18/06/2020
ഒരു പുൽനാമ്പു പോലും മുളയ്ക്കാത്ത തണുത്തുറഞ്ഞ മരുഭൂമി,അതിലെ ഒരു പാറക്കല്ലു കാണിച്ചു ഒരു കൂട്ടർ പറയും ഇതു ഞങ്ങളുടേതാണ്,അപ്പുറത്തുള്ളവർ പറയും ഞങ്ങളുടേതാണ്,എന്നിട്ടു ദേശീയതയും രാജ്യസ്നേഹവും കുത്തി നിറച്ചു തമ്മിൽ തല്ലിപ്പിക്കും.
നാട്ടിൻ പുറത്തെ അതിർത്തിത്തർക്കവും
ഇതും തമ്മിൽ വലിയ വ്യത്യാസം ഒന്നുമില്ല.
പണ്ടേ നമ്മൾക്കു തീർക്കാമായിരുന്ന ഒരു വിഷയം.
പൊലിഞ്ഞതു 20 ജീവനുകൾ ആണ്.ആണികൾ നിറച്ച വടി കൊണ്ടു അടിച്ചും പുഴയിലേക്കു തള്ളിയിട്ടും തീർന്നത് ഒരു അച്ഛനും സഹോദരനും മകനും ഭർത്താവും കാമുകനും ഒക്കെ ആണ്.
പറയാം വീരമൃത്യു, രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ പൊരുതിയ വീരന്മാർ.അങ്ങനെ കുറെ ഏറെ സാഹിത്യം.രണ്ടു നാൾ നിൽക്കുന്ന രോഷത്തിനപ്പുറം നമ്മൾ എല്ലാം മറക്കും.
അപ്പോഴും കണ്ണീരു തോരാതെ മകനെയും
കാത്തു ഒരു അമ്മ ഇരിക്കും,ബാക്കി വെച്ച സ്വപ്നങ്ങളെ എന്ത് ചെയ്യണം എന്നറിയാതെ കുട്ടികളെയും കൂടെപ്പിടിച്ചു
ഒരു വിധവ പകച്ചു നിൽക്കും.
ഇരുവശത്തെയും ആയുധങ്ങളുടെ കണക്കെടുക്കുന്ന,യുദ്ധ വിളി കൂട്ടുന്ന 'മറുനാടൻ' മാരും മഞ്ഞപ്പത്രങ്ങളും അറിയാൻ ആണ്,
നിങ്ങളാണ് ഈ രാജ്യത്തെ ഒറ്റു കൊടുക്കുന്നത്.
ലോക ചരിത്രത്തിൽ ഇന്നേവരെ യുദ്ധം കൊണ്ടു ഒരു സാധാരണക്കാരനും ഗുണം ഉണ്ടായിട്ടില്ല,നേട്ടമുണ്ടാക്കിയത് ആയുധകച്ചവടക്കാരും രാഷ്ട്രീയക്കാരും
മാത്രം.
നമ്മുടെ രാജ്യത്തെ വെല്ലുവിളിക്കാൻ മാത്രം വേറൊരു രാജ്യം വളർന്നെങ്കിൽ അതു അവരുടെ കഴിവ് മാത്രമല്ല,നമ്മുടെ
കഴിവ്കേടു കൂടിയാണ്.
അതിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ആലോചിക്കാതെ വെറുതെ ഫേസ്ബുക്കിൽ അലറുന്നതല്ല രാജ്യസ്നേഹം.നമ്മൾ ഇത്രയ്ക്കു പക്വത ഇല്ലാത്തവരാണ് എന്നു വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കല്ലേ..
Salute You Soldiers
Jai Hind..