Kottakkalvarthakal

  • Home
  • Kottakkalvarthakal

Kottakkalvarthakal News & politics entertainment

എടരിക്കോട്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തുഎടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ...
25/02/2023

എടരിക്കോട്‌ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു

എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള സ്ഥലം നിരപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരിക്കണമെങ്കില്‍ വൈകുന്നേരത്തിനകം നേരിട്ട് വില്ലേജ് ഓഫീസിലേക്ക് വന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു.സ്ഥലം ഉടമയുടെ ബന്ധു കൂടിയായ മുജീബ് എന്ന ആളോട് 25000 രൂപയാണ് ചോദിച്ചത്. വീടിന്റെ മുറ്റത്തോട് ചേര്‍ന്നുള്ള അള ഭാഗത്തെ കുറച്ച് മണ്ണ് മാറ്റുകയാണ് ചെയ്തതെന്നും കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നെന്ന് മുജീബ് പറയുന്നു. ഇന്ന് ഉച്ചക്ക് ശേഷം 25000 രൂപയുമായി എത്തി വില്ലേജ് ഓഫീസിൽ വെച്ചു തന്നെ ചന്ദ്രന് കൈമാറി. പണം എണ്ണിനോക്കി പോക്കറ്റിലിട്ട ചന്ദ്രൻ പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഏഴ് വർഷമായി എടരിക്കോട് വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്നയാളാണ് ചന്ദ്രൻ.

⛔️കോട്ടക്കലിൽ  നാളെ വൈദ്യതി തടസ്സപ്പെടും കോട്ടക്കല്‍: എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നത...
23/01/2023

⛔️കോട്ടക്കലിൽ നാളെ വൈദ്യതി തടസ്സപ്പെടും

കോട്ടക്കല്‍: എടരിക്കോട് 110 കെ.വി സബ് സ്റ്റേഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വെകുന്നേരം ആറുവരെ എടരിക്കോട് സബ്സ്റ്റേഷന് കീഴില്‍ ആര്യവൈദ്യശാല,എടരിക്കോട്,കോട്ടക്കല്‍,കക്കാട്,ചിനക്കല്‍,വെന്നിയൂര്‍,തിരൂരങ്ങാടി, എന്നീ 11 കെ.വി ഫീഡറുകളില്‍ പൂര്‍ണ്ണമായും വൈദ്യതി തടസ്സപ്പെടും.
➖➖➖➖➖➖➖
*കോട്ടക്കൽ വാർത്തകൾ ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയൂ....*

*https://chat.whatsapp.com/DKVoHHQfQKZL8E1E09MKYh*

29/12/2022

എത്ര സിമ്പിൾ ആയാണ് മുസ്‌ലിയാർ വേഷം കെട്ടി സൈക്കിൾ മോഷ്ടിക്കുന്നത് ...കോട്ടക്കലിൽ വീട്ടിൽ നിന്നും ആണ് സൈക്കിൾ മോഷ്ടിച്ചത്

25/12/2022

ക്രിസ്മസ് ആഘോഷം നീലാകാശത്തും; സാന്റാ ക്ലോസായി എമിറേറ്റ്സ് വിമാനം, വൈറൽ വീഡിയോ

25/12/2022
റോയലായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍, ലിവര്‍പൂളിന് വീണ്ടും കണ്ണീര്‍ 29 May 2022വിനീഷ്യസ് ജൂനിയറാണ് റ...
29/05/2022

റോയലായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍, ലിവര്‍പൂളിന് വീണ്ടും കണ്ണീര്‍

29 May 2022

വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോള്‍ നേടിയത്

പാരീസ്: 2021-2022 ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോള്‍ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ലിവര്‍പൂളിന് വിജയം നേടാനായില്ല.

