ഇന്ന് അങ്ങനെയൊരു സുഹൃത്ത് എനിക്ക് സ്വകാര്യമായി ഒരു കുറിപ്പ് അയച്ചു തന്നു. അതു നിങ്ങള്‍ക്ക് വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

ഇതു വായിച്ചപ്പോള്‍ എനിക്കുണ്ടായ വികാരം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത് കണ്ണുനീരായി പുറത്തു വന്നുകൊണ്ടിരുന്നു. ഞാന്‍ ഇതിന് അര്‍ഹനാണോ? എന്ന് നിങ്ങള്‍ പറയണം. അതിനു വേണ്ടിയാണ് ഇതു പോസ്റ്റ് ചെയ്യുന്നത്. വായിച്ചിട്ട് മറുപടി തരണം...

പ്രിയപ്പെട്ട Murukan A. Kattakkada,

താങ്കളുടെ ബെല്ലും ബ്രേക്കും വായിച്ചിട്ടാണ് ഈ കത്തെഴുതുന്നത്. പലപ്പോഴും എഴുതണമെന്ന് തോന്നിയതാണ്. വര്‍ക്കുമായി busy ആയിരുന്നു. ഇന്നാണ് സമയം കിട്ടിയത്. ഇത്രയും വൈകിയതില്‍ sorry.

മനുഷ്യരെ കുറിച്ച് എഴുതിയതൊക്കെ വായിച്ചു. പക്ഷേ അതല്ല എന്നെ surprise ആക്കിയത്. ചുണ്ടു തുന്നിയ പഞ്ചവര്‍ണ്ണക്കിളി, കൂട്ടിലാക്കിയ കാക്ക, രാത്രി കൂടെ ഒളിച്ചോടിയ പശു, പല്ലി, പാറ്റ, പഴുതാര, placenta, മദ്യക്കടത്ത്, Kargil shell, mineral bottle വില്‍പ്പന, കാളവണ്ടിയോട്ടം, വിശപ്പ്, നിരാശ, ഭയം, church-ലെ പണക്കിലുക്കം, കെട്ടിടത്തിന് മുകളിലുള്ള കൂട്ടിരിപ്പ്, su***de, ice cream അങ്ങനെ എത്രയെത്ര strange ആയ ജീവിത ഭൂമികയിലൂടെയാണ് അങ്ങ് സഞ്ചരിച്ചിരിക്കുന്നത്. ശരിക്കും wonder അടിച്ചു. ഒരു സാധാരണ മനുഷ്യന്റെ odd ആയിട്ടുള്ള ജീവിതാനുഭവങ്ങള്‍. നിങ്ങളതില്‍ ജീവന്‍ പണയം വെച്ച് നീന്തി നടക്കുകയാണ്.

സിനിമയോടുള്ള passion... വല്ലാത്തൊരു തരം madness... അതുകൊണ്ട് തന്നെയുള്ള dedication... ധനമോ മാനമോ നോക്കാതെയുള്ള പ്രവര്‍ത്തനം... അനുഭവങ്ങളില്‍ കൂടുതലും കയ്‌പേറിയതാണെങ്കിലും തെല്ലും പരിഭവമില്ല! ചതിച്ചവരെ മറന്നു കളയാന്‍ പറ്റുന്ന മനസ്സ്... അതൊരു തരം high order mind ആണ്. സിനിമയില്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ താങ്കളെ ചതിച്ച മഹാന്മാരെയൊക്കെ എനിക്ക് നന്നായിട്ടറിയാം. മനുഷ്യരെത്ര crooked എന്നതിനുള്ള എത്രയെത്ര examples.

പക്ഷേ അതെല്ലാം നിങ്ങളൊരു നിറഞ്ഞ ചിരിയില്‍ joke ആയി എഴുതിത്തള്ളുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്. ശരിക്കും അത്ഭുതപ്പെടുത്തി. ഒരു പക്ഷേ ജീവിതം തന്ന weird അനുഭവങ്ങളാണ് താങ്കളെ എല്ലാം നിസാരമായി കാണാന്‍ പഠിപ്പിച്ചത്. ബെല്ലിലും ബ്രേക്കിലും എഴുതാത്ത എത്രയെത്ര experience-നെ കുറിച്ച് താങ്കളെന്നോട് പറഞ്ഞിട്ടുണ്ട്. ശരിക്കും shocking.

അതിലൊന്ന് പറയട്ടേ... മംഗലാപുരത്ത് ഒരു ലോഡ്ജില്‍ ഒരുമിച്ച് ആത്മഹത്യചെയ്ത മൂന്നു പേരുടെ മൃതദേഹങ്ങളുമായി കൂട്ടുകാരനോടൊപ്പം ഒരു ചെറിയ ambulance-ല്‍ തിരുവനന്തപുരത്തേക്ക് വന്ന കഥ. കയ്യില്‍ പൈസയില്ലാത്തത് കൊണ്ടാണ് ആ ചെറിയ വണ്ടിയില്‍ നിങ്ങള്‍ ആറുപേര്‍ക്ക് യാത്രചെയ്യേണ്ടി വന്നത്. ആറാമന്‍ ഡ്രൈവറാണ്.

ഞാന്‍ ചോദിച്ചു: പേടി തോന്നിയില്ലേ?

നിങ്ങളുടെ ചിരിയോടെയുള്ള answer: ജീവിച്ചിരിക്കുന്ന മനുഷ്യരെയല്ലേ നമ്മള്‍ പേടിക്കേണ്ടത്?

കൂടുതല്‍ എഴുതുന്നില്ല. രചന നിര്‍ഭയം തുടരുക. നമുക്കിത് പ്രസിദ്ധീകരിക്കണം.

ഈ letter പ്രസിദ്ധീകരിച്ചാലും വിരോധമില്ല. പക്ഷേ എന്റെ പേര് പറയണ്ട. കുറച്ചുകാലം കൂടി സിനിമയില്‍ സമാധാനത്തോടെ പണിയെടുത്തോട്ടേ!

Thank You,
Murukan

അവസാനമായി: ഇനിയും എഴുതണമെന്ന ചിന്ത മനസ്സിൽ ഉണ്ടെങ്കിലും വിഷയവും ആശയവും എന്റെ ഉള്ളിൽ വരുമെന്ന് എന്റെ ഗുരുക്കന്മാർ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ അതിന് വേണ്ടി ശ്രമിക്കും. കൂടെ നിങ്ങളും ഉണ്ടാവണം. അനുഗ്രഹിക്കണം. നന്ദി.

