Media Rights

Media Rights Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Media Rights, Digital creator, .

01/02/2024
01/02/2024

കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല. കേരളത്തിന്റെ നെൽ കൃഷി, കേരകൃഷി, സുഗന്ധവ്യഞ്ജന കൃഷി തുടങ്ങിവയ്ക്ക് പ്രത്യേക പരിഗണന കിട്ടിയിട്ടില്ല. എയിംസ് പോലുള്ള പുതിയ സ്ഥാപനങ്ങളില്ല. പുതിയ തീവണ്ടികളില്ല, റെയിൽ സർവ്വേകളില്ല, ശബരിപാത പോലുള്ളവയില്ല, പാത ഇരട്ടിപ്പിക്കലുകളുമില്ല. ഇത്തരത്തിലുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളൊന്നും ബജറ്റിൽ പരിഗണിച്ചിട്ടുള്ളതായി കാണാനില്ല.

2047 ൽ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്നു പറയുന്ന ബജറ്റ്, ഈ വഴിക്കുള്ള ഏതു നീക്കത്തിനും അവശ്യം ആവശ്യമായുള്ളതു സംസ്ഥാനങ്ങളെ ശാക്തീകരിക്കുകയാണെന്ന അടിസ്ഥാന തത്വം തന്നെ മറന്നിരിക്കുന്നു. മേഖലാപരമായ അസന്തുലിതാവസ്ഥ വർദ്ധിപ്പിക്കുന്നതും സംസ്ഥാന താൽപര്യങ്ങളെ നിഹനിക്കുന്നതും പണപ്പെരുപ്പം ശക്തിപ്പെടുത്തുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ് ബജറ്റും അതിലെ സാമ്പത്തിക സമീപനങ്ങളും. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വർദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. മൂലധന ചിലവുകൾക്കായി സംസ്ഥാനങ്ങൾക്കു പൊതുവിൽ ലഭ്യമാക്കുന്ന വായ്പയുടെ അളവ് കുറച്ചിരിക്കുകയാണ്.

കഴിഞ്ഞ വർഷം നീക്കിവെച്ചതിനെ അപേക്ഷിച്ച് കുറച്ചു മാത്രമേ പല മേഖലകളിലും കേന്ദ്ര സർക്കാർ ചിലവഴിച്ചിട്ടുള്ളു എന്ന് വ്യക്തമാക്കുന്നതാണ് റിവൈസ്ഡ് ബജറ്റ് എസ്റ്റിമേറ്റ്‌സ്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമം, പട്ടികജാതി - പട്ടികവർഗ്ഗ വികസനം തുടങ്ങിയവയുടെ ഒക്കെ കാര്യത്തിൽ ഇതാണ് അവസ്ഥ. വളം, ഭക്ഷ്യധാന്യം, തൊഴിലുറപ്പ്, തുടങ്ങിയവയ്ക്കായുള്ള ചിലവാക്കൽ കുറച്ചിരിക്കുകയാണ്. തൊഴിൽ വർദ്ധിപ്പിക്കൽ എന്ന വാഗ്ദാനം ഉപേക്ഷിച്ച മട്ടാണ്. സ്വയം തൊഴിലിന് കോർപ്പസ് ഫണ്ട് എന്നതിൽ ഇതാണു തെളിയുന്നത്.

ഇലക്ഷൻ വർഷമായിട്ടുകൂടി രാജ്യത്തെ സാധാരണക്കാരുടെയോ കേരളത്തിന്റെയോ ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതിൽ നിന്നുതന്നെ ഇന്നാട്ടിലെ പാവപ്പെട്ടവരോടും നമ്മുടെ സംസ്ഥാനത്തോടും എന്തു സമീപനമാണ് ബി ജെ പി സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്നത് കൂടുതൽ വ്യക്തമായിരിക്കുകയാണ്. സംസ്ഥാനത്തിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തുടരുക തന്നെ ചെയ്യും.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

01/02/2024

കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമാണ്. സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ല. ഇന്ത്യയിലാകെ സാമ്പത്തിക രംഗത്ത് ഒരു മരവിപ്പുണ്ട്, അത് കേരളത്തിലും ഉണ്ട്. കേന്ദ്രം മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരുന്നത്.

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന പദ്ധതികളൊന്നും കേന്ദ്ര ബജറ്റില്‍ ഇല്ല. ആരോഗ്യകരമായ രീതിയില്‍ അല്ല രാജ്യം പോകുന്നത്. സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് ഒന്നും കേന്ദ്രത്തില്‍ നിന്ന് പണം ലഭിച്ചിട്ടില്ല. അതേസമയം കേന്ദ്രത്തില്‍ നിന്ന് മുപ്പതിനായിരം കോടി രൂപ വരെ കിട്ടിയ സംസ്ഥാനങ്ങളുണ്ടെന്ന കാര്യം മറക്കരുത്.

