Counter Estate

  • Home
  • Counter Estate

Counter Estate Counter Estate brings to you academic and popular Malayalam articles on politics, literature, cinema
(1)

https://counterestate.com/syllabus-article-amalu-and-krupa/ലേഖനംസിലബസ് എന്ന മ്യൂസിയം പീസ്കൃപ & അമലു "സംസ്‌കൃതം വരേണ്യന്റ...
01/04/2022

https://counterestate.com/syllabus-article-amalu-and-krupa/

ലേഖനം

സിലബസ് എന്ന മ്യൂസിയം പീസ്

കൃപ & അമലു

"സംസ്‌കൃതം വരേണ്യന്റെ ഭാഷയാണ് എന്നും അത് പഠിക്കുകയോ പ്രചരിപ്പിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നത് ഗുണപരമല്ല എന്നും മറ്റും പരക്കെ അംഗീകരിക്കപ്പെട്ട തത്വങ്ങളാണ്. അത് പഠിക്കുകയോ പ്രചരിപ്പിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നവർ ചില പിന്തിരിപ്പൻ പ്രസ്ഥാനങ്ങളുടെ വക്താക്കളായി എളുപ്പത്തിൽ ബ്രാൻഡ് ചെയ്യപ്പെടും. ഒരു ഭാഷയെ പടിക്കുപുറത്ത് നിർത്തി എന്ത് അധിക നേട്ടം ഉണ്ടാക്കാൻ എന്ന വിചാരം അവിടെ ഇല്ല."

സിലബസുകൾ നമ്മുടെ അക്കാദമിക് രംഗത്ത് കാലാകാലങ്ങളായി ഒരു മ്യൂസിയം പീസ് ധർമ്മമാണ് വഹിച്ചുപോരുന്നത്. പൗരസ്ത്യ കല...

ലോകമേ തറവാട് - The Happening Galleryകൃപ & അമലുhttps://counterestate.com/art/lokame-tharavadu-the-happening-gallery/"ആലപ്...
12/02/2022

ലോകമേ തറവാട് - The Happening Gallery
കൃപ & അമലു

https://counterestate.com/art/lokame-tharavadu-the-happening-gallery/
"ആലപ്പുഴ നഗരത്തിന് ഒരു Archival സ്വഭാവമുണ്ട്. പഴയകാലത്തിന്റെ ഘടനാപരവും ഭാവപരവുമായ സാധ്യതകളെ ഇക്കാലത്തും ഉപയോഗിക്കുന്ന ദേശമാണത്. ചരിത്രം ദൃശ്യങ്ങളിലൂടെ ഇന്നും അവിടെ കാത്തുസൂക്ഷിക്കപ്പെടുന്നു. മാത്രമല്ല, വേറിട്ടുനിൽക്കാത്ത വിധം ആ ദൃശ്യങ്ങൾ അവിടത്തെ വർത്തമാനകാല സാംസ്കാരികതയോട് വളരെ ഇണങ്ങിയുമിരിക്കുന്നു. അങ്ങനെ മുൻപോട്ട് വയ്ക്കുന്ന സാംസ്കാരിക സാധ്യതകളെ സമർത്ഥമായി ഉപയോഗിച്ചുകൊണ്ടാണ് ലോകമേ തറവാട് എന്ന കലാപദ്ധതി സാധ്യമാക്കിയിരുന്നത്."

ഒരു പ്രദേശത്തെ ആകമാനം കലയായി പരിവർത്തിപ്പിക്കുകയായിരുന്നു ലോകമേ തറവാട് എന്ന കലാപ്രദർശനം. സാമ്പ്രദായികമായ ഒര....

"എന്ത് കൊണ്ട് നയ്യാറിന്റെ ഈണത്തിന് ലത പാടിയില്ല?"എം. ശങ്കർ എഴുതുന്നു.https://counterestate.com/cinema/lata-mangeshkar-na...
07/02/2022

"എന്ത് കൊണ്ട് നയ്യാറിന്റെ ഈണത്തിന് ലത പാടിയില്ല?"

എം. ശങ്കർ എഴുതുന്നു.

https://counterestate.com/cinema/lata-mangeshkar-nayyar-article/

ഈ കുറിപ്പ് എഴുതുന്ന ജനുവരി പതിനാറിന്റെ സവിശേഷത അത് പ്രശസ്ത ഹിന്ദി ചലച്ചിത്രഗാനസംവിധായകനായ ഒ പി നയ്യാറിന്റെ ഓ.....

02/01/2022
‘നീയവിടെ ഉത്തമ ഗീതത്തിൻറെ സംഗീത ജലധാര കണ്ടിട്ടില്ലേ?’അരിവാൾ പോലെയുള്ള ആ ചോദ്യം എൻറെ ഹൃദയത്തെ രണ്ടായ് പിളർന്നു*വിശപ്പും വ...
21/11/2021

‘നീയവിടെ ഉത്തമ ഗീതത്തിൻറെ
സംഗീത ജലധാര കണ്ടിട്ടില്ലേ?’
അരിവാൾ പോലെയുള്ള ആ ചോദ്യം
എൻറെ ഹൃദയത്തെ രണ്ടായ് പിളർന്നു

*വിശപ്പും വിളക്കും - ഭാഗം 15*

*_ഉമിനീരുടൽ_*

*സുരേഷ് നാരായണൻ എഴുതുന്നത്*

Counter Estate - ൽ വായിക്കാം

https://counterestate.com/column/vishappum-vilakkum-15/

ഉമിനീരുടൽ ഇന്നെനിക്ക് 'പ്രണയികളുടെ പാർക്കു' വഴി ചുറ്റിവരേണ്ടി വന്നു അവിടെ പകൽസമയത്തും നക്ഷത്രങ്ങളെ കാണാൻ പറ്.....

