NKD MEDIA

NKD MEDIA News channel

02/10/2020
02/10/2020

Covid 19

സംസ്ഥാനത്തു ഇന്ന് *9258* പേർക്ക് സ്ഥിരീകരിച്ചു.

*8274* പേർക്ക് സമ്പർക്കത്തിലൂടെ രോഗം..!

*4092* പേർക്കു രോഗമുക്തി.

കാസറഗോഡ് ജില്ലയില്‍ 476 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ഒക്ടോബര്‍ 2) ജില്ലയില്‍ 476 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 457 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 165 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4486 പേര്‍

വീടുകളില്‍ 3300 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4486 പേരാണ്. പുതിയതായി 263പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1816 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 412 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 208 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 475 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 317 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

11734 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 745 പേര്‍ വിദേശത്ത് നിന്നെത്തിയവരും 582 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10407 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 8415 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവില്‍ 3225 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1751 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

02/10/2020

02-10-2020
ഇന്ന് കോട്ടമല സ്കൂളിൽ വച്ച് നടന്ന ആന്റിജൻ ടെസ്റ്റിൽ 30 പേരെ പരിശോധിച്ചതിൽ 3 പേർക്ക് കോവിസ് പോസിറ്റീവ് ആയി.
8-ാം(കരുവങ്കയം)വാർഡ്

സംസ്‍കാരം ഇന്ന് 4:30ന്‌ വരക്കാട് സെന്റ് ജോസഫ് പള്ളിയിൽ
01/10/2020

സംസ്‍കാരം ഇന്ന് 4:30ന്‌ വരക്കാട് സെന്റ് ജോസഫ് പള്ളിയിൽ

26/09/2020

*ജില്ലാ കളക്ടർ* *അറിയിക്കുന്നത്.*

ഭയപ്പെടരുത്, ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട. സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .
ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല, നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ ശ്രദ്ധിച്ചു മുന്നോട്ട് പോകുക.....

⛑️ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത്. സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക.

⛑️കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കരുത്.

⛑️ ആളുകൾ കൂടുന്ന ഒരു സ്ഥലത്തേയ്ക്കും പോകാതിരിക്കുക.

⛑️കല്യാണങ്ങൾക്കു പങ്കെടുക്കാതിരിക്കുക. ഈ കൊറോണ കാലത്ത് കല്യാണങ്ങൾക്കു ക്ഷണിക്കുന്നത് തന്നെ വഞ്ചനയാണ്.

⛑️ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക. വളരെ അടുത്ത ബന്ധുക്കൾ, അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം.

⛑️ എല്ലാ ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക.

⛑️ നോട്ടുകൾ എണ്ണുമ്പോൾ നാവിൽ വിരൽ തൊട്ട് നനയ്ക്കരുത്.

⛑️നമ്മുടെ മൊബൈൽ മറ്റുള്ളവരോ, മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടതിരിക്കുക. അതു സ്വന്തം വീട്ടിൽ ആയാൽ പോലും.

⛑️ ദയവു ചെയ്തു കാറി തുപ്പരുത്, പൊതുസ്ഥലത്ത് തീരെ തുപ്പരുത്, മൂക്കു ചീറ്റരുത്,
തുറന്നു തുമ്മരുത്.

⛑️പുകവലിക്കേണ്ടി വന്നാൽ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ ദൂരെ മാറി പോയി ഒതുക്കത്തിൽ വലിക്കുക .

⛑️പുറത്തു നിന്നു ചായ, വെള്ളം മുതലായവ ഡിസ്പോസിബിൾ ഗ്ലാസ്സിൽ കുടിക്കുക.

⛑️നോട്ട് ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ കൈകൾ സാനിറ്റൈസ് ചെയ്യുക

⛑️ആർക്കും ഹസ്തദാനം നൽകരുത്.

⛑️ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ ആയി ആരും തോളിൽ കൈയിടുകയോ, അടുത്തു നിൽക്കുകയോ ചെയ്യരുത്.

⛑️കടയിൽ നിന്ന് എന്തു വാങ്ങിയാലും സാനിട്ടൈസ് ചെയ്യണം, ശേഷം കൈ കഴുകണം.

