High Range Media

  • Home
  • High Range Media

High Range  Media നാട്ടിലെ വർത്തമങ്ങൾ

23/05/2024

Updates from High Range Media (23/05/24).

കൊച്ചിയിൽ പിടിയിലായ സാബിത്ത് നാസർ അവയവ കടത്ത് സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ്. കൊച്ചി സ്വദേശിയായ സാബിത്തിന്റെ സുഹൃത്തിനായി അന്വേഷണം ആരംഭിച്ചു.അവയവം സ്വീകരിക്കാനുള്ളവരെയും നൽകാനുള്ളവരെയും കണ്ടെത്തുന്നത് സാബിത്താണ്.30 മുതൽ 40 ലക്ഷം രൂപ വരെയുള്ള പാക്കേജ് പറഞ്ഞു ഉറപ്പിക്കും. ശേഷം ഇറാനിലേക്ക് കൊണ്ടുപോകുന്നതാണ് രീതി.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാബിത്ത് കേവലം ഇടനിലക്കാരനല്ല മുഖ്യമസൂത്രധാരനാണെന്ന് നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയത്. ബംഗളൂരു ഹൈദരാബാദ് നഗരങ്ങൾക്ക് പുറമേ ഡൽഹിയിൽ നിന്നും ആളുകളെ ഇറാനിലേക്ക് കടത്തിയിട്ടുണ്ട്.

23/05/2024

Updates from High Range Media (23/05/24).

ജിഎസ്ടി വെട്ടിപ്പ്, സംസ്ഥാന വ്യാപകമായി 101 കേന്ദ്രങ്ങളില്‍ റെയ്ഡ്: രണ്ടുപേർ കസ്റ്റഡിയിൽ

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്.രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഏഴ് ജില്ലകളില്‍ ജി.എസ്.ടി വകുപ്പ് പരിശോധന നടക്കുന്നത്.പുലർച്ചെ അഞ്ചുമണിക്കാണ് പരിശോധന ആരംഭിച്ചത്. വിവിധ ഇടങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ട്. ഓപ്പറേഷൻ പാംട്രീ എന്ന പേരിലാണ് റീഡ് പുരോഗമിക്കുന്നത്. 300 ഉദ്യോഗസ്ഥര്‍ ഒരേ സമയം പരിശോധന നടത്തുന്നു. ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന. ആക്രി വ്യാപരവുമായി ബന്ധമില്ലാത്തവരുടെ പേരിൽ ജി എസ് ടി രജിസ്ട്രേഷൻ.

12/10/2022

Updates from High Range Media (12/10/22).

കേരളത്തിൽ നരബലി ഇതാദ്യമല്ല; ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്ന കൊലപാതകങ്ങളും ആത്മഹത്യകളും കേട്ടാൽ സാക്ഷര കേരളം ഞെട്ടും....

1981 ഡിസംബർ
പനംകുട്ടി നരബലി.

1981 ഡിസംബറിൽ ഇടുക്കി പനംകുട്ടിയിലാണ് ഏറെ ദുരൂഹമായ നരബലി നടന്നത്. ഭർത്താവും ബന്ധുക്കളും ചേർന്നു സോഫിയ എന്ന വീട്ടമ്മയെ കൊന്നു കുഴിച്ചിട്ടു. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിവാദിയുടെ നിർദേശം അനുസരിച്ചാണെന്നാണ് പൊലീസ് കണ്ടെത്തിയത്. അടുക്കളയിൽ ആയിരുന്നു മൃതദേഹം കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകിയത്.

1983 ജൂലൈ
മുണ്ടിയെരുമ നരബലി.

നിധിക്കുവേണ്ടി 9 ആം ക്ലാസ്സുകാരനെ പിതാവും സഹോദരിയും അയൽക്കാരും ചേർന്നു ബലി നൽകി. മുണ്ടിയെരുമയിലാണ് നരബലി നടന്നത്. കണ്ണുകളും മൂക്കും കുത്തിക്കീറിയ നിലയിൽ ആയിരുന്നു മൃതദേഹം.

1995 ജൂൺ
രാമക്കൽമേട് നരബലി.

പിതാവും രണ്ടാനമ്മയും ചേർന്നു സ്‌കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികളുടെ ക്രൂരതയ്ക്കു വിട്ടുകൊടുത്തു എന്നായിരുന്നു കേസ്. തമിഴ്‌നാട്ടിലെ ഉമ്മമപാളയത്തിൽ നിന്നെത്തിയ ആറു മന്ത്രവാദികൾ പിടിയിലായി. കുട്ടിക്ക് ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മർദനമേറ്റിരുന്നു.

2012 ഒക്ടോബർ
പൂവാർ കൊലപാതകം.

തിരുവനന്തപുരം പൂവാറിന് അടുത്ത് 2 പേർ കൊല്ലപ്പെട്ടത് മന്ത്രവാദം ചോദ്യം ചെയ്തതിന് ആണെന്നാണ് കണ്ടെത്തിയത്. ക്രിസ്തുദാസ്, ആൻറണി എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീ നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതു ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ക്രിസ്തുദാസും ആന്ർറണിയും. മന്ത്രവാദം നടത്തിയിരുന്ന മേരി ഉൾപ്പെടെ ആയിരുന്നു പ്രതികൾ.

2014 ജൂലൈ
കരുനാഗപ്പള്ളി കൊലപാതകം.

കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന കൊല്ലപ്പെട്ടു. മന്ത്രിവാദത്തിനിടെ ചവിട്ടേറ്റു മരിച്ചു എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീൻ അന്ന് അറസ്റ്റിലായി.

2014 ഓഗസ്റ്റ് 9
പൊന്നാനി കൊലപാതകം.

2014 ഓഗസ്റ്റ് 9ന് പൊന്നാനിയിൽ കാഞ്ഞിരമുക്ക് നിസാറിൻറെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്നായിരുന്നു കണ്ടെത്തൽ. അഞ്ചുമാസം ഗർഭിണി ആയിരുന്നു ഹസാന.

2018 ഓഗസ്റ്റ് 4
വണ്ണപ്പുറം കൂട്ടക്കൊലപാതകം.

2018 ഓഗസ്റ്റ് 4ന് ആണ് തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്തു കാനാട്ടു വീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയത്. ദുർമന്ത്രിവാദം നടത്തിയിരുന്നയാളാണ് കൃഷ്ണൻ. പിടിയിലായതു കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണനു 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തി എന്നുമാണ് പൊലീസ് കണ്ടെത്തിയത്.