1/സിങ്കപ്പൂർ ടോളറും സിനിമയെ വെല്ലുന്ന ചെയ്‌സിങ്ങും
2/ബെല്ലില്ലാത്ത ചതി ബ്രെക്കില്ലാത്ത കുളി
3/ ഓലക്കുടയും ഊച്ചാളി കളും ഹിറ്റും
4/ ഒടുവിൽ എം ഡി ശിപായി ആയി
5/ഗാഥാജാമും അസ്ഥികൂടവും
6/ആക്ഷൻ പറഞ്ഞു കട്ട് പറഞ്ഞില്ല
7/തെങ്ങിൻ വേരും തോണ്ടി മൊതലും
8/ലേലു അല്ലുവും ടോയിലറ്റിലെ തമാശയും
9/എന്നിൽ നിന്ന് പറഞ്ഞകന്ന പഞ്ചവർണക്കിളി
10/ വിരലിലെ കടിയും കയ്യിലെ നുള്ളും
11/ചാവക്കാട്ടെ ചാരുകസേരക്കഥ
12/ഇരുൾ വന്നു മൂടിയ മനസ്സ്
13/മരയാനകളുടെ കൂട്ടക്കരച്ചിൽ
14/ കടുക്കനിട്ട മിടുക്കനും കുപ്പിയിട്ടു ടോക്കണുo
15/മഴയും കുടയും അടിയും പിടിയും
16/സ്വിച്ചു ഓണും ഓഫായ ക്യാമറയും
17/കാക്കേ കാക്കേ ഷൂട്ടെവിടെ
18/ചങ്കിന്റെ കുളിയും ചങ്കിലെ കുളിരും
19/ഒരു പൊട്ടാത്ത ബോംബിന്റെ കദനകഥ
20/പെർഫെക്ട് ടേക്ക് ഒക്കെ
21/അച്ചുനിഷ്ടം നന്ദിനിയെ
22/ചുമടുതാങ്ങിയുടെ മധുരപ്രതികാരം
23/നഗ്നപാദയായി അകത്തു വരാത്ത ചക്രവർത്തിനി
24/ഫ്രീസറിൽ ഫ്രീസായ ഫ്രീക്കൻ
25/അവൻ സൂചിച്ചുണ്ടുള്ള മൈലൻ
26/ബ്യുട്ടിഫാദരും ബ്യുട്ടിഫുൾ ഷോട്ടും
27/സുന്ദരീ നീയാണെനിക്ക് എല്ലാം
28/മധ്യ തിരുവിതാം കൂറിൽ പതിച്ച കൂറ്റൻ ഐസ്
29/കുന്തമുനപോലെ അന്തമില്ലാത്ത ചിന്തകൾ
30/എങ്കിലുമെന്റെ പോന്നു മാർജാരി
31/എലിപേടിയിൽ ഒളിച്ചോടിയ പാപ്പാൻ
32/അത്യന്നതങ്ങളിൽ അവൾക്കൊരു കൂട്ട്
33/കിട്ടാപ്പൊന്നും രണ്ടരമാർക്കും
34/കല ഉള്ളിലുണ്ടങ്കിൽ ശില കല്ലിലുമുണ്ട്
35/തങ്കനും തൻകണ്ണ് തങ്കക്കണ്ണ്
36/തടിയിലെ വാളും മടിയിലെ കോളും
37/കനവിൽ വിരിന്ത റോജമലരേ
38/പള്ളിമേടയിലെ പണക്കിലുക്കം
39/ഒരു ഭാഗ്യവാന്റെ ഡയറിക്കുറിപ്പ്
40/മാളുട്ടി വയസ് ഒമ്പത് പൂർണഗർഭി ണി
41/ഞങ്ങളുടെ സ്വന്തം സൂപ്പർ സ്റ്റാർ
42/മോതിരമാറ്റവും സെറ്റിലെ ഡിവോൾസും
43/ഇട്ടാൽ പൊട്ടാത്ത ഒർജിനൽ മുട്ട
44/നടികർതിലകത്തിന്റെ പേരും വലിയ ഒപ്പും
45/ശ്രീലങ്കയിൽനിന്നും ആ ന്ധമാനിലേക്ക് ഒരു യാത്ര
46/ ആറാംതമ്പുരാന്റെ അടവും ആയുധവും
47/ഹൈവേ പോലീസിന്റെ നോ വെ പാസ്സ്
48/മുഴുകുടിയന്മാരെ ഇതിലെ ഇതിലെ
49/കലാദേവിയെ ചമയിച്ചൊരുക്കുന്നവർ
50/മഹാഗുരുക്കമാരുടെ സ്‌നേഹസന്നിധിയിൽ
51/കയറിൽ തുങ്ങിയ നടിയും എന്റെ കിളിയും
52/ഹിമവലിന്റെ കാഞ്ഞ ബുദ്ധി എന്റെയും
53/മഴയത്തു ഉഴിഞ്ഞ നാളികേരത്തിന്റെ കഥ
54/ഒരു പ്രതേകതരം കുളിയുടെ ത്രില്ല്
55/ആ വാർത്ത... ആ വെട്ട്.... ആ വീഴ്ച
56/ബ്രിട്ടീഷ് കാരുടെ വലിയ ഗേറ്റും മന്ത്രികപ്പൂട്ടും
57/തെർമോകോളിൽ പതിഞ്ഞ കാട്ടാളരൂപം
58/ഒരു ചുംബന (ജീവിത )സമരവും രൂക്ഷഗന്ധവും
59/അഭിനയ തിലകത്തിന്റെ തിരിച്ചു വരവ്
60/ജ്യൂസ് ജൂസ് ജൂസ് ഹണി ബീക്ക ജൂസ്
61/ഭൂതത്തിന്റെ വർത്തമാനവും ഭാവി കാലവും
62/ഡാവഞ്ചികോഡ്പോലെ വിവാദമായ അംബലിക്കൽ കോഡ്
63/വാൽപയറ്റിലെ കരിങ്ങാലി ക്കടകൻ
64/ഡച്ചു സുന്ദരിയുടെ ലോസ്റ്റ്‌ പാസ്പോർട്ട്‌
65/നിന്റെ തലേലെഴുത്തു എന്റെ ഭാഗ്യം
66/ആ യാത്രയുടെ ഐശ്വര്യo നമ്മുടെ കിങ് ഖാൻ
67/ഐസ്സും കഴിച്ചു ഐ സി യൂ വിലേക്ക്
68/ഞാനും എന്റെ ഞാനും (ഭാഗം 1)
69/ഞാനും എന്റെ ഞാനും (ഭാഗം 2)
70/ഗിന്നസിന്റെ തോണിയിൽ ഈ ഞാനും
71/വെൽക്കം ടു യുകെ നൈസ്സ് മീറ്റിങ് യു (ഭാഗം 1)
72/വെൽക്കം ടു കോട്ടയം നൈസ് ഷൂട്ടിംഗ് ദേയർ (ഭാഗം 2)
73/നിറഞ്ഞ മനസും ഒഴിഞ്ഞ കൈയും
74/പ്രളയവും പുഴയും പുരസ്‌ക്കാരവും
75/മറാത്തിയിലെ ജയിലും തൂക്കി ക്കൊലയും മാർജാരിയും
76/ഉറക്കമില്ലാത്ത രാത്രികളും വിശ്രമമില്ലാത്ത പകലുകളും
77/സിനിമയിലെ പത്തൊമ്പതാം അടവ്
78/കഥയെഴുത്തും പാട്ടും ക്യാമറയുടെ കലോത്സവവും
79/ഈ പടിയും ചാടികടന്നവനാണി.....
80/തായ്ലാൻഡ്ന്റെ ഫൈറ്ററും കേരളത്തിലെ പിള്ളേരും
81/വ്യാജന്റെ ശാപവും കപ്പിത്താന്റെ ദുഃഖവും
82/അയ്യപ്പനും മുരുകനും പിന്നെ ഭൂതവും (ഭാഗം 1)
83/അയ്യപ്പനും മുരുകനും പിന്നെ ഭൂതവും (ഭാഗം 2)
84/അയ്യപ്പനും മുരുകനും പിന്നെ ഭൂതവും (ഭാഗം 3)
85/അയ്യപ്പനും മുരുകനും പിന്നെ ഭൂതവും (ഭാഗം 4)
86/പ്രിയപ്പെട്ട സച്ചിയേട്ടന് സ്‌നേഹപൂർവം
87/ചെറു സിനിമക്ക് വേണ്ടി വലിയ പ്രെയത്നങ്ങൾ
88/കോറോണയുടെ നരനായാട്ടും ജലസമാധിയും
89/ഒരിക്കലും കെടാത്ത കൈത്തിരി നാളങ്ങൾ
90/നമ്മുടെ സ്വന്തം ഗുരുവായൂർ കേശവനും പപ്പനും
91/തമിഴ് പരസ്യ ചിത്രം വന്ന വിജിത്രവഴി

92/ (എന്റെ ചങ്കത്തി അവളെരു വങ്കത്തി )
93/വില്ലൻ കോറോണയുടെ രണ്ടാം കൊത്ത്
94/നീല രാത്രി അഥവാ ആ കാളരാത്രിയുടെ കഥ
95/ സ്‌നേഹം തോൽപിച്ച അപൂർവ്വ നിമിഷം
96/ മഞ്ഞു മലക്കും മരണത്തിനുമിടയിൽ
97/പുരസ്‌കാരങ്ങളുടെ തണലിലെ ആത്മഭിമാനം
98/ 15 പേര് 15ലക്ഷം 14ദിവസം 2മണിക്കൂറ്
99/ എന്റെ തനിനാടൻ സുന്ദരിയുടെ കഥ
100/ ഒന്നും അഞ്ചും രാത്രിയുടെ ഭീകരതയിൽ
101/ നിഴലിനെ ചതിച്ച ചന്ദ്രന്റെ കുമാരകല!

15/02/2022

ബെല്ലും ബ്രേക്കും 100

മുരുകന്‍ എ. കാട്ടാക്കട

'നീല' രാത്രി അഥവാ ആ 'കാള'രാത്രിയുടെ കഥ!

2020 നവംബര്‍ മാസം! സെറ്റെല്ലാം പൊളിച്ച് കമ്പനി വക കെട്ടിടത്തില്‍ കൊണ്ട് വെച്ചു നേരെ വീട്ടിലെത്തി. ഇനി എങ്ങനെ ജീവിക്കും? ഒരു വഴിയും തെളിഞ്ഞു കാണുന്നില്ല. എവിടെ നോക്കിയാലും കണ്ടെയ്ന്‍മെന്റ് സോണും ലോക്ക് ടൗണും. പുറത്തിറങ്ങി ഒരു പണിയും എടുക്കാന്‍ പറ്റാത്ത അവസ്ഥ. സര്‍ക്കാര്‍ മാസത്തില്‍ ഒരിക്കല്‍ കുറച്ചു സാധനങ്ങള്‍ സൗജന്യമായി റേഷന്‍ കടവഴി തരുന്നു. അതു കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പോകില്ല.

പലരും പട്ടിണിയും ദുരിതവും കൊണ്ട് പൊറുതി മുട്ടി. മാസങ്ങള്‍ കടന്നു പോയി. നമ്മുടെ സിനിമാ മേഖല മാത്രം അടഞ്ഞു തന്നെ കിടക്കുന്നു. ജീവിതം മടുത്തു. അങ്ങനെ വീട്ടിലിരുന്ന സമയത്താണ് ആ ചങ്ങാതിയെ ഒന്ന് വിളിച്ചത് സംസാരിച്ചത്. ഒരു പാട് സമയം സംസാരിച്ചു. ഞാന്‍ എന്റെ വിഷമങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞു. അദ്ദേഹത്തിനും അതു തന്നെയാണ് പറയാനുള്ളത്.