പറുദീസയിലെ കാവൽവൃക്ഷങ്ങൾhttps://counterestate.com/literature/jeevana-susan-john/ജീവന സൂസൻ ജോൺ എഴുതിയ കഥ"തമിഴ് മണ്ണിൽ വേര...
15/11/2021

പറുദീസയിലെ കാവൽവൃക്ഷങ്ങൾ

https://counterestate.com/literature/jeevana-susan-john/

ജീവന സൂസൻ ജോൺ എഴുതിയ കഥ

"തമിഴ് മണ്ണിൽ വേരുകളുള്ള ചെട്ടിയാർ കുടുംബത്തിന് ദേശാന്തരഗമനങ്ങളിലൂടെ ഏതാണ്ടെല്ലാ തമിഴ് വഴക്കങ്ങളും നഷ്ടമായിരുന്നു. കുന്നുകളുടെ ഒടുക്കവും തുടക്കവുമായ ഞങ്ങളുടെ കൊച്ചുപട്ടണം തായ് വേരു വിട്ടകന്നു വന്ന അയ്യാ കുടുംബത്തെ സ്വീകരിച്ചു. പലഹാരക്കച്ചവടക്കാരായി വന്ന അവർ റബ്ബർ കൃഷിയും ചെയ്യാനാരംഭിച്ചു."

ആവേശം കൊണ്ട വെയിലിന്റെ കൈകൾ കാറ്റിനൊപ്പം മരത്തണലുകളിൽ സർക്കസ്സ് നൃത്തങ്ങളെ പുനരാവിഷ്ക്കരിച്ചു. മുറ്റത്ത് എര....

വിശപ്പും വിളക്കും ഭാഗം 14പത്തു ജല്പനങ്ങൾ"നിന്നെപ്പറ്റി എന്തിനോർക്കണം ,ഞാൻ തന്നെനീയായിരിക്കുമ്പോൾ?!"സുരേഷ് നാരായണൻ എഴുതുന...
13/11/2021

വിശപ്പും വിളക്കും ഭാഗം 14

പത്തു ജല്പനങ്ങൾ

"നിന്നെപ്പറ്റി എന്തിനോർക്കണം ,
ഞാൻ തന്നെ
നീയായിരിക്കുമ്പോൾ?!"

സുരേഷ് നാരായണൻ എഴുതുന്നു.

https://counterestate.com/column/spirituality/visappum-vilakkum-14/

പത്തു ജല്പനങ്ങൾ 1 കിടപ്പുമുറിയിൽ പതുക്കെ സംസാരിക്കുക; സുഗന്ധവായുവിൻ തന്മാത്രകളെ അലോസരപ്പെടുത്തുന്നതെന്തിന്? ...

ഖസാക്ക്: സന്ദേഹിയുടെ പിൻവിളികൾലേഖനപരമ്പരCOUNTER ESTATE ARCHIVEhttps://counterestate.com/column/khasakk-article-1-krupa/h...
12/11/2021

ഖസാക്ക്: സന്ദേഹിയുടെ പിൻവിളികൾ

ലേഖനപരമ്പര

COUNTER ESTATE ARCHIVE

https://counterestate.com/column/khasakk-article-1-krupa/

https://counterestate.com/column/khasakk-article-2-krupa/

https://counterestate.com/column/khasakk-article-3-krupa/

https://counterestate.com/column/khasakk-article-4-krupa/

https://counterestate.com/column/khasak-series-5-krupa/

അദ്ധ്യായം 1. വേര് വിശേഷപ്പെട്ട ഒരു ഇതിഹാസത്തെക്കുറിച്ചാണ്; ഒരു ദേശത്തിന്റെ, അവിടത്തെ കുന്നും മലയും കുളവും കാവു.....

തോറ്റകളി"ചരിത്രസ്ഥലികളിൽമിന്നിമറിയുന്നഒരമ്മിണി.ജീവിതവൃത്തത്തിൻ്റെവ്യാസം ഒരിഞ്ച് നീട്ടാനനുവദിക്കാതെതലയ്ക്ക് ചുറ്റുംവലയം ച...
09/11/2021

തോറ്റകളി

"ചരിത്രസ്ഥലികളിൽ
മിന്നിമറിയുന്ന
ഒരമ്മിണി.
ജീവിതവൃത്തത്തിൻ്റെ
വ്യാസം ഒരിഞ്ച്
നീട്ടാനനുവദിക്കാതെ
തലയ്ക്ക് ചുറ്റും
വലയം ചെയ്യുന്ന
ഒരുപഗ്രഹം.
നന്നേ
കാൽപ്പനികരായിരുന്ന
നമ്മൾ രണ്ടും
ഒരിക്കൽ
കളിച്ച
കളി."

വിനീത് പി. വി. യുടെ കവിത

https://counterestate.com/literature/thottakali-poem-vineeth-pv/

കൈയ്യാണിക്ക്കുറുകെയിട്ടടെലിഫോൺപോസ്റ്റിനപ്പുറംകവുങ്ങിൻതോട്ടം. അടക്കകൾപെറുക്കിക്കൂട്ടിമാക്സിക്കുള്ളിലേക....

വിശപ്പും വിളക്കും ഭാഗം 13ഉൾക്കാടുകൾ; മുൾക്കാടുകൾ'പ്രണയ രാത്രികളിൽ ആമ്പൽ പൂക്കളും പറിച്ചു കൊണ്ട് നിങ്ങൾനിലാവെ നുണഞ്ഞു സഞ്...
08/11/2021

വിശപ്പും വിളക്കും ഭാഗം 13

ഉൾക്കാടുകൾ; മുൾക്കാടുകൾ

'പ്രണയ രാത്രികളിൽ ആമ്പൽ പൂക്കളും
പറിച്ചു കൊണ്ട് നിങ്ങൾ
നിലാവെ നുണഞ്ഞു സഞ്ചരിക്കുന്നു.
പക്ഷേ നിങ്ങൾ ജന്മം കൊടുത്ത പുഴ;
അതിന് ഒഴുകാതിരിക്കാനാവില്ലല്ലോ!
തുടർന്നൊഴുകാതിരിക്കാനാവില്ലല്ലോ!'

