Ente nedumangad

  • Home
  • Ente nedumangad

Ente nedumangad absolute news related page

രണ്ടു ദിവസത്തിനിടെ മൂന്ന്​ സ്ത്രീകളുടെ മാല പൊട്ടിച്ചുകടന്ന വിരുതൻ പൊലീസ്​പിടിയിൽ.https://chat.whatsapp.com/LiYLVFkiyp05O...
05/07/2021

രണ്ടു ദിവസത്തിനിടെ മൂന്ന്​ സ്ത്രീകളുടെ മാല പൊട്ടിച്ചുകടന്ന വിരുതൻ പൊലീസ്​പിടിയിൽ.

https://chat.whatsapp.com/LiYLVFkiyp05OmuWGWzdov

നെടുമങ്ങാട്, വിതുര പൊലീസ്​ സ്​റ്റേഷനുകളിലായി രണ്ടു ദിവസത്തിനിടെ മൂന്ന്​ സ്ത്രീകളുടെ മാല പൊട്ടിച്ചുകടന്ന പനവൂര്‍ ഇരഞ്ചിയം, ഉണ്ടപ്പാറ തൊഴുകുമ്മേല്‍ കിഴക്കുംകര പുത്തന്‍ വീട്ടില്‍ ബിജുവിനെ (26 )നെടുമങ്ങാട് പൊലീസ്​ അറസ്​റ്റ്​ ചെയ്തു.

കഴിഞ്ഞ ദിവസം ഇയാൾ പനയമുട്ടം, തൊളിക്കോട്, തുടങ്ങിയ സ്ഥലങ്ങളിലായി സ്ത്രീകളുടെ മാല പൊട്ടിച്ചു കടക്കുകയും മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകള്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തതിരുന്നു.

ഇന്നലെ വൈകീട്ട്​ ആട്ടുകാലിന് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ചുപോയതറിഞ്ഞ് നെടുമങ്ങാട് ഡാന്‍സാഫ് ടീമും നെടുമങ്ങാട് പൊലീസ്​ സ്​റ്റേഷന്‍ ടീമും കൂടി മൂന്നു സംഘങ്ങളായി നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകള്‍ക്കകം പ്രതിയെ വലയിലാവുകയായിരുന്നു.

എക്​സ്‌ക​േവറ്റര്‍ ഓപറേറ്ററായി ജോലി നോക്കിവരുന്ന ഇയാളെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരുന്ന തായി നെടുമങ്ങാട് പോലീസ് അറിയിച്ചു.

WhatsApp Group Invite

കള്ളനോട്ട് കേസിലെ പ്രതി പിടിയില്‍തട്ടുപാലത്ത് വ്യാജവാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കള്ളനോട്ടും വ്യാജചാരായവും കഞ്ച...
05/06/2021

കള്ളനോട്ട് കേസിലെ പ്രതി പിടിയില്‍

തട്ടുപാലത്ത് വ്യാജവാറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കള്ളനോട്ടും വ്യാജചാരായവും കഞ്ചാവും എയര്‍ഗണ്ണും കണ്ടെത്തിയ കേസിലെ പ്രതി കൊച്ചാലുംമൂട് സ്വദേശി ഇര്‍ഷാദിനെ നെടുമങ്ങാട്ട് നിന്ന് നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടി. വക്കീലിനെ കാണുന്നതിനായി ഇര്‍ഷാദ് എത്തുമെന്ന രഹസ്യവിവരം ലഭിച്ച എക്സൈസ് ഇന്‍സ്‌പെക്ടര്‍ മനുവിന്റെ നി‌ര്‍ദ്ദേശപ്രകാരം സിവില്‍ എക്സൈസ് ഓഫീസര്‍ നജിമുദ്ദീന്‍, ഷജീര്‍ എന്നിവരാണ് ഇയാളെ അറസ്റ്റുചെയ്‌തത്.
കഴിഞ്ഞ ദിവസം പാലോട് പൊലീസും വാമനപുരം എക്സൈസും നടത്തിയ റെയ്ഡില്‍ ഇയാളുടെ വീട്ടില്‍ നിന്നും വാഹനത്തില്‍ നിന്നുമായി 1.61 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയും 2.6 കിലോ കഞ്ചാവും 36,500 രൂപയും എയര്‍ഗണ്ണുമാണ് പിടിച്ചെടുത്തത്. അബ്കാരി കേസില്‍ ഇയാള്‍ മുമ്ബും ജയിലിലായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ഫോട്ടോ: പ്രതി ഇര്‍ഷാദ്