എന്റെ പഴയ കാല സിനിമാക്കഥകള്‍ കെട്ട് അദ്ദേഹത്തിനു ചിരിയടക്കാന്‍ പറ്റാതായി. പ്രത്യേകിച്ച് 'ആ കാള രാത്രി... നീല രാത്രി' എന്ന കഥ. കഥയല്ല, ശരിക്കും നടന്ന സംഭവം. ജീവിതത്തെ വെല്ലുന്ന ജീവിതാനുഭവം. ഒരു മനുഷ്യനെങ്ങനെ മറ്റൊരു മനുഷ്യനെ ഈ വിധത്തില്‍ അപമാനിക്കാന്‍ സാധിക്കുമെന്ന് ചങ്ങാതിക്ക് അത്ഭുതം. എന്നെ അപമാനിച്ച കഥയാണെങ്കിലും അദ്ദേഹം ചിരിച്ചുകൊണ്ടേയിരുന്നു.

എലിക്കു മരണവെപ്രാളം പൂച്ചയ്ക്ക് ആഘോഷം... അല്ലേ അണ്ണാ? ഞാന്‍ ചോദിച്ചു.

അതല്ല... ഞാന്‍ ചിന്തിച്ചു പോകുന്നു നിങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടും ബുദ്ധിമുട്ടും... അതൊക്ക ഇപ്പോള്‍ ആലോചിച്ചു നോക്കിയപ്പോള്‍ അറിയാതെ ചിരിച്ചുപോയതാണ്... ഏത് വിഷമമുള്ള അനുഭവവത്തിനുള്ളിലും കുറച്ച് കാലം കഴിയുമ്പോള്‍ ചിരിക്കാനുള്ള എന്തെങ്കിലും കാണും. അദ്ദേഹം പറഞ്ഞു.

അണ്ണാ... ഇതെല്ലാം ഓരോന്നായി എഴുതി എഫ്.ബിയില്‍ ഇട്ടാല്‍ അത് എല്ലാവരും വായിച്ചു മനസ്സിലാക്കും... ഒന്ന് ശ്രമിച്ചു കൂടെ? അന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ ഒരെണ്ണം എഴുതി എഫ്.ബിയില്‍ ഇട്ടു. അത് കുറച്ചാളുകള്‍ വായിച്ചു കമന്റ് ചെയ്തു. കൊള്ളാം. അങ്ങനെ വീണ്ടും എഴുതി. ഒരുപാട് സുഹൃത്തുക്കള്‍ എനിക്ക് ഉണ്ടങ്കിലും കുറച്ചു പേര്‍ വായിച്ചു അഭിപ്രായം പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി. എന്നെ എഴുതാന്‍ പ്രേരിപ്പിച്ച ആ നല്ല മനുഷ്യന്‍ എന്നും നീണ്ടനാള്‍ വാഴട്ടെ...

ഈ ദുരന്തമായ കൊറോണ കാലത്തു എന്റെ ദയനീയമായ അവസ്ഥ മനസിലാക്കി കുറച്ചു നല്ല മനസ്സുള്ള ചങ്ങാതിമാര്‍ വിളിച്ചു എനിക്ക് സാമ്പത്തിക പിന്തുണ അറിയിച്ചു. പലരും എന്റെ അക്കൗണ്ട് നമ്പര്‍ ചോദിച്ചു. ഞാനത് കൊടുത്തില്ലെങ്കിലും ആ സ്‌നേഹം എനിക്ക് ഇനിയും ജീവിക്കാനുള്ള ഊര്‍ജ്ജമായി. ഇങ്ങനെ ആയിരിക്കണം നല്ല ചങ്ങാതിമാര്‍... അവരും നീണ്ടനാള്‍ വാഴട്ടെ!

മനുഷരാകണം എന്ന് മൈക്ക് കെട്ടി കവല തോറും പാടിയാലൊന്നും മനുഷ്യരാകില്ല. അതിന് മനസ്സാക്ഷി എന്ന വികാരം ഉള്ളില്‍ ഉണ്ടാകണം.
അതെനിക്ക് ഈ കൊറോണ കാലത്ത് മനസിലായി! കാണുമ്പോള്‍ ഓടി വന്നു കെട്ടിപ്പിടിച്ച് ഉമ്മവെച്ചിട്ട് കാര്യമില്ല മനസ്സറിഞ്ഞു കൊടുക്കുന്നതിലാണ് കാര്യം.

സഹായങ്ങള്‍ പലതും ഞാന്‍ പലര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ട് പക്ഷെ അതൊന്നും തിരിച്ചു കിട്ടാത്തത് കൊണ്ട് എനിക്ക് ഒരു വിഷമവും ഇല്ല. വേറെ ഏതെങ്കിലും വഴിക്ക് അതു എനിക്ക് തിരിച്ചു കിട്ടും. അതാണ് ഈ അനുഭവ എഴുത്തിലൂടെ എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇതുവരെ നൂറോളം അനുഭവങ്ങള്‍ എഴുതാന്‍ കഴിഞ്ഞു. സന്തോഷമുണ്ട്. വായിച്ചവര്‍ക്കും ഇനി വായിക്കാന്‍ പോകുന്നവര്‍ക്കും എന്റെ പ്രണാമം.

വാല്‍ക്കഷ്ണം: എന്റെ മഹാഗുരുക്കന്മാര്‍ക്ക് ഒരുകോടി പ്രണാമം.

12/02/2022

ബെല്ലും ബ്രേക്കും 99

മുരുകന്‍ എ. കാട്ടാക്കട

എന്റെ ചങ്കത്തി അവളൊരു വങ്കത്തി!

പെണ്‍കുട്ടികള്‍ സിനിമയിലെ വളരെ വ്യത്യസ്തമായൊരു മേഖലയില്‍ വന്ന് കഴിവ് തെളിയിക്കുന്നത് എപ്പോഴും അഭിമാനമുള്ള കാര്യമാണ്. അഭിനയം മുഖ്യ തൊഴിലാക്കിയ ഒരു പെണ്‍കുട്ടി ഒരു ദിവസം പതുക്കെ ക്യാമറയ്ക്ക് പുറകില്‍ വന്നു നിന്നു. ഞാന്‍ കാര്യം തിരക്കി. അവള്‍ ക്യാമറയുടെ ചലനങ്ങള്‍ സശ്രദ്ധം വീക്ഷിച്ച് നില്‍ക്കുകയാണ്. അവളുടെ കണ്ണുകളില്‍ വല്ലാത്തൊരു ആഗ്രഹം ഞാന്‍ കണ്ടു.

അറിയാനുള്ള ആവേശമല്ല... അറിഞ്ഞത് എങ്ങനെ പുറത്തു കൊണ്ടുവരും എന്ന ചിന്തയാണ്... അവളെ അതിന് പ്രേരിപ്പിച്ചത്. കുഞ്ഞും നാളില്‍ ഫോട്ടോഗ്രാഫിയോട് അടങ്ങാത്ത കമ്പം ഉണ്ടായിരുന്നു അവള്‍ക്ക്. അത് പഠിക്കാന്‍ പലരീതിയില്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെയാണ് അഭിനയമോഹമുണ്ടായത്. പിന്നെ അതിലേക്കായി ശ്രദ്ധ. പല സിനിമയിലും ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്. പിന്നെയൊരു ദിവസം ആ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകന്റെ അനുഗ്രഹം വാങ്ങി അഭിനയവും അതിന്റെ കൂടെ ക്യാമറാ സഹായിയുമായി. സെറ്റിലുള്ള എല്ലാവരും അവളെ പ്രോത്സാഹിപ്പിച്ചു.

തുടര്‍ന്ന് ക്യാമറാസഹായിയായി അദ്ദേഹത്തിനൊപ്പം കൂടി. എല്ലാകാര്യങ്ങളും പെട്ടെന്ന് തന്നെ പഠിച്ചെടുക്കാനുള്ള വിരുത് അവള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ നിരവധി വര്‍ക്കുകള്‍ അവളെ തേടിയെത്തി. കുറച്ചുകാലത്തിന് ശേഷം സ്വന്തമായി ഒരു കുഞ്ഞു സ്റ്റില്‍ ക്യാമറ വാങ്ങി ഫോട്ടോസും എടുത്ത് തുടങ്ങി. വര്‍ക്കില്ലാത്ത ദിവസങ്ങളില്‍ ഓടി നടന്ന് പല വിഷ്വലും പകര്‍ത്തി. അതിനെ കുറിച്ചുള്ള പലരുടെയും അഭിപ്രായങ്ങള്‍ അറിഞ്ഞു. കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിച്ചു. കഠിനാധ്വാനം അവളെ മിടുമിടുക്കിയാക്കി.

ഈ അടുത്ത കാലത്ത് കോവിഡിന്റെ കഠിന്യം കുറഞ്ഞ സമയത്ത് കേരളത്തിലെ ഒരു പ്രമുഖ ചാനലിന് വേണ്ടി ഒരു ഷോട്ട് മൂവിയില്‍ ഞാന്‍ വര്‍ക്ക് ചെയ്യാന്‍ പോയിരുന്നു. അവിടെ ഈ പെണ്‍കുട്ടിയെ കണ്ടു ഞാന്‍ ഞെട്ടി. അവരാണ് ഈ ഷോട്ട് മൂവിയുടെ ക്യാമറ വുമണ്‍. ഞാന്‍ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി ക്യാമറ വര്‍ക്ക് ചെയ്യുന്ന സിനിമയില്‍ ജോലി ചെയ്തത്. അഭിമാനം തോന്നി.

ഞാനിനി അടുത്ത സിനിമ വര്‍ക്ക് ചെയ്യാന്‍ പോകുമ്പോള്‍ വീണ്ടും ഞാന്‍ ഞെട്ടുമായിരിക്കും. കാരണം അവളായിരിക്കാം അതിന്റെ ക്യാമറ വുമണ്‍! കാത്തിരിക്കുന്നു ആ നല്ല ദിവസത്തിനായി.