സുരേഷ് നാരായണൻ എഴുതുന്നു.

https://counterestate.com/column/vishappum-vilakkum-13-suresh-narayanan/

ഉൾക്കാടുകൾ; മുൾക്കാടുകൾ 'ഇന്നലെ എൻറെ ഭാര്യ ഒരു കാര്യം കണ്ടു പിടിച്ചു!' ഞാൻ അച്ചനോടു പറഞ്ഞു 'കിടക്കയിൽ കാതു ചേർത്.....

കോവിഡ് : മാറുന്ന ജീവിതശൈലിയും  കുട്ടികളുടെ ആരോഗ്യവും"രണ്ട് കോവിഡ് തരംഗങ്ങളും കുട്ടികളുടെ ആരോഗ്യത്തെ  സാരമായി ബാധിച്ചിരുന...
05/11/2021

കോവിഡ് : മാറുന്ന ജീവിതശൈലിയും കുട്ടികളുടെ ആരോഗ്യവും

"രണ്ട് കോവിഡ് തരംഗങ്ങളും കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നില്ല. ആശുപത്രിവാസവും മരണനിരക്കും മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ കുറവായിരുന്നു. വാക്‌സിനേഷനോടുകൂടി അവരിലും antibodies ഉണ്ടായി, സുരക്ഷിതരാകുമെന്ന് പ്രതീക്ഷിക്കാം. എന്തിരുന്നാലും, വീടുകളിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ കുട്ടികളിൽ പനി, വിട്ടുമാറാത്ത ചുമ, ശരീരത്തിൽ പാടുകൾ, വയറിളക്കം, നിർജലീകരണം എന്നിവ കാണപ്പെട്ടാൽ തീർച്ചയായും വൈദ്യസഹായം തേടണം. RT-PCR test ചെയ്ത് അവർക്ക് അസുഖമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

ഡോ. അനീറ്റ ജോസഫ് എഴുതുന്നു.

https://counterestate.com/science/dr-anitta-joseph-article-covid/

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചിട്ട് നീണ്ട രണ്ടുവർഷങ്ങൾ കഴിയുകയാണല്ലോ! പണ്ട് ശാസ്ത്രജ്ഞർ, കുറേ വർഷങ്ങൾക്...

രോഹിത് വെമുലയുടെ പിന്മുറക്കാർ: ഇന്ത്യൻ സർവ്വകലാശാലകളിലെ ജാതിപീഡനങ്ങൾhttps://counterestate.com/politics/jaincy-john-artic...
03/11/2021

രോഹിത് വെമുലയുടെ പിന്മുറക്കാർ: ഇന്ത്യൻ സർവ്വകലാശാലകളിലെ ജാതിപീഡനങ്ങൾ

https://counterestate.com/politics/jaincy-john-article/

ജയിൻസി ജോൺ എഴുതുന്നു.

എം. ജി. സർവ്വകലാശാലാ ക്യാമ്പസിനു മുന്നിലെ ആ സമരപന്തൽ, ഒരു പ്രതീകവും ചോദ്യചിഹ്നവുമാണ്. രാഷ്ട്രീയകേരളം ഓർത്ത് അഭിമാനം കൊള്ളുന്ന മുഖ്യധാരാ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ബ്രാഹ്മിണികപുരുഷാധിപത്യത്തിന്റെ വെറും അധികാരകേന്ദ്രങ്ങളാണെന്ന് വിളിച്ചു പറയുന്ന സംഭവങ്ങൾ ഇതേയിടത്തു നിന്നും അടുത്ത കാലത്തുണ്ടായിരുന്നു. ഇത്തരം വിദ്യാർത്ഥിസമരചരിത്രങ്ങളുടെ പൊതുസ്വഭാവമായ ആൾക്കൂട്ട-ആണാഘോഷവും ആക്രമണോത്സുകതയും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിൻബലവും ഒന്നുമില്ലാതെയാണ്, രോഹിത് വെമുലയുടെ ചിത്രങ്ങൾ വച്ച പന്തലിൽ ഒരു ദളിത് വിദ്യാർത്ഥിനി സമരം ചെയ്യുന്നത്.

എം.ജി സർവകലാശാലയിലെ ജാതിവിവേചനത്തിനും അക്കാദമിക പീഡനത്തിനുമെതിരെ പോരാടുന്ന ഗവേഷക വിദ്യാർഥിനിയും പ്രിയസുഹൃത...

കടലാടും കാലത്തിന്റെ ലീല: പി. കൃഷ്ണദാസ് എഴുതുന്നു.https://counterestate.com/literature/p-krishnadas-article-on-poetry/സ്ഥ...
02/11/2021

കടലാടും കാലത്തിന്റെ ലീല: പി. കൃഷ്ണദാസ് എഴുതുന്നു.

https://counterestate.com/literature/p-krishnadas-article-on-poetry/

സ്ഥലസാന്ദ്രായ ഓര്‍മ്മയാണ് കടല്‍ലീല എന്ന കവിത. അവിടെ മറവി ജനനത്തില്‍ മരണമെന്ന പോലെ ഓര്‍മ്മയില്‍ പാര്‍ക്കുന്നു. ഏതൊരു സ്ഥലവും അവിടുത്തേക്കുള്ള വഴികളെയും ഉള്‍ക്കൊള്ളുന്നു. എഴുതിയില്ലെങ്കില്‍ ഓര്‍മ്മകള്‍ മാത്രമല്ല, ആ സ്ഥലവും അത് സൃഷ്ടിച്ച ആഘാതവും വിസ്മൃതമാകാനിടയുണ്ട്. അതിനാല്‍ എഴുതുമ്പോള്‍ മാത്രം പുനസൃഷ്ടിക്കപ്പെടുന്ന ഒരിടവും അനുഭൂതിയുമുണ്ട്.

ഒരു സ്ഥലം സൃഷ്ടിക്കുന്ന മാനസികാഘാതം ജീവിതാന്ത്യം വരെ ചിലപ്പോള്‍ പിന്തുടരും. പിന്നിട്ട വഴികളിലെല്ലാം ആ ആഘാതത്...

