ThePublic

ThePublic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ThePublic, News & Media Website, .

തഎൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ: തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജ...
29/12/2023

തഎൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു.

തിരൂർ: തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു. ഈ സ്കൂളിലെ എൻഎസ്എസ് ക്യാംപ് മാവണ്ടിയൂർ സ്കൂളിൽ വച്ചാണ് നടന്നിരുന്നത്. ക്യാംപിൽ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് (29 -12-23) രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവർത്തിക്കുന്നുണ്ട്. സംസ്കാരം നടപടിക്രമങ്ങൾക്കു ശേഷം നാളെ രാവിലെ 9 മണിക്ക്. ദീപയാണ് ഭാര്യ. മക്കൾ: ദർശിത് കൃഷ്ണ, അദ്വിക.

സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു.പൊന്നാനി:ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണ...
01/12/2023

സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു.

പൊന്നാനി:ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു.

ചിറവല്ലൂർ തെക്കുമുറി കൂരിക്കാട് പുല്ലൂണിയൽ ജാസിമിൻ്റെയും റംഷീനയുടെയും മക്കളായ ജിഹാദ് ( 9 )
മുഹമ്മദ് ( 7 ) എന്നീ കുട്ടികളാണ് മരണപ്പെട്ടത്. മദ്രസയിലെ ഒന്നും മൂന്നും ക്ലാസിലെ വിദ്യാർത്ഥികളാണ് ഇരുവരും.

വൈകുന്നേരം വല്യുപ്പയുമായി പാടത്തേക്ക് പോയതായിരുന്നു കുട്ടികൾ. ഇതിനിടയിൽ കാൽ വഴുതി കുട്ടികൾ കുളത്തിൽ വീഴുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി കുട്ടികളെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടം നടപടികൾക്ക് ഇന്ന് ചിറവല്ലൂർ ജുമാമസ്ജിദിൽ ഖബറടക്കും. സഹോദരൻ റിസ്വാൻ.

ജില്ലാ ശാസ്ത്രോത്സവം പഠനോപകരണ നിർമ്മാണം:പൊന്നാനി സ്വദേശിയായ അധ്യാപകന്  ഒന്നാം സ്ഥാനംപൊന്നാനി: തിരൂർ ആലത്തിയൂരിൽ വെച്ച് ന...
07/11/2023

ജില്ലാ ശാസ്ത്രോത്സവം പഠനോപകരണ നിർമ്മാണം:

പൊന്നാനി സ്വദേശിയായ അധ്യാപകന് ഒന്നാം സ്ഥാനം

പൊന്നാനി: തിരൂർ ആലത്തിയൂരിൽ വെച്ച് നടക്കുന്ന ജില്ലാ ശാസ്ത്രോത്സവത്തിലെ പഠനോപകരണ നിർമ്മാണ മത്സരത്തിൽ പൊന്നാനി എം ഇ എസ് ഹയർസെക്കണ്ടറി സ്കൂളിലെ സാമ്പത്തിക ശാസ്ത്രം അധ്യാപകനായ ത്വയ്യിബിന് ഒന്നാം സ്ഥാനം.

ആദ്യമായാണ് ഈ അധ്യാപകൻ ശാസ്ത്രോത്സവത്തിലെ പഠനോപകരണ മത്സരത്തിൽ പങ്കെടുക്കുന്നത്.തിരുവനന്തുപുരത്തു വെച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിലേക്കുള്ള തയ്യാറെടുപ്പിലാണ് പുറങ്ങ് മാരാമുറ്റം സ്വദേശിയായ ഈ അധ്യാപകൻ.

സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് അഞ്ച് പഠനോപകരണങ്ങളാണ് മത്സരത്തിനായി തയ്യാറാക്കി അവതരിപ്പിച്ചത്. ഇതാണ് വിജയം സമ്മാനിച്ചത്.കൊവിഡ് കാലത്തും അതിനു ശേഷവും പഠനോപകരണ നിർമ്മാണമേഖലയിൽ എസ് സി ആർ ടി യുടെ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ക്യൂ ആർ കോഡ് പഠനശിൽപ്പശാലയിലെ സജീവ സാന്നിധ്യമായിരുന്നു ഈ അധ്യാപകൻ.

മരിച്ച നിലയിൽ കണ്ടെത്തിപൊന്നാനി:ചമ്രവട്ടം ജംഗ്ഷനിൽ കൊല്ലൻപടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.        പൊന്നാനി കൊല്ലൻപട...
07/11/2023

മരിച്ച നിലയിൽ കണ്ടെത്തി

പൊന്നാനി:ചമ്രവട്ടം ജംഗ്ഷനിൽ കൊല്ലൻപടി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി കൊല്ലൻപടി സ്വദേശി നടുവിലെ വീട്ടിൽ ശ്രീധരൻ മകനും പുറങ്ങ് മാരാമുറ്റം താമസിക്കുന്നതുമായ തട്ടാൻ ബാബു (48) (എൽ. ഐ.സി ബാബു) എന്നയാളാണ് മരണപ്പെട്ടത്.
ഇന്നലെ കാലത്ത് പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ കുറ്റിപ്പുറം റോഡിലെ പ്രീമിയർ സ്കാനിംഗ് സെന്ററിന് എതിർ വശത്തെ വെള്ള കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജനറാലി  പൊന്നാനിയില്‍ നടന്നു.. പൊന്നാനി:വിവിധ മത സംഘടനകളുടെ കൂട്ടായ്മയായ സമന്വയം പൊന്നാനിയുടെ ...
04/11/2023

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജനറാലി പൊന്നാനിയില്‍ നടന്നു..

