Talent MEDIA True News

  • Home
  • Talent MEDIA True News

Talent MEDIA True News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Talent MEDIA True News, Media, .
(1)

Flipkart ഡെലിവറി ബോയ്സ് സമരത്തിൽവേതനം വെട്ടി കുറക്കുന്നതിൽ പ്രതിഷേധിച്ചു കേരളത്തിൽ 8 ഓളം ഹബുകൾ നിലവിൽ സമരത്തിലാണ്.
29/05/2024

Flipkart ഡെലിവറി ബോയ്സ് സമരത്തിൽ

വേതനം വെട്ടി കുറക്കുന്നതിൽ പ്രതിഷേധിച്ചു കേരളത്തിൽ 8 ഓളം ഹബുകൾ നിലവിൽ സമരത്തിലാണ്.

01/03/2024

നന്നായി കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു മനസ്സിലാക്കാനുള്ള കഴിവുണ്ടോ

എങ്കിൽ നിങ്ങൾക്കിതാ ഒരു അവസരം

*FEMALE TELEMARKETING EXECUTIVE*👩‍💼

SALARY 8500/-
Duty TIME: 9am to 5pm

Location: ATTINGAL TOWN

*WHATSAPP YOUR CV TO 8589968882*

30/06/2022

AKG സെന്ററിന് നേരെ
ബോംബേറ്

തിരുവനന്തപുരത്ത്
AKG സെന്ററിന്
നേരെ ബോംബേറ്
CPIM നേതാക്കൾ
സംഭവ സ്ഥലത്തേക്ക്
വ്യാഴാഴ്ച രാത്രി 11.35 ഓടെയാണ് സംഭവം.
AKG സെന്ററിന്റെ താഴത്തെ ഗേറ്റിലൂടെയാണ് ബോംബെറിഞ്ഞത്.
വലിയ സ്ഫോടന ശബ്ദവും വലിയ പുകയും ഉണ്ടായി.
പ്രധാന ഗേറ്റിന് സമീപമുണ്ടായിരുന്ന പോലീസും ഓഫീസിലുണ്ടായിരുന്ന ജീവനക്കാരും ഓടി എത്തിയപ്പോഴേക്കും
അക്രമികൾ ഓടി രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് LDF കൺവീനർ EP ജയരാജൻ, PB അം 1ഗം A വിജയരാഘവൻ , PK ശ്രീമതി
തുടങ്ങിയവർ സ്ഥലത്തെത്തി.
ഉന്നത പോലീസ് സംഘം
സംഭവ സ്ഥലത്ത് എത്തി അന്വഷണം
തുടങ്ങി

എസ്.എസ്.എൽ.സി പരീക്ഷാഫലം (ജൂൺ 15) ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്...
15/06/2022

എസ്.എസ്.എൽ.സി പരീക്ഷാഫലം (ജൂൺ 15) ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.

ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

Delivery Boys Vacancy13-10-2021പേട്ട, പൂജപ്പുര, പട്ടം Flipkart ഓഫീസിൽ അത്യാവശ്യമായി 20 Delivery Executive ആവശ്യമുണ്ട് താ...
13/10/2021

Delivery Boys Vacancy
13-10-2021

പേട്ട, പൂജപ്പുര, പട്ടം Flipkart ഓഫീസിൽ അത്യാവശ്യമായി 20 Delivery Executive ആവശ്യമുണ്ട് താല്പര്യമുള്ളവർ

ബന്ധപ്പെടുക
മൊബൈൽ നമ്പർ 👇

Nabil - 7012143695

Anandhu - 9074225367

Janakan - 9074220581,

Aneesh - 8891353603 ,

ഇടുക്കി ഡാം ഒക്ടോബർ  16വരെ സഞ്ചാരികൾക്കായി തുറന്നിരിക്കുന്നുഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പ...
03/09/2021

ഇടുക്കി ഡാം ഒക്ടോബർ 16വരെ സഞ്ചാരികൾക്കായി തുറന്നിരിക്കുന്നു

ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നിന്നും 350 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഹിൽവ്യൂ പാർക്ക്, ഇവിടെ നിന്നും കുറവൻ -കുറത്തിമലകളെ ബന്ധിപ്പിക്കുന്ന ആർച്ച് ഡാം, ചെറുതോണി-കുളമാവ് ഡാമുകൾ, വൈശാലി ഗുഹ, നാടുകാണി പവലിയൻ ഇവ ഉൾപ്പെടുന്ന പ്രകൃതിയുടെ ഹരിത സൗന്ദര്യം ആസ്വദിക്കുവാൻ കെ എസ് ഇ ബി അവസരമൊരുക്കുന്നു.

ചെറുതോണിയിലെ ഹൈഡൽ ടൂറിസം ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും.
ഒപ്പം വനം വകുപ്പൊരുക്കുന്ന ബോട്ടു സവാരിയുമുണ്ട്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ചുറ്റികാണാനുള്ള ബാറ്ററികാര്‍ ("ബഗ്ഗി ") ഇടുക്കിയില്‍ എത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന്റെ കവാടത്തില്‍നിന്നാരംഭിച്ച് ഇടുക്കി അണക്കെട്ടിന്റെ മുഴുവന്‍ സ്ഥലങ്ങളും പിന്നിട്ട് അവസാന കവാടത്തില്‍ അവസാനിക്കുന്നതാണ് ബാറ്ററി കാറിലെ യാത്ര. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കിടയില്‍ രണ്ട് കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ ബാറ്ററി കാര്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കൊരു ആശ്വാസമാണ്.