2019 മാർച്ച്
കരുനാഗപ്പള്ളി മരണം.

2019 മാർച്ചിൽ കൊല്ലം കരുനാഗപ്പള്ളിയിൽ തുഷാരയുടെ കൊലപാതകം. ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെറും ഇരുപത് കിലോ മാത്രമായിരുന്നു തൂക്കം.

2021 ഫെബ്രുവരി 7
പുതുപ്പള്ളി കൊലപാതകം.

പാലക്കാട് പുതുപ്പള്ളി തെരുവിൽ ആറുവയസ്സുകാരനനെ മാതാവ് കഴുത്തറുത്താണ് കൊന്നത്. അല്ലാഹുവിൻറെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തിയത്.മുൻ മദ്രസ അധ്യാപിക കൂടിയായിരുന്നു മാതാവ് ഷാഹിദ. .

2022

ഇപ്പോൾ പുറത്തു വന്ന അതിക്രൂര കൊലപാതകങ്ങൾ

തീരുന്നില്ല... തീരില്ല.....

10/10/2022

Updates from High Range Media (10/10/22).

'കോടതിയുടെ ജോലി ഇതല്ല' പുതിയ പശു വിവാദത്തിൽ സുപ്രീം കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ; ‘ഇതാണോ കോടതിയുടെ ജോലി’ എന്ന് സുപ്രിംകോടതി, ജസ്റ്റിസ് എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് വിമർശനമുന്നയിച്ചത്

പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കുന്ന ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.

ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹർജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു.

Updates from High Range Media (19/09/22). കൊച്ചി: സിനിമാ- സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർ...
19/09/2022

Updates from High Range Media (19/09/22).

കൊച്ചി: സിനിമാ- സീരിയൽ നടി രശ്മി ഗോപാൽ (51) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ബെംഗളൂരുവിൽ ജനിച്ചുവളർന്ന രശ്മി, പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. നിരവധി സീരിയലുകളിൽ വേഷമിട്ടു.

സൂര്യാ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത എന്ന സീരിയലിൽ 'സാറാമ്മ ' എന്ന കഥാപാത്രമാണ് രശ്മി ഗോപാൽ ഇപ്പോൾ ചെയ്തിരുന്നത്.

ചില മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭർത്താവ്: ജയഗോപാൽ. മകൻ: പ്രശാന്ത് കേശവ.

14/09/2022

Updates from High Range Media (14/09/22).

വൈകീട്ട് നടക്കാനിറങ്ങിയ പത്തനംതിട്ട മജിസ്‌ട്രേറ്റിന് തെരുവുനായയുടെ കടിയേറ്റു.

പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേരെ തെരുവുനായ കടിച്ചു. വെട്ടിപ്രത്തുവച്ചാണ് ഇവര്‍ക്കുനേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. ജ്വല്ലറി ജീവനക്കാരനായ പ്രകാശന്‍ എന്നയാളാണ് കടിയേറ്റ രണ്ടാമത്തെയാള്‍.

ഇന്ന് വൈകീട്ടോടെ മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. കടിയേറ്റ രണ്ടുപേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

GST സാമ്പത്തിക തട്ടിപ്പിന് നിയമ നടപടി നേരിടുന്ന ലസാരോ അക്കാദമി  നടത്തിയ പരിപാടികളുടെ ഉദ്ഘാടനകനായി പയ്യന്നൂർ  എംഎൽഎ ശ്രീ ...
10/09/2022

GST സാമ്പത്തിക തട്ടിപ്പിന് നിയമ നടപടി നേരിടുന്ന ലസാരോ അക്കാദമി നടത്തിയ പരിപാടികളുടെ ഉദ്ഘാടനകനായി പയ്യന്നൂർ എംഎൽഎ ശ്രീ മധുസൂദനൻ ടി ഐ.!!!

കേരളത്തിന്റെ വടക്കേയറ്റത്ത് കണ്ണൂർ ജില്ലയിൽ, പെരുമ്പ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് പയ്യന്നൂർ. പവിത്രമോതിരത്താൽ ഏറെ പ്രശസ്തമാണ് ഇവിടം.

ഇവിടുത്തെ MLA ശ്രീ ടി. ഐ മധുസുധൻ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബർ മാസം ആദ്യ വാര്യം
ലസാരോ അക്കാദമി നടത്തിയ ഫ്രഷേഴ്സ് ഡേ പരിപാടികളുടെ ഉദ്ഘാടനം പയ്യന്നൂർ എംഎൽഎ ശ്രീ മധുസൂദനൻ ആണ് നിർവഹിച്ചത്. ലസാരോ അക്കാദമി ഡയറക്ടർ ജോബി കെ പി അധ്യക്ഷനായ ചടങ്ങിൽ അക്കാദമി പ്രിൻസിപ്പൽ ശ്രീ പ്രിൻസ് വർഗീസ് സ്റ്റുഡൻസ് കോർഡിനേറ്റർ , ടീച്ചേഴ്സ് റെപ്രസെന്ററ്റീവ്,പ്രോഗ്രാം കോർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു.

GST സാമ്പത്തിക തട്ടിപ്പിന് നിയമ നടപടി നേരിടുന്ന ലസാരോ അക്കാഡമി എവിയേഷൻ കോഴ്സ്കളും, മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ കോഴ്സുകളും നടത്തുന്ന സ്‌ഥപനമാണ്. GST നികുതി തട്ടിപ്പിന് കേരള ഗവണ്മെന്റ് ആദായ നികുതി വകുപ്പിൻന്റെ നടപടികൾ നേരിടുന്ന സ്‌ഥപനവുമാണ്.

ഇത്തരമുള്ള സ്‌ഥപനത്തിലെ ഫ്രഷേഴ്സ് ഡേ പരിപാടികളുടെ ഉദ്ഘാടനകനായി സ്‌ഥലം എംഎൽഎ ശ്രീ മധുസൂദനൻ പങ്കെടുത്തത്തിൽ ദുരൂഹത ഏറുന്നു.

ഭരണ കക്ഷി MLA ഇത്തരത്തിൽപെട്ട നികുതി തട്ടിപ്പ് സ്‌ഥപനത്തിന്റെ പരിപാടിക്ക് എത്തിയതിന്റെ ഞെട്ടലിൽ ആണ്
പാർട്ടി പ്രവർത്തകർ.

