Vadakkencherry news

  • Home
  • Vadakkencherry news

Vadakkencherry news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vadakkencherry news, Media/News Company, .

https://youtu.be/Pa-ISx4_oyk
24/02/2023

https://youtu.be/Pa-ISx4_oyk

േരിക്കൻ പ്രസിഡന്റാവാൻ മലയാളി! അഭിമാനമെന്ന് പാലക്കാടുകാർ. ...

24/02/2023

ഓരോ പെണ്‍കുട്ടിക്കും കരുത്തും ആത്മവിശ്വാസവും നല്‍കുന്ന ഭാവന. മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകള്‍...

03/12/2022
21/11/2022
25/07/2022
25/07/2022
https://pathramonline.com/archives/222348
22/02/2022

https://pathramonline.com/archives/222348

കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന.....

09/02/2022

അഭിനന്ദനങ്ങൾ

27/01/2022

കൊച്ചി: എന്‍ഐഎക്ക് കടുത്ത തിരിച്ചടി നല്‍കിക്കൊണ്ട് കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വ...

എറണാകുളത്ത് വച്ച് നടന്ന പതിനാറാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും...
13/12/2021

എറണാകുളത്ത് വച്ച് നടന്ന പതിനാറാമത് സംസ്ഥാന ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ പാലക്കാട് ജില്ല ടീം

09/12/2021

പ്ലസ് വണ്ണിന് 79 അധിക ബാച്ചുകള്‍; സയന്‍സ് ബാച്ചുകളുടെ എണ്ണം കൂട്ടി

news

സംസ്ഥാനത്ത് പ്ലസ് വണ്ണിന് താല്‍ക്കാലികമായി 79 അധിക ബാച്ചുകള്‍ അനുവദിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ച് സയന്‍സ് ബാച്ചുകളുടെ എണ്ണം 20 ആക്കി. കോമേഴ്സിന് പത്തും ഹ്യൂമാനിറ്റീസിന് നാല്‍പ്പത്തൊമ്പതും അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്.
ഉപരിപഠനത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സീറ്റുകള്‍ ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ഉള്ള കണക്കെടുത്തതിന് ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് സീറ്റ് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികളും അപേക്ഷകളും പരിഗണിച്ചു. സയന്‍സ് ബാച്ചുകള്‍ അധികം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലങ്ങള്‍ എല്ലാം പരിശോധിച്ചാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് മൊത്തം 79 അധിക ബാച്ചുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
താത്കാലിക ബാച്ചുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ നിലവിലുള്ള വേക്കന്‍സികള്‍ കൂടി ഉള്‍പ്പെടുത്തി സ്‌കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറിന് ഡിസംബര്‍ 14 മുതല്‍ അപേക്ഷ ക്ഷണിക്കും.
പി.എന്‍.എക്‌സ്. 4983/2021

ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂലിന് ഒന്നാം സ്ഥാനംപാലക്കാട് ജില്ലാ നെറ്റ് ബോൾ അസോസിയേ...
06/12/2021

ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂലിന്
ഒന്നാം സ്ഥാനം

പാലക്കാട് ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ന്റെയും ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കൊഴിഞ്ഞാമ്പാറ യുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഏഴാമത് ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂൾ ടീം

ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ കണ്ടെത്തി ; ബുക്ക് ബുക്ക് വാങ്ങാന്‍ വീട്ടില്‍നി...
04/12/2021

ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ കണ്ടെത്തി ; ബുക്ക് ബുക്ക് വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ സൂര്യ മുംബൈയിലെത്തിയത് ഇങ്ങനെ