റയലിന്റെ 14-ാം ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ലിവര്‍പൂള്‍ ഒരിക്കല്‍ക്കൂടി റയലിന് മുന്നില്‍ ഫൈനലില്‍ മുട്ടുമടക്കി. 2017-18 ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും ലിവര്‍പൂള്‍ റയലിനുമുന്നില്‍ പരാജയപ്പെട്ടിരുന്നു. റയല്‍ ഗോള്‍കീപ്പര്‍ ടിബോ കുര്‍ട്വയുടെ മിന്നല്‍ സേവുകളാണ് റയലിന് വിജയം സമ്മാനിച്ചത്. ഗോളെന്നുറച്ച ഒന്‍പതോളം ഷോട്ടുകളാണ് കുര്‍ട്വ രക്ഷപ്പെടുത്തിയെടുത്തത്. ലിവര്‍പൂളിന്റെ പേരുകേട്ട മുന്നേറ്റനിരയെ സമര്‍ത്ഥമായി നേരിടാന്‍ റയല്‍ പ്രതിരോധത്തിന് സാധിച്ചു. 15 ഗോളുകള്‍ നേടിക്കൊണ്ട് റയലിന്റെ കരിം ബെന്‍സേമ ചാമ്പ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോറര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

നിശ്ചയിച്ച സമയത്തേക്കാള്‍ 35 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് ആരാധകര്‍ അക്രമാസക്തരായതുമൂലമാണ് മത്സരം 35 മിനിറ്റ് നീട്ടിവെച്ചത്. സ്റ്റേഡിയത്തിലെ പ്രതിരോധവേലികള്‍ മറികടന്ന ആരാധകര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടംകറക്കി. ഒടുവില്‍ പുലര്‍ച്ചെ 1.05 ന് മത്സരം ആരംഭിച്ചു. ആദ്യമിനിറ്റ് തൊട്ട് ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. പക്ഷേ ആദ്യ 15 മിനിറ്റില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

എന്നാല്‍ 16-ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് റയല്‍ ഗോള്‍കീപ്പര്‍ കുര്‍ട്വ തട്ടിയകറ്റി. 18-ാം മിനിറ്റില്‍ വീണ്ടും സലയ്ക്ക് അവസരം ലഭിച്ചെങ്കിലും ഇത്തവണയും കുര്‍ട്വ അത് വിഫലമാക്കി. 20-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോളടിച്ചെന്ന് തോന്നിച്ചു. റയല്‍ പ്രതിരോധ താരങ്ങളെ അതിവിദഗ്ധമായി കബിളിപ്പിച്ച സാദിയോ മാനെ പോസ്റ്റിലേക്ക് വെടിയുതിര്‍ത്തെങ്കിലും കുര്‍ട്വ മികച്ച സേവിലൂടെ അത് രക്ഷപ്പെടുത്തി. കുര്‍ട്വയുടെ കൈയ്യില്‍ തട്ടിയ പന്ത് പോസ്റ്റിലിടിച്ച് തെറിച്ചു.

34-ാം മിനിറ്റില്‍ സലയ്ക്ക് വീണ്ടും അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ ദുര്‍ബലമായ ഹെഡ്ഡര്‍ കുര്‍ട്വ അനായാസം കൈയ്യിലൊതുക്കി. ആദ്യ 35 മിനിറ്റില്‍ ഒരു ഷോട്ട് പോലും പോസ്റ്റിലേക്കുതിര്‍ക്കാന്‍ റയലിന് സാധിച്ചില്ല. 44-ാം മിനിറ്റിലാണ് റയല്‍ ആദ്യമായി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തത്. സൂപ്പര്‍താരം കരിം ബെന്‍സേമ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ ആദ്യപകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലിവര്‍പൂളിന്റെ ലൂയിസ് ഡയസിന് സുവര്‍ണാവസരം ലഭിച്ചു. പക്ഷേ താരത്തിന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി. രണ്ടാം പകുതിയില്‍ റയല്‍ ഉണര്‍ന്നുകളിക്കാന്‍ ആരംഭിച്ചതോടെ മത്സരം ആവേശത്തിലായി. റയലിന്റെ ആക്രമണങ്ങള്‍ക്ക് 59-ാം മിനിറ്റില്‍ ഫലം കൈവന്നു. വിനീഷ്യസ് ജൂനിയറിലൂടെ റയല്‍ ലിവര്‍പൂളിനെതിരേ ലീഡെടുത്തു. വാല്‍വെര്‍ദെയുടെ അസിസ്റ്റില്‍ നിന്നാണ് വിനീഷ്യസ് ഗോളടിച്ചത്. പന്തുമായി മുന്നേറിയ വാല്‍വെര്‍ദെ നല്‍കിയ കൃത്യമായ അനായാസം വിനീഷ്യസ് വലയിലെത്തിച്ചു. താരത്തിന്റെ ചാമ്പ്യന്‍സ് ലീഗിലെ നാലാം ഗോളാണിത്.