കേരള ഹൈഡൽ ടൂറിസത്തിന്റെ ഇടുക്കി-ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായുള്ള അനുവാദം ഇപ്പോൾ 2021 ഒക്ടോബർ 16 വരെ നീട്ടിയിട്ടുണ്ട്.

കിളിമാനൂർ കാരേറ്റ് വാഹനാപകടം.കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാരേറ്റ് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ലോറ...
31/08/2021

കിളിമാനൂർ കാരേറ്റ് വാഹനാപകടം.

കാറിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാരേറ്റ് ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി സമീപത്ത് ഉണ്ടായിരുന്ന രണ്ടു കാറുകളിൽ ഇടിക്കുകയും ഒരു കാർ അടുത്ത കടയിലേയ്ക്ക് ഇടിച്ചു കയരുകയും ചെയ്തു. കിളിമാനൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ഇരുമ്പ് കമ്പി കയറ്റിയ ലോറി.

മൂന്ന് പേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിയ്ക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്നും ഇരുമ്പ് കമ്പികൾ റോഡിൽ പതിച്ചു. കിളിമാനൂർ പോലീസും വെഞ്ഞാറമൂട് ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ആറ്റിങ്ങൽ സംഭവം:പിങ്ക് പൊലീസുകാരിയെ സ്ഥലംമാറ്റി.തിരുവനന്തപുരം : ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ ചെയ്തതി...
29/08/2021

ആറ്റിങ്ങൽ സംഭവം:പിങ്ക് പൊലീസുകാരിയെ സ്ഥലംമാറ്റി.

തിരുവനന്തപുരം : ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് പരസ്യവിചാരണ ചെയ്തതിന് പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതയെ സ്ഥലംമാറ്റി ഒപ്പം വകുപ്പുതല നടപടിക്കും ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ശുപാർശയുണ്ട്.

ഇല്ലാത്ത മോഷണത്തിന്റെ പേരിൽ അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പിങ്ക് പൊലീസുകാരി പീഡിപ്പിക്കുകയായി.പൊലീസുകാരിയുടെ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് ഇരുവരെയും പരസ്യ വിചാരണ നടത്തി. എന്നാല്‍ ഫോണ്‍ പിന്നീട് പൊലീസുകാരുടെ ബാഗിൽ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു.

ആറ്റിങ്ങലിൽ ഏറെ വിവാദം ഉണ്ടാക്കിയ സംഭവമായിരുന്നു ഇത് .വിവിധ രാഷ്ട്രീയ കക്ഷികൾ പോലീസിന്റെ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു.

M**A യും 50 gm കഞ്ചാവും തൊണ്ടി മണിയായി 3400/- രൂപയും കണ്ടെടുത്തുതിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ.C.K...
29/08/2021

M**A യും 50 gm കഞ്ചാവും
തൊണ്ടി മണിയായി 3400/- രൂപയും കണ്ടെടുത്തു

തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാർ.C.K യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ
ശാന്തിപുരം ഭാഗത്ത് വച്ച് KL-22-N-9172 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 2.26 gm M**A യും 50 gm കഞ്ചാവും
തൊണ്ടി മണിയായി 3400/- രൂപയും കണ്ടെടുത്ത് കഠിനംകുളം ശാന്തിപുരം സ്വദേശി നിരഞ്ജനെതിരെ കേസെടുത്തു. പരിശോധനയിൽ PO മാരായ ദിലീപ് കുമാർ, അരവിന്ദ്, CEO മാരായ കൃഷ്ണ പ്രസാദ്, പ്രവീൺ കുമാർ, ആരോമൽ രാജൻ, നന്ദകുമാർ, അനന്ദു, അഭിജിത്, ഡ്രൈവർ ഷെറിൻ എന്നിവർ ഉണ്ടായിരുന്നു.

12/08/2021

ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെയും നെടുമങ്ങാട് എം ൽ എ യുടെയും ശ്രദ്ധയിൽ പെടുത്താൻ ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ദുരനുഭവം നടപടി ഉണ്ടാകണം

ഹോട്ടലിലെ മലിനജലം റോഡിലേക്ക് ഒഴുക്കിയതിനെ തുടർന്ന് ചില്ലീസ് ഫാമിലി റെസ്റ്റോറന്റ് നഗരസഭ അടച്ചുപൂട്ടിആറ്റിങ്ങൽ: കച്ചേരിനട ...
10/08/2021

ഹോട്ടലിലെ മലിനജലം റോഡിലേക്ക് ഒഴുക്കിയതിനെ തുടർന്ന് ചില്ലീസ് ഫാമിലി റെസ്റ്റോറന്റ് നഗരസഭ അടച്ചുപൂട്ടി

ആറ്റിങ്ങൽ: കച്ചേരിനട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില്ലീസ് ഫാമിലി റെസ്റ്റോറന്റിൽ നിന്നാണ് മലിന ജലം പൊതു നിരത്തിലേക്ക് ഒഴുക്കിവിട്ടത്. സമീപവാസികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തത്തി പരിശോധന നടത്തി. അന്വേഷണത്തിൽ സ്ഥാപനത്തിനുള്ളിൽ നിന്നുള്ള മലിന ജലം ഒഴുകുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതീവ ദുർഗന്ധം വമിക്കുന്നതിനാൽ സമീപ പ്രദേശത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഉൾപ്പടെയുള്ള നിരവധി സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി.

