03/05/2020
സുരേഷ് ഗോപിയെന്ന നടനെ പറ്റി പറയുമ്പോൾ കൂടുതൽ പേർക്കും ഓർമ വരുന്നത് തീപ്പൊരി ഡയലോഗ് പറഞ്ഞു രോഷാകുലനായ വേഷങ്ങൾ ചെയ്യുന്ന,ചടുലമായ ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന നടനെ അല്ലെങ്കിൽ വളരെ സോഫ്റ്റ് ആയി സംസാരിക്കുന്ന ജെന്റിൽമാൻ ടൈപ്പ് വേഷങ്ങൾ ചെയ്യുന്ന നടനെ ആവും. കോമഡി ടൈപ്പ് വേഷങ്ങൾ സുരേഷ് ഗോപിക്ക് ഒരു പരിമിതിയായി ചിലർക്കെങ്കിലും തോന്നി കാണാം.
പക്ഷെ തുടക്കസമയത്ത് ഈ പറഞ്ഞ സങ്കല്പങ്ങൾക്കൊക്കെ എതിരായിട്ടുള്ള കുറച്ചു പടങ്ങൾ സുരേഷ് ഗോപി ചെയ്തിട്ടുണ്ട് അതിലൊന്നാണ് 1987ൽ പുറത്തിറങ്ങിയ മുകേഷ് നായകനായ പിസി 369ലെ ഗോപിക്കുട്ടൻ എന്ന പഠിപ്പും വിവരവുമില്ലാത്ത കള്ളൻ വേഷം.സംസാരരീതി പോലും നമ്മളുടെ സങ്കൽപ്പത്തിലുള്ള സുരേഷ് ഗോപിയിൽ നിന്നു പ്രതീക്ഷിക്കാത്ത ഒന്ന്.
ഇതിനു ശേഷം വന്ന മനു അങ്കിളിലെ മിന്നൽ പ്രതാപനായും ആനവാൽമോതിരത്തിലെ പോലീസ് വേഷത്തിൽ ഒക്കെ നന്നായി കോമഡി കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നീട് അത്തരത്തിൽ കോമഡി വേഷം കിട്ടാൻ 2000ൽ വന്ന തെങ്കാശിപ്പട്ടണവും 2001ലെ സുന്ദരപുരുഷൻ വരെ കാത്തിരിക്കേണ്ടി വന്നു. അതിന് ശേഷം വരനെ ആവശ്യമുണ്ട് വരെയും.അനൂപ് സത്യൻ മനോരമ ന്യൂസിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞത് വൻ കോമഡി ടൈമിംഗ് ഉള്ള ആളാണ് സുരേഷേട്ടൻ എന്നാണ്.
പക്ഷെ ഒരേ ടൈപ്പ് വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ആയത് കൊണ്ടും കോമഡി സിനിമകൾ ചെയ്യുന്ന സംവിധായകർ വേണ്ട രീതിയിൽ ഉപയോഗിക്കാത്ത കൊണ്ട് സുരേഷ് ഗോപിയിലെ കോമഡി ചെയ്യുന്ന നടനെ അധികം ആരും അറിയാതെ പോയി.
📃Gladwin Sharun