ഹെവി മെറ്റൽ ഫോബിയ: ചില ചിന്തകൾhttps://counterestate.com/science/heavy-metal-phobia-article-surya-revival/സൂര്യ റിവൈവൽ എഴ...
01/11/2021

ഹെവി മെറ്റൽ ഫോബിയ: ചില ചിന്തകൾ

https://counterestate.com/science/heavy-metal-phobia-article-surya-revival/

സൂര്യ റിവൈവൽ എഴുതുന്നു.

എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്, ആധുനിക കാലത്ത് ഇൻഡസ്ട്രിയൽ സമൂഹം ഉണ്ടാക്കിവച്ച ചില വിപത്തുകളുടെ ഭയപ്പാടാണ് ഇപ്പോഴും ഹെവിമെറ്റൽ ഭയത്തിന്റെ മൂലകാരണം എന്നാണ്. കൂടാതെ, മരുന്നുകളിലും മനുഷ്യശരീരത്തിൽ തന്നെയും പാടില്ലാത്ത ഒന്നായി ഹെവി മെറ്റലുകളെ വില്ലനൈസ് ചെയ്യാൻ ആധുനികതയുടെ systematisation, ബോഡിയെപ്പറ്റിയുള്ള കൺസെപ്റ്റ് ഒക്കെ കാരണമാവുന്നുണ്ട് എന്നും തോന്നുന്നു.

ആധുനിക ശാസ്ത്ര വിശ്വാസികളുടെ ഹെവി മെറ്റൽ ഫോബിയ കാണുമ്പോ നല്ല ചിരി തോന്നാറുണ്ട്. ഇപ്പൊ എല്ലാംകൂടി കെട്ടിഎഴുന്.....

വിശപ്പും വിളക്കും 12: ശബളാഭമാം ശൽക്കങ്ങൾ: സുരേഷ് നാരായണൻ എഴുതുന്നു.https://counterestate.com/column/spirituality/vishapp...
31/10/2021

വിശപ്പും വിളക്കും 12: ശബളാഭമാം ശൽക്കങ്ങൾ: സുരേഷ് നാരായണൻ എഴുതുന്നു.

https://counterestate.com/column/spirituality/vishappum-vilakkum-12-suresh-narayanan/

"എന്റെ കൈ പിടിക്കൂ!
എനിക്കു കരകവിഞ്ഞൊഴുകണം.
പക്ഷേ പാകപ്പെടാത്ത മണ്ണാണ്
എന്റെ കാൽച്ചുവട്ടിൽ.
നിനക്കേറ്റുവാങ്ങാനാവുമോ
എന്റെ കണ്ണീരിനെ,
അതിന്റെ ചൂടിനെ, നീറ്റലിനെ?"

ശബളാഭമാം ശൽക്കങ്ങൾ 'നീയെൻറെ കൂടുകൾക്കു ചിറകുംഞാൻ നിൻറെ കുമ്പസാര രഹസ്യവും'എന്ന രണ്ടുവരിക്കവിത എഴുതിയ രാത്രി ഞ.....

പൂഴ്ത്തിവെപ്പ്: ശ്രീന. എസ് എഴുതിയ കവിത വായിക്കാം.https://counterestate.com/literature/poem-sreena-s/"വിലങ്ങുകൾക്കും വിലക...
30/10/2021

പൂഴ്ത്തിവെപ്പ്: ശ്രീന. എസ് എഴുതിയ കവിത വായിക്കാം.

https://counterestate.com/literature/poem-sreena-s/

"വിലങ്ങുകൾക്കും
വിലക്കുകൾക്കുമിടയിൽ
അനേകമനേകം വേവലാതികൾ
കെട്ടികിടക്കുന്നു.
സ്വസ്ഥമായൊന്നുറങ്ങാനാവുന്നില്ല.
ദുഃഖവും ശൂന്യം."

വെറുപ്പും സ്നേഹവും തമ്മിലുള്ളഅസ്വാസ്ഥ്യങ്ങളെ മൂക്കിന്റെതുളകൾക്കുള്ളിൽ കയറ്റി വെച്ച്സ്വയം അസ്ഥികൂടമാവുന്ന...

‘മുഖ്യധാര’യും ‘യുവ’ എഴുത്തുകാരും അഥവാ കലിപ്പനും കാ‍ന്താരിയും: അമലു - കൃപ എഴുതുന്നു.https://counterestate.com/culture/kru...
29/10/2021

‘മുഖ്യധാര’യും ‘യുവ’ എഴുത്തുകാരും അഥവാ കലിപ്പനും കാ‍ന്താരിയും: അമലു - കൃപ എഴുതുന്നു.

https://counterestate.com/culture/krupa-and-amalu-on-magazines/

മുഖ്യധാരയിൽ അച്ചടിച്ചാൽ മാത്രമേ എഴുത്തുകാരാവൂ എന്ന ചിന്ത പ്രബലമാണ്. ‘മുഖ്യധാര’ നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളായി പ്രവർത്തിക്കുക 90% സാമൂഹിക അബോധമാണ് എന്ന് കാണാം. Alternative – കളെപ്പറ്റിയോ സമാന്തര സാധ്യതകളേപ്പറ്റിയോ ആലോചിക്കുകയും ചെയ്യുന്നത് വളരെ വിരളമായി മാത്രമേ സംഭവിക്കുന്നുള്ളു. Alternative കളുടെ എണ്ണം പെരുകും തോറും നടപ്പിലുള്ള ‘മുഖ്യധാര’ കൂടുതൽ സാധൂകരിക്കപ്പെടുന്നതാണ് കാഴ്ച. ഉദാത്തമായ ഒരു ഭൂമിക ഉള്ളപ്പോൾ ആദ്യ പരിഗണന അതിനുതന്നെ എന്നതാണ് ക്രമം. ഇങ്ങനെ ഒരുതരം hierarchy രൂപപ്പെടുന്നു.

മുഖ്യധാരയുമായി 'യുവഎഴുത്തുകാർക്ക്' ഒരു കലിപ്പൻ - കാ‍ന്താരി ബന്ധമാണ്! പലതവണ തള്ളിക്കളഞ്ഞ ശേഷം ഒന്ന് 'അച്ചടിച്ചാ.....

