Deepika Friends Club Kaduthuruthy DFC

  • Home
  • Deepika Friends Club Kaduthuruthy DFC

Deepika Friends Club Kaduthuruthy DFC Deepika, a Malayalam language newspaper, is one of the oldest newspapers published in India. Started

തെളിവുശേഖരണം ഇങ്ങനെയെങ്കിൽ നീതിനിർവഹണം എങ്ങനെ?രോ​ഗി​യും വൃ​ദ്ധ​നു​മാ​യി​രു​ന്ന ഫാ. ​സ്റ്റാ​ൻ സാ​മി​യെ മാ​വോ​യി​സ്റ്റ്ബ...
18/12/2022

തെളിവുശേഖരണം ഇങ്ങനെയെങ്കിൽ നീതിനിർവഹണം എങ്ങനെ?

രോ​ഗി​യും വൃ​ദ്ധ​നു​മാ​യി​രു​ന്ന ഫാ. ​സ്റ്റാ​ൻ സാ​മി​യെ മാ​വോ​യി​സ്റ്റ്ബ​ന്ധം ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. ജ​യി​ൽ​ശി​ക്ഷ​യി​ൽ ഏ​റെ യാ​ത​ന​ക​ൾ സ​ഹി​ച്ച് 2021 ജൂ​ലൈ അ​ഞ്ചി​ന് അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു. താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും ത​നി​ക്കെ​തി​രേ​യു​ള്ള പ്ര​സ്താ​വ​ന​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​പേ​ക്ഷ​ക​ൾ തി​ര​സ്ക​രി​ക്ക​പ്പെ​ട്ടു. പാ​ർ​ക്കി​ൻ​സ​ണ്‍സ് രോ​ഗ​ബാ​ധി​ത​നും 83 കാ​ര​നു​മാ​യി​രു​ന്ന ഫാ. ​സ്റ്റാ​ൻ സാ​മി വെ​ള്ളം​കു​ടി​ക്കു​ന്ന​തി​ന് ഒ​രു സി​പ്പ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലും കു​റേ​ക്കാ​ല​ത്തേ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ട്ടു. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ടാ​തെ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന സ്റ്റാ​ൻ സാ​മി​യോ​ടു ദ​യ​കാ​ണി​ക്ക​ണ​മെ​ന്നു ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് അ​ഭ്യ​ർ​ഥ​ന​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​ദ്ദേ​ഹ​ത്തോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ യാ​തൊ​രു​ മാ​റ്റ​വു​മു​ണ്ടാ​യി​ല്ല.

ആ​ദി​വാ​സി​ക​ളു​ടെ മാ​നു​ഷി​ക അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വി​തം ഹോ​മി​ച്ച ഫാ. ​സ്റ്റാ​ൻ സാ​മി​ക്ക് ത​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ​യി​ൽ യാ​തൊ​രു മാ​നു​ഷി​ക​പ​രി​ഗ​ണ​ന​യും ല​ഭി​ക്കാ​തെ ഈ ​ലോ​ക​ത്തി​ൽ​നി​ന്ന് വി​ട​വാ​ങ്ങേ​ണ്ടി​വ​ന്നു. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ഉ​ന്ന​യി​ക്ക​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​മാ​യി​രു​ന്നെ​ന്നും മാ​വോ​യി​സ്റ്റ് നേ​താ​ക്ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സ്ഥാ​പി​ക്കാ​ൻ കൃ​ത്രി​മ​മാ​യ ഇ​ല​ക്‌ട്രോ​ണി​ക് തെ​ളി​വു​ക​ൾ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ബോ​സ്റ്റ​ണി​ലെ ആ​ഴ്സ​ണ​ൽ ക​ണ്‍സ​ൾ​ട്ടിം​ഗ് ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​ത്.

നി​ര​പ​രാ​ധി​യാ​യ ഒ​രു മ​നു​ഷ്യ​സ്നേ​ഹി​യോ​ട് ഒ​രു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ സ​മീ​പ​നം ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഈ ​രാ​ജ്യ​ത്ത് എ​ങ്ങ​നെ നീ​തി​നി​ർ​വ​ഹ​ണം സാ​ധ്യ​മാ​കും? പു​റം​ലോ​കം അ​റി​യാ​തെ എ​ത്ര​യോ നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ജ​യി​ലു​ക​ളി​ൽ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടാ​വും!

ക​രു​തി​ക്കൂ​ട്ടി​യു​ള്ള കു​റ്റാ​രോ​പ​ണം

ഫാ. ​സ്റ്റാ​ൻ സാ​മി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളും അ​വ​യ്ക്കു തെ​ളി​വു​ണ്ടാ​ക്ക​ലും കേ​വ​ലം യാ​ദൃ​ച്ഛി​ക​മെ​ന്നോ ശ്ര​ദ്ധ​ക്കു​റ​വു​കൊ​ണ്ടു സം​ഭ​വി​ച്ച​താ​ണെ​ന്നോ ക​രു​താ​ൻ വയ്യ. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ​തു സ​ത്യ​മെ​ങ്കി​ൽ അ​വ മ​ന​സ്സാ​ക്ഷി​ക്കു​ നി​ര​ക്കാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ്. മാ​വോ​യി​സ്റ്റു​ക​ളു​മാ​യി സ്റ്റാ​ൻ സാ​മി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി വ്യാ​ജ​ത്തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ത്തു​ക​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. 2014 മു​ത​ൽ നാ​ല​ഞ്ചു​വ​ർ​ഷ​ക്കാ​ലം ഫാ. ​സ്റ്റാ​ൻ സാ​മി​യു​ടെ കന്പ്യൂ​ട്ട​ർ ഹാ​ക്ക് ചെ​യ്ത് മാ​വോ​യി​സ്റ്റു​ക​ൾ എ​ഴു​തി​യ​താ​യി മു​ദ്ര​കു​ത്ത​പ്പെ​ട്ട ക​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ൾ കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച് സ്റ്റാ​ൻ സാ​മി​ക്കെ​തി​രാ​യ തെ​ളി​വു​ക​ളാ​യി എ​ൻഐ​എ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​തെ​ങ്കി​ൽ ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ എ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്ക​ണം? അ​തൊ​രു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​കു​ന്പോ​ൾ അ​തി​ന്‍റെ ഭീ​ക​ര​ത എ​ത്ര​യോ വ​ലു​താ​ണ്!

നി​ര​പ​രാ​ധി​ക​ളെ ഇ​പ്ര​കാ​രം ക​രു​തി​ക്കൂ​ട്ടി കു​റ്റ​വാ​ളി​ക​ളാ​ക്കി ശി​ക്ഷി​ക്കു​ന്ന​ത് വി​വി​ധ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കാം. ഫാ. ​സ്റ്റാ​ൻ സാ​മി​യുടേതുപോലുള്ള അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ​യും വി​മോ​ച​ന​ത്തി​നും ക്ഷേ​മ​ത്തി​നും​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലാ​യി​രി​ക്കാം. ആ​ദി​വാ​സി​ക​ൾ അ​വ​കാ​ശ​ബോ​ധ​മു​ള്ള​വ​രാ​യി വ​ള​ർ​ന്നു പു​രോ​ഗ​മി​ക്കു​ന്ന​ത് അ​വ​രെ ചൂ​ഷ​ണം​ചെ​യ്തു മു​ത​ലാ​ക്കു​ന്ന​വ​രു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​ത്തീ​രു​മെ​ന്ന ചി​ന്ത​യാ​കാം. സ​മ​ത്വം, സ്വാ​ത​ന്ത്ര്യം, സാ​ഹോ​ദ​ര്യം എ​ന്നൊ​ക്കെ പൊ​തു​വേ​ദി​ക​ളി​ലും ലോ​ക​ത്തി​ന്‍റെ മു​ൻ​പി​ലും കൊ​ട്ടി​ഘോ​ഷി​ക്കു​ന്പോ​ഴും അ​വ​യ്ക്കെ​ല്ലാം വി​രു​ദ്ധ​മാ​യ മ​നോ​ഭാ​വ​വും തി​ക്താ​നു​ഭ​വ​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും കൊ​ടി​കു​ത്തി വാ​ഴു​ന്ന ഒ​രു രാ​ജ്യ​മാ​ണ് ഇ​ന്ത്യ എ​ന്ന​തു വെ​ളി​ച്ച​ത്തു​വ​രു​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് രു​ചി​ക​ര​മാ​യി​രി​ക്ക​യി​ല്ല. അ​വ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​രു​ന്ന​വ​രെ ശ​ത്രു​ക്ക​ളോ രാ​ജ്യ​ദ്രോ​ഹി​കളോ ആയി മു​ദ്ര​കു​ത്തി​യെ​ന്നു​വ​രാം. ജാ​തി​ചി​ന്ത​യു​ടെ ഫ​ല​മാ​യി മേ​ൽ​ജാ​തി​ക്കാ​രി​ൽ​നി​ന്നു കീ​ഴ്ജാ​തി​ക്കാ​ർ​ക്കു പീ​ഡ​ന​ങ്ങ​ളും വി​വേ​ച​ന​വും സ​ഹി​ക്കേ​ണ്ടി​വ​രു​ന്ന സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​തി​ന്‍റെ വാ​ർ​ത്ത​ക​ൾ ഇ​ട​ക്കി​ടെ കേ​ൾ​ക്കേ​ണ്ടി​വ​രു​ന്ന​വ​രാ​ണ് ന​മ്മ​ൾ.