23/08/2022

Updates from High Range Media (23/08/22).

സ്വപ്ന സുരേഷിനു വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അമൃത്സർ സ്വദേശി അറസ്റ്റിൽ.

അമൃത്സർ സ്വദേശി സച്ചിൻദാസിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പഞ്ചാബിൽനിന്നും അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിനുശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലെ സ്പേസ് പാർക്കിൽ ജോലി കിട്ടാൻ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സർവകലാശാലയിൽ നിന്നുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയെന്നാണ് രേഖ. ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബിൽ നിന്നു വാങ്ങിയ വ്യാജ സർട്ടിഫിക്കറ്റാണ് ഇതെന്നു കണ്ടെത്തിയിരുന്നു.

നോർത്ത് ഇന്ത്യൻ വ്യാജ സർട്ടിഫിക്കറ്റ് ലോബി കേരളത്തിലും ശക്തമായിരുന്നു എന്നതിന്റെ തെളിവാണ് പ്രതിയുടെ അറസ്റ്റ്.

19/08/2022

Updates from High Range Media (19/08/22).

എറണാകുളത്ത് വീണ്ടും ബസ് ജീവനക്കാരുടെ കയ്യാങ്കളി. മകനെ മർദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു.

ഫോർട്ട് കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേമ്പറമ്പിൽ ഫസലുദ്ദീനാണ് മരിച്ചത്.

കാറിൽ സഞ്ചരിച്ചിരിക്കുകയായിരുന്ന ഫസലുദ്ദീനും മകൻ ഫർഹാനും ബസിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.
ഇന്നലെ രാത്രി 7.45നായിരുന്നു സംഭവം. കോഴിക്കോട് വൈറ്റില റൂട്ടിലോടുന്ന നർമ്മദ ബസ് പറവൂരിൽ വെച്ച് അമിത വേഗതയിൽ മറികടന്നപ്പോൾ കാറിൻ്റെ സൈഡ് ഗ്ലാസിൽ തട്ടി. തുടർന്ന് ഫർഹാൻ ബസിനു മുന്നിൽ നിർത്തി ഇത് ചോദ്യം ചെയ്തു. ഇതേ തുടർന്നാണ് വാക്കുതർക്കമുണ്ടാവുകയും അത് കയ്യാങ്കളിയിലേക്ക് നയിക്കുകയും ചെയ്തത്. ഇതിനിടെ ബസ് ജീവനക്കാർ കത്തിയെടുത്ത് ഫർഹാനെ കുത്താനൊരുങ്ങി. കുത്ത് ഫർഹാൻ കൈകൊണ്ട് തടഞ്ഞു. ഇത് കണ്ട ഫസലുദ്ദീൻ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നതിനു പിന്നാലെ ബസ് ജീവനക്കാർ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണന്ന് പോലീസ് അറിയിച്ചു.

14/08/2022

Updates from High Range Media (14/08/22).

കോടികളുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പലതവണ സമൻസ് അയച്ചിട്ടും ഹാജരാകാതെ ജി. എസ്. ടി. വകുപ്പിനെ കബളിപ്പിച്ച് നടന്നിരുന്ന പ്രതിയെ കോടതിയുടെ സഹായത്താൽ ജാമ്യമില്ലാ വാറന്റിൽ അറസ്റ്റ് ചെയ്തു.

അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ വ്യാജ ബില്ലുകൾ തയ്യാറാക്കി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിന് സാഹചര്യമൊരുക്കിയ കേസിൽ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയെ യാണ് സംസ്ഥാന ജി. എസ്. ടി. വകുപ്പ് തൃശ്ശൂർ സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഐ.ബി) സി. ജ്യോതിലക്ഷ്മിയും സംഘവും മൊഴി എടുത്തത്. നേരത്തെ ഈ കേസിലെ മുഖ്യ പ്രതിയായ എടപ്പാൾ സ്വദേശിയെ അന്വേഷണ സംഘം ജി. എസ്. ടി. നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. അമ്പത് ദിവസത്തെ റിമാന്റിന് ശേഷമാണ് മുഖ്യപ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

പ്രതിയായ പെരുമ്പടപ്പ് സ്വദേശി കേസന്വേഷണവുമായി ബന്ധപ്പെട്ട് ഹാജരാകുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി ജി. എസ്. ടി. അന്വേഷണ സംഘം പലതവണ സമൻസ് നൽകിയിരുന്നു. പലതവണ ഇയാളെ തേടി അന്വേഷണ സംഘം പെരുമ്പടപ്പിലെ വീട്ടിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നു എന്നാൽ അന്വേഷണസംഘത്തിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഇതേ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥയായ സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഐ.ബി) ശ്രീമതി സി. ജ്യോതിലക്ഷ്മി പ്രതിക്കെതിരെ നിയമാനുസൃതമായ നടപടികൾ ആവശ്യപ്പെട്ട് ഐ.പി.സി 172, 174 വകുപ്പു പ്രകാരം തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ (No.2) പരാതി ഫയൽ ചെയ്തു. കോടതി പുറപ്പെടുവിച്ച സമൻസിനും പ്രതിയിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് കോടതി പ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിച്ച് പെരുമ്പടപ്പ് പോലീസിന് പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ നിർദേശം നൽകിയത്.

സമൻസ് കൈപ്പറ്റിയിട്ടും മനപ്പൂർവ്വം കേസന്വേഷണവുമായി സഹകരിക്കാത്ത പ്രതികൾക്കും സാക്ഷികൾക്കും എതിരെ ഐ.പി.സി 172, 174 വകുപ്പുകൾ പ്രകാരം മേൽ പ്രകാരമുള്ള ഗൗരവമുള്ള നിയമനടപടികൾ സംസ്ഥാനത്ത് ആദ്യമായാണ് ജി. എസ്. ടി. വകുപ്പ് കൈകൊള്ളുന്നത്. പ്രതികളോ സാക്ഷികളോ സമൻസ് കൈപ്പറ്റിയിട്ടും മനപൂർവ്വം ഹാജരാകാത്ത എല്ലാ കേസുകളിലും മേൽപ്രകാരം കോടതി വഴിയുള്ള ശക്തമായ നടപടികൾ സ്വീകരിച്ച് നിയമവാഴ്ച ഉറപ്പുവരുത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Updates from High Range Media (04/08/22).Air India യിൽ ജോലി നേടാൻ ഏവിയേഷൻ കോഴ്സ് പഠിക്കണോ?ഓഗസ്റ്റ് 2ന് എയർ ഇന്ത്യയിലെ ക്...
04/08/2022

Updates from High Range Media (04/08/22).

