Recap Media

Recap Media Recap media helps you to Recap the newses happening in the New India!! Follow this page and get vedios, posts, talks that rolling currently

Mainly this Channel is focusing to Stand with Indian Constitution and surely against Fascism!!

18/10/2023
18/10/2023


ഇസ്രായേൽ ചോരക്കൊതിയാണ്.
മിടിപ്പ് നിലക്കും വിധം കണ്ണീർക്കടലാണ് ഗസ്സ

20/11/2022

Foot ball ആവേശത്തിൽ
#മീഡിയൺ

26/10/2022

കുസാറ്റ് S F I ആക്രമണം.
പരിക്കേറ്റ ഫ്രട്ടേർണിറ്റി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഹോസ്റ്റൽ സെക്രട്ടറിയുമായ ഹാനിയെ കൊച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

20/09/2022

'ഒരുവന്റെ രാഷ്ട്രീയം '

09/09/2022

യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സിദ്ദീഖ്​ കാപ്പന്‍റെ മകൻ മുഹമ്മദ്​ സിദാൻ പ്രതികരിക്കുന്നു.

27/02/2022

വാർത്ത വിതരണം ചെയ്യുന്ന വെറുമൊരു കെട്ടിടമല്ല മീഡിയ വൺ ചാനൽ.
ഇടപെടൽ ആണ്,
പരിഹാരം ആണ്,
പ്രതീക്ഷയാണ് 💚

യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി  ഇന്നലെ  നടത്തിയ ഹൃദയസ്പർശിയായ പ്രസംഗം. “ഞാനിന്ന് റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാ...
24/02/2022

യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കി ഇന്നലെ നടത്തിയ ഹൃദയസ്പർശിയായ പ്രസംഗം.

“ഞാനിന്ന് റഷ്യൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. മറുപടി മൗനമായിരുന്നു. അതു കൊണ്ട് ഞാൻ റഷ്യൻ ജനതയെ അഭിസംബോധന ചെയ്യുന്നു.

രണ്ടായിരം കിലോമീറ്റർ അതിർത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങളാണ് നാം. അവിടെ നിങ്ങളുടെ രണ്ട് ലക്ഷം സൈനികരും ആയിരം കവചിത വാഹനങ്ങളും നിലയുറപ്പിച്ചിരിക്കുകയാണ്. മറ്റൊരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ അതിർത്തിയിലേക്ക് കടന്നു കയറാൻ നിങ്ങൾ നിങ്ങളുടെ ഭരണാധികാരിക്ക് അനുവാദം കൊടുത്തിരിക്കുന്നു. അതൊരു വലിയ യുദ്ധത്തിന്റെ തുടക്കമാവും.

ആ യുദ്ധത്തിന് കാരണം ഏത് സമയവുമുണ്ടാകാം. ഒരു പ്രകോപനം, തീപ്പൊരി , അത് സകലതും ചുട്ടു ചാമ്പലാക്കും. ആ അഗ്നി യുക്രൈൻ ജനതയെ സ്വതന്ത്രരാക്കുമെന്നാകും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുക. യുക്രൈൻ ജനത ഇപ്പോൾ സ്വതന്ത്രർ തന്നെയാണ്.

ഞങ്ങൾ നാസികളാണെന്നാകും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുക. നാസികൾക്കെതിരെ എൺപത് ലക്ഷം ജീവൻ ബലിയർപ്പിച്ച ഒരു ജനത എങ്ങനെയാണ് നാസികളെ പിന്തുണക്കുന്നവരാവുന്നത്. ഞാനെങ്ങനെ ഒരു നാസിയാകും. നാസികൾക്കെതിരായ യുദ്ധത്തിൽ സോവിയറ്റ് സൈന്യത്തിലുണ്ടായിരുന്നയാളാണ് എന്റെ മുത്തച്ഛൻ. അദ്ദേഹം മരിച്ചത് സ്വതന്ത്ര യുക്രൈനിൽ ഒരു കേണലായിട്ടാണ്.

