Syam Kumar

Syam Kumar Former Chief Reporter at Asianet News, Kerala. Currently located in Delhi. Keen observer of Socio-Po

ചെറുവയൽ രാമേട്ടനുമായി അൽപ്പനേരം സംസാരിച്ചു. ലിങ്ക് ചുവടെ.
17/12/2023

ചെറുവയൽ രാമേട്ടനുമായി അൽപ്പനേരം സംസാരിച്ചു. ലിങ്ക് ചുവടെ.

Cheruvayal Raman is an Indian Tribal Farmer from Wayanad District. He is known as the guardian of rare seeds. Without having any knowledge of conventional sc...

സ്കൂളിൽ വഴി തെറ്റി എത്തിയ കിടാവ്
09/12/2023

സ്കൂളിൽ വഴി തെറ്റി എത്തിയ കിടാവ്

17/11/2023
https://youtu.be/K5PW1wYKG2k
01/08/2023

https://youtu.be/K5PW1wYKG2k

പൂ പറിക്കാൻ പോരുന്നോ?ഗുണ്ടിൽ പേട്ടയിലെ പൂ കൃഷി.കർണാടകയിലെ ഗുണ്ടിൽ പേട്ടയിൽ നോക്കെത്താ ദൂരത്തോളം ചെണ്ട് മല്ലി.....

09/02/2022

ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി

ഒന്നിച്ചുള്ള യാത്രകൾക്ക് തുടക്കം
19/01/2022

ഒന്നിച്ചുള്ള യാത്രകൾക്ക് തുടക്കം

ഒന്നിച്ചുള്ള യാത്രക്ക് തുടക്കം.
19/01/2022

ഒന്നിച്ചുള്ള യാത്രക്ക് തുടക്കം.

അടുത്ത മാസം മുതൽ ജീവിതയാത്രയിൽ ഒരാൾ കൂടെ ഉണ്ടാകും
12/12/2021

അടുത്ത മാസം മുതൽ ജീവിതയാത്രയിൽ ഒരാൾ കൂടെ ഉണ്ടാകും

പ്രധാനമന്ത്രിയും മാർപാപ്പയും
30/10/2021

പ്രധാനമന്ത്രിയും മാർപാപ്പയും

22/06/2021

സ്ത്രീധന വിഷയത്തിൽ രോക്ഷം കൊണ്ട് പോസ്റ്റു ചമക്കുന്നവരെ കണ്ട് സത്യത്തിൽ പുച്ഛം തോന്നി. പേസ്റ്റിട്ട പലരുടേയും വിവാഹ ഫോട്ടോ കണ്ടാൽ തീരുന്നതാണ് നിലപാടിലെ വൈരുദ്ധ്യം. കുറച്ച് കാലം മുൻപ് ഒരു പെൺ സുഹൃത്ത് സംസാര മധ്യേ കെട്ടിക്കാൻ 150 പവൻ വാങ്ങി വെച്ചിട്ടുണ്ടെന്ന് അഭിമാന പൂർവ്വം പറഞ്ഞത് ഓർക്കുന്നു . 150 പവനും കാറും ലഭിക്കുന്നത് അഭിമാനമായി പറഞ്ഞത് ഉന്നത വിദ്യാഭ്യസം നേടിയ ആളായിരുന്നു . സർക്കാർ ജോലിയുടെ പദവിക്ക് ആനുപാതികമായി സ്ത്രീധനം നിശ്ചയിക്കുന്ന രക്ഷിതാക്കളെ ആരു തിരുത്തുമെന്നതാണ് ഒന്നാമത്തെ പ്രശ്നം. മറ്റു പലതിലുമെന്ന പോലെ നിയമം കൊണ്ട് മാത്രം നിയന്ത്രിക്കാൻ പറ്റുന്നതല്ല ഇത്. അതിനിടെ , കണ്ണൂരിൽ സ്ത്രീധനമില്ലെന്ന് ഉദ്ഘോഷിച്ച് കൊണ്ട് പുളകിതരാകുന്ന മറ്റു ചിലരെയും കണ്ടു . അതില്ലാത്ത മറ്റ് ചിലത് അവിടെ ഉണ്ട്. ജാതിയും , പാർട്ടിയും . ഇക്കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്. അതു കൊണ്ട് സ്ത്രീധനത്തിൽ മാത്രമൊതുങ്ങുന്നതല്ല ഈ നാട്ടിലെ വിവാഹ പ്രശ്നങ്ങൾ എന്ന് ചുരുക്കം. അത് ജാതി, കുലം, ജാതകം , സൗന്ദര്യം, തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ബന്ധപ്പെട്ട് കിടക്കുന്നതാണ്. തിരുത്തൽ വേണ്ടത് മനോഭാവത്തിലാണ്.അതിന് തുടക്കമിടേണ്ടത് വിവാഹം കഴിക്കാൻ പോകുന്ന ആണും പെണ്ണുമാണ്.