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകെഎസ്‌ഇബി.1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍...
29/05/2021

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകെഎസ്‌ഇബി.
1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്‌ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകള്‍ ക്യാഷ് കൗണ്ടറില്‍ അടക്കാമെന്നും കെഎസ്‌ഇബി അറിയിച്ചു.
വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബില്‍ അടയ്ക്കാം.
2021 ജൂലൈ 31 വരെ കെഎസ്‌ഇബിയുടെ കസ്റ്റമര്‍ കെയര്‍ പോര്‍ട്ടലായ wss.kseb.in വഴിയും കെഎസ്‌ഇബി എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും വൈദ്യുതി ബില്‍ അടയ്ക്കുമ്ബോള്‍ ട്രാന്‍സാക്ഷന്‍ ഫീസ് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ടെന്നും വൈദ്യുത ബോര്‍ഡ് അറിയിച്ചു.

വനം മന്ത്രിയും വനപാലകരും അറിയാൻ......നാട്ടിൽ പണ്ട് കൃഷിയിടങ്ങളിൽ കന്നുകാലികൾ ഇറങ്ങി കൃഷിനശിപ്പിച്ചാൽ , കൃഷിക്കാരൻ ആ മൃഗത...
28/05/2021

വനം മന്ത്രിയും വനപാലകരും അറിയാൻ......

നാട്ടിൽ പണ്ട് കൃഷിയിടങ്ങളിൽ കന്നുകാലികൾ ഇറങ്ങി കൃഷിനശിപ്പിച്ചാൽ , കൃഷിക്കാരൻ ആ മൃഗത്തെ പിടിച്ച് പഞ്ചായത്ത് തൊഴുത്തിൽ കൊണ്ടുപോയി കെട്ടും.

ഇതിനായി ഓരോ പഞ്ചായത്തിലും തൊഴുത്തും എഴുത്തുകുത്തിനായി ഒരു പൗണ്ട് കീപ്പർ ഉണ്ടായിരിക്കും.

കൊണ്ടുവന്ന മൃഗത്തിന്റെ , ഇനം, പ്രായം, നിറം, കൊമ്പിന്റെ ആകൃതി, മറ്റു അടയാളങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തി മൃഗത്തെ ഏറ്റെടുത്തതായി പൗണ്ട് കീപ്പർ പഞ്ചായത്തിന്റെ റസീറ്റ് കൃഷിക്കാരനു നൽകും.

പിന്നെ കന്നുകാലിയുടെ ഉടമസ്ഥൻ വന്ന് പഞ്ചായത്തിൽ പിഴ അടച്ചാൽ മാത്രമേ കന്നുകാലിയെ തിരികെ വിട്ടുകൊടുക്കു.

1939 ലെ അത്തരം ഒരുറസീറ്റിന്റെ (രസീതി ) ഫോട്ടോ കൂടി വിശ്വത്തിനായി ചുവടെ നൽകുന്നു.

കർഷകരുടെ ഇപ്പോഴത്തെ അവസ്ത........

കാട്ടുമൃഗങ്ങൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ വേണമെങ്കിൽ കർഷകനെതിരെയും കേസ്സെടുക്കും.

മുതുവിള പരപ്പിൽ വിള തിന്നാനെത്തിയ കാട്ടുപന്നി കമ്പിവേലിക്കിടയിൽ താനെ കുരുങ്ങിയതിന് കർഷകന്എതിരെ കേസെടുത്ത കാര്യം ആ നാട്ടിലെ കർഷകർ മറന്നുകാണില്ല.