പാലക്കാട്ന്: ആലത്തൂരില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ സൂര്യയെന്ന വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഓഗസ്റ്റ് 30നാണ് സൂര്യയെ കാണാതായത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബുക്ക് വാങ്ങാന്‍ വീട്ടില്‍നിന്നിറങ്ങിയ 21കാരിയായ സൂര്യയെ കാണാതായത് വന്‍ ചര്‍ച്ചയായിരുന്നു. മുംബൈയിലെത്തി ഒരു തമിഴ് കുടുംബത്തിനൊപ്പം മൂന്നുമാസമായി താമസിച്ചിരുന്ന സൂര്യയെ കേസന്വേഷിച്ച പ്രത്യേക പൊലീസ് സംഘമാണ് കണ്ടെത്തിയത്. അനാഥയാണെന്നു പറഞ്ഞാണ് സൂര്യ ഇവിടെ ആരുമറിയാതെ താമസിച്ചത്. സമൂഹമാധ്യമത്തില്‍ വീണ്ടും അക്കൗണ്ട് ആരംഭിക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസിനു വിവരം ലഭിച്ചത്.

2020 ഓഗസ്റ്റ് 30നാണ് ആലത്തൂര്‍ പുതിയങ്കം തെലുങ്കുത്തറ രാധാകൃഷ്ണന്റെയും സുനിതയുടെയും മകള്‍ സൂര്യ കൃഷ്ണയെ കാണാതായത്. ഉച്ചയ്ക്ക് അച്ഛന്‍ ജോലി ചെയ്യുന്ന കടയിലേക്കു പോയതായിരുന്നു അവള്‍. അച്ഛനെ കണ്ട് സമീപത്തെ ബുക്ക് സ്റ്റാളില്‍നിന്ന് പുസ്തകം വാങ്ങാനായിരുന്നു യാത്ര. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ രാധാകൃഷ്ണനെ സുനിത വിളിച്ചിരുന്നു. മകള്‍ ഇറങ്ങിയ കാര്യം അറിയിച്ചു.

15 മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും അവള്‍ എത്തിയില്ല. അച്ഛന്‍ വീട്ടിലേക്കു വിളിച്ചപ്പോള്‍ അവിടെയുമില്ല. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സൂര്യ തിരിച്ചുവന്നില്ല. വീടിനു സമീപത്തുള്ളവര്‍ തൃശൂര്‍, പാലക്കാട് ഭാഗങ്ങളില്‍ അന്വേഷിച്ചെങ്കിലും അവളെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാധാകൃഷ്ണന്‍ ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പാലക്കാട്ട് മേഴ്സി കോളജില്‍ ഇംഗ്ലിഷ് ബിരുദ പഠനത്തിന് ചേര്‍ന്ന സൂര്യ ലോക്ഡൗണ്‍ കാരണം ഓണ്‍ലൈനായിരുന്നു പഠനം. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമെ കോളജില്‍ പോയിരുന്നുള്ളൂ.

ആലത്തൂര്‍ മേഖലയിലെ ഒരു സിസിടിവിയില്‍ സൂര്യ നടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. പാതയോരത്തു കൂടി ബാഗും തൂക്കി നടന്നു പോകുന്ന സൂര്യയുടെ വിഡിയോ വീട്ടുകാര്‍ തിരിച്ചറിഞ്ഞു. സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. അതിനുശേഷം വിവരങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല. ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്.

കേരളത്തിൽനിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു*2022ൽ ആദ്യ ബാച്ച് നഴ്സുമാരെ ജർമനിയിൽ എത്...
02/12/2021