ജാ​ർ​ഖ​ണ്ഡി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു നീ​തി​ ല​ഭി​ക്കാ​ൻ​വേ​ണ്ടി പോ​രാ​ടി എ​ന്ന​താ​ണ് ഫാ. ​സ്റ്റാ​ൻ സാ​മി​യെ കൊ​ടും​ഭീ​ക​ര​നാ​യി ചി​ത്രീ​ക​രി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​പ്ര​കാ​ര​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​പേ​രി​ൽ നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തി​നു ഭൂ​ഷ​ണ​മ​ല്ല. ഫാ. ​സ്റ്റാ​ൻ സാ​മി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ദ്ദേ​ഹ​ത്തോ​ടു​കാ​ണി​ച്ച മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ അ​തി​ക്ര​മ​ത്തി​ന്‍റെ​മേ​ൽ എ​ന്തു ന​ട​പ​ടി​ക​ളാ​കും ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ക? എ​ൻഐഎ അ​ദ്ദേ​ഹ​ത്തോ​ടു ചെ​യ്ത​ത് ക​രു​തി​ക്കൂ​ട്ടി​യു​ള്ള കൊ​ല​പാ​ത​ക​ത്തി​നു സ​മാ​ന​മാ​യ ഒ​ന്നാ​ണ്. അ​തും സ​ത്യാ​ന്വേ​ഷ​ണ​ലേ​ബ​ലി​ൽ ഒ​രു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്പോ​ൾ, സാ​ധാ​ര​ണ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന കൊ​ടും​ഭീ​ക​ര​ത എ​ന്നു​വേ​ണം വി​ളി​ക്കാ​ൻ. ഇ​ത്ത​രം ചെ​യ്തി​ക​ൾ​ക്കെ​തി​രേ ഇ​ന്ത്യ​യു​ടെ മ​നഃ​സാ​ക്ഷി ഉ​ണ​രു​മോ? ഭ​ര​ണാ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്കു​മോ? സ​ത്യ​ത്തി​നും നീ​തി​ക്കും​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​ർ ഒ​രു​മി​ക്കു​മോ?

14/12/2022
🎓🎓മെഡിക്കൽ- എൻജിനീയറിംഗ് എൻട്രൻസ് കോച്ചിംഗ്🎓🎓കടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ...
10/12/2022

🎓🎓മെഡിക്കൽ- എൻജിനീയറിംഗ് എൻട്രൻസ് കോച്ചിംഗ്🎓🎓

കടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) പാലാ രൂപതയുടെ നേതൃത്വത്തിലുള്ള ലൂമെൻ സ്റ്റഡി സെന്ററിന്റെയും (LSC) അഭിമുഖ്യത്തിൽ മെഡിക്കൽ- എൻജിനീയറിങ് എൻട്രൻസ് കോച്ചിംഗ് ആരംഭിക്കുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസ് പരിശീലനം ഇവിടെ നൽകുന്നു.മെഡിക്കൽ - എൻജിനീയറിംഗ് മേഖലകളിലെ ഏറ്റവും വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. ജനുവരി മാസം ആദ്യ ആഴ്ച്ച മുതൽ കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സുകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9747583024, 9447290753

Again johnson poovanthuruthu👌🏻👌🏻സത്യങ്ങൾ വിളിച്ചു പറയാൻ ഇപ്പോഴും ദീപിക മാത്രം...അതെ നസ്രാണിദീപിക
09/12/2022

Again johnson poovanthuruthu👌🏻👌🏻
സത്യങ്ങൾ വിളിച്ചു പറയാൻ ഇപ്പോഴും ദീപിക മാത്രം...
അതെ നസ്രാണിദീപിക

കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണംകടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മ...
06/12/2022

കോഴ്സ് സർട്ടിഫിക്കറ്റുകളുടെ വിതരണം

കടുത്തുരുത്തി താഴത്തുപള്ളിയുടെ നേതൃത്വത്തിലുള്ള മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) SBI - റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (RSETI) ആഭിമുഖ്യത്തിൽ നടത്തിയ സംരംഭകത്വ പരിശീലന പദ്ധതിയുടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ബാച്ചിലുള്ളവർക്കുള്ള സർട്ടിഫിക്കറ്റുകൾ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായിൽ വിതരണം ചെയ്തു. സിറിൽ, ലത, മജീഷ്, ജോയ്മോൻ എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി.

♦️ വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ ♦️✍🏻️ ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടംകേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​...
25/11/2022

♦️ വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ ♦️

✍🏻️ ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

കേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന​​​സ​​​മി​​​തി (SCERT) സ്കൂ​​​ൾ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കു​​​ന്പോ​​​ൾ അ​​​വ ത​​​യാ​​​റാ​​​ക്കി​​​യ​​​വ​​​രു​​​ടെ ഉ​​​ദ്ദേ​​​ശ​​​്യശു​​​ദ്ധി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​കു​​​ന്നു. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ​​​മി​​​തി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​. ​​ജെ. ​പ്ര​​​സാ​​​ദ് കു​​​ട്ടി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​ണ്ട് ആ​​​രം​​​ഭ​​​ത്തി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​ത്ത് വ​​​ള​​​രെ മ​​​നോ​​​ഹ​​​ര​​​വും അ​​​ർ​​​ഥ​​​സ​​​ന്പു​​​ഷ്ട​​​വു​​​മാ​​​ണ്.

സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ശാ​​​സ്ത്രീ​​​യ ​​​മ​​​നോ​​​ഭാ​​​വ​​​വും ജീ​​​വി​​​ത​​​മൂ​​​ല്യ​​​ങ്ങ​​​ളും വി​​​ശാ​​​ല​​​വീ​​​ക്ഷ​​​ണ​​​വും സാ​​​ധ്യ​​​മാ​​​ക​​​ണ​​​മെ​​​ന്ന​​​തും ക​​​ത്തി​​​ൽ എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ന്നു. വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കാ​​​നും സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റാ​​​നും എ​​​ല്ലാ ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളോ​​​ടും സ​​​മ​​​ഭാ​​​വം പു​​​ല​​​ർ​​​ത്താ​​​നും സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​ പാ​​​ഠ​​​പു​​​സ്ത​​​കം സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു പ​​​റ​​​ഞ്ഞുകൊ​​ണ്ടാ​​ണ് ക​​​ത്ത​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്.

ച​​​രി​​​ത്ര​​​പ​​​ഠ​​​നം ഒ​​​രു സ​​​ത്യാ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ്. അ​​​തി​​​നു​​​വേ​​ണ്ട ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന​​​ ഗു​​​ണം സ​​​ത്യ​​​സ​​​ന്ധ​​​ത​​​യാ​​​ണ്. അ​​​തു തി​​​ക​​​ച്ചും നി​​​ഷ്പ​​​ക്ഷ​​​മാ​​​യി​​​രി​​​ക്ക​​​ണം. ര​​​ച​​​യി​​​താ​​​വി​​​ന്‍റെ​​​യോ ഏ​​​തെ​​​ങ്കി​​​ലും വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യോ ചി​​​ല താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചെ​​​ടു​​​ക്കാ​​​ൻ​​​വേ​​ണ്ടി ച​​​രി​​​ത്ര​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ന്ന​​​ത് ച​​​രി​​​ത്ര​​​ത്തോ​​​ടും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​ടു​​​മു​​​ള്ള വ​​​ഞ്ച​​​ന​​​യാ​​​ണ്. സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും മൂ​​​ല്യ​​​ബോ​​​ധ​​​വും സ്വ​​​ഭാ​​​വ​​​വൈ​​​ശി​​​ഷ്ട്യ​​​വു​​​മു​​​ള്ള ഒ​​​രു ത​​​ല​​​മു​​​റ​​​യെ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​ത് വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​പ്ര​​​മാ​​​ണം​​​ത​​​ന്നെ​​​യാ​​​ണ്. ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​വേ​​ണ്ടി ത​​​യാ​​​റാ​​​ക്കി​​​യ ചി​​​ല പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ച​​​രി​​​ത്ര​​​ത്തി​​​നു ക​​​ള​​​ങ്കം ​​​ചാ​​​ർ​​​ത്തു​​​ന്ന, കു​​​ട്ടി​​​ക​​​ളെ വ​​​ഴി​​​തെ​​​റ്റി​​​ക്കു​​​ന്ന അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​ണ്ടെ​​​ന്നു​​​ള്ള​​​ത് വ​​​ള​​​രെ വ്യ​​​ക്ത​​​മാ​​​ണ്, അ​​​വ തി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​താ​​​ണ്. ചി​​​ല ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​ണ്ടി​​​ക്കാ​​​ണി​​​ക്കാം.

