Vartha Vision

  • Home
  • Vartha Vision

Vartha Vision നേരോടെയുള്ള വാർത്തകൾ കാഴ്ചപ്പാടോടെ ?

20/07/2023

LDF v/s UDF

18/05/2023
വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധ...
26/08/2021

വീടുകളില്‍ നിന്നും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 35 ശതമാനത്തോളം ആളുകള്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നാണെന്നാണ് ആരോഗ്യ വകുപ്പിന്റെ പഠനം കാണിക്കുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ആ വീട്ടിലെ എല്ലാവര്‍ക്കും കോവിഡ് വരുന്ന അവസ്ഥയാണുള്ളത്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ. അല്ലാത്തവര്‍ക്ക് ഇപ്പോഴും ഡി.സി.സി.കള്‍ ലഭ്യമാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിയില്‍ നിന്നും പുറത്തിറങ്ങരുത്. വീട്ടിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. രോഗി ഉപയോഗിച്ച പാത്രങ്ങളോ സാധനങ്ങളോ മറ്റാരും ഉപയോഗിക്കരുത്. ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണ്. ഓരോ വീട്ടിലും കോവിഡ് എത്താതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.

കോവിഡ് പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള

· ശരിയായി മാസ്‌ക് ധരിക്കുക
· രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുക
· സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈ വൃത്തിയാക്കുക
· കോവിഡ് കാലത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കുക. ഫോണില്‍ വിളിച്ച് ആശംസ അറിയിക്കുന്നതാണ് നല്ലത്. കോവിഡ് കാലം കഴിഞ്ഞിട്ട് നേരിട്ട് പോകാം.
· പനി, ജലദോഷം, തൊണ്ടവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുക.
· രോഗിയുമായി നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി ക്വാറന്റൈനിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുക. അവരുടെ സഹായം സ്വീകരിക്കുക.
· കടകളില്‍ തിരക്ക് കൂട്ടാതെ ഹോം ഡെലിവറി സിസ്റ്റം ഉപയോഗിക്കുക.
· മുതിര്‍ന്ന പൗരന്മാര്‍ റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കണം.
· ജീവിതശൈലീ രോഗത്തിനുള്ള മരുന്നുകള്‍ ആശാ വര്‍ക്കര്‍മാര്‍ വഴി വീടുകളിലെത്തിക്കുന്നു.
· ഈ ദിവസങ്ങളില്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളില്‍ പോകുന്നത് ഒഴിവാക്കുക. ആരില്‍ നിന്നും രോഗം വരാവുന്ന അവസ്ഥയാണുള്ളത്.
· വീടുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഷോപ്പിംഗിനും ഗൃഹസന്ദര്‍ശനത്തിനും അവരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക.
· ഓഫീസുകളിലും പൊതുയിടങ്ങളിലും മറ്റും പോയി വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകുന്നതിന് മുമ്പ് കുളിക്കുക.
· പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചാല്‍ ഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ കഴിയുക.
· പരിശോധനയ്ക്ക് പോകുമ്പോഴോ മടങ്ങുമ്പോഴോ കടകളോ, സ്ഥലങ്ങളോ സന്ദര്‍ശിക്കരുത്.
· അനുബന്ധ രോഗമുള്ളവര്‍ സ്വയം സംരക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
· അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമാണ്. അതിനാല്‍ തന്നെ സ്ഥാപനങ്ങളും ഓഫീസുകളും ജാഗ്രത പാലിക്കണം.
· ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പടരാന്‍ സാധ്യതയുണ്ട്.

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ!!! ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക! നിങ്ങൾ ചെയ്യേണ്ടത് : കേന്ദ്ര ഐടി വകുപ്പിനു ക...
07/08/2021

വാക്സീൻ സർട്ടിഫിക്കറ്റ് വാട്സാപ്പിൽ!!!
ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക!