ഹോട്ടലിലെ മലിനജല നിർമ്മാർജന സംവിധാനം ശരിയാക്കിയ ശേഷം മാത്രമേ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കു. നഗരത്തിൽ ആഹാര സാധനങ്ങൾ പാകം ചെയ്ത് വിൽക്കുന്ന ഏതൊരു സ്ഥാപനത്തിലെയും ശുചിത്വം വളരെ പ്രധാനമാണ്. അതിനാൽ ഇത്തരം പരാതികൾ ലഭിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.

ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാറിന്റെ നിർദ്ദേശപ്രകാരം ജൂനിയർ ഇൻസ്പെക്ടർമാരായ എ.എൽ.ഹാസ്മി, എൽ.എസ്. ഷെൻസി എന്നിവരാണ് പരിശോധനക്ക് നേതൃത്വം വഹിച്ചത്.

ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനസമയത്തിൽ മാറ്റംതിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന സഹസ്രകലശാഭിഷേകത്തിന്റെ സമാപനദിവസ...
10/08/2021

ആറ്റുകാൽ ക്ഷേത്രത്തിൽ ദർശനസമയത്തിൽ മാറ്റം

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന സഹസ്രകലശാഭിഷേകത്തിന്റെ സമാപനദിവസമായ ബുധനാഴ്ച ക്ഷേത്രനട തുറക്കുന്നതിലും പൂജാസമയങ്ങളിലും മാറ്റമുണ്ടാകും.പള്ളിയുണർത്തൽ രാവിലെ 3.30-ന്‌., നടതുറക്കുന്നത്‌ രാവിലെ 4-ന്‌. തുടർന്ന്‌ നിർമാല്യം. അഭിഷേകം രാവിലെ 4.15-ന്‌, ദീപാരാധന 5.05-ന്‌, ഉഷഃപൂജ, ദീപാരാധന രാവിലെ 5.45-ന്‌, ഉഷഃശ്രീബലി രാവിലെ 6-ന്‌, കളഭാഭിഷേകം രാവിലെ 6.30-ന്‌, പന്തീരടിപൂജ രാവിലെ 7.30-ന്‌. തുടർന്ന്‌ സഹസ്രകലശാഭിഷേകം.

24/07/2021
മാല മോഷണ കേസിലെ പ്രതി അറസ്റ്റിൽ.നെടുമങ്ങാട്: നെടുമങ്ങാട്, വിതുര പോലിസ് സ്റ്റേഷനുകളിലായി 2 ദിവസത്തിനിടെ 3 സ്ത്രീകളുടെ മാല...
04/07/2021

മാല മോഷണ കേസിലെ പ്രതി അറസ്റ്റിൽ.

നെടുമങ്ങാട്: നെടുമങ്ങാട്, വിതുര പോലിസ് സ്റ്റേഷനുകളിലായി 2 ദിവസത്തിനിടെ 3 സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ യുവാവിനെ നെടുമങ്ങാട് പോലീസ്. അറസ്റ്റു ചെയ്തു പനവൂർ വില്ലേജിൽ ഇരഞ്ചിയം, ഉണ്ടപ്പാറ തൊഴുകുമ്മേൽ കിഴക്കും കര പുത്തൻ വീട്ടിൽ നേശമണി മകൻ ബിജു 26 ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിയി പനയമുട്ടം, തൊളിക്കോട്, തുടങ്ങിയ സ്ഥലങ്ങളിലായി സ്ത്രീകളുടെ മാല പൊട്ടിച്ചു കടന്നു കളയുകയും മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിയുടെ നിർദ്ദേശപ്രകാരം DANSAF ടീം അന്വേഷണം നടത്തിവരവെ ഇന്നലെ 4 മണിയോട് കൂടി ആട്ടുകാലിന് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ചു പോയതറിഞ്ഞ് നെടുമങ്ങാടിന്റെ ചാർജ്ജു കൂടിയുളള പാലോട് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് DANSAF ടീമും, നെടുമങ്ങാട് പോലിസ് സ്റ്റേഷൻ ടീമും കൂടി മൂന്ന് സംഘങ്ങളായി CCTV കാമറയും, വാഹനവും കേന്ദ്രികരിച്ച്നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. മാലയും പൊട്ടിക്കാനുപയോഗിച്ച ബൈക്കും കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ രണ്ടു ദിവസങ്ങളിലായി തൊളിക്കോട്, പനയമുട്ടം ഭാഗത്തു നിന്നും മാല പൊട്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഇതിൽ ഒരു മാല തേമ്പാമൂട് പേരുമലയിലെ ഒരു ഫിനാൻസിൽ പണയം വച്ചിട്ടുളളതായി വെളിവായിട്ടുണ്ട്. JCB ഓപ്പറേറ്ററായി ജോലി നോക്കി വരുന്ന ഇയാളെ ക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ PK മധു IPS ന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് DySP J ഉമേഷ് കുമാറിന്റെ മേൽനോട്ടത്തിൽ പാലോട് ഇൻസ്പെക്ടർ CK മനോജ്, DANSAF അംഗങ്ങളായ GSi ഷിബു. GASI സജു നെടുമങ്ങാട് പോലിസ് സ്റ്റേഷൻ GSi സുരേഷ്, സനൽ രാജ്, വേണു , ബേസിൽ , CPO ഒബിൻ റോബിൻസൺ, ജയകുമാർ , രതീഷ് , പാലോട് പോലിസ് സ്റ്റേഷൻ GASI അജി, അജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

