Nammude anchal news

  • Home
  • Nammude anchal news

Nammude anchal news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nammude anchal news, Media/News Company, .

കൊല്ലം : അഞ്ചൽ ഇടമുളയ്ക്കൽ ഗവൺമെന്റ് ജവഹർ  സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും തെരഞ്ഞെടുപ്പും നടത്തി. ...
08/01/2022

കൊല്ലം : അഞ്ചൽ ഇടമുളയ്ക്കൽ ഗവൺമെന്റ് ജവഹർ സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പും തെരഞ്ഞെടുപ്പും നടത്തി. സ്കൂളിൽ നിന്ന് സ്ഥലം മാറി പോയ സ്കൂൾ എച്ച്. എം. ദീപ ടീച്ചർക്കും വെൽഫെയർ കമ്മിറ്റിയുടെ കൺവീനർ സ്ഥാനം ഒഴിഞ്ഞ പിടിഎ പ്രസിഡണ്ട് ഷാജഹാൻ കൊല്ലൂർവിളയെയും ആദരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സ്കൂൾ വെൽഫെയർ കമ്മിറ്റിയുടെ കൺവീനറായി ജെ.മോഹനകുമാറിനെയും ചെയർമാനായി ലിജുആലുവിളെയെയും തെരഞ്ഞെടുത്തു. ലിജു ആലുവിളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ എച്ച്. എം. ശാന്തകുമാർ, വാർഡ് മെമ്പർ എം.ബുഹാരി, സഹദേവൻ, രാധാമണി സുഗതൻ, വേണുഗോപാൽ, ശിവദാസൻ, സജീവ് കാഞ്ഞിരംവിള, ബാലകൃഷ്ണൻ, ഷൈലജ ഉണ്ണികൃഷ്ണൻ, രാജേന്ദ്രൻ, യമുന എന്നിവർ പങ്കെടുത്തു. ഷാജഹാൻ കൊല്ലൂർവിള സ്വാഗതവും മോഹനകുമാർ നന്ദിയും പറഞ്ഞു.

അഞ്ചൽ: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക്  വേണ്ടിയുള്ള പോരാട്ടത്തിനിടെ വീരചരമം  പ്രാപിച്ച സുധീഷ് കുമാർ ഇന്ന് ജീവിച്ചിരി...
07/01/2022

അഞ്ചൽ: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിനിടെ വീരചരമം പ്രാപിച്ച സുധീഷ് കുമാർ ഇന്ന് ജീവിച്ചിരിപ്പുണ്ടായി രിന്നു വെങ്കിൽ കുടുംബത്തിന് താങ്ങായി തണലാകുമായിരിന്നുവെന്നും നാടിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണെന്നും സുധീഷ് കുമാറിനെ പോലെയുള്ള ധീര ജവാൻ മാർ ജ്വലിക്കുന്ന ഓർമ്മയായി ജനമനസുകളിൽ നിലനിൽക്കുമെന്നും
എൻ. കെ.പ്രേമചന്ദ്രൻ എം.പി. ജന്മനാടിനു വേണ്ടി ജീവത്യാഗം ചെയ്ത കൊല്ലം ഇട്ടിവ പഞ്ചായത്തിലെ വയലാ കോവൂർ സ്വദേശി സുധീഷ് കുമാറിന്റെ സ്മൃതി മണ്ഡപം ജന്മനാടിന് സമർപ്പിച് സംസാരിക്കുക യായിരിന്നു അദേഹം. 2013 ജനുവരി 7 നാണ് ജാർഖണ്ഡിൽ നക്സലൈറ്റ് ആക്രമണത്തിൽ ഹവിൽ ദാർ സുധീഷ്കുമാർ വീര ചരമം പ്രാപിച്ചത്. രാജ്യത്തിനു വേണ്ടി വീര ചരമം പ്രാപിച്ച ധീര ജവാന്റെ സ്മരണക്കായി ജന്മനാട്ടിൽ സ്മൃതി മണ്ഡപം സമർപ്പണ്ണ ചടങ്ങിൽ പങ്കെടുത്ത വരുടെ കണ്ണിൽ ഈറൻ നനയിച്ചു. നിരവധി ജീവകാരുണ്യ പ്രവർത്ത നങ്ങൾ നടത്തി വരുന്ന CRPF ജവാൻ മാരുടെ കൂട്ടായ്മയായ വേണാട് ജവാൻസിന്റെ നേതൃത്വത്തിലാണ് ദീപു കുമാറിന്റെ സ്മരണക്കായി സ്മൃതി മണ്ഡപം നിർമ്മിച്ച് നൽകിയത്. വേണാട് ജവാൻസ് ചെയർമാൻ ടി.എസ് ഷിഹാബുദീൻ അദ്ധ്യക്ഷനായിരുന്നു. സുധീഷ് കുമാറിന്റെ മാതാപിതാക്കളെ ചടങ്ങിൽ ആദരിച്ചു. GC CRPF രാധാകൃഷ്ണൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി അമൃത, പഞ്ചായത്തംഗങ്ങളായ സോളി ബി.എസ്., ഷീജ.കെ., വയലാ വാസുദേവൻ പിള്ള മെമ്മോറിയൽ ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഷീജ. ഡി,
വേണാട് ജവാൻസ് സെക്രട്ടറി ജി. ജയകുമാർ,അനന്തകൃഷ്ണൻ ,
പ്രസംഗിച്ചു.

