Narikkuni_vibes

  • Home
  • Narikkuni_vibes

Narikkuni_vibes നരിക്കുനിയുടെ പ്രാദേശിക വാര്‍ത്ത ചാ?

https://narikkunivibes.weebly.com/news/4076046
21/08/2022

https://narikkunivibes.weebly.com/news/4076046

സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍...

https://narikkunivibes.weebly.com/news/9658094
21/08/2022

https://narikkunivibes.weebly.com/news/9658094

കോഴിക്കോട്: കേരളത്തില്‍ ഇന്നുമുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ...

21/08/2022

നരിക്കുനി: ട്രാവലർ മതിലിലിടിച്ച് ഒട്ടേറെ പേർക്ക് പരിക്ക്. നരിക്കുനി,...

https://youtu.be/haU3NXaqVRM
21/08/2022

https://youtu.be/haU3NXaqVRM

ന്യൂസ്‌ റൂം സജീവമായി;'നരിക്കുനി വൈബ്സ്‌' ജനങ്ങളിലേക്ക്‌നരിക്കുനി ഹയർസെകന്ററി സെകന്ററി സ്കൂൾ വിദ്യാർത്ഥികൾ ആര...

https://youtu.be/rB442C8sPO4
21/08/2022

https://youtu.be/rB442C8sPO4

ആസാദി കാ അമൃത്‌ | സ്കൂൾ ബുള്ളറ്റിൻ | അമീറ ഫർഹത്ത്‌ VOICE NARIKKUNI ONLINE

https://youtu.be/j4HM87pPLwo
21/08/2022

https://youtu.be/j4HM87pPLwo

നരിക്കുനി ഹയർസെകന്ററിയിൽ ചൊവ്വഞ്ചേരി ആലിക്കുട്ടി ഹാജി സ്മാരക ഹൈടെക്‌ ലൈബ്രറി മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഇന്....

https://www.instagram.com/reel/ChR-HdcBgvD/?utm_source=ig_web_copy_link
15/08/2022

https://www.instagram.com/reel/ChR-HdcBgvD/?utm_source=ig_web_copy_link

Narikkuni vibes media shared a post on Instagram: "നരിക്കുനി ഗവ. ഹയർസെകന്ററി സ്കൂൾ വൈവിധ്യമാർന്ന പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്....

അമൃത മഹോത്സവത്തിൽ  സ്വദേശി ഉൽപ്പന്നവുമായി നരിക്കുനി ഗവ: ഹൈസ്കൂൾനരിക്കുനി: 'സ്വാശ്രയത്വം, സ്വാഭിമാനം' എന്ന സന്ദേശം ഉയർത്ത...
15/08/2022

അമൃത മഹോത്സവത്തിൽ സ്വദേശി ഉൽപ്പന്നവുമായി നരിക്കുനി ഗവ: ഹൈസ്കൂൾ

നരിക്കുനി: 'സ്വാശ്രയത്വം, സ്വാഭിമാനം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്‌ നരിക്കുനി ഗവ. ഹയർസെകന്ററി സ്കൂളീലെ സ്കൗട്ട്&ഗൈഡ് യൂണിറ്റ്‌ 'ഇക്കോടെച്ച്‌' ഹാൻഡ്‌ മെയ്ഡ്‌ ബാത്ത്‌ സോപ്പ്‌ പുറത്തിറക്കി. സ്വദേശി ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുക എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ആഹ്വാനം അനുസ്മരിച്ചാണ് സ്വാതന്ത്ര്യ ദിനത്തിൽ വിദ്യാർത്ഥികൾ സ്വയം നിർമിച്ച സോപ്പ്‌ സ്കൂൾ വിപണിയിൽ അവതരിപ്പിച്ചത്‌.

'ഇക്കോ ടച്ച്' സോപ്പിന്റെ വിപണനോദ്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് അംഗം ഐ.പി രാജേഷിന് സോപ്പ് കൈമാറിക്കൊണ്ട് PTA പ്രസിഡണ്ട് അബ്ദുൽ ബഷീർ പുൽപ്പറമ്പിൽ നിർവ്വഹിച്ചു.