 #ആദരാഞ്ജലികൾ🌹🌹തിരുവനന്തപുരം പ്രകൃതി ചികിത്സകൻമോഹനൻവൈദ്യർബന്ധുവീട്ടിൽ.കുഴഞ്ഞുവീണു മരിച്ചു.തിരുവനന്തപുരം: പ്രകൃതി ചികിത്സ...
19/06/2021

#ആദരാഞ്ജലികൾ🌹🌹

തിരുവനന്തപുരം പ്രകൃതി ചികിത്സകൻമോഹനൻവൈദ്യർബന്ധുവീട്ടിൽ.കുഴഞ്ഞുവീണു മരിച്ചു.

തിരുവനന്തപുരം: പ്രകൃതി ചികിത്സകൻ ചേര്‍ത്തല മോഹനന്‍ വൈദ്യർ നിര്യാതനായി.

തിരുവനന്തപുരം കാലടിയിലുള്ള കരമനയിലെ ബന്ധുവീട്ടിലാണ് അദ്ദേഹം കുഴഞ്ഞു വീണത്.

65 വയസ്സായിരുന്നു,

_രണ്ടു ദിവസം മുൻപാണ് ഇദ്ദേഹം,ബന്ധുവീട്ടിലെത്തിയത്. ഇദ്ദേഹത്തിൻറെ മകനും വീട്ടിൽ ഉണ്ടായിരുന്നതായിട്ടാണ് പോലീസിൽ നിന്നും, അറിയാൻ കഴിയുന്നത്,_

_മോഹനൻ നായർ എന്നാണ് ഇദ്ദേഹത്തിൻറെ മുഴുവൻ പേര്_

_രാവിലെ മുതൽ ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും ഉൾപ്പെടെ ക്ഷീണം,അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്._

_അതിന് ശേഷം ഇദ്ദേഹത്തെ,അവശനിലയിൽ കാണപ്പെടുകയും,_

_തുടർന്ന് നടത്തിയ പരിശോധനയിൽ മരണമടഞ്ഞതായി കാണപ്പെടുകയുമായിരുന്നു._

_അതിനുശേഷം കൗൺസിലറും മറ്റു ആളുകളുംഅറിയിച്ചതനുസരിച്ച്പൊലീസ്,സ്ഥലത്തെത്തി,_

_മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക്​ മാറ്റി._

_ഇൻക്വസ്റ്റ് നടപടികൾക്കും കോവിഡ്-പരിശോധനക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ,_

_ഇന്ന് വൈകിട്ട്: എട്ടുമണിയോടെയാണ് അന്ത്യം സംഭവിച്ചത്_ .

_കൊവിഡ് പരിശോധന അടക്കമുള്ളവ നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക._

_വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണ മോഹനൻ വൈദ്യർ.വിമർശിക്കപ്പെട്ടിരുന്നു._

_വൈദ്യശാസ്​ത്ര സംബന്ധമായ നിരവധി പ്രസ്താവനകളിലൂടെ വിവാദം സൃഷ്ടിച്ച ഇദ്ദേഹം, കോവിഡ് 19നു വ്യാജ ചികിത്സ നല്‍കിയെന്ന കേസില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞിരുന്നു._

_വ്യാജചികിത്സനടത്തിയെന്നാരോപിച്ച് മോഹനൻ വൈദ്യർക്കെതിരെനിരവധി പേർരംഗത്തെത്തിയിരുന്നു._

_മൂന്ന് വയസുകാരി മരിച്ച സംഭവത്തിലാണ്, മോഹനൻ വൈദ്യരെ അന്ന് അറസ്റ്റ് ചെയ്തത്._

_പ്രോപ്പിയോണിക് അസിഡീമിയ എന്ന ജനിതകരോഗമുണ്ടായികുന്ന കുഞ്ഞാണ് ചികിത്സാ പിഴവ് മൂലം മരണപ്പെട്ടത്._

_ആധുനിക ചികിത്സയ്ക്കെതിരെ നിരവധി തവണ മോഹനൻ വൈദ്യസമൂഹമാധ്യമങ്ങളിലൂടെരംഗത്തെത്തിയിട്ടുണ്ട്. നാട്ടുമരുന്നുകളാണ് , പ്രചരിപ്പിച്ചിരുന്നത്._

_ആരോഗ്യവകുപ്പ് മായുള്ള നിരന്തരമായ ചില സംഘർഷങ്ങളിലൂടെ ഒക്കെ ആണ് ഇദ്ദേഹത്തെ പുറംലോകം അറിയുന്നത്._

നിപ്പ രോഗമുണ്ടായിരുന്ന സമയത്തൊക്കെ ഇദ്ദേഹത്തിൻറെ പല പ്രസ്താവനകളും ചികിത്സാ രീതികളും വിവാദമായിരുന്നു,

ഇദ്ദേഹത്തിൻറെ ചികിത്സാ രീതികൾക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു.