🔸 ഹാ​​​ഗി​​​യാ സോ​​​ഫി​​​യ

ഏ​​​ഴാം​​​ ക്ലാ​​​സി​​​ലെ സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​കം ഒ​​​ന്നാം ഭാ​​​ഗം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത് ഹാ​​​ഗി​​​യാ സോ​​​ഫി​​​യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തോ​​​ടും അ​​​തി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചെ​​​റി​​​യ വി​​​വ​​​ര​​​ണ​​​ത്തോ​​​ടും​​​കൂ​​​ടി​​​യാ​​​ണ്. ലോ​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന സ്മാ​​​ര​​​ക​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണ് ഹാ​​​ഗി​​​യാ സോ​​​ഫി​​​യാ എ​​​ന്നും ആറാം നൂ​​​റ്റാ​​ണ്ടി​​​ലാ​​​ണ​​​ത് പ​​​ണി​​​യ​​​പ്പെ​​​ട്ട​​​തെ​​​ന്നും ഇ​​​പ്പോ​​​ഴ​​​ത് ഒ​​​രു ച​​​രി​​​ത്ര​​​മ്യൂ​​​സി​​​യ​​​മാ​​​യി തു​​​ർ​​​ക്കി​​​യി​​​ൽ സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്നു​​​മാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഹാ​​​ഗി​​​യാ സോ​​​ഫി​​​യ​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ​​​ ച​​​രി​​​ത്രം ഇ​​​വി​​​ടെ ത​​​മ​​​സ്ക​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. എഡി 360ൽ ​​​നി​​​ർ​​​മി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ശ​​​സ്ത​​​മാ​​​യ ഒ​​​രു ക്രൈ​​​സ്ത​​​വ ദേ​​​വാ​​​ല​​​യ​​​മാ​​​യി​​​രു​​​ന്നു ഹാ​​​ഗി​​​യാ സോ​​​ഫി​​​യ. നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ര​​​യാ​​​യ ഈ ​​​ദേ​​​വാ​​​ല​​​യം ജ​​​സ്റ്റീ​​​നി​​​യ​​​ൻ ച​​​ക്ര​​​വ​​​ർ​​​ത്തി 537ൽ ​​​പു​​​തു​​​ക്കിപ്പ​​​ണി​​​തു. 1453ൽ ​​​ഓ​​​ട്ടോ​​​മ​​​ൻ സു​​​ൽ​​​ത്താ​​​ൻ കോ​​​ണ്‍സ്റ്റാ​​​ന്‍റി​​​നോ​​​പ്പി​​​ളും അ​​​തോ​​​ടൊ​​​പ്പം ഹാ​​​ഗി​​​യാ സോ​​​ഫി​​​യ​​​യും ആ​​​ക്ര​​​മി​​​ച്ചു കീ​​​ഴ​​​ട​​​ക്കി ദേ​​​വാ​​​ല​​​യം കൊ​​​ള്ള​​​യ​​​ടി​​​ച്ചു. പു​​​രാ​​​ത​​​ന​​​മാ​​​യ ഈ ​​​ക്രി​​​സ്തീ​​​യ പ​​​ള്ളി​​​യെ മു​​​സ്‌​​ലിം​​​ പ​​​ള്ളി​​​യാ​​​ക്കി മാ​​​റ്റി. 1935ൽ ​​​അ​​​ന്ന​​​ത്തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ഹാ​​​ഗി​​​യാ സോ​​​ഫി​​​യ​​​യെ മ്യൂ​​​സി​​​യ​​​മാ​​​ക്കി. വീ​​ണ്ടും ​ഹാ​​​ഗി​​​യാ സോ​​​ഫി​​​യ മോ​​​സ്കാ​​​ക്കി മാ​​​റ്റു​​​മെ​​​ന്ന് 2018 മാ​​​ർ​​​ച്ച് 31ന് ​​​തു​​​ർ​​​ക്കി​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ പ്രഖ്യാപി​​​ച്ചു. ലോ​​​ക​​​വ്യാ​​​പ​​​ക​​​മാ​​​യു​​ണ്ടാ​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ച്ചും ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ക്രൈ​​​സ്ത​​​വ​​​ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ മ​​​ത​​​വി​​​കാ​​​ര​​​ങ്ങ​​​ളെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തി​​​യും അ​​​ദ്ദേ​​​ഹം പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തി.

പു​​​രാ​​​ത​​​ന​​​പ്ര​​​സി​​​ദ്ധ​​​വും കോ​​​ണ്‍സ്റ്റാ​​​ന്‍റി​​​നോ​​​പ്പി​​​ൾ പാ​​​ത്രി​​​യാ​​​ർ​​​ക്കീ​​​സി​​​ന്‍റെ ആ​​​സ്ഥാ​​​ന​​​വു​​​മാ​​​യി​​​രു​​​ന്ന ഹാ​​​ഗി​​​യാ സോ​​​ഫി​​​യ ഒ​​​രു ക്രൈ​​​സ്ത​​​വ​​​ദേ​​​വാ​​​ല​​​യമാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു​​​ള്ള വ​​​സ്തു​​​ത​​​പോ​​​ലും മ​​​റ​​​ച്ചു​​​വച്ചു​​​കൊ​​ണ്ട്, അ​​​തൊ​​​രു ച​​​രി​​​ത്ര​​​മ്യൂ​​​സി​​​യ​​​മാ​​​ണെ​​​ന്നു​​​ മാ​​​ത്രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പി​​​ന്നി​​​ലെ ല​​​ക്ഷ്യ​​​മെ​​​ന്ത്?

🔸 തെ​​​റ്റിദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന അ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ

വി​​​വി​​​ധ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ൾ ഒ​​​രു​​​മി​​​ച്ചി​​​രു​​​ന്നു പ​​​ഠി​​​ക്കേ​​ണ്ട പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ വ​​​ർ​​​ഗീ​​​യ​​​ത​​​യോ മ​​​ത​​​വി​​​ദ്വേ​​​ഷ​​​മോ ഉ​​​ള​​​വാ​​​ക്കു​​​ന്ന പാ​​​ഠാ​​​വ​​​ത​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. നി​​​ഷ്പ​​​ക്ഷ​​​ത​​​യും സ​​​ത്യ​​​സ​​​ന്ധ​​​ത​​​യും കൈ​​​വെ​​​ടി​​​ഞ്ഞ് ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു മ​​​ത​​​ത്തെ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്ന​​​തും മ​​​റ്റൊ​​​രു മ​​​ത​​​ത്തി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്ന​​​തും മ​​​ത​​​പ​​​ര​​​മാ​​​യ അ​​​സ​​​ഹി​​​ഷ്ണു​​​ത​​​യാ​​​ണ് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ലോ​​​ക​​​ച​​​രി​​​ത്ര​​​ത്തി​​​ലെ പ്ര​​​മേ​​​യ​​​ങ്ങ​​​ൾ എ​​​ന്ന പ​​തി​​നൊ​​ന്നാം ക്ലാ​​സ് ച​​​രി​​​ത്ര​​​പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ൽ ‘​മ​​​ധ്യ​​​ ഇ​​​സ്‌​​ലാ​​​മി​​​ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ’ എ​​​ന്ന ഭാ​​​ഗം മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ​​​തി​​​ന് ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്. ലോ​​​കപു​​​രോ​​​ഗ​​​തി മു​​​ഴു​​​വ​​​ൻ ഇ​​​സ്‌​​ലാ​​​മി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​യാ​​​ണെ​​​ന്നു സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ച​​​രി​​​ത്ര​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ പ്ര​​​ക​​​ട​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, യു​​​റോ​​​പ്പി​​​ന്‍റെ ക്രി​​​സ്തീ​​​യ അ​​​ടി​​​ത്ത​​​റ​​​യാ​​​ണ് ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നും വി​​​ദ്യാ​​​ഭ്യാ​​​സ​​​ പു​​​രോ​​​ഗ​​​തി​​​ക്കും ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​നും വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​ത് എ​​​ന്ന​​​ത് ച​​​രി​​​ത്രം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ​​​ത്യ​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യം പാ​​​ഠ​​​പു​​​സ്ത​​​ക​​​ ര​​​ച​​​യി​​​താ​​​വ് ത​​​മ​​​സ്ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ക്രി​​​സ്തു​​​മ​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നി​​​ട​​​ത്ത് അ​​​തി​​​ൽ പോ​​​രാ​​​യ്മ​​​ക​​​ൾ ഉ​​​ണ്ടെ​​ന്നു ​സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് താ​​ത്പ​​​ര്യം. കൂ​​​ടാ​​​തെ പ​​​ല​​​യി​​​ട​​​ത്തും ഇ​​​സ്‌​​ലാ​​​മി​​​ക മ​​​ത​​​പ​​​ഠ​​​ന​​​ഭാ​​​ഗ​​​ങ്ങ​​​ൾ അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ചേ​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രി​​​ക്കു​​​ന്നു. ക്രൈ​​​സ്ത​​​വ, ഹൈ​​​ന്ദ​​​വ സം​​​സ്കാ​​​ര​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ച് വി​​​വ​​​രി​​​ക്കു​​​ന്നി​​​ട​​​ത്ത് മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നും​​​ത​​​ന്നെ പ​​​റ​​​യു​​​ന്നു​​​മി​​​ല്ല.

‘അ​​​റ​​​ബി​​​ക​​​ൾ​​​ക്ക് അ​​​ല്ലാ​​​ഹു​​​വെ​​​ന്ന പ​​​ര​​​മോ​​​ന്ന​​​ത ദൈ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ധാ​​​ര​​​ണ​​​യു​​ണ്ടാ​​​യ​​​ത് അ​​​വ​​​ർ​​​ക്കി​​​ട​​​യി​​​ൽ ജീ​​​വി​​​ച്ചി​​​രു​​​ന്ന ജൂ​​​ത, ക്രി​​​സ്തീ​​​യ ഗോ​​​ത്ര​​​ങ്ങ​​​ളു​​​ടെ സ്വാ​​​ധീ​​​ന​​​ത്താ​​​ലാ​​​വ​​​ണം’ എ​​​ന്ന പ്ര​​​സ്താ​​​വ​​​ന (പേ​​​ജ്-85) തെ​​​റ്റിദ്ധാ​​​ര​​​ണ ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. കാ​​​ര​​​ണം, അ​​​ല്ലാ​​​ഹു എ​​​ന്ന ഒ​​​രു ദൈ​​​വം ജൂ​​​ത​​​ർ​​​ക്കോ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കോ ഇ​​​ല്ല. മു​​​ഹ​​​മ്മ​​​ദും കൂ​​​ട്ട​​​രും ചേ​​​ർ​​​ന്ന് ഇ​​​സ്‌​​ലാ​​​മി​​​ക​​​രാ​​​ഷ്‌​​ട്രം സ്ഥാ​​​പി​​​ച്ച​​​തി​​​നെ​​​പ്പ​​​റ്റി പ​​​റ​​​യു​​​ന്നു​​ണ്ട്; എ​​​ന്നാ​​​ൽ അ​​​തി​​​നു​​​വേ​​ണ്ടി ന​​​ട​​​ത്തി​​​യ വ​​​ലി​​​യ ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല. ഇ​​​സ്‌​​ലാ​​​മി​​​ക ഏ​​​കാ​​​ധി​​​പ​​​ത്യ​​​ത്തി​​​നെ​​​തി​​​രേ ഉ​​ണ്ടാ​​​യ മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളെ ക​​​ലാ​​​പ​​​ങ്ങ​​​ളാ​​​യി​​​ട്ടാ​​​ണ് ചി​​​ത്രീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