⛑️വാഹനങ്ങളിൽ സാനിറ്റൈസർ കരുതണം.

⛑️അപരിചിതരെ വാഹനത്തിൽ കയറ്റരുത്.

⛑️AC പൂർണമായും ഒഴിവാക്കേണ്ടതാണ്.

⛑️നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളവർക്ക് കൊടുക്കരുത്.

⛑️കൈകൾ കൊണ്ട് എവിടെ തൊട്ടാലും സാനിറ്റൈസർ ഉപയോഗിക്കുക.

⛑️ക്ലോത് മാസ്ക് എന്നും കഴുകുക

ആ സുന്ദരശബ്ദത്തിന് വിട പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു...💐💐
25/09/2020

ആ സുന്ദരശബ്ദത്തിന് വിട
പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം(74) അന്തരിച്ചു...💐💐

വരക്കാട്   ശാസ്താനഗർതത്രോൻ ചന്തുക്കുട്ടി(87) നിര്യതനായി....!
20/09/2020

വരക്കാട് ശാസ്താനഗർ
തത്രോൻ ചന്തുക്കുട്ടി(87) നിര്യതനായി....!

19/09/2020

പ്രസ് റിലീസ് 19-09-2020
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്


*⭕ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു⭕*

2862 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി)

ചികിത്സയിലുള്ളത് 37,488 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 92,951

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 11 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 824, മലപ്പുറം 534, കൊല്ലം 436, കോഴിക്കോട് 412, തൃശൂര്‍, എറണാകുളം 351 വീതം, പാലക്കാട് 349, ആലപ്പുഴ 348, കോട്ടയം 263, കണ്ണൂര്‍ 222, പത്തനംതിട്ട 221, കാസര്‍ഗോഡ് 191, വയനാട് 95, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി കാര്‍ത്ത്യായനി (67), കൊല്ലം സ്വദേശി പരമേശ്വരന്‍ (77), തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ഷാജി (47), എറണാകുളം കടവന്ത്ര സ്വദേശി രാധാകൃഷ്ണന്‍ (62), തൃശൂര്‍ രാമവര്‍മ്മപുരം സ്വദേശി കെ.എം. ഹരീഷ് കുമാര്‍ (29), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ചിന്ന (74), തിരുവനന്തപുരം മൂഴി സ്വദേശി തങ്കപ്പന്‍ പിള്ള (87), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ പാലക്കാട് സ്വദേശിനി സുഹറ (75), കൊല്ലം ചവറ സ്വദേശി സദാനന്ദന്‍ (89), കൊല്ലം പ്രാക്കുളം സ്വദേശിനി വസന്തയമ്മ (78), തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി സീത (94), തിരുവനന്തപുരം വള്ളിച്ചിറ സ്വദേശി സോമന്‍ (65), തൃശൂര്‍ സ്വദേശി ലീലാവതി (81), തൃശൂര്‍ നല്ലങ്കര സ്വദേശി അമ്മിണിയമ്മ (89), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ നാഗര്‍കോവില്‍ സ്വദേശി രവിചന്ദ്രന്‍ (59), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.എല്‍. ജോണ്‍ (66), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ചന്ദ്രന്‍ (60), ആഗസ്റ്റ് 26ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി നാരായണി (90) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 519 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 229 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 783, മലപ്പുറം 517, കൊല്ലം, കോഴിക്കോട് 389 വീതം, തൃശൂര്‍ 342, പാലക്കാട് 330, എറണാകുളം 320, ആലപ്പുഴ 284, കോട്ടയം 260, കണ്ണൂര്‍ 199, പത്തനംതിട്ട 176, കാസര്‍ഗോഡ് 172, വയനാട് 87, ഇടുക്കി 31 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 36, കണ്ണൂര്‍ 12, കൊല്ലം 6, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് 5 വീതം, കാസര്‍ഗോഡ് 4, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, വയനാട് 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 14 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2862 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 564, കൊല്ലം 243, പത്തനംതിട്ട 154, ആലപ്പുഴ 224, കോട്ടയം 119, ഇടുക്കി 54, എറണാകുളം 189, തൃശൂര്‍ 191, പാലക്കാട് 130, മലപ്പുറം 326, കോഴിക്കോട് 344, വയനാട് 31, കണ്ണൂര്‍ 91, കാസര്‍ഗോഡ് 202 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 37,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 92,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,17,695 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3070 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,452 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,84,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,95,207 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 27 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1), കൊടുവായൂര്‍ (18), ഓങ്ങല്ലൂര്‍ (2, 22), തൃത്താല (3), വടക്കരപ്പതി (15), കേരളശേരി (10, 13), കോട്ടയം ജില്ലയിലെ ചങ്ങനാശേരി മുന്‍സിപ്പാലിറ്റി (31, 33), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (23), മുണ്ടക്കയം (20), ഭരണങ്ങാനം (6), വെച്ചൂര്‍ (2), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (14, 15, 16), കടപ്പുറം (11), കൊടകര (1, 2 (സബ് വാര്‍ഡ്), വല്ലച്ചിറ (4), മറ്റത്തൂര്‍ (സബ് വാര്‍ഡ് 2), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (7, 15 (സബ് വാര്‍ഡുകള്‍), 1, 11, 14), ചെറിയനാട് (സബ് വാര്‍ഡ് 10), മാരാരിക്കുളം നോര്‍ത്ത് (സബ് വാര്‍ഡ് 13), പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ (9), റാന്നി (1, 13), കവിയൂര്‍ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ കവന്നൂര്‍ (6), ആലംകോട് (4), മറയൂര്‍ (8), എറണാകുളം ജില്ലയിലെ പോത്താനിക്കാട് (സബ് വാര്‍ഡ് 12), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 9, 10, 12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 630 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