NB : പോസ്റ്റിന് കീഴിൽ വിവാഹം കഴിക്കാത്തത് എന്താ എന്ന് ചോദിച്ച് വെർപ്പിക്കാനെത്തുന്നവരെ സമൂഹമാധ്യമങ്ങളിലൂടെയും, നേരിട്ടും കായികമായും അല്ലാതെയും നേരിടുന്നതാണ്. അതിപ്പോ മുള്ളുമ്പോ തെറിച്ച ബന്ധമുള്ള ബന്ധുജനങ്ങളാണേലും , പരദൂഷണ കമ്മിറ്റി അംഗങ്ങളായ നാട്ടുകാർ ആണേലും.

With Sreesanth
20/04/2021

With Sreesanth

20/04/2021

കൊവിഡ് പ്രതിരോധ വാക്സിൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാങ്ങാൻ വഴിയൊരുക്കി കേന്ദ്രം..

രണ്ടാം ഘട്ട കൊവിഡ് വ്യാപനത്തെ ചെറുക്കാൻ വാക്സിൻ വിതരണ നടപടികൾ ഉദാരമാക്കി കേന്ദ്ര സർക്കാർ. പ്രതിരോധ വാക്സിൻ നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം. കമ്പനികളുടെ കൈവശമുള്ള ശേഖരത്തിന്‍റെ അൻപത് ശതമാനം സംസ്ഥാനങ്ങൾക്ക് നേരിട്ടും പൊതുവിപണിയിലുമായി നൽകാനാണ് അനുമതി നൽകിയിരിക്കുന്നത്. ശേഷിക്കുന്ന 50 ശതമാനം മാത്രം നിർമ്മാതാക്കൾ കേന്ദ്ര ഡ്രഗ്ഗ്സ് ലബോട്ടറിക്ക് നൽകിയാൽ മതി. ഇതോടെ ഓരോ സംസ്ഥാനത്തിനും ആവശ്യമുള്ള വാക്സിൻ നേരിട്ട് വാങ്ങിക്കാൻ കഴിയും. മുൻകൂട്ടി നിശ്ചയിച്ച വില അടിസ്ഥാനമാക്കിയാണ് വാക്സിൻ വാങ്ങാൻ കഴിയുക. തദ്ദേശീയമായ നിർമ്മിക്കുന്ന വാക്സിനുകൾക്കാണ് ഈ നിർദ്ദേശം ബാധകമാകുക.ഇറക്കുമതി ചെയ്യുന്ന സ്പുട്നിക് വാക്സിൻ ഉൾപ്പെടെയുള്ളവക്ക് ക്വാട്ട നിർദേശം ബാധകമായിരിക്കില്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകി വരുന്ന വാക്സിൻ ക്വാട്ട തുടർന്നും ലഭിക്കും.

18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്നുമുതൽ വാക്സിൻ എടുക്കാനും അനുമതിയായി. സർക്കാരിന്‍റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ വാക്സിനേഷൻ തുടരും. ആരോഗ്യ പ്രവർത്തകർ,കൊവിഡ് മുന്നണി പോരാളികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കും 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് നിലവിൽ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ വാക്സിൻ നൽകുന്നത്. സ്വകാര്യ ആശുപത്രികളിലൂടെ സ്വീകരിക്കുന്ന വാക്സിനേഷനും ദേശീയ വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായിരിക്കും.

വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ നിർമ്മാതാക്കൾക്ക് സാമ്പത്തിക സഹായവും കേന്ദ്രം അനുവദിച്ചു. മുൻനിര വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോ ടെക് എന്നിവർക്കായി 4500 കോടി രൂപയാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം അനുവദിച്ചത്. വാക്സിൻ ഉത്പാദനം വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് പണം അനുവദിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടിയും ഭാരത് ബയോ ടെക്കിന് 1500 കോടിയുമാണ് അനുവദിച്ചത്.



വാക്സിനേഷൻ യജ്ഞത്തിന്‍റെ മൂന്നാം ഘട്ടത്തിൽ നടപടികൾ ഉദാരമാക്കിയത് പരമാവധി ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ പ്രയോജന പ്രദമാകും. ജനുവരി 16 നായിരുന്നു രാജ്യത്ത് വാക്സിനേഷൻ ആദ്യ ഘട്ടം തുടങ്ങിയത്.ആരോഗ്യ പ്രവർത്തകർക്കും, കൊവിഡ് മുന്നണി പോരാളികൾക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിച്ചത്.പിന്നീട് അറുപത് വയസ്സിന് മുകളിലുള്ളവർക്കും തുടർന്ന് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകി തുടങ്ങി. നടപടികൾ ഉദാരമാക്കിയത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരും. വാക്സിൻ സ്വീകരിച്ചാലും സാമൂഹ്യ അകലം പാലിക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗ്ഗങ്ങൾ തുടരണം. കൊവിഡ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനായി സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ സഫലമാക്കാൻ ഒന്നിച്ച് പരിശ്രമിക്കാം.

ഏവർക്കും  ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
13/04/2021

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

01/04/2021

ആകാശ കാഴ്ചകൾ

31/03/2021

കേരളത്തിനും തമിഴ്നാട്ടിനും മുകളിലെ ചില ആകാശ കാഴ്ചകൾ. ഹെലികോപ്ടറിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ

22/03/2021

എജ്ജാതി വോട്ടഭ്യർത്ഥന. പൊളി സാനം.

പാസ്പോർട്ട്  നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ.    പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള നടപടി...
19/03/2021

പാസ്പോർട്ട് നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ.

പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനും അനുവദിക്കുന്നതിനുമുള്ള നടപടി ക്രമങ്ങൾ ലളിതമാക്കിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ രാജ്യസഭയിൽ അറിയിച്ചു. അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകൾ ആർക്കും,എപ്പോഴും ,എവിടെ നിന്നും വെബ് സൈറ്റിലൂടെ നൽകാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ‘എം പാസ്പോർട്ട് സേവാ മൊബൈൽ ആപ്’ വഴിയും പാസ്പോർട്ടിന് അപേക്ഷിക്കാൻ കഴിയും. പൊലീസ് പരിശോധനാ നടപടിക്രമങ്ങളും ഉദാരമാക്കി. ‘എം പാസ്പോർട്ട് പൊലീസ് ആപ്’ വഴി ഡിജിറ്റലായി പരിശോധനാ നടപടിക്രമങ്ങൾ പൊലീസിന് പൂർത്തിയാക്കാം. പാസ്പോർട്ടിന് ആവശ്യമായ രേഖകൾ പേപ്പർ രഹിതമായി സമർപ്പിക്കാൻ ഡിജി ലോക്കർ സംവിധാനവും ഉപയോഗപ്പെടുത്താം. ഡിജിലോക്കർ പാസ്പോർട്ട് സേവനത്തിനുള്ള വെബ് സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ പൗരന്മാർക്ക് വേഗത്തിൽ പാസ്പോർട്ട് ലഭിക്കുന്നതിനായി പാസ്പോർട്ട് നിയമങ്ങളും , ചട്ടങ്ങളും ലളിതമാക്കാൻ നിരവധി നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചുവെന്ന് മന്ത്രി അറിയിച്ചു.