കാട്ടുപന്നികൾ, കാട്ടാനകൾ, കുരങ്ങുകൾ എന്നിവ കാരണം ലക്ഷങ്ങളുടെ നഷ്ടമമാണ് ദിനംപ്രതി കേരളത്തിലുടനീളം കർഷകർക്ക് ഉണ്ടാക്കുന്നത്.

വിളനശിപ്പിക്കുന്ന കാട്ടുമൃഗത്തെ കണ്ട് കല്ലെടുത്തു ഒന്നെറിഞ്ഞാൽ കര്ഷകനെതിരെ കേസുടുക്കാൻ വനപാലകർ ഓടിയെത്തും.

എന്നാൽ കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് തടയാൻ ഒന്നും ചെയ്യുകയുമില്ല.


ഇതിനൊരു പരിഹാരം ഇനിയെങ്കിലും ഉണ്ടാകേണ്ട ..... ?

ഏകാംഗ നാടകോത്സവം  നന്ദിയോട്  രാകേഷ് മികച്ച നടന്‍ ഏകാംഗ നാടകോത്സവത്തില്‍ മികച്ച നടനായി നന്ദിയോട് പച്ച സ്വദേശി രാകേഷിനെ തി...
26/04/2021

ഏകാംഗ നാടകോത്സവം നന്ദിയോട് രാകേഷ് മികച്ച നടന്‍

ഏകാംഗ നാടകോത്സവത്തില്‍ മികച്ച നടനായി നന്ദിയോട് പച്ച സ്വദേശി രാകേഷിനെ തിരഞ്ഞെടുത്തു.ലോക നാടക ദിനത്തോടനുബന്ധിച്ച്‌ നാടക് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നാടകോത്സവത്തില്‍ ആണ് രാകേഷിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. അനില്‍ നെടുമങ്ങാട് സ്മരണാരവം വിനീഷ് കളത്ര രചിച്ച്‌ അമല്‍കൃഷ്ണ സംവിധാനം ചെയ്ത് ഡു തിയറ്റര്‍ അവതരിപ്പിച്ച ചുപ് രഹോ എന്ന നാടകത്തിലെ മിന്നും പ്രകടനമാണ് രാകേഷിന് തുണയായത്.

കലാകാരന്മാരുടെ കൊവിഡ് കാലപ്രതിസന്ധികളുടെ പുനരാവിഷ്കാരങ്ങളായിരുന്നു മത്സരത്തിനെത്തിയ മിക്ക നാടകങ്ങളുടെയും പ്രമേയം. കളത്തറ ഗലീലിയോ തിയറ്റര്‍ അവതരിപ്പിച്ച ഉടലാടകള്‍, യൂണിവേഴ്സ് തിയറ്റര്‍ ഹൗസ് അവതരിപ്പിച്ച വര്‍ത്തമാനം തുടങ്ങിയ നാടകങ്ങള്‍ പ്രത്യേക പുരസ്കാരം നേടി.

നെടുമങ്ങാടിന് അഭിമാനമായ  ശ്രീകാന്ത് ഇനി  ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സില്‍ . പത്ത് അടി നീളവും എട്ടടി വീതിയുമുള്ള പേപ്പര്‍...
26/04/2021

നെടുമങ്ങാടിന് അഭിമാനമായ ശ്രീകാന്ത് ഇനി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സില്‍ .

പത്ത് അടി നീളവും എട്ടടി വീതിയുമുള്ള പേപ്പര്‍ കാന്‍വാസില്‍ വിവിധതരം റബര്‍ സീലുകള്‍ ഉപയോഗിച്ച്‌ ഗാന്ധിജിയുടെ ചിത്രം വരച്ച്‌ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്രു കരിപ്പൂര് ശ്രീനിലയത്തില്‍ ശ്രീകാന്ത്. സ്റ്റാമ്ബ് ആര്‍ട്ട് വ്യത്യസ്തമായി ചെയ്യണമെന്ന മോഹമാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സില്‍ ഇടം നേടിയതിന് പിന്നിലെന്നു ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സില്‍ ഇടം നേടിയതിന് പിന്നാലെ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാഡ്‌സ്, ഗിന്നസ് ബുക്ക് ഓഫ് റെക്കാഡ്‌സ് എന്നിവയിലും ഇടം പിടിക്കാനുള്ള പരിശ്രമത്തിലാണ്. റിട്ട. അദ്ധ്യാപകന്‍ സുകുമാരന്റെയും കുമാരിയുടെയും മകനാണ് ശ്രീകാന്ത്. ഭാര്യ: സ്വാതി. മകള്‍: ജാനകി.