ബജറ്റില്‍ അടിസ്ഥാന സൗകര്യത്തിന് വേണ്ടിയും നീക്കിയിരുപ്പ് കാണുന്നില്ല. ജനങ്ങള്‍ക്കും സാമ്പത്തിക രംഗത്തിനും ഗുണമുള്ള ഒന്നും ബജറ്റിലില്ല. സംസ്ഥാനത്തിന് തുക അനുവദിക്കുന്നതില്‍ കേന്ദ്രം വിവേചനം കാണിക്കുന്നു. കേരളത്തെ സംബന്ധിച്ച് നിരാശാജനകമാണ് ബജറ്റ്. സില്‍വര്‍ ലൈന്‍ കേന്ദ്രം തന്നെ പരിശോധിക്കുന്ന വിഷയമാണ്. പ്രാദേശിക ബിജെപി നേതാക്കള്‍ കാണുന്നതുപോലെ ആകരുത് ഇന്ത്യയുടെ ഭരണാധികാരികള്‍ വിഷയം കാണേണ്ടത്.

സ. കെ എൻ ബാലഗോപാൽ
ധനകാര്യ വകുപ്പ് മന്ത്രി

01/02/2024

കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്നതാണ് കേന്ദ്ര ബജറ്റിൽ ഞാൻ കണ്ട ആശ്വാസം. ബജറ്റ് കമ്മി 5.8 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറച്ചുവെന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ അവകാശവാദം. പക്ഷേ, നിയമം എന്താ? 3 ശതമാനത്തിനപ്പുറം പാടില്ല. കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും. ധനകമ്മി 3 ശതമാനം അധികരിക്കുന്നുവെന്നു പറഞ്ഞ് കേരളത്തിനു നേരെ കുതിരകയറുന്ന കേന്ദ്രം 5.1 ശതമാനം എന്നത് അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുകയാണ്. എന്നിട്ട് പണ്ട് കേരളം 3 ശതമാനം അധികരിച്ചുവെന്നു പറഞ്ഞ് അക്കാലത്ത് അധിക വായ്പയൊക്കെ ഇന്ന് വെട്ടിക്കുറയ്ക്കുകയാണ്. അങ്ങനെ കേരളത്തിന്റെ ധനകമ്മി ഒരുപക്ഷേ 2 ശതമാനം ആകാനാണു സാധ്യത.

ബജറ്റിലെ ശ്രദ്ധേയമായ കാര്യം കേന്ദ്രം മൂലധനച്ചെലവ് ഉയർത്തി നിർത്താൻ തയ്യാറായി എന്നുള്ളതാണ്. മൂലധനച്ചെലവ് 11 ശതമാനം വർദ്ധിപ്പിച്ച് 11,11,111 കോടിയാക്കി. കാണാൻ നല്ല രസമുള്ള എണ്ണം. പക്ഷേ, ഇത്രയും രസം കേന്ദ്രത്തിനു മാത്രം മതിയെന്നാണ് നിർമ്മലാ സീതാരാമന്റെ നിലപാട്. ഇത് NHAI-യും മറ്റും വഴി ചെലവാക്കുന്ന പണമാണല്ലോ. NHAI-യും വായ്പയെടുക്കുന്നുണ്ട്. ഇതിനു പുറമേ കരാർ എടുക്കുന്ന സ്വകാര്യവ്യക്തികൾകൂടി വായ്പയെടുത്ത് മുതൽമുടക്കുന്നതുകൊണ്ടാണ് ബജറ്റിൽ വീമ്പ് പറയുന്ന പശ്ചാത്തലസൗകര്യ വർദ്ധന ഉണ്ടായിട്ടുള്ളത്.

ഇതു തന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. സർക്കാർ നൽകുന്ന പണം ഉപയോഗപ്പെടുത്തി കൂടുതൽ വായ്പയെടുത്ത് കിഫ്ബി പശ്ചാത്തലസൗകര്യമൊരുക്കുന്നു. ഇങ്ങനെ ചെയ്യുന്നത് സ്വകാര്യ മുതലാളി ആയാലേ സമ്മതിക്കൂ, പൊതുമേഖലാ സ്ഥാപനമാണെങ്കിൽ പറ്റില്ല എന്നാണു കേന്ദ്ര ധനമന്ത്രിയുടെ നിലപാട്. അതുകൊണ്ടാണല്ലോ കിഫ്ബി വായ്പയുടെ പേരിൽ സംസ്ഥാന സർക്കാരിന്റെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറച്ചത്. ഇങ്ങനെ വെട്ടിക്കുറച്ചതിൽ കേന്ദ്ര സർക്കാരിന്റെ ദേശീയപാത പണിയുന്നതിനുവേണ്ടി കിഫ്ബി എടുത്ത 6000 കോടി രൂപകൂടി ഉൾപ്പെടുന്നുവെന്നതാണ് വിരോധാഭാസം.

കേരളം കടക്കെണിയിലാണെന്നും മറ്റും പറയുന്ന ചില വലിയ വിദ്വാന്മാർ കേരളത്തിൽ ഉണ്ടല്ലോ. അവർ ഈ ബജറ്റിലെ കണക്കുകൾ ഒരിക്കൽക്കൂടി നോക്കട്ടെ. കേന്ദ്രത്തിന്റെ ഒരു രൂപ വരുമാനത്തിൽ 28 പൈസയും കടമാണ്. കേരളത്തിൽ ഇത് 15 പൈസയേ വരൂ. കേന്ദ്രത്തിന്റെ ഒരു രൂപ ചെലവിൽ പലിശ 20 പൈസ വരും. കേരളത്തിൽ 14 പൈസ. പക്ഷേ, കേരളം വലിയ കടക്കെണിയിലും കേന്ദ്രം വലിയ കേമവും.