NKD MEDIA

കൺസ്യുമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ ഭീമനടയിൽ പ്രവർത്തനം ആരംഭിച്ചു.ഭീമനടി: കൺസ്യുമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ ഭീമന...
16/09/2020

കൺസ്യുമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ ഭീമനടയിൽ പ്രവർത്തനം ആരംഭിച്ചു.

ഭീമനടി: കൺസ്യുമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോർ ഭീമനടയിൽ പ്രവർത്തനം ആരംഭിച്ചു. ബസ്റ്റാന്റ് പരിസരത്ത് കരിമ്പനയ്ക്കൽ ആർക്കെയ്ഡിൽ ത്രിവേണി സൂപ്പർ മാർക്കറ്റിന് സമീപത്ത് ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ർ വി കെ രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജൻ അധ്യക്ഷയായി. എ അപ്പുക്കുട്ടൻ, എ സി ജോസ് , പി വി അനു എന്നിവർ സംസാരിച്ചു. കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ സി സന്തോഷ് സ്വാഗതവും റീജിയണൽ അസിസ്റ്റന്റ് മാനേജർ പി വി ശൈലേഷ് ബാബു നന്ദിയും പറഞ്ഞു.

16/09/2020

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ് 16.09.2020

ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (സെപ്റ്റംബര്‍ 16) ജില്ലയില്‍ 119 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5057 പേര്‍

വീടുകളില്‍ 3035 പേരും സ്ഥാപനങ്ങളില്‍ 1122 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5057 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1164 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 365 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 179 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

7541 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 622 പേര്‍ വിദേശത്ത് നിന്നെത്തിയവരും 466 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5665 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 59 ആയി. 1817 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 15
പുല്ലൂര്‍പെരിയ- 1
പള്ളിക്കര- 6
മടിക്കൈ- 11
പടന്ന- 3
ബെള്ളൂര്‍- 1
മുളിയാര്‍- 3
ചെങ്കള- 12
ഈസ്റ്റ് എളേരി- 4
ചെറുവത്തൂര്‍- 5
പിലിക്കോട്- 1
മൊഗ്രാല്‍പുത്തുര്‍- 1
കാസര്‍കോട്- 3
വോര്‍ക്കാടി- 2
മധൂര്‍- 3
ചെമ്മനാട്- 7
ഉദുമ- 4
കാഞ്ഞങ്ങാട്- 9
നീലേശ്വരം- 1
തൃക്കരിപ്പൂര്‍- 4
കിനാനൂര്‍ കരിന്തളം- 4
മഞ്ചേശ്വരം- 2
മംഗല്‍പാടി- 6
ബളാല്‍- 2
മീഞ്ച-1
പൈവളിഗെ-2