യുദ്ധമെന്നാൽ വേദനയും രക്തവും മണ്ണും പൊടിയുമാണ്. ആയിരങ്ങളുടെ പതിനായിരങ്ങളുടെ മരണമാണ്. യുക്രൈൻ റഷ്യക്ക് ഭീഷണിയാണെന്നാകും നിങ്ങളോട് പറഞ്ഞിട്ടുണ്ടാവുക. ഒരിക്കലുമായിരുന്നില്ല. ഇപ്പോഴുമല്ല, ഒരിക്കലുമാവുകയുമില്ല.

യുദ്ധം ഇല്ലാതാക്കുക എല്ലാറ്റിനെക്കുറിച്ചുമുള്ള ഉറപ്പുകളാണ്. ആരുടെ സുരക്ഷയും ഉറപ്പാവുകയില്ല. ആരെയാണ് അത് അധികം ബാധിക്കുക. ജനങ്ങളെ. ആരാണ് ഇതിനെ നിരാകരിക്കുന്നത്. ജനങ്ങൾ തന്നെ. ആർക്കാണ് ഇത് തടയാനാവുക. ജനങ്ങൾക്ക് മാത്രം. ആ ജനം നിങ്ങളാണ്. എനിക്കുറപ്പാണ് നിങ്ങൾക്കത് കഴിയുമെന്ന്.

ഈ പറയുന്നതൊന്നും റഷ്യയിലെ ടിവിയിൽ കാണിക്കില്ലെന്ന് എനിക്കറിയാം. എന്നാലിത് നിങ്ങൾ കേൾക്കുക തന്നെ വേണം. നിങ്ങൾ സത്യം അറിയണം. സമയം വൈകുന്നതിന് മുമ്പ് നിങ്ങളിത് തടയുക തന്നെ വേണം.

അദ്ദേഹം ഞങ്ങളുമായി സമാധാന ചർച്ചക്ക് ഇരിക്കില്ല. റഷ്യൻ ജനത യുദ്ധം ആഗ്രഹിക്കുന്നുണ്ടോ. എനിക്കതറിയണം. നിങ്ങളാണ് മറുപടി പറയേണ്ടത്. റഷ്യയിലെ ജനങ്ങൾ.”

22/02/2022

മലയാളമരങ്ങിൽ വിസ്മയം തീർത്തോരായിരം മുഹൂർത്തങ്ങളുണ്ട് സിനിമയിലും നാടകങ്ങളിലും..
മലയാളത്തിന്റെ സ്വന്തം കെ പി എ സി ലളിതക്ക്
ആദരാജ്ഞലികൾ

21/02/2022

"എന്റെ സ്ഥാപനത്തിൽ ആളുകൾക്ക് ഹിജാബ് ഇട്ടും ഇടാതെയും വാർത്ത വായിക്കാം, കൊട്ടിട്ടും ഇടാതെയും വായിക്കാം"
ചർച്ചക്കിടെ തന്റെ ഓവർ കോട്ട് അഴിച്ച് നിഷാദ് റാവുത്തർ.

16/02/2022

ഒരു നിമിഷം ശ്രദ്ധിക്കൂ..

*നമ്മൾ മടിയന്മാരാക്കുന്ന കുട്ടികൾ*   ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സ്‌കൂളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. അക്കൂട്ടത്തിൽ സ്‌ക...
16/02/2022

