
20/12/2020
പി.എസ്. സി, എസ്.എസ്.സി, റെയിൽവേ, ബാങ്ക് തുടങ്ങി ഗവൺമെൻറ് ജോലിക്കായുള്ള പരീക്ഷകൾ ഒരുപാട് ആണ്. ഇതിനെല്ലാം തയ്യാറെടുക്കുന്നതിനായി ഒരുപാട് യൂട്യൂബ് ചാനലുകളും മൊബൈൽ ആപ്പുകളും നിലവിൽ ഉള്ളതാണ്. എന്നാൽ എല്ലാം തന്നെ 100 ശതമാനം സൗജന്യം ആണോ? അല്ല. ഞങ്ങൾ ആരംഭിച്ചിരിക്കുന്ന ഈ ചാനലിന്റെ ലക്ഷ്യം 100 ശതമാനം സൗജന്യ പഠന സഹായി ആവുക എന്നതാണ്,
മത്സര പരീക്ഷ ഏതുമാകട്ടെ അതിനു തയ്യാറെടുക്കാൻ വേണ്ട എല്ലാം ഞങ്ങൾ ഈ ചാനലിൽ ഉൾപെടുത്തുന്നതാണ്.
നിലവിൽ ഓരോ ദിവസവും നടക്കുന്ന പ്രസക്തമായ ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഡിയോകളും പി.എസ്.സി മെമ്മറി ട്രിക്കുകളും എസ്.എസ്.സി പരീക്ഷകളിൽ തീർച്ചയായും ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഉൾപ്പെടുന്ന സീരീസ് വിഡിയോകളും ചാനലിൽ വരുന്നുണ്ട്.
2021 ജനുവരി മുതൽ വരാനിരിക്കുന്ന പരീക്ഷകൾക്ക് തയ്യറെടുക്കാനുള്ള വിഡിയോകളും ഏപ്രിൽ മുതൽ നടക്കുന്ന എസ്.എസ്.സി പരീക്ഷകൾക്കായുള്ള ക്ലാസുകളും സിലബസ് അടിസ്ഥാനത്തിൽ ടോപിക് തിരിച്ചു കൊണ്ട് വിശദമായി ക്ലാസ് എടുക്കുന്നതാണ്. 100 ശതമാനം വിവരങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന വീഡിയോ കണ്ടു പഠിച്ചാൽ മാത്രം മതിയാകും
വരുന്ന പരീക്ഷകൾക്ക് ഉയർന്ന സ്കോർ നേടുവാൻ.
ഞങ്ങൾ ഒരു കൂട്ടം യുവാക്കൾ മത്സരപരീക്ഷകൾക്കായി പഠിക്കുന്ന കാര്യങ്ങൾ വലിയ തുക കൊടുത്തു ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ പോകുന്ന ഓരോരുത്തർക്കും സൗജന്യമായി എത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി ആണ് ഈ ചാനൽ ആരംഭിച്ചതും ചെറുതും വലുതുമായ ഓരോ വിഡിയോകളും ചാനലിൽ ഉൾപ്പടുത്തുന്നതും.
10th ലെവൽ പ്രിലിമിനറി പരീക്ഷ അടുത്തു. ഇതിനായുള്ള അവസാനവട്ട തയ്യാറെടുപ്പ് 2021 ജനുവരി 1 മുതൽ ആരംഭിക്കുന്നു. ദിവസേന 5 മണിക്കൂർ ക്ലാസും മോഡൽ പരീക്ഷകളും അനുബന്ധ വിവരങ്ങൾ ഉൾപ്പെടുന്ന വിഡിയോകളും സിലബസ് അടിസ്ഥാനത്തിൽ ചെയ്യുന്നതാണ്. .
ഇനിയുള്ള സമയം ഒട്ടും പാഴാക്കാതെ നമുക്ക് ഒരുമിച്ചു പഠിച്ചു തുടങ്ങാം.
മത്സരപരീക്ഷകളിൽ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും പൂർണ പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ ക്ലാസുകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ കൂടെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ചാനൽ ഷെയർ ചെയ്യുക.
Team PADA PUSTHAKAM
Channel for Competitive Exam Preparation
https://t.me/Padapusthakam
Telegram
Pada Pusthakam
Channel for Competitive Exam Preparation