ഈ ബജറ്റ് അഭിമുഖീകരിക്കേണ്ട ഏറ്റവും വലിയ മാക്രോ ഇക്കണോമിക് വെല്ലുവിളി എന്താണ്? ജിഡിപി 7.3 ശതമാനം വളർന്നുവെന്നാണ് അവകാശവാദമെങ്കിലും കൃഷി 1.8 ശതമാനമേ വളർന്നുള്ളൂ. വ്യവസായ വളർച്ചയും മുരടിപ്പിലാണ്. വളർച്ചയുണ്ടായത് സേവന മേഖലയിലാണ്. ഉപഭോഗവും സ്വകാര്യനിക്ഷേപവും മുരടിപ്പിലാണ്. ഈയൊരു സാഹചര്യത്തിൽ ഏതൊരു ബജറ്റും ചെയ്യേണ്ടത് ചെലവ് വർദ്ധിപ്പിക്കലാണ്. എന്നാൽ നിർമ്മലാ സീതാരാമൻ ചെയ്യുന്നത് നേർവിപരീതമാണ്.

2023-24-ൽ ബജറ്റ് ചെലവ് ദേശീയവരുമാനത്തിന്റെ 15.1 ശതമാനം വന്നെങ്കിൽ ഇപ്പോൾ പുതിയ ബജറ്റിൽ അത് 14.5 ശതമാനമാണ്. കമ്മി കൂട്ടി ചെലവ് വർദ്ധിപ്പിക്കണമെന്നല്ല. കൂടുതൽ വരുമാനം കണ്ടെത്തി ചെലവ് വർദ്ധിപ്പിക്കണം എന്നാണ്. ബജറ്റ് രേഖ പ്രകാരം 21 ലക്ഷത്തിൽപ്പരം കോടി രൂപയാണ് കേന്ദ്ര സർക്കാരിന് വിവിധയിനങ്ങളിലായി പിരിഞ്ഞു കിട്ടാനുള്ളത്. ഇതിന്റെ പകുതി മാത്രമേ തർക്കത്തിൽപ്പെടുകയുള്ളൂ.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം ചെലവ് 6 ശതമാനം മാത്രമാണു വർദ്ധിച്ചിട്ടുള്ളത്. വിലക്കയറ്റവുംകൂടി കണക്കിലെടുത്താൽ വർദ്ധനയേ ഇല്ല. അതുകൊണ്ടാണ് ദേശീയ വരുമാനത്തിന്റെ ശതമാനമായി കണക്കാക്കുമ്പോൾ ചെലവ് ഇടിയുന്നത്. ഇത്തരമൊരു സമീപനം സമ്പദ്ഘടന ഇന്നു നേരിടുന്ന വെല്ലുവിളികൾ മറികടക്കുന്നതിനു സഹായകരമല്ല.

മേജർ വകുപ്പുകളിൽ ഏറ്റവും കൂടുതൽ ചെലവാക്കുന്നത് പ്രതിരോധത്തിനാണെങ്കിൽ ഏറ്റവും കുറച്ച് ചെലവാക്കുന്നത് കൃഷി വകുപ്പിനാണ്. 1.17 ലക്ഷം കോടി രൂപ. നടപ്പുവർഷം ചെലവഴിക്കുന്ന അതേ തുക തന്നെ. കാർഷിക മുരടിപ്പിനോടുള്ള ബജറ്റ് പ്രതികരണം ഇതാണ്. ഗ്രാമവികസനത്തിന് ഈ വർഷം ചെലവഴിക്കുമെന്നു പ്രതീക്ഷിക്കുന്നത് 1.71 ലക്ഷം കോടി രൂപയാണ്. പുതിയ ബജറ്റിലെ വകയിരുത്തൽ 1.77 ലക്ഷം കോടി രൂപ. വലിയ വർദ്ധന തന്നെ!

തൊഴിലുറപ്പ് പദ്ധതിയിൽ ഏതാണ്ട് ഒരുലക്ഷം കോടി രൂപവീതം ചെലവഴിച്ചുകൊണ്ടിരുന്നതാണ്. അത് കഴിഞ്ഞവർഷം 60,000 കോടിയായി വെട്ടിച്ചുരുക്കി. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായപ്പോൾ 86,000 കോടി രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോൾ പുതിയ ബജറ്റിലും ഇതേ തുക തന്നെയാണ് വകയിരുത്തിയിട്ടുള്ളത്. എന്നിട്ട് 60,000 കോടിയിൽ നിന്നും 26 കോടി വർദ്ധിപ്പിച്ചൂവെന്നു വമ്പു പറയുകയാണ്.

ഇതുപോലെ തന്നെയാണ് ഓരോ കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും നില. പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതിക്ക് കഴിഞ്ഞ വർഷവും ഈ വർഷവും 80000 കോടി രൂപ തന്നെ. ജലജീവൻ മിഷന്റെ 70,000 കോടിയിലും വ്യത്യാസമില്ല. ഒരു പ്രധാനപ്പെട്ട കേന്ദ്ര സ്കീമുകളിലും വർദ്ധനയില്ല.

ഏറ്റവും പ്രധാനപ്പെട്ട ആറ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അടങ്കൽ കഴിഞ്ഞ വർഷത്തെ ബജറ്റിൽ 3.89 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷവും അതേ തുക തന്നെ. പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെയും അടങ്കലിൽ വർദ്ധനയില്ല.