64-ാം മിനിറ്റില്‍ സല പോസ്റ്റിലേക്ക് ലോങ്‌റേഞ്ചര്‍ ശ്രമിച്ചെങ്കിലും കുര്‍ട്വ അത് തട്ടിയകറ്റി. 68-ാം മിനിറ്റിലും സലയ്ക്ക് സുവര്‍ണാവസരം ലഭിച്ചു. ഇത്തവണയും കുര്‍ട്വ റയലിന്റെ രക്ഷകനായി. ഗോള്‍വഴങ്ങിയ ശേഷം ലിവര്‍പൂള്‍ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും റയല്‍ പ്രതിരോധം പാറപോലെ ഉറച്ചുനിന്നു. 80-ാം മിനിറ്റില്‍, പകരക്കാരനായി വന്ന ഡിയാഗോ ജോട്ടയുടെ ഷോട്ട് കുര്‍ട്വ രക്ഷപ്പെടുത്തി. 83-ാം മിനിറ്റില്‍ സലയുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഷോട്ട് അവിശ്വസനീയമാംവിധം കുര്‍ട്വ തട്ടിയകറ്റിയപ്പോള്‍ ലിവര്‍പൂള്‍ ആരാധകര്‍ ഒന്നടങ്കം തലയില്‍ കൈവെച്ചുപോയി. പിന്നാലെ ലിവര്‍പൂള്‍ സര്‍വം മറന്ന് ആക്രമിച്ചെങ്കിലും റയല്‍ പ്രതിരോധം ഉറച്ചുനിന്നു. വൈകാതെ ആന്‍സലോട്ടിയും സംഘവും കിരീടത്തില്‍ മുത്തമിട്ടു.

27/05/2022

മലപ്പുറത്തു നിന്നും മക്കയിലേക്ക് കാൽനടയാത്ര, അതും ഏഴു രാജ്യങ്ങളിലൂടെ..!വിശ്വസിക്കാൻ കഴിയുമോ...?

പ്രൊഫ. കമാല്‍ പാഷ അന്തരിച്ചു. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മുന്‍ അധ്യാപകന്‍ പ്രൊഫ. കമാല്‍ പാഷ അന്തരിച്ചു. വളാഞ്ചേരി പൂക...
26/05/2022

പ്രൊഫ. കമാല്‍ പാഷ അന്തരിച്ചു.

തിരൂരങ്ങാടി പിഎസ്എംഒ കോളേജ് മുന്‍ അധ്യാപകന്‍ പ്രൊഫ. കമാല്‍ പാഷ അന്തരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശിയാണ്.എഴുത്തുകാരന്‍, പ്രബോധകന്‍, ചരിത്രകാരന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖബറടക്കം നാളെ രാവിലെ 9 മണിക്ക് വളാഞ്ചേരി പൂക്കാട്ടിരി ജുമാ മസ്ജിദില്‍ നടക്കും.

ആറ്റുപുറം കുളമ്പ് - ശ്‌മശാനം റോഡ് ഉദ്ഘാടനം ചെയ്തുകാടാമ്പുഴ: മാറാക്കര പഞ്ചായത്ത് ഇരുപതാം വാർഡ് ആറ്റുപുറത്ത് കോൺക്രീറ്റ് ച...
26/05/2022

ആറ്റുപുറം കുളമ്പ് - ശ്‌മശാനം റോഡ് ഉദ്ഘാടനം ചെയ്തു

കാടാമ്പുഴ: മാറാക്കര പഞ്ചായത്ത് ഇരുപതാം വാർഡ്
ആറ്റുപുറത്ത് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കുളമ്പ് - ശ്‌മശാനം റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ .എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ
ശുപാർശ പ്രകാരം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച പത്ത്
ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്ന ടീച്ചർ അധ്യക്ഷത വഹിച്ചു.

