Dailymalayali

  • Home
  • Dailymalayali

Dailymalayali news

07/11/2021
29/09/2021

പു​രാ​വ​സ്തു സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന് 24 ചാ​ന​ലി​ല്‍ ര​ണ്ട​ര​....

26/09/2021

ലൗ ​ജി​ഹാ​ദും നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദും കേ​ര​ള​ത്തി​ല്‍ ആ​ശ​ങ്ക പ​ട​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്.....

19/08/2021
11/07/2021

മീറ്റ് ദ മിനിസ്റ്റർ

പരാതി കേൾക്കാൻ സംരംഭകർക്കിടയിലേക്ക്

ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടേയും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവരുടേയും പരാതികളും പ്രശ്നങ്ങളും നേരിട്ട് കേൾക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റർ പരിപാടി ജൂലൈ 15 ന് ആരംഭിക്കും.

ഓരോ ജില്ലയിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനകം സംരംഭങ്ങൾ ആരംഭിച്ചവരേയോ തുടങ്ങാൻ ആഗ്രഹിക്കുന്നവരേയോ ആണ് നേരിൽ കാണുക. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും തടസങ്ങളും സംരംഭകർക്ക് ശ്രദ്ധയിൽപെടുത്താം. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലൂടെ തന്നെ പരിഹരിക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുകയുമാണ് ലക്ഷ്യം.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡയറക്ടർ, തദ്ദേശ വകുപ്പ്, ലീഗൽ മെട്രോളജി, മൈനിംഗ് ആന്റ് ജിയോളജി, അഗ്നിശമനസേന തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർ, ചുമതലയുള്ള ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും.

എറണാകുളം - ജൂലൈ 15 രാവിലെ 10, തിരുവനന്തപുരം - ജൂലൈ 16 ഉച്ചക്ക് 2, കോട്ടയം ജൂലൈ 19 രാവിലെ 10 എന്നിങ്ങനെ ആദ്യ മൂന്ന് ജില്ലകളിലെ പരിപാടിയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും പരിപാടിയുടെ സംഘാടനത്തിനായി വ്യവസായ വകുപ്പിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതല നിശ്ചയിച്ചിട്ടുണ്ട്. പരാതികളോ പ്രശ്നങ്ങളോ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുന്നവർ അവ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഈ മെയിൽ വഴിയോ മുൻകൂട്ടി നൽകണം. പരാതിയുടെ പകർപ്പ് [email protected] എന്ന ഇ-മെയിലിലും നൽകണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുക. കാണേണ്ട സമയം അപേക്ഷകരെ മുൻകൂട്ടി ജില്ലാ വ്യവസായ കേന്ദ്രത്തിൽ നിന്ന് അറിയിക്കും.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസുമായി ബന്ധപ്പെട്ട് വ്യവസായികളുമായി ചർച്ച നടത്തുന്നതിന് ഫിക്കി പ്രത്യേക പരിപാടി ജൂലൈ 12 ന് സംഘടിപ്പിച്ചിട്ടുണ്ട്. സി.ഐ.ഐയും ചെറുകിട വ്യവസായികളുടെ സംഘടനയും ഇതിനായി പ്രത്യേക വേദികളൊരുക്കും.
സംരംഭകർക്ക് വ്യവസായ നടത്തിപ്പിനുള്ള എല്ലാ സൗകര്യങ്ങളും നൽകുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. ഏതെങ്കിലും തലത്തിൽ സാങ്കേതിക തടസങ്ങൾ നേരിടുന്നവർക്ക് അവരുടെ സംരംഭങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള അവസരമാണ് മീറ്റ് ദ മിനിസ്റ്റർ പരിപാടിയിലൂടെ ഒരുക്കുന്നത്.

ഐക്യരാഷ്ട്ര പരിസ്തിതി സംഘടനയിൽ ഇന്റേൺഷിപ്പ് അവസരം
19/04/2021

ഐക്യരാഷ്ട്ര പരിസ്തിതി സംഘടനയിൽ ഇന്റേൺഷിപ്പ് അവസരം

നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ഇൻർനെറ്റ് ഓഫ് തിംഗ്സ്, ഡ്രോൺ ഇതൊക്കെയാണ് വിഷയംഎൻജിനീയറിംഗ്, കണക്ക്, ഡേറ്റ സയൻസ് .....