നിങ്ങൾ ചെയ്യേണ്ടത് :
കേന്ദ്ര ഐടി വകുപ്പിനു കീഴിലുള്ള 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തശേഷം വാട്സാപ്പിൽ തുറക്കുക. അല്ലെങ്കിൽ നേരിട്ട് ഈ ലിങ്കിൽ
http://wa.me/919013151515
ക്ലിക്ക് ചെയ്യുക. നേരിട്ട് വാട്ട്സ്ആപ്പിൽ കയറാം.
എന്നിട്ട് download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്യുക....
ഫോണിൽ ഒടിപി ലഭിക്കും. ഇത് വാട്സാപ്പിൽ മറുപടി മെസേജ് ആയി നൽകുക.
ഈ നമ്പറിൽ കോവിനിൽ റജിസ്റ്റർ ചെയ്തവരുടെ പേരുകൾ ദൃശ്യമാകും...
ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിനു നേരെയുള്ള നമ്പർ ടൈപ്പ് ചെയ്താലുടൻ Pdf രൂപത്തിൽ മെസേജ് ആയി ലഭിക്കുന്നതാണ്.

ബക്രീദ് നിയന്ത്രണങ്ങൾബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഇവര്‍ കോവിഡ് നെഗറ്റീവ് സര...
18/07/2021

ബക്രീദ് നിയന്ത്രണങ്ങൾ

ബക്രീദിനോടനുബന്ധിച്ച് ആരാധനാലയങ്ങളില്‍ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരോ ആയിരിക്കേണ്ടതാണ്.
ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതാണ്.

ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച് വരുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതാണ്.

ബലികര്‍മ്മം നടക്കുന്ന സമയത്ത് വളരെ കുറച്ച് പേര്‍ മാത്രമേ ടി സ്ഥലത്ത് കൂടാന്‍ പാടുള്ളൂ. ഇവര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരോ, വാക്‌സിനേഷന്‍ നടത്തിയവരോ ആയിരിക്കണം. ബലികര്‍മ്മം നടത്തിയ മാംസം വീടുകളിലേക്ക് പാര്‍സലായി വിതരണം ചെയ്യുന്നതിനുള്ള സജ്ജീകരണം ബന്ധപ്പെട്ടവര്‍ നടത്തേണ്ടതാണ്.

ബക്രീദിനോടനുബന്ധിച്ച് ഗൃഹ സന്ദര്‍ശനം പരമാവധി ഒഴിവാക്കേണ്ടതാണ്.

10 വയസ്സിന് താഴെയുള്ളവരും, 60 വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ നിന്ന് അനാവശ്യമായി പുറത്ത് പോകാന്‍ പാടില്ല.

കടകളില്‍ പരമാവധി തിരക്ക് കുറക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും, സാനിറ്റൈസേഷന്‍ നടത്തുന്നതിന് സൌകര്യം ഏര്‍പ്പെടുത്തേണ്ടതും കൂടാതെ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്.

കണ്ടൈയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ / വ്യവസ്ഥകള്‍കണ്ടൈയിന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള യാത്രകള...
03/06/2021

കണ്ടൈയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ / വ്യവസ്ഥകള്‍

കണ്ടൈയിന്‍മെന്റ് സോണില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുളള യാത്രകള്‍ നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കണ്ടൈയിന്‍മെന്റ് സോണില്‍ പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / പ്രവര്‍ത്തികള്‍, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പാചക വാതക വിതരണം, ടെലികോം, മഴക്കാല പൂര്‍വ്വ ശുചീകരണം, ചരക്കുഗതാഗതം, ചരക്കുകളുടെ കയറ്റിയിറക്കല്‍, അന്തര്‍ജില്ല യാത്ര (പാസ് / സത്യവാങ്മൂലം സഹിതം), മരണാന്തര ചടങ്ങുകള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ എന്നിവ ഒഴികെയുളള യാതൊരു പ്രവര്‍ത്തികള്‍ക്കും യാത്രകള്‍ക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.

ഹോട്ടലുകള്‍ ഹോം ഡെലിവറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്.