കുമ്പള- 2
ബേഡഡുക്ക-1
ദേലംപാടി-1
കാറഡുക്ക-1

മറ്റു ജില്ല

കരുനാഗപ്പള്ളി -1 (കൊല്ലം)

ജില്ലയില്‍ 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്

കിനാനൂര്‍ കരിന്തളം-2
കാഞ്ഞങ്ങാട് - 8
മടിക്കൈ -8
ഈസ്റ്റ് എളേരി - 12
കോടോംബേളൂര്‍ - 1
കയ്യൂര്‍ ചീമേനി- 4
മൊഗ്രാല്‍ പുത്തൂര്‍- 1
കാസര്‍കോട് -8
മധൂര്‍- 1
പിലിക്കോട് -3
അജാനൂര്‍ -3
പുല്ലൂര്‍ പെരിയ - 1
ബേഡഡുക്ക- 7
നീലേശ്വരം- 4
ഉദുമ- 3
ചെമ്മനാട്- 3
ചെറുവത്തൂര്‍ - 4
തൃക്കരിപ്പൂര്‍ - 1
ബദിയഡുക്ക- 3
എന്‍മകജെ- 1
കുറ്റിക്കോല്‍ -2
മഞ്ചേശ്വരം- 3

16/09/2020

*⭕ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*⭕

2263 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 32,709 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 84,608

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,162 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 22 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്‍ (70), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെര്‍മുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂര്‍ സ്വദേശിനി സരസ്വതിയമ്മ (84), സെപ്റ്റംബര്‍ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാന്‍ (49), പാലക്കാട് കര്‍ണകി നഗര്‍ സ്വദേശി സി. സുബ്രഹ്മണ്യന്‍ (84), ആഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കര്‍ (80), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 480 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 642 , കോഴിക്കോട് 455, എറണാകുളം 301, ആലപ്പുഴ 297, കൊല്ലം 285, മലപ്പുറം 281, തൃശൂര്‍ 254, കണ്ണൂര്‍ 215, പാലക്കാട് 202, കോട്ടയം 186, പത്തനംതിട്ട 184, കാസര്‍ഗോഡ് 112, വയനാട് 92, ഇടുക്കി 56 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂര്‍ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂര്‍ 179, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,037 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,87,958 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,079 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2987 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,451,39 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,91,931 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 😎, പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 😎, നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ് 4, 5), മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6), മതിലകം (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂര്‍ (സബ് വാര്‍ഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാര്‍ഡുകളും), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാര്‍ഡ്), അങ്കമാലി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), മുളന്തുരുത്തി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (4), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂര്‍ (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (4), നെല്ലായ (1, 😎, തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാര്‍ഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 610 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

16/09/2020

നർക്കിലാക്കാട് :നർക്കിലാക്കാട് പ്രവർത്തിച്ചുകൊണ്ടിരുന്ന കോട്ടമല പോസ്റ്റ്‌ ഓഫീസ്,ഇന്ന് മുതൽ (16-09-2020 ) മുതൽ വരക്കാട് സെന്റ് ജോസഫ് പള്ളിയുടെ കെട്ടിടത്തിലേക്ക് മാറി പ്രവർത്തിക്കുന്നു..