എടയൂർ പഞ്ചായത്തിലെ പൂവത്തുംതറ എസ്.സി കോളനി നവീകരണത്തിന് 1 കോടിപദ്ധതിയുടെ ആദ്യഘട്ട യോഗം ചേർന്നു.കോട്ടക്കൽ:2021-22 വർഷത്തെ...
20/05/2022

എടയൂർ പഞ്ചായത്തിലെ പൂവത്തുംതറ എസ്.സി കോളനി നവീകരണത്തിന് 1 കോടിപദ്ധതിയുടെ ആദ്യഘട്ട യോഗം ചേർന്നു.

കോട്ടക്കൽ:2021-22 വർഷത്തെ പട്ടികജാതി വികസനം - അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ
കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എടയൂർ പഞ്ചായത്തിലെ പൂവത്തുംതറഎസ്.സി കോളനിയിൽ
പദ്ധതിയുടെ ആദ്യഘട്ട യോഗം ചേർന്നു.എം.എൽ.എ നൽകിയ ശുപാർശ പ്രകാരമാണ്കോളനിയെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയത്. കോളനിയുടെ നവീകരണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയുടെ പദ്ധിയാണുള്ളത്. പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നതിനായുള്ള ആദ്യ ഘട്ട യോഗം ചേർന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മൊയ്തു എടയൂർ, പി. ഷെരീഫ് മാസ്റ്റർ , കെ. അബ്ദുൽ റഷീദ്,പട്ടികജാതി വികസന ഓഫീസർ അശോകൻ , നിർമ്മിതി കേന്ദ്രം
അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയർ അനിമോൻ , മിന്നു രാജ് കെ.പി , മൊയ്തുട്ടി കലമ്പൻ ,കെ. മണികണ്ഠൻ,നൗഫൽ കലമ്പൻ , എന്നിവർ പങ്കെടുത്തു.

വൈരങ്കോട് ക്ഷേത്രത്തിൻ്റെ കിഴക്കു ഭാഗത്തെ വൻ ആൽമരം കടപുഴകി വീണു
18/05/2022

വൈരങ്കോട് ക്ഷേത്രത്തിൻ്റെ കിഴക്കു ഭാഗത്തെ വൻ ആൽമരം കടപുഴകി വീണു

മലപ്പുറം ജില്ലയിലെ  തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം
18/05/2022

മലപ്പുറം ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം

Malabar Times News is a Malayalam Television Channel in kerala: Brings you the latest news, breaking news and updates from around the Kerala

ബൈപാസ് റോഡ് പൂർത്തീകരിക്കുക .യൂത്ത് ലീഗ് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.കോട്ടക്കൽ പുത്തൂർ ബൈപാസ് റോഡ് മൂന്നാം ഘട്ടം ഉടൻ പ...
16/05/2022

ബൈപാസ് റോഡ് പൂർത്തീകരിക്കുക .
യൂത്ത് ലീഗ് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.

കോട്ടക്കൽ പുത്തൂർ ബൈപാസ് റോഡ് മൂന്നാം ഘട്ടം ഉടൻ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി ബൈപാസ് റോഡ് ഉപരോധ സമരം സംഘടിപ്പിച്ചു.

ഒരു പതിറ്റാണ്ടിലധികമായി സർവേ പൂർത്തീകരിച്ച് കുറ്റികൾ നാട്ടിയത് മൂലം സ്ഥലമുടമകൾ ബുദ്ധിമുട്ടനുഭവിക്കുകയാണ്. തുടർച്ചയായി ബജറ്റുകളിൽ ഫണ്ട് അനുവദിച്ചെന്ന് പരസ്യം ചെയ്ത് സിപിഎം ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുകയാണ്.

തുടർച്ചയായ പ്രക്ഷോഭ പരിപാടികളുടെ സൂചനയായാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

മുൻ നഗരസഭ ചെയർമാൻ കെകെ നാസർ സാഹിബ് ഉദ്‌ഘാടനം ചെയ്തു.