Air India യിൽ ജോലി നേടാൻ ഏവിയേഷൻ കോഴ്സ് പഠിക്കണോ?

ഓഗസ്റ്റ് 2ന് എയർ ഇന്ത്യയിലെ ക്യാബിൻ ക്രൂ ജോലിക്കായി എയർ ഇന്ത്യ ഏറ്റെടുത്ത ടാറ്റാ കമ്പനിയുടെ പരസ്യം ആണ് ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ളിൽ സംശയം ജനിപ്പിച്ചിരിക്കുന്നത്.

പരസ്യത്തിൽ ടാറ്റാ കമ്പനി പറയുന്നത് പാസ്സ്പോർട്ടും, പാൻകാർഡും, ആധാർകാർഡുമുള്ള ഇന്ത്യക്കാർക്ക് അപ്ലൈ ചെയ്യാമെന്നാണ്. ഫ്രഷേസ് ആണെങ്കിൽ 18-27 വയസ്സുവരെയും, മുൻപരിചയം ഉള്ളവരെങ്കിൽ 32 വയസ്സുവരെയുമാണ് പ്രായപരിധി പറയുന്നത്.

വിദ്യാഭ്യാസ യോഗ്യത 60% മാർക്കോടെയുള്ള +2 മാത്രമാണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉള്ള പ്രാവിണ്യം. കാഴ്ച 6/5. ഇവ മാത്രമാണ് എന്നിരിക്കെ, എന്തിനാണ് ഏവിയേഷൻ കോളേജുകൾ അവരുടെ കോഴ്സ് പഠിച്ചാൽ മാത്രമേ വിദ്യാർഥികൾക്ക് ജോലി ലഭിക്കൂ എന്ന മട്ടിൽ പരസ്യം ചെയ്യുന്നത് വെറും തട്ടിപ്പ് മാത്രമാണ് എന്ന് ഈ പരസ്യം തെളിയിക്കുന്നു.

മാത്രമല്ല ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും കോഴ്സ് തുടങ്ങുന്നതിനു മുമ്പ് കാഴ്ച ശക്തിയോ ഒന്നും ഒരു പ്രശ്നമല്ല കാരണം ഫീസ് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് വ്യക്തം.

ഇത്തരത്തിൽ യാതൊരു അംഗീകാരവും ഇല്ലാതെ ഏവിയേഷൻ ജോലി സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ഡിസ്റ്റൻസ് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി പറ്റിക്കുന്ന ഇത്തരം തട്ടിപ്പ് സ്‌ഥാപനങ്ങൾക്കെതിരെ ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നും യാതൊരു നടപടികളും ഉണ്ടാകുന്നില്ല എന്നതാണ് ഇത്തരം തട്ടിപ്പുകാർ കേരളത്തിൽ വിലസാൻ കാരണം.

ഏവിയേഷൻ കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ പറയുന്ന ലക്ഷങ്ങൾ ഒന്നും നിങ്ങൾക്ക് Airport ജോലിയിൽ ശമ്പളം കിട്ടില്ല. ഇതുപോലെ ഉള്ള മോഹനവാഗ്ദാനങ്ങളിൽ പെട്ടു ആരും വഞ്ചിതരാവാതിരിക്കുക.

ഇന്ത്യൻ വിമാന കമ്പനികളായ Air India, Indigo, Spicejet, Jet Airways, Go Air തുടങ്ങിയ Airlineകളും Ground Handling Companyകളായ Air Inda SATS, BWFS, CELEBI, COMBATA, BADRA Etc.. തുടങ്ങിയ കമ്പനികൾ എല്ലാം തുടക്കക്കാർക്ക് കൊടുക്കുന്ന ശമ്പളം 20000 രൂപയിൽ താഴെ മാത്രമാണ്. തുടക്കക്കാർക്ക് ശമ്പളം തുടങ്ങുന്നത് 8000, 12000 രൂപ ഒക്കെയാണു. നിങ്ങൾ ലക്ഷങ്ങൾ കൊടുത്തു പഠിച്ചാൽ കിട്ടുന്ന ശമ്പളം ഇത്രയൊക്കെ ഒള്ളു എന്ന് മനസിലാക്കുക.

ഇന്ത്യൻ കമ്പനികളിൽ ജോലി ചെയ്യുകയാണേൽ മിനിമം 2 വർഷം എങ്കിലും വേണ്ടി വരും ഒരു പ്രമോഷൻ കിട്ടാൻ, ഇനി പ്രമോഷൻ കിട്ടിയാൽ തന്നെ ശമ്പളത്തിൽ നേരിയ വർധനവെ കാണൂ. മറ്റുള്ളവരോട് Airportൽ ആണ് ജോലി എന്നൊക്കെ പറയുന്നത്‌ നല്ല ഗമ ഒക്കെ തന്നെയാണ്. പക്ഷെ ഇതാണ് Airportലെ അവസ്ഥ.

Ground Staff ജോലി ലഭിക്കാൻ Plus Two മുതൽ ആണ് യോഗ്യത വേണ്ടത്. ചില ഇന്ത്യൻ കമ്പനികളിൽ ഏതെങ്കിലും Degree വേണം. Gulf കമ്പനികളിൽ High School/ Plus Two മതി. ഈ ജോലിക്ക് വേണ്ടി ലക്ഷങ്ങൾ കൊടുത്തു Aviation കോഴ്സ് പഠിക്കണം എന്നില്ല.

Cabin Crew/Air Hostess ജോലി ലഭിക്കാൻ ഇന്ത്യൻ കമ്പനികളും Gulf കമ്പനികളും ചോദിക്കുന്നത് Plus Two വിദ്യാഭ്യാസം മാത്രമാണ്. ചില Gulf രാജ്യങ്ങളിലെ കമ്പനികളിൽ High School വിദ്യാഭ്യാസം മതി. Smartnessഉം Launguage Skillഉം അത്യാവശ്യം സൗന്ദര്യവും ഉണ്ടെങ്കിൽ വേറെ ഒരു കോഴ്സും പഠിക്കാതെ Cabin Crew/Air Hostess ആകാം. Select ആയാൽ 3 മാസം മുതൽ 6 മാസം വരെ കമ്പനി Training തരുന്നതാണ്. ശമ്പളം ഏകദേശം നേരത്തെ പറഞ്ഞ പോലെ തന്നെ (Gulf Companyകളിൽ നല്ല Salary ഉണ്ട് ).