നെടുമങ്ങാട്നെ വിറപ്പിച്ചു കൊവിഡ് .  അരുവിക്കരയിലും ഉഴമലയ്ക്കലും 144 പ്രഖ്യാപിച്ചു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്ന...
24/04/2021

നെടുമങ്ങാട്നെ വിറപ്പിച്ചു കൊവിഡ് . അരുവിക്കരയിലും ഉഴമലയ്ക്കലും 144 പ്രഖ്യാപിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ മാത്രം 148 പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ നിറുത്തിവച്ചിരുന്ന കൊവിഷീല്‍ഡ് വാക്സിനേഷന്‍ ഇന്നലെ പുനരാംരംഭിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉള്‍പ്പെടെ 150 പേര്‍ക്കാണ് ഒരുദിവസം പരമാവധി വാക്സിന്‍ കുത്തിവയ്ക്കാന്‍ കഴിയുന്നത്. മേയ് രണ്ടു വരെയുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഒ.പിയില്‍ ടോക്കണ്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍ദേശം നല്‍കിയതായി സൂപ്രണ്ട് ഇന്‍-ചാര്‍ജ് ഡോ.മുഹമ്മദ് അഷ്‌റഫ് പറഞ്ഞു


ജില്ലാ ആശുപത്രിയുടെ കീഴില്‍ നഗരസഭയിലും ഇതര തദ്ദേശ സെന്ററുകളിലും കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ തുടങ്ങാനും നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം പുതിയ സെന്ററുകള്‍ പ്രവര്‍ത്തനസജ്ജമാകും. മലയോര മേഖലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകള്‍ രണ്ടായിരത്തിലധികമാണ്. കൂടുതല്‍ രോഗികളുള്ള അരുവിക്കര, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളില്‍ 144 പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാര്‍ അറിയിച്ചു. നെടുമങ്ങാട് സ്റ്റേഷന്‍ പരിധിയിലെ പഴകുറ്റി, മാര്‍ക്കറ്റ് ജംഗ്‌ഷന്‍, വാളിക്കോട്, പനവൂര്‍, ആനാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ പൊലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. പ്രോട്ടോക്കോള്‍ ലംഘനവുമായി ബന്ധപ്പെട്ട് 100 പേര്‍ക്കെതിരെ കേസെടുത്ത് അഞ്ഞൂറോളം പേരില്‍ നിന്ന് പിഴ ഈടാക്കി. അനാവശ്യമായി വീടിന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തുമെന്നും നെടുമങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ്കുമാര്‍ അറിയിച്ചു. നെടുമങ്ങാട് നഗരസഭ കാര്യാലയത്തിലും സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

ജില്ലാ ആശുപത്രിയില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദര്‍ശക പാസ് അനുവദിക്കില്ല. കൊവിഡ് വ്യാപനം മുന്‍ നിറുത്തിയാണ് നടപടി. വാക്സിന്‍ കുത്തിവയ്പിനും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുമല്ലാതെ സന്ദര്‍ശകര്‍ ഒ.പിയില്‍ വരേണ്ടതില്ലെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. ചികിത്സാ സംബന്ധമായ സംശയങ്ങള്‍ക്ക് ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയാവും. പേ വാര്‍ഡിനു മുകളിലത്തെ നിലയിലാണ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചിട്ടുള്ളത്. ഡോക്ടര്‍മാരെയും ജീവനക്കാരെയും നാല് ഷിഫ്റ്റുകളായാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ജീവനക്കാരനെ നാല് മണിക്കൂറില്‍ കൂടുതല്‍ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ നഴ്‌സുമാരുടെ സേവനം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. വട്ടപ്പാറ മെഡിക്കല്‍ കോളേജ് സെക്കന്‍ഡ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കും വാളിക്കോട് റിംസ് ആശുപത്രിയിലെ ഫസ്റ്റ് ലെവല്‍ സെന്ററിലേക്കും ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന സംഘത്തെ ജില്ലാ ആശുപത്രി നിയോഗിച്ചിട്ടുണ്ട്. എന്‍.ആര്‍.എച്ച്‌.എം മുഖേനെ അധിക ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും പ്രൈമറി, കമ്മ്യൂണിറ്റി സെന്ററുകളിലും ജില്ലാ ആശുപത്രിയിലും നിയമിക്കണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം.

ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ റദ്ദാക്കി

ഇന്നും നാളെയും കെ.എസ്.ആര്‍.ടി.സി നെടുമങ്ങാട് ഡിപ്പോയില്‍ നിന്ന് ദീര്‍ഘദൂര സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. സുല്‍ത്താന്‍ബത്തേരി, പാലക്കാട്, തൃശൂര്‍, അമൃത സൂപ്പര്‍ ഫാസ്റ്റുകളാണ് റദ്ദാക്കിയത്. ബൈ റൂട്ടുകളില്‍ 48 സര്‍വീസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 25 സര്‍വീസുകളേ ഉണ്ടാവു. ഇതര ബൈറൂട്ടുകളില്‍ യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബസ് സര്‍വീസ് നടത്തുകയെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.
ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് സേഫ്ടി സ്ക്വാഡും ആര്‍.ടി.ഓയും നെടുമങ്ങാട് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും യാത്രാബസുകളിലും ഇന്നലെയും പരിശോധന നടത്തി. ബസുകളില്‍ യാത്രക്കാര്‍ക്ക് ബോധവത്‌കരണ ക്ളാസുകളും സംഘടിപ്പിച്ചു. ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളില്‍ മാസ്ക്, സാനിറ്റൈസര്‍ പരിശോധന ഊര്‍ജിതപ്പെടുത്തി. സ്ക്വാഡ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചു.

നഗരസഭയില്‍ ഹെല്‍പ്പ്ഡെസ്ക്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നെടുമങ്ങാട് നഗരസഭയില്‍ ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി. അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്. ഫോണ്‍: 9207891592, 8921548289, 7025334815, 9745350424.

അടുത്ത രണ്ട് ആഴ്ചത്തേയ്ക്ക് മീന്‍ വാങ്ങരുത് ?  അടുത്ത രണ്ട് ആഴ്ചത്തേക്ക് തിരുവനന്തപുരം, കൊല്ലം നിവാസികള്‍ മീന്‍ വാങ്ങരുത...
12/02/2021

അടുത്ത രണ്ട് ആഴ്ചത്തേയ്ക്ക് മീന്‍ വാങ്ങരുത് ?

അടുത്ത രണ്ട് ആഴ്ചത്തേക്ക് തിരുവനന്തപുരം, കൊല്ലം നിവാസികള്‍ മീന്‍ വാങ്ങരുതെന്ന മുന്നറിയിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. വേളിയിലെ ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഫര്‍ണസ് ഓയില്‍ കടലില്‍ കലര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മീന്‍ വാങ്ങരുതെന്ന മുന്നറിയിപ്പ് പ്രചരിക്കപ്പെടുന്നത്.
വെട്ടുകാട് മുതല്‍ വേളി വരെ രണ്ടു കി.മി എണ്ണ പടര്‍ന്നിരുന്നു. രണ്ടു മാസത്തോളം മത്സ്യ ബന്ധനം നിലക്കുമെന്നും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വി.എസ്. ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. സ്ഥലത്ത് മീനുകള്‍ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഏകദേശം 5000 ലിറ്റര്‍ എണ്ണയാണ് സ്ഥലത്ത് ചോര്‍ന്നിരിക്കുന്നത്.
എണ്ണ കടലിലേക്ക് കലര്‍ന്നിരിക്കുന്നത് അപകടമുണ്ടാക്കും. മീനുകള്‍ക്കകത്ത് പ്രവേശിച്ച ഓയില്‍ മനുഷ്യശരീരത്തിനകത്ത് കടന്നാല്‍ വന്‍ ദുരന്തമാകും ഉണ്ടാവുക. ആയതിനാല്‍, രണ്ട് ആഴ്ചത്തേക്കെങ്കിലും മീന്‍ വാങ്ങരുതെന്നാണ് മുന്നറിയിപ്പ്.