കേരളത്തിന്റെ 1600 രൂപ പെൻഷൻ പിച്ചച്ചട്ടി പെൻഷൻ ആണെന്ന് ആക്ഷേപിച്ച ബിജെപിക്കാർക്ക് കേന്ദ്ര പെൻഷൻ സഹായം 150-200 രൂപയായി നിലനിർത്തുന്നതിനെക്കുറിച്ച് ഇപ്പോൾ എന്താണു പറയാനുള്ളത്? ഇതിനു കഴിഞ്ഞ വർഷം വകയിരുത്തിയ അതേ 9650 കോടി രൂപയാണ് ഈ വർഷവുമുള്ളത്.

പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ലാത്ത ഒരു വാചകമേള ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. എന്തിനും ഏതിനും അക്ഷരചുരുക്കെഴുത്തുകൾകൊണ്ട് ആറാടുന്ന മോദിയുടെ ശൈലി ധനമന്ത്രിയും സ്വീകരിച്ചിരിക്കുകയാണ്.

സ. ടി എം തോമസ് ഐസക്
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

01/02/2024

കേരളത്തിൽ കോൺഗ്രസ് പാർട്ടി എൽഡിഎഫ് സർക്കാരിനോട് നിഷേധാത്മകവും ജനാധിപത്യ വിരുദ്ധവുമായ സമീപനം സ്വീകരിക്കുകയും മുഖ്യമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. അതെ സമയം കേരളത്തിൻ്റെ അവകാശങ്ങൾക്കുമേൽ കേന്ദ്രസർക്കാർ നടത്തുന്ന കടന്നുകയറ്റത്തിൽ കോൺഗ്രസ് മൗനം പാലിക്കുകയും അതുവഴി സംസ്ഥാന സർക്കാരിനെതിരെയുള്ള കരുനീക്കങ്ങളിൽ ബിജെപിയെ പിന്തുണയ്ക്കുകയുമാണ്. കോൺഗ്രസ് പാർട്ടിയുടെ ഈ സമീപനം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും.

സിപിഐ എം കേന്ദ്ര കമ്മിറ്റി

01/02/2024

സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
________________________________________

രാജ്യത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന മോദിസർക്കാരിന്റെ ഭരണകാലത്തെ സമ്പദ്‌ഘടനയുടെ ഇരുണ്ട ചിത്രം നൽകുന്ന ഇടക്കാല ബജറ്റാണ്‌ കേന്ദ്രധനമന്ത്രി അവതരിപ്പിച്ചത്. സമ്പന്നരെ കൂടുതൽ സമ്പന്നരും ദരിദ്രരെ കൂടുതൽ ദരിദ്രരും ആക്കിത്തീർക്കുന്ന വികസന കാഴ്ചപ്പാടാണ് മോദിസർക്കാരിന്റേത്‌. 2024-25ലെ ബജറ്റ് 2024 പൊതുതിരഞ്ഞെടുപ്പിന് ശേഷം രൂപീകരിക്കുന്ന സർക്കാരിൻ്റെയും പാർലമെൻ്റിൻ്റെയും ഉത്തരവാദിത്തമാണെങ്കിലും 2023-24ലെ പുതുക്കിയ കണക്കുകൾ യാഥാർഥ്യത്തെ തുറന്നുകാട്ടുന്നു.

കേന്ദ്രസർക്കാരിന്റെ വരുമാനം 2023–24ൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 13.3 ശതമാനം വർധിച്ചുവെങ്കിലും ധനക്കമ്മി കുറച്ചുകാണിക്കാൻ ചെലവുകൾ ബജറ്റ്‌ വിഹിതത്തെക്കാൾ ചുരുക്കി. ചെലവുകളിലെ വളർച്ച ഏഴ്‌ ശതമാനം മാത്രമാണ്‌. സാമ്പത്തിക വളർച്ച 8.9 ശതമാനം പ്രതീക്ഷിക്കുമ്പോഴാണിത്‌. സർക്കാർ സംവിധാനത്തിന്റെ ഭരണനിർവ്വഹണ ചിലവ്‌ ബജറ്റ്‌ വിഹിതത്തെക്കാൾ കൂടുകയും ചെയ്‌തു. ക്ഷേമപദ്ധതികളുടെയും മൂലധന നിക്ഷേപത്തിന്റെയും വിഹിതം വെട്ടിക്കുറച്ചാണ്‌ മൊത്തം ചെലവ്‌ കുറച്ചത്‌ എന്നതാണ് ഇത് കാണിക്കുന്നത്. സാമ്പത്തിക വളർച്ചയെയും സമ്പദ്‌ഘടനയുടെ അടിസ്ഥാനഘടകങ്ങളെയും ഇത്‌ പ്രതികൂലമായി ബാധിക്കും.

കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, പിഎം കൃഷി സിഞ്ചായ് യോജന, എസ്‌സി, എസ്ടി, മറ്റ് വിഭാഗങ്ങൾക്കുള്ള അംബ്രല്ല സ്കീമുകൾ തുടങ്ങിയ നിരവധി ഇനങ്ങളിലെ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണ്. പിഎം ആവാസ് യോജന, പിഎം ഗ്രാം സഡക് യോജന, പിഎം പോഷൻ എന്നിവയുടെ പുതുക്കിയ ചെലവുകൾ ബജറ്റിൽ കണക്കാക്കിയതിനേക്കാൾ കുറവാണെന്ന് മാത്രമല്ല, 2022-23ൽ അനുവദിച്ചതിലും കുറവാണ്. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളിലടക്കം ഇതെ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. വളം സബ്സിഡി, ഭക്ഷ്യ സബ്‌സിഡി, തൊഴിലുറപ്പ് പദ്ധതി, നഗരവികസനം ഉൾപ്പടെയുള്ളവയിലും ഇതു തന്നെയാണ് സ്ഥിതി. 2022-23നെ അപേക്ഷിച്ച് 2023-24ൽ ഭക്ഷ്യ സബ്‌സിഡി 60,470 കോടി രൂപ വെട്ടിക്കുറയ്ക്കപ്പെട്ടപ്പോൾ വളം സബ്‌സിഡിയിൽ 62,445 കോടി രൂപയുടെ കുറവുവന്നു. 2023-24ൽ തൊഴിലുറപ്പ് പദ്ധതിയിൽ ചിലവഴിച്ചത് മുൻവർഷത്തേക്കാൾ 4,806 കോടി രൂപ കുറവാണ്. ഗ്രാമവികസനത്തിനായുള്ള തുകയിലും സംസ്ഥാനങ്ങളിലേക്കുള്ള കൈമാറ്റങ്ങളിലും മാറ്റമില്ലെങ്കിലും വിലക്കയറ്റം കണക്കിലെടുക്കുമ്പോൾ ഫലത്തിൽ വെട്ടിക്കുറവാണ് സംഭവിച്ചിട്ടുള്ളത്. മൂലധനച്ചെലവുകൾക്കായി നൽകുന്ന വായ്പകൾ ജിഎസ്ടി നഷ്ടപരിഹാരത്തിനു പകരം നേരത്തെ നൽകിയ വായ്പകളേക്കാൾ വളരെ കുറഞ്ഞ തുകയായതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ഞെരുക്കത്തിലാകും.

കേന്ദ്രസർക്കാരിന്റെ ചെലവ് കുറയ്ക്കലും വരുമാനം 'വർധിപ്പിക്കലും' നടന്നത് അതിദുർബലമായ സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിലാണ്. 2023-24ൽ പണപ്പെരുപ്പ നിരക്ക് 1.6 ശതമാനത്തിലോട്ട് ഇടിഞ്ഞുവെന്ന കപട കണക്കിന്റെ അടിസ്ഥാനത്തിലാണ് അതേ കാലയളവിൽ പണപ്പെരുപ്പം കണക്കിലെടുത്തുകൊണ്ടുള്ള 'യഥാർത്ഥ' വളർച്ചാനിരക്ക് 7.3 ശതമാനമാണെന്ന അടിസ്ഥാനരഹിതമായ വാദം ഉന്നയിക്കപ്പെടുന്നത്. ഉപഭോക്തൃ വിലസൂചിക പ്രകാരം പണപ്പെരുപ്പം 6 ശതമാനവും ഭക്ഷ്യ വിലക്കയറ്റത്തോത് 10 ശതമാനവുമാണെന്ന കണക്ക് ഇതിന് വിരുദ്ധമാണ്. വിലക്കയറ്റം തടയാൻ ലക്ഷ്യമിട്ട് 2023 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തിയിരിക്കുകയാണ് എന്നത് ഇന്ത്യയിലെ പണപ്പെരുപ്പത്തിൻ്റെ യഥാർത്ഥ സ്ഥിതി തുറന്നുകാട്ടുന്നു.

സാമ്പത്തിക വളർച്ച മന്ദഗതിയിലാണെങ്കിലും, ആ വളർച്ചയുടെ ഗുണമടക്കം വൻകിട കുത്തകൾക്കും സമ്പന്നർക്കുമാണ് ലഭിക്കുക എന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തിയിരിക്കുകയാണ്. കോർപ്പറേറ്റ് നികുതികളിൽ നിന്നും ആദായനികുതികളിൽ നിന്നുമുള്ള വരുമാനം കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഗണ്യമായി കുതിച്ചുയർന്നത് നികുതി നിരക്ക് ഉയർന്നതുകൊണ്ടല്ല, മറിച്ച് മൊത്തം വരുമാനത്തിൽ സമ്പന്നരുടെ വരുമാനത്തിന്റെ പങ്ക് വർധിച്ചു എന്ന യാഥാർഥ്യമാണ്. ഇതാണ് ‘കെ ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ’ അഥവാ
ജോലിഭാരം വർധിച്ചുവരുമ്പോഴും കുറഞ്ഞ വേതനം സ്വീകരിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന ‘വികസനം’.

സംമ്പത്തിക വളർച്ചയിൽ തൊഴിലാളികളെ പങ്കാളികളാക്കി ‘സാമൂഹികനീതി’ ഉറപ്പുവരുത്തുമെന്ന മോദിസർക്കാർ അഴിച്ചുവിടുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഈ ഇടക്കാല ബജറ്റ്‌ തുറന്നുകാട്ടുന്നു. കുത്തകമുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ഞെരുക്കുന്ന മോദിസർക്കാരിന്റെ 'വികസന മെഡലാണ്' ഈ ബജറ്റും മുന്നോട്ടുവെക്കുന്നത്.