സംസ്​ഥാനത്തെ വിവിധ ഭാഗങ്ങളിൽ,നിരവധിപേർക്ക്​​ വൈദ്യർ ചികിത്സ നടത്തിയിരുന്നു.

മാരരോഗങ്ങൾക്കുള്ള മരുന്ന് നമ്മുടെ വീട്ടുമുറ്റത്ത് തന്നെ,ഉണ്ടെന്നും,അർബുദം,എന്നത്,വെറുംപൊള്ളയായ രോഗമാണെന്നും മോഹനൻ വൈദ്യർ അവകാശപ്പെട്ടിരുന്നു.

കീമോതെറപ്പിഉൾപ്പെടെയുള്ള ചികിത്സാരീതികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ''വീട്ടുമുറ്റത്ത് നിൽക്കുന്ന പച്ചമരുന്ന് കൊണ്ട് മാറ്റാനാകുന്ന രോഗമാണ് ക്യാൻസർ. എന്നാൽ ആധുനിക ചികിത്സാരീതിക്യാൻസറിനെ മാരക രോഗമായി ചിത്രീകരിച്ച്,മനുഷ്യശരീരത്തിനു,ഏറെ-ദോഷകരമായ കീമോതെറാപ്പിപോലുള്ള ചികിത്സയിലൂടെസൂക്ഷ്മകണങ്ങൾ പ്രവഹിപ്പിക്കുന്നു. യഥാർത്ഥത്തിൽ കീമോ ചെയ്യുന്നതാണ് ക്യാൻസർ രോഗത്തിനു,അടിമയാക്കുന്നത്'' എന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ മുന്നറിയിപ്പുമായി കേരളാപോലീസ്
13/06/2021

കുട്ടികളുടെ സ്മാർട്ട്ഫോൺ ഉപയോഗം രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട 21 സ്മാർട്ഫോൺ ആപ്പുകൾ മുന്നറിയിപ്പുമായി കേരളാപോലീസ്

നഗരവാസികളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിന് മേയറുടെ പരാതി പരിഹാര സെൽതിരുവനന്തപുരം : നഗരവാസികളുടെ പരാതികൾക്ക് ഉടൻ പര...
10/06/2021

നഗരവാസികളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിന് മേയറുടെ പരാതി പരിഹാര സെൽ

തിരുവനന്തപുരം : നഗരവാസികളുടെ പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിന് മേയറുടെ പരാതി പരിഹാര സെൽ വാട്സ്ആപ്പ് നമ്പർ 8590036770 രജിസ്റ്റർ ചെയ്യുന്നതിനായി പരാതിക്കാരൻ്റെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ, വാർഡ് എന്നിവ നിർബന്ധമായും പരാതിയിൽ രേഖപ്പെടുത്തണം. ഏവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നഭ്യർത്ഥിക്കുന്നു.

മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു.തിര...
08/06/2021

മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു.

തിരുവനന്തപുരം/കോട്ടയം: മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു. ശ്രീകുമാറിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ശ്രീകുമാറിനെ പ്രസിഡൻ്റായി തിരഞ്ഞെടുക്കുന്നത്.

കേരളത്തിലെ പ്രാദേശിക പത്ര പ്രവർത്തകരുടെ സംഘടനയാണ് കോട്ടയം കേന്ദ്രമായി കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തിക്കുന്ന മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളും, പ്രാദേശിക ചാനലുകളും ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും ഒപ്പം പ്രദേശിക ന്യൂസ് വെബ്‌-പോർട്ടലുകളിലും സോഷ്യൽ മീഡിയയിലും പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അസംഘടിതരായ പ്രാദേശിക ലേഖകരുടെ സംഘടനയായാണ് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ.ഈ രംഗത്തുപ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് ഇനിയും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ സംസ്ഥാന കമ്മിറ്റി അനുവാദം നൽകി.ഓൺലൈൻ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ ആരംഭിക്കുന്നതിന് യോഗം തീരുമാനമെടുത്തു.

പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ.

പ്രസിഡന്റ്: ഏ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ് കോട്ടയം)

വൈസ് പ്രസിഡൻ്റുമാർ.

1, മുഹമ്മദ് സാനിഫ് (Nedumangad Karan നെടുമങ്ങാട് കാരൻ )

2, ജോസ് ചക്കാലയിൽ (കോഴിക്കോട് ലൈവ്)

3, ഷാജഹാൻ (തുറമുഖം ന്യൂസ് മലപ്പുറം)

ജനറൽ സെക്രട്ടറി.