14/01/2022
06/01/2022

മലപ്പുറം വട്ടത്താണിയിൽ ട്രയിൻ തട്ടി പിതാവിനും മകൾക്കും ദാരുണാന്ത്യം

# # # # # # # # # # # #
https://chat.whatsapp.com/It7WBQuZi7gIKVCGfqIttF
# # # # # # # # # # # #
താനൂർ:
താനാളൂർ വട്ടത്താണിക്ക് സമീപം വലിയ പാടത്തിന് തെക്ക് ഭാഗത്ത് വെച്ച് തിരുർ തലക്കടത്തൂർ സ്വദേശികളായ പിതാവും മകളും ടെയിൽ തട്ടി മരണപ്പെട്ടു. അസീസ് കണ്ടം പുലാക്കൽ (46)
മകൾ അജ്‌വ മറിയം എന്നിവരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെയാണ് അപകടം സംഭവിച്ചത്. മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രയിൻ തട്ടിയാണ് അപകടം സംഭവിച്ചത്.
സഹോദരന്റെ വീട്ടിലുള്ള ഭാര്യയെ വിളിക്കാൻ പോയതായിരുന്നു ഭർത്താവും മകളും .

* # # # # # # # # # # #*
വാർത്തകൾക്ക് മലബാർ ടൈംസ് ചാനൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യു.

https://chat.whatsapp.com/It7WBQuZi7gIKVCGfqIttF
* # # # # # # # # # # #*

08/12/2021
ലോകസഞ്ചാരിയായ വിജയൻ 76-ാം വയസ്സിൽ തന്റെ ജീവന്റെ ഭാഗമായ മോഹനയെ തനിച്ചാക്കി യാത്രയായി.അതിസമ്പന്നർപോലും ലോകസഞ്ചാരത്തെക്കുറി...
19/11/2021

ലോകസഞ്ചാരിയായ വിജയൻ 76-ാം വയസ്സിൽ തന്റെ ജീവന്റെ ഭാഗമായ മോഹനയെ തനിച്ചാക്കി യാത്രയായി.

അതിസമ്പന്നർപോലും ലോകസഞ്ചാരത്തെക്കുറിച്ചു ഓർക്കുമ്പോൾ തന്നെ പിന്മാറുന്നിടത്താണ് ഒന്നുമില്ല്യായ്മയിൽ നിന്നും വിശാലമായ ഭുമികയിലെ
ചേതോഹരങ്ങളായ 26 രാജ്യങ്ങളിലേക്ക് ഈ ദമ്പതികൾ യാത്ര ചെയ്തത്.

കടവന്ത്ര ഗാന്ധിനഗറിൽ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന വിജയനും മോഹനയും ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ലോകം ചുറ്റിയിരുന്നത് എന്നു കേട്ടവരൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ടാവാം.

പക്ഷെ സത്യമാണ്. അടുത്ത കാലത്ത് റഷ്യ സന്ദർശിച്ചു നാട്ടിൽ തിരിച്ചെത്തിയെതേയുള്ളു. ജപ്പാനിലേക്കു യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.

ബന്ധങ്ങൾക്കു പലപ്പോഴും വിലകൊടുക്കാതെ നിസ്സാരകാര്യങ്ങൾക്കു കുടുംബകോടതികളിൽ കയറിയിറങ്ങുന്ന ഭാര്യാഭർത്താക്കന്മാർ കൂടി വരുന്ന ഈ കാലത്ത്, തന്റെ പ്രിയതമയെ എപ്പോഴും ഒപ്പം ചേർത്തുനിർത്തിയ വിജയൻചേട്ടൻ ഒരു മാതൃകയായി മാറുകയാണ്.

പരസ്പരം സ്‌നേഹിച്ചു ജീവിച്ച രണ്ടു മനുഷ്യരുടെ പ്രണയജീവിതം കൂടിയാണ് അവസാനിക്കുന്നത് എന്നത് ഏറെ ദുഖകരമാണ്. ഈ പോസ്റ്റ് ചെയ്യുമ്പോൾ വലിയ ശൂന്യത തോന്നുന്നു. വിജയൻ ചേട്ടൻ കുറെനാൾ കൂടി മോഹനചേച്ചിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി.
പ്രണാമം

14/11/2021

താമരശ്ശേരിയിൽ വളർത്തുനായ്ക്കൾ വീട്ടമ്മയെ വളഞ്ഞിട്ട് കടിച്ചു കീറുന്നു..

താമരശ്ശേരി അമ്പായത്തോട് സ്വദേശി ഫൗസിയക്കാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

*കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശം*കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശനഷ്ടം. തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ ട്രാക്...
14/11/2021

*കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശം*

കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശനഷ്ടം. തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ പൂർണ്ണമായും പത്ത് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പാറശ്ശാല ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണു.