വാല്‍ക്കഷ്ണം: പരിശ്രമം... ആഗ്രഹം... മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജം... അതാണ് വിജയത്തിന്റെ രസതന്ത്രം!

11/02/2022

ബെല്ലും ബ്രേക്കും 98

മുരുകന്‍ എ. കാട്ടാക്കട

തമിഴ് പരസ്യചിത്രം വന്ന വിചിത്രവഴി!

ഉക്രൈൻ യിൻ എം.ബി.ബിഎസ്സിന് പഠിക്കുന്ന നാട്ടിലെ ഒരു ചങ്ങാതിയുണ്ട്. ആ ചങ്കന്‍ എന്നെ കാണുമ്പോളെല്ലാം സ്ഥിരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്!

നിങ്ങള്‍ ഇങ്ങനെ നടന്നാല്‍ മതിയോ? കുറച്ചു നാളായില്ലേ സിനിമയ്‌ക്കൊപ്പം കൂടിയിട്ട്. സ്വന്തമായി വല്ലതും ചെയ്തു കൂടെ? ഞാന്‍ നിങ്ങളെ സഹായിക്കാം. ഒരുപാട് പൈസയൊന്നും ഇല്ല. എന്നാലും ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ!

ഇത്രയും പറഞ്ഞിട്ട് അവന്‍ റഷ്യയിലേക്ക് പോയി. ഞങ്ങളവനെ സ്‌നേഹത്തോടെ യാത്രയാക്കി. കുറച്ചു ദിവസം കഴിഞ്ഞ് അവന്‍ റഷ്യയില്‍ നിന്ന് വിളിച്ചു ചോദിച്ചു. നിങ്ങള്‍ക്ക് ഒരു പരസ്യചിത്രം എടുത്തുകൂടെ? അന്നത് തമാശയായി തോന്നിയെങ്കിലും കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും വിളി വന്നു.

പ്രിയപ്പെട്ട ചങ്കുകളേ... നിങ്ങളൊരു പരസ്യചിത്രം ചെയ്യാന്‍ പോകുന്നു. ഒരു കോളേജിന്റെ ആഡ് ആണ്. എഗ്രിമെന്റ് ഒപ്പിട്ടു. കഥ മലയാളത്തില്‍ ആണ്. എന്റെയൊരു ആശയമാണ്. അതിനെ തമിഴിലേക്ക് മാറ്റണം. ആര്‍ട്ടിസ്റ്റുകളെ നിങ്ങളുടെ ഇഷ്ടത്തിന് വിട്ടു തന്നിരിക്കുന്നു. കണ്ടുപിടിച്ച് അഭിനയിപ്പിക്കണം.

കുറച്ചു വര്‍ഷമായി സിനിമാക്കളരിയില്‍ കിടന്ന് പയറ്റിത്തെളിഞ്ഞ എനിക്ക് കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മനക്കരുത്തോടെ ആ പരസ്യ ചിത്രം ഏറ്റെടുത്തു. ഞാന്‍ തന്നെ സ്‌ക്രിപ്റ്റ് തമിഴിലേക്ക് മൊഴി മാറ്റി. എന്റെ മിടുക്കന്മാരായ ചങ്ങാതിമാര്‍ കണ്ണും കരളുമായി കൂടെ നിന്നു. ഒരു ദിവസം കൊണ്ട് തന്നെ ഷൂട്ടും ഡബ്ബും തീര്‍ത്തിട്ട് കോപ്പി ചങ്ങാതിക്ക് മെയിലും ചെയ്തു.

അവനത് ഇഷ്ടപ്പെട്ടു. അത് കോളേജുകാര്‍ക്ക് അയച്ചു കൊടുത്തു. അവര്‍ക്കും അതു വലിയ ഇഷ്ടമായി. പറഞ്ഞകാശും തന്നു. ഒരു സിനിമ ചെയ്താല്‍ കിട്ടുന്ന കാശാണ് ഒറ്റദിവസം കൊണ്ട് കിട്ടിയത്. അതിനെ തുല്യമായി ഞങ്ങള്‍ വീതിച്ചെടുത്ത് തൃപ്തിയടഞ്ഞു. വീണ്ടും അതേ കോളേജിന്റെ ആഡ് ഞങ്ങളെ തേടി വന്നു!

എന്റെ പ്രിയപ്പെട്ട ചങ്ക് പുതിയ... പുതിയ... കഥകളുമായി വിദേശത്തുനിന്ന് പറന്നു വരുന്നതും കാത്ത് ഞങ്ങളിവിടെ ഇരിക്കുന്നു.

വാല്‍ക്കഷ്ണം: സിനിമയെന്ന കലയ്‌ക്കൊരു സത്യമുണ്ട്. നിങ്ങളെ അത് തേടി വരേണ്ട കാലത്ത് തേടിവന്നിരിക്കും. അന്നദാതാവേ അനുഗ്രഹിക്കുക.

08/02/2022

ബെല്ലും ബ്രേക്കും 97

മുരുകന്‍ എ. കാട്ടാക്കട

നമ്മുടെ സ്വന്തം ഗുരുവായൂര്‍ കേശവനും പാപ്പനും!

കലയിലെ പുതിയ ഗുരുവിനെ ഞാന്‍ വിളിച്ചു. വന്നോളൂ... അദ്ദേഹം പറഞ്ഞു. പെട്ടെന്ന് തന്നെ വണ്ടി കയറി അവിടെയെത്തി. ഒരു വെടിക്ക് രണ്ടു പക്ഷി.

മലയാളത്തിലെ ഏറ്റവും സീനിയറായ ബ്രഹ്‌മാണ്ഡ സംവിധായകന്റെ സിനിമയില്‍ ആദ്യമായി വര്‍ക്ക് ചെയ്യാന്‍ പോകുന്നു. പിന്നെ സൂപ്പറും ഭരതുമായ നമ്മുടെ സ്വന്തം എം.പിയാണ് നായകന്‍. ഇനി സന്തോഷത്തിന് എന്തുവേണം!

സംവിധായകനെ കുറിച്ചുള്ള കേട്ടറിവിനേക്കാള്‍ മഹത്തരമാണ് കണ്ടറിവ്. നമിച്ചു പോകും. ഉള്‍ക്കാഴ്ച്ച... കൃത്യത... സമര്‍പ്പണം...

ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. അത് എന്റെ പുതിയ കലാഗുരുവിന്റെ സ്‌നേഹം കൊണ്ട് നടന്നു. അങ്ങനെ ഷൂട്ടിങ് നടക്കവേ ഒരു ദിവസം നേരത്തെ പാക്കപ്പ് ആയി. കാരണം അടുത്ത ദിവസമാണ് വിഷു. നാളെ ആര്‍ട്ടിലെ എല്ലാവരും കളര്‍ ലുങ്കിയും വെള്ള ഷര്‍ട്ടുമിട്ട് സെറ്റില്‍ പോകാം എന്നു തീരുമാനിച്ചു. ഒരു ചെയ്ഞ്ചിരിക്കട്ടേ!

എല്ലാവര്‍ക്കും സമ്മതം. എനിക്കും ഒരു ആഗ്രഹമുണ്ട്... കൂടെ നില്‍ക്കുമോ എല്ലാരും? ഞാന്‍ ചോദിച്ചു. ഓക്കേ.. അണ്ണന്‍ പറയുംപോലെ... നില്‍ക്കാം..
ഞാനാണു പ്രായം കൊണ്ട് മുതിര്‍ന്നത് അതു കൊണ്ടുള്ള ബഹുമാനം.. നാളെ എല്ലാരും എന്റെ കൂടെ വരണം നമുക്ക് ഇതുവരെ ആരും ചെയ്യാത്ത ഒരു സല്‍ക്കര്‍മ്മം അവിടെ നടത്താം. ഞാന്‍ ഉത്സാഹത്തോടെ പറഞ്ഞു. കാര്യം എന്താണെന്ന് നാളെ രാവിലെ ഞാന്‍ പറയാം... എല്ലാരും തലയാട്ടി പോയി കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ പുതിയ ലുങ്കിയും ഷര്‍ട്ടും ഇട്ടു ചെന്ന് ഇറങ്ങിയ ഞങ്ങളുടെ കോലം കണ്ട് സെറ്റില്‍ എല്ലാവര്‍ക്കും അസൂയ. കുരു പൊട്ടല്‍. പലരും പല കമന്റുകള്‍ പറഞ്ഞു കളിയാക്കി. അതൊന്നും ഞങ്ങള്‍ക്ക് ഏറ്റില്ല.

പൂജയ്ക്കുള്ള സമയമായപ്പോള്‍ ആ മഹാഗുരു കാറില്‍ വന്നിറങ്ങി. ഞങ്ങളുടെ ബഹുമാനപ്പെട്ട സംവിധായകന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ചെയ്ത് കളറിലൂടെ സഞ്ചരിച്ച് ഇന്നും സൂപ്പറായി തിളങ്ങുന്ന പ്രതിഭ. ഞങ്ങള്‍ തൊഴുകൈയോടെ അദ്ദേഹത്തെ സ്വീകരിച്ചു. ഞങ്ങളുടെ വേഷം കണ്ട് അദ്ദേഹത്തിനു വളരെ സന്തോഷമായി. മിടുക്കന്മാര്‍... കൊള്ളാം... അദ്ദേഹം പറഞ്ഞു. സാര്‍... ഒരു മിനിറ്റ്...