*നമ്മൾ മടിയന്മാരാക്കുന്ന കുട്ടികൾ*

ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സ്‌കൂളിൽ ചില പരിഷ്‌കാരങ്ങൾ വരുത്തി. അക്കൂട്ടത്തിൽ സ്‌കൂൾ ബസ്, സ്കൂളിൽ നിന്ന് 300 മീറ്റർ അകലെ നിർത്തി കുട്ടികളെ ഇറക്കാൻ തീരുമാനിച്ചു . അത് നടപ്പാക്കിയപ്പോൾ ചില രക്ഷകർത്താക്കൾ കലിതുള്ളി ടീച്ചറുടെ അടുത്തെത്തി . " എന്റെ കുട്ടി ഇത്രദൂരം നടക്കണോ?"
ടീച്ചർ ഉത്തരമല്ല പറഞ്ഞത് , തിരിച്ചൊരു ചോദ്യമാണ് ." 300 മീറ്റർ നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിങ്ങൾ ആ കുട്ടിക്ക് കൊടുക്കില്ലേ ? അതിനു കഴിയില്ലെങ്കിൽ കുട്ടിയെ സ്‌കൂളിൽ നിന്ന് മാറ്റിക്കോളൂ " .
ഇന്നത്തെ പല മാതാപിതാക്കളുടെയും ചോദ്യങ്ങൾ ഇതുപോലുള്ളതാണ്. കുട്ടികളെ മേലനങ്ങാതെ വളർത്തണം. പിഞ്ചുകുട്ടികൾ പാവക്കുട്ടിയെ കൊണ്ട് നടക്കുന്നപോലെയാണ് അവർ മുതിർന്ന കുട്ടികളെ കൊണ്ട് നടക്കുന്നത് .
അവരേക്കൊണ്ട് ഒന്നും ചെയ്യിക്കാൻ പാടില്ല . പഠിക്കുക ,ഭക്ഷണം കഴിക്കുക , മൊബൈൽ നോക്കുക കൂട്ടുകാരുമായി ചാറ്റ് ചെയ്യുക. മറ്റൊന്നും അറിയേണ്ട .കുട്ടികളെ ഇങ്ങനെ 'സുഖിപ്പിച്ചു' നശിപ്പിക്കുന്ന ധാരാളം മാതാപിതാക്കളുണ്ട് .

സ്കൂൾ കുട്ടികളെ ക്യാമ്പിന് കൊണ്ടുപോകുമ്പോൾ
8 -10 കിലോമീറ്ററൊക്കെ കാട്ടിലൂടെ നടത്താറുണ്ട് .ചിലരൊക്കെ മടികാണിക്കും. വയ്യെന്ന് പറയും. ജീവിതത്തിൽ ഒരിക്കലും രണ്ടുകിലോമീറ്റർപോലും നടക്കാത്ത എത്രയോ കുട്ടികൾ .ആരാണ് ഇവരെ ജീവനുള്ള മൃതശരീരങ്ങളാക്കിയത് ? ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴാണ് അവർ പഠിക്കുന്നത്. കാണാത്ത വശങ്ങൾ കാണുന്നത് . പുതിയ അറിവുകൾ കിട്ടുന്നത്.

ബാങ്കിൽ പോയി ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയാത്ത ധാരാളം കോളേജ് കുട്ടികളുണ്ട്. പത്രം വായിക്കാത്തവരുണ്ട് . ചുരുങ്ങിയത് തൊഴിൽ - വിദ്യാഭ്യാസം പേജെങ്കിലും കുട്ടികൾക്ക് വായിച്ചുകൂടെ ? .

മുറ്റം തൂത്തുവാരാനും പാത്രം കഴുകാനും കറിക്കു കഷ്ണം അരിയാനും അമ്മിയിൽ തേങ്ങ അരക്കാനും പുല്ലരിയാനും ആവശ്യത്തിന് കിളക്കാനും മരംകയറാനും പപ്പായ പറിക്കാനും ഒക്കെ പഠിച്ചാൽ നല്ലത് . നഗരവാസികൾക്ക് ഇതിൽ പലതും ആവശ്യമില്ല . പക്ഷെ ഗ്രാമത്തിൽ വേണം .

ഒരു ബൾബ് മാറ്റിയിടാൻ എത്രപേർക്കറിയാം?.
സ്റ്റൂളിൽ കയറി പൊക്കത്തുനിന്നു എന്തെങ്കിലും എടുക്കുമ്പോൾ തല്ലിയലച്ച് വീഴുന്നവരുണ്ട് . കാരണം സ്റ്റൂളിൽ നിൽക്കുമ്പോഴുള്ള ബാലൻസ് അവർക്കറിയില്ല.