ആ‌റ്റുകാല്‍ അംബാ പുരസ്‌കാരം നെടുമുടി വേണുവിന്.   പ്രശസ്‌തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വ‌ര്‍ഷത്തെ പൊങ്കാല മഹോത്‌സ...
12/02/2021

ആ‌റ്റുകാല്‍ അംബാ പുരസ്‌കാരം നെടുമുടി വേണുവിന്.

പ്രശസ്‌തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വ‌ര്‍ഷത്തെ പൊങ്കാല മഹോത്‌സവം ഫെബ്രുവരി 19ന് ആരംഭിക്കും. അന്ന് രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക. ക്ഷേത്ര ട്രസ്‌റ്റ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്‌കാരം പ്രശസ്‌ത ചലച്ചിത്രതാരം നെടുമുടി വേണുവിന് നല്‍കും. കലാപരിപാടികളുടെ ഉദ്‌ഘാടനവും അദ്ദേഹം തന്നെ നിര്‍വ്വഹിക്കും.

കൊവി‌ഡ് ഭീഷണി സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാകും ഇത്തവണ ഉത്സവ ചടങ്ങുകള്‍. ഫെബ്രുവരി 27നാണ് പ്രശസ്‌തമായ ആ‌റ്റുകാല്‍ പൊങ്കാല. ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങള്‍ അവരവരുടെ വീടുകളില്‍ പൊങ്കാല അര്‍പ്പിക്കണമെന്നും പൊങ്കാല നേദിക്കാന്‍ ക്ഷേത്രത്തില്‍ നിന്നും ശാന്തിമാരുണ്ടാകില്ലെന്നും ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികള്‍ അറിയിച്ചു.

12/02/2021

വിതുര പീഡനക്കേസ്; ശിക്ഷ നാളെ

വിതുര പീഡനക്കേസില്‍ ഒന്നാം പ്രതിയായ കൊല്ലം സ്വദേശി ജുബൈദ മന്‍സിലില്‍ സുരേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. 1995 ഒക്ടോബറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കുകയും, നിരവധിയാളുകള്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.

1996 ജൂലൈ 16 നാണ് ഒരു പ്രതിക്കൊപ്പം പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. ഇതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവരുന്നത്. 18 വര്‍ഷം സുരേഷ് ഒളിവിലായിരുന്നു. വിചാരണയ്ക്കിടെ ഒളിവില്‍ പോയ സുരേഷിനെ പിന്നീട് പൊലീസ് ഹൈദരാബാദില്‍ നിന്ന് പിടികൂടുകയായിരുന്നു.

കേന്ദ്ര ബഡ്ജറ്റിലൂടെ അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്ബന്നരുടെ കാവലാളാവുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്...
12/02/2021

കേന്ദ്ര ബഡ്ജറ്റിലൂടെ അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമ്ബന്നരുടെ കാവലാളാവുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആര്‍ അനില്‍ പറഞ്ഞു.സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും നെടുമങ്ങാട്‌ മേഖലാ പ്രാദേശിക കാല്‍നട ജാഥകള്‍ ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.സമരസമിതി നേതാവ് ആര്‍.എസ് സജീവ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.ആര്‍.ജയദേവന്‍,ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളായ ജി.സുധാകരന്‍ നായര്‍, വി.കെ ഷീജ,ബി.ബിജു,ഡോ.എ.റഹീം,പി.എസ് ആനന്ദ്,പി.സുജുമേരി,എസ്.പദ്മകുമാര്‍,പി.എസ് അശോക്,എസ്.ഷീലാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Address


Website

Alerts

Be the first to know and let us send you an email when Ente nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share