അദ്ദേഹത്തെ മാറ്റി നിര്‍ത്തി ഞങ്ങളുടെ കൈയില്‍ കരുതിയിരുന്ന വെറ്റിലയും പാക്കും വെള്ളി നാണയവും അദ്ദേഹത്തിന്റെ കൈയില്‍ ഗുരു ദക്ഷിണയായി കൊടുത്തു. ഓരോരുത്തരായി കാലില്‍ വീണു നമസ്‌കരിച്ചു. ഇതു കണ്ടു നിന്ന കുറച്ചു പൊട്ടാത്ത കുരുക്കളും അവിടെ പൊട്ടി.

എന്നാല്‍ അദ്ദേഹത്തിന് വലിയ അതിശയം. ഇങ്ങനൊരു അനുഭവം ജീവിതത്തില്‍ ആദ്യം. സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞു. ആ സമയം നമ്മുടെ സ്വന്തം എം.പി എല്ലാവര്‍ക്കും വിഷു കൈനീട്ടം കൊടുത്തു.

വാല്‍ക്കഷ്ണം: വിഷുവിനിടെ ഓണം ആഘോഷിച്ച പ്രതീതി! മലയാള സിനിമയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് അദ്ദേഹം. സംവിധായകര്‍ക്കിടയിലെ ഗുരുവായൂര്‍ കേശവന്‍ അദ്ദേഹത്തിന്റെ പുതിയ
സിനിമയുടെ ഫസ്റ്റ് ടീസർതന്നെ ഈ അടുത്ത കാലത്തു സൂപ്പർ ഹിറ്റ്‌ ആയിരുന്നു. അതിന്റെ ലിങ്ക് താഴെ ഉണ്ട്.
!https://m.facebook.com/story.php?story_fbid=10217507168185933&id=1678330036&sfnsn=wiwspwawes

ബെല്ലും ബ്രേക്കും 96മുരുകന്‍ എ. കാട്ടാക്കടവില്ലന്‍ കൊറോണയുടെ രണ്ടാം കൊത്ത്!രണ്ടു സൂപ്പര്‍ ഹിറ്റ് സിനിമ കഴിഞ്ഞു. കമ്പനിയു...
06/02/2022

ബെല്ലും ബ്രേക്കും 96

മുരുകന്‍ എ. കാട്ടാക്കട

വില്ലന്‍ കൊറോണയുടെ രണ്ടാം കൊത്ത്!

രണ്ടു സൂപ്പര്‍ ഹിറ്റ് സിനിമ കഴിഞ്ഞു. കമ്പനിയുടെ മൂന്നാമത്തെ സിനിമ തുടങ്ങാന്‍ പോകുന്നു. എന്റെ മാനേജര്‍ ജോലി എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് ഭൂതത്തിന്. പക്ഷെ ആ മഹാമാരി ഇവിടം വിട്ടു പൂര്‍ണമായും പോയിട്ടില്ല. അപൂര്‍വമായി ചില സിനിമകള്‍ നടക്കുന്നു. അതും കര്‍ശനമായ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചു മാത്രം. ആളുകളെ കുറച്ച് വീടിന്റെ അകത്തു മാത്രം ഷൂട്ട്. പുറത്തു ഇറങ്ങാന്‍ പാടില്ല.

നമ്മുടെ ആ ഹിറ്റ് മേക്കറുടെ സിനിമ കേരളത്തില്‍ പേരുകേട്ട ഒരു പഴയ ഓട് ഫാക്ടറിക്കുള്ളില്‍ നടത്താന്‍ തീരുമാനിച്ചു. അതിന് വേണ്ടി എല്ലാം ഒരുക്കങ്ങളും നടത്തി. പാര്‍ട്ടി ഓഫീസ്. പോലീസ് സ്റ്റേഷന്‍. ഹോസ്പിറ്റല്‍. എല്ലാം പല വീടുകളുടെയും അകത്തളങ്ങള്‍. ഇവയെല്ലാം ആ മിടുക്കനായ കലാസംവിധായകന്‍
ഡയറക്ടറുടെ അഭിരുചിക്ക് അനുസരിച്ച് മനോഹരമായി സെറ്റിട്ട് കാത്തിരുന്നു.

കോവിഡിന്റെ രണ്ടാം തരംഗം ആണ്. പഴുതടച്ച പ്രതിരോധവും ഭൂതത്തിന്റെ കര്‍ശന നിര്‍ദ്ദേശവും. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നെഗറ്റീവ് അല്ലാത്ത ഒരാളെയും ആ പരിസരത്ത് കയറ്റരുത്. അതിന്റെ ചുമതല എനിക്കാണ്. ഒരു സുഹൃത്തുക്കളെ പോലും അവിടെ കയറ്റാന്‍ പാടില്ല. അതു പ്രൊഡ്യൂസറുടെയോ ഡയറക്ടറുടെയോ ആയാല്‍പോലും. അങ്ങനെ ഷൂട്ടിംഗ് തുടങ്ങുന്നു.

അന്ന് തന്നെ വന്നവരെയെല്ലാം ഒരാളെയും വിടാതെ ടെസ്റ്റ് ചെയ്തു. എല്ലാവര്‍ക്കും നെഗറ്റീവ്. പ്രതിരോധത്തിന്റെ എല്ലാ കവചങ്ങളും എടുത്തണിഞ്ഞു. ടെക്‌നീഷ്യന്‍മാര്‍ അവരുടെ പണികള്‍ തുടങ്ങി. കാന്‍ വാട്ടര്‍ പൂര്‍ണമായും ഒഴിവാക്കി. പകരം കരിംജീരകം. ഇഞ്ചി. വെളുത്തുള്ളി. നാരങ്ങ. മഞ്ഞള്‍ പൊടി. ഇവ ഇട്ടു തിളപ്പിച്ച വെള്ളം മാത്രം ആണ് കുടിക്കാന്‍ കൊടുത്തത്. ഇടയ്ക്കിടെ ആരോഗ്യ പ്രവര്‍ത്തകര്‍ ലൊക്കേഷനില്‍ വന്നു ചെക്ക് ചെയ്യുമായിരുന്നു.

എല്ലാ ആര്‍ട്ടിസ്റ്റുകളെയും എന്നും രാവിലെ ഞാന്‍ നിര്‍ബന്ധിച്ചു ആവി പിടിപ്പിച്ചു കഴിഞ്ഞുമാത്രമേ മേക്കപ്പ് ഇടാന്‍ അനുവദിച്ചുള്ളൂ. അങ്ങനെ ഇരുപതു ദിവസം കഴിഞ്ഞു. ലൊക്കേഷന്റെ അടുത്തുള്ള പല സ്ഥലങ്ങളും കണ്ടയ്ന്‍മെന്റ് സോണായി രോഗം മൂര്‍ച്ഛിച്ചു. സര്‍ക്കാര്‍ ഇടപെട്ടു. ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. നിരാശ. വീണ്ടും കെട്ടകാലത്തേക്ക്... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അനുഭവിച്ചേ മതിയാകു... എല്ലാവര്‍ക്കും പണിയെടുത്ത കാശ് കൊടുത്തു. ടെസ്റ്റും നടത്തി. എല്ലാവര്‍ക്കും നെഗറ്റീവ്. വീണ്ടും ഒന്നിക്കാമെന്ന പ്രത്യാശയോടെ നന്ദി പറഞ്ഞ് എല്ലാരും വീടണഞ്ഞു. ഞാനും.
. ഇന്ന് ആ നല്ല ദിവസം ആണ് സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങുന്നു... അതിൽ എനിക്കും അഭിമാനിക്കാം.. നന്ദി.... സാർ 🙏🏿

വാല്‍ക്കഷ്ണം: മനഷ്യനെന്ത്് അറിയുന്നൂ പ്രകൃതിയുടെ പദ്ധതികളെക്കുറിച്ച്. സര്‍വം പ്രകൃതി മയം!🤝https://youtu.be/KBYCJZ7qF3A

Presenting the official trailer of Malayalam-language political thriller film Kotthu directed by Sibi Malayil and written by Hemanth Kumar. It stars Asif Al...

03/02/2022

ബെല്ലും ബ്രേക്കും 95

മുരുകന്‍ എ. കാട്ടാക്കട

ഒരിക്കലും കെടാത്ത കൈത്തിരി നാളങ്ങള്‍!

മൂന്നാം ലോകമഹായുദ്ധത്തെ ഓര്‍മപ്പെടുത്തുന്ന ഒരു തരം ഭിഷണിയായി തന്നെ ഇതിനെ നോക്കികാണണം. തോക്കില്ലാത്ത യുദ്ധം. ഒരു മഹാമാരി പടര്‍ന്നുപിടിക്കുന്നു. ചൈനയില്‍ നിന്നായത് കൊണ്ടുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു തരം യുദ്ധമല്ലേയെന്ന്! സാധാരണക്കാരായ നമ്മള്‍ കഴിയുന്ന വിധം പടപൊരുതുക. അല്ലാതെ എന്തുചെയ്യാന്‍?