നമ്മുടെ അഞ്ചൽ ന്യൂസ്

സ്കൂൾ വിട്ടു വീട്ട് ലേയ്ക്ക് പോയ വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുനിർത്തി രണ്ടു  യുവാക്കൾ മർദ്ദിച്ചതായി പരാതി.  അഞ്ചൽ : ഏരൂർ ...
07/01/2022

സ്കൂൾ വിട്ടു വീട്ട് ലേയ്ക്ക് പോയ വിദ്യാർത്ഥികളെ വഴിയിൽ തടഞ്ഞുനിർത്തി രണ്ടു യുവാക്കൾ മർദ്ദിച്ചതായി പരാതി.
അഞ്ചൽ : ഏരൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. + 1 വിദ്യാർത്ഥികളായ ഉണ്ണി, ആകാശ് ,ആനന്ദ്, അസർ, നീരജ്, വിഷ്ണു എന്നിവരെയാണ് മദ്യപിച്ചെത്തിയ യുവാക്കൾ മർദിച്ചത്. വിദ്യാർത്ഥികളെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യം രക്ഷിതാക്കൾ പോലീസിനും സ്കൂൾ അധികൃതർക്കും കൈമാറി.
സംഭവത്തിൽ കൊല്ലം അയിലറ സ്വദേശികളായ മനു, രുക്കു എന്ന് വിളിക്കുന്ന അഖിൽ മോഹൻ എന്നിവർ ക്കെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഏരൂർ പോലീസിലും സ്കൂൾ പ്രിൻസിപ്പളിനും പരാതി നൽകി. സ്കൂളിന് സമീപം വെച് വ്യാഴാഴ്ച്ചയാണ് യുവാക്കൾ വിദ്യാർഥികളെ മർദ്ദിച്ചത്. യുവാക്കൾ വിദ്യാർഥികളെ യുവാക്കൾ മർദിക്കുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം.
സംഭത്തിൽ സ്കൂൾ പ്രിൻസിപ്പൽ പോലീസിന് പരാതി നൽകുമെന്നും വിദ്യാർഥികളെ അക്രമത്തിനിരയായ യുവാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.