ഉമേഷ് കുമാർ (ജേർണൽ ന്യൂസ് , തിരുവനന്തപുരം)

ജോയിന്റ് സെക്രട്ടറിമാർ.

1, മാക്സിൻ ഫ്രാൻസിസ് ഈരാറ്റുപേട്ട

2, ജോസഫ് (മീനച്ചിൽ ന്യൂസ്)

3, വിനോദ് (ടുഡേ ന്യൂസ് കൊല്ലം)

ട്രഷറർ.

ജോവാൻ മധുമല (പാമ്പാടിക്കാരൻ ന്യൂസ്)

എക്‌സിക്യൂട്ടീവ് കമ്മറ്റി.

1, സാജൻ കെ (പാനൂർ ന്യൂസ്, കണ്ണൂർ)

2, ജിംസ് (കോട്ടയം ലൈവ്)

കൂടുതൽ വിവരങ്ങൾക്കും സംഘടനയിൽ അംഗമായി പ്രവർത്തിക്കുന്നതിനും

ഫോൺ : 9847200864 പ്രസിഡന്റ് , 90375 88853 ജനറൽ സെക്രട്ടറി

കിളിമാനൂർ പോലീസ്റ്റേഷൻ പരിധിയിലെ കാരേറ്റ് ടൗണിലുള്ള വൈദ്യശാലയിൽ ലോക്ക് ഡൗൺ  മറവിൽ ലഹരി മരുന്ന് കലർത്തിയ അരിഷ്ഠ കച്ചവടം.ക...
05/06/2021

കിളിമാനൂർ പോലീസ്റ്റേഷൻ പരിധിയിലെ കാരേറ്റ് ടൗണിലുള്ള വൈദ്യശാലയിൽ ലോക്ക് ഡൗൺ മറവിൽ ലഹരി മരുന്ന് കലർത്തിയ അരിഷ്ഠ കച്ചവടം.

കിളിമാനൂർ : കിളിമാനൂർ പോലീസ്റ്റേഷൻ പരിധിയിലെ കാരേറ്റ് ടൗണിലുള്ള വൈദ്യശാലയിൽ ലോക്ക് ഡൗൺ മറവിൽ ലഹരി മരുന്ന് കലർത്തിയ അരിഷ്ഠ കച്ചവടം. പോലീസ് കട പൂട്ടി സീൽ ചെയ്തു. മദ്യത്തിന്റെ ഗന്ധമുള്ള ആയൂർവേദ മരുന്ന് ഉപയോഗം കിളിമാനൂരിലും പരിസരങ്ങളിലും വ്യാപകമായിരുന്നു. ഇതോടെ ഇവിടങ്ങളിലെ ചെറുപ്പക്കാർക്കും , തൊഴിലാളികൾക്കും ഇടയിൽ അക്രമങ്ങളും സാമൂഹിക ശല്യങ്ങളും രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൾ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നിർദ്ദേശാനുസരണം ഇത്തരം ലഹരി മരുന്നുകൾക്കായി കിളിമാനൂർ പോലീസ് റെയ്ഡ് നടത്തി. ഇതിൽ കാരേറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കെ.എൻ.വി ആര്യ വൈദ്യശാലയിൽ നിന്നും ആൾക്കഹോൾ അമിതമായി ചേർത്തതും മദ്യത്തിന്റെ ഗന്ധമുള്ളതുമായ 50 ലിറ്ററോളം ആശോകാരിഷ്ഠം പോലീസ് പിടിച്ചെടുത്തു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയും വിൽപ്പന വിവരങ്ങൾ യാതൊന്നും രേഖപ്പെടുത്താതെയും ചെറുപ്പക്കാർക്കും , തൊഴിലാളികൾക്കും യഥേഷ്ടം അരിഷ്ഠം വിൽക്കുന്നത് പതിവായിരുന്നുവെന്ന് കിളിമാനൂർ പോലീസ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ചു വന്ന ഈ ആര്യ വൈദ്യശാലയെ പോലീസ് പൂട്ടി സീൽ ചെയ്തു. കിളിമാനൂർ പോലീസ് ഐ എസ് എച്ച് ഒ എസ്. സനൂജ് , എസ് ഐ മാരായ ജയേഷ്. റ്റി.ജെ, ഷാജി. റ്റി.കെ. എ എസ് ഐ താജുദ്ദീൻ, സിപിഒമാരായ രജിത്ത് രാജ്, റിയാസ് . ഗായത്രി എന്നിവരടങ്ങുന്ന സംഘമാണ് റെയിഡിന് നേതൃത്വം നൽകിയത്.

ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു25,860 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,74,526; ആകെ രോഗമുക്തി നേ...
04/06/2021

ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

25,860 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,74,526; ആകെ രോഗമുക്തി നേടിയവര്‍ 24,16,639

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകള്‍ പരിശോധിച്ചു

ഒരു പുതിയ ഹോട്ട് സ്‌പോട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474, കാസര്‍ഗോഡ് 392, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,520 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.82 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,02,88,452 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9510 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,160 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 913 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2245, തിരുവനന്തപുരം 1845, പാലക്കാട് 1323, കൊല്ലം 1708, എറണാകുളം 1510, തൃശൂര്‍ 1489, ആലപ്പുഴ 1191, കോഴിക്കോട് 1111, കോട്ടയം 606, കണ്ണൂര്‍ 559, പത്തനംതിട്ട 481, ഇടുക്കി 458, കാസര്‍ഗോഡ് 382, വയനാട് 252 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തിരുവനന്തപുരം 8, തൃശൂര്‍, വയനാട് 6 വീതം, കൊല്ലം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട, കോഴിക്കോട് 4 വീതം, കോട്ടയം 3, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,860 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2507, കൊല്ലം 2378, പത്തനംതിട്ട 849, ആലപ്പുഴ 1808, കോട്ടയം 983, ഇടുക്കി 863, എറണാകുളം 6149, തൃശൂര്‍ 1726, പാലക്കാട് 3206, മലപ്പുറം 2840, കോഴിക്കോട് 1230, വയനാട് 55, കണ്ണൂര്‍ 870, കാസര്‍ഗോഡ് 396 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,74,526 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,16,639 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,93,284 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,57,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 35,605 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2934 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 872 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർക്കായി കുളത്തൂപ്പുഴയിൽ നിന്നും മടത്തറ, പാലോട്, നെടുമങ്ങാട്‌ വഴി തിരുവനന്തപുരത്തേക്ക് നാള...
03/06/2021

അവശ്യസേവന വിഭാഗങ്ങളിലെ ജീവനക്കാർക്കായി കുളത്തൂപ്പുഴയിൽ നിന്നും മടത്തറ, പാലോട്, നെടുമങ്ങാട്‌ വഴി തിരുവനന്തപുരത്തേക്ക് നാളെ (04-06-2021) മുതൽ കെ എസ് ആർ ടി സി ഫാസ്റ്റ് പാസ്സഞ്ചർ സർവീസ് ഉണ്ടായിരിക്കുന്നതാണ്.

07:00 AM KULATHUPUZHA
07:25 AM MADATHARA
07:50 AM PALODE
08:25 AM NEDUMANGADU
09:05 AM TRIVANDRUM

#തിരികെ

05:10 PM TRIVANDRUM
05:50 PM NEDUMANGADU
06:25 PM PALODE
06:50 PM MADATHARA
07:15 PM KULATHUPUZHA

കെഎസ്ആർടിസിയും സപ്ലൈകോയും കൈ കോർക്കുന്നു; തമ്പാനൂരിൽ സൂപ്പർമാർക്കറ്റ് വരുന്നു.തിരുവനന്തപുരം : പൊതുജനങ്ങളുടെ ആവശ്യം മുൻനി...
03/06/2021

കെഎസ്ആർടിസിയും സപ്ലൈകോയും കൈ കോർക്കുന്നു; തമ്പാനൂരിൽ സൂപ്പർമാർക്കറ്റ് വരുന്നു.

തിരുവനന്തപുരം : പൊതുജനങ്ങളുടെ ആവശ്യം മുൻനിർത്തി തമ്പാനൂർ കെഎസ്ആർടിസി സെൻട്രൽ സ്റ്റാൻഡിൽ സപ്ലൈകോയുടെ സൂപ്പർമാർക്ക് ആരംഭിക്കുന്നു. നിലവിൽ സോണൽ എക്സിക്യൂട്ടീവ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സൂപ്പർമാർക്കറ്റ് ആരംഭിക്കുക. അതിന്റെ ആദ്യഘട്ടമെന്ന നിലയിൽ സോണൽ ഓഫീസ് പാപ്പനംകോട്ടേക്ക് മാറ്റുമെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

നിലവിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനേയും, ഈ കെട്ടിടത്തേയും വേർ തിരിക്കുന്ന കൂറ്റൻ മതിൽ പൊളിച്ച് സൗകര്യപ്രദമായ രീതിയിൽ പ്രവേശനം ഒരുക്കും. സപ്ലൈകോക്ക് വാടകയ്ക്കാണ് കെഎസ്ആർടിസി കെട്ടിടം നൽകുക. തമ്പാനൂർ സ്റ്റാന്റിനകത്തെ പമ്പ്, റോഡ് സൈഡിലേക്ക് മാറ്റി സ്ഥാപിച്ച് പൊതുജനങ്ങൾക്ക് കൂടെ പെട്രോൾ , ഡീസൽ എന്നിവ നിറയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ​ഗതാ​ഗത മന്ത്രി പറഞ്ഞു.

ചിങ്ങം 1 ന് തന്നെ സപ്ലൈകോയുടെ സൂപ്പർമാർക്കറ്റ് ആരംഭിക്കാനാണ് ശ്രമമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ‌ പറഞ്ഞു. തമ്പാനൂർ എത്തുന്ന യാത്രാക്കാർക്ക് കൂടുതൽ ഫലപ്രദമായ രീതിയിലാകും സൗകര്യങ്ങൾ ഒരുക്കുകയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർ തമ്പാനൂർ ബസ് സ്റ്റാൻഡിലെ നിലവിലെ സൗകര്യങ്ങൾ നോക്കി കാണുകയും ചെയ്തു.ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി, സിഎംഡിയുമായ ബിജുപ്രഭാകർ ഐഎഎസും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു

തിരുവനന്തപുരം ജില്ലയിൽ ജൂൺ 04 ന് പ്രവർത്തിക്കുന്നകോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാൻFollow th...
03/06/2021

തിരുവനന്തപുരം ജില്ലയിൽ ജൂൺ 04 ന് പ്രവർത്തിക്കുന്ന
കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.