♦️ കു​​​രി​​​ശു​​​യു​​​ദ്ധ​​​ങ്ങ​​​ൾ

മു​​​സ്‌​​ലിം​​ക​​ൾ​​​ക്കെ​​​തി​​​രേ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണം എ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് കു​​​രി​​​ശു​​​യു​​​ദ്ധ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്ക് ഏ​​​റ്റ​​​വും പു​​​ണ്യ​​​പ്പെ​​​ട്ട​​​തും ക്രി​​​സ്തീ​​​യവി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പി​​​ള്ള​​​ത്തൊ​​​ട്ടി​​​ലു​​​മാ​​​യ ഓ​​​ർ​​​ശ്‌ലേ​​​മും മ​​​റ്റു വി​​​ശു​​​ദ്ധ​​​ സ്ഥ​​​ല​​​ങ്ങ​​​ളും മു​​​സ്‌​​ലിം​​ക​​​ൾ കീ​​​ഴ​​​ട​​​ക്കി​​​യ​​​പ്പോ​​​ൾ, അ​​​വ വീ​​ണ്ടെ​​ടു​​​ക്കാ​​​നു​​​ള്ള പ​​​രി​​​ശ്ര​​​മ​​​മാ​​​യി​​​രു​​​ന്നു കു​​​രി​​​ശു​​​യു​​​ദ്ധ​​​ങ്ങ​​​ൾ. അ​​​വ പ്ര​​​തി​​​രോ​​​ധ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു പ​​​റ​​​യാം. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ കേ​​​വ​​​ലം ക​​​ട​​​ന്നാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​യി കു​​​രി​​​ശു​​​യു​​​ദ്ധ​​​ങ്ങ​​​ളെ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ച​​​രി​​​ത്ര​​​ത്തോ​​​ടു​​​ള്ള സ​​​ത്യ​​​വി​​​രു​​​ദ്ധ സ​​​മീ​​​പ​​​ന​​​മാ​​​ണ്.

പതിനൊ​​ന്നി​​ലെ 104 ​മു​​​ത​​​ലു​​​ള്ള ഏ​​​താ​​​നും പേ​​​ജു​​​ക​​​ൾ മു​​​സ്‌​​ലിം​​ക​​​ളു​​​ടെ മ​​​ത​​​ഗ്ര​​​ന്ഥ​​​മാ​​​യ ഖു​​​റാ​​​നെ​​​ക്കു​​​റി​​​ച്ചും ഇ​​​സ്‌​​ലാം​​​ മ​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​മാ​​​ണ്. ആ​​​ദ്യ​​​കാ​​​ല​​​ മു​​​സ്‌​​ലിം​​ക​​​ളു​​​ടെ സ്വ​​​ഭാ​​​വം ഉ​​ണ്ടാ​​യി​​​രി​​​ക്ക​​​യും പ്ര​​​വാ​​​ച​​​ക​​​നാ​​​യ മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ പാ​​​ത​​​ക​​​ൾ പി​​​ന്തു​​​ട​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന ആ​​​ളി​​​നെ​​​യാ​​​ണ് മാ​​​തൃ​​​കാ​​​ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​സ്‌​​ലാം​​​ മ​​​ത​​​പ​​​ഠ​​​ന​​​ ക്ലാ​​​സി​​​ലെ പാ​​​ഠ​​​പു​​​സ്ത​​​കം ​​​പോ​​​ലെ​​​യാ​​​ണ് ഈ ​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം. മ​​​റ്റു മ​​​ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചോ മ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചോ ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള വി​​​വ​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ ഖു​​​റാ​​​നെ​​​യും ഇ​​​സ്‌​​ലാ​​​മി​​​നെ​​​യും മാ​​​ത്രം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​ത് ഒ​​​രു പൊ​​​തു​​​പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​നു ചേ​​​ർ​​​ന്ന​​​ത​​​ല്ല.

♦️ ക്രൈ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​ മ​​​നോ​​​ഭാ​​​വം

ക്രൈ​​​സ്ത​​​വ​​​ വി​​​രു​​​ദ്ധ​​​മ​​​നോ​​​ഭാ​​​വം പ​​​ല പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും നി​​​ഴ​​​ലി​​​ക്കു​​​ന്ന​​​താ​​​യി തോ​​​ന്നു​​​ന്നു. ക്രി​​​സ്തു​​​മ​​​ത​​​ത്തോ​​​ട് കു​​​ട്ടി​​​ക​​​ളി​​​ൽ അ​​​സ്വീ​​​കാ​​​ര്യ​​​ത സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണോ ല​​​ക്ഷ്യ​​​മെ​​​ന്ന് സം​​​ശ​​​യം ഉ​​​ള​​​വാ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് ഈ ​​​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. ‘ത​​​ന്‍റെ മാ​​​താ​​​വി​​​നെ പി​​​താ​​​വ് സ്ഥി​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും താ​​​ൻ വ​​​ള​​​ർ​​​ന്നു​​​വ​​​ന്ന ആ ​​​ന​​​ഗ​​​ര​​​ത്തി​​​ലെ മി​​​ക്ക​​​ സ്ത്രീ​​​ക​​​ൾ​​​ക്കും ഈ ​​​അ​​​വ​​​സ്ഥ ഉ​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും.... ക​​​ത്തോ​​​ലി​​​ക്കാ​ ബി​​​ഷ​​​പ് സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​ണ്ട്’ എ​​​ന്ന പ്ര​​​സ്താ​​​വ​​​ന (പേ​​​ജ് 69) ക​​​ത്തോ​​​ലി​​​ക്ക​​​രു​​​ടെ ഇ​​​ട​​​യി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള സ്ത്രീ​​​പീ​​​ഡ​​​നം സ​​​ർ​​​വ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു എ​​​ന്ന പ്ര​​​തീ​​​തി​​​യാ​​​ണ് ജ​​​നി​​​പ്പി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ വ​​​സ്തു​​​ത മ​​​റ്റൊ​​ന്നാ​​​ണ്. നാ​​​ലാം ​നൂ​​​റ്റാ​​ണ്ടി​​ൽ സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ ജീ​​​വി​​​ച്ചി​​​രു​​​ന്ന വ​​​ട​​​ക്കേ ആ​​​ഫ്രി​​​ക്ക​​​യി​​​ലെ ആ ​​​പ്ര​​​ദേ​​​ശ​​​ത്ത് ക്രി​​​സ്തു​​​മ​​​തം വ്യാ​​​പി​​​ച്ചി​​​രു​​​ന്നി​​​ല്ല. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പി​​​താ​​​വു​​​ൾ​​​പ്പെ​​​ടെ ഭൂ​​​രി​​​പ​​​ക്ഷം​ പേ​​​രും പേ​​​ഗ​​​ൻ മ​​​ത​​​വി​​​ശ്വാ​​​സി​​​ക​​​ളാ​​​യി​​​രു​​​ന്നു. താ​​​ൻ ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തി​​​നു​ മു​​​ന്പ് നി​​​ല​​​വി​​​ലി​​​രു​​​ന്ന റോ​​​മ​​​ൻ പേ​​​ഗ​​​ൻ ആ​​​ചാ​​​ര പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​ണ് സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​തൊ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ ഒ​​​രു ക​​​ത്തോ​​​ലി​​​ക്കാ​ ബി​​​ഷ​​​പ്പി​​​നെ ഉ​​​ദ്ധ​​​രി​​​ച്ചു​​​കൊ​​ണ്ടു​​ള്ള പ്ര​​​സ്താ​​​വ​​​ന തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു​​​ത​​​ന്നെ​​​യാ​​​ണ്.

‘യു​​​റോ​​​പ്പി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് പോ​​​ഷ​​​കാ​​​ഹാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല, പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​വ​​​ർ​​​ക്ക് പൊ​​​തു​​​വേ സ്ഥാ​​​ന​​​മി​​​ല്ലാ​​​യി​​​രു​​​ന്നു, സ്ത്രീ​​​ധ​​​നം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സ്ത്രീ​​​ക​​​ൾ സ​​​ന്ന്യാ​​​സ​​​ജീ​​​വി​​​തം സ്വീ​​​ക​​​രി​​​ച്ചു’ തു​​​ട​​​ങ്ങി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​നം എ​​​ന്താ​​​ണ്? മ​​​റി​​​ച്ച്, ‘​ഇ​​​സ്‌​​ലാ​​​മി​​​ക ​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​ പ​​​ദ​​​വി ല​​​ഭി​​​ച്ചി​​​രു​​​ന്നു, അ​​​വ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടി അ​​​ധ്യാ​​​പി​​​ക​​​മാ​​​രാ​​​യി’ തു​​​ട​​​ങ്ങി​​​യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ളി​​​ലൂ​​​ടെ ഇ​​​സ്‌​​ലാ​​​മി​​​നെ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടു​​​ന്നു. പ​​​ല ഇ​​​സ്‌​​ലാം ​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ഇ​​​ന്നും മു​​​സ്‌​​ലിം​ സ്ത്രീ​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സ്വാ​​​ത​​​ന്ത്ര്യ​​​നി​​​ഷേ​​​ധ​​​വും പെ​​​ണ്‍കു​​​ട്ടി​​​ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സം നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തും ഏ​​​വ​​​ർ​​​ക്കും അ​​​റി​​​വു​​​ള്ള​​​താ​​​ണ്. ക്രി​​​സ്തീ​​​യ​​​മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​ണ്ടു​​​ വ​​​ള​​​ർ​​​ന്ന യൂ​​​റോ​​​പ്പി​​​ന്‍റെ നാ​​​നാ​​​മു​​​ഖ​​​മാ​​​യ പു​​​രോ​​​ഗ​​​തി​​​ക്കും ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​നും അ​​​തു​​​ കാ​​​ര​​​ണ​​​മാ​​​യി.