നമ്മുടെ അഞ്ചൽ ന്യൂസ്

അഞ്ചൽ: പ്രവാസി ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി മത്സ്യകൃഷി ആരംഭിച്ച യുവാവിന്റെ മൽസ്യ കുളത്തിൽ നിന്നും  സാമൂഹ്യ വിരുദ്ധർ മത...
07/01/2022

അഞ്ചൽ: പ്രവാസി ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി മത്സ്യകൃഷി ആരംഭിച്ച യുവാവിന്റെ മൽസ്യ കുളത്തിൽ നിന്നും സാമൂഹ്യ വിരുദ്ധർ മത്സ്യങ്ങൾ മോഷ്ടിച് കടത്തിയതായി പരാതി. കൊല്ലം അഞ്ചൽ പാലമുക്ക് സ്വദേശി വിഷ്ണുവിന്റെ മത്സ്യ കുളത്തിൽ നിന്നാണ് സാമൂഹികവിരുദ്ധർ മത്സ്യങ്ങൾ മോഷ്ടിച്ച് കടത്തിയത്. മൂന്ന് ലക്ഷത്തോളം രൂപയുടെ മത്സ്യങ്ങളാണ് സാമൂഹ്യവിരുദ്ധർ മോഷ്ടിച് കടത്തിയതെന്ന് വിഷ്ണു പറഞ്ഞു.
വിദേശത്ത് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിൽ എത്തിയ വിഷ്ണു
സുഭിക്ഷ കേരളം പദ്ധതി പ്രകാരം അഞ്ചൽ പഞ്ചായത്തിന്റെ സഹകരണതോടെയാണ് മൽസ്യ കൃഷി ആരംഭിച്ചത്. ഇതിനായി മൂന്ന് ലക്ഷം ലോണും എടുത്തു. വീട്ട് മുറ്റത്തെ മൽസ്യ കുളത്തിൽ വീണ് വിഷ്ണുവിന്റെ ഒരു വയസുള്ള മകൻ അടുത്തിടെ മരിച്ച ദുഖത്തിലായ വിഷ്ണുവിന് മൽസ്യ കൃഷിയിൽ വേണ്ടത്ര ശ്രദ്ധയ്ക്കാൻ കഴിയാത്ത സാഹ ചര്യത്തിലാണ് മൽസങ്ങൾ സാമൂഹിക വിരുദ്ധർ മോഷ്ടിച്ച് കടത്തിയത്. സംഭവത്തിൽ വിഷ്ണു അഞ്ചൽ പോലീസിൽ പരാതി നൽകിട്ടും നീതി ലഭിച്ചില്ലന്നും വിഷ്ണുവിന് പരാതിയുണ്ട്.
നമ്മുടെ അഞ്ചൽ ന്യൂസ്

കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച് കടത്തി. കൊല്ലം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാപ്ടോപ്പുകളാണ് ക...
06/01/2022

കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ലാപ്ടോപ്പുകൾ മോഷ്ടിച്ച് കടത്തി. കൊല്ലം ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാപ്ടോപ്പുകളാണ് കഴിഞ്ഞ രാത്രി മോഷ്ടാക്കൾ മോഷ്ടിച്ച് കടത്തിയത്. കോവിഡ് വാക്സിൻ എടുത്തവരുടെ പേരും വിവരങ്ങളും സൂക്ഷിച്ചിരുന്ന 4 ലാപ്ടോപ്പുകളാണ് മോഷ്ടാക്കൾ അപഹരിച്ചത്ത്. ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാപ്ടോപ് സൂക്ഷിച്ചിരുന്ന മുറിയുടെ കതക് കുത്തിത്തുറന്ന നിലയിൽ രാവിലെ എത്തിയ ജീവനക്കാരാണ് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാപ്പ്ടോപ്പുകൾ കാണാൻ ഇല്ലന്ന് ജീവനക്കാർ മനസിലാക്കിയത്. മുറിയുടെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മുറി മുഴുവനും വാരിവലിചിട്ട മോഷ്ടാക്കൾ മുറിയിലു ണ്ടായിരിന്ന 4 ലാപ്പ് ടോപ്പുകൾ മോഷ്ടിച്ച് കടത്തുകയും ചെയ്തു. സംഭവത്തിൽ മെഡിക്കൽ ഓഫീസർ ചടയമംഗലം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിചിട്ടുണ്ട്.