കൂടെപ്പിറപ്പുകളെ ഓരോരുത്തരെയും നഷ്ടപെട്ടവര്‍ക്കേ അതിന്റെ വേദനയറിയൂ. ഒന്നുറങ്ങി എണീക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ഭാഗ്യം. അതാണ് മനുഷ്യരുടെ ഇന്നത്തെ അവസ്ഥ. മുഖംമൂടി അണിഞ്ഞ് പുറത്തിറങ്ങേണ്ടി വന്ന ദുരവസ്ഥ മറ്റൊരു ജീവികള്‍ക്കും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. നമ്മുടെ അഹങ്കാരത്തിനെതിരെയുള്ള പ്രകൃതിയുടെ തിരിച്ചടിയാണോ ഇത്? അറിയില്ല. ഒന്നറിയാം മനുഷ്യന് പുഴുവിന്റെ പോലും വിലയില്ലെന്ന് ഈ കാലം തെളിയിച്ചു. തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഹാ... കഷ്ടം. ഇരുകാലികള്‍ എത്ര ദുര്‍ബ്ബലര്‍.

ജാഗ്രത മാത്രമേ നമ്മേ രക്ഷിക്കൂ. അകത്തിരുന്നാല്‍ മനോരോഗം. പുറത്തിറങ്ങിയാല്‍ മഹാമാരിയും. പേടിയോടെ പേടി.

ഈ യുദ്ധത്തില്‍ നമ്മളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും പരസ്പരം നടത്താന്‍ തയാറാകണം എന്ന തീരുമാനത്തോടെ ഞാനും എന്റെ നാട്ടിലെ കുറച്ചു കൂട്ടുകാരും ചേര്‍ന്ന് ഒരു ചെറിയ പ്രതിരോധം ഉണ്ടാക്കാന്‍ തീരുമാനിച്ചു. കൊറോണയുടെ ആദ്യവരവിലാണത്. ഫെയ്‌സ് മാസ്‌ക് ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്യുക. അതായിരുന്നു ആഗ്രഹം. തീരുമാനം.

കൈയിലുള്ള കുറച്ചു പൈസ കൊണ്ട് മെറ്റീരിയല്‍ വാങ്ങി. തയ്യല്‍യന്ത്രം വാടകയ്‌ക്കെടുത്ത് പണി തുടങ്ങി. നാടും നഗരവും അടഞ്ഞു കിടന്നപ്പോള്‍ ഞങ്ങള്‍ പ്രതിരോധത്തിന്റെ പ്രധാന ഉപകരണമായ ഫെയ്സ് മാസ്‌ക്ക് തുന്നി സന്നദ്ധപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും എത്തിച്ചു നല്‍കി. എത്രയോ ഉറക്കമില്ലാത്ത രാത്രികള്‍. വിശ്രമമില്ലാത്ത പകലുകള്‍.

ഞങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം മറ്റുള്ളവരില്‍ വലിയ മാറ്റമുണ്ടാക്കി. അവരും അതേ വഴിയില്‍ തന്നെ മറ്റുള്ളവരെ സഹായിക്കാന്‍ രംഗത്തിറങ്ങി. ആ സമയത്താണ് ഒരു പാട്ട് നാട്ടില്‍ മുഴുവന്‍ ആളുകളും പാടി നടന്നത്. അതു പാടിയവര്‍ക്കും സംഗീത സംവിധായകനും ഒരു കോടി നമസ്‌കാരം. ആ പാട്ട് ഞങ്ങളും ഒരു വീഡിയോ സോങ് ആക്കി പുറത്തിറക്കി. അതിന് ഞങ്ങളെ ചേര്‍ത്തു നിര്‍ത്തി സപ്പോര്‍ട്ട് തന്ന നല്ലവരായ സംവിധായകനും നടീനടന്‍മാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

വാല്‍ക്കഷ്ണം: എന്തു വലിയ പ്രതിസന്ധിയുണ്ടായാലും എത്ര സുന്ദരം ഈ ലോകം. ഇവിടെ ജനിച്ചു മരിച്ചവര്‍ എത്ര ഭാഗ്യവാന്മാര്‍.

02/02/2022

ബെല്ലും ബ്രേക്കും 94

മുരുകന്‍ എ. കാട്ടാക്കട

കൊറോണയുടെ നരനായാട്ടും ജലസമാധിയും!

ഒരു സിനിമയുടെ ലാഭവും നഷ്ടവും സാധാരണ സിനിമക്കാരായ ഞങ്ങള്‍ സഹിക്കും. പക്ഷെ ഒരു നല്ല സുഹൃത്തിനെ നഷ്ടപെടുമ്പോള്‍ അത് ഞങ്ങള്‍ക്ക് എത്ര വര്‍ഷം കഴിഞ്ഞാലും മറക്കാന്‍ സാധിക്കില്ല. അങ്ങനെ ഒരു തീരാനഷ്ടത്തില്‍ നിന്ന് പതുക്കെ ജീവിതം തിരിച്ചു പിടിക്കാനുള്ള ആലോചനയില്‍ ഇരുന്ന സമയത്ത് വന്നതാണ് ഈ എഴുത്തുകാരനും സംവിധായകനും. കഥയും അഭിനേതാക്കളും ഒത്തു വന്നപ്പോള്‍ ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി ലൊക്കേഷന്‍ കണ്ടു. കലാസംവിധായകനും സഹായികള്‍ക്കും കടുത്ത പണിയാണ്. അതും ആ കൊടും തണുപ്പില്‍ റോഡില്‍ നിന്ന് ഒരു കിലോമീറ്റര്‍ നടന്നിറങ്ങി പോകണം. മെറ്റീരിയല്‍ എല്ലാം തലയില്‍ ചുമന്നു വേണം കൊണ്ട് പോകാന്‍. അതുകൊണ്ട് ആദ്യം അവിടെത്തന്നെ തുടങ്ങി വെച്ചു.
ഒരു കൃഷിഭൂമിയില്‍ ഉഴുതുമറിച്ചു കാബേജ് നടണം. അതു വളര്‍ന്നു വലുതായിട്ട് വേണം ആ സീന്‍ ഷൂട്ട് ചെയ്യാന്‍. ഒരു വീടും ഉണ്ടാക്കണം. ആര്‍ട്ട് ഡയറക്ടര്‍ അവിടെ ക്യാമ്പ് ചെയ്തു. അതേസമയം കേരളത്തില്‍ ഒരു പോലീസ് സ്റ്റേഷന്‍ സെറ്റ് ചെയ്യാന്‍ അസോസിയേറ്റിനെ ചുമതലപെടുത്തി.

അങ്ങനെ ഒരേ സമയം രണ്ടിടത്തും പണി തുടങ്ങി. പത്തു പതിനഞ്ചുദിവസം കൊണ്ട് പോലീസ് സ്‌റ്റേഷന്‍ സെറ്റിട്ട് ഷൂട്ടും തീര്‍ത്തിട്ട് നേരെ തണുപ്പിന്റെ തട്ടകത്തില്‍ ചെന്നിറങ്ങി. അവിടെ എന്നെ കാത്തിരുന്നത് എട്ടിന്റെ പണി. ടൗണില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരെയാണ് പ്രധാന ലൊക്കേഷന്‍. പെട്രോളോ ഡീസലോ നിറക്കണമെങ്കില്‍ ഇത്രയും ദൂരം വണ്ടികള്‍ ഓടിച്ചു വരണം. അതു ഒരു കീറാമുട്ടിയായി. പരിഹാരം പലതും പലരും പറഞ്ഞു.

കമ്പനിയുടെ പണം പലവഴിക്കും നഷ്ടമാവും. ഒടുവില്‍ പോംവഴി കണ്ടെത്തി. ഒരു 407 (ടെമ്പോ) യില്‍ കുറച്ചു ബാരലും കന്നാസും വാങ്ങി അതില്‍ എണ്ണ നിറച്ചു. ഒരു കുട്ടി പമ്പും വാങ്ങി ഷൂട്ടിംഗ് സൈറ്റില്‍ പതുങ്ങിക്കിടക്കും. കാടായതു കൊണ്ട് പരസ്യമായി എണ്ണ പകര്‍ന്നു കൊടുക്കാന്‍ പാടില്ല. പോലീസ് കണ്ടാല്‍ ഭീകരമായി ഫൈന്‍ അടിക്കും. അതുകൊണ്ടാണ് കാട്ടിനുള്ളില്‍ പതുങ്ങി കിടന്നത്.

രാവിലെ മുതല്‍ വൈകുന്നേരം വരെ ബാരലില്‍ നിന്ന് പമ്പ് വെച്ചു കറക്കി എന്റെ നടുവൊടിഞ്ഞു. രാത്രിയില്‍ മുഴുവന്‍ ഷൂട്ടിംഗ്. പകല്‍ ഉറക്കം. അങ്ങനെ 15 ദിവസം കൊണ്ട് അവിടെ ഷൂട്ട് തീര്‍ത്തു വീണ്ടും കേരളത്തില്‍ വന്നു. അപ്പോഴാണ് ആ കൊടും ഭീകരന്‍ നമ്മുടെ എല്ലാ ജീവനും ഭീഷണിയായി ഇന്ത്യയില്‍ കാല് കുത്തിയത്. ദിവസം കഴിയും തോറും ആള്‍ക്കാര്‍ അസുഖം വന്നു കിടപ്പിലായി തുടങ്ങി. സര്‍ക്കാര്‍ ആകെ വിഷമത്തിലായി.