01/02/2024

കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ല. എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ബജറ്റ്. ബജറ്റിൽ നിരാശയില്ലാത്തത്‌ അംബാനിയും അദാനിയും പോലുള്ളവർക്കു മാത്രമാണ്‌. അവർക്കായി കരാർപ്പണിയെടുക്കുകയാണ്‌ കേന്ദ്രസർക്കാർ. ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ഇതുവരെ ചെയ്തുവന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം. സാമ്പത്തികാവലോകന റിപ്പോർട്ട്‌ ഇത്തവണയും അവതരിപ്പിച്ചില്ല. സാമ്പത്തിക സ്ഥിതിവിവരക്കണക്ക്‌ പുറത്തുവിടുന്നത്‌ നിർത്തിവച്ചു. സ്വകാര്യ കമ്പനികൾ ആയിരം വിമാനം വാങ്ങുന്നതുവരെ ബജറ്റിൽ നേട്ടമായി അവതരിപ്പിക്കുകയാണ്.

സ. എം എ ബേബി
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

25/01/2024

കേന്ദ്ര സർക്കാർ കേരളത്തോടു കാട്ടുന്ന അവഗണനയ്‌ക്കും പ്രതികാര നടപടികൾക്കുമെതിരെ രാജ്യതലസ്ഥാനത്ത്‌ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും എൽഡിഎഫ്‌ എംഎൽഎമാരും എംപിമാരും കേരള ഹൗസിൽനിന്ന്‌ ജാഥയായി ജന്തർ മന്തറിലെത്തും. അതേ ദിവസം വൈകിട്ട്‌ നാലുമുതൽ ആറുവരെ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന കേന്ദ്രങ്ങളിലും എൽഡിഎഫ്‌ നേതൃത്വത്തിൽ ജനകീയ സദസ്സുകൾ ചേരും.

കൊല്ലം ബൈപ്പാസ്🔥
25/01/2024

കൊല്ലം ബൈപ്പാസ്🔥

18/01/2024

തൃശ്ശൂർക്കാര് അല്ലേലും പൊളിയല്ലേ 🔥
ഈ നാടിനറിയാം വർഗ്ഗീയ വിഷം മാത്രം
ചീറ്റുന്ന സംഘികളുടെ തനി നിറം
വർഗ്ഗീയ വാദികൾക്ക്
ഈ മണ്ണിൽ സ്ഥാനമില്ല
തൃശ്ശൂർ 🔥

18/01/2024

മനുഷ്യചങ്ങല REEL SONG ഗാനരചന :വിനായക് ശശികുമാർ സംഗീതം ,ആലാപനം :ഇഷാൻ ദേവ്❤️

ഒരു മാപ്പ് വീണ്‌ കിട്ടിയിട്ടുണ്ട്‌ 😁കാര്യങ്ങള്‍ ഇനിയും മനസിലാകാത്തവര്‍ക്കായി താഴെ എഴുതുന്നു...ഓഹോ....അങ്ങനെയാണോ....മൊത്ത...
18/01/2024

ഒരു മാപ്പ് വീണ്‌ കിട്ടിയിട്ടുണ്ട്‌ 😁

കാര്യങ്ങള്‍ ഇനിയും മനസിലാകാത്തവര്‍ക്കായി താഴെ എഴുതുന്നു...

ഓഹോ....അങ്ങനെയാണോ....മൊത്തം പ്രശ്നം ആണല്ലേ...
ഞങ്ങളിതാ...പുറപ്പെട്ടു....എടുക്കടാ....
വണ്ടി....വിത്ത്‌ മൂസിക്‌....

ജനുവരി ഒന്ന് മുതൽ നിലവിൽ വന്ന കെ സ്മാർട്ട്‌ ആപ്പിൽ ഒന്നും ലഭിക്കുന്നില്ല എന്ന വാർത്ത റിപ്പോർട്ട്‌ ചെയ്യാൻ പോകുന്നതിന്റെ തുടക്കമാണിത്‌...!

വണ്ടി നേരെ കോർപ്പറേഷനിലേയ്ക്ക്‌.... ഫോൺ എടുക്കുന്നു, ആപ്പ്‌ ഓപ്പൺ ചെയ്യുന്നു, ശെരിയാണല്ലോ....ഒന്നും കിട്ടുന്നില്ലാ... യുറേക്കാ... വാർത്ത റെഡി.... ദാ....പിടിച്ചോ....

കേരളം കൊട്ടിഘോഷിച്ച സ്മാർട്ട്‌ ആപ്പിൽ സേവനങ്ങൾ ഒന്നും ആപ്പിൽ ലഭ്യമല്ല....മനോരമ എക്സ്ക്ലൂസീവ്‌....!

മനോരമക്കാരാ..... .ആദ്യം അരി ഏത്‌ പ%> ഏത്‌ എന്നെങ്കിലും തിരിച്ചറിയ്‌.സർക്കാർ ആപ്പിന്‌ പകരം അതേ പേരിലുള്ള വല്ല ചൈനീസ്‌ ഗെയിം ആപ്പും തുറന്ന് വെച്ചിട്ട്‌ സർക്കാർ സേവനം വേണം എന്ന് പറഞ്ഞാൽ തരാൻ അവിടെ ജയന്ത്‌ മാമൻ പ്രത്യേകിച്ച്‌ ആളെ വെച്ചിട്ടൊന്നുമില്ല...!