നമ്മുടെ അഞ്ചൽ ന്യൂസ്

ഫാം ടൂറിസത്തിന് ഏറെ സാധ്യതയുളള പത്തനാപുരം കുരിയോട്ടുമല ഫാമിൽ  സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികളുടെ നിർമ്മാണ പ്രവർത്ത...
05/01/2022

ഫാം ടൂറിസത്തിന് ഏറെ സാധ്യതയുളള പത്തനാപുരം കുരിയോട്ടുമല ഫാമിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പദ്ധതികളുടെ നിർമ്മാണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് കുരു യോട്ട് മല ഫാമിൽ ആരംഭിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയൽ പറഞ്ഞു. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ഹട്ട് കൾ ഉൾപ്പെടെയുള്ളതിന്റെ നിർമാണ പ്രവർത്തനം നടന്നുവരികയാണ്. ഒട്ടകവും കുതിരയും യെമുവും ഇവിടെ എത്തും. നിലവിൽ ഇവിടെയുള്ള ഒട്ടകപക്ഷിയെ കാണാൻ ദിവസവും 100 കണക്കിള്ളവ രാണ്എത്തുന്നത്. സഞ്ചാരികളെ ആകർഷിയ്ക്കാൻ വേണ്ടി നിരവധി നിർമ്മാണ പ്രവർത്തനങ്ങളാണ് കുരിയോ ട്ടുമല ഫാം മിൽ നടന്ന് വരുന്നത്. വരുന്ന മാർച്ച് മാസ തോടെ സഞ്ചാരികൾക്ക് ഇവിടെ എത്തി തങ്ങി ഫാം ടുറിസം ആസ്വദിക്കാനുള്ള ഉള്ള ക്രമീകരണങ്ങളാണ് ജില്ലാപഞ്ചായത്ത് ഇവിടെ ഒരുക്കി വരുന്നത്. 110 ഏക്കറിലാണ് കുരിയോട്ടുമല ഫാം ഫാം സ്ഥിതിചെയ്യുന്നത്. വിനോദ സഞ്ചാരികൾക്ക് സഞ്ചരിച് ഫാം ടൂറിസം ആസ്വദിക്കുന്ന തിനായി കൊട്ടവഞ്ചി ഉൾപ്പെടെയുള്ള പദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ഈ പദ്ധതി പൂർത്തികരിച്ച് മാർച്ച് മാസത്തിൽ ഉദ്ഘാടനം ചെയ്ത് ജനങ്ങൾക്ക് സമർപിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാംഖ്യ ഡാനിയേൽ പറഞ്ഞു.

നമ്മുടെ അഞ്ചൽ ന്യൂസ്

വിദ്യാർത്ഥികൾ സംഘടിപ്പിച്ച സയൻസ് എക്‌സിബിഷൻ ശ്രദ്ധേയമായി. അഞ്ചൽ ഹോളിഫാമിലി പബ്ലിക് സ്‌കൂൾ ആന്റ് ജ്യൂനിയർ കോളേജിലെ വിദ്യാ...
05/01/2022

വിദ്യാർത്ഥികൾ സംഘടിപ്പിച്ച സയൻസ് എക്‌സിബിഷൻ ശ്രദ്ധേയമായി.
അഞ്ചൽ ഹോളിഫാമിലി പബ്ലിക് സ്‌കൂൾ ആന്റ് ജ്യൂനിയർ കോളേജിലെ വിദ്യാർത്ഥി കളും അദ്ധ്യാപകരും സംഘടിപ്പിച്ച സയൻസ് എക്‌സിബിഷൻ പുനലൂർ ഡി.വൈ.എസ്.പി ബി.വിനോദ്
ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ സിസ്റ്റർ ടിൻസി വാഴക്കാട് അധ്യക്ഷതവഹിച്ച യോഗത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ സജിതകുമാരി.കെ.എസ്, സ്റ്റാഫ് സെക്രട്ടറി ജെസി, ലിറ്റി, ആര്യ, സിബി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാവിരുന്നും ഇതോടെപ്പം നടന്നു.