ഞാൻ ഒരുപാട് കഷ്ടപ്പെട്ടു . മക്കൾ അങ്ങനെ കഷ്ടപ്പെടാൻ പാടില്ല ! നിരവധി മാതാപിതാക്കളുടെ ഡയലോഗാണിത് .ഒരു സത്യമുണ്ട് . കഷ്ടപ്പാടുകൾ മനുഷ്യ ജന്മത്തിൽ അനുഭവിക്കണം . അച്ഛൻ അനുഭവിച്ച തരത്തിലുള്ളതല്ല മക്കൾ അനുഭവിക്കുന്നതെന്നു മാത്രം.വിഷമങ്ങളും കഷ്ടപ്പാടുകളും ഇല്ലാത്ത ഒരാളെപ്പോലും ഭൂമിയിൽ കാണാനാവില്ല. എന്താണ് കഷ്ടപ്പാട് ? കാറിൽ പോകുന്നതിനു പകരം ബസ്സിൽ പോകുന്നതോ ? ഓട്ടോയിൽ പോകുന്നതിനു പകരം നടക്കുന്നതോ?ഒരുനേരം ചിക്കൻ ഇല്ലാതെ കഞ്ഞികുടിക്കുന്നതോ? ലളിതജീവിതം നയിക്കുന്നതോ ?
ദേഹത്ത് എല്ലാ അവയവങ്ങളും ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തവർ ശരിക്കും വികലമായ അംഗങ്ങൾ ഉള്ളവരല്ലേ ? സ്വന്തം കാഴ്ച്ചകൾക്കപ്പുറത്തേക്കു കണ്ണുകൾ എത്താത്തിടത്തോളം കാലം നമ്മിൽ തിരുത്തലുകൾ ഉണ്ടാവില്ല.

ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ 3 വയസ്സുള്ള ഒരു കുട്ടിയെ കണ്ടു . ആ കുഞ്ഞിന് പഞ്ചസാര വേണം . അമ്മ കൊടുക്കാൻ തയ്യാറായി . പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല . കുട്ടി കരഞ്ഞു വീടുപൊളിച്ചിട്ടും മുത്തശ്ശി അനങ്ങാതായപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു. പക്ഷെ അവർ വഴങ്ങിയില്ല " ലോകത്ത് ഒരുകുട്ടിയും പഞ്ചസാര കിട്ടാത്തതുകൊണ്ട് കരഞ്ഞു മരിച്ചിട്ടില്ല' എന്നായിരുന്നു അവരുടെ ഉത്തരം . അവർപറയുന്നതിലും കാര്യമില്ലേ? ലോകം മുഴുവൻ കുട്ടികളുടെ(പിടി ) വാശിക്ക് നിൽക്കണമെന്ന് പറഞ്ഞാൽ കുട്ടിക്ക് വലുതായാലും സങ്കടപ്പെടാനേ നേരം കാണൂ . ഈയ്യിടെ ദുബായ് മാസികയിൽ ജപ്പാനിലെ സ്‌കൂൾ കുട്ടികളെ എഴുതിയിരുന്നു . അവിടെ സ്‌കൂളിൽ ജോലിക്കാരൊന്നുമില്ല.
ടോയ്‌ലറ്റും സ്‌കൂളുമൊക്കെ വൃത്തിയാക്കുന്നത് കുട്ടികളാണ് . അധ്യാപകരെ ബഹുമാനിച്ചും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് കുട്ടികൾ പഠിക്കുന്നത് . കുട്ടികളിൽ learning experience വളർത്താനാണിത്. ഈ മനോഭാവം ഉള്ളതുകൊണ്ടാണ് സഹകരണ മനോഭാവവും രാജ്യസ്നേഹവും അലസതയില്ലാതെ അധ്വാനിക്കാനുള്ള മനസ്സും അവർക്കുണ്ടായത് ! ഇതൊക്കെ ഇവിടെ കൊണ്ടുവന്നാലോ ? കുട്ടി വെയില് കൊള്ളുന്നതു ശിക്ഷയായി കാണുന്ന രാജ്യമാണിത് . ഇവൻ പിന്നീട് ഒരു പണിയും കിട്ടാതെ ഗൾഫിലെ 50 ഡിഗ്രി ചൂടിൽ പണിയുമ്പോൾ ?
കുട്ടികൾക്ക് സ്വാതന്ത്ര്യം വേണം . പക്ഷെ അത് ശ്രദ്ധയോടെ അവൻ ഉപയോഗിക്കുണ്ടോ എന്ന് നമ്മൾ ശ്രദ്ധിക്കണം ( എപ്പോളും സാധ്യമല്ലെങ്കിലും).