ജിതിൻ എസ്. രവീന്ദ്രന്റെ കവിതകൾhttps://counterestate.com/literature/jithin-s-raveendran-poems/"നവകവിതകളുടെ ശുഭാന്ത്യ ദാഹി...
27/10/2021

ജിതിൻ എസ്. രവീന്ദ്രന്റെ കവിതകൾ

https://counterestate.com/literature/jithin-s-raveendran-poems/

"നവകവിതകളുടെ
ശുഭാന്ത്യ ദാഹിയായ,
എളുപ്പത്തിൽ
വികാരവിരേചനം നടത്തി
രക്ഷപ്പെടാൻ കാത്തിരിക്കുന്ന
കവിതാവായനക്കാരാ,
നിങ്ങൾ പെട്ടുപോയിരിക്കുന്നു
നിങ്ങളെ ഞാൻ
വഴി തെറ്റിച്ചിരിക്കുന്നു"

1 ഇരുട്ടിൽരാത്രിയിൽഅലങ്കോലമായിആരാലോ ഉപേക്ഷിക്കപ്പെട്ടഒരു റൂബിക്സ് ക്യൂബ്പൊടുന്നനെസ്വയം ക്രമപ്പെടുത്താൻ ത.....

മുല്ലപ്പെരിയാർ ഡാം തകർന്നാൽ! വിഷ്ണു വിജയൻ എഴുതുന്നു.https://counterestate.com/politics/mullaperiyar-dam-vishnu-vijayan/3...
26/10/2021

മുല്ലപ്പെരിയാർ ഡാം തകർന്നാൽ! വിഷ്ണു വിജയൻ എഴുതുന്നു.

https://counterestate.com/politics/mullaperiyar-dam-vishnu-vijayan/

30 ലക്ഷത്തിനുമേൽ ജീവനുകളെ ബാധിക്കുന്നൊരു പ്രശ്നത്തെ എത്ര നിസ്സംഗമായാണ് മാറിമാറി വരുന്ന ഗവണ്മെന്റുകൾ അഡ്രസ്സ് ചെയ്യുന്നത്! ആരെയാണ് ഈ പേടിക്കുന്നത്? എന്തിനാണ് ഇത്രയും മൗനം? (അപകടത്തിന്റ victim ആകുന്നൊരു State എന്ന നിലയിൽ കാണിക്കേണ്ട യാതൊരു ഉത്തരവാദിത്വവും ഈ വിഷയത്തിൽ ഇതുവരെയുള്ള ഒരു ഗവണ്മെന്റും അധികാരത്തിലിരുന്നപ്പോൾ കാണിച്ചിട്ടില്ല എന്നത് അത്ഭുതപെടുത്തുന്നൊരു വസ്തുതയാണ്). 'Prevention is better than cure' എന്ന് നിസംശയം പറയാവുന്ന ഒരു Case ആണ് മുല്ലപ്പെരിയാർ ഇഷ്യൂ. അതോ, എല്ലാം നടന്നു കഴിഞ്ഞുള്ള പതിവ് പരിപാടികൾക്കുവേണ്ടി വെയിറ്റ് ചെയുകയാണോ അതോറിറ്റി.

കറിക്ക് ഉപ്പ് കുറഞ്ഞെന്ന പേരിൽ ആൾകാർ തമ്മിൽ തല്ലുന്നൊരു നാട്ടിൽ ലക്ഷകണക്കിന് ജനങ്ങളുടെ ജീവന് ഭീഷിണിയായി ഒരു .....

സദാചാരമല്ല, നീതിക്കു വേണ്ടിയുള്ള ഒരമ്മയുടെ സമരമാണ് കാണേണ്ടത"ഒരു സ്ത്രീ പ്രസവിച്ചിട്ടു മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ...
24/10/2021

സദാചാരമല്ല, നീതിക്കു വേണ്ടിയുള്ള ഒരമ്മയുടെ സമരമാണ് കാണേണ്ടത

"ഒരു സ്ത്രീ പ്രസവിച്ചിട്ടു മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ആ സ്ത്രീയിൽ നിന്ന്, അമ്മയിൽ നിന്ന്, അവരുടെ അനുവാദമില്ലാതെ വേർപെടുത്തിയെന്ന് അവർ തന്നെ പറയുന്നത്. കുഞ്ഞിന്റെ അച്ഛനു പോലും അതിൽ നിയമപരമായി അവകാശമില്ല എന്ന അടിസ്ഥാന വസ്തുത നിങ്ങൾ മനസിലാക്കണം. പിന്നെയാണ് കുഞ്ഞിന്റെ അമ്മയുടെ മാതാപിതാക്കളും ബന്ധുക്കളും"

ഹരി മോഹൻ എഴുതുന്നു

https://counterestate.com/culture/anupama-protest-hari-mohan/

അനുപമയ്ക്കും കുഞ്ഞിനും നീതി ലഭിക്കേണ്ടതല്ല ഇവിടെ യഥാർഥ വിഷയമെന്നാണ് ഈ ദിവസങ്ങളിലുള്ള എഴുത്തുകളും ചർച്ചകളും ....

ജയിൽ: അഭിജിത്ത് കോമ്പയാർ എഴുതിയ കവിത വായിക്കാം.https://counterestate.com/literature/jail-poem-abhijith-kombayar/"കുറ്റം ...
23/10/2021

ജയിൽ: അഭിജിത്ത് കോമ്പയാർ എഴുതിയ കവിത വായിക്കാം.

https://counterestate.com/literature/jail-poem-abhijith-kombayar/

"കുറ്റം ചെയ്തതിന്
ശേഷമുള്ള ശൂന്യമായ
നിമിഷത്തിനെ ഞാൻ ജയിൽ
എന്നു വിളിക്കും."

കുറ്റം ചെയ്തതിന്ശേഷമുള്ള ശൂന്യമായനിമിഷത്തിനെ ഞാൻ ജയിൽഎന്നു വിളിക്കും. വലിയഇരുമ്പു വാതിലുകളുംമതിൽക്കെട്ടുക....