പൊന്നാനി:വിവിധ മത സംഘടനകളുടെ കൂട്ടായ്മയായ സമന്വയം പൊന്നാനിയുടെ നേതൃത്വത്തിലാണ് ബഹുജന റാലി . ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ ഫലസ്തീനിലെ പൊരുതുന്ന സ്വാതന്ത്ര്യ പോരാളികള്‍ക്കും
ബൈത്തുല്‍ മുഖദ്ദസ് ഉള്‍പ്പെടെയുള്ള പവിത്ര കേന്ദ്രങ്ങള്‍ക്കും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനും
ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനകീയ പങ്കാളിത്തത്തോടെ ബഹുജന മഹാറാലി കനത്ത മഴയെ പോലും അവഗണിച്ച് കൊണ്ട് നൂറുകണക്കിനാളുകൾ റ്റെ കെട്ടായി പങ്കെടുത്തു
പൊന്നാനിയിലെ മത, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ 'സമന്വയം നേതാക്കളുടെ നേതൃത്വത്തിൽ
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബഹുജന റാലി പൊന്നാനി അങ്ങാടി, കോടതിപ്പടി, ആശുപത്രി വഴി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
റാലിക്ക് സമന്വയം ചെയര്‍മാന്‍ കെ എം മുഹമ്മദ് കാസിം കോയ, ജനറല്‍ കണ്‍വീനര്‍
അബ്ദുല്‍ മജീദ് ഫൈസി, കോര്‍ഡിനേറ്റര്‍ അബ്ദുറഹിമാന്‍ ഫാറൂഖി, ഫിനാന്‍സ് സെക്രട്ടറി സി വി അബുസാലിഹ്, വൈസ് ചെയര്‍മാന്‍ പി വി ലത്തീഫ് ശാഹുൽ ഹമീദ് എന്നിവര്‍ പങ്കെടുത്തു.

പൊന്നാനി MES കോളേജിൽ ചെങ്കോട്ട തകർത്ത് UDSF  മുന്നണിപൊന്നാനി: 4 ജനറൽ സീറ്റ് അടക്കം ആകെ 13 സീറ്റിലാണ് ksu മുന്നണി വിജയിച്...
02/11/2023

പൊന്നാനി MES കോളേജിൽ ചെങ്കോട്ട തകർത്ത് UDSF മുന്നണി

പൊന്നാനി: 4 ജനറൽ സീറ്റ് അടക്കം ആകെ 13 സീറ്റിലാണ് ksu മുന്നണി വിജയിച്ചത്. ബാക്കി ജനറൽ സീറ്റ് നറുക്കെടുപ്പിലൂടെ നഷ്ട്ടപ്പെട്ടു.വൈസ് ചെർപേഴ്സൺ നസീഹ, ഫൈൻ ആർട്സ് സെക്രട്ടറി മുഹമ്മദ് നിഹാൽ, ജനറൽ ക്യാപ്റ്റൻ കാശിനാഥ്, മാഗസിൻ എഡിറ്റർ ഇർഫാന നസ്രീം.എന്നിവർ വിജയിച്ചു

കേരള പിറവി ദിനം ആചരിച്ചു.എടപ്പാൾ :കേരള പിറവി ദിനത്തിൽ, എടപ്പാൾ ദാറുൽ ഹിദായ എൻ. എസ്. എസ് വളണ്ടിയേഴ്‌സ് മാലിന്യ മുക്ത  കേര...
01/11/2023

കേരള പിറവി ദിനം ആചരിച്ചു.

എടപ്പാൾ :കേരള പിറവി ദിനത്തിൽ, എടപ്പാൾ ദാറുൽ ഹിദായ എൻ. എസ്. എസ് വളണ്ടിയേഴ്‌സ് മാലിന്യ മുക്ത കേരളത്തിനായി പ്രതിജ്ഞയെടുത്തു. സ്കൂൾ പരിസരം വൃത്തിയാക്കുകയും, പൾസ് കൊളാഷ് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ സിദ്ധീഖ്. ടി പരിപാടി ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ബുഷ്‌റ. കെ, സുസ്മിത പോളി, മിനി, മുംതാസ്, എൻ. എസ്. എസ് ലീഡർമാരായ ഫാത്തിമ ലെന, ഫത്തഹിയ, ഹനീന എന്നിവർ നേതൃത്വം നൽകി.

ഭരണഘടന ആമുഖം പ്രദർശിപ്പിച്ചു.എടപ്പാൾ:ആമുഖം അഭിമാനം പദ്ധതിയുടെ ഭാഗമായി എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. ...
30/10/2023

ഭരണഘടന ആമുഖം പ്രദർശിപ്പിച്ചു.

എടപ്പാൾ:ആമുഖം അഭിമാനം പദ്ധതിയുടെ ഭാഗമായി എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് സ്കൂൾ ഭിത്തിയിൽ ഒരുക്കിയ ഭരണഘടനയുടെ ആമുഖം പ്രദർശിപ്പിച്ചു. യൂണിറ്റ് തല ഉദ്ഘാടനം പ്രിൻസിപ്പാൾ ടി.സിദ്ധീഖ് നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ബുഷ്‌റ, ഹയർ സെക്കന്ററി വിഭാഗം മേധാവി സുസ്മിത പോളി, മുനീറ. പി. വി എന്നിവർ സംബന്ധിച്ചു.

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിൽ വേസ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടിയ മൂക്കുതല പി ചിത്രൻ നമ്...
26/10/2023

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിൽ വേസ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടിയ മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി അഗ്നിദ .

