27/12/2022
ബൈത്തുറഹ്മ താക്കോൽദാനവും മുസ്‌ലിം ലീഗ് പൊതുയോഗവും
https://chat.whatsapp.com/LUiks0qeuF15ZzHWkLdPOI
മാവൂർ: കുറ്റിക്കടവ് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽദാനവും മുസ്‌ലിം ലീഗ് പൊതുസമ്മേളനവും സംഘടിപ്പിച്ചു. വീടിൻ്റെ ഉദ്ഘാടനവും
താക്കോൽദാനവും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കുറ്റിക്കടവ് നാലുകണ്ടത്തിൽ ആയിഷ, നഫീസ എന്നീ സഹോദരിമാർക്ക് വേണ്ടിയാണ് വീട് നിർമ്മിച്ചത്. ഇവരുടെ സഹോദരൻ നാലുകണ്ടത്തിൽ അബൂബക്കർ, സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് പാറയിൽ സലാം അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ യു.സി രാമൻ, മങ്ങാട്ട് അബ്ദുറസാഖ്, ടി.പി ചെറൂപ്പ, വി.കെ റസാഖ്, കെ.എം മുർത്താസ്, ശാക്കിർ പാറയിൽ, പി.പി നാസർ, സലാം എന്നിവർ പങ്കെടുത്തു.
മാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ടി.ടി ഖാദർ, ബൈത്തുറഹ്മ നിർമ്മാണ ചുമതല വഹിച്ച ഒ.സി അബ്ദുറഹിമാൻ എന്നിവരെ ആദരിച്ചു. വാർഡ് മുസ്‌ലിം ലീഗ് സെക്രട്ടറി സി മുഹമ്മദ് മാസ്റ്റർ സ്വാഗതവും ട്രഷറർ കെ.എം ബഷീർ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന മുസ്‌ലിം ലീഗ് സമ്മേളനം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ മൂസ്സ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പാറയിൽ സലാം അധ്യക്ഷത വഹിച്ചു. സിദ്ധീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
മാങ്ങാട് അബ്ദു റസാഖ്, ടി.പി ചെറൂപ്പ, വി.കെ റസാഖ്, ടി.ടി ഖാദർ, കെ ലത്തീഫ് മാസ്റ്റർ, സൈദ് മുഹമ്മദ് (കെ.എം.സി.സി) എന്നിവർ സംസാരിച്ചു. ഒ.സി അബ്ദുറഹ്മാൻ ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി സിമുഹമ്മദ് മാസ്റ്റർ സ്വാഗതവും, കെ.എം ബഷീർ നന്ദിയും പറഞ്ഞു.