വിശപ്പും വിളക്കും ഭാഗം 11: ഞാനുള്ളപ്പോള്‍ നീ മഴ നനയുന്നതെന്തിന്https://counterestate.com/column/spirituality/visappum-vi...
22/10/2021

വിശപ്പും വിളക്കും ഭാഗം 11: ഞാനുള്ളപ്പോള്‍ നീ മഴ നനയുന്നതെന്തിന്

https://counterestate.com/column/spirituality/visappum-vilakkum-11-poem/

സുരേഷ് നാരായണൻ എഴുതുന്നു.

"കാപ്പിയൂതിക്കുടിച്ചുകഴിഞ്ഞപ്പോള്‍
എനിക്കാ ജനല്‍ക്കമ്പികളോട്
ചേര്‍ന്നു നില്‍ക്കാന്‍ തോന്നി
എന്നേയും
ചുറ്റിപ്പിണയട്ടെ വള്ളികള്‍!"

ഞാനുള്ളപ്പോള്‍ നീ മഴ നനയുന്നതെന്തിന് ജനല്‍പ്പച്ച! തോട്ടത്തിലെ ചെടിവള്ളികള്‍ കുസൃതിത്തല നീട്ടി ജനല്‍ക്കമ്പി.....

https://youtu.be/Gf1PnEfyhGgസിഗ്മണ്ട് ഫ്രോയിഡിനെ കുറിച്ചുള്ള Short Documentary കാണാംCounter Estate LearnerLike | Share |...
21/10/2021

https://youtu.be/Gf1PnEfyhGg

സിഗ്മണ്ട് ഫ്രോയിഡിനെ കുറിച്ചുള്ള Short Documentary കാണാം

Counter Estate Learner
Like | Share | Subscribe

Sigmund Freud (1856-1939) is an Austrian neurologist and the proponent of psychoanalysis. He was one of the most influential intellectuals of the modern era....

'സാരി'യാചാരം ദുരാചാരം! കരോളിൻ റോസ് തോമസ് എഴുതുന്നു.https://counterestate.com/culture/caroline-rose-thomas-article-educat...
20/10/2021

'സാരി'യാചാരം ദുരാചാരം! കരോളിൻ റോസ് തോമസ് എഴുതുന്നു.

https://counterestate.com/culture/caroline-rose-thomas-article-education/

പഠിപ്പിക്കാൻ ചെല്ലുന്ന അധ്യാപകരുടെ വസ്ത്രധാരണത്തിൽ ആണ് ഭൂഗോളം സ്പന്ദിക്കുന്നത് എന്നല്ല കുട്ടികളെയും അധ്യാപകരെയും പറഞ്ഞു പഠിപ്പിക്കേണ്ടത്. സാരിയുടെ മുകളിൽ ഒരു coat ഇട്ടാൽ ലോകം മുഴുവൻ മറയും എന്നൊന്നും വിചാരിക്കരുത്. സ്ത്രീകൾ shawl ഇടുന്നതും പുരുഷന്മാർ ഇൻസർട്ട് ചെയ്‌ത് പാന്റിന് മുകളിൽ തോർത്ത് ഉടുക്കുന്നതിലും (അങ്ങനെ ആരും പറയില്ല എന്നത് വേറെ കാര്യം) ഒന്നുമല്ല കാര്യം. ഒളിച്ച് പിടിക്കും തോറും ഒളിഞ്ഞു നോക്കാൻ ഉള്ള curiosity കൂട്ടി കൊടുക്കാമെന്നേ ഉള്ളൂ.

കുട്ടികളെ പഠിപ്പിക്കാൻ പോകുമ്പോൾ സാരി മാത്രമേ ഉടുക്കാൻ പാടുള്ളൂ. പക്ഷെ bright കളർ സാരി ഉടുക്കാൻ പാടില്ല. കൈയിൽ bright ക....

ജെ. ദേവിക എഴുതുന്നു: വാസ്തവത്തിൽ ഇത് ആണത്തത്തിന്റെ പ്രശ്നമാണ്https://counterestate.com/culture/j-devika-article/ആൺ ദുരഭി...
19/10/2021

ജെ. ദേവിക എഴുതുന്നു: വാസ്തവത്തിൽ ഇത് ആണത്തത്തിന്റെ പ്രശ്നമാണ്

https://counterestate.com/culture/j-devika-article/

ആൺ ദുരഭിമാനം ഏകാശ്രയമായ പുരുഷന്മാരുടെ എണ്ണം കേരളത്തിൽ അപകടകരമാംവിധം ഉയരുകയാണ്. ഇന്ന് ആണാവുക എന്നാൽ എളുപ്പമല്ല. ആഗോളമുതലാളിത്തത്തിൻറെ മാനദണ്ഡങ്ങളനുസരിച്ചുള്ള ജീവിതവിജയം നേടിയിട്ടില്ലാത്ത ഒരുത്തനും സ്വയം ആണാണെന്ന് അഭിമാനിക്കാൻ കഴിയാത്തത്ര നശിച്ച അവസ്ഥയാണ് ഇവിടെ.

കേരളത്തിൽ സ്ത്രീഹത്യകൾ -- -- വർദ്ധിക്കുന്നതിൻറെ പശ്ചാത്തലത്തെപ്പറ്റി പല തവണ മുൻപ് എഴുതിയിട്ടുണ്ട്. ആ പറഞ്ഞതിനെ ....

ആ മരത്തെയും മറന്നു മറന്നു ഞാൻ: വഴിമുട്ടിയ നായികയും അലക്ഷ്യമായ വായനയുംhttps://counterestate.com/literature/k-r-meera-arti...
18/10/2021

ആ മരത്തെയും മറന്നു മറന്നു ഞാൻ: വഴിമുട്ടിയ നായികയും അലക്ഷ്യമായ വായനയും

https://counterestate.com/literature/k-r-meera-article/

ആതിര അമ്മു എഴുതുന്നു.