പി. പിടാവനൂർ പ്രേമദാസ് - രമ്യ ദമ്പതികളുടെ മകളാണ്. സഹോദരൻ അർപിദ് ഈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

മലികുൽ മുളഫർ നഗരി ജനസാഗരമായി അസ്സുഫ മീലാദ് സമ്മിറ്റിന് പ്രൗഢ സമാപനംപൊന്നാനി | അഞ്ചു നാൾ നീണ്ടുനിന്ന  കടലോരത്തെ ജനകീയ മീല...
15/10/2023

മലികുൽ മുളഫർ നഗരി ജനസാഗരമായി

അസ്സുഫ മീലാദ് സമ്മിറ്റിന് പ്രൗഢ സമാപനം

പൊന്നാനി | അഞ്ചു നാൾ നീണ്ടുനിന്ന കടലോരത്തെ ജനകീയ മീലാദ് മഹാസമ്മേളനത്തിന് ഉജ്ജ്വലപരിസമാപ്തി. പൊന്നാനി അസ്സുഫ ദർസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീലാദ് സമ്മിറ്റ് മലികുൽ മുളഫർ മജ്‌ലിസിൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. സമാപനദിവസം പ്രഭാത മൗലിദോടെയാണ് പരിപാടികൾക്ക് തുടക്കമായിരുന്നു. കാസർകോട് ജാമിഅ സഅദിയ്യ സീനിയർ മുദരിസ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകി.
വൈകിട്ട് 4 30ന് ആരംഭിച്ച ബഹുജന മീലാദ് റാലി സമ്മേളന നഗരിയിൽ നിന്ന് ആരംഭിച്ച് കോടതിപ്പടിയിൽ നിന്ന് ഹാർബർ വഴി കനോലി കനാൽ കർമ്മ റോഡ് പാലം ഇറങ്ങി ചാണറോഡിലൂടെ നഗരിയിൽ സമാപിച്ചു.അസ്സുഫ ദർസ് ചെയർമാൻ ഉസ്താദ് ജഅഫർ സഖാഫി അൽ അസ്ഹരി കൈപ്പമംഗലം, കേരള ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് കാസിം കോയ, സയ്യിദ് സീതികോയ തങ്ങൾ നീറ്റിക്കൽ വിവിധ വിദേശ രാഷ്ട്ര പ്രതിനിധികൾ, അസ്സുഫ വിദ്യാർത്ഥികൾ നാട്ടുകാർ അണിനിരന്നു.
വിവിധ ദഫ് സംഘങ്ങളും പ്രകീർത്തന ഗ്രൂപ്പുകളും റാലിക്ക് കൊഴുപ്പേകി.
വൈകിട്ട് 7 മണിക്ക് നടന്ന സമാപന സമ്മേളനം. ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു.ഹാജി കെ എം മുഹമ്മദ് ഖാസിം കോയ അധ്യക്ഷത വഹിച്ചു.യു എ റഷീദ് അസ്ഹരി ആമുഖപ്രഭാഷണം നടത്തി,ഉസ്താദ് ജഅഫർ സഖാഫി അൽ അസ്ഹരി വാർഷിക സന്ദേശ പ്രഭാഷണം നടത്തി,
ശൈഖ് അബ്ദുറഊഫ് ഹാഷിം അഹ്മദ് ജോർദ്ദാൻ, ശൈഖ് ഫുആദ് ഹാഷിം, ശൈഖ് ഗൈസ് മുഹമ്മദ്‌, അബ്ദുറഹ്മാൻ ഗാസി, ശൈഖ് മുഹമ്മദ് ഹുസൈൻ, ശൈഖ് അഹ്മദ് ത്വാരിഖ് എന്നിവർ പ്രവാചക പ്രകീർത്തനത്തിന് നേതൃത്വം നൽകി.

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടൽ:ഞാറ് നഷ്ടപ്പെട്ടവർക്ക് ഉടനെ വിത്ത് എത്തിപെരുമ്പടപ്പ് :പഞ്ചായത്തിലെ അയിരൂർ കുട്ടാടൻ പാ...
11/10/2023

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടൽ:
ഞാറ് നഷ്ടപ്പെട്ടവർക്ക് ഉടനെ വിത്ത് എത്തി

പെരുമ്പടപ്പ് :പഞ്ചായത്തിലെ അയിരൂർ കുട്ടാടൻ പാടത്ത് 135 ഏക്കർ കൃഷിചെയ്യാനുള്ള 35 ദിവസം പ്രായമുള്ള ഞാറ് കാലവർഷക്കെടുതി മൂലം പൂർണമായി നഷ്ടപ്പെട്ടിരുന്നു. കടം വാങ്ങിയും, പണ്ടം പണയം വെച്ചും, ലോണെടുത്തും നടാൻ പാകത്തിൽ ഉഴുതു പാകപ്പെടുത്തിയ സമയത്താണ് ശക്തമായ മഴ പെയ്തു വെള്ളം കൂടി ഞാറ് പൂർണ്ണമായി നശിച്ചത്. വിത്ത് ലഭിക്കാൻ പല വഴികളിലൂടെയും ശ്രമിച്ചെങ്കിലും ഉടനെ ലഭിക്കുന്ന സാഹചര്യമില്ല എന്ന് മനസ്സിലാക്കി പാടശേഖര സമിതി ഭാരവാഹികൾ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ
*എ കെ സുബൈറിനെ*സമീപിക്കുക
യായിരുന്നു. വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറെ മലപ്പുറത്ത് നേരിൽ ചെന്ന് നിവേദനം നൽകുകയും വിഷയത്തിന്റെ ഗൗരവം ഉന്നത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട കർഷകർക്കാവശ്യമായ വിത്ത് ഉടനെ നൽകുകയാണുണ്ടായത് . വർഷത്തിൽ ഒരിക്കൽ മാത്രം കൃഷി ചെയ്യുന്ന മുണ്ടകം കൃഷിയാണ് കർഷകർ വർഷങ്ങളായി ചെയ്തുപോരുന്നത് ...

പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമംപൊന്നാനി: പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്ര...
05/10/2023

പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം

പൊന്നാനി: പൊന്നാനിയിലെ മാധ്യമ പ്രവർത്തകനുനേരെ കയ്യേറ്റത്തിനു ശ്രമം.പ്രാദേശിക ചാനലായ പൊന്നാനി ചാനലിൻ്റെ റിപ്പോർട്ടറായ സമീറിനു നേരെയാണ് ഹാർബറിൽ നിന്നും കയ്യേറ്റ ശ്രമമുണ്ടായത്.

വൈകുന്നേരം ഹാർബറിലേക്ക് മാധ്യമ പ്രവർത്തനത്തിൻ്റെ ഭാഗമായി പോകുകയായിരുന്ന സമീറിനെ ടോൾ ജീവനക്കാരൻ കയ്യേറ്റത്തിനു ശ്രമിക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർക്ക് ജോലിയുടെ ഭാഗമായി ടോൾ നൽകേണ്ടതില്ല. ഇക്കാര്യം ജീവനക്കാരനെ അറിയിച്ചെങ്കിലും ക്യാമറയടക്കം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സമീർ പ്രതികരിച്ചു.ഹാർബറിലെ ടോൾ പിരിവ് കരാർ ഏറ്റെടുത്തതിൽ നിരവധി ക്രമക്കേടുകൾ ഉണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:കാലടി സ്വദേശിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചുപൊന്നാനി:പൊന്നാനിയില്‍ 12വയസ്സിന് താഴെ പ്രായമു...
03/10/2023

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്:
കാലടി സ്വദേശിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു

പൊന്നാനി:പൊന്നാനിയില്‍ 12വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിധിയായി. പ്രതി കാലടി സ്വദേശി അബ്ദുള്‍ കരീമിന് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി 10 വര്‍ഷം തടവിനും 2ലക്ഷം രൂപ പിഴയും ചുമത്തി. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

2017ല്‍ 12 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് പോകാസോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. കേസില്‍ കാലടി പള്ളിപ്പടി നായകത്ത് വളപ്പില്‍ അബ്ദുള്‍ കരീമിനെ 10 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും ചുമത്തി്. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും ഉത്തരവിട്ടു. സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് ജഡ്ജ് സുബിത ചിറക്കലാണ് വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി കെ.ക സുഗുണ ഹജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

പുതുപൊന്നാനി പുഴയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. പൊന്നാനി:കടവനാട് തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയിലുണ്ട...
03/10/2023

പുതുപൊന്നാനി പുഴയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി.

പൊന്നാനി:കടവനാട് തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഫൈസലിനായി തിരച്ചിൽ നടത്തുകയാണ്.തിങ്കളാഴ്ചയാണ് അപകടം ഉണ്ടായത്. മൂന്നു കുട്ടികളുടെ പിതാവാണ് ഫൈസൽ.

എടപ്പാൾ ടൗൺ ശുചീകരിച്ചു :എടപ്പാൾ:ഗാന്ധി ജയന്തിയോടനുബന്ധിച്ച് എടപ്പാൾ ദാറുൽ ഹിദായ എൻ. എസ്. എസ് വളണ്ടിയേഴ്‌സ് എടപ്പാൾ പഞ്ച...
02/10/2023

എടപ്പാൾ ടൗൺ ശുചീകരിച്ചു :

എടപ്പാൾ:ഗാന്ധി ജയന്തിയോടനുബന്ധിച്ച് എടപ്പാൾ ദാറുൽ ഹിദായ എൻ. എസ്. എസ് വളണ്ടിയേഴ്‌സ് എടപ്പാൾ പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ സഹകരണത്തോടെ എടപ്പാൾ ടൗൺ പരിസരം വൃത്തിയാക്കി. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി : സി. വി. സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രതിജ്ഞ എടുത്തതിന് ശേഷം ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. വാർഡ് മെമ്പർ എം. കെ. എം ഗഫൂർ, പ്രിൻസിപ്പാൾ ടി. സിദ്ധീഖ്, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ കെ. ബുഷ്‌റ, സുസ്മിത പോളി, മുംതാസ്. വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

രക്ത ദാന ചങ്ങല തീർത്ത് എൻ. എസ്. എസ് വളണ്ടിയേഴ്‌സ്..എടപ്പാൾ:ദേശീയ സന്നദ്ധ രക്ത ദാന ദിനത്തിൽ എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്ക...
02/10/2023

രക്ത ദാന ചങ്ങല തീർത്ത് എൻ. എസ്. എസ് വളണ്ടിയേഴ്‌സ്..

എടപ്പാൾ:ദേശീയ സന്നദ്ധ രക്ത ദാന ദിനത്തിൽ എടപ്പാൾ ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് വളണ്ടിയേഴ്‌സ് എടപ്പാളിൽ രക്ത ദാന ചങ്ങല തീർത്ത് രക്ത ദാന പ്രതിജ്ഞ എടുത്തു.രക്ത ദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. പരിപാടിക്ക് ഹയർസെക്കന്ററി വിഭാഗം മേധാവി സുസ്മിത പോളി, പ്രോഗ്രാം ഓഫീസർ കെ. ബുഷ്‌റ, ധന്യ, മുംതാസ് എന്നിവർ നേതൃത്വം നൽകി.

ഭരണഘടന അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു :എടപ്പാൾ :ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീ ദി പീപ...
30/09/2023

ഭരണഘടന അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു :

എടപ്പാൾ :ദാറുൽ ഹിദായ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീ ദി പീപ്പിൾ അവബോധ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഷീജ. എം (HSST Political science ) പ്രസ്തുത വിഷയത്തിൽ ക്ലാസ്സെടുത്തു. ഹയർസെക്കന്ററി വിഭാഗം മേധാവി സുസ്മിത പോളി, പ്രോഗ്രാം ഓഫീസർ ബുഷ്‌റ. കെ, മുനീറ. പി. വി, ഹന്നത്ത്. എൻ. പി, ധന്യ. കെ എന്നിവർ പങ്കെടുത്തു.