‘ഒ​​​ൻപ​​​താം​ ക്ലാ​​​​സി​​​ലെ സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം 1’ എ​​​ന്ന പാ​​​ഠ​​​പു​​​സ്ത​​​ക​​​ത്തി​​​ൽ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​യ നി​​​ര​​​വ​​​ധി വി​​​വ​​​ര​​​ണ​​​ങ്ങ​​​ൾ കാ​​​ണാം. യൂ​​​റോ​​​പ്പി​​​നെ​​​യും ഇ​​​സ്‌​​ലാ​​​മി​​​ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ​​​യും താ​​​ര​​​ത​​​മ്യം ചെ​​​യ്തു​​​കൊ​​ണ്ടു​​​ള്ള ചി​​​ല പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​ണ്ട്. യൂ​​​റോ​​​പ്പി​​​ന്‍റെ മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ളെ കാ​​​ണാ​​​തെ​​​പോ​​​കു​​​ക​​​യും കോ​​​ട്ട​​​ങ്ങ​​​ളെ എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​സ്‌​​ലാ​​​മി​​​ക​ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ചി​​​ല സാ​​​ധാ​​​ര​​​ണ​​​ കാ​​​ര്യ​​​ങ്ങ​​​ൾ​​​പോ​​​ലും പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും കു​​​റ​​​വു​​​ക​​​ളു​​​ടെ​​​ നേ​​​രേ ക​​​ണ്ണ​​​ട​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു.

മ​​​ധ്യ​​​കാ​​​ല ​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​യി ഇ​​​സ്‌​​ലാ​​​മി​​​ക​ വി​​​ജ്ഞാ​​​ന​​​വും മ​​​റ്റും വി​​​വ​​​രി​​​ക്കു​​ന്നു​ണ്ടെ​​ങ്കി​​​ലും യൂ​​​റോ​​​പ്പി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​വി​​​ടെ പ്രാ​​​ധാ​​​ന്യം​​​ കൊ​​​ടു​​​ത്തി​​​രു​​​ന്ന ക്രൈ​​​സ്ത​​​വ​ ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ചും പാ​​​ഠ​​​പു​​​സ്ത​​​കം മൗ​​​നം​​​പാ​​​ലി​​​ക്കു​​​ന്നു. യൂ​​​റോ​​​പ്പി​​​ലെ ആ​​​ദ്യ​​​ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യി​​​രു​​​ന്ന ബൊ​​​ളോ​​​ഞ്ഞാ​​​യെ​​​ക്കു​​​റി​​​ച്ച് പ്ര​​​ത്യേ​​​കി​​​ച്ചൊ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ല; ലോ​​​ക​​​പ്ര​​​സി​​​ദ്ധ​​​ങ്ങ​​​ളാ​​​യ ഓ​​​ക്സ്ഫ​​​ഡ്, കേം​​​ബ്രി​​​ജ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ പേ​​​രു​​​മാ​​​ത്രം പ​​​റ​​​ഞ്ഞു​​​പോ​​​കു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​റ​​​ബി​​​ക​​​ൾ സ്പെ​​​യ്നി​​​ൽ സ്ഥാ​​​പി​​​ച്ച​​​താ​​​യി പ​​​റ​​​യു​​​ന്ന, അ​​​ത്ര അ​​​റി​​​യ​​​പ്പെ​​​ടാ​​​ത്ത കൊ​​​ർ​​​ദോ​​​വ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്നു.

ക​​​ല, സാ​​​ഹി​​​ത്യ, സം​​​ഗീ​​​ത, ശാ​​​സ്ത്രാ​​​ദി ​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ​​​ല്ലാം മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യ യൂ​​​റോ​​​പ്പി​​​നെ തീ​​​ർ​​​ത്തും അ​​​വ​​​ഗ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്നു പാ​​​ഠ​​​പു​​​സ്ത​​​കം ( IX സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്രം I, ​ഭാ​​​ഗം 1, പേ​​​ജ് 32-35 ). എ​​​ല്ലാം​​​ത​​​ന്നെ അ​​​റ​​​ബി​​​ക​​​ളു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​യി വി​​​വ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്നു. മാ​​​ത്ര​​​മ​​​ല്ല, അ​​​റ​​​ബ് സ്വാ​​​ധീ​​​ന​​​ത്തി​​​ലാ​​​ണ് യൂ​​​റോ​​​പ്പി​​​ന് എ​​​ന്തെ​​​ങ്കി​​​ലും നേ​​​ട്ടം ഉ​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​തു​​​പോ​​​ലെ ഇ​​​ന്ത്യാ​​​ ച​​​രി​​​ത്രം, സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​ ച​​​രി​​​ത്രം, ഭ​​​ര​​​ണ​​​ഘ​​​ട​​​ന തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ​​​ വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് നി​​​ഷ്പ​​​ക്ഷ​​​ത​ വെ​​​ടി​​​ഞ്ഞ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള അ​​​പ​​​ഗ്ര​​​ഥ​​​നങ്ങ​​​ൾ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​ര​​​ത്തി​​​നു മ​​​ങ്ങ​​​ലേ​​​ൽ​​പ്പി​​​ക്കു​​​ന്ന​​​തും ല​​​ക്ഷ‍്യ​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വ്യ​​​തി​​​ച​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​ണ്. അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞ വി​​​ക​​​ല​​​മാ​​​യ ഒ​​​രു ച​​​രി​​​ത്ര​​​ബോ​​​ധ​​​മാ​​​ണ് ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ക്ലാ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ​ തെ​​​റ്റു​​​ക​​​ൾ പ​​​ഠി​​​ച്ചി​​​റ​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു​​​ത​​​ന്നെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​നും വി​​​ന​​​യാ​​​കാം.

ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

Nov 24, 2022 Deepika Leader Page Article

Marian Institute of Education & Development (MIED) KaduthuruthyAn Initiative of St Mary's Forane Church Thazhathupally K...
22/11/2022

Marian Institute of Education & Development (MIED) Kaduthuruthy
An Initiative of St Mary's Forane Church Thazhathupally Kaduthuruthy
==================
10 Days Free Certified Entrepreneurship Training Program
സൗജന്യ തൊഴിൽ സംരംഭകത്വ പരിശീലനം
കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) SBI - റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (RSETI) അഭിമുഖ്യത്തിൽ 10 ദിനതൊഴിൽ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. നവംബർ 28 തിങ്കളാഴ്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കും. ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർ 45 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം.

വിവിധ തലങ്ങളിലുള്ള സംരഭകപരിശീലനങ്ങൾ, ബാങ്ക് ലോൺ സാധ്യതകൾ, പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, കാൻഡിൽ മേക്കിങ്, അഗർബതി നിർമ്മാണം, സോപ്പ് പൊടി, ഹാർപിക് നിർമാണം തുടങ്ങിയ വിവിധങ്ങളായ സംരംഭകപരിശീലനപരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ക്ലാസ്സുകളും ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പങ്കെടുക്കുവാൻ സാധിക്കുക. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ: 9656103731 or 9946253507

25/10/2022

ഹിന്ദി കോഴ്സുകളിലേക്കുള്ള പ്രവേശനം

കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ *'പ്രവേശിക', 'രാഷ്ട്രഭാഷ വിശാരദ്', 'രാഷ്ട്രഭാഷ പ്രവീൺ'* തുടങ്ങിയ
കോഴ്സുകളിലേക്ക് 2022-2023 ബാച്ചിലേക്കുള്ള ക്ലാസുകൾ ഒക്ടോബർ ആരംഭിചിരിക്കുന്നു. ഉയർന്ന ജോലി സാധ്യതകളുള്ള ഈ കോഴ്സുകളിലേക്ക് ചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന കോൺടാക്ട് നമ്പറിൽ ഉടൻ തന്നെ വിളിക്കുക.
ഫോൺ :9539890560

അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾകടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)ദക്ഷി...
13/10/2022

അനന്ത ജോലി സാധ്യതകളുമായി ഹിന്ദി അദ്ധ്യാപന കോഴ്സുകൾ

കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പുമെന്റും (MIED)
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി (DBHPS) ചേർന്നുകൊണ്ട് UGC, PSC, ഗവൺമെന്റ് അംഗീകൃത ഹിന്ദി അദ്ധ്യാപന കോഴ്സുകളായ 'പ്രവേശിക', 'രാഷ്ട്രഭാഷ വിശാരദ്', 'രാഷ്ട്രഭാഷ പ്രവീൺ' തുടങ്ങിയ
കോഴ്സുകളിലേക്ക് (2022-2023) ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കുന്നു.

ഹിന്ദി അദ്ധ്യാപനസാദ്ധ്യതകൾ
1. പത്താം ക്ലാസ് പാസ്സായവർക്ക് പ്രവേശികയും, രാഷ്ട്രഭാഷ വിശാരദുകോഴ്സും, K-TET കാറ്റഗറി -4 പാസാകുന്നതു വഴി UP സ്കൂളിൽ ജോലി നേടാം.

2. പ്ലസ് ടുവിനു ഹിന്ദി രണ്ടാം ഭാഷയായി തിരഞ്ഞെടുത്തവർക്ക് രാഷ്ട്രഭാഷ വിശാരദും ഒപ്പം K TET കാറ്റഗറി- 4 പാസ്സാകുന്നതിലൂടെ UP സ്കൂളിൽ ജോലി നേടാവുന്നതാണ്.