മീരയുടെ എഴുത്തുകളിലെല്ലാം ഒരു ഭ്രാന്തൻ ഒളിച്ചു ഇരിപ്പുള്ളതായി തോന്നാറുണ്ട്. ഇടയ്ക്ക് ഇരുത്തി ചിന്തിപ്പിക്കുകയും മറ്റുചിലപ്പോൾ ഉൾക്കാടുകളോളം വന്യത പകരുകയും ചെയ്യുന്ന ഭ്രാന്ത്‌. അസ്വസ്ഥത ഊട്ടിത്തരുന്ന അത്തരം ഭ്രാന്തിന്റെ പല തലങ്ങളും മീരയുടെ എഴുത്തുകളിലായി നിഴലിച്ചു കാണാം.ഒരു പക്ഷെ, നമ്മൾ ഇന്നിരിക്കുന്ന സമൂഹത്തിലെ ഉള്ളിടങ്ങൾക്കു മനസിലാക്കാൻ പറ്റാത്ത പലവിധ മാനസികാവസ്ഥകളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളായാലും നമുക്ക് ആ മാറ്റം വ്യക്തമാണ്.

ഓരോ രചനകളും ഓരോതരം വായനകൾക്ക് മാനമാകുന്നു. അടുത്തിടെ വായിച്ചതിൽ, ഒരേ സമയം കൂടെ കൂട്ടുകയും, ഇടയിൽ വച്ച്, നായികയു....

രഗില സജി എഴുതിയ കവിത വായിക്കാം: ഒളി - തെളിhttps://counterestate.com/literature/ragila-saji-poem/"ഊക്കിൽ പാറി വന്ന കനമുളെ...
17/10/2021

രഗില സജി എഴുതിയ കവിത വായിക്കാം: ഒളി - തെളി

https://counterestate.com/literature/ragila-saji-poem/

"ഊക്കിൽ പാറി വന്ന
കനമുളെളാരു പക്ഷി
അതിന്റെ ഇരിപ്പ്
പാടത്തെ ചെളിയിൽ
ഉപേക്ഷിച്ചു പോയി."

ഊക്കിൽ പാറി വന്നകനമുളെളാരു പക്ഷിഅതിന്റെ ഇരിപ്പ് പാടത്തെ ചെളിയിൽഉപേക്ഷിച്ചു പോയി. ഏറെ നേരം വെള്ളത്തിലേയ്ക്ക്....

വിശപ്പും വിളക്കും ഭാഗം 10: സ്നേഹം ഇറങ്ങിപ്പോയ വീടുകൾhttps://counterestate.com/column/spirituality/vishappum-vilakkum-sur...
16/10/2021

വിശപ്പും വിളക്കും ഭാഗം 10: സ്നേഹം ഇറങ്ങിപ്പോയ വീടുകൾ

https://counterestate.com/column/spirituality/vishappum-vilakkum-suresh-narayanan-10/

സുരേഷ് നാരായണൻ എഴുതുന്നു.

"ഞാനും നീയും തമ്മിലുള്ള
വ്യത്യാസമെന്താണ്?
അങ്ങെന്നോടു ചോദിച്ചു.
'അങ്ങ് സ്നേഹത്തെ നോക്കുമ്പോൾ
സ്നേഹം അങ്ങയേയും നോക്കുന്നു.
എനിക്കത് സംഭവിക്കുന്നില്ല'
ഞാൻ പറഞ്ഞു."

സ്നേഹം ഇറങ്ങിപ്പോയ വീടുകൾ താക്കോൽദ്വാരത്തിലൂടെ പുറത്തേക്കു നോക്കൂ നിന്റെ ലോകമൊരിക്കലും പഴയതുപോലെയാവില്ല . മ....

വേണുത്വങ്ങൾ: മലയാള സിനിമയുടെ ഉടലടയാളങ്ങൾhttps://counterestate.com/cinema/jithin-kc-nedumudivenu-article/ജിതിൻ കെ. സി. എഴ...
12/10/2021

വേണുത്വങ്ങൾ: മലയാള സിനിമയുടെ ഉടലടയാളങ്ങൾ

https://counterestate.com/cinema/jithin-kc-nedumudivenu-article/

ജിതിൻ കെ. സി. എഴുതുന്നു.

മലയാള സിനിമ സവർണവത്ക്കരിക്കപ്പെടുന്ന 90-കളിൽ സവർണ മലയാളിയുടെ ഫ്യൂഡൽ ഗൃഹാതുരതയായ ക്ഷീണിത തമ്പുരാൻ/പ്രതാപ തമ്പുരാൻ വേഷപ്പകർച്ചകൾക്ക് മുഖം നെടുമുടി വേണുവിന്റേതായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലെയും തേന്മാവിൻ കൊമ്പത്തിലേയും ഭരതത്തിലെയും അടക്കം നമ്പൂതിരി/തമ്പുരാൻ/കാരണവർ വേഷങ്ങൾ മലയാളിയുടെ സവർണ ഭാവുകത്വത്തെ തൃപ്തിപ്പെടുത്താൻ പോന്നതായിരുന്നു.

മലയാള സിനിമയുടെ മൂന്നു ധാരകളിലും സജീവമായും വിവിധ തരത്തിലും തലത്തിലും പ്രതിനിധീകരിക്കപ്പെട്ട നടനായിരുന്നു ന.....

എസ്. ജോസഫ് എഴുതിയ കവിത വായിക്കാം: അൺറ്റൈറ്റിൽഡ്https://counterestate.com/literature/s-joseph-poem-untitled/"നിന്റെ പേരെന...
10/10/2021

എസ്. ജോസഫ് എഴുതിയ കവിത വായിക്കാം: അൺറ്റൈറ്റിൽഡ്

https://counterestate.com/literature/s-joseph-poem-untitled/

"നിന്റെ പേരെന്താണാവോ
പേരൊന്നുമറിയില്ല
പേരില്ലാത്തവൾ നീയേ
അൺറ്റൈറ്റിൽഡ്
എന്നേ ചൊല്ലാം."

കറുപ്പും കാപ്പിപ്പൊടി നിറവും ലിപ്സ്റ്റിക്കിന്റെചുവപ്പുമുള്ള പെണ്ണേ വന്നെത്തും വൈകാതെ നീ ഒടുവിലായിട്ടൊന്നു ...