രണ്ടാമത് അധികാരം കിട്ടുമ്പോൾ ഭരണവും ഇടപെടലും ഏറെ ദുഷിപ്പിക്കും.അതിപ്പോ കേരളത്തിലായാലും കേന്ദ്രത്തിലായാലും പൊന്നാനി നഗരസഭ...
21/09/2023

രണ്ടാമത് അധികാരം കിട്ടുമ്പോൾ ഭരണവും ഇടപെടലും ഏറെ ദുഷിപ്പിക്കും.അതിപ്പോ കേരളത്തിലായാലും കേന്ദ്രത്തിലായാലും പൊന്നാനി നഗരസഭയിലായാലും അങ്ങനെത്തന്നെ.
പൊന്നാനി നഗരസഭയിലെ ഭരണകക്ഷിയുടെ അനാവശ്യ ഇടപെടലുകളെ ചോദ്യം ചെയ്ത യു ഡി എഫ് കൗൺസിലറെ ശാരീരികമായി മർദ്ധിക്കാൻ ശ്രമിക്കുന്ന സി പി എം കൗൺസിലറാണ് ചിത്രത്തിൽ.

ട്രിപ്പറിൻ്റെ അമിത വേഗത:പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം.പൊന്നാനി: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയിൽ ട്രിപ്പ...
21/09/2023

ട്രിപ്പറിൻ്റെ അമിത വേഗത:
പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം.

പൊന്നാനി: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ദേശീയപാതയിൽ ട്രിപ്പറിൻ്റെ അമിത വേഗതയിൽ യുവാവിന് ജീവൻ നഷ്ടമായി.

പൊന്നാനി ആനപ്പടി സ്വദേശി ആല്യാമാക്കാനകത്ത് മാമുട്ടിയുടെ മകൻ മുത്തലിബ് ( 40)
ആണ് മരിച്ചത്. മുത്തലിബ് സഞ്ചരിച്ച ബൈക്കിനെ ടോറസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സാബിറ (ഭാര്യ )
മക്കൾ:
ഷിബിലി
ശബാന
മുഹ്സിന

ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു എടപ്പാൾ : ദാറുൽ ഹിദായ NSS വളണ്ടിയേഴ്സിന് ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.മുൻ PAC ആ...
08/09/2023

ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

എടപ്പാൾ : ദാറുൽ ഹിദായ NSS വളണ്ടിയേഴ്സിന് ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.മുൻ PAC ആയ കുത്തുബുദ്ധീൻ അമരിയിൽ ആണ് ക്ലാസ്സ്‌ നയിച്ചത്.NSS ലേക്ക് പുതുതായി കടന്നു വന്ന വളണ്ടിയേഴ്സിന് പുതിയൊരു ദിശാബോധം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.ലീഡേഴ്‌സ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നടത്തി.ഹയർ സെക്കന്ററി വിഭാഗം മേധാവി സുസ്മിത പോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ബുഷ്‌റ. കെ, അധ്യാപകരായ സൽമ, ഷീജ. എം എന്നിവർ പങ്കെടുത്തു.

എടപ്പാളിൽ സ്കൂൾ വാഹനം അപകടത്തിൽപെട്ട് വിദ്യാർഥികൾക്ക് പരിക്ക്.എടപ്പാൾ: നടുവട്ടം നെല്ലിശ്ശേരി റോഡിൽ പറൂപാടം പളളിക്ക് സമീപ...
07/09/2023

എടപ്പാളിൽ സ്കൂൾ വാഹനം അപകടത്തിൽപെട്ട് വിദ്യാർഥികൾക്ക് പരിക്ക്.

എടപ്പാൾ: നടുവട്ടം നെല്ലിശ്ശേരി റോഡിൽ പറൂപാടം പളളിക്ക് സമീപം വൈകീട്ട് 4:15 നാണ് സംഭവം. മാണൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ വിദ്യാർഥികളുമായി വന്ന വാൻ ആണ് അപകടത്തിൽ പെട്ടത്. വീടിന്റെ മതിൽ പൂർണമായും തകർന്നു. പരിക്കേറ്റ വാൻ ഡ്രൈവറേയും വിദ്യാർഥികളേയും എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി.

ചേകനൂർ മൗലവിയുടെ മകൻ ഫഹദ് ചേകനൂർ( 43) നിര്യാതനായി.പൊന്നാനി:കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത...
03/09/2023

ചേകനൂർ മൗലവിയുടെ മകൻ ഫഹദ് ചേകനൂർ( 43) നിര്യാതനായി.

പൊന്നാനി:കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൃതദേഹം എറണാകുളത്തു നിന്നു രാത്രി ഒമ്പത് മണിയോടെ സ്വദേശമായ തിരൂരിനു സമീപത്തെ പറവണ്ണയിലെ വീട്ടിലെത്തിക്കുമെന്നു അറിയുന്നു.കബറടക്കം (തിങ്കൾ) നാളെ രാവിലെ 10 മണിക്ക്.ഉമ്മ :പറവണ്ണ പുതിയാലകത്ത് സുബൈദ സഹോദരങ്ങൾ:
യാസർ, പരേതനായ ആസിഫ്, ഫിയാസ്.