രാജ്യവ്യാപകമായി കൂടുതൽ പാസ്പോർട്ട് കേന്ദ്രങ്ങൾ തുടങ്ങി.ഇപ്പോൾ 36 പാസ്പോർട്ട് ഓഫീസുകൾ, 555 പാസ്പോർട്ട് കേന്ദ്രങ്ങൾ, 93 പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ എന്നിവക്ക് പുറമെ 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. സാധാരണ അപേക്ഷകന് 11 ദിവസത്തിനകവും തത്കാൽ അപേക്ഷകന് രണ്ട് ദിവസത്തിനുള്ളിലും പാസ്പോർട്ട് ലഭ്യമാകുമെന്ന് പരിമൾ നദ്വാനി എം.പിയുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. ഇന്ത്യൻ പാസ്പോർട്ടുമായി 16 രാജ്യങ്ങളിൽ വിസ ഇല്ലാതെ പ്രവേശിക്കാം.43 രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസ ഓൺ അറൈവൽ ആയി ലഭിക്കും. ഇന്ത്യൻ പൗരന്മാരുടെ വിദേശ യാത്രകൾ സുഗമമാക്കാൻ കൂടുതൽ രാജ്യങ്ങളിൽ വിസ ഇല്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി പ്രവേശിക്കാൻ കഴിയുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു....

15/03/2021

കൽപ്പറ്റയിൽ ലോറി ഇടിച്ച് കെട്ടിടം വീഴുന്ന ദൃശ്യങ്ങൾ

പണ്ടേ ഈ മനുഷ്യനെ വലിയ ഇഷ്ടമാണ്. ആത്മീയ ആചാര്യൻ ശ്രീ എം.
05/03/2021

പണ്ടേ ഈ മനുഷ്യനെ വലിയ ഇഷ്ടമാണ്. ആത്മീയ ആചാര്യൻ ശ്രീ എം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ളിക്ക് ദിനാശംസകൾ
26/01/2021

എല്ലാവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ളിക്ക് ദിനാശംസകൾ

26/01/2021

കഴിഞ്ഞ കുറച്ച് വർഷങ്ങളായി അർഹതയുള്ളവരുടെ കൈകളിലേക്കാണ് പത്മ പുരസ്കാരങ്ങൾ എത്തുന്നത്. അതിന് ഇക്കുറിയും മാറ്റമുണ്ടായിട്ടില്ല. എന്നാൽ പത്മ പട്ടികയിൽ പണം കൊടുത്ത് ഇടം പിടിച്ച പ്രാഞ്ചിയേട്ടന്മാരുടെ ഓർമ്മ മാത്രം സൂക്ഷിക്കുന്ന ഒരു കൂട്ടം ആളുകൾക്ക് ഇപ്പോഴും ഇതൊന്നും അംഗീകരിക്കാൻ കഴിയുന്നില്ല. പത്മ ലിസ്റ്റിലെ പലരുടെയും പേരെടുത്ത് ഇദ്ദേഹം ആരാണ് എന്ന് ചോദിക്കുന്ന ചില മാന്യദേഹങ്ങളെ ഇത്തവണയും കണ്ടു. മുൻപ് പത്മ പുരസ്കാരം ലഭിച്ച പൊന്മുടിയിലെ ലക്ഷ്മിക്കുട്ടി അമ്മയെ പുരസ്കാരം ലഭിക്കും മുൻപ് നിങ്ങൾക്ക് അറിയുമായിരുന്നോ? അതു കൊണ്ട് തന്നെ നിങ്ങൾക്ക് അറിയാത്തത് കൊണ്ട് അവർ പുരസ്കാരത്തിന് അർഹയല്ലെന്ന് തീരുമാനിക്കാൻ എന്ത് അവകാശം. ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിൻ്റെ പ്രവർത്തനങ്ങൾ നിങ്ങളിലെത്ര പേർക്ക് അറിയാം.നാഗ്പൂരിൽ നിന്ന് വന്ന സംഘി ഡോക്ടർ എന്നാകും വിമർശിക്കുന്നവർ അറിയുക. എന്നാൽ വയനാട്ടിലെ ആദിവാസികൾക്കും ഡോക്ടറെ അടുത്തറിയുന്നവർക്കും ഡോ.സഗ്ദേവ് ദൈവ തുല്യനാണ്. ഞാൻ ആദ്യം കണ്ട ഡോക്ടറും ഡോ.സഗ് ദേവായിരിക്കും. സിക്കിൾ സെൽ അനീമിയ രോഗം സംബന്ധിച്ച് ഏറെ പഠനം നടന്നിട്ടുള്ളത് ഡോക്ടർ നേതൃത്വം നൽകുന്ന എൻ്റെ നാട്ടിലുള്ള വിവേകാനന്ദ മെഡിക്കൽ മിഷനിലാണ്. അതു കൊണ്ട് തന്നെ നിങ്ങൾക്ക് അറിയാത്ത ആളുടെ പ്രവർത്തനം വിലയിരുത്താൻ ഇറങ്ങി പുറപ്പെടാതിരിക്കുക. രാജ്യത്തിൻ്റെ പരമോന്നത പുരസ്കാരം കച്ചവടക്കാർക്ക് വീതം വെച്ചിരുന്ന കാലം കഴിഞ്ഞു എന്ന യാഥാർത്ഥ്യം ഉൾകൊള്ളുക. തത്കാലം ഇത്രേ പറയാനുള്ളു.