നാഗവള്ളിയും നാഗവല്ലിയും പറന്നാടിയ സിൽക്ക് സ്മിതയും: രൂപേഷ് കുമാർ എഴുതുന്നു.https://counterestate.com/culture/rupesh-kuma...
09/10/2021

നാഗവള്ളിയും നാഗവല്ലിയും പറന്നാടിയ സിൽക്ക് സ്മിതയും: രൂപേഷ് കുമാർ എഴുതുന്നു.

https://counterestate.com/culture/rupesh-kumar-article-on-popular-cinema/

അങ്ങനെ ശരീരവും സീനുകളും ചിത്രങ്ങളും ബിറ്റുകളും സിഡികളും ആഘോഷിക്കപ്പെട്ട സില്‍ക്ക് സ്മിതയെ പിന്നീട് കവിതകളിലൂടെയും ബുദ്ധിജീവി വര്‍ത്തമാനങ്ങളിലൂടെയും കേരളീയതയുടെ വിശുദ്ധീകരിച്ച്, നിന്നെ ഞങ്ങളുടെ കൂടെ കൂട്ടാം എന്നു പറഞ്ഞ് കേരളത്തിന്റെ ‘തറവാട്ടു’ മുറ്റത്തു കയറ്റിയതാണ്. അപ്പോഴും അവരെ ആഘോഷിച്ച ആള്‍ക്കൂട്ടങ്ങള്‍ മൂന്നാം കിടയായി തറവാടിന്റെ പുറത്തുതന്നെ നിന്നു. കീഴാളമായ ആ ആള്‍ക്കൂട്ടങ്ങളുടെ സില്‍ക്ക് സ്മിതയുമായി ചേര്‍ന്നുള്ള ചരിത്രം മായിച്ചു കളയപ്പെട്ടു.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയാറ്. സില്‍ക്ക് സ്മിത മരിച്ചതിന്റെ പിറ്റേ ദിവസം. അന്ന് ഞങ്ങള്‍ പയ്യന്നൂര്‍ .....

വിശപ്പും വിളക്കും ഭാഗം 9: പഞ്ചേന്ദ്രിയങ്ങൾ, പുണ്യേന്ദ്രിയങ്ങൾ!https://counterestate.com/column/visappum-vilakkum-9-sures...
08/10/2021

വിശപ്പും വിളക്കും ഭാഗം 9: പഞ്ചേന്ദ്രിയങ്ങൾ, പുണ്യേന്ദ്രിയങ്ങൾ!

https://counterestate.com/column/visappum-vilakkum-9-suresh-narayanan/

സുരേഷ് നാരായണൻ എഴുതുന്നു.

"ഞാനൊരു ഗുഹാമുഖത്തു
നിൽക്കുകയായിരുന്നു.
എന്റെ കാത്തിരിപ്പ്
ദാഹത്തിന്റെ കൈപിടിച്ചു.
സ്വപ്നത്തിൽനിന്നു
തിരിച്ചെത്തിയ എന്നെ
ഒരു ചോദ്യം
കാത്തിരിക്കുന്നുണ്ടായിരുന്നു."

പഞ്ചേന്ദ്രിയങ്ങൾ , പുണ്യേന്ദ്രിയങ്ങൾ ! ഈ.സി.ജി യന്ത്രത്തിനുള്ളിൽ അക്ഷമരായ് മിടിച്ചുകൊണ്ടിരുന്ന പക്ഷികളെ ശാന്.....

സി. ഹനീഫ് എഴുതിയ കവിത വായിക്കാം: ഒൻപതാം നമ്പർhttps://counterestate.com/literature/onpathaam-number-c-haneef/"കൊവിഡ് പോസി...
06/10/2021

സി. ഹനീഫ് എഴുതിയ കവിത വായിക്കാം: ഒൻപതാം നമ്പർ

https://counterestate.com/literature/onpathaam-number-c-haneef/

"കൊവിഡ് പോസിറ്റീവ് ആണോ?
അല്ല
ആത്മഹത്യയാണോ?
അല്ല
കാരണം ബോധിപ്പിക്കേണ്ട
കോളത്തിൽ
എന്താണെഴുതേണ്ടത്?
being tired of living."

എവിടുന്നാ?അൽപം ദൂരേന്നാപേര്?അനാഥൻ ആംബുലൻസ് വേണ്ടതുണ്ടോ?ഇല്ലസ്റ്റ്രെച്ചർ?അതും വേണ്ടകൊവിഡ് പോസിറ്റീവ് ആണോ?അല്....

ശാസ്ത്രാനന്തരം: താണു പത്മനാഭൻ എന്ന ഇന്ത്യൻ മുഖവുരhttps://counterestate.com/science/thanu-padmanabhan-article-krupa/കൃപ എ...
05/10/2021

ശാസ്ത്രാനന്തരം: താണു പത്മനാഭൻ എന്ന ഇന്ത്യൻ മുഖവുര

https://counterestate.com/science/thanu-padmanabhan-article-krupa/

കൃപ എഴുതുന്നു.

“ശാസ്ത്രം അനുദിനം പരിഷ്കരിക്കപ്പെടുന്ന വ്യവഹാരമാണ്. അതിൽ ഒരു ഒറ്റശരി എന്നൊന്നും ഇല്ലേയില്ല ” എന്ന് പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ, “ശാസ്ത്രം സർവ്വവ്യാപിയായ ഉത്തമ വിജ്ഞാനമാണ്. ഇതുകഴിഞ്ഞാൽ കല്പാന്തം” എന്ന് നിലവിളിക്കുന്ന ഒറ്റബുദ്ധികളായ ശാസ്ത്ര കച്ചവടക്കാർക്ക് നടുവിലാണ് താണു പദ്മനാഭൻ തനിച്ച് നിൽക്കുന്നത്.

പ്രൊഫസ്സർ താണു പത്മനാഭൻ അന്തരിച്ചത് ഇക്കഴിഞ്ഞ മാസമാണ്. ജന്മംകൊണ്ട് മലയാളിയായ അദ്ദേഹം പുനെയിലെ Inter-University Centre for Astronomy an...

Address


Alerts

Be the first to know and let us send you an email when Counter Estate posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share