ഇരിഞ്ചയത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക് നെയ്യാറ്റിൻകര ഭാഗത്ത് നിന്നും
യാത്രക്കാരുമായി വാഗമൺലേക്ക് വിനോദയാത്ര പോകുകയായിരുന്നു ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു നിരവധി പേർക്ക് പരിക്ക്. നെടുമങ്ങാട് വെമ്പായം റോഡിൽ ഇരിഞ്ചയത്താണ് ഇന്ന് രാത്രി പത്ത് മണിയോടെ അപകടം.
വിതുര താലൂക് ആശുപത്രിയിൽ രോഗിക്ക് നൽകിയ ഗുളികയിൽ മുള്ളാണിയെന്നു പരാതി. വിതുര ഉരുളകുന്നു സ്വദേശി വസന്ത പറയുന്നത് കേട്ടു നോക്കു..
വെഞ്ഞാറമൂട് മുക്കുന്നൂരിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി
വെഞ്ഞാറമൂട് : 15.01.2025 ആം തീയതി വാമനപുര൦ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയ അരുൺ. എ൦ പാർട്ടിയും ചേർന്ന് തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് വില്ലേജിൽ മുക്കുന്നൂർ ദേശത്ത് ഊന്നാങ്കൽ എന്ന സ്ഥലത്ത് നെല്ലനാട് ഗ്രാമപഞ്ചായത്തിലെ വാട്ടർടാങ്ക് സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് ടവറിന് ചുവട്ടിൽ വച്ച് 76 സെന്റീമീറ്റർ ഉയരമുള്ള ഒരു കഞ്ചാവ് ചെടി കണ്ടെടുത്ത് ഒരു NDPS കേസെടുത്തിട്ടുള്ളതാണ്. പ്രതിയെക്കുറിച്ച് അന്വേഷണത്തിലാണ്.എക്സൈസ് പാർട്ടിയിൽ ഇൻസ്പെക്ടറോടൊപ്പ൦, PO സ്നേഹേഷ്, PO(gr) ആയ വിനു ആർ .,സിഇഒ മാരായ അബിൻരാജ്. ആർ, അർജുൻ. എം ആദർശ്. എം WCEO ഹിമലത. ജെ CEOD ബിജു.എന്നിവർ ഉണ്ടായിരുന്നു.
അടിപൊളി താളത്തിനൊപ്പം ചുവടുകളുമായി വേദി കീഴടക്കിയ
കുരുന്നുകൾ...
കണ്ടു നോക്കു വെമ്പായം 𝐍𝐞𝐰 𝐎𝐱𝐟𝐨𝐫𝐝 𝐌𝐨𝐝𝐞𝐥 സ്കൂളിലെ ആർട്സ് ഡേ
കൊല്ലം ചടയമംഗലത്തു കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചു കാറിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീ മരിച്ചു. മകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നിലമേൽ വെള്ളാo പാറ സ്വദേശികളായ അമ്മയും മകനുമാണ് കാറിൽ ഉണ്ടായിരുന്നത്
വീണ്ടും വെഞ്ഞാറമൂട്ടിൽ ആരാധനലയങ്ങളിൽ മോഷണ ശ്രമം. പോലിസ് സ്റ്റേഷന് തൊട്ടടുത്തുള്ള ജുമാ മസ്ജിദിൽ രാത്രി പതിനൊന്നു മണിക്ക് കയറി വീണ്ടും മോഷണ ശ്രമം.
പൂവച്ചൽ പുളിംങ്കോട് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ഓഫീസ് കുത്തിതുറന്നാണ് കവർച്ച നടന്നത്. 10 പവൻ സ്വർണവും പണവും കവർന്നു.
കാട്ടാക്കട :
പൂവച്ചൽ പുളിംങ്കോട് ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ഓഫീസ് കുത്തിതുറന്നാണ് കവർച്ച നടന്നത്. 10 പവൻ സ്വർണവും പണവും കവർന്നു. ദേവിക്ക് ചാർത്തുന്ന സ്വർണ്ണ താലിമാല മൂക്കുത്തി , 50 പൊട്ട്, വെള്ളിയിൽ നിർമ്മിച്ച
വെള്ളിനാഗം, നാഗ മുട്ടയും, രൂപയും, പരിഹാര പൂജക്ക് ആയി ഉണ്ടായിരുന്ന പിടിപ്പണവും നഷ്ടമായി. ക്ഷേത്ര പരിസരം ശുചീകരിക്കാൻ എത്തിയ സമീപവാസിയായ ആനന്ദവല്ലിയണ് മോഷണവിവരം അറിയുന്നത്.