15/09/2020

കാസർഗോഡ് ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (സെപ്റ്റംബര്‍ 15) ജില്ലയില്‍ 172 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 260 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5132 പേര്‍

വീടുകളില്‍ 3946 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്. പുതിയതായി 291 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1288 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.447 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 158 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

7422 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6340 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5582 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 58 ആയി. 1782 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

ചെങ്കള- 12
പൈവളിഗെ- 1
അജാനൂര്‍- 15
കാഞ്ഞങ്ങാട്- 7
മുളിയാര്‍- 6
പള്ളിക്കര- 6
ബദിയഡുക്ക- 5
നീലേശ്വരം- 2
ഉദുമ- 19
മധൂര്‍- 5
ചെമ്മനാട്- 16
മഞ്ചേശ്വരം- 2
ചെറുവത്തൂര്‍- 17
കള്ളാര്‍- 1
പിലിക്കോട്- 6
വലിയപറമ്പ- 2
തൃക്കരിപ്പൂര്‍- 8
പടന്ന- 4
കോടോംബേളൂര്‍- 2
എന്‍മകജെ- 3
പുല്ലൂര്‍പെരിയ- 1
കുറ്റിക്കോല്‍- 2
ബേഡഡുക്ക- 7
മൊഗ്രാല്‍പുത്തൂര്‍- 3
പുത്തിഗെ- 2
കുമ്പള- 3
മീഞ്ച- 2
മംഗല്‍പാടി- 3
കാസര്‍കോട്- 9
ദേലംപാടി- 1

ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് രോഗം ഭേദമായി

ജില്ലയില്‍ ഇന്ന് 260 പേര്‍ക്ക് രോഗം ഭേദമായി.രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
പള്ളിക്കര-11
കള്ളാര്‍-2
കാസര്‍കോട്-19
കയ്യൂര്‍-ചീമേനി-6
അജാനൂര്‍-32
കാഞ്ഞങ്ങാട് -17
ചെമ്മനാട്-12
മൊഗ്രാല്‍പുത്തൂര്‍-5
ചെങ്കള-21
നീലേശ്വരം-11
മംഗല്‍പ്പാടി-3
കോടോം-ബേളൂര്‍-9
കാറഡുക്ക-8
ബളാല്‍-2
മധൂര്‍-4
ചെറുവത്തൂര്‍-6
പടന്ന-1
പിലിക്കോട്-7
ഉദുമ-3
മടിക്കൈ-6
മുളിയാര്‍-11
ബേഡടുക്ക-6
മഞ്ചേശ്വരം-8
കുമ്പള-5
വോര്‍ക്കാടി-2
എന്‍മകജെ-10
കിനാനൂര്‍-കരിന്തളം-12
വലിയപ്പറമ്പ-8
തൃക്കരിപ്പൂര്‍-6
കുറ്റിക്കോല്‍ -1
പനത്തടി-1
മീഞ്ച-1
പുത്തിഗെ-3
ഇലമാട്-1( ഇതര ജില്ല)

15/09/2020

പ്രസ് റിലീസ് 15-09-2020
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്


ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

2532 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 31,156 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 82,345

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍ (53), തൃശൂര്‍ വഴനി സ്വദേശി ചന്ദ്രന്‍നായര്‍ (79), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം പൂവാര്‍ സ്വദേശി സ്റ്റാന്‍ലി (54), എറണാകുളം കുന്നത്തേരി സ്വദേശി ഇസ്മയില്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ പാലക്കാട് അമ്പലപ്പാറ സ്വദേശി ഖാലിദ് (55) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 466 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 626, ആലപ്പുഴ 327, മലപ്പുറം 324, കോഴിക്കോട് 256, കൊല്ലം, എറണാകുളം 229 വീതം, കോട്ടയം 189, തൃശൂര്‍ 180, കാസര്‍ഗോഡ് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 എന്നിങ്ങനെയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 31, തിരുവനന്തപുരം 23, മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, തൃശൂര്‍ 5, കാസര്‍ഗോഡ് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2532 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 268, കൊല്ലം 151, പത്തനംതിട്ട 122, ആലപ്പുഴ 234, കോട്ടയം 138, ഇടുക്കി 43, എറണാകുളം 209, തൃശൂര്‍ 120, പാലക്കാട് 120, മലപ്പുറം 303, കോഴിക്കോട് 306, വയനാട് 32, കണ്ണൂര്‍ 228, കാസര്‍ഗോഡ് 258 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 82,345 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,08,141 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2324 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,054 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,98,858 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,612 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ രാജകുമാരി (കണ്ടൈന്‍മെന്റ് സോണ്‍ 10, 12(സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ ആലംകോട് (6, 7), അരീക്കോട് (8, 10), തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളി (സബ് വാര്‍ഡ് 4), പുതൂര്‍ (സബ് വാര്‍ഡ് 13, 19), കഴൂര്‍ (8, 9 (സബ് വാര്‍ഡ്), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (9), പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ (3, 4, 18, 22), കൊല്ലം ജില്ലയിലെ പോരുവഴി (9), വയനാട് ജില്ലയിലെ തൊണ്ടര്‍നാട് (5, 6 (സബ് വാര്‍ഡ്), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 3, 27, 28), പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശേരി (സബ് വാര്‍ഡ് 3, 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ ചാലക്കുടി (സബ് വാര്‍ഡ് 32), പഞ്ചാല്‍ (12), ചാഴൂര്‍ (സബ് വാര്‍ഡ് 17), കൊടകര (സബ് വാര്‍ഡ് 2, 14), വള്ളത്തോള്‍ നഗര്‍ (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ കടപ്ലാമറ്റം (8), വെച്ചൂര്‍ (4), പാലക്കാട് ജില്ലയിലെ മുതുതല (8), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (സബ് വാര്‍ഡ് 1) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 617 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