3. ബിരുദ വിദ്യാർത്ഥികൾക്ക്‌ പഠനത്തോടൊപ്പം തന്നെ ഈ അദ്ധ്യാപന കോഴ്സുകൾ പാസ്സായി
ഈ മേഖലയിലെ ജോലികൾ ഉറപ്പാക്കാവുന്നതാണ്

4.ഡിഗ്രിക്ക്‌ (BA/BSC) ഹിന്ദി രണ്ടാം ഭാഷയായി പാസായവർക്കു രാഷ്ട്രഭാഷ പ്രവീൺ കോഴ്സും K TET കാറ്റഗറി- 4, പരീക്ഷയുമെഴുതി UP സ്കൂൾ അദ്ധ്യാപിക തസ്തികയിൽ പ്രവേശിക്കാവുന്നതാണ്.

5. രാഷ്ട്രഭാഷാ പ്രവീണും, BEd ന് തത്തുല്യകോഴ്സായ, 'ശിക്ഷാസ്നാതക്' കഴിഞ്ഞവർക്കും K TET കാറ്റഗറി -3 എഴുതി ഹൈസ്കൂൾ അദ്ധ്യാപക തസ്തികയിൽ ജോലിക്ക് പ്രവേശിക്കാം.

ഇനി വരുന്ന വർഷങ്ങളിൽ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ഹിന്ദി അദ്ധ്യാപന ഒഴിവുകൾ ഏറെ കാണുന്നതിനാൽ ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്താം.

മറ്റു അനന്ത സാദ്ധ്യതകൾ

ഇന്ന് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തിവരുന്ന UGC അംഗീകൃത ബിരുദങ്ങൾ നേടുക വഴി കേന്ദ്രസർക്കാരിന്റെ വിവിധ വിഭാഗങ്ങളിൽ ജൂനിയർ ട്രാൻസ്ലേറ്റർ, ഹിന്ദി ഓഫീസർ, വിവിധ ബോർഡുകളിലും, റെയിൽവെയിലും, ബാങ്കുകളിലും ഉന്നത പദവികളും മറ്റും കൈവരിക്കാവുന്നതാണ്.

ക്ലാസുകൾ ഉടൻ തന്നെ ആരംഭിക്കുന്നു. ചേരുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന കോൺടാക്ട് നമ്പറിൽ ഉടൻ തന്നെ ബന്ധപെടുക.

കൂടുതൽ വിവരങ്ങൾക്ക്:

*Marian Institute of Education & Development Kaduthuruthy (MIED) Contact no : 9539890560*

19/09/2022

Marian Institute of Education & Development (MIED) Kaduthuruthy

Admissions Started for the following Courses
1. K- TET (All Categories 1,2,3,4)
2. Departmental Tests (KER, KSR)
(Special Coaching for Teachers & Employees)
Contact : 9539890560
Admission Notification #010 #

31/08/2022

Marian Institute of Education & Development (MIED) Kaduthuruthy

A Venture of St Mary's Forane Church Kaduthuruthy Thazhathupally

ക്രൈസ്തവ അവഗണന അവസാനിക്കുമോ???
27/07/2022

ക്രൈസ്തവ അവഗണന അവസാനിക്കുമോ???

🔴 ഇന്നത്തെ  #ദീപിക കാച്ചിക്കുറുക്കി കാര്യം പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവർ എന്തു ചെയ്യുന്നു - കാത്തിരുന്നു കാണാം. ശക്തവും,...
11/07/2022

🔴 ഇന്നത്തെ #ദീപിക കാച്ചിക്കുറുക്കി കാര്യം പറഞ്ഞിട്ടുണ്ട്. ബന്ധപ്പെട്ടവർ എന്തു ചെയ്യുന്നു - കാത്തിരുന്നു കാണാം. ശക്തവും, യുക്തിയുക്തവുമായ ആ എഡിറ്റോറിയൽ വായിച്ചാലും :

"ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നി​​​​ല്ലാ​​​​ത്ത കേ​​​​ര​​​​ള ന​​​​വോ​​ത്ഥാ​​​​ന​​​​മോ?
ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ന്ന ന​​​​വോ​​​​ത്ഥാ​​​​ന നാ​​​​യ​​​​ക​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​യാ​​​​ന്‍ ഇ​​​​വി​​​​ടെ സ്ഥ​​​​ല​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ണ്ട്. പ​​​​ക്ഷേ, ന​​​​വോ​​​​ത്ഥാ​​​​നനാ​​​​യ​​​​ക​​​​രു​​​​ടെ നി​​​​ര​​​​യി​​​​ല്‍ പ്ര​​​​ഥ​​​​മ​​​​സ്ഥാ​​​​നി​​​​യാ​​​​ണ് ഈ ​​​​സ​​​​ന്യാ​​​​സി​​​​യെ​​​​ന്നു എ​​​​സ്‌ഇ​​​​ആ​​​​ര്‍​​​​ടി​​​​യെ​​​​യും പാ​​​​ഠ​​​​പു​​​​സ്ത​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​വ​​​​രെ​​​​യും ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ഇ​​​​തു​​​​മ​​​​തി. അ​​​​ക്ഷ​​​​ന്ത​​​​വ്യ​​​​മാ​​​​യ ഈ ​​​​തെ​​​​റ്റ് തി​​​​രു​​​​ത്തു​​​​ക​​​​ത​​​​ന്നെ വേ​​​​ണം." കത്തിക്കയറുകതന്നെ ചെയ്യും ദീപികയുടെ വാക്കുകൾ, ജനമനസിലേക്ക്.

പിന്നിൽ നിന്നു കുത്തിയതാര്?
➖➖
കേരളത്തിൻ്റെ മനസാക്ഷിക്കു മുമ്പിൽ എത്രയും വേഗം അനാവ്രതമാക്കപ്പെടേണ്ട സുപ്രധാനമായൊരു ഉത്തരം തേടിയുള്ള ചോദ്യമാണ് പ്രാസംഭംഗി വെടിയാതെ പത്രം നിരത്തുന്നത്? "അ​​​​ക്ഷ​​​​ര​​​​ജ്ഞാ​​​​ന​​​​ത്തി​​​​ന്‍റെ തീ ​​​​കൊ​​​​ളു​​​​ത്തി അ​​​​ജ്ഞ​​​​ത​​​​യെ ദ​​​​ഹി​​​​പ്പി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ, കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ മാ​​​​ര്‍​​​​ഗ​​​​ദ​​​​ര്‍​​​​ശി​​​​യാ​​​​യ വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​ന്‍റെ നാ​​​​മ​​​​മി​​​​ല്ലാ​​​​തെ ന​​​​വോ​​​​ത്ഥാ​​​​ന​​​​ച​​​​രി​​​​ത്ര​​​​മെ​​​​ഴു​​​​തി ച​​​​രി​​​​ത്ര​​​​ത്തെ പി​​​​ന്നി​​​​ല്‍​​​​നി​​​​ന്നു കു​​​​ത്തി​​​​യ​​​​ത് ആ​​​​രാ​​​​ണ്? ​​​​
ആരാണാ നയവഞ്ചകൻ? കേരളം കാത്തിരിക്കുന്ന ഉത്തരമാണത്.

കഷ്ടം! നായകൻ പടിക്കു പുറത്ത്!
➖➖
"അ​​​​വി​​​​ശ്വ​​​​സ​​​​നീ​​​​യ​​​​മാ​​​​യ ഈ ​​​​ത​​​​മ​​​​സ്ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് കേ​​​​ര​​​​ള പാ​​​​ഠാ​​​​വ​​​​ലി ഏ​​​​ഴാം ക്ലാ​​​​സി​​​​ലെ സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലാ​​​​ണ്. സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്രം ര​​​​ണ്ടാം ഭാ​​​​ഗ​​​​ത്തി​​​​ല്‍ "ന​​​​വ​​​​കേ​​​​ര​​​​ള സൃ​​​​ഷ്ടി​​​​ക്കാ​​​​യി'' എ​​​​ന്ന എ​​​​ട്ടാം അ​​​​ധ്യാ​​​​യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ന​​​​വോ​​​​ത്ഥാ​​​​ന നാ​​​​യ​​​​ക​​​​രെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹാ, ​​​​ക​​​​ഷ്ടം! അ​​​​തി​​​​ല്‍ ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു വ​​​​രേ​​​​ണ്ട ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ പ​​​​ടി​​​​ക്കു പു​​​​റ​​​​ത്താ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ഇതരനായകന്മാർ
➖➖
കേ​​​​ര​​​​ള വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള സം​​​​സ്ഥാ​​​​ന വി​​​​ദ്യാ​​​​ഭ്യാ​​​​സ ഗ​​​​വേ​​​​ഷ​​​​ണ പ​​​​രി​​​​ശീ​​​​ല​​​​ന സ​​​​മി​​​​തി (എ​​​​സ്‌ഇ​​​​ആ​​​​ര്‍​​​​ടി) ത​​​​യാ​​​​റാ​​​​ക്കി​​​​യ പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ല്‍ മ​​​​ഹാ​​​​ര​​​​ഥ​​​​ന്മാ​​​​രാ​​​​യ വൈ​​​​കു​​​​ണ്ഠ സ്വാ​​​​മി​​​​ക​​​​ള്‍, ച​​​​ട്ട​​​​ന്പി സ്വാ​​​​മി​​​​ക​​​​ള്‍, ശ്രീ​​​​നാ​​​​രാ​​​​യ​​​​ണഗു​​​​രു, കെ.​​​​പി. ക​​​​റു​​​​പ്പ​​​​ന്‍, വാ​​​​ഗ്ഭ​​​​ടാ​​​​ന​​​​ന്ദ​​​​ന്‍, അ​​​​യ്യ​​​​ന്‍​​​​കാ​​​​ളി, വ​​​​ക്കം അ​​​​ബ്ദു​​​​ള്‍ഖാ​​​​ദ​​​​ര്‍ മൗ​​​​ല​​​​വി, പൊ​​​​യ്ക​​​​യി​​​​ല്‍ കു​​​​മാ​​​​ര ഗു​​​​രു​​​​ദേ​​​​വ​​​​ന്‍ എ​​​​ന്നി​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചു വി​​​​ശ​​​​ദ​​​​മാ​​​​യും വി.​​​​ടി. ഭ​​​​ട്ട​​​​തി​​​​രി​​​​പ്പാ​​​​ട്, എം.​​​​ആ​​​​ര്‍. ഭ​​​​ട്ട​​​​തി​​​​രി​​​​പ്പാ​​​​ട്, സ​​​​നാ ഉ​​​​ള്ള സ​​​​യ്യി​​​​ദ് മ​​​​ക്തി ത​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ചു ഹ്ര​സ്വ​മാ​യ വി​വ​ര​ണ​ങ്ങ​ളു​ണ്ട്. ഇ​​​​വ​​​​ര്‍​​​​ക്കൊ​​​​ക്കെ മു​​​​ന്പ് അ​​​​ടി​​​​മ​​​​വ്യ​​​​വ​​​​സ്ഥ​​​​യും തൊ​​​​ട്ടു​​​​കൂ​​​​ടാ​​​​യ്മ​​​​യും തീ​​​​ണ്ടി​​​​ക്കൂ​​​​ടാ​​​​യ്മ​​​​യും നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ജ​​​​നി​​​​ച്ച്‌, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തെ ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന്‍റെ രാ​​​​ജ​​​​വീ​​​​ഥി​​​​യാ​​​​ക്കി​​​​യ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ​​​​ച്ച​​​​ന്‍റെ പേ​​​​ര് ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല."