കണ്ടയിന്‍മെന്റ് സോണുകളില്‍ ബാങ്കുകള്‍ അനുവദനീയമായ ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് ഉച്ചക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കിനു പുറത്തും അകത്തും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ബാങ്ക് മാനേജര്‍മാര്‍ ഉറപ്പുവരുണം. അല്ലാത്ത പക്ഷം ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

അവശ്യ വസ്തുക്കളുടെ വില്‍പ്പന ഉച്ചക്ക് രണ്ട് മണി വരെ അനുവദിക്കുന്നതാണ്.

മുകളില്‍ അനുവദിച്ചിട്ടുളള പ്രവര്‍ത്തികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

17/05/2021

ട്രിപ്പിള്‍ ലോക് ഡൗണ്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി.

കോവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ അടക്കം കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി ഉത്തരവു പറപ്പെടുവിച്ചു.

മലപ്പുറം ജില്ലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് , ദിനേനയുള്ള കോവിഡ് 19 രോഗികളുടെ എണ്ണം എന്നിവ യഥാക്രമം 35 % , 4,000 എന്നിവക്ക് മുകളിലായി സ്ഥിരമായി വരുന്ന സാഹചര്യമാണ് നിലവിലുള്ളത് . ഈ കണക്കുകള്‍ കാണിക്കുന്നത് സംസ്ഥാനത്ത് തന്നെ കോവിഡ് 19 രോഗ തീവ്രത കൂടുതലുള്ള ഒരു ജില്ല മലപ്പുറം ആണെന്നതാണ്. ഈ ഗുരുതര സാഹചര്യത്തില്‍ രോഗനിര്‍വ്യാപന / പ്രതിരോധ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

നിയന്ത്രണങ്ങള്‍/ വ്യവസ്ഥകള്‍

1) യാത്രയുമായി ബന്ധപ്പെട്ട്
1. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നീ അടിയന്തിര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
2. 10 വയസിന് താഴെയുള്ളവര്‍ , 60 വയസിന് മുകളിലുള്ളവര്‍ എന്നിവര്‍ അവരുടെ അടിയന്തിര മെഡിക്കല്‍ ആവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാന്‍ പാടുള്ളതല്ല.
3. അവശ്യവസ്തുക്കള്‍ വാങ്ങിക്കുവാന്‍ പോവുന്ന പൊതുജനങ്ങള്‍ നിര്‍ബന്ധമായും കയ്യില്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതാണ് .
4. ജില്ലാ പരിധിയിലെ ഹൈവേയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ജില്ലയില്‍ നിര്‍ത്താന്‍ പാടുള്ളതല്ല.യാത്രാവേളയില്‍ നിയമാനുസൃത പാസ് കൈവശം സൂക്ഷിക്കേണ്ടതാണ്.
5. ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദനീയമാണ്.
2) സ്ഥാപനവുമായി ബന്ധപ്പെട്ട്
6. കോവിഡ് 19 രോഗനിര്‍വ്യാപന / പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ , അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഏറ്റവും കുറവ് എണ്ണം ജീവനക്കാരെ വെച്ച് മാത്രമേ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു. ജീവനക്കാര്‍ അവരുടെ സ്ഥാപന മേധാവി നല്‍കുന്ന ഡ്യൂട്ടി ഓര്‍ഡര്‍ , ഐഡി കാര്‍ഡ് എന്നിവ യാത്രാ വേളയില്‍ കൈവശം സൂക്ഷിക്കേണ്ടതാണ്.
7. പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങളുടെ അകത്തും പുറത്തും കോവിഡ് പ്രോട്ടോകോള്‍ ഉറപ്പാക്കുന്നതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം സ്ഥാപന / ബ്രാഞ്ച് മേധാവിക്കായിരിക്കും. ഇക്കാര്യത്തിലുള്ള അലംഭാവം ഗുരുതരമായി കണക്കാക്കുന്നതാണ്.
8. ബാങ്ക് , ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ എന്നിവ തിങ്കള്‍ , ബുധന്‍ , വെള്ളി എന്നീ ദിവസങ്ങളില്‍ ഏറ്റവും കുറവ് ജീവനക്കാരെ വെച്ച് , കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് രാവിലെ 10.00 മണി മുതല്‍ ഉച്ചക്ക് 01.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ് . ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല.
9. ആശുപത്രികള്‍ , മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ / വ്യവസായങ്ങള്‍ , മെഡിക്കല്‍ ലാബ് , ഭക്ഷ്യ - അനുബന്ധ വ്യവസായങ്ങള്‍, മീഡിയ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ് .

3) അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട്
10. പാല്‍, പത്രം ,മത്സ്യം , മാംസം എന്നിവ രാവിലെ 08.00 മണിക്കകം വിതരണം പൂര്‍ത്തിയാക്കേണ്ടതാണ് . പാല്‍ സംഭരണം രാവിലെ 08.00 മണി വരേയും വൈകുന്നേരം 03.00 മണി മുതല്‍ വൈകുന്നേരം 05.00 മണി വരേയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്തുന്നത് അനുവദനീയമാണ്.
11. റേഷന്‍ കടകള്‍, ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ (മില്‍മ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ) ഉച്ചയ്ക്ക് 02.00 മണി വരെ മാത്രമെ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.
12. ഭക്ഷ്യ , അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ പരമാവധി ഹോം ഡെലിവറി / ഓണ്‍ ലൈന്‍ പേമെന്റ് എന്നിവ പ്രോല്‍സാഹിപ്പിക്കേണ്ടതാണ്.
13. ക്വാറണ്ടീനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും പുറത്തിറങ്ങാന്‍ പാടുള്ളതല്ല. അവര്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വേണ്ട മരുന്ന് / ഭക്ഷണ സാധനങ്ങള്‍ RRT അംഗങ്ങള്‍ അവരുടെ വീടുകളില്‍ എത്തിക്കേണ്ടതാണ്. RRT അംഗങ്ങള്‍ക്ക് (ഒരു വാര്‍ഡിന് പരമാവധി 05 എന്ന കണക്കില്‍ ) തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്‍സിഡെന്റ് കമാണ്ടര്‍ (തഹസ്സില്‍ദാര്‍) പ്രവര്‍ത്തന പരിധി രേഖപ്പെടുത്തിയ പാസ്സ് നല്‍കേണ്ടതാണ്. മറ്റ് പാസ്സുകള്‍ക്ക് സാധുത ഉണ്ടായിരിക്കുന്നതല്ല. ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ് . മറ്റ് വളണ്ടിയര്‍മാര്‍ക്ക് പ്രവര്‍ത്തന പരിധി രേഖപ്പെടുത്തിയ പാസ്സ് തഹസ്സില്‍ദാര്‍ നല്‍കേണ്ടതാണ്
14. പച്ചക്കറി മൊത്തവിതരണ കേന്ദ്രങ്ങള്‍ പുലര്‍ച്ചെ 03.00 മണി മുതല്‍ രാവിലെ 07.00 മണി വരെ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളു.
15. പൊതു ഇടങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കേണ്ടതാണ് . തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സ്ഥാപന ഉടമകള്‍ ദിവസവും അണുവിമുക്തമാക്കേണ്ടതാണ്. പൊതു മാര്‍ക്കറ്റുകളിലേക്കുള്ള പ്രവേശനം / പുറത്ത് കടക്കല്‍ എന്നിവ ഒരൊറ്റ വഴിയിലൂടെ ആയി പരിമിതപ്പെടുത്തേണ്ടതാണ് . പ്രവേശന കവാടത്തില്‍ , തെര്‍മല്‍ സ്‌കാനിംഗ് , സാനിറ്റൈസേഷന്‍ എന്നിവക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ് . മേല്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇന്‍സിഡെന്റ് കമാണ്ടര്‍ / പോലീസ് / തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്.
16. പൊതുജനങ്ങള്‍ നിബന്ധനകള്‍ പാലിച്ച് കൊണ്ട് അവശ്യ വസ്തുക്കള്‍ വാങ്ങി പോകുന്നതിനുള്ള സൗകര്യങ്ങള്‍ പോലീസ് ചെയ്ത് കൊടുക്കേണ്ടതാണ്.
17. തിങ്കള്‍ , ബുധന്‍ , വെള്ളി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും ചൊവ്വ, വ്യാഴം , ശനി എന്നീ ദിവസങ്ങളില്‍ റേഷന്‍ കാര്‍ഡ് നമ്പറിന്റെ അവസാന അക്കം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്കും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിലേക്കായി മാത്രം യാത്ര അനുവദിക്കുന്നതാണ് .
18. റേഷന്‍ കാര്‍ഡ് യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടുള്ളതല്ല. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് ഒരു റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ഒരു ദിവസം പുറത്തിറങ്ങാന്‍ പാടുകയുള്ളൂ.
19. ഹോട്ടലുകള്‍ / സാമൂഹിക അടുക്കളകള്‍ ഹോം ഡെലിവറിക്കായി മാത്രം രാവിലെ 07.00 മണി മുതല്‍ രാത്രി 07.00 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ് . വിതരണക്കാര്‍ മാസ്‌ക് , ഗൗസ് , സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. സ്ഥാപനത്തില്‍ നിന്ന് നേരിട്ടുള്ള വിതരണം / പാര്‍സല്‍ സര്‍വ്വീസ് അനുവദനീയമല്ല .