15/09/2020

താത്കാലികമായി ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെ എടുക്കാം എന്നതിനെ കുറിച്ച് (റിജയണൽ ട്രാൻസ്‌പോർട് ഓഫീസർ) ജിജി ജോർജ് സംസാരിക്കുന്നു...

14/09/2020

അറിയിപ്പ്:
ബഹു: കണ്ണൂർ ജില്ലാ കലക്ടറുടെ 14-9 -2020 തിയ്യതിയിലെ ഉത്തരവ് പ്രകാരം ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ചെറുപുഴ ടൗൺ ഉൾപ്പെടുന്ന രണ്ടാം വാർഡ് കണ്ടെയ്ൻമെൻ്റ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി .


𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍
NKD MEDIA

പ്രസിദ്ധീകരണത്തിന്     2019 - 20 ജീവനി പദ്ധതി പ്രകാരം വിവിധയിനം  ഹൈബ്രിഡ് പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.ആവ...
14/09/2020

പ്രസിദ്ധീകരണത്തിന്
2019 - 20 ജീവനി പദ്ധതി പ്രകാരം വിവിധയിനം ഹൈബ്രിഡ് പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ നേരിട്ട് ഹാജരാവുക .
ഒരേ സമയം കൂടുതൽ അപേക്ഷകർ ഉണ്ടാവുന്ന പക്ഷം ടോക്കൺ നൽകി തിരക്ക് നിയന്ത്രിക്കുന്നതാണ് .കോവിഡ് മാനദണ്ഡങ്ങളായ മാസ്ക് ധാരണം,സാമൂഹിക അകലം പാലിക്കൽ,സാനിറ്റൈസർ ഉപയോഗിക്കുക എന്നിവ നിർബന്ധമായും പാലിക്കേണ്ടതാണ് .
പച്ചക്കറി തൈകളുടെ വിതരണോത്ഘാടനം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ.ടി.കെ.സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ ശ്രീമതി.പ്രസീത രാജൻ നിർവ്വഹിച്ചു.

14/09/2020

ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (സെപ്റ്റംബര്‍ 14) ജില്ലയില്‍ 56 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 52 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 135 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5288 പേര്‍

വീടുകളില്‍ 4052 പേരും സ്ഥാപനങ്ങളില്‍ 1236 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 557 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 243 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 47 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 512 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 131 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 195 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

7250 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5322 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയി. നിലവില്‍ 1872 പേരാണ് ചികിത്സയിലുള്ളത്

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

വലിയപറമ്പ- 1
ഈസ്റ്റ് എളേരി- 1
അജാനൂര്‍- 5
പള്ളിക്കര- 6
ഉദുമ- 1
ബേഡഡുക്ക- 1
മധൂര്‍- 6
കാഞ്ഞങ്ങാട്- 3
കാസര്‍കോട്- 6
പുല്ലൂര്‍പെരിയ- 4
കോടോംബേളൂര്‍- 1
മംഗല്‍പാടി- 9
ബദിയഡുക്ക- 2
മഞ്ചേശ്വരം- 2
പടന്ന-1
പൈവളിഗെ-1
ചെമ്മനാട്-1
മുളിയാര്‍-1
മൊഗ്രാല്‍പുത്തൂര്‍-1
വോര്‍ക്കാടി-1
പിലിക്കോട്-1
ചെങ്കള-1