നമ്മുടെ അഞ്ചൽ ന്യൂസ്

രണ്ടാംഘട്ടം കോവിഡ് വാക്സിൻ എടുത്ത വീട്ടമ്മയുടെ ഇടത് കണ്ണിനും  കവിളിനും വേദനയെ തുടർന്ന് വീങ്ങിനീലിച്ചു.  അഞ്ചൽ പഞ്ചായത്തി...
04/01/2022

രണ്ടാംഘട്ടം കോവിഡ് വാക്സിൻ എടുത്ത വീട്ടമ്മയുടെ ഇടത് കണ്ണിനും കവിളിനും വേദനയെ തുടർന്ന് വീങ്ങിനീലിച്ചു. അഞ്ചൽ പഞ്ചായത്തിലെ പതിനേഴാം വാർഡിലെ താമസക്കാരിയായ നസീമയ്ക്കാണ് രണ്ടാം ഘട്ടം കോവിഡ് വാക്സിൻ എടുത്തപ്പോൾ ഈ ദുരാവസ്ഥ ഉണ്ടായത്. കണ്ണിനും കവിളിനും കടുത്ത വേദനയെ തുടർന്ന് ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത അവസ്ഥയാണെന്നും നസീമ പറയുന്നു . ആദ്യ ഡോസ് വാക്സിൻ എടുത്തപ്പോഴും നട്ടെല്ലിന് വേദന ഉണ്ടായിരുന്നു വെന്നും നസീമ പറഞ്ഞു. രണ്ടാം ഘട്ടം വാക്സിൻ എടുത്തദിവസം തന്നെ കണ്ണിന് കടുത്ത വേദനയും കൺപോളയും കവിളും വീങ്ങി നിലിച് വരുകയും ചെയ്തു. അഞ്ചൽ ഗവൺമെൻറ് ആശുപത്രിയിൽ എത്തിയാണ് നസീമ ആദ്യ ഡോസും രണ്ടാം ഡോസും വാക്സിൻ എടുത്തത്. ഇതിനെ തുടർന്ന് ആശുപത്രിയിൽ എത്തി രക്തം ഉൾപ്പെടെയുള്ള പരിശോധന നടത്തിയപ്പോൾ മറ്റ് രോഗങ്ങൾ ഒന്നും രക്തപരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ലന്നും നസീമ പറഞ്ഞു.

നമ്മുടെ അഞ്ചൽ ന്യൂസ്

പത്തനാപുരം നിയോജകമണ്ഡലത്തിലെ തലവൂർ ഗ്രാമപഞ്ചായത്തിൽ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വഴി തെളിച്ച ഒരുപറ്റം സൈനികരുടെ ക...
04/01/2022

പത്തനാപുരം നിയോജകമണ്ഡലത്തിലെ തലവൂർ ഗ്രാമപഞ്ചായത്തിൽ ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് വഴി തെളിച്ച ഒരുപറ്റം സൈനികരുടെ കൂട്ടായ്മയായ
തലവൂർ സൈനിക കൂട്ടായ്മയുടെ 2022 -ലെ കലണ്ടർ പ്രകാശനം കെ .ബി ഗണേഷ് കുമാർ എം.എൽ എ നിർവഹിച്ചു.

ഉത്ര വധക്കേസിൽ തുമ്പുണ്ടാക്കിയ അഞ്ചൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോയിയെ അഞ്ചൽ നമ്പർവൺ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. പുന...
04/01/2022

ഉത്ര വധക്കേസിൽ തുമ്പുണ്ടാക്കിയ അഞ്ചൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോയിയെ അഞ്ചൽ നമ്പർവൺ റസിഡൻസ് അസോസിയേഷൻ ആദരിച്ചു. പുനലൂർ എംഎൽഎ പി എസ് . സുപാലിൽ നിന്നും എസ് ഐ ജോയ് അനുമോദനം ഏറ്റുവാങ്ങി.