20. പ്രവര്‍ത്താനുമതിയുള്ള സ്ഥാപനങ്ങള്‍ക്കകത്ത് ഉപഭോക്താക്കള്‍ കൃത്യമായ സാമൂഹികാകലം പാലിക്കുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പ് വരുത്തേണ്ടതാണ് . സ്ഥാപനങ്ങളുടെ അകത്ത് ഒരു സമയത്ത് പരമാവധി 05 പേര്‍ മാത്രമേ അനുവദിക്കുകയുള്ളു. ഇക്കാര്യത്തിലുള്ള ലംഘനം സ്ഥാപന ഉടമക്കെതിരെ ഉള്ള നിയമ നടപടിക്കിടയാക്കുന്നതാണ് .
21. സ്ഥാപനങ്ങളുടെ പുറത്ത് സാമൂഹികാകലം പാലിക്കുന്നതിലേക്കായി ക്യൂ സംവിധാനത്തിനായി പ്രത്യേകം അടയാളങ്ങള്‍ (45cm diameter circles)രേഖപ്പെടുത്തേണ്ടതാണ് . ഈ അടയാളങ്ങള്‍ തമ്മില്‍ കുറഞ്ഞത് 150 cm അകലം ഉണ്ടായിരിക്കേണ്ടതാണ്. കൂടാതെ സാനിറ്റെസര്‍ / സോപ്പുപയോഗിച്ച് കൈ കഴുകുവാനുളള സൗകര്യം ക്രമീകരിക്കേണ്ടതാണ് . എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്.
22. മാസ്‌ക് ധരിക്കാത്തവര്‍ക്ക് സാധനങ്ങള്‍ കൊടുക്കാന്‍ പാടുള്ളതല്ല
23. മേല്‍ സൂചിപ്പിച്ചവ പാലിച്ചില്ലെങ്കില്‍ പ്രസ്തുത സ്ഥാപനം യാതൊരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കുന്നതാണ് .
24. വഴിയോര കച്ചവടം , വീടുകള്‍ തോറും കയറിയിറങ്ങിയുള്ള വില്‍പന എന്നിവ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
4) മറ്റ് നിബന്ധനകള്‍
25. ഹാര്‍ബര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുളളതല്ല.മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
26. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ് .
27. വിവാഹ ചടങ്ങുകള്‍ പരമാവധി മാറ്റി വെക്കേണ്ടതാണ്. ഒഴിവാക്കാനാവാത്ത വിവാഹങ്ങളും മരണാന്തര ചടങ്ങുകളും പരമാവധി 20 ആളുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് നടത്തേണ്ടതാണ്. മറ്റ് യാതൊരു വിധ ഒത്ത് കൂടലുകളും പാടില്ലാത്തതാണ് .
28. ജില്ലയില്‍ ആരാധനാലയങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
29. നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന പൊതുനിര്‍മ്മാണ പ്രവൃത്തികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് തുടരുവാന്‍ അനുവദിക്കുന്നതാണ്.
30. മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ എന്നിവ അനുവദിക്കുന്നതാണ്.
31. നെല്ല് സംഭരണം അനുവദനീയമാണ്.
32. എല്‍ പി ജി വിതരണം അനുവദിക്കുന്നതാണ് . വിതരണക്കാര്‍ മാസ്‌ക് , ഗൗസ് , സാനിറ്റൈസര്‍ മുതലായവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
33. ബന്ധപ്പെട്ട വകുപ്പ് / ഏജന്‍സികള്‍ക്ക് പച്ചക്കറി / ധാന്യ സംഭരണം നടത്താവുന്നതാണ്.RRT വഴി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പച്ചക്കറി വീടുകളില്‍ എത്തിക്കാവുന്നതാണ്.
34. ദുരിതാശ്വാസം / ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ അനുവദനീയമാണ്. ദുരന്ത മേഖല സന്ദര്‍ശനം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്.
മുകളില്‍ അനുവദിച്ചിട്ടുള്ള പ്രവൃത്തികളില്‍ കര്‍ശനമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
അവശ്യവസ്തുക്കളുടെ ലഭ്യത സംബന്ധിച്ച ഉറപ്പ് വരുത്തുന്നതിനായി ജില്ലാ സപ്ലൈ ഓഫീസര്‍ അധിക സ്‌ക്വാഡുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതാണ്.പ്രസ്തുത സ്‌ക്വാഡുകള്‍ക്ക് നിയമവിരുദ്ധ പ്രവൃത്തികള്‍ കണ്ടെത്തുന്ന കടകള്‍ അടപ്പിക്കാനുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ് .
എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച പൊതു അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ നല്‍കേണ്ടതാണ്. ഈ ഉത്തരവിലെ നിബന്ധനകള്‍ / ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി നല്‍കുന്ന അറിയിപ്പുകള്‍ മാത്രമേ പ്രചരിപ്പിക്കുവാന്‍ പാടുള്ളൂ.

മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം , 2021 ലെ കേരള പകര്‍ച്ചവ്യാധി രോഗ ഓര്‍ഡിനന്‍സ് , ദുരന്ത നിവാരണ നിയമം 2005 , ഐ.പി.സി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കും

അകലങ്ങളിൽ നിന്ന്കരുതലിൻ്റെ ചെറിയ പെരുന്നാൾആശംസകൾ
12/05/2021

അകലങ്ങളിൽ നിന്ന്
കരുതലിൻ്റെ ചെറിയ പെരുന്നാൾ
ആശംസകൾ

കോവിഡ് ആശുപത്രിയായി ഏറ്റെടുത്തുതാനൂരുകാർക്ക് സഹായകരമായി മൂലക്കലിലെ ദയ ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയായി ഏറ്റെടുത്തു .താനൂ...
06/05/2021

കോവിഡ് ആശുപത്രിയായി ഏറ്റെടുത്തു

താനൂരുകാർക്ക് സഹായകരമായി മൂലക്കലിലെ ദയ ഹോസ്പിറ്റല്‍ കോവിഡ് ആശുപത്രിയായി ഏറ്റെടുത്തു .
താനൂർ MLA വി.അബ്ദുറഹിമാൻ്റെ ശ്രമഫലമായാണ് ഉടമ ആശുപത്രി കൈമാറിയത് .നടത്തിപ്പിനായി താനൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കൈമാറി.. 2005 ലെ ദുരന്തനിവാരണ നിയമവും 2020 ലെ കേരള പകര്‍ച്ചവ്യാധിരോഗ നിയമ പ്രകാരവുമാണ് നടപടി.
അഞ്ച് നിലകളിലായുള്ള ആശുപത്രി കെട്ടിടത്തില്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. കെട്ടിടത്തില്‍ 205 കിടക്കകളും 64 ഓക്‌സിജന്‍ ബെഡ്ഡുകളും 10 ബെഡ്ഡോഡുകൂടിയ ഐ.സി.യുവും രണ്ട് വെന്റിലേറ്റര്‍ സംവിധാനങ്ങളുമുണ്ട്. രണ്ടാമത്തെ നിലയില്‍ ജനറല്‍ വാര്‍ഡില്‍ 20 പേര്‍ക്കും റൂമുകളില്‍ രണ്ട് പേരടക്കം 44 പേര്‍ക്കും മൂന്ന്, നാല് നിലകളില്‍ 24 വീതമുള്ള റൂമുകളില്‍ 48 പേര്‍ക്കും സൗകര്യമുണ്ട്. അഞ്ചാം നിലയില്‍ 20 കിടക്കകളാണ് കിടത്തി ചികിത്സയ്ക്കുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദിവസങ്ങളായി 30 ശതമാനത്തിന് മുകളിലാണ്. നിലവിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലധികമായി രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്.