കേരളത്തിൽനിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റ്: ജർമനിയുമായി ധാരണാപത്രം ഒപ്പുവച്ചു
*2022ൽ ആദ്യ ബാച്ച് നഴ്സുമാരെ ജർമനിയിൽ എത്തിക്കാനാകുമെന്നു കോൺസിൽ ജനറൽ
കേരളത്തിൽനിന്നു ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച ട്രിപ്പിൾ വിൻ പദ്ധതിക്കു ധാരണയായി. മുഖ്യന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിക്കുവേണ്ടി കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
രാജ്യത്ത് ആദ്യമായാണു സർക്കാർതലത്തിൽ ജർമനിയിലേക്കു റിക്രൂട്ട്മെന്റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. നഴ്സിങ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാകും ട്രിപ്പിൾ വിൻ പദ്ധതി. ജർമനിക്കൊപ്പം മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പദ്ധതി വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജർമനിയിലേക്കു പോകാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്ക് ഭാഷാ പ്രാവീണ്യത്തിനു കേരളത്തിൽത്തന്നെ സൗജന്യമായി സൗകര്യം ഒരുക്കുന്നതും ട്രിപ്പിൾ വിൻ പദ്ധതിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണു നഴ്സായി ജോലി ചെയ്യാൻ വേണ്ടത്. നോർക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കു ബി1 യോഗ്യത നേടി ജർമനിയിൽ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോൺസിൽ ജനറൽ അച്ചിം ബുർക്കാട്ട് പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി 2022 ഓടെ ആദ്യ ബാച്ച് നഴ്സുമാർക്കു ജർമനിയിലേക്ക് എത്താനാകുമെന്നാണു പ്രതീക്ഷ. സാങ്കേതിക വൈദഗ്ധ്യത്തിലും മാനവവിഭവ ശേഷിയിലും ഇന്ത്യയിലെ ആരോഗ്യമേഖല ഏറെ മുൻപന്തിയിലാണ്. ഇതിൽത്തന്നെ മികവും അർപ്പണബോധവും പുലർത്തുന്നവരാണു കേരളത്തിലെ നഴ്സുമാർ. ഇവർക്കു ജർമനിയിൽ വിപുലമായ സാധ്യതകളാണുള്ളത്. കഴിയുന്നത്ര നഴ്സുമാരെ ജർമനിയിലേക്കു റിക്രൂട്ട്ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനു പുറമേ ജർമൻ എംബസിയിലെ സോഷ്യൽ ആന്റ് ലേബർ അഫേയഴ്‌സ് വകുപ്പിലെ കോൺസുലർ തിമോത്തി ഫെൽഡർ റൗസറ്റി, ജർമൻ ഹോണററി കോൺസൽ സയ്ദ് ഇബ്രാഹിം, ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി(വിദേശകാര്യം) വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത്ത് കോളശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 4833/2021

നിങ്ങള്  കണ്ടോ ?
02/12/2021

നിങ്ങള് കണ്ടോ ?

01/12/2021

സീറ്റൊഴിവ്


കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി.ഐ.പി. ഇ.ടി.യും ഡി.ഡി.യു.ജി.കെ.വൈ.യും സംയുക്തമായി അസാപ്പിന്റെ ലക്കിടിയിലുള്ള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ഇഞ്ചക്ഷന്‍ മോള്‍ഡിങ് മെഷീന്‍ ഓപ്പറേഷന്‍സ്, ഫിലിം എക്‌സ്ട്രൂയ്ഷന്‍ മെഷീന്‍ ഓപ്പറേഷന്‍സ് റസിഡന്‍ഷ്യല്‍ കോഴ്‌സിലേക്ക് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് സീറ്റുകള്‍ ഒഴിവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ 9048771724 നമ്പറില്‍ ലഭിക്കും.

01/12/2021

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം


കുഴല്‍മന്ദം ഗവ. ഐ.ടി.ഐ.യില്‍ ഇലക്ട്രീഷ്യന്‍, അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രീഷ്യന്‍ ഒഴിവിലേക്ക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമ/ ഡിഗ്രി, ഒന്നോ രണ്ടോ വര്‍ഷത്തെ പ്രവൃത്തിപരിചയം/ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ യോഗ്യത ഉണ്ടാകണം. അരിത്തമാറ്റിക് കം ഡ്രോയിങ് (എ.സി.ഡി) തസ്തികയിലേക്ക് എന്‍ജിനീയറിങ് ഡിസിപ്രിനില്‍ ഡിപ്ലോമ/ ഡിഗ്രി ഉണ്ടാകണം. യോഗ്യരായവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് ഐ.ടി.ഐ.യില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922295888.