സി പി ഐ(എം) കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട  സുജ ചന്ദ്രബാബു
03/01/2022

സി പി ഐ(എം) കൊല്ലം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുജ ചന്ദ്രബാബു

വേർപാടിന്റെ ഏഴാം വർഷം
03/01/2022

വേർപാടിന്റെ ഏഴാം വർഷം

അഞ്ചൽ:  അഞ്ചൽ ടൗൺ നമ്പർവൺ റസിഡൻസ് അസോസിയേഷൻറെ കുടുംബസംഗമവും ന്യൂഇയർ ക്രിസ്മസ് ആഘോഷവും പൂവച്ചൽ ഖാദർ അനുസ്മരണവും നടന്നു. ആ...
03/01/2022

അഞ്ചൽ: അഞ്ചൽ ടൗൺ നമ്പർവൺ റസിഡൻസ് അസോസിയേഷൻറെ കുടുംബസംഗമവും ന്യൂഇയർ ക്രിസ്മസ് ആഘോഷവും പൂവച്ചൽ ഖാദർ അനുസ്മരണവും നടന്നു. ആഘോഷ പരിപാടികൾ കൊല്ലം എം. പി. എൻ .കെ പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊല്ലം അസിസ്റ്റൻറ് കമ്മീഷണർ ജി .ഡി വിജയകുമാർ , പുനലൂർ ഡിവൈഎസ്പി പി ബി. വിനോദ്, കൊല്ലം ജില്ലാ ഓംബുഡ്സ്മാനായ അഞ്ചൽ സ്വദേശി സെയ്ദ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡൻറ് അഞ്ചൽ ദേവരാജൻ, ഉത്ര വധക്കേസിൽ തുമ്പുണ്ടാക്കിയ അഞ്ചൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ജോയ്, അഞ്ചൽ ടൗണിലെ ട്രാഫിക് നിയന്ത്രണത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ഹോം ഗാഡ് സന്തോഷ്, അഞ്ചൽ മേഖലയിലെ പാമ്പുപിടിത്തക്കാരനായ ഹേമന്ത് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അനുമോദന ചടങ്ങ് എംഎൽഎ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് ഫസിൽ അൽ അമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാധാ രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗവും റസിഡൻസ് അസോസിയേഷൻ രക്ഷാധികാരിയുമായ സക്കീർഹുസൈൻ, പഞ്ചായത്തംഗങ്ങളായ ജാസ്മിൻ മഞ്ചൂർ, അഖിൽ രാധാകൃഷ്ണൻ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ
അഞ്ചൽ ഇർഷാദ്, സലീം,
ചീപ്പുവയൽ സുരേഷ്, നാദിറ, എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഭക്ഷ്യ കിറ്റും വിദ്യാർത്ഥി കൾക്കുള്ള പഠനോപകരണ വിതരണവും നടന്നു.

നമ്മുടെ അഞ്ചൽ ന്യൂസ്

അഞ്ചൽ: അഞ്ചൽ മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ആശ്വാസം വാട്സാപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെ നിർദ്ദന കുടുംബത്തിന് വീട...
03/01/2022