ഇരട്ട മാസ്ക് ഇരട്ടി സുരക്ഷ      #ജീവന്റെ_വിലയുള്ള_ജാഗ്രത
04/05/2021

ഇരട്ട മാസ്ക്
ഇരട്ടി സുരക്ഷ


#ജീവന്റെ_വിലയുള്ള_ജാഗ്രത

കോവിഡ് 19 രണ്ടാം തരംഗംരോഗ നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ
22/04/2021

കോവിഡ് 19 രണ്ടാം തരംഗം
രോഗ നിർവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ

ആദരാഞ്ജലികൾ.സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലാ...
22/04/2021

ആദരാഞ്ജലികൾ.

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു.
ദില്ലിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.

നിരോധനാജ്ഞ പ്രഖ്യാപിച്ചുരോഗവ്യാപനം  ക്രമാതീതമായതിനാൽ ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ  ഇന്ന് 21.04.2021 രാത്രി 9 മുതല്‍ ...
21/04/2021

നിരോധനാജ്ഞ പ്രഖ്യാപിച്ചു

രോഗവ്യാപനം ക്രമാതീതമായതിനാൽ ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് 21.04.2021 രാത്രി 9 മുതല്‍ 30.04.2021 വരെ 144 പ്രഖ്യാപിച്ചു.

ചീക്കോട് ഗ്രാമ പഞ്ചായത്ത്
ചെറുകാവ് ഗ്രാമ പഞ്ചായത്ത്
പള്ളിക്കൽ ഗ്രാമ പഞ്ചായത്ത്
പുളിക്കൽ ഗ്രാമ പഞ്ചായത്ത്
മൊറയൂർ ഗ്രാമ പഞ്ചായത്ത്
മംഗലം ഗ്രാമ പഞ്ചായത്ത്
പോരൂർ ഗ്രാമ പഞ്ചായത്ത്
കൊണ്ടോട്ടി മുനിസിപ്പാലിറ്റി

ആദരാജ്ഞലികൾ
20/01/2021

ആദരാജ്ഞലികൾ

ആന്തൂരില്‍ എതിരില്ലാതെ ആറുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു; തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്
19/11/2020

ആന്തൂരില്‍ എതിരില്ലാതെ ആറുപേര്‍ തെരഞ്ഞെടുക്കപ്പെട്ടു; തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയാരംഭം കുറിച്ച് എല്‍ഡിഎഫ്

മാസ്ക്ക് ധരിച്ചില്ലേൽ പിടിവീഴും200 ൽ നിന്ന് 500 ആക്കി വർദ്ധിപ്പിച്ച് സർക്കാർ
14/11/2020

മാസ്ക്ക് ധരിച്ചില്ലേൽ പിടിവീഴും
200 ൽ നിന്ന് 500 ആക്കി വർദ്ധിപ്പിച്ച് സർക്കാർ

ഇരുപതിയൊന്നാവാൻ ഏതാനും ദിവസങ്ങൾ മാത്രം..  അത് കഴിഞ്ഞാൽ നോമിനേഷൻ സമർപ്പണം..   വാർത്തയിലും താരമാവുകയാണ് ഏറ്റവും പ്രായം കുറ...
14/11/2020