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 174 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആദ്യഗഡു വിതരണം ചെയ്തു ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത...
01/12/2021

ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 174 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ആദ്യഗഡു വിതരണം ചെയ്തു


ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലൈഫ് -പി.എം.എ.വൈ(ജി) പദ്ധതിയിലുള്‍പ്പെടുത്തി 174 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് ധനസഹായം നല്‍കി. ഭവനനിര്‍മ്മാണത്തിന്റെ ആദ്യഗഡു വിതരണവും ഗുണഭോക്താക്കളുടെ സംഗമവും കെ.ഡി.പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.വി കുട്ടികൃഷ്ണന്‍, അലീമ, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ് കുമാര്‍, ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീര്‍, ജോയിന്റ് വി.ഇ.ഒ എം. കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ഗുണഭോക്താക്കള്‍ക്കുള്ള പരിശീലനത്തില്‍ വി.ഇ.ഒ കവിത ക്ലാസെടുത്തു.

01/12/2021

അധ്യാപക ഒഴിവ്

എരുത്തേമ്പതി ശ്രീവിദ്യാ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.സി. വിഭാഗത്തില്‍ ഇ.ഡി.വിഷയത്തില്‍ അധ്യാപക ഒഴിവ്. എം.കോം/ എം.എ ഇക്കോണമിക്‌സ്, ബി.എഡ്, സെറ്റ് ആണ് യോഗ്യത. യോഗ്യരായവര്‍ ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 04923 - 236387

01/12/2021

ഡ്രൈവര്‍ നിയമനം


ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. ഹെവി വെഹിക്കിള്‍ ഡ്രൈവിങില്‍ 10 വര്‍ഷത്തെ പ്രവൃത്തി പരിചയം, ബാഡ്ജ്, ലൈസന്‍സ് എന്നിവ ഉണ്ടാകണം. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ഡിസംബര്‍ 10 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

01/12/2021

1653 അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്

*കൂടുതൽ പി. എസ്. സി നിയമനങ്ങൾ സാധ്യമാകും
സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകർക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കിൽപ്പെട്ട പ്രമോഷൻ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുമ്പോൾ സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നടപടി.
ഈ പ്രൊമോഷനുകൾ നൽകുമ്പോൾ ആയിരത്തിൽപരം തസ്തികകൾ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം. 540 തസ്തികകൾ വകുപ്പ് പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെടുകയായിരുന്നു.
പി.എൻ.എക്സ്. 4826/2021

പതിനാറാമത് ജില്ലാ ജൂനിയർ സെപക് താക്രോ വിജയികൾപതിനാറാമത് ജില്ലാ ജൂനിയർ ബോയ്സ് & ഗേൾസ് സെപക് താക്രോ ചാംപ്യൻഷിപ്പ് വള്ളിയോട...
29/11/2021

പതിനാറാമത് ജില്ലാ ജൂനിയർ സെപക് താക്രോ വിജയികൾ

പതിനാറാമത് ജില്ലാ ജൂനിയർ ബോയ്സ് & ഗേൾസ് സെപക് താക്രോ ചാംപ്യൻഷിപ്പ് വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ വെച്ച് നടന്നു. ആൺകുട്ടികളുടെ വിഭാഗത്തിൽ 13 ടീമും പെൺകുട്ടികളുടെ വിഭാഗത്തിൽ 9 ടീമും പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ സി ബിനു നിർവഹിച്ചു.

പെൺകുട്ടികളുടെ വിഭാഗത്തിൽ
1st: LMHSS MANGALAMDAM,
2nd: SNPS VALLIYODE
3rd: GOVT. VICTORIA HSS CHITTUR

ആൺകുട്ടികളുടെ വിഭാഗത്തിൽ
1st: ALTIUS SPORTS ACADEMY
2nd: CAHSS AYAKKAD
3rd: GOVT. VICTORIA COLLEGE, PALAKKAD

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍https://pathramonline.com/archives/221755
29/11/2021

പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
https://pathramonline.com/archives/221755

പാലക്കാട്: പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് അറസ....

Address


Website

Alerts

Be the first to know and let us send you an email when Vadakkencherry news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share