ഒടുവില്‍ രാജ്യം തന്നെ അടച്ചിടാന്‍ പ്രധാന മന്ത്രി ഉത്തരവിട്ടു. എല്ലാരും ജീവനും കൈയില്‍ പിടിച്ചു കൊണ്ട് വീടുകളില്‍ പോയി ഇരുന്ന് മേലോട്ട് നോക്കി. മേലെ ആകാശം താഴെ ഭൂമി. വെളിയില്‍ വില്ലന്‍ കൊറോണ. പിന്നെ നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാമല്ലോ. കാത്തിരിപ്പിന്റെ ദിവസങ്ങള്‍. ഒന്ന് പുറത്തിറങ്ങാന്‍ കൊതിയായി. എല്ലാം ഒരു വിധം മാറിക്കിട്ടിയെങ്കിലും ആ രോഗാണു ഇവിടം വിട്ടു പോകാതെ മനുഷ്യരിലേക്ക് പടര്‍ന്നു കൊണ്ടിരിക്കുന്നു. നിശബ്ദമായി.

ഒടുവില്‍ കര്‍ശനനിയന്ത്രണം പാലിച്ചുകൊണ്ട് വീണ്ടും ജനങ്ങള്‍ അവരുടെ തൊഴില്‍ തേടി നാട്ടിലിറങ്ങി. ഞങ്ങളും.... ഒരുവിധം സിനിമ പൂര്‍ത്തിയാക്കി
തിയേറ്ററില്‍ എത്തിച്ചു. അതു പ്രേക്ഷകര്‍ കണ്ടു തുടങ്ങിയപ്പോള്‍ അതാ വീണ്ടും ആ രോഗാണു ഇരട്ടി ശക്തിയോടെ മനുഷരിലേക്ക് വന്നു പതിച്ചു. വീണ്ടും അടച്ചുപൂട്ടല്‍. ഇനി എന്താവും? കാത്തിരിക്കാം...

കുറച്ചു ദിവസം കഴിഞ്ഞ് ഒരു ദുഃഖവാര്‍ത്ത കേട്ടാണ് ഞങ്ങള്‍ ഉണര്‍ന്നത്. നമ്മുടെ പ്രിയ നടന്‍ മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയി അവിടെ വച്ചു ഉണ്ടായ അപകടത്തിൽ വെള്ളത്തിലേക്ക് അറിയാതെ മുങ്ങിപ്പോയി. "ജലസമാധി". ഞങ്ങള്‍ വാവിട്ടു കരഞ്ഞു.

വാല്‍ക്കഷ്ണം: സച്ചിയേട്ടന് പിന്നാലെ അദ്ദേഹവും. കൊറോണക്കാലം വല്ലാത്തൊരു കാലം.

ബെല്ലും ബ്രേക്കും 93മുരുകന്‍ എ. കാട്ടാക്കടചെറുസിനിമയ്ക്ക് വേണ്ടിയുള്ള വലിയ പ്രയത്‌നങ്ങള്‍!സിനിമയോട് ആത്മാര്‍ഥത കൂടുതല്‍ ...
31/01/2022

ബെല്ലും ബ്രേക്കും 93

മുരുകന്‍ എ. കാട്ടാക്കട

ചെറുസിനിമയ്ക്ക് വേണ്ടിയുള്ള വലിയ പ്രയത്‌നങ്ങള്‍!

സിനിമയോട് ആത്മാര്‍ഥത കൂടുതല്‍ ഉള്ളത് കൊണ്ടാവാം ഒട്ടേറെ സിനിമയില്‍ കണ്ടു പരിചയം ഉള്ള എന്റെ സുഹൃത്ത് ഒരു ആവശ്യം പറഞ്ഞപ്പോള്‍ അരയും തലയും മുറുക്കി കളത്തില്‍ ഇറങ്ങിയത്. അവനൊരു കുഞ്ഞുചിത്രം ചെയ്യണം. കൂട്ടുകാര്‍ കൂടെ നില്‍ക്കാമെന്ന് പറഞ്ഞു. ഓക്കേയെന്ന് ഞാനും!

നല്ലൊരു കഥയും കൊണ്ട് വന്ന കഥാകൃത്ത് തന്നെ നല്ലൊരു തുക സ്‌പോണ്‍സര്‍ ചെയ്തു. ഇനി അണ്ണന്റെ പങ്ക് കൂടി ആയാല്‍ നമുക്ക് ഈ കുഞ്ഞു സിനിമ തുടങ്ങാം. നടീ നടന്മാര്‍? അണ്ണാ... നമ്മള്‍ കുട്ടുകാര്‍ തന്നെ മതി... മുഖ്യനടനായി നമ്മുടെ ആസ്ഥാന നാടകാചര്യ ശിഷ്യന്‍ കെ.ബി.കേയെ ഉറപ്പിക്കാം. അതിന് അങ്ങേര് വരുമോ? വലിയ പുള്ളിയല്ലേ! വരുത്താം... അതിനുള്ള വഴിയുണ്ട്... നമുക്ക് നോക്കാം.

ആദ്യം നമുക്ക് ലൊക്കേഷന്‍ ഒന്ന് കാണാം. ഒരു കൊച്ചു വീടും അതിന്റെ പരിസരവും മതി. സംവിധായകന്‍ വളരെ ഹാപ്പി. എന്നാല്‍ നമുക്ക് ആ കെ.ബി.കേയുടെ വീട് വരെ പോകാം. അദ്ദേഹത്തിന് പരിചയമുള്ള ധാരാളം വീടുകള്‍ അവിടെയുണ്ട്. ഒന്ന് ചുളുവില്‍ ഒപ്പിക്കാം. അങ്ങനെ ഞങ്ങള്‍ നേരെ കെ.ബി.കേ ഭവനിലേക്ക്.

പണിയൊന്നുമില്ല, പുള്ളി നല്ല ഉറക്കം. കൂര്‍ക്കംവലി കേള്‍ക്കാം. ഒന്നുമാലോചിച്ചില്ല ഡോര്‍ തല്ലിപ്പൊളിച്ചു ഞങ്ങള്‍ അകത്തു കയറി. ശബ്ദം കേട്ട് ഉറക്കപ്പായില്‍ നിന്ന് ഞെട്ടിയെണീറ്റ അയാളുടെ മുഖത്ത് നാടകാചാര്യന്‍ പഠിപ്പിച്ചു വിട്ട നവരസങ്ങളുടെ വേലിയേറ്റവും ഇറക്കവും. ഒരു പഴയ ജുബ്ബായില്‍ കയറി അയാള്‍ മുമ്പില്‍ നിന്നു. സംവിധായകന്റെ മനസ്സിലെ ശംഭുവണ്ണന്‍ ഇതുതന്നെ. ഈ അഭിനയസിങ്കം. പിടിച്ചിരുത്തി കഥയും അവസ്ഥയും പറഞ്ഞു.

എല്ലാം കേട്ടിട്ട് എണ്ണീറ്റു നിന്ന് ഭീഷ്മരെ പോലെ കൈകള്‍ മേലേക്കയുയര്‍ത്തി ഒറ്റവാക്കില്‍ അയാള്‍ പറഞ്ഞു: ഞാനാണ് ശംഭു! എന്റെ ഈ വീടാണ് ലൊക്കേഷന്‍! കുറച്ചു പൈസ ഞാനും ഇടാം! നമുക്ക് നാളെ ഷൂട്ട് തുടങ്ങിയാലോ? മേലേന്ന് പുഷ്പങ്ങള്‍ ഭീഷ്മരുടെ മേലേക്ക് പതിച്ചു. എല്ലാരും കിളികള്‍ പോയ വഴി നോക്കി നിന്നു. അപ്പോഴേക്കും കെ.ബി.കേയുടെ അമ്മ (നമ്മുടെ ചേച്ചിയമ്മ) കട്ടന്‍ ചായയുമായി വന്നിട്ട് പറഞ്ഞു: ഡേയ്... കടിക്കാന്‍ ഒന്നുമില്ല... അവില്‍ നനച്ച് എടുക്കട്ടെ? ഒന്നും വേണ്ടമ്മാ... നിറഞ്ഞു... മനസും വയറും.... അവിടുന്ന് യാത്രപറഞ്ഞ് ഇറങ്ങാന്‍ നേരം കെ.ബി.കേ ആ മുഷിഞ്ഞ ജുബ്ബായില്‍ നിന്ന് ഒരു അഞ്ഞൂറിന്റെ നോട്ട് ചുരുട്ടി എന്നെ ഏല്പിക്കാന്‍ മറന്നില്ല. അണ്ണാ പെട്രോള്‍ അടിച്ചോ... എന്നാല്‍ ആ കാശ് അടിച്ചുമാറ്റിയ സംവിധായകന്‍ അതുംകൊണ്ട് ഒരു നടിയെ തപ്പി വടക്കോട്ട് പോയി.

രണ്ടാംനാള്‍ സംവിധായകന്‍ നടിയെയും അമ്മയെയും കൊണ്ട് ലൊക്കേഷനില്‍ വന്നു. ശംഭുവണ്ണനായി അഭിനവ ഭീഷ്മര്‍ കെ.ബി.കേ തകര്‍ത്തു വാരി. കൂടെ ഞങ്ങളും. എന്റെ മറ്റൊരു ചങ്ക് എഴുതിത്തന്ന ഇന്‍ട്രോ സോങ് സൂപ്പറായി. അതിന്റെ ലിങ്ക് താഴെയുണ്ട്. കാണുക... കേള്‍ക്കുക. മ്യൂസിക്ക് മറ്റൊരു ഇരട്ടച്ചങ്കന്റേതാണ്.