നെയ്യാറ്റിൻകരയിൽ റോഡിന്‍റെ ഒരു ഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി.കോവളം വാഴമുട്ടത്ത് വീടുകൾക്ക് മേൽ മണ്ണിടിഞ്ഞ് വീണു. ഇന്നലെ രാത്രി മുതൽ പെയ്ത ശക്തമായ മഴയാണ് നഗരത്തിലടക്കം വലിയ ദുരിതം വിതച്ചത്. തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ റയിൽവേ ട്രാക്കിൽ മൂന്നിടത്താണ് മണ്ണിടിഞ്ഞ് വീണത്. പാറശ്ശാലയിലും ഇരണിയലിലും കുഴിത്തുറയിലുമാണ് മണ്ണിടിച്ചിൽ. നാഗർകോവിൽ -കന്യാകുമാരി റൂട്ടിൽ പാളത്തിൽ വെള്ളം കയറി. നെയ്യാറ്റിൻകര മൂന്നുകല്ലുമൂട്ടിൽ റോഡിന്‍റെ ഒരുഭാഗം ഇടിഞ്ഞ് പാലം അപകടാവസ്ഥയിലായി. ഇതോടെ നെയ്യാറ്റിൻകരയിലേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടു.

മലയോര മേഖലയിലും വിതുര, പൊന്മുടി, പാലോട്, നെടുമങ്ങാട് മേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 220 സെന്‍റിമീറ്ററും, നെയ്യാർ ഡാമിന്‍റെ ഷട്ടറുകൾ 60 സെന്‍റിമീറ്ററും, പേപ്പാറ ഡാം ഷട്ടറുകൾ 80 സെന്‍റിമീറ്ററും ഉയർത്തിയിട്ടുണ്ട്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണം. സാഹചര്യം നേരിടാൻ നഗരസഭ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

11/11/2021

ഓറഞ്ച് വിറ്റ് തന്റെ ഗ്രാമത്തിൽ സ്‌കൂൾ പണിത ഹരേകല ഹജബ്ബയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു..

1977 മുതൽ മംഗളൂരു ബസ് ഡിപ്പോയിൽ ഓറഞ്ച് വിൽക്കുന്ന ഹജബ്ബ നിരക്ഷരനാണ്, അദ്ദേഹം ഒരിക്കലും സ്കൂളിൽ പോയിട്ടില്ല.

ഇന്ന് 24/-10-2021 കോട്ടക്കൽ പെരുങ്കുളം ജുമാ മസ്‌ജിദിൽ പൂട്ട് പൊളിച്ചു അലമാറ കുത്തിത്തുറന്ന അക്രമിയെ പോലീസ് തിരയുന്നു പെര...
24/10/2021

ഇന്ന് 24/-10-2021 കോട്ടക്കൽ പെരുങ്കുളം ജുമാ മസ്‌ജിദിൽ പൂട്ട് പൊളിച്ചു അലമാറ കുത്തിത്തുറന്ന അക്രമിയെ പോലീസ് തിരയുന്നു പെരുംകുളം പരിസര്ത്തുള്ള CCTV കുടുങ്ങിയ ഫോട്ടോ..
അറിയുന്ന ആരെങ്കിലും ഉണ്ടങ്കിൽ പോലീസ്‌ സ്റ്റേഷനിൽ അറിയിക്കുക .

15/10/2021
12/10/2021
11/10/2021
05/10/2021
04/10/2021

എക്‌മോ റിട്രീവല്‍ ആംബുലൻസ് ഉത്‌ഘാടനവും എക്‌മോ രീതിയെ പരിചയപെടുത്തലും

ആധുനിക വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും നൂതനമായ ജീവന്‍ രക്ഷാ മാര്‍ഗ്ഗമായ എക്‌മോയെ കുറിച്ചും, ഇതര ഹോസ്പിറ്റലുകളില്‍ നിന്നും എക്‌മോ ആവശ്യമായ രോഗികളെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നതിനെ കുറിച്ചും വിദഗ്ദ്ധര്‍ നയിക്കുന്ന ടോക്ക് ഷോ

10/09/2021
10/09/2021
07/09/2021

Address


Website

Alerts

Be the first to know and let us send you an email when Kottakkalvarthakal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kottakkalvarthakal:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share