Internationelൽ Airline കമ്പനികളിൽ ജോലി ലഭിക്കാൻ രണ്ടു വർഷം മുതൽ എക്സ്പീരിയൻസ് ആവശ്യമാണ്. ഉയർന്ന ശമ്പളവും ലഭിക്കും.

Aviation കോഴ്സ് പഠിച്ചേ തീരൂ എന്നുണ്ടെങ്കിൽ Universityയുമായി Direct Link ഉള്ള സ്ഥാപനങ്ങളിൽ Join ചെയ്യുക. അവിടെ തുച്ചമായ ഫീസിൽ പഠിക്കാവുന്നതാണ്. ഇനി റെഗുലർ ക്ലാസ്സ്‌ നടത്തുന്ന Universityയുമായി Direct Link ഇല്ലാത്ത സ്ഥാപനങ്ങളിൽ പഠിക്കണം എന്ന് നിര്ബന്ധം ഉള്ളവർ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തെ കുറിച്ച് നന്നായി അന്വേഷിക്കുക, നന്നായി അന്വേഷിക്കുക എന്ന് പറഞ്ഞാൽ നന്നായി തന്നെ അന്വേഷിക്കണം. അപ്പോൾ തന്നെ നിങ്ങൾക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലാകും. അന്വേഷിക്കുന്നതിന് മുൻപ് ഒരു രൂപ പോലും കൊടുക്കരുത്.

03/08/2022

Updates from High Range Media (03/08/22).

5 വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 79 വർഷം തടവ്..പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

കണ്ണൂർ , പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പോക്സോ അതിവേഗ കോടതി കടുത്ത ശിക്ഷ വിധിച്ചത്. തടവ് അനുഭവിക്കുന്നതിന് പുറമേ 2.70 ലക്ഷം രൂപ പിഴയും അടയ്ക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ശിക്ഷാവിധി.

2013-14 കാലയളവിൽ യുപി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്നാണ് കേസ്.

02/08/2022

മൊബൈൽ ഫോണിൽ ശബ്ദം കൂട്ടി പാട്ടുവെച്ചതിന് പാലക്കാട് യുവാവ് സഹോദരനെ അടിച്ചു കൊന്നു.

കൊപ്പം മുളയംകാവ് സ്വദേശി സൻവർ ബാബുവാണ് ഇളയ സഹോദരൻ ഷക്കീറിൻ്റെ മർദ്ദനമേറ്റ് മരിച്ചത്. മൊബൈലിൽ ഉറക്കെ പാട്ടു വെച്ചതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

29/07/2022

Updates from High Range Media (29/07/22).

അങ്കമാലി ഡയറീസിലെ ശരത് ചന്ദ്രൻ അന്തരിച്ചു. അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും.

ഇന്ന് രാവിലെ 10 മണിയോടെ പിറവം കക്കട്ടിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

കൂടെ, അങ്കമാലി ഡയറീസ്, മെക്‌സിക്കാന്‍ അപാരത, സിഐഎ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ ശരത് ഐടി മേഖലയില്‍ നിന്നാണ് സിനിമ രംഗത്തേക്ക് എത്തിയത്.

29/07/2022

Updates from High Range Media (29/07/22).

കുഞ്ഞിന്റെ പേരിനൊപ്പം രണ്ടാനച്ഛന്റെ പേര്: തീരുമാനം ഇനി അമ്മയ്ക്ക്.

പിതാവ് മരിച്ച കുഞ്ഞിന്റെ പേരിനൊപ്പം അമ്മ രണ്ടാം ഭർത്താവിന്റെ പേര് ചേർക്കുന്നതിൽ അസ്വാഭാവികതയില്ലെന്നും ഇക്കാര്യം അമ്മയ്ക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി. അതോടൊപ്പം കുഞ്ഞിനു നൽകിയ പേരു തിരുത്താൻ ആവശ്യപ്പെട്ട ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി റദ്ദാക്കി.

രണ്ടാം ഭർത്താവിനെ കുഞ്ഞിന്റെ രണ്ടാനച്ഛനായി മാത്രമേ രേഖകളിൽ ചേർക്കാവു എന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ നിലപാട്. ഇതു ക്രൂരവും മനഃസാക്ഷിയില്ലാത്തതുമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

26/07/2022

Updates from High Range Media (26/07/22).

നഗ്ന ഫോട്ടോഷൂട്ട്: ബോളിവുഡ് താരം രൺവീറിനെതിരെ കേസെടുത്ത് പൊലീസ്.

ബോളിവുഡ് താരം രൺവീർ സിങ് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോഷൂട്ടിന് എതിരെയുള്ള പരാതിയിൽ ചെമ്പുർ പൊലീസാണു കേസെടുത്തത്. സ്ത്രീകളുടെ വികാരത്തെ രൺവീർ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും പരാതിയിൽ ആരോപിച്ചു.

26/07/2022

Updates from High Range Media (26/07/22).

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് അറസ്റ്റിൽ.

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്

18/07/2022
15/07/2022

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു.

ചെന്നൈയിലെ ഫ്ളറ്റിലായിരുന്നു അന്ത്യം .69 വയസ്സായിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിൽ ആണ് അവസാനം അഭിനയിച്ചത് .

1952 ൽ തിരുവനന്തപുരത്താണ് ജനിച്ചത്. നിർമ്മാതാവ് ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിൽ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദം പൂർത്തിയാക്കി. കോളേജ് കാലഘട്ടത്തിൽ തന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയിൽ ഒരു പരസ്യഏജൻസിയിൽ ജോലി ചെയ്തു.

ഭരതന്റെ ആരവമാണ് ആദ്യ ചിത്രം. മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ‌ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.

ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.

1985-ൽ നടി രാധികയെ വിവാഹം കഴിച്ചുവെങ്കിലും 1986-ൽ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ വിവാഹം കഴിച്ചു. കേയ ഏക മകളാണ് .

15/07/2022

പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം; ചികിത്സയിലാണെന്ന് വാദം ഹൈക്കോടതി അംഗീകരിച്ചു.