ഒന്നാമൻ ചാവറതന്നെ
➖➖
"കീ​​​​ഴ്ജാ​​​​തി​​​​ക്കാ​​​​രാ​​​​യി അ​​​​ക​​​​റ്റി നി​​​​ര്‍​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​വ​​​​ര്‍​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്‍​​​​കാ​​​​ന്‍, സ​​​​വ​​​​ര്‍​​​​ണ​​​​ര്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ​​​​അ​​​​ധി​​​​കാ​​​​ര സ്ഥാ​​​​ന​​​​ങ്ങ​​​​ളെ വെ​​​​ല്ലു​​​​വി​​​​ളി​​​​ച്ച ആ ​​​​മ​​​​ഹാ​​​​ര​​​​ഥ​​​​നെ ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ കാ​​​​ല​​​​ക്ര​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ചു​​​​പോ​​​​ലും ആ ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഒ​​​​ന്നാ​​​​മ​​​​ത്തെ പേ​​​​രാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​ത്.

അജ്ഞതയോ? അസഹിഷ്ണുതയോ?
➖➖
"അ​​​​ങ്ങ​​​​നെ വ​​​​ന്നാ​​​​ല്‍, സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും പ്ര​​​​ഥ​​​​മ സ്ഥാ​​​​നീ​​​​യ​​​​നാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തെ ന​​​​വോ​​​​ത്ഥാ​​​​ന നാ​​​​യ​​​​ക​​​​നെ​​​​ന്നോ അ​​​​ല്ലാ​​​​ത്ത​​​​പ​​​​ക്ഷം ന​​​​വോ​​​​ത്ഥാ​​​​ന നാ​​​​യ​​​​ക​​​​രു​​​​ടെ നാ​​​​യ​​​​ക​​​​നെ​​​​ന്നോ വി​​​​ളി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. അ​​​​തി​​​​ലു​​​​ള്ള അ​​​​സ​​​​ഹി​​​​ഷ്ണു​​​​ത​​​​യാ​​​​ണോ പാ​​​​ഠ​​​​പു​​​​സ്ത​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​വ​​​​രെ ഈ ​​​​നീ​​​​ച​​​​കൃ​​​​ത്യ​​​​ത്തി​​​​നു പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്?" പത്രം ചോദിക്കുന്നു. "അ​​​​ത​​​​ല്ല, അ​​​​റി​​​​വി​​​​ല്ലാ​​​​യ്മ​​​​കൊ​​​​ണ്ടു സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​ണെ​​​​ങ്കി​​​​ല്‍, ഇ​​​​ത്ത​​​​രം അ​​​​ജ്ഞാ​​​​നി​​​​ക​​​​ളാ​​​​യ ച​​​​രി​​​​ത്രപ​​​​ണ്ഡി​​​​ത​​​​രാ​​​​ണോ ന​​​​മ്മു​​​​ടെ പാ​​​​ഠ​​​​പു​​​​സ്ത​​​​ക നി​​​​ര്‍​​​​മാ​​​​താ​​​​ക്ക​​​​ളും സം​​​​വി​​​​ധാ​​​​യ​​​​ക​​​​രും എ​​​​ന്നു ചോ​​​​ദി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും."

സമുദായ നവോത്ഥാനത്തിനപ്പുറം
➖➖
ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ക്കു​​​​റി​​​​ച്ച്‌ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട മ​​​​റ്റൊ​​​​രു കാ​​​​ര്യ​​​​മു​​​​ണ്ട്. അ​​​​ദ്ദേ​​​​ഹം സ്വ​​​​ന്തം സ​​​​മൂ​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ പു​​​​രോ​​​​ഗ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി മാ​​​​ത്രം പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ച്ച​​​​യാ​​​​ളാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ജാ​​​​തി​​​​യോ മ​​​​ത​​​​മോ നോ​​​​ക്കാ​​​​തെ എ​​​​ല്ലാ​​​​വ​​​​ര്‍​​​​ക്കും വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ന​​​​വോ​​​​ത്ഥാ​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​തേ​​​​ത​​​​ര-​​​പു​​​​രോ​​​​ഗ​​​​മ​​​​ന ചി​​​​ന്ത​​​​യും പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ന ശൈ​​​​ലി​​​​യും."

ഉദാഹരണങ്ങൾ
➖➖

"ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു ജ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ന് 51 വ​​​​ര്‍​​​​ഷം മു​​​​ന്പ് 1805 ഫെ​​​​ബ്രു​​​​വ​​​​രി 10ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ലെ കൈ​​​​ന​​​​ക​​​​രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ജ​​​​ന​​​​നം. പാ​​​​ല​​​​യ്ക്ക​​​​ല്‍ തോ​​​​മാ മ​​​​ല്പാ​​​​ന്‍, പോ​​​​രൂ​​​​ക്ക​​​​ര തോ​​​​മാ മ​​​​ല്പാ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍​​​​ക്കൊ​​​​പ്പം സി​​​​എം​​​​ഐ സ​​​​ഭ​​​​യും പി​​​​ന്നീ​​​​ട് മാ​​​​ന്നാ​​​​ന​​​​ത്ത് സെ​​​​മി​​​​നാ​​​​രി​​​​യും സ്ഥാ​​​​പി​​​​ച്ച അ​​​​ദ്ദേ​​​​ഹം ആ​​​​ജീ​​​​വ​​​​നാ​​​​ന്തം സി​​​​എം​​​​ഐ സ​​​​ഭ​​​​യു​​​​ടെ ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്നു. 1846ല്‍ ​​​​മാ​​​​ന്നാ​​​​ന​​​​ത്ത് അ​​​​ച്ച​​​​ടി​​​​യ​​​​ന്ത്രം സ്ഥാ​​​​പി​​​​ച്ചു. കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തേ​താ​യി​രു​ന്നു അ​ത്. അ​​​​തേ​​​​വ​​​​ര്‍​​​​ഷം ത​​​​ന്നെ​​​​യാ​​​​ണ് മാ​​​​ന്നാ​​​​ന​​​​ത്ത് സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ​​​​യു​​​​ടെ ആ​​​​ദ്യ സ്കൂ​​​​ള്‍ സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ആ ​​​​സം​​​​സ്കൃ​​​​ത സ്കൂ​​​​ളി​​​​ല്‍ താ​​​​ഴ്ന്ന ജാ​​​​തി​​​​ക്കാ​​​​രാ​​​​യി ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളെ സ​​​​വ​​​​ര്‍​​​​ണ​​​​ര്‍​​​​ക്കൊ​​​​പ്പ​​​​മി​​​​രു​​​​ത്തി പ​​​​ഠി​​​​പ്പി​​​​ക്കാ​​​​ന്‍ ധീ​​​​ര​​​​ത കാ​​​​ണി​​​​ച്ചു. ഇ​​​തൊ​​​ക്കെ ഇ​​​​ന്ത്യ​​​​ക്കു സ്വാ​​​​ത​​​​ന്ത്ര്യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു 101 വ​​​​ര്‍​​​​ഷം മു​​​​ന്പാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ഓ​​​​ര്‍​​​​മി​​​​ക്ക​​​​ണം. കേ​​​​ര​​​​ള സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്ക​​​​രു​​​​ടെ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളാ​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യ​​​​ത് വി​​​​ദ്യാ​​​​ഭ്യാ​​​​സ വി​​​​പ്ല​​​​വ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നും പ​​​​ള്ളി​​​​ക​​​​ളോ​​​​ടു ചേ​​​​ര്‍​​​​ന്നു​​​​ള്ള പ​​​​ള്ളി​​​​ക്കൂ​​​​ട​​​​ങ്ങ​​​​ളു​​​​ടെ തു​​​​ട​​​​ക്കം അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ര്‍​ഘ വീക്ഷ​ണ​ത്തി​ലാ​ണ്. ചാ​വ​റ​യ​ച്ച​നു​മു​ന്പു​ത​ന്നെ മ​ല​ബാ​റി​ലും തി​രു​വി​താം​കൂ​റി​ലും എ​ല്ലാ ജാ​തി​ക്കാ​രെ​യും ഒ​ന്നി​ച്ചി​രു​ത്തി വി​ദ്യാ​വെ​ളി​ച്ചം പ​ക​ര്‍​ന്ന വി​ദേ​ശ​ക്രൈ​സ്ത​വ മി​ഷ​ന​റി​മാ​രെ​യും വി​സ്മ​രി​ച്ചു​കൂ​ടാ. അ​​​​തി​​​​ന്‍റെ വെ​​​​ളി​​​​ച്ചം ക​​​​ണ്ണു തെ​​​​ളി​​​​ക്കാ​​​​ത്ത എ​​​​ത്ര സാം​​​​സ്കാ​​​​രി​​​​ക-​​​​രാ​​​​ഷ്ട്രീ​​​​യ-​​​​സാ​​​​മു​​​​ദാ​​​​യി​​​​ക നേ​​​​താ​​​​ക്ക​​​​ളു​​​​ണ്ടി​​​​വി​​​​ടെ? എ​​​​ന്നി​​​​ട്ടാ​​​​ണീ കൃ​​​​ത​​​​ഘ്ന​​​​ത."