വാർത്തകൾ വിരൽത്തുമ്പിൽ ലഭിക്കാൻ

Follow this link to join my WhatsApp group: https://chat.whatsapp.com/CgAxRr4Epos6JYLU5H8FCT

ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു26,569 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,84,292; ആകെ രോഗമുക്തി നേ...
03/06/2021

ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

26,569 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,84,292; ആകെ രോഗമുക്തി നേടിയവര്‍ 23,90,779

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകള്‍ പരിശോധിച്ചു

പുതിയ ഹോട്ട് സ്‌പോട്ടില്ല; 6 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856, കോട്ടയം 707, പത്തനംതിട്ട 585, കാസര്‍ഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,01,78,932 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 153 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9375 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,521 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1143 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2390, കൊല്ലം 2260, പാലക്കാട് 1393, തിരുവനന്തപുരം 2022, എറണാകുളം 1979, തൃശൂര്‍ 1747, ആലപ്പുഴ 1318, കോഴിക്കോട് 1175, കണ്ണൂര്‍ 757, കോട്ടയം 669, പത്തനംതിട്ട 568, കാസര്‍ഗോഡ് 547, ഇടുക്കി 483, വയനാട് 213 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

79 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 19, എറണാകുളം 12, കൊല്ലം 10, തൃശൂര്‍ 7, തിരുവനന്തപുരം, വയനാട് 6 വീതം, പത്തംനംതിട്ട, കാസര്‍ഗോഡ് 5 വീതം, കോട്ടയം, പാലക്കാട് 3 വീതം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,569 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2621, കൊല്ലം 1413, പത്തനംതിട്ട 825, ആലപ്പുഴ 2194, കോട്ടയം 709, ഇടുക്കി 735, എറണാകുളം 4973, തൃശൂര്‍ 1634, പാലക്കാട് 2758, മലപ്പുറം 4143, കോഴിക്കോട് 1878, വയനാട് 487, കണ്ണൂര്‍ 1654, കാസര്‍ഗോഡ് 545 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,84,292 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 23,90,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,20,028 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,83,851 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 36,177 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2907 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 871 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ജോലിക്ക് ആളെ ആവശ്യമുണ്ട്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപം  ഷോപ്പിൽ ജോലിക്ക് ആളെ  ആവശ്യമുണ്ട്. DTP   അ...
03/06/2021

ജോലിക്ക് ആളെ ആവശ്യമുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിൽ ജോലിക്ക് ആളെ ആവശ്യമുണ്ട്. DTP അറിഞ്ഞിരിക്കണം. മലയാളം, ഇംഗ്ലീഷ് നന്നായി ടൈപ്പ് ചെയ്യാൻ അറിഞ്ഞിരിക്കണം. അതോടൊപ്പം ഓൺലൈൻ ചെയ്യാനും അറിഞ്ഞിരിക്കണം. ജോലി സമയം 9 മണി മുതൽ 5:30 വരെയാണ്.
ആദ്യത്തെ ശമ്പളം 8,000 രൂപയാണ്. പിന്നീട് കൂടുന്നത് ആയിരിക്കും.

Cont No:9349316284.

ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
03/06/2021

ശക്തമായ കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കുറ്റിച്ചലിലെ  കച്ചവടക്കാർക്ക് ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകളും മാസ്ക് വിതരണം ചെയ്തുഒരു മാസത്തിൽ കൂടുതൽ ആയി തുടരുന്ന ലോക...
03/06/2021

കുറ്റിച്ചലിലെ കച്ചവടക്കാർക്ക് ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകളും മാസ്ക് വിതരണം ചെയ്തു

ഒരു മാസത്തിൽ കൂടുതൽ ആയി തുടരുന്ന ലോക്ഡോൺ കണ്ടേ മെൻറ് സോൺ പ്രഖ്യാപനം മൂലം ദുരിതത്തിലായ കുറ്റിച്ചൽ യൂണിറ്റിൽ ഉള്ള കച്ചവടക്കാർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിച്ചൽ യൂണിറ്റ് കമ്മറ്റിയുടെ കൈത്താങ്ങ് - കുറ്റിച്ചലിലെ കച്ചവടക്കാർക്ക് ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകളും മാസ്ക് വിതരണം ചെയ്തു. കുറ്റിച്ചൽ സംഘടനയുടെ പ്രസിഡൻറ് വി ജയകുമാർ കിറ്റുകളുടെ വിതരണം നടത്തി
സെക്രട്ടറി സ്റ്റാൻലി, ഖജാൻജി ജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു

തിരുവനന്തപുരം ജില്ലയിൽ ജൂൺ 03 ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.
02/06/2021

തിരുവനന്തപുരം ജില്ലയിൽ ജൂൺ 03 ന് പ്രവർത്തിക്കുന്ന കോവിഡ് 19 വാക്സിനേഷൻ സെൻ്ററുകൾ.

Address


Website

Alerts

Be the first to know and let us send you an email when Talent MEDIA True News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share