പോക്സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നല്‍കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നും വീണ്ടും ഇത്തരത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

ക്രിമിനൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതി ചാരിറ്റി ട്രസ്റ്റിന്റെ ആലക്കോട് ഇടവക ട്രസ്റ്റിന്റെ തലപ്പത്ത് : പള്ളി വികാര...
09/07/2022

ക്രിമിനൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതി ചാരിറ്റി ട്രസ്റ്റിന്റെ ആലക്കോട് ഇടവക ട്രസ്റ്റിന്റെ തലപ്പത്ത് : പള്ളി വികാരിക്കെന്ന പേരിൽ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ!

കത്തിന്റെ ഉള്ളടക്കം ഇങ്ങനെ :

ബഹുമാനപ്പെട്ട പള്ളി വികാരി അറിയുന്നതിന്.

ജൂലൈ 2 ന് അലക്കോട് സെന്റ് മേരിസ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലുള്ള മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റ്‌ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് സെമിനാറും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്ക് മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾക്കളെ ആദരിക്കുന്ന ഫോട്ടോകളും കാണുകയുണ്ടായി. ആ ഫോട്ടോകളിലും, പത്രവാർത്തകളിലും സ്റ്റേജിൽ അലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ CC / 717/2021 എന്ന ക്രിമിനൽ കേസ് പ്രതി ജോബി കെ പി യെയും കണ്ടു.

CC / 717/2021 എന്ന കേസ് IPC 341,354,354(A)(1)(i), (IV) 509, 34 എന്നീ വകുപ്പുകൾ ചുമതിയാണ് എടുത്തിരിക്കുന്നത് .അതായത് നഗ്നതപ്രദർശനം, സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീയെ കൈയേറ്റം ചെയ്യൽ തുടങ്ങിയതാണ് കുറ്റങ്ങൾ, ഈ കേസിലെ ഒന്നാം പ്രതിയാണ് ജോബി കെ പി .

ഈ കേസിൽ പ്രതി ഒളിവിൽ പോയതും ആണ്, ഈ പരിപാടി കഴിഞ്ഞ ശേഷം ജൂലൈ 05 ന് മാത്രമാണ് തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് എന്ന കാര്യം അറിഞ്ഞാണോ നിങ്ങൾ അദ്ദേഹത്തെ ബഹുമാനപ്പെട്ട സ്‌ഥലം MLA വരെ പങ്കെടുത്ത പരിപാടിയിലെ മുഖ്യ കാർമ്മികൻ ആക്കിയതും വേദിയിൽ ക്ഷണിച്ചു നിർത്തിയതും?

അതു മാത്രമല്ല അദ്ദേഹത്തിന്റെ സ്‌ഥാപനമായ ലസ്സാരോ ഏവിയേഷൻ അക്കാദമി GST തട്ടിപ്പ് നടത്തിയതിനു അദ്ദേഹം ഇപ്പോൾ gst യുടെ സാമ്പത്തിക തട്ടിപ്പ് കേസ് കൂടെ നേരിടുകയാണ് എന്നും അറിയാമല്ലോ. ഇദ്ദേഹമാണല്ലോ മേരി മാതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹിയും!. ക്രിമിനൽ കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും പ്രതിയായ ഒരാൾക്ക് ഇരിക്കാനുള്ള കസേര ആണ് പരിശുദ്ധ അമ്മയുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ്‌ എന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. കാരണം ബിരിയാണി ചലഞ്ച് എന്ന പേരിൽ ഞങ്ങളെ പോലുള്ളവരുടെ അടുത്തു നിന്നും വരെ പണം പിരിച്ചതാണ്.
ഈ പണം ഈ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ഉൾപ്പെടെ ഉള്ളവരല്ലേ കൈകാര്യം ചെയ്തതെന്ന് ഓർമിക്കുമ്പോൾ അതു ഞങ്ങളെ മുഴുവനായി കബളിപ്പിക്കാനായിരുന്നോ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോ?

മാത്രമല്ല ട്രസ്റ്റ്‌ ആദ്യമായി വെച്ച് നൽകിയ വീട് ഈ പ്രതിയുടെ വീടിനടുത്തുനിന്നും ശരാശരി 200 മീറ്റർ മാത്രമേ ദൂരമുള്ളൂ എന്നത് തികച്ചു യാദൃശ്ച്ചികമാകാനെ തരമുള്ളൂ.

ഇടവകയുടെ പേരിൽ പ്രത്യേകിച്ച് വിശുദ്ധ അമ്മയുടെ പേരിൽ നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി തുടങ്ങിയ ട്രസ്റ്റിൽ പൊതു പങ്കാളിത്തത്തോടെ നടപ്പിലാക്കുമ്പോൾ അതിന്റെ നേതൃ നിരയിലുള്ളവരുടെ ഭൂത കാലവും, ജനുവിനിറ്റിയും
അന്വേഷിക്കാതിരുന്നത് തെറ്റായി എന്ന് പോയി തോന്നുകയാണെങ്കിൽ മാത്രം അങ്ങ് പൊതു സമൂഹത്തിന്റെ മുമ്പിൽ അതു പരസ്യമായി സമ്മതിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ധാർമികത എന്നത് അങ്ങയെ പോലുള്ളവർ പ്രവർത്തിയിലും പ്രകടിപ്പിക്കുമെന്ന വിശ്വാസത്തോടെ.

NB:പുതിയ പള്ളി പണിയുടെ പേരിൽ അന്ന് ഒരുപാട് പഴികൾ കേട്ടിരുന്നു. ഇനി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ കൂടെ പുതിയ പഴികൾ കേൾക്കരുതേ എന്ന് അഭ്യർത്ഥിക്കുന്നു.

മലയോര മേഘലയിൽ വൻ ചൂതാട്ടം.... പ്രതികൾ പിടിയിൽ....
09/07/2022

മലയോര മേഘലയിൽ വൻ ചൂതാട്ടം.... പ്രതികൾ പിടിയിൽ....

06/07/2022

ഭരണഘടനക്കെതിരെ വിവാദ പരാമർശം :
മന്ത്രി സജി ചെറിയാൻ രാജിവെച്ചു

02/07/2022

Updates from High Range Media (02/07/22).

പി.സി.ജോർജിന് ജാമ്യം

സോളര്‍ കേസിൽ മുൻ എം എൽ എ പി.സി.ജോർജിന് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം.

02/07/2022

Updates from High Range Media (02/07/22).