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

സമ്പര്‍ക്കം

ഈസ്റ്റ് എളേരി പഞ്ചായത്തിലെ 22 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 40 കാരി, 18 കാരി, 48 കാരന്‍, 50 കാരന്‍, 39 കാരന്‍
പള്ളിക്കര പഞ്ചായത്തിലെ 42 കാരി, 16, 14 വയസുള്ള കുട്ടികള്‍, 40 കാരന്‍, 26 കാരന്‍, 45 കാരന്‍
ഉദുമ പഞ്ചായത്തിലെ 46 കാരന്‍
ബേഡഡുക്ക പഞ്ചായത്തിലെ 52 കാരി
മധൂര്‍ പഞ്ചായത്തിലെ 53 കാരന്‍, 69 കാരന്‍, 41 കാരന്‍, 20 കാരന്‍, 58 കാരികാസര്‍കോട് നഗരസഭയിലെ 39 കാരന്‍, 50 കാരി, 19 കാരന്‍, 70 കാരി, 38 കാരന്‍, 80 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 35 കാരന്‍, 27 കാരി, 53 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 61 കാരന്‍, 30 കാരന്‍, 46 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 37 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 45 കാരി, 16 കാരന്‍, 53 കാരി, 17 കാരി, 24 കാരി, നാല് വയസുള്ള പെണ്‍കുട്ടി, 21 കാരന്‍, 48 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 51 കാരന്‍, 26 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 20 കാരന്‍, 15 കാരന്‍
പടന്ന പഞ്ചായത്തിലെ 32 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 26 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 15 കാരി
മുളിയാര്‍ പഞ്ചായത്തിലെ 38 കാരന്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 53 കാരി
വോര്‍ക്കാടി പഞ്ചായത്തിലെ 58 കാരി
പിലിക്കോട് പഞ്ചായത്തിലെ 35 കാരന്‍
ചെങ്കള പഞ്ചായത്തിലെ 50 കാരന്‍

ഇതര സംസ്ഥാനം

വലിയപറമ്പ പഞ്ചായത്തിലെ 45 കാരന്‍ (കര്‍ണ്ണാടക)
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 26 കാരന്‍ (രാജസ്ഥാന്‍)

വിദേശം

മധൂര്‍ പഞ്ചായത്തിലെ 41 കാരന്‍ (ഖത്തര്‍)
മംഗല്‍പാടി പഞ്ചായത്തിലെ 26 കാന്‍ (ദുബായ്)

ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് രോഗം ഭേദമായി

ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗവിമുക്തി നേടിവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അജാനൂര്‍ പഞ്ചായത്തില്‍ നിന്നാണ് (21 പേര്‍).രോഗം ഭേദമായവരുടെ പഞ്ചായത്തടിസ്ഥാനത്തിലുള്ള കണക്ക്.

കാഞ്ഞങ്ങാട് -16
അജാനൂര്‍ - 21
പള്ളിക്കര-5
പുല്ലൂര്‍-പെരിയ-6
ചെങ്കള-1
മംഗല്‍പ്പാടി-1
മുളിയാര്‍-12
കാസര്‍കോട് -17
മധൂര്‍-2
ചെമ്മനാട്-5
ദേലമ്പാടി-5
കള്ളാര്‍-4
കുറ്റിക്കോല്‍-2
പിലിക്കോട്-1
കയ്യൂര്‍-ചീമേനി-6
ചെറുവത്തൂര്‍ -3
പടന്ന-1
ഉദുമ-4
ഈസ്റ്റ്-എളേരി-2
കുമ്പള-2
മടിക്കൈ-3
നീലേശ്വരം-7
കിനാനൂര്‍ -കരിന്തളം-3
കോടോം-ബേളൂര്‍-3
വലിയപറമ്പ-1
വെസ്റ്റ്-എളേരി-1
ആലക്കോട്-1(കണ്ണൂര്‍)