ഇങ്ങനെ ജീവിക്കുന്നതിനെക്കാളും നിനക്കൊക്കെ വല്ല.....പണിക്കും പൊക്കൂടേടാ പിതൃശൂന്യ മനോരമ മാ....മാപ്രകളേ...!

18/01/2024

ചോദ്യം 🔥
ചോദിച്ചുകൊണ്ടേ
ഇരിക്കും
ഇത് കേരളമാണ് ✊

നുണ പറയുക... പരമാവധി ആളുകളെ കാണിക്കുക... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കുറച്ച് ആളുകൾ മാത്രം കാണുന്ന രീതിയിൽ മാപ്പ് പറയുക... ഇ...
18/01/2024

നുണ പറയുക... പരമാവധി ആളുകളെ കാണിക്കുക... കുറച്ചു ദിവസങ്ങൾ കഴിഞ്ഞു കുറച്ച് ആളുകൾ മാത്രം കാണുന്ന രീതിയിൽ മാപ്പ് പറയുക... ഇതാണ് മാമാ മനോരമയുടെ സ്ഥിരം ഏർപ്പാട്....
നുണ 1000 പേരെ കാണിക്കുക... മാപ്പ് 10 പേരെ കാണിക്കുക... എങ്ങനുണ്ട്...✌🏻😁

18/01/2024

കേരളത്തിനൊപ്പം നിൽക്കണോ സംഘപരിവാറിനൊപ്പം നിൽക്കണോ എന്ന് ഓരോരുത്തർക്കും തീരുമാനിക്കാം✊🏻

മലപ്പുറം ചരിത്രസമരത്തിൽ അലിഞ്ഞു ചേരാൻ ഇനി 48 മണിക്കൂർ മാത്രം...DYFI മനുഷ്യച്ചങ്ങല2024 ജനുവരി 20
18/01/2024

മലപ്പുറം ചരിത്രസമരത്തിൽ അലിഞ്ഞു ചേരാൻ ഇനി 48 മണിക്കൂർ മാത്രം...

DYFI മനുഷ്യച്ചങ്ങല
2024 ജനുവരി 20


സോളാർ കേസ് ഒതുക്കിത്തീർത്തത് മോദി - ചാണ്ടി ബന്ധം !!!ശെരിയാണോ കൊങ്ങികളെ ?
18/01/2024

സോളാർ കേസ് ഒതുക്കിത്തീർത്തത് മോദി - ചാണ്ടി ബന്ധം !!!

ശെരിയാണോ കൊങ്ങികളെ ?

മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണം: പി എം ആര്‍ഷോ                                                                  ...
18/01/2024

മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണം: പി എം ആര്‍ഷോ .മഹാരാജാസില്‍ നടന്നത് അതിക്രൂരമായ ആക്രമണമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. ക്യാമ്പസിന് വെളിയില്‍ നിന്ന് വന്ന ഫ്രറ്റേണിറ്റി കെ എസ് യു പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളല്ലാത്തവരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശമായിരുന്നുവെന്നും പി എം ആര്‍ഷോ മാധ്യമങ്ങളോട്് പ്രതികരിച്ചു.

അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് സമാനമായി എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. എസ് എഫ് ഐ പ്രവര്‍ത്തരെ കൊല്ലുമെന്ന് പറഞ്ഞാണ് ആക്രമണം നടത്തുന്നത്. കെഎസ് യു വും – ഫ്രറ്റേണിറ്റിയും സമാനതയില്ലാത്ത സഖ്യമാണ് കേരളത്തിലെ ക്യാമ്പസുകളില്‍ ഉണ്ടാക്കുന്നത്. എസ് എഫ് ഐക്കെതിരെ ആക്രമണം നടത്താന്‍ സഖ്യം രൂപപ്പെടുത്തുന്നുവെന്നും ആര്‍ഷോ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് – ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നിരോധനത്തിന് ശേഷം ഫ്രറ്റേണിറ്റിയിലേക്ക് കടന്നു കയറിയിട്ടുണ്ട്. ഇവര്‍ക്ക് കുടപിടിച്ച കൊണ്ടിരിക്കുകയാണ് കെ എസ് യു. എസ് എഫ് ഐക്കാരെ കൊലപ്പെടുത്തിയാല്‍ സ്ഥാനമാനങ്ങള്‍ തരാമെന്ന് കെ പി സി സി പ്രസിഡന്റിന്റെ വാക്ക് കേട്ട് കെ എസ് യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ക്യാമ്പസിലെത്തുകയാണ്. ആയുധം കൊണ്ട് വരുന്നത് കൊണ്ടാണ് കെ എസ് യു വിനെ ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുറന്തള്ളിയത്. അവര്‍ ഇത് തിരുത്തണം. കഠാരയുടെ രാഷ്ട്രീയത്തിനെതിരെ വിമര്‍ശനമുന്നയിക്കുമ്പോള്‍ ഇസ്ലാമോ ഫോബിയ എന്നുപറയുന്നതില്‍ കാര്യമില്ല. കൂടെയുണ്ടായിരുന്നവരെ അക്രമിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് സ്വാഭാവിക പ്രതികരണമുണ്ടാവും, അതുപോലുമുണ്ടാവരുത് എന്നാണ് എസ് എഫ് ഐ യുടെ നിലപാടെന്നും ആര്‍ഷോ മാധ്യമങ്ങളോട് പറഞ്ഞു.