എം.ജി. സർവകലാശാലയിൽ സന്ദർശക നിയന്ത്രണം
19/04/2021

എം.ജി. സർവകലാശാലയിൽ സന്ദർശക നിയന്ത്രണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഫ്രണ്ട് ....

സംസ്ഥാനത്ത്  രാത്രി കര്‍ഫ്യൂ; വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും
19/04/2021

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ; വര്‍ക്ക് ഫ്രം ഹോം നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതല്‍ 5 വരെയാണ് കര്‍ഫ്യു പ്രഖ്യ....

19/04/2021

വിവാഹം, വീടു താമസം ഉൾപ്പടെയുള്ള ചടങ്ങുകൾ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതെങ്ങനെ? ഈ വീഡിയോ കാണൂ

ഇടിമിന്നലും കാറ്റും; ജാഗ്രതാ മുന്നറിയിപ്പു പുറപ്പെടുവിച്ചു
19/04/2021

ഇടിമിന്നലും കാറ്റും; ജാഗ്രതാ മുന്നറിയിപ്പു പുറപ്പെടുവിച്ചു

കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പ.....

പ്രചാരണം നിര്‍ത്തി പി.സി. ജോര്‍ജ്; നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന്
23/03/2021

പ്രചാരണം നിര്‍ത്തി പി.സി. ജോര്‍ജ്; നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിക്കുകയാണന്ന്

കോട്ടയം: ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള തന്റെ പ്രചരണ പരിപാടികള്‍ നി....

https://dailymalayali.com/news24live/
23/03/2021

https://dailymalayali.com/news24live/

അയ്യോ അച്ഛാ പോവല്ലേ; ഉമ്മന്‍ചാണ്ടിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തെ ട്രോളി എഎ റഹീം

മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീം കോടതി; പലിശ മുഴുവനായി എഴുതിതള്ളില്ല
23/03/2021

മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീം കോടതി; പലിശ മുഴുവനായി എഴുതിതള്ളില്ല

ന്യൂഡല്‍ഹി: കൊവിഡുകാലത്തെ വായ്പാ തിരിച്ചടവുകളുടെ മൊറട്ടോറിയം കാലാവധി നീട്ടില്ലെന്ന് സുപ്രീംകോടതി. മൊറട്ടോറ.....

ഫ്രാന്‍സീസ് ജോര്‍ജ് ഇടുക്കിയിലേക്ക്; ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുhttps://dailymalayali.com/pj-joseph-will-b...
13/03/2021

ഫ്രാന്‍സീസ് ജോര്‍ജ് ഇടുക്കിയിലേക്ക്; ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

https://dailymalayali.com/pj-joseph-will-be-the-candidate-from-thodupuzha/

കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഇത്തവണ മത്സരിക്കുന്നത് 10 സീറ്റുകളില്‍. തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയ....

നേമം: മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടില്ല
13/03/2021

നേമം: മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടില്ല

കോട്ടയം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ നിലവില്‍ പുതുപ്പള്ളിയില്‍നിന്ന് തന്റെ പേരാണ് അംഗീകരിച്ചിരിക്കുന്ന...

10/03/2021
സൂം കോടതിക്കിടെ ഉച്ചഭക്ഷണം കഴിച്ച് വക്കീൽ; തനിക്കും പാർസൽ അയക്കണമെന്ന് സോളിസിറ്റർ ജനറൽവിർച്വൽ കോടതി കഴിഞ്ഞ ശേഷം വെബ് ക്യ...
10/03/2021

സൂം കോടതിക്കിടെ ഉച്ചഭക്ഷണം കഴിച്ച് വക്കീൽ; തനിക്കും പാർസൽ അയക്കണമെന്ന് സോളിസിറ്റർ ജനറൽ
വിർച്വൽ കോടതി കഴിഞ്ഞ ശേഷം വെബ് ക്യാമറ ഓഫാക്കാ൯ മറന്നു പോയതാണ് വക്കീലിന് പറ്റിയ അമളി.

'സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും'; കേന്ദ്ര സർക്കാരിനും ആർഎസ്എസിനും തെറ്റിദ്ധാരണകൾ മാറിയെന്ന് യാക്കോബായ സഭസഭയുടെ മാനേ...
10/03/2021

'സഹായിക്കുന്നവരെ തിരിച്ചു സഹായിക്കും'; കേന്ദ്ര സർക്കാരിനും ആർഎസ്എസിനും തെറ്റിദ്ധാരണകൾ മാറിയെന്ന് യാക്കോബായ സഭ
സഭയുടെ മാനേജിങ് കമ്മിറ്റി യോഗം രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പ്രഖ്യാപിക്കും

ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടില്ല', മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍"സ്ഥാനാർഥിത്വ വ...
10/03/2021

ജില്ലാ കമ്മിറ്റിയില്‍ പോലും ജമീലയുടെ പേരു വന്നിട്ടില്ല', മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് മന്ത്രി എ.കെ ബാലന്‍
"സ്ഥാനാർഥിത്വ വിവാദം ശുദ്ധ അസംബന്ധമാന്നെന്ന് പറഞ്ഞിട്ടും വേട്ടയാടി. എകെ ബാലന്റെ സ്വാധീനം ജില്ലയിൽ ഇല്ലാതാക്കാൻ കഴിയില്ല."

‘കഴിഞ്ഞ തവണ മോശം ഇമേജ്, ഇത്തവണ പണിയറിയാമെന്ന് തെളിയിച്ചുഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടുക്കി ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരി...
10/03/2021

‘കഴിഞ്ഞ തവണ മോശം ഇമേജ്, ഇത്തവണ പണിയറിയാമെന്ന് തെളിയിച്ചു

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇടുക്കി ഉടുമ്പന്‍ ചോലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എംഎം മണി. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ഇത്തവണ ഇടതുമുന്നണി വിജയിക്കുമെന്നും എംഎം മണി വ്യക്തമാക്കി. കഴിഞ്ഞ തവണ മോശം ഇമേജായിരിന്നു തനിക്കെങ്കില്‍ ഇത്തവണ പണിയറിമായമെന്ന് തെളിയിച്ചെന്നും എംഎം മണി പറഞ്ഞു.

‘ ഇവിടെ നല്ലനിലയില്‍ ജനങ്ങള്‍ എന്നെ ജയിപ്പിക്കുമെന്ന വിശ്വസമുണ്ട്. കഴിഞ്ഞ തവണ നമ്മളെ വേണ്ട നിലയില്‍ അവര്‍ക്കറിയില്ല. ഇപ്പോള്‍ അവര്‍ക്ക് നമ്മളെ നന്നായി മനസ്സിലായിട്ടുണ്ട്. അഞ്ച് വര്‍ഷം എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്,’

സിപിഐഎം സ്ഥാനാര്‍ത്ഥിപട്ടിക; സമ്പൂര്‍ണ ലിസ്റ്റ്74 പേരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍. 9 പേര്‍ പാര്‍ട്ടി പിന്തുണയുള്ള സ്വതന...
10/03/2021

സിപിഐഎം സ്ഥാനാര്‍ത്ഥിപട്ടിക; സമ്പൂര്‍ണ ലിസ്റ്റ്

74 പേരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍. 9 പേര്‍ പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രരുമാണ്.

കാസര്‍കോട്
ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -കെ. ആര്‍ ജയാനന്ദ, അന്തിമ തീരുമാനമായില്ല
തൃക്കരിപ്പൂര്‍ -എം. രാജഗോപാല്‍

കണ്ണൂര്‍
ധര്‍മ്മടം -പിണറായി വിജയന്‍
തലശേരി -എ എന്‍ ഷംസീര്‍
പയ്യന്നൂര്‍ -ടി ഐ മധുസൂധനന്‍
കല്യാശേരി -എം വിജിന്‍
അഴിക്കോട് -കെ വി സുമേഷ്
പേരാവൂര്‍ – സക്കീര്‍ ഹുസൈന്‍
മട്ടന്നൂര്‍ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദന്‍