യുവതിയെ ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പൊന്നാനി : പൊന്നാനി താലൂക്കാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പൊന്ന...
23/08/2023

യുവതിയെ ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പൊന്നാനി : പൊന്നാനി താലൂക്കാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പൊന്നാനി കുറ്റിക്കാട് സ്വദേശി വിദ്യ ( 35 ) നെയാണ് ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ഭർത്താവ് ശ്രീകുമാർ ബി എസ് എൻ എൽ കുറ്റിക്കാടുള്ള ഓഫിസിലെ താൽക്കാലിക ജീവനക്കാരനാണ്.ചൊവ്വാഴ്ച്ച രാത്രി അദ്ദേഹം നൈറ്റ് ടൂട്ടിയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ശ്രീകുമാറിൻ്റെ പിതാവ് പൊന്നാനിയിലെ ഗ്യാസ് ഏജൻസിയിൽ വർക്ക് ചെയ്യുന്ന ആളാണ് അദ്ദേഹത്തിന് ദിവസവും ചായ കെടുക്കാറുള്ളത് വിദ്യയാണ് എന്ന് വീട്ടുകാർ പറയുന്നു .ശ്രീകുമാറിൻ്റെ പിതാവ് വാതിൽ തട്ടി വിളിച്ചപ്പോൾ പ്രതീകരണം ഉണ്ടാവാത്തകാരണം ഉറക്കമാവും എന്ന് കരുതി അദ്ദേഹം ജോലിക്ക് പോകുകയായിരുന്നു. തുടർന്ന് സമയം വൈകിയും വാതിൽ തുറക്കാത്ത കാരണം ശ്രീകുമാറിൻ്റെ അമ്മ ശ്രീകുമാറിനെ വിളിച്ച് അദ്ദേഹവും നാട്ടുകാരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോളാണ് വിദ്യ ജനൽ കമ്പികളിൽ കുരുക്കിട്ട് തൂങ്ങിയത് കാണാൻ കഴിഞ്ഞത് .ഉടൻ പൊന്നാനി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.തുടർനടപടികൾ പൂർത്തിയാക്കി പൊന്നാനി പൊലീസ് മൃതദേഹം തിരൂർ താലൂക്കാശുപത്രിയിലെക്ക് പോസ്റ്റ്മോർട്ടനായി വിട്ടുകൊടുത്തു.വിദ്യയുടെ പിതാവ് ദിവാകരൻ, മാതാവ് വിജയലക്ഷ്മി, മകൻ ആദിദേവ്.വിദ്യയുടെയും ശ്രീകുമാറുൻ്റെയും വീട് തൊട്ടടുത്ത് തന്നെയാണ് സംഭവദിവസം മകനെ തൊട്ടടുത്തുള്ള വിദ്യയുടെ വീട്ടിൽ കൊണ്ടാക്കിയാണ് വിദ്യ ആത്മഹത്യ ചെയ്തത്. ഇതിനുമുമ്പും വിദ്യ മകൻ ആദിദേവിനെ അച്ഛൻ്റെയും അമ്മയുടെയും അടുത്ത് വിടാറുണ്ട് .

വിലക്കയറ്റം: പ്രതീകാത്മക മാവേലി സ്റ്റോർ നിർമിച്ചു പൊന്നാനി:വിലകയറ്റം കൊണ്ടും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാതെയും ജനങ്ങളെ ദ...
17/08/2023

വിലക്കയറ്റം: പ്രതീകാത്മക മാവേലി സ്റ്റോർ നിർമിച്ചു

പൊന്നാനി:വിലകയറ്റം കൊണ്ടും സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കാതെയും ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇടതു സർക്കാരിന്റെ ദുർഭരണത്തിനെതിരെ മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ കീഴിൽ മുക്കാല മാവേലി സ്റ്റോറിന് മുന്നിൽ പ്രതീകാത്മക മാവേലി സ്റ്റോർ നിർമിച്ചു സൗജന്യ കിറ്റ് വിതരണം നടത്തി.പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.ഡിസിസി മെമ്പർ T. മാധവൻ,മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, മൈനൊരിറ്റി കോൺഗ്രസ്‌ സെക്രട്ടറി ഉസ്മാൻ A. V, സേവാദൾ ജില്ലാ സെക്രട്ടറി അബ്ദു വടമുക്ക്, മെമ്പർമാരായ M. T. ഉബൈദ്, സംഗീത രാജൻ, സത്താർ അമ്പാരത്,ജിനീഷ് മുക്കാല, രവി പരിചകം,മുസ്തഫ. P. V, കാദർ മൗലവി, ഹംസ വടമുക്ക്, പ്രമോദ് പനമ്പാട്,ദിനേശ് അറക്കൽ, M. T. നജീബ്, B. P. റഷീദ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം ..............................എടപ്പാൾ ദാറുൽ ഹിദായയിൽ  76-മത് സ്വാതന്ത്ര്യദിനം,Scout & Guide, JRC, N...
15/08/2023

സ്വാതന്ത്ര്യദിനാഘോഷം ..............................
എടപ്പാൾ ദാറുൽ ഹിദായയിൽ 76-മത് സ്വാതന്ത്ര്യദിനം,Scout & Guide, JRC, NSS എന്നിവയുടെ നേതൃത്വത്തിൽ വളരെ സമുചിതമായി
ആചരിച്ചു.. പ്രിൻസിപ്പൽ സിദ്ധീഖ്. ടി ഉദ്ഘാടനം നിർവഹിച്ചു.. സമീർ, റഫീഖ്, മിനി, സുസ്മിത പോളി എന്നിവർ പങ്കെടുത്തു.. കൂടാതെ NSS ന്റെ നേതൃത്വത്തിൽ ചിത്ര രചനാ മത്സരം, ക്വിസ് മത്സരം, ദേശഭക്തി ഗാന മത്സരം എന്നിവ സംഘടിപ്പിച്ചു.. പ്രോഗ്രാം ഓഫീസർ ബുഷ്‌റ. കെ, വളണ്ടിയർ ലീഡർ ഫാത്തിമ ലന എന്നിവർ നേതൃത്വം നൽകി.