എല്ലാ അച്ഛന്മാരും ഒരുപോലെയല്ല , അതുപോലെ എല്ലാ മക്കളും! കാലം ചില ചിത്രങ്ങൾ വരക്കുമ്പോൾ നടന്ന ചില വഴികൾ ശരിയല്ലെന്നും സ്വന്തം കാലിൽ മക്കളെ വളർത്താൻ അല്പം കഷ്ടപ്പാടൊക്കെ കൊടുത്ത മാതാപിതാക്കളായിരുന്നു ശരിയെന്നും തിരിച്ചറിയും.

Dr. Vasudevan
Senior paediatrician
Kottakkal

രാജ്യദ്രോഹികളായ ഭീകരവാദികളുടെ ഓരോ ലീലാവിലാസങ്ങൾ!//ഇദ്ദേഹമാണ് മുഹമ്മദ് മെഹ്ബൂബ്.. ഭോപ്പാലിലെ ഗുഡ്‌സ് ട്രെയിനിന് മുൻപിൽ റെ...
15/02/2022

രാജ്യദ്രോഹികളായ ഭീകരവാദികളുടെ ഓരോ ലീലാവിലാസങ്ങൾ!

//ഇദ്ദേഹമാണ് മുഹമ്മദ് മെഹ്ബൂബ്..

ഭോപ്പാലിലെ ഗുഡ്‌സ് ട്രെയിനിന് മുൻപിൽ റെയിൽവേ ട്രാക്കിൽ ചാടി സ്നേഹ ഗൗർ എന്ന പെണ്കുട്ടിയുടെ തല തറയിൽ ചേർത്ത് പിടിച്ച് ജീവൻ രക്ഷപ്പെടുത്തിയ വ്യക്തി..

ആശാരിപ്പണിക്കാരൻ ആണ്..
ഫെബ്രുവരി 5ന് മഗ്‌രിബ് നമസ്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവഴിയാണ് സംഭവം നടന്നത്..
അപ്പുറത്തെ പ്ലാറ്റ്ഫോമിൽ നിന്ന സഹോദരന്റെ അരികിലേക്ക് പോകാനായി ട്രാക്ക് ക്രോസ് ചെയ്യാൻ ഇറങ്ങിയതാണ് സ്നേഹ..
പക്ഷെ പെട്ടെന്ന് ട്രെയിൻ കണ്ടപ്പോൾ അന്ധാളിച്ച് പോയി. പലരും കണ്ടുനിന്നിരുന്നു എങ്കിലും പെട്ടെന്ന് പ്രതികരിച്ചത് മുഹമ്മദ് ആണ്.

ട്രാക്കിലേക്ക് ചാടി ട്രയിൻ എത്തുന്നതിന് മുമ്പ് സ്നേഹയുടെ തല പിടിച്ച് തറയിൽ അമർത്തി വെച്ചു..
സ്നേഹ തല ഉയർത്തി സഹോദരനെ നോക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു..
ട്രെയിൻ കടന്നു പോയതിന് ശേഷം അവൾ കരഞ്ഞു കൊണ്ട് സഹോദരന്റെ അടുത്തേക്ക് ഓടി..
മുഹമ്മദ് വീട്ടിലേക്കും പോയി..

വീട്ടിൽചെന്ന് താൻ ഒരാളെ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെടുത്തി എന്ന് പറഞ്ഞു..
ഭാര്യയും മാതാപിതാക്കളും ഒരു നല്ല കാര്യം ചെയ്തു എന്നായിരുന്നു പ്രതികരിച്ചത്..

പ്രേക്ഷകരിൽ ആരോ വീഡിയോ പിടിച്ചതും അത് വൈറൽ ആയതുമൊന്നും മൊഹമ്മദ് അറിഞ്ഞില്ല..
അദ്ദേഹത്തിന് മൊബൈൽ ഇല്ലായിരുന്നു..

പിന്നീട് വൈറൽ ആയ വീഡിയോ കണ്ട് ആളുകൾ അന്വേഷിച്ച് വന്നപ്പോൾ ആണ് വീഡിയോ കണ