കോഴിക്കോട്
പേരാമ്പ്ര – ടി.പി. രാമകൃഷ്ണന്‍
ബാലുശ്ശേരി : സച്ചിന്‍ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
കൊടുവള്ളി – കാരാട്ട് റസാഖ്
കുന്ദമംഗലം- പിടിഎ റഹീം
കൊയിലാണ്ടി – കാനത്തില്‍ ജമീല

വയനാട്
മാനന്തവാടി- ഒ.ആര്‍ കേളു
ബത്തേരി- എം.എസ്.വിശ്വനാഥന്‍

മലപ്പുറം
തവനൂര്‍ – കെ.ടി.ജലീല്‍
പൊന്നാനി- പി.നന്ദകുമാര്‍
നിലമ്പൂര്‍-പി.വി.അന്‍വര്‍
താനൂര്‍-അബ്ദുറഹ്മാന്‍
പെരിന്തല്‍മണ്ണ- മുഹമ്മദ് മുസ്തഫ
കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
മങ്കട- റഷീദലി
വേങ്ങര- പി ജിജി
വണ്ടൂര്‍- പി.മിഥുന

പാലക്കാട്
തൃത്താല- എം ബി രാജെഷ്
തരൂര്‍- പി.പി.സുമോദ്,
കൊങ്ങാട്- ശാന്തകുമാരി
ഷൊര്‍ണൂര്‍-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാര്‍
മലമ്പുഴ-എ.പ്രഭാകരന്‍
ആലത്തൂര്‍- കെ. ഡി. പ്രസേനന്‍
നെന്മാറ- കെ.ബാബു

തൃശൂര്‍
ഇരിങ്ങാലക്കുട – ഡോ.ആര്‍.ബിന്ദു
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
മണലൂര്‍ – മുരളി പെരുനെല്ലി
ചേലക്കര – കെ.രാധാകൃഷ്ണന്‍
ഗുരുവായൂര്‍ – അക്ബര്‍
പുതുക്കാട് – കെ.കെ. രാമചന്ദ്രന്‍
കുന്നംകുളം – എ.സി.മൊയ്തീന്‍

കോട്ടയം
ഏറ്റുമാനൂര്‍ -വി.എന്‍ വാസവന്‍
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനില്‍കുമാര്‍

ഇടുക്കി
ഉടുമ്പന്‍ചോല – എം.എം.മണി
ദേവികുളം- തീരുമാനമായില്ല

എറണാകുളം
കൊച്ചി – കെ.ജെ. മാക്‌സി
വൈപ്പിന്‍ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
തൃക്കാക്കര – ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ – എം.സ്വരാജ്
കളമശേരി – പി രാജീവ്
കോതമംഗലം – ആന്റണി ജോണ്‍
കുന്നത്ത്‌നാട് – പി.വി.ശ്രീനിജന്‍
ആലുവ – ഷെല്‍ന നിഷാദ്
എറണാകുളം- ഷാജി ജോര്‍ജ്

ആലപ്പുഴ
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
കായംകുളം – യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂര്‍ – ദലീമ ജോജോ
മാവേലിക്കര – എം എസ് അരുണ്‍ കുമാര്‍
ആലപ്പുഴ- പി.പി .ചിത്തരഞ്ജന്‍

പത്തനംതിട്ട
ആറന്മുള- വീണാ ജോര്‍ജ്
കോന്നി – കെ.യു.ജനീഷ് കുമാര്‍
റാന്നി ഘടകകക്ഷിക്ക്

കൊല്ലം
കൊല്ലം- എം മുകേഷ്
ഇരവിപുരം – എം നൗഷാദ്
ചവറ – ഡോ.സുജിത്ത് വിജയന്‍
കുണ്ടറ – ജെ.മേഴ്സിക്കുട്ടിയമ്മ

കൊട്ടാരക്കര – കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം
പാറശാല -സി.കെ.ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
വട്ടിയൂര്‍ക്കാവ് – വി.കെ.പ്രശാന്ത്
കാട്ടാക്കട – ഐ.ബി.സതീഷ്
നേമം – വി.ശിവന്‍കുട്ടി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വര്‍ക്കല – വി. ജോയ്
വാമനപുരം – ഡി.കെ.മുരളി
ആറ്റിങ്ങല്‍ – ഒ.എസ്.അംബിക
അരുവിക്കര – ജി സ്റ്റീഫന്

പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടുമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. രാജി കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ...
10/03/2021

പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. രാജി കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. രാജികത്തിന്റെ കോപ്പി രാഹുല്‍ ഗാന്ധിക്കും കൈമാറിയിട്ടുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അപചയമാണ് പാര്‍ട്ടി വിടാന്‍ കാരണം.

നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി ഇന്ന് കേരളത്തിലില്ലെന്നും പിസി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ ഏകാപനമാണ് കേരളത്തിലുള്ളതെന്നും പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെകുറിച്ച് ചര്‍ച്ചകളുണ്ടായില്ല, നാല്‍പ്പതംഗ സമിതിയിലും ചര്‍ച്ചയുണ്ടായില്ലെന്നും പിസി ചാക്കോ വിമര്‍ശിച്ചു.

ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യും 16ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച സൂപ്രണ്ടിന്റെ സാന്നിദ്ധത്തില്‍ കൊച്ചി:...
13/11/2020

ശിവശങ്കറിനെ ജയിലില്‍ ചോദ്യം ചെയ്യും 16ന്

കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച
സൂപ്രണ്ടിന്റെ സാന്നിദ്ധത്തില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ ജയിലില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി. യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍. ശിവശങ്കര്‍ സംശയത്തിന്റെ നിഴലിലാണെന്നും കുറ്റകൃത്യത്തിന് പിന്നിലെ പങ്കാളിത്തം കണ്ടത്തൊന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും കാണിച്ച് കസ്റ്റംസ് സമര്‍പ്പിച്ച അപേക്ഷയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക ) കോടതി ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ കാക്കനാട് ജില്ലാ ജയിലില്‍വച്ച് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓരോ രണ്ടു മണിക്കൂറിനു ശേഷവും അര മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സ്വര്‍ണ കടത്തു കേസില്‍ ശിവശങ്കറിനുള്ള പിങ്കിനെക്കുറിച്ചു ഇഡി വെളിപ്പെടുത്തിയിട്ടുണ്ടെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. ആവശ്യമെങ്കില്‍ അഭിഭാഷകനുമായി ബന്ധപ്പെടാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇഡി കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ ശിവശങ്കര്‍ ഇപ്പോള്‍ കാക്കനാട്ടെ ബോസ്റ്റണ്‍ സ്‌കൂളിലെ ഫസ്റ്റ് ലൈന്‍ കോവിഡ് സെന്ററില്‍ തുടരുകയാണ്. ഈ മാസം 26 വരെയാണ് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

വ്യാജ ഡോക്ടര്‍ അറസ്റ്റില്‍; കൈയിലുള്ളത് ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് ആലുവ: ഫാര്‍മസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി രോഗികളെ ...
13/11/2020

വ്യാജ ഡോക്ടര്‍ അറസ്റ്റില്‍;
കൈയിലുള്ളത് ഫാര്‍മസി സര്‍ട്ടിഫിക്കറ്റ്

ആലുവ: ഫാര്‍മസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. ആലുവ എടത്തല കോമ്പാറയില്‍ രണ്ടു മാസമായി ക്ലിനിക്ക് നടത്തി രോഗികളെ ചികിത്സിച്ചുവന്ന വ്യാജ ഡോക്ടറാണ് അറസ്റ്റിലായത്. റാന്നി വടാശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന്‍ (45) ആണ് പിടിയിലായത്. രണ്ടുമാസമായി മരിയ എന്ന പേരിലാണ് ഇവര്‍ ഇവിടെ ക്ലിനിക്ക് നടത്തിവന്നിരുന്നത്.
പോലീസ് പരിശോധനക്കെത്തുമ്പോള്‍ സംഗീത രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രജിസ്ടേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഫാര്‍മസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇവര്‍ക്കുള്ളതെന്നു പോലീസിനോട് സമ്മതിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എടത്തല സിഐ പി.ജെ. നോബിളിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധ നടത്തുമെന്നു എസ്പി അറിയിച്ചു.

Address


Website

Alerts

Be the first to know and let us send you an email when Dailymalayali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share