ഏറ്റവും മികച്ച കർഷകനുളള പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്കാരം വെളിയങ്കോട് സ്വദേശിനി റംല ഹനീഫിന്പൊന്നാനി:  പ്രഥമ പി സി ഡബ്...
12/08/2023

ഏറ്റവും മികച്ച കർഷകനുളള പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്കാരം വെളിയങ്കോട് സ്വദേശിനി റംല ഹനീഫിന്

പൊന്നാനി: പ്രഥമ പി സി ഡബ്ല്യു എഫ് പൊൻ കതിർ പുരസ്ക്കാരത്തിന് വെളിയങ്കോട് സ്വദേശിനി റംല ഹനീഫ് അർഹയായി

എല്ലാ വർഷവും ചിങ്ങം ഒന്ന് കാർഷിക ദിനത്തിൽ താലൂക്കിലെ ഏറ്റവും മികച്ച കർഷകന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എവർ ഗ്രീൻ സമിതിയുടെ ആഭിമുഖ്യത്തിൽ പുരസ്കാരം നല്കുന്നതാണ്.

തിരൂർ തൈവളപ്പിൽ പരേതനായ കമ്മുകുട്ടിയുടെ മകളായ റംല ഹനീഫ് ഭർത്താവ് കെ ടി ഹനീഫ് ഹാജിക്കൊപ്പം വെളിയങ്കോട് ചക്കരമാക്കൽ
താമസിക്കുന്നു.

കാർഷിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റം നടത്തുന്നതിന് ഭർത്താവ് ഹനീഫിൻറ പുർണ്ണമായ സഹായ സഹകരണവും പിന്തുണയും റംലക്ക് പ്രചോദനമായി മാറി.

രണ്ട് പേരും വെളിയങ്കോട് പഞ്ചായത്ത് പി സി ഡബ്ല്യു എഫ് കമ്മിറ്റിയുടെ പ്രധാന സാരഥികളാണ്.

15 കൊല്ലത്തോളം ദുബൈയിൽ പ്രവാസ ജീവിതം നയിച്ച ശേഷം 13 വർഷമായി നാട്ടിൽ സ്ഥിര താമസമാണ്.

വീടിനോട് ചേർന്ന അരയേക്കറോളം സ്ഥലത്തും , ഒരു ഏക്കറോളം വരുന്ന മറ്റു സ്ഥലത്തും പയർ, റാഗി, മഞ്ഞൾ , ബത്തക്ക, വെളളരി തുടങ്ങിയ കൃഷികളും , പശു മത്സ്യകൃഷി ഉൾപ്പെടെ നിരവധി സംരംഭങ്ങളുമാണ് റംല ഹനീഫിനെ അവാർഡിന് അർഹരാക്കിയത്.

കാർഷിക രംഗത്തെ പരിപോഷിപ്പിക്കാൻ പി സി ഡബ്ല്യു എഫിന് കീഴിൽ പ്രവര്‍ത്തിക്കുന്ന എവർഗ്രീൻ മുഖേന സ്ക്കൂൾ സ്ഥലം ഉൾപ്പെടെ പല കേന്ദ്രങ്ങളിലും പല തരത്തിലുളള കാർഷിക ഉത്പ്പന്നങ്ങൾ വിളയിച്ചെടുക്കാൻ ഇവർ ആത്മാര്‍ത്ഥ ശ്രമം നടത്തി വരുന്നു.

കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നു.

ഫാത്തിമത് ഫെമീന (ഖത്തർ) ഫയാസ് മുഹമ്മദ് (ദുബൈ) ഫാത്തിമത്ത് ഫർഹ: (എം ബി ബിഎസ് ഫൈനൽ) എന്നിവർ മക്കളാണ്.

ചിങ്ങം ഒന്ന് ആഗസ്ത് 17 വ്യാഴാഴ്ച്ച വൈകീട്ട് 4 മണിക്ക് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ പാലക്കൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന കർഷക ദിന ചടങ്ങിൽ വെച്ച് പ്രഥമ പൊൻ കതിർ പുരസ്കാരം റംല ഹനീഫിന് സമർപ്പിക്കുന്നതാണ്.

തവനൂർ കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധികൾ, കൃഷി ഓഫീസർമാർ തുടങ്ങി കാർഷിക മേഖലയിലെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുന്നതാണ്.

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു..എടപ്പാൾ: ദാറുൽ ഹിദായ ഹയർസെക്കന്ററി സ്കൂൾ  എൻ.എസ്.എസ് വളണ്ടിയേഴ്സിന് 'സന്നദ്ധ...
10/08/2023

ജീവൻ രക്ഷാ പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു..

എടപ്പാൾ: ദാറുൽ ഹിദായ ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ്
വളണ്ടിയേഴ്സിന് 'സന്നദ്ധം' പദ്ധതിയുടെ ഭാഗമായി ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. എയ്ഞ്ചൽസ് ഇന്റർനാഷണൽ ഫൗണ്ടേഷൻ കോഡിനേറ്ററും, ബേസിക് ലൈഫ് സപ്പോർട്ട് ട്രെയിനറും ആയ ഹബീബ് റഹ്മാൻ അറക്കൽ ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. പ്രിൻസിപ്പൽ സിദ്ദീഖ്. ടി, പ്രോഗ്രാം ഓഫീസർ ബുഷ്റ. കെ, അധ്യാപകരായ സുസ്മിതാപോളി, മുനീറ പി.വി എന്നിവർ പങ്കെടുത്തു.

യു. അബൂബക്കർ സ്മാരക മന്ദിരം തറക്കല്ലിടൽ വെള്ളിയാഴ്ചഅനുസ്മരണസമ്മേളനവും പുരസ്‌കാര സമർപ്പണവും മാറ്റിവെച്ചു.പൊന്നാനി:മലപ്പുറ...
09/08/2023

യു. അബൂബക്കർ സ്മാരക മന്ദിരം തറക്കല്ലിടൽ വെള്ളിയാഴ്ച
അനുസ്മരണസമ്മേളനവും പുരസ്‌കാര സമർപ്പണവും മാറ്റിവെച്ചു.