മികച്ച ക്യാമറാമാന്റെ പ്രധാന ശിഷ്യന്‍ നമ്മുടെ പ്രിയ തോഴന്‍ ആണ് ക്യാമറ കൈകാര്യം ചെയ്തത്. നല്ല രസകരമായ കഥയും മികച്ച ടെക്‌നീഷ്യന്മാരും ഒന്നിച്ച ഒരു കുഞ്ഞു സിനിമ അങ്ങനെ അവിടെ വച്ചു തീര്‍ന്നു. ഇനി അതിനെ കൂട്ടി യോജിപ്പിച്ച് പുറത്തിറക്കണം. ആ ചങ്കന്‍ എഡിറ്റര്‍ നല്ല തിരക്കിലാണ്. എങ്കിലും കാര്യം കാണാന്‍ അവന്റെ കാലും കൈയും പിടിച്ചു. സംവിധായകന്‍ ഒരുവിധം കൂടെയിരുന്ന് മുറിച്ചെടുത്തു. നാട്ടിലെ എല്ലാ സുഹൃത്തുക്കളെയും കണ്ട് ഉള്ളത് പോലെ വാങ്ങി എഡിറ്റിംഗ് തീര്‍ത്തു.

അപ്പോഴേക്കും മറ്റെല്ലാവരും മറ്റു പലവിധ ജോലികളിലേക്ക് അവസരോചിതം പോലെ തെന്നിമാറി. അങ്ങനെ ആ കുഞ്ഞു സിനിമ എഡിറ്റിംഗ് റൂമില്‍ പൊടിപിടിച്ചു തുടങ്ങി. അങ്ങനെ വര്‍ഷം പലത് പോയി. ഒടുവില്‍ എന്റെ നിര്‍ബന്ധത്തിനൊടുവില്‍ നമ്മുടെ സംവിധായകനും ഭീഷ്മര്‍ക്കും ബോധോദയം വന്നിട്ടെന്ന പോലെ വീണ്ടും ആ എഡിറ്ററുമായി സംസാരിച്ചു. അതു തിരിച്ചു വാങ്ങി. മറ്റൊരു എഡിറ്ററെ കൊണ്ട് പൂര്‍ത്തിയാക്കി. കെ.ബി.കേയുടെ പരിചയത്തിലുള്ള ഒരു യൂട്യൂബറെ കൊണ്ട് പുറത്തിറക്കി. ഹാവൂ... എന്തൊരു ആശ്വാസം.

വാല്‍ക്കഷ്ണം: അതിന്റെ ലിങ്ക് താഴെ ഇടുന്നു. കാണാന്‍ താല്പര്യം ഉണ്ടങ്കില്‍ മാത്രം കാണുക. വിമര്‍ശിക്കുക https://youtu.be/ySQIVGTQGds

Short Film - Avalude Pakalukal - അവളുടെ പകലുകൾ

28/01/2022

ബെല്ലും ബ്രേക്കും 92

മുരുകന്‍ എ. കാട്ടാക്കട

പ്രിയപ്പെട്ട സച്ചിയേട്ടന് സ്‌നേഹപൂര്‍വം!

സ്വര്‍ഗ്ഗലോകത്തിരുന്ന് ഞങ്ങളെ അനുഗ്രഹിക്കുന്ന പുണ്യമേ... നമസ്‌കാരം! സുഖമെന്ന് വിശ്വസിക്കുന്നു. ഇവിടെ എല്ലാവര്‍ക്കും അത്ര വലിയ സുഖമൊന്നുമില്ല. അറിയാമല്ലോ കൊറോണയാണ് മൂന്നാം തരംഗംആണ് ഇപ്പോൾ നടക്കുന്നത് ഒമിക്രോൺ എന്ന . കാണാന്‍ പറ്റാത്ത വൈറസ് ഞങ്ങളെ കാര്‍ന്നുതിന്നുന്നു. എന്തുചെയ്യാനാ?

വേദനകള്‍ മാത്രം ഞങ്ങള്‍ക്ക് തന്ന് സമാധാനത്തിന്റെ ലോകത്തേക്ക് പോയ എന്റെ പ്രിയപ്പെട്ട സച്ചിയേട്ടാ നമ്മള്‍ പരിചയപ്പെടുമ്പോള്‍ ചേട്ടന്‍ മരുന്നും തന്ത്രവുമായി ആയി ആ സിനിമയില്‍ (അയ്യപ്പനും കോശിയും) അലിഞ്ഞു ചേര്‍ന്നുകൊണ്ടിരുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. ആ സമയത്തെല്ലാം എന്നെ ഒരു കൂടെപ്പിറപ്പായി കണ്ടിരുന്നല്ലോ. ഞാന്‍ ഭാഗ്യവാനാണ്. കുറച്ചു ദിവസമെങ്കിലും ചേട്ടന്റെ കൂടെ ജോലി ചെയ്യാന്‍ സാധിച്ചതിന് ആരോടാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല.

എല്ലാം ഒരു നിമിത്തം. അല്ലാതെ എന്ത് പറയാന്‍. ചേട്ടന്റെ അവസാന സിനിമയ്ക്ക് വേണ്ടി എന്നാല്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഞാന്‍ ചെയ്തു തന്നു എന്ന് വിശ്വസിക്കുന്നു. അതുമാത്രമാണ് സമാധാനം. അവസാനം നമ്മള്‍ കണ്ട രാത്രിയില്‍ ഏറെ നേരം സംസാരിക്കാന്‍ കഴിഞ്ഞു. അന്ന് ഞങ്ങളോട് പറഞ്ഞ ആ കഥ ഇന്നും എന്റെ മനസ്സില്‍ ഒരു വിങ്ങലായി നിഴലിച്ചു നില്‍ക്കുന്നു. അതു ചേട്ടന്റെ ഒരു സ്വപ്നക്കൂട് ആണെന്ന് അന്ന് പറഞ്ഞിരുന്നല്ലോ. ഇന്ന് അതിന് ജീവന്‍ വച്ചു തുടങ്ങിരിക്കുന്നു. ചേട്ടന്റെ പ്രിയപ്പെട്ടവര്‍ ചേര്‍ന്ന് ആ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ പോകുന്നു.

ആ നല്ല നാളിനു വേണ്ടി പ്രേക്ഷകരെ പോലെ ഞാനും കാത്തിരിക്കുന്നു. പക്ഷേ ചേട്ടന് അറിയാമല്ലോ ഇപ്പോള്‍ ലോകത്തിലെ മനുഷ്യ ജീവന് ഒരു ഗ്യാരണ്ടിയും ഇല്ല. ആ എണ്ണം പറഞ്ഞ രോഗം എല്ലാവരെയും പ്രായവും ജാതിയും നോക്കാതെ കൊണ്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു. ചേട്ടന്റെ അടുത്ത് അങ്ങനെനമ്മുടെ കുറച്ചുസഹപ്രവർത്തകർ പേര്‍ വന്നുകാണുമല്ലോ. അവര്‍ ഒന്നും പറഞ്ഞില്ലേ? കലയുള്‍പ്പടെയുള്ള എല്ലാ മേഖലയും തകര്‍ന്നു നാശമായി. ആര്‍ക്കും പുറത്ത് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ. ഇറങ്ങിയാലും മൂക്കും വായും മൂടിക്കെട്ടി സമയവും നാളും നോക്കി മാത്രമേ ഇറങ്ങുകയുള്ളൂ. നമ്മുടെ സിനിമാമേഖലയാണ് ഏറ്റവും കൂടുതല്‍ തകര്‍ന്നത്. ചേട്ടന് അറിയാമല്ലോ, പോസ്റ്റര്‍ ഒട്ടിക്കുന്ന ആള്‍ മുതല്‍ നടീനടന്‍മാര്‍ വരെ ദുരിതത്തിലാണ്.

പലരും സിനിമാപ്പണി വിട്ട് മറ്റു കൂലിപ്പണിക്ക് പോയിത്തുടങ്ങി. പിള്ളേരെ പട്ടിണിക്ക് ഇടാന്‍ പറ്റില്ലല്ലോ. ഒരു നല്ല നാളേക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുന്നു ചേട്ടാ! ഈ അവസ്ഥ മാറി വീണ്ടും നല്ല സിനിമാവസന്തം വന്നു ചേരുമെന്ന് വിചാരിക്കുന്നു. ജനസമുദ്രമായ തിയേറ്ററില്‍ വീണ്ടും ഞാന്‍ പോയി ക്യു നില്‍ക്കുന്ന കാലം സ്വപ്നം കാണുന്നു ചേട്ടാ! അതിന് ചേട്ടന്റെ അനുഗ്രഹം വേണം. ഇനിയും കൂടുതല്‍ എന്തൊക്കെയോ പറയണമെന്നുണ്ട്. അതു അങ്ങ് നേരിട്ട് വന്നു പറയാം. നിര്‍ത്തട്ടെ!

എന്ന് സ്വന്തം മുരുകൻ എ കാട്ടാക്കട

Address


Website

Alerts

Be the first to know and let us send you an email when Bellum brekkum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share