അഞ്ചൽ: അഞ്ചൽ മുസ്ലീം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ആശ്വാസം വാട്സാപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെ നിർദ്ദന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി. ബൈത്തുനൂർ പദ്ധതി പ്രകാരം അഞ്ചൽ മുസ്ലീം ജമാഅത്ത് നിർമ്മിച്ചു നൽകിയ രണ്ടാമത്തേ വീടാണ് ഇത്. വീടിന്റെ താക്കോൽ ദാന കർമ്മം ചീഫ് ഇമാം അയ്യുബ് അസ്ഹരി നിർവ്വഹിച്ചു. ആക്ടിംഗ് പ്രസിഡൻ്റ് എം.എം.സാദിക് അദ്ധ്യക്ഷ നായി.സെക്രട്ടറി അബ്ദുൽ ഹക്കിം തനിമ, നിർമ്മാണ കമ്മിറ്റികൺവീനർ ഈസ്റ്റേൺ സലീം, നൗഷാദ് കണ്ണാട്ടിയയ്യം, ഷെഫീഖ് അൽ അമാൻ, ഷിഹാബുദീൻ, അലാവുദീൻ, സനാവുള്ള, ഷാജഹാൻ, റിയാസ്കരിന്നാമ്പ്ര, ഫനാസ്, മൊയ്ദു അഞ്ചൽ, ജലാലുദിൻ എന്നിവർ പങ്കെടുത്തു.

നമ്മുടെ അഞ്ചൽ ന്യൂസ്

അഞ്ചൽ: അഞ്ചൽ ബൈപാസ് വരുന്ന മാർച്ചിലോ അല്ലങ്കിൽ ഏപ്രിൽ മാസത്തിലോ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്  ജനങ്ങൾക്ക് സമർപ്പിക്കു...
03/01/2022

അഞ്ചൽ: അഞ്ചൽ ബൈപാസ് വരുന്ന മാർച്ചിലോ അല്ലങ്കിൽ ഏപ്രിൽ മാസത്തിലോ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച് ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് എംഎൽഎ പി എസ് സുപാൽ പറഞ്ഞു. ഇതിനായി അഞ്ചൽ ബൈപാസ് നിർമാണ പ്രവർത്തനം ധ്രുതഗതിയിൽ നടന്നുവരികയാണെന്നും ബൈപ്പാസിന്റെ സ്ഥലം ഏറ്റെടുത്തതിൽ വസ്തു ഉടമകൾക്ക് ഇനിയും നൽകനുള്ള ഫണ്ട് സർക്കാർ അനുവദിച്ച തായും അഞ്ചൽ തടിക്കാട് റോഡുമായി ബൈപ്പാസിനെ ബന്ധിപ്പിക്കാനുള്ള വലിയ പാലത്തിൻറെ നിർമ്മാണവും വേഗത്തിൽ നടന്നുവരുന്നതായി എംഎൽഎ പി . എസ്. സുപാൽ പറഞ്ഞു. അഞ്ചലിൽ ഒരു പൊതു പാടിയിൽ പങ്കെടുക്കേ വേയാണ് എംഎൽഎ ഈക്കാര്യം വ്യക്തമാക്കിയത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം ആരംഭിച്ച കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും അടുത്തിടെയാണ് നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തതെന്നും 15 വർഷത്തിനു മുമ്പ് നിർമ്മാണം തുടങ്ങിയ അഞ്ചൽ ബൈപാസ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നിർമ്മാണം വൈകിയതെന്നും വരുന്ന മാർച്ച് ലോ അല്ലെങ്കിൽ ഏപ്രിൽ മാസത്തിലെ നിർമാണം പൂർത്തീകരിച്ച് അഞ്ചൽ ബൈപാസ് ജനങ്ങൾക്ക് സമർപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു. അഞ്ചൽ ആയൂർ റോഡിൻറെ നിർമ്മാണ പ്രവർത്തനത്തിത്തിന്റെ ആദ്യഘട്ടം മാർച്ചിൽ പൂർത്തീകരിക്കുമെന്നും MLA പറഞ്ഞു.
ചിത്രം : അഞ്ചൽ തടിക്കാട് റോഡുമായി ബൈപ്പാസിനെ ബന്ധിപ്പിക്കാനുള്ള പാലത്തിൻറെ നിർമ്മാണം പുരോഗമിക്കുന്നു.

നമ്മുടെ അഞ്ചൽ ന്യൂസ്

Address


Website

Alerts

Be the first to know and let us send you an email when Nammude anchal news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share