എൻ്റെ പോസ്റ്റ്  വാർത്തയാക്കി THE CUE. നന്ദി മനീഷ് നാരായണൻ.https://www.thecue.in/opinion/2021/01/25/wayanad-elephant-atta...
25/01/2021

എൻ്റെ പോസ്റ്റ് വാർത്തയാക്കി THE CUE. നന്ദി മനീഷ് നാരായണൻ.

https://www.thecue.in/opinion/2021/01/25/wayanad-elephant-attack

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ചത് ഏവരെയും ഞെട്ടിപ്പിച്ച വാർത്തയാണ്......

25/01/2021

ചങ്കിലെ ചൈനക്കാരും, ക്യൂബൻ വാക്സിന് ക്യൂ നിൽക്കുന്നവരും ഇത് കാണില്ല. കണ്ടാലും മിണ്ടില്ല.കൊവിഡ് മഹാമാരിക്കാലത്ത് ലോകത്തിന് തണലായത് ഭാരതമാണ്. ആ കണക്കുകൾ വിശദമായി പറയുന്നൊരു റിപ്പോർട്ട്. 'വസുധൈവ കുടുംബകം' എന്ന സങ്കൽപ്പം എങ്ങിനെ ഭാരതം യാഥാർത്ഥ്യമാക്കുന്നുവെന്ന്.

വയനാട്ടിൽ ആനയുടെ കുത്തേറ്റ് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച പശ്ചാതലത്തിൽ ചില കാര്യങ്ങൾ പങ്ക് വെക്കാമെന്ന് കരുതുന്നു...
24/01/2021