അതെ സമയം ഞാറാഴ്ച്ച വിവാഹം നടന്ന പുളിങ്കോട് ദേവീകൃപയിലെ സജിയുടെ വീട്ടിലും മോഷ്ടാവ് ഇന്നലെ എത്തിയിരുന്നു. ഇതിന് ശേഷമാകാം ക്ഷേത്രത്തിലെ കവർച്ച എന്നാണ് പേലീസിൻ്റെ നിഗമനം. സജിയുടെ വീട്ടിലെ നായ ആളെ കണ്ട് ശബ്ദം ഉണ്ടാക്കിയതിനാൽ വീട്ടുകാർ വീടിന
അഡ്വക്കറ്റ് വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക പ്രൊഫഷണൽ നാടക മത്സരം നവംബർ 30ന് മാണിക്കോട് ക്ഷേത്ര ഗ്രൗണ്ടിൽ അരങ്ങേറുന്നു. പരിപാടിയുടെ ചെയർമാൻ അഡ്വ ഡി കെ മുരളി എം എൽ എ സംസാരിക്കുന്നു.
വെഞ്ഞാറമൂട് ജുമാ മസ്ജിദിൽ കാണിക്ക വഞ്ചി തകർത്തു പണം കവർന്നു..
സി സി ടി വി ദൃശ്യം
ഭർത്താവിന് പിന്നാലെ ഏക മകനും..
ഈ ഗതി ആർക്കും ഉണ്ടാകരുതേ...
ഷെയർ ചെയ്യുക..
#venjaramoodu
പൂവാറിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്
നെയ്യാറ്റിൻകര : പൂവാറിൽ ആറു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ പൂവാർ പോലീസ് സ്റ്റേഷനിലെ സമീപം പൂവാർ കാഞ്ഞിരംകുളം റോഡിലാണ് 6 വാഹനങ്ങൾ കൂട്ടിമുട്ടി അപകടമുണ്ടായത് . മലപ്പുറം സ്വദേശികൾ വന്ന കാറും കാലിത്തീറ്റമായി വന്ന ലോറിയുമാണ് ആദ്യം കൂട്ടിമുട്ടിയത് . പിന്നീട് പിന്നിൽ എത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു . ലോറിയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണംമെന്ന് പൂവാർ പോലീസ് . നിയന്ത്രണം വിട്ട ലോറി മറ്റു വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ഒരു കാർ ഭാഗികമായി തകർന്നു. മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ മാറ്റാനുള്ള ശ്ര
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഉൾപ്പെടെ അപകടത്തിൽപ്പെട്ടു
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു
എംസി റോഡിൽ വാമനപുരത്താണ് സംഭവം
അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ്
സ്കൂട്ടർ യാത്രികനെ രക്ഷിക്കുന്നതിനുള്ള ശ്രമത്തിന് ഇടയിലാണ്
അപകടം
വെഞ്ഞാറമൂട് : മുഖ്യമന്ത്രിയുടെ വാഹനവും അകമ്പടി വന്നിരുന്ന പൈലറ്റ് വാഹനങ്ങളും തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു ഒരു പെൺകുട്ടി സ്കൂട്ടർ കൊണ്ട് ആറ്റിങ്ങൽ റോഡിലോട്ട് പെട്ടെന്ന് തിരിഞ്ഞപ്പോൾ മറ്റു വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി തുടർന്ന് തമ്മിലിടിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ വാഹനം മറ്റു കുഴപ്പങ്ങൾ ഇല്ലാത്തതിനാൽ ഉടൻ തന്നെ പുറപ്പെട്ടു മറ്റു വാഹനങ്ങൾ വാമനപുരം ജംഗ്ഷനിൽ നിർത്തിയിട്ടു.