ഇരുപതിയൊന്നാവാൻ ഏതാനും ദിവസങ്ങൾ മാത്രം..
അത് കഴിഞ്ഞാൽ നോമിനേഷൻ സമർപ്പണം..
വാർത്തയിലും താരമാവുകയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ സഖാവ് രേഷ്മ മറിയം റോയ്..
Dyfi പത്തനംതിട്ട ജില്ലയിലെ അമരക്കാരിലൊരാൾ കൂടിയാണ് ഈ മിടുക്കി.
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ ഇടത് സ്ഥാനാർത്ഥിയായാണ് രേഷ്മ മറിയം റോയി മത്സരിക്കാൻ ഒരുങ്ങുന്നത്...
മാറിയ കാലത്തെ,,, യുവത്വം നയിക്കട്ടെ..
രാഷ്ട്രീയത്തിൽ പങ്ക് ചേർന്ന് വളരട്ടെ യുവജനങ്ങളും..

വോഗ് ഇന്ത്യ  #ആരോഗ്യമന്ത്രി  #കെകെ_ശൈലജടീച്ചർ Woman of the year 2020
09/11/2020

വോഗ് ഇന്ത്യ
#ആരോഗ്യമന്ത്രി
#കെകെ_ശൈലജടീച്ചർ
Woman of the year 2020

കോവിഡ് കാലത്തെ ഒരു പരീക്ഷണ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ....
03/11/2020

കോവിഡ് കാലത്തെ ഒരു പരീക്ഷണ ചിത്രം ഫസ്റ്റ് ലുക്ക് പോസ്റ്റർ....

തീരദേശ മേഖലയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ താനൂർ കേന്ദ്രീകരിച്ചു ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഭരണാനുമതി ആയി. സ...
03/11/2020

തീരദേശ മേഖലയിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ താനൂർ കേന്ദ്രീകരിച്ചു ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഭരണാനുമതി ആയി. സംസ്ഥാന സർക്കാർ 2019_ 20 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഫയർസ്റ്റേഷൻ പദ്ധതിക്കാണ് ഭരണാനുമതി ആയത്.താനൂർ കളരിപ്പടി യിലെ സ്വകാര്യ വ്യക്തിയുടെ ഭൂമി സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് അനുവദിക്കാമെന്ന് തീരുമാനമായ സാഹചര്യത്തിലാണ് നടപടി.

സർക്കാർ ഉടമസ്ഥതയിലുള്ള അനുയോജ്യമായ സ്ഥലം താനൂർ മേഖലയിൽ ഇല്ലാത്തതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലം ലഭ്യമാക്കി സർക്കാരിനെ അറിയിക്കുകയായിരുന്നു എന്ന് വി അബ്ദുറഹ്മാൻ എംഎൽഎ പറഞ്ഞു. നിലവിൽ താനൂർ അടക്കമുള്ള സ്ഥലങ്ങളിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ തിരൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തണം ഇത് പലപ്പോഴും ദുരന്തനിവാരണത്തിന് തടസ്സമായി നിൽക്കുകയായിരുന്നു.

പരപ്പനങ്ങാടി മുതൽ ദേശീയപാത ചേളാരി വരെയുള്ള മേഖലകളിലും പല ഘട്ടങ്ങളിലും തിരൂർ ഫയർഫോഴ്സിന്റെ സേവനമാണ് ലഭ്യമാക്കുക. രക്ഷാപ്രവർത്തനം നടത്താൻ ദൂരം പലപ്പോഴും തടസ്സമാകാറുണ്ട് ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയാൽ ഇതിനെല്ലാം പരിഹാരമായി. പദ്ധതി യാഥാർഥ്യമാകുന്നതോടെതാനൂർ കാരുടെ ഏറെ വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ഈ പദ്ധതി ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനും എംഎൽഎ വി അബ്ദുറഹ്മാനും ഒരു പൊൻതൂവലായി മാറും.

Address


Telephone

+19847709789

Website

Alerts

Be the first to know and let us send you an email when Vartha Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vartha Vision:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share