സർക്കാരിനു മാതൃക
➖➖
"വി​​​​ശ​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ള്‍ പ​​​​ഠി​​​​ക്കാ​​​​നെ​​​​ത്തി​​​​ല്ലെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍ വ​​​​സ്ത്രം, ഭ​​​​ക്ഷ​​​​ണം, പു​​​​സ്ത​​​​കം എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ല്‍​​​​കി. ആ ​​​​ക്രാ​​​​ന്ത​​​​ദ​​​​ര്‍​​​​ശി​​​​യു​​​​ടെ പാ​​​​ത പി​​​​ന്തു​​​​ട​​​​ര്‍​​​​ന്നാ​​​​ണ് പി​​​​ന്നീ​​​​ട് സ​​​​ര്‍​​​​ക്കാ​​​​ര്‍ സ്കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ ഉ​​​​ച്ച​​​​ക്ക​​​​ഞ്ഞി ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ​​​​ശി​​​​പാ​​​​ര്‍​​​​ശ ദി​​​​വാ​​​​ന്‍ സി.​​​​പി. രാ​​​​മ​​​​സ്വാ​​​​മി അ​​​​യ്യ​​​​ര്‍ 1936 ന​​​​വം​​​​ബ​​​​ര്‍ 26ന് ​​​​തി​​​​രു​​​​വി​​​​താം​​​​കൂ​​​​ര്‍ മ​​​​ഹാ​​​​രാ​​​​ജാ​​​​വി​​​​നു സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച​​​​തെ​​​​ന്ന് കേ​​​​ര​​​​ള ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നാ​​​​യ ​​​​എ. ശ്രീ​​​​ധ​​​​ര​​​​മേ​​​​നോ​​​​ന്‍ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ജാ​​​​തി​​​​മ​​​​ത​​​​ഭേ​​​​ദ​​​​മെ​​​​ന്യേ സ്ത്രീ​​​​ക​​​​ള്‍​​​​ക്കു വി​​​​ദ്യാ​​​​ഭ്യാ​​​​സം ന​​​​ല്‍​​​​കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി 1868ല്‍ ​​​​ബോ​​​​ര്‍​​​​ഡിം​​​​ഗ് സ്കൂ​​​​ള്‍ സ്ഥാ​​​​പി​​​​ച്ചു.

സാഹിത്യ രംഗത്തും
➖➖
അ​​​​ച്ച​​​​ടിയ​​​​ന്ത്രം സ്ഥാ​​​​പി​​​​ച്ച​​​​തു​​​​കൂ​​​​ടാ​​​​തെ സാ​​​​ഹി​​​​ത്യ​​​​രം​​​​ഗ​​​​ത്തും അ​​​​ദ്ദേ​​​​ഹം തി​​​​ള​​​​ങ്ങി​​​​യി​​​​രു​​​​ന്നു. മ​​​​ഹാ​​​​കാ​​​​വ്യ​​​​മാ​​​​യ അ​​​​ത്മാ​​​​നു​​​​താ​​​​പം, മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ ആ​​​​ദ്യ ഖ​​​​ണ്ഡ​​​​കാ​​​​വ്യം "അ​​​​ന​​​​സ്താ​​​​സി​​​​യാ​​​​യു​​​​ടെ ര​​​​ക്ത​​​​സാ​​​​ക്ഷ്യം'', ഇ​​​​ട​​​​യ​​​​നാ​​​​ട​​​​ക​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യു​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​ ര​​​​ച​​​​ന​​​​ക​​​​ള്‍ വി​​​​ല​​​​പ്പെ​​​​ട്ട​​​​താ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് കേ​​​​ര​​​​ള സാ​​​​ഹി​​​​ത്യ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ ചു​​​​വ​​​​രി​​​​ല്‍ ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​ന്‍റെ ചി​​​​ത്ര​​​​വും ഉ​​​​ള്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്."

അഴീക്കോടു പറഞ്ഞത്
➖➖
"മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ സാം​​​​സ്കാ​​​​രി​​​​കനാ​​​​യ​​​​ക​​​​ന്‍ സു​​​​കു​​​​മാ​​​​ര്‍ അ​​​​ഴീ​​​​ക്കോ​​​​ട് ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​ഞ്ഞ​​​​ത് "പ​​​​ത്തൊ​​​​ന്പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ല്‍ ജീ​​​​വി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​രാ​​​​ള്‍ ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ല്‍ ആ​​​​ദ​​​​ര​​​​പൂ​​​​ര്‍​​​​വം അ​​​​നു​​​​സ്മ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ആ ​​​​വ്യ​​​​ക്തി പ​​​​ത്തൊ​​​​ന്പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ല്‍ ജീ​​​​വി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടും ഇ​​​​രു​​​​പ​​​​ത്തൊ​​​​ന്നാം നൂ​​​​റ്റാ​​​​ണ്ടും സൃ​​​​ഷ്ടി​​​​ച്ച​​​​യാ​​​​ളാ​​​​യി​​​​രി​​​​ക്കും. അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള​​​​വ​​​​രെ​​​​യാ​​​​ണ് യു​​​​ഗ​​​​സൃ​​​​ഷ്ടാ​​​​ക്ക​​​​ള്‍ എ​​​​ന്നു വി​​​​ളി​​​​ക്കു​​​​ന്ന​​​​ത്.'' എ​​​​ന്നാ​​​​ണ്.

പാലിയത്തു കുറിച്ചത്
➖➖
"ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി 27-മാ​​​​ര്‍​​​​ച്ച്‌ 5 മാ​​​​തൃ​​​​ഭൂ​​​​മി ആ​​​​ഴ്ച​​​​പ്പ​​​​തി​​​​പ്പി​​​​ല്‍ വെ​​​​ബി​​​​നി​​​​വേ​​​​ശം എ​​​​ന്ന കോ​​​​ള​​​​ത്തി​​​​ല്‍ രാംമോ​​​​ഹ​​​​ന്‍ പാ​​​​ലി​​​​യ​​​​ത്ത് കു​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്, "ഭൂ​​​​മി​​​​യി​​​​ല്‍ സൂ​​​​ര്യ​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യാ​​​​ണ് അ​​​​ഗ്നി ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. അ​​​​തു​​​​പോ​​​​ലെ യേ​​​​ശു​​​​ക്രി​​​​സ്തു​​​​വി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി കാ​​​​ണാ​​​​വു​​​​ന്ന കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സ് ചാ​​​​വ​​​​റ​​​​യി​​​​ലാ​​​​ണ് കേ​​​​ര​​​​ളീ​​​​യ ന​​​​വോ​​​​ത്ഥാ​​​​നം തു​​​​ട​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നു പ​​​​റ​​​​യാം'' എ​​​​ന്നാ​​​​ണ്. ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് കാ​​​​ള്‍ മാ​​​​ര്‍​​​​ക്സ് ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ​​​​ ജ​​​​ന​​​​നം എ​​​​ന്നും അ​​​​ദ്ദേ​​​​ഹം തു​​​​ട​​​​ര്‍​​​​ന്നു പ​​​​റ​​​​യു​​​​ന്നു.

ചാ​​​​വ​​​​റ​​​​യ​​​​ച്ച​​​​നെ​​​​ന്ന ന​​​​വോ​​​​ത്ഥാ​​​​നനാ​​​​യ​​​​ക​​​​നെ​​​​ക്കു​​​​റി​​​​ച്ചു പ​​​​റ​​​​യാ​​​​ന്‍ ഇ​​​​വി​​​​ടെ സ്ഥ​​​​ല​​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ണ്ട്. പ​​​​ക്ഷേ, ന​​​​വോ​​​​ത്ഥാ​​​​നനാ​​​​യ​​​​ക​​​​രു​​​​ടെ നി​​​​ര​​​​യി​​​​ല്‍ പ്ര​​​​ഥ​​​​മ​​​​സ്ഥാ​​​​നി​​​​യാ​​​​ണ് ഈ ​​​​സ​​​​ന്യാ​​​​സി​​​​യെ​​​​ന്നു എ​​​​സ്‌ഇ​​​​ആ​​​​ര്‍​​​​ടി​​​​യെ​​​​യും പാ​​​​ഠ​​​​പു​​​​സ്ത​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​വ​​​​രെ​​​​യും ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ഇ​​​​തു​​​​മ​​​​തി. അ​​​​ക്ഷ​​​​ന്ത​​​​വ്യ​​​​മാ​​​​യ ഈ ​​​​തെ​​​​റ്റ് തി​​​​രു​​​​ത്തു​​​​ക​​​​ത​​​​ന്നെ വേ​​​​ണം."
സമയോചിതവും, സുശക്തവുമായ ഇടപെടൽ. ദീപിക അഭിനന്ദനമർഹിക്കുന്നു.

Address


Alerts

Be the first to know and let us send you an email when Deepika Friends Club Kaduthuruthy DFC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share