സ്കൗട്ട്&ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നിർമ്മാണ യൂണിറ്റ്‌ 'ഇക്കോടെച്ച്‌' എന്ന ബ്രാന്റിൽ മറ്റ്‌ ഉൽപ്പന്നങ്ങളും നിർമ്മിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ കെ.കെ, ഹെഡ് മിസ്ട്രസ് ആസ്യ ടീച്ചർ, സീനിയർ അസിസ്റ്റന്റ് മുസ്തഫ അബ്ദുൽ റഷീദ്, സ്റ്റാഫ് സെക്രട്ടറി എ.പി ഷാഹിദ, ഗൈഡ് ക്യാപ്റ്റൻ ആർ.എം സാക്കിയ, സ്കൗട്ട് മാസ്റ്റർ അർജുൻ.കെ എന്നിവർ പങ്കെടുത്തു.

07/08/2022

അമ്മമാര്‍ ക്ലാസ് മുറിയില്‍; കുട്ടികള്‍ക്ക് കൗതുകം

05/08/2022

വൈറ്റ് ഏഞ്ചലസ് മ്യൂസിക്ക് ബാന്ഡ് GHSS Narikkuni

05/08/2022

വൈറ്റ് ഏഞ്ചലസ് മ്യൂസിക്ക് ബാന്റ് GHSS Narikkuni

05/08/2022

ജി എച്ച് എസ് എസ് നരിക്കുനി വിദ്യാരംഗം കലാവേദി ഉദ്ഘാടനം

നരിക്കുനി ഹൈസ്കൂൾ സ്കൗട്ട്‌ ആന്റ്‌ ഗൈഡ്സ്‌സോപ്പ്‌ നിർമാണ പരിശീലനം തുടങ്ങിനരിക്കുനി: കുട്ടികളിൽ പഠനത്തോടൊപ്പം തൊഴിൽ നൈപുണ...
03/08/2022

നരിക്കുനി ഹൈസ്കൂൾ സ്കൗട്ട്‌ ആന്റ്‌ ഗൈഡ്സ്‌
സോപ്പ്‌ നിർമാണ പരിശീലനം തുടങ്ങി

നരിക്കുനി: കുട്ടികളിൽ പഠനത്തോടൊപ്പം തൊഴിൽ നൈപുണികളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നരിക്കുനി ഹൈസ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് വിവിധങ്ങളായ പദ്ധതികൾക്ക്‌ രൂപം നൽകി.

പദ്ധതിയുടെ പ്രഥമ സംരംഭമായ സോപ്പ് നിർമ്മാണ പരിശീലനത്തിന് സ്കൂളിൽ തുടക്കമായി. സോപ്പ്‌ നിർമാണ യൂണിറ്റിന് നേതൃത്വം വഹിക്കുന്ന കേഡറ്റുകൾക്കുള്ള മാസ്റ്റർ ട്രെയിനിങ്ങ് ഹെഡ്‌മിസ്ട്രസ്‌ കെ കെ ആസ്യ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ്‌ മുസ്തഫ അബ്ദുൽ റഷീദ്‌, വിജിത്ത്‌ മാസ്‌റ്റർ എന്നിവർ ആശംസ നേർന്നു.
ജിനി ടീച്ചർ, പുഷ്പ ടീച്ചർ എന്നിവർ പരിശീലകരായിരുന്നു. സ്കൗട്ട് മാസ്റ്റർ അർജുൻ.കെ, ഗൈഡ് ക്യാപ്റ്റൻ സാകിയ ടീച്ചർ നേതൃത്വം നൽകി. ഗൈഡ് കേഡറ്റുകളായ ഫാത്തിമ ഹഫീഫ സ്വാഗതവും പൂജ നന്ദിയും പറഞ്ഞു.

തുടർ പരിശീലനത്തോടൊപ്പം കേഡറ്റുകൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളുടെ വിപണനമേളയും ആസൂത്രണം ചെയ്തിരിക്കുകയാണ് യൂണിറ്റ് അംഗങ്ങൾ.
ശുദ്ധമായ വെളിച്ചെണ്ണയും അംഗീകൃത സുഗന്ധദ്രവ്യ ഓയിലുകളും ചേർത്ത് നിർമ്മിക്കുന്ന സോപ്പുകൾക്ക് Eco touch എന്ന ബ്രാൻഡ് നെയിമോടെ സ്കൂൾതല വിപണിസാധ്യത കണ്ടെത്തുകയും പഠനത്തോടൊപ്പം കുട്ടികളെ സ്വയം തൊഴിലിലൂടെ സ്ഥിര വരുമാനത്തിന് പ്രാപ്തരാക്കുകയുമാണ് പദ്ധതിലക്ഷ്യമെന്ന് പ്രോഗ്രാം കോഡിനേറ്റർമാർ പറഞ്ഞു.

നരിക്കുനി ഹയർസെകന്ററി സ്കൂളിന്ന് ജില്ല പഞ്ചായത്തിന്റെ ആദരംനരിക്കുനി: എസ്‌ എസ്‌ എൽ സി, പ്ലസ്‌ ടു പരീക്ഷകളിൽ ഉജ്വല വിജയം ക...
03/08/2022

നരിക്കുനി ഹയർസെകന്ററി സ്കൂളിന്ന് ജില്ല പഞ്ചായത്തിന്റെ ആദരം

നരിക്കുനി: എസ്‌ എസ്‌ എൽ സി, പ്ലസ്‌ ടു പരീക്ഷകളിൽ ഉജ്വല വിജയം കാഴ്ച വെച്ച നരിക്കുനി ഗവ. ഹയർസെകന്ററി സ്കൂളിനെ ജില്ലാ പഞ്ചായത്ത്‌ ആദരിച്ചു. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാരങ്ങൾ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിതരണം ചെയ്തു. ഈ വർഷത്തെ വിജയോൽസവം പദ്ധതി ജില്ല പഞ്ചായത്ത്‌ അംഗം ഐ പി രാജേഷ്‌ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ്‌ പി പി അബ്ദുൽ ബഷീർ അധ്യക്ഷത വഹിച്ചു. പി ടി എ അംഗങ്ങളായ ബാലഗോപാലൻ, അബ്ദുസ്സലാം ടി ടി, ഷൈജു കൊന്നാടി, സുബൈർ വി കെ, സീനിയർ അസിസ്റ്റന്റ്‌ മുസ്തഫ അബ്ദുൽ റഷീദ്‌ എന്നിവർ ആശംസ നേർന്നു. പ്രിൻസിപ്പാൾ കെ കെ അബ്ദുൽ ഗഫൂർ സ്വാഗതവും ഹെഡ്‌മിസ്ട്രസ്‌ കെ കെ ആസ്യ നന്ദിയും പറഞ്ഞു.

https://anchor.fm/narikkuni-vibes/episodes/ep-e1m1f4b
03/08/2022

https://anchor.fm/narikkuni-vibes/episodes/ep-e1m1f4b

കൃഷിഭൂമി | കാർഷിക പരിപാടി വാഴകൃഷി മഴക്കാലത്ത്‌ നേരിടുന്ന പ്രധാന പ്രശ്നം വിവിധ ഇനം രോഗങ്ങളാണ്. പ്രാദേശിക കർഷകരെ...

https://anchor.fm/narikkuni-vibes/episodes/ep-e1lnag0
03/08/2022

https://anchor.fm/narikkuni-vibes/episodes/ep-e1lnag0

പോയ വാരത്തിൽ ലോകത്ത്‌ വിവിധ രംഗങ്ങളിൽ ഉണ്ടായ സംഭവങ്ങളിൽ ഓർത്തിരിക്കേണ്ട കാര്യങ്ങൾ. 2022 ജൂലായ്‌ 26

https://anchor.fm/narikkuni-vibes/episodes/ep-e1lv951
03/08/2022

https://anchor.fm/narikkuni-vibes/episodes/ep-e1lv951

ലോകാരോഗ്യ രംഗത്ത്‌ ഏറെ ആകുലത സൃഷ്ടിക്കുന്ന മങ്കിപോക്സ്‌ എന്ന രോഗത്തെ കുറിച്ച്‌ അറിയേണ്ടതെല്ലാം. തയ്യാറാക്കി....

03/08/2022

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം 2022-23 ലെ മൈനോരിറ്റി പ്രീ മെട്രിക് / പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂന പക്ഷ സമുദായങ്ങളായി വിഞ്ജാപനം ചെയ്യപ്പെട്ടിട്ടുള്ള
മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി
എന്നീ സമുദായങ്ങളിൽ പെട്ട,

ഒന്നാം ക്ലാസ്സു മുതൽ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾ വരെ
പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

അവസാന തീയതി

പ്രീമെട്രിക് : 2022 സെപ്റ്റംബർ 30

പോസ്റ്റ് മെട്രിക് / മെരിറ്റ് കം മീൻസ് : 2022 ഒക്ടോബർ 31

പ്രത്യേകം ശ്രദ്ധിക്കുക:

ഇത്തവണ പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക് വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്

തളിര് സ്കോളർഷിപ്പ്  2022 രജിസ്ട്രേഷൻ ആരംഭിച്ചുകേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാ...
03/08/2022

തളിര് സ്കോളർഷിപ്പ് 2022 രജിസ്ട്രേഷൻ ആരംഭിച്ചു

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 2022 നവംബറിൽ നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്‌. ആഗസ്റ്റ് 31വരെ രജിസ്റ്റർ ചെയ്യാം. 200രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ഓൺലൈൻ വഴിയാണ് ജില്ലാതല പരീക്ഷ* . തുടർന്ന്‌ സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. ജില്ലാതല മത്സരവിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികൾക്ക് 1000രൂപയുടെ സ്കോളർഷിപ്പും 100 കുട്ടികൾക്ക് 500രൂപയുടെ സ്കോളർഷിപ്പും ലഭ്യമാവും. കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികൾക്കായി 16ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പുകളും നൽകും. കൂടുതല്‍ വിവരത്തിന് 8547971483, 0471-2333790.

പള്ളിയറ ശ്രീധരൻ
ഡയറക്ടർ
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

Kerala Child Literature Academy THALIRU 2020-21

അമ്മമാര്‍ പരീക്ഷകര്‍: കൗതുകത്തോടെ വിദ്യാര്‍ഥികള്‍ നരിക്കുനി: ക്ലാസ് മുറികളില്‍ ഇന്‍വിജിലെറ്റര്‍മാരായി അമ്മമാര്‍ അണിനിരന്...
03/08/2022

അമ്മമാര്‍ പരീക്ഷകര്‍: കൗതുകത്തോടെ വിദ്യാര്‍ഥികള്‍

നരിക്കുനി: ക്ലാസ് മുറികളില്‍ ഇന്‍വിജിലെറ്റര്‍മാരായി അമ്മമാര്‍ അണിനിരന്നപ്പോള്‍ കുട്ടികള്‍ക്ക് കൗതുകം. നരിക്കുനി ഗവ. ഹൈസ്കൂളിലാണ് വേറിട്ട ഈ മാതൃക ഒരുക്കിയത്. സ്കൂളില്‍ തിളക്കമാര്‍ന്ന വിജയം ഉറപ്പാക്കാന്‍ വേണ്ടി നടപ്പാക്കി വരുന്ന 'വിജയോല്‍സവം' പദ്ധതിയുടെ ഭാഗമായാണ് അമ്മമാര്‍ ക്ലാസ് മുറിയിലെത്തിയത്.പത്താം തരം വിജയോല്‍സവം പരിപാടികള്‍ ജൂണ്‍ ആദ്യത്തില്‍ തന്നെ തുടങ്ങിയിരുന്നു. എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി 'എജ്യു കെയര്‍' പദ്ധതിയില്‍ 'സ്മാര്‍ട്ട് അറ്റ്‌ ടണ്‍'എന്ന പേരില്‍ ഓരോ വിദ്യാര്‍ഥിക്കും പ്രത്യേക പരിചരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എട്ടാം തരത്തില്‍ എജുഗ്ലോ, ഒമ്പതില്‍ എജുഫ്ലെയിം എന്ന പേരുകളില്‍ പ്രത്യേക പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നു. പരീക്ഷകരായി ക്ലാസ് മുറിയില്‍ എത്തുന്നത് കുട്ടികളെ അടുത്തറിയാനും വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും അവസരം നല്‍കുന്നതായി അമ്മമാര്‍ പറയുന്നു. പുതിയ പരീക്ഷ പരിശീലനം വേറിട്ട അനുഭവമായി മാറിയെന്നു കുട്ടികളും അഭിപ്രായപ്പെട്ടു.

https://anchor.fm/narikkuni-vibes/episodes/-3-e1ltg4h
03/08/2022

https://anchor.fm/narikkuni-vibes/episodes/-3-e1ltg4h

ആസാദി കാ അമൃത്‌ പ്രത്യേക പരിപാടിയിൽ മഹാത്മജിയുടെ ജീവിതം • അവതരണം: ശ്രേയ| എപ്പിസോഡ്‌- 3

Address


Alerts

Be the first to know and let us send you an email when Narikkuni_vibes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Narikkuni_vibes:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share