പൊന്നാനി:മലപ്പുറം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ മുൻ അധ്യക്ഷനും സാമൂഹിക കലാ - നിറഞ്ഞുനിന്നിരുന്ന യു. അബൂബക്കർ സ്മാരക മന്ദിരം വെള്ളിയാഴ്ച രാവിലെ 10 -ന് തറക്കല്ലിടുമെന്ന് ഭാരവാഹികൾ വർത്താസമ്മേളനത്തിൽ അറിയിച്ചു. എരമംഗലം എ.എൽ.പി. സ്കൂളിനാണ് ലൈബ്രറി സൗകര്യത്തോടെയുള്ള 2400 സ്ക്വയർഫീറ്റ് വരുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെ യു. അബൂബക്കർ സ്മാരകമായി ഉയരുക. കെ.പി.സി.സി. മുൻ പ്രസിഡൻറ് വി.എം. സുധീരൻ തറക്കല്ലിടൽ നിർവഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കുമെന്ന് യു. അബൂബക്കർ സ്മാരക ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനവുമായി ബന്ധപ്പെട്ടു ശനിയാഴ്ച നടത്താനിരുന്ന യു. അബൂബക്കർ അനുസ്മരണസമ്മേളനവും പുരസ്‌കാര സമർപ്പണവും മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായും അറിയിച്ചു. വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ എം.വി. ശ്രീധരൻ മാസ്റ്റർ, മറ്റു ഭാരവാഹികളായ അടാട്ട് വാസുദേവൻ, വി.എ. ലത്തീഫ്, ഷാജി കാളിയത്തേൽ, പ്രണവം പ്രസാദ്, ബാബുരാജ് കാളിയത്തേൽ എന്നിവർ പങ്കെടുത്തു.

അമ്പിയാ മുർസലീങ്ങളുടെ  ആണ്ട് നേർച്ച ബുധനാഴ്ചപൊന്നാനി: പൊന്നാനി മസ്ജിദുൽ മുസമ്മിൽ ഇജാബയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെ.എ...
01/08/2023

അമ്പിയാ മുർസലീങ്ങളുടെ ആണ്ട് നേർച്ച ബുധനാഴ്ച

പൊന്നാനി: പൊന്നാനി മസ്ജിദുൽ മുസമ്മിൽ ഇജാബയിൽ സംസ്ഥാന ഹജ്ജ് കമ്മറ്റിയംഗം കെ.എം മുഹമ്മദ് ഖാസിം കോയയുടെ കുടുംബാംഗങ്ങൾ പരമ്പരാഗതമായി നടത്തി വരാറുള്ള അമ്പിയാ മുർസലീങ്ങളുടെ ആണ്ട് നേർച്ച നാളെ (ബുധൻ) നടക്കും. ലോക സമാധാനത്തിനു പ്രത്യേക ദുആയും തീവ്രവാദ ഭീകരവാദത്തിനെതിരെ പ്രതിജ്ഞയും എടുക്കും.സുബ്ഹ് നിസ്ക്കാരത്തിന് ശേഷം മൗലീദ്, ഖത്മുൽ ഖുർആൻ എന്നിവ നടക്കും.രാവിലെ 8 മണിക്ക് പ്രദേശത്തെ 2000 ത്തോളം കുടുംബങ്ങൾക്ക് കിറ്റ് വിതരണവും ഉണ്ടാകും. ഹുബ്ബു റസൂൽ കീർത്തനങ്ങൾ,
ലോക സമാധാനത്തിനു പ്രത്യേക ദുആ, തീവ്രവാദ ഭീകരവാദത്തിനെതിരെ പ്രതിജ്ഞ എന്നിവ എടുക്കും.ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ കാദർ മുസ്ലിയാർ നേതൃത്വം നൽകും . മുൻമന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്യും.നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, പി. നന്ദകുമാർ എം.എൽ.എ, ഡോ. കെ.ടി ജലീൽ എം.എൽ.എ , മുൻ എം.സി. ഹരിദാസ് , നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം, മഖ്ദൂം എം.പി മുത്തു കോയ തങ്ങൾ , സഹലു തങ്ങൾ, തുടങ്ങി നിരവധി പേർ പങ്കെടുക്കും . പത്ര സമ്മേളനത്തിൽ കെ. എം.മുഹമ്മദ്‌ ഖാസിം കോയ, വി. സൈദ് മുഹമ്മദ്‌ തങ്ങൾ, സീതി കോയ തങ്ങൾ,കെ.എം. ഹാജി അബ്ദുൽ റസാഖ്,കെ. എം. ഇബ്രാഹിം ഹാജി, ഹാജി കെ. എം.മുഹമ്മദ്‌ ഫൈസൽ റഹ്‌മാൻ, കെ. ഫസൽ ഉസ്താദ് എന്നിവർ സംബന്ധിച്ചു

കാണാനില്ലപരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ (30), മക്കളായ മുഹമ്മദ് നസല്‍ (10), മുഹമ്മദ് ഹിഷാം (6) എന്നിവരെ 2023 ജൂലൈ ആറാം ...
01/08/2023

കാണാനില്ല
പരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ (30), മക്കളായ മുഹമ്മദ് നസല്‍ (10), മുഹമ്മദ് ഹിഷാം (6) എന്നിവരെ 2023 ജൂലൈ ആറാം തിയ്യതി പാലത്തിങ്ങലെ വീട്ടില്‍ നിന്നും കാണാതായി. പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0494 2410260, 9497947225, 9497980674 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു.

Address


Website

Alerts

Be the first to know and let us send you an email when ThePublic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share