പി സി ജോര്‍ജ് അറസ്റ്റിൽ : നടപടി സോളര്‍ കേസ് പ്രതിയുടെ രഹസ്യമൊഴിയിൽ

മുൻ എംഎൽഎ പിസി ജോര്‍ജിനെതിരെ പീഡനക്കേസ്. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. തെെക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഐ പി സി 354,354 എ വകുപ്പുകൾ ചുമതിയാണ്
പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്‌തതു മ്യൂസിയം പോലീസ് ആണ്.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഗൂഢാലോചന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി സി ജോര്‍ജും സ്വപ്‌ന സുരേഷുമാണ് പ്രതികള്‍.

27/06/2022

ഏവിയേഷൻ കോളേജിൽ വൻ നികുതി തട്ടിപ്പ്.

പയ്യന്നൂർ : വടക്കൻ കേരളത്തിലെ മലയോര മേഘലയായ പയ്യന്നൂരിൽ പ്രവർത്തിച്ചിരുന്ന 'ലസ്സാരോ അക്കാദമി'ആണ് ജി എസ് ടി രജിസ്‌ട്രേഷൻ പോലുമില്ലാതെ വർഷങ്ങളായി വൻ നികുതി തട്ടിപ്പ് നടത്തി പ്രവർത്തിച്ചിരുന്നത് . യുവ അഭിഭാഷകയുടെ പരാതിയിലാണ് gst നടപടി.

ഏവിയേഷൻ കോഴ്സുകൾ ഉൾപ്പെടെ നിരവധി മെഡിക്കൽ കോഴ്സുകൾ നടത്തുന്ന ഈ സ്‌ഥാപനം അലക്കോട് സ്വദേശിയുടെ ഉടമസ്ഥതയിൽ ആണ്.സ്‌ഥാപന ഉടമ പലപ്പോഴായി വാങ്ങി എന്നവകാശപെടുന്ന അവാർഡുകൾ കാണിച്ചാണ് വിദ്യാർത്ഥികളെ ഈ കെണിയിലേക്ക് തള്ളി വിടുന്നത് എന്ന് പറയപ്പെടുന്നു .

റെഗുലർ ഡിഗ്രി എന്ന പേരിൽ അഡ്മിഷൻ എടുപ്പിച്ച ശേഷം ഡിസ്റ്റൻസ് ഡിഗ്രി സർട്ടിഫിക്കറ്റ് ആണ് ഇവിടെ നൽകറുള്ളതത്രേ .പ്രധാനമായും ഏവിയേഷന്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത് ബിബിഎ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ബിബിഎ എയര്‍പോര്‍ട്ട് ആന്റ് കസ്റ്റമര്‍ കെയര്‍ മാനേജ്‌മെന്റ് എന്നീ ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളും ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സുകളുമാണ്. എന്നാല്‍ കേരളത്തിലെ ഒരു യുണിവേഴ്‌സിറ്റികളിലും ഇത്തരം കോഴ്‌സുകള്‍ ഇല്ല എന്നാണ് പറയപ്പെടുന്നത് . മറ്റു യൂണിവേഴ്‌സിറ്റികളുടെ ഇത്തരം കോഴ്‌സുകള്‍ കേരളത്തിലെ ഒരു യൂണിവേഴ്‌സിറ്റികളും അംഗീകരിച്ചിട്ടുമില്ലേന്നും.കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ കോഴ്‌സുകളാണ് കേരളത്തിലെ കോളേജുകളില്‍ പഠിപ്പിക്കുന്നതെന്നും. അതും വിദൂര പഠന സര്‍ട്ടിഫിക്കേറ്റാണ് ലഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വിദൂര പഠന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതല്ല. നിലവിലുള്ള ഒരു എയര്‍പോര്‍ട്ടിലോ വിമാന കമ്പനികളോ ഇത്തരം കോഴ്‌സുകളൊന്നും യോഗ്യതയായി പരിഗണിക്കുന്നതുമില്ല. പ്ലസ്ടു അടസ്ഥാന യോഗ്യതയും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലുമാത്രം മതിയാകും.

ഇതിനു പുറമേയാണ് ഫീസിനത്തിലുള്ള കൊള്ള നടക്കുന്നത്. യൂണിവേഴ്‌സിറ്റി ഡിസ്റ്റൻസ് ഡിഗ്രിക്കുള്ള ഫീസ് ഒരു വര്‍ഷത്തേക്ക് 5300 രൂപമാത്രമാണ്. അങ്ങനെ ഒരു വിദ്യാര്‍ത്ഥി മൂന്നുവര്‍ഷം പഠനം പൂര്‍ത്തിയാകുമ്പോള്‍ വെറം 16000 രൂപമാത്രമാണ് ഫീസ് തല്‍കേണ്ടതുള്ളു. കൂടാതെ പരീക്ഷ ഇനത്തിലുള്ള ഫീസും വിദ്യാര്‍ത്ഥികള്‍ തന്നെ അടക്കേണ്ടതുണ്ട്. അത് ഒരു വര്‍ഷത്തേക്ക് 2000 രൂപമാത്രമേ വരികയുള്ളു. എന്നാല്‍ ഈ കോളേജിൽ നിന്നും പഠനം പൂര്‍ത്തിയായി കഴിയുമ്പോള്‍ ലക്ഷകണക്കിന് രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് ഫീസ് ഇനത്തിൽ നല്‍കേണ്ടി വരുന്നത്. മുഴുവന്‍ ഫീസും വാങ്ങാനായി വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാനേജ്മന്റ് വാങ്ങിവെക്കും. അതുകണ്ടുതന്നെ പാതിവഴിയില്‍ പഠനം മതിയാക്കി പോകാനാകില്ല. പോയാല്‍ തന്നെ മുഴുവന്‍ ഫീസ് നല്‍കിയാലെ സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിക്കുകയുള്ളു.ഈ ഫീസിനൊന്നും നികുതി പോലും അടക്കാറില്ലായിരുന്നു.

ഇങ്ങനെ ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പറ്റിക്കപെടുന്നത്. സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പിനു എതിരെ നടപടികൾ സ്വീകരിക്കേണ്ടതാണ് .

