15/01/2017
കനിവിന്റെ വാട്സാപ്പ് ഗ്രൂപ്പ് ഉപയോക്താക്കളുടെ ശ്രദ്ധക്ക് ....................................................................................................................
1 . കനിവ് എന്ന കൂട്ടായ്മ മറ്റു കൂട്ടായ്മകളിൽ നിന്നുംതികച്ചും വിഭിന്നമാണ് , ഇതര കൂട്ടായ്മകൾ ശിഥിലമായി പോകാനുള്ള പ്രധാന കാരണം അഭിപ്രായ സ്വാതന്ത്രം ദുരുപയോഗം ചെയ്യുന്നതിലൂടെയാണ് .ആയത് കൊണ്ട് നമ്മുടെ കൂട്ടായ്മയിൽ അഭിപ്രായ സ്വാതന്ത്രം ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ
2 . കനിവിന്റെ മുഖ മുദ്രയാവുക എന്നതാണ് ഈ ഗ്രൂപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് , ആയത് കൊണ്ട് കനിവുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ മാത്രം ഇതിലൂടെ ഷെയർ ചെയ്യാൻ പരമാവധി ഓരോ അംഗങ്ങളും ശ്രമിക്കുമല്ലോ
3 . കനിവുമായി ബന്ധപ്പെടുന്ന ചർച്ചകൾക്കും ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും ഗ്രൂപ്പ് ഉപയോഗിക്കാവുന്നതാണ്
3. രാഷ്ട്രീയം, മതപരം , വ്യക്തി ഹത്യകൾ , എന്നിവ ഈ ഗ്രൂപ്പിൽ ഒഴിവാക്കാൻ ശ്രമിക്കുക , ഇത്തരം വിഷയങ്ങൾ പലർക്കും വികാര പരമാണ് വിചാര പരമല്ല എന്നുള്ളത് കൊണ്ട് ഇത്തരം വിഷയങ്ങൾ ഒഴിവാക്കുമല്ലോ, നമ്മുടെ ലക്‌ഷ്യം സമൂഹ നന്മയും, പ്രവാസികളുടെയും നാട്ടുകാരുടെയും വികസനവും ക്ഷേമവുമാണ്
4 . ഗ്രുപ്പിലൂടെ അറിയിക്കുന്ന വിവരങ്ങൾ കമ്മിറ്റിയുടെ ഔദ്യോഗിക അറിയിപ്പുകൾ ആയി കണക്കാക്കുക
5 . ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന വിവരങ്ങൾ മറ്റു ഗ്രൂപ്പുകളിലേക്ക് ഫോർവേഡ് ചെയ്യാതിരിക്കാൻ അംഗങ്ങൾ പരമാവതി ശ്രമിക്കുമല്ലോ .
6 . ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചു പോവുന്നവർ ഗ്രൂപ്പ് അഡ്‌മിനെ വിവരം അറിയിക്കുകയാണെങ്കിൽ അവരുടെ സമ്മത പ്രകാരം ഗ്രൂപ്പിൽ നിന്നും തത്കാലത്തേക്ക് മാറ്റി നിർത്തുന്നതാണ്
7 . അപ്രധാന ചർച്ചകൾ ഒഴിവാക്കുകയാണെങ്കിൽ പ്രധാന അജണ്ടകൾ മുഖ്യ പ്രാധാന്യത്തോടെ തന്നെ ചർച്ച ചെയ്യാൻ കഴിയും എന്നുള്ളത് കൊണ്ട് പ്രധാന വിഷയങ്ങൾ പരമാവധി ചർച്ച ചെയ്യാൻ ശ്രമിക്കുമല്ലോ
8 . സമൂഹ്യ നന്മയുള്ള നല്ല മെസേജുകൾ മറ്റു ഗ്രൂപുകളിൽ മാത്രം ഷെയർ ചെയ്യാൻ ശ്രമിക്കുന്നത് ഉത്തമമായിരിക്കും .
9 . മുഴുവൻ ചർച്ചകളിലും എല്ലാ മെമ്പർ മാരും പരമാവധി പങ്കെടുക്കാൻ ശ്രമിച്ചാൽ കൂടുതൽ വേഗത്തിൽ നമുക്ക് നല്ല രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും
10 . ചർച്ചകളിൽ ഉടനീളം പരസ്പര ബഹുമാനവും, സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ നല്ല അഭിപ്രായങ്ങൾ മുന്നോട്ടു വെക്കാൻ ഓരോ അംഗങ്ങളും ശ്രമിക്കുമല്ലോ .
എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു
-കനിവ് കമ്മിറ്റി -