14/09/2020

*പ്രസ് റിലീസ് *14-09-2020*
*ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്*


⭕ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*⭕

2110 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 30,486 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 79,813

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ സ്വദേശി ഇബ്രാഹീം (58), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മുരളീധരന്‍ (65), ആഗസ്റ്റ് 13ന് മരണമടഞ്ഞ പാലക്കാട് ആലത്തൂര്‍ സ്വദേശിനി തങ്കമണി (65), ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം പൂജപ്പുര സ്വദേശിനി അക്ഷയ (13), ആഗസ്റ്റ് 23ന് മരണമടഞ്ഞ കൊല്ലം ശാസ്താംകോട്ട സ്വദേശി അശോകന്‍ (60), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് നീലേശ്വരം സ്വദേശി നാരായണന്‍ ആചാരി (68), ആഗസ്റ്റ് 26ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി രാജന്‍ (59), ആഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം പൂഴനാട് സ്വദേശിനി സിസിലി (60) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 454 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 457, കോഴിക്കോട് 377, തിരുവനന്തപുരം 313, എറണാകുളം 214, കണ്ണൂര്‍ 192, പാലക്കാട് 156, തൃശൂര്‍ 155, കൊല്ലം 130, കോട്ടയം 121, ആലപ്പുഴ 104, ഇടുക്കി, കാസര്‍ഗോഡ് 49 വീതം , പത്തനംതിട്ട 15, വയനാട് 14 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 16, കൊല്ലം 6, എറണാകുളം, മലപ്പുറം 5, കാസര്‍ഗോഡ് 3, തൃശൂര്‍ 2, ആലപ്പുഴ, വയനാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 23 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 415, കൊല്ലം 165, പത്തനംതിട്ട 103, ആലപ്പുഴ 198, കോട്ടയം 121, ഇടുക്കി 25, എറണാകുളം 125, തൃശൂര്‍ 140, പാലക്കാട് 93, മലപ്പുറം 261, കോഴിക്കോട് 123, വയനാട് 76, കണ്ണൂര്‍ 135, കാസര്‍ഗോഡ് 130 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 30,486 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 79,813 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,158 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,82,241 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,917 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2213 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 21,52,585 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,89,265 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ എടത്വാ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), മുളക്കുഴ (വാര്‍ഡ് 15), മുതുകുളം (10, 11 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റി (15), കറുവാരക്കുണ്ട് (10, 11, 13, 14), മുന്നിയൂര്‍ (3), തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കല്‍ (6), മാണിക്കല്‍ (11), പുളിമാത്ത് (14), കോഴിക്കോട് ജില്ലയിലെ കാരാശേരി (സബ് വാര്‍ഡ് 12, 15), കാവിലുംപാറ (സബ് വാര്‍ഡ് (8), മരുതോംകര (സബ് വാര്‍ഡ് 5), വയനാട് ജില്ലയിലെ മുട്ടില്‍ (സബ് വാര്‍ഡ് 1, 2), വെള്ളമുണ്ട (സബ് വാര്‍ഡ് 11), എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍ (സബ് വാര്‍ഡ് 2), പാലക്കുഴ (സബ് വാര്‍ഡ് 2) പാലക്കാട് ജില്ലയിലെ തിരുവേഗപ്പുര (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം (സബ് വാര്‍ഡ് 15), വടക്കാഞ്ചേരി (15), അലനല്ലൂര്‍ (18), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (സബ് വാര്‍ഡ് 1, 2), കുറ്റൂര്‍ (11), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (സബ് വാര്‍ഡ് 15), വയനാട് ജില്ലയിലെ അമ്പലവയല്‍ (എല്ലാ വാര്‍ഡുകളും), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ (സബ് വാര്‍ഡ് 13), കൊല്ലം ജില്ലയിലെ നെടുമ്പന (സബ് വാര്‍ഡ് 😎 എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 615 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Address


Website

Alerts

Be the first to know and let us send you an email when NKD MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share