18/01/2024

സംഘികൾക്ക് മനസ്സിലാവുമോ എന്തോ.. 😎

കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് ലക്ഷകണക്കിന് ജനങ്ങളെ അണി നിരത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന  മനുഷ്യ ചങ്ങല കേന്ദ്ര നയത്...
18/01/2024

കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് ലക്ഷകണക്കിന് ജനങ്ങളെ അണി നിരത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല കേന്ദ്ര നയത്തിനെതിരായ കേരളത്തിന്റെ ചരിത്രപരമായ പോരാട്ടമായി മാറും.

ഇനിയും സഹിക്കണോ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ട്രെയിൻ യാത്ര ദുരിതത്തിനും , കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും , കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ആണ് മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടുമാസമായി ഡിവൈഎഫ്ഐ സംസ്ഥാനത്തുടനീളം വിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു വരികയാണ് മേഖലാ തലത്തിൽ പ്രചരണ ജാഥകളും, യൂണിറ്റ് കേന്ദ്രീകരിച്ച് സമര കോർണർ നിർമ്മാണവും യോഗങ്ങളും തുടങ്ങി വ്യത്യസ്തമായ നിരവധി പ്രചരണ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി നടന്നു കഴിഞ്ഞു. ഡിവൈഎഫ്ഐ മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങൾ പൊതുസമൂഹം ഏറ്റെടുത്തു കഴിഞ്ഞു. ജീവൽ പ്രധാനവും രാഷ്ട്രീയ പ്രാധാന്യവുമുള്ള മുദ്രാവാക്യത്തെ മുൻ നിർത്തിയാണ് മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നത് കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന ചങ്ങലയിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം എംപി ആദ്യത്തെ കണ്ണിയാവും.
കാസർഗോഡ് നടക്കുന്ന പൊതുസമ്മേളനം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും.
ചങ്ങലയുടെ അവസാന കണ്ണിയായി ഡിവൈഎഫ്ഐ പ്രഥമ പ്രസിഡന്റ് ഇ പി ജയരാജൻ രാജ്ഭവന് മുന്നിൽ അണി ചേരും. രാജ്ഭവന് മുന്നിൽ നടക്കുന്ന പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ഡി വൈ എഫ് ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എം എ ബേബി, എസ്.രാമചന്ദ്രൻ പിള്ള, ഡി വൈ എഫ് ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാങ് രാജ് ഭട്ടാചാര്യ എന്നിവർ സംസാരിക്കും. 20 ലക്ഷം യുവജനങ്ങളും കൂടാതെ ബഹുജനങ്ങളും സാമൂഹിക- കലാ-സാംസ്കാരിക സിനിമ, കായിക മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും മനുഷ്യ ചങ്ങലയുടെ ഭാഗമായി മാറും.
വർഗീയ-സ്വത്വവാദ രാഷ്ട്രീയം ഇല്ലാത്ത എല്ലാ മതേതര പ്രസ്ഥാനങ്ങൾക്കും ഈ മനുഷ്യ ചങ്ങലയിൽ അണി ചേരാവുന്നതാണ്.തൊഴിലാളികളും കർഷകരും വനിതകളും അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും മനുഷ്യ ചങ്ങലയുടെ ഭാഗമാവും.
മനുഷ്യ ചങ്ങല കേരളത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് ഈ പോരാട്ടത്തിൽ കേരളത്തിന് തോറ്റു പോവാൻ വേണ്ടി കഴിയില്ല.

കേരളത്തോടുള്ള കടുത്ത അവഗണനക്കും തൊഴിൽ നിഷേധത്തിനും ട്രെയിൻ യാത്ര ദുരിതത്തിനും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനുമെതിരെ നടക്കുന്ന ഈ പോരാട്ടത്തിൽ മുഴുവൻ ജനങ്ങളും അണിചേരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്,പ്രസിഡന്റ് വി.വസീഫ്, ട്രഷറർ എസ്.ആർ അരുൺ ബാബു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

15/01/2024

നവകേരള സദസ്സ് കൊണ്ട് എന്തുണ്ടായി
ആശുപത്രി വാസം കഴിഞ്ഞു -കുഞ്ഞു ഫാത്തിമ കൂടുതൽ മിടുക്കിയായിരിക്കുന്നു.

ആറ് മാസം കൂടി വിശ്രമം ആവശ്യമുണ്ട്.

അടുത്ത വർഷം മറ്റെല്ലാ കുട്ടികളെയും പോലെ കുഞ്ഞു ഫാത്തിമയും ചുറു ചുറുക്കൊടെ സ്കൂളിൽ പോകും.👍👍♥️♥️

11/12/2023

നവകേരള സദസ്സ് നാടിനും ജനങ്ങൾക്കും വേണ്ടിയുള്ള പരിപാടിയാണ്. നവകേരള ബസ്സിന് നേരെ ഏറിനൊക്കെ പുറപ്പെട്ടാൽ അതിന്റെതായ നടപടികൾ ഉണ്ടാകും, അപ്പൊ പിന്നെ വിലപിച്ചിട്ട് കാര്യമില്ല. ഇത്തരം ഗൂഢനീക്കങ്ങൾ നാടിനോടുള്ള വെല്ലുവിളിയാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

Address


Website

Alerts

Be the first to know and let us send you an email when Media Rights posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Media Rights:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share