വയനാട്ടിൽ ആനയുടെ കുത്തേറ്റ് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച പശ്ചാതലത്തിൽ ചില കാര്യങ്ങൾ പങ്ക് വെക്കാമെന്ന് കരുതുന്നു. വയനാട്ടിലെ ഒരു പ്രധാന വരുമാനമേഖലയായി ടൂറിസം വികസിച്ചിട്ട് അധികം കാലമായിട്ടില്ല. ഇതിന്‍റെ ഗുണഫലം ലഭിക്കുന്നത് പൂ‍ർണമായും വയനാട്ടുകാർക്കും അല്ല. വൻകിട റിസോർട്ടുകൾ പലതും പുറത്ത് നിന്നുള്ള ഗ്രൂപ്പുകളുടേതാണ്. ഇവിടെ ജോലി ചെയ്യുന്നവർക്കാകട്ടെ വയനാട്ടിലെ വനമേഖലയോ , മൃഗസാന്നിധ്യമോ ഒന്നും അറിയണമെന്നില്ല. കൂണുകൾ പോലെ മുളച്ച് പൊങ്ങിയ പല റിസോർട്ടുകളും, ഹോം സ്റ്റേകളും മതിയായ അനുമതി ഇല്ലാതെ പ്രവ‍ർത്തിക്കുന്നതാണ്. മൃഗങ്ങളെ അടുത്തു എത്തിക്കാൻ ഭക്ഷണം നൽകുന്ന പോലുള്ള കുത്സിത പ്രവർത്തികളിലേർപ്പെടുന്ന റിസോർട്ടുടമകളും കുറവല്ല. വയനാട് താമസ സൗകര്യം വേണമെന്ന് ആവശ്യപ്പെടുന്ന സുഹൃത്തുകളോട് അത്യവശ്യം കൊള്ളാവുന്ന സ്ഥലങ്ങൾ നിർദേശിക്കുമ്പോൾ തന്നെ അതിന്‍റെ റിസ്കുകളും പറയാറുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത മേഖലയിൽ പാറപ്പുറത്ത് ടെന്‍റടിച്ച് താമസ സൗകര്യം കൊടുത്ത് വൻ തുക വാങ്ങി ആളെ പറ്റിക്കുന്ന നിരവധി പേരുണ്ട്.മലയാളികളേക്കാൾ തമിഴ്നാട് , കർണാടക സംസ്ഥാനത്ത് നിന്ന് എത്തുന്നവരാണ് ഇക്കൂട്ടരുടെ തട്ടിപ്പിൽ പെടുന്നത്. കോഴിക്കൂട് പോലെ കെട്ടിടം ഉണ്ടാക്കി വച്ച് തല അറുപ്പൻ പണം വാങ്ങുന്നവരും ഏറെ. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാൻ കൃത്യമായ സംവിധാനം ഇല്ലാത്തതിനാൽ പരാതിപ്പെടാൻ പോലും വഴിയില്ല. അതുകൊണ്ട് തന്നെ റിവ്യൂ കണ്ട് ചാടിപുറപ്പെടും മുൻപ് അനുമതി ഉള്ളതാണോ, സൗകര്യം ഉണ്ടോ , തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വേണം ബുക്ക് ചെയ്യാൻ. കാതടിപ്പിക്കുന്ന ശബ്ദത്തിൽ നാട്ടുകാരെ മുഴുവൻ വെറുപ്പിച്ച് ഇരുചക്രവാഹനവുമായി വനമേഖലയിലൂടെ യാത്ര ചെയ്യാതിരിക്കുക, വനത്തിൽ വാഹനം പാർക്ക് ചെയ്യാതിരിക്കുക, മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക, ചുരം ഉൾപ്പെടെ വാഹന ഗതാഗതം ദുഷ്കരമായ മേഖലയിൽ വാഹനം പാർക്ക് ചെയ്ത് കൂട്ടം കൂടി നിൽക്കരുത്. ഇക്കാര്യങ്ങളൊക്കെ പാലിക്കുന്നത് നന്നായിരിക്കും. വയനാട്ടിലെ ജനങ്ങൾ സൗമ്യരും സഹിഷ്ണുക്കളും ആയതുകൊണ്ട് വിനോദ സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളും സഹിച്ചേക്കുമെങ്കിലും മൃഗങ്ങളുടെ കാര്യത്തിൽ അതുണ്ടാകണമെന്നില്ല.

24/01/2021

വയനാട്ടിൽ ആനയുടെ കുത്തേറ്റ് വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ച പശ്ചാതലത്തിൽ ചില കാര്യങ്ങൾ പങ്ക് വെക്കാമെന്ന് കരുതുന്നു. വയനാട്ടിലെ ഒരു പ്രധാന വരുമാനമേഖലയായി ടൂറിസം വികസിച്ചിട്ട് അധികം കാലമായിട്ടില്ല. ഇതിന്‍റെ ഗുണഫലം ലഭിക്കുന്നത് പൂ‍ർണമായും വയനാട്ടുകാർക്കും അല്ല. വൻകിട റിസോർട്ടുകൾ പലതും പുറത്ത് നിന്നുള്ള ഗ്രൂപ്പുകളുടേതാണ്. ഇവിടെ ജോലി ചെയ്യുന്നവർക്കും വയനാട്ടിലെ വനമേഖലയോ , മൃഗസാന്നിധ്യമോ ഒന്നും അറിയണമെന്നില്ല. കൂണുകൾ പോലെ മുളച്ച് പൊങ്ങിയ പല റിസോർട്ടുകളും, ഹോം സ്റ്റേകളും മതിയായ അനുമതി ഇല്ലാതെ പ്രവ‍ർത്തിക്കുന്നതാണ്. മൃഗങ്ങളെ അടുത്തു എത്തിക്കാൻ ഭക്ഷണം നൽകുന്ന പോലുള്ള കുത്സിത പ്രവർത്തികളിലേർപ്പെടുന്ന റിസോർട്ടുടമകളും കുറവല്ല. വയനാട് താമസ സൗകര്യം വേണമെന്ന് ആവശ്യപ്പെടുന്ന സുഹൃത്തുകളോട് അത്യവശ്യം കൊള്ളാവുന്ന സ്ഥലങ്ങൾ നിർദേശിക്കുമ്പോൾ തന്നെ അതിന്‍റെ റിസ്കുകളും പറയാറുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത മേഖലയിൽ പാറപ്പുറത്ത് ടെന്‍റടിച്ച് താമസ സൗകര്യം കൊടുത്ത് വൻ തുക വാങ്ങി ആളെ പറ്റിക്കുന്ന നിരവധി പേരുണ്ട്.മലയാളികളേക്കാൾ തമിഴ്നാട് , കർണാടക സംസ്ഥാനത്ത് നിന്ന് എത്തുന്നവരാണ് ഇക്കൂട്ടരുടെ തട്ടിപ്പിൽ പെടുന്നത്. കോഴിക്കൂട് പോലെ കെട്ടിടം ഉണ്ടാക്കി വച്ച് തല അറുപ്പൻ പണം വാങ്ങുന്നവരും ഏറെ. ഇക്കാര്യങ്ങളൊന്നും പരിശോധിക്കാൻ കൃത്യമായ സംവിധാനം ഇല്ലാത്തതിനാൽ പരാതിപ്പെടാൻ പോലും വഴിയില്ല. അതുകൊണ്ട് തന്നെ റിവ്യൂ കണ്ട് ചാടിപുറപ്പെടും മുൻപ് അനുമതി ഉള്ളതാണോ, സൗകര്യം ഉണ്ടോ , തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വേണം ബുക്ക് ചെയ്യാൻ. കാതടിപ്പിക്കുന്ന ശബ്ദത്തിൽ നാട്ടുകാരെ മുഴുവൻ വെറുപ്പിച്ച് ഇരുചക്രവാഹനവുമായി വനമേഖലയിലൂടെ യാത്ര ചെയ്യാതിരിക്കുക, വനത്തിൽ വാഹനം പാർക്ക് ചെയ്യാതിരിക്കുക, മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നത് ഒഴിവാക്കുക, ചുരം ഉൾപ്പെടെ വാഹന ഗതാഗതം ദുഷ്കരമായ മേഖലയിൽ വാഹനം പാർക്ക് ചെയ്ത് കൂട്ടം കൂടി നിൽക്കരുത്. വയനാട്ടിലെ ജനങ്ങൾ സൗമ്യരും സഹിഷ്ണുക്കളും ആയതുകൊണ്ട് വിനോദ സഞ്ചാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളും സഹിച്ചേക്കുമെങ്കിലും മൃഗങ്ങളുടെ കാര്യത്തിൽ അതുണ്ടാകണമെന്നില്ല.

Address


Website

Alerts

Be the first to know and let us send you an email when Syam Kumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share