ഏവിയേഷൻ കോഴ്സ് പഠിച്ചേ തീരൂ എന്നുണ്ടെങ്കിൽ യൂണിവേഴ്സിറ്റി യുമായി ഡയറക്റ്റ് ലിങ്ക് ഉള്ള സ്ഥാപനങ്ങളിൽ ജോയിൻ ചെയ്യുക. അവിടെ തുച്ചമായ ഫീസിൽ പഠിക്കാവുന്നതാണ്. ഇനി റെഗുലർ ക്ലാസ്സ്‌ നടത്തുന്ന യൂണിവേഴ്സിറ്റി യുമായി ഡയറക്റ്റ് ലിങ്ക് ഇല്ലാത്ത സ്ഥാപനങ്ങളിൽ പഠിക്കണം എന്ന് നിര്ബന്ധം ഉള്ളവർ പഠിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തെ കുറിച്ച് നന്നായി അന്വേഷിക്കുക, നന്നായി അന്വേഷിക്കുക എന്ന് പറഞ്ഞാൽ നന്നായി തന്നെ അന്വേഷിക്കണം. അപ്പോൾ തന്നെ കാര്യങ്ങൾ ഏകദേശം മനസ്സിലാകും. അന്വേഷിക്കുന്നതിന് മുൻപ് ഒരു രൂപ പോലും കൊടുക്കരുത്.

17/06/2022

Updates from High Range Media (17/06/22).

ഐഎസ് ക്യാംപിൽ സ്ത്രീകളെ അടിമപ്പണിക്ക് എത്തിച്ചെന്ന് രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കുട്ടികളെ പരിചരിക്കാനെന്ന വ്യാജേനെ നൂറിലേറെ സ്ത്രീകളെ കൊച്ചിയിൽ നിന്ന് അടിമപ്പണിക്ക് വിദേശത്തേക്ക് കടത്തിയതായി റിപ്പോർട്ട്. സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടെത്തിയ രണ്ട് സ്ത്രീകളെ അന്വേഷണ സംഘം കണ്ടെത്തിയാതാണ് നിർണായകമായത്. സൗജന്യ വീസയും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്താണു പ്രതികൾ യുവതികളെ കബളിപ്പിച്ചത്. കേസിലെ മുഖ്യസൂത്രധാരൻമാരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കൂട്ടാളികളായ രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്.

കുട്ടികളെ പരിചരിക്കാനെന്ന വ്യാജേന 50,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണു യുവതികളെ കുവൈത്തിലെത്തിച്ച് അടിമകളായി വിൽപന നടത്തിയത്. എതിർത്തവരെ സിറിയയിലെ IS ക്യാംപിലെത്തിച്ചും വിൽപന നടത്തിയെന്നാണ് കണ്ടെത്തൽ. കുവൈത്തിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ ഇടപെട്ടു രക്ഷപ്പെടുത്തിയ പശ്ചിമകൊച്ചി സ്വദേശിനിയുടെ മൊഴികളുടെ അടിസ്ഥാനത്തിലാണു പ്രാഥമിക അന്വേഷണം. അടിമക്കച്ചവടത്തിനു വഴങ്ങാത്തവരെ സിറിയയിലേക്കു കടത്തുന്നതായാണു രക്ഷപ്പെട്ടു നാട്ടിലെത്തിയ യുവതിയുടെ മൊഴി.

03/06/2022

Updates from High Range Media (03/06/22).

'കൈ' വിടാതെ തൃക്കാക്കര..

പി ടി തോമസ് അന്തരിച്ചതിനെ തുടർന്ന് തൃക്കകരയിൽ നടന്ന ഉപാതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്‌ഥാനാർഥിയും മുൻ എം എൽ എ പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ് വിജയത്തിലേക്ക്. എതിർ സ്‌ഥനാർഥി എൽ ഡി എഫിന്റെ ഡോക്ടർ ജോ ജോസെഫിന് വോട്ടെണ്ണലിൽ ഒരിക്കൽ പോലും ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. ബിജെപി സ്‌ഥനാർത്ഥിക്ക് വോട്ട് ശതമാനം കുറഞ്ഞതും വരും ദിവസങ്ങളിൽ ചർച്ചയാകും.

03/06/2022

Updates from High Range Media (03/06/22).

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നരമാസം സമയം നീട്ടിനൽകി ഹൈക്കോടതി

തുടരന്വേഷണ റിപ്പോർട്ട് വിചാരണക്കോടതിയിൽ സമർപ്പിക്കാൻ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചതിനാലാണ് പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയത്. വിചാരണക്കോടതിയിലുള്ള, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡിന്റെ ഫൊറൻസിക് പരിശോധന ആവശ്യമാണെന്നും നിലവിൽ ലഭിച്ച ഡിജിറ്റൽ രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ സമയം നീട്ടി ചോദിച്ചത്.

വിചാരണ വൈകിക്കാനാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്നാണ് ദിലീപിന്റെ ആരോപണം. ഏതു വിധേനയും കസ്റ്റഡിയിൽ വാങ്ങുകയും ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് വരുത്തി തീർക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യമെനന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

03/06/2022

Updates from High Range Media (03/06/22).

'സ്ത്രീ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചാൽ കേസില്ല, ഇതെന്ത് നിയമം' പരാമർശവുമായി കേരള ഹൈക്കോടതി.

കൊച്ചി: ബലാത്സംഗ കുറ്റങ്ങൾ ചുമത്തുന്നതിൽ ലിംഗവിവേചനം പാടില്ലെന്ന് അഭിപ്രായപ്പെട്ട് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികൾ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നൽകിയ ഒരു ഹർജിയിൽ തീർപ്പ് കൽപ്പിക്കുമ്പോഴാണ് കോടതി ഇത്തരമൊരു അഭിപ്രായ പ്രകടനം നടത്തിയത്.

കേസിലെ ഭർത്താവ് ഒരിക്കൽ ബലാത്സംഗക്കേസിൽ പ്രതിയാണെന്ന കാര്യം കോടതിയിൽ ഉന്നയിച്ചപ്പോഴാണ് കോടതി ഈ പരാമർശം നടത്തിയത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തിൽ ലൈംഗികാരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത കേസെന്നും ഭർത്താവിന്റെ അഭിഭാഷകൻ വാദിച്ചു.

തുടർന്നാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാൽ പരാമർശം നടത്തിയത്.

ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദ്ധാനത്തിൽ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല. എന്നാൽ ഒരു പുരുഷൻ, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദ്ധാനം ചെയ്യുകയും ആ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് കേസിലേക്ക് നയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

Address

Kerala

Website

Alerts

Be the first to know and let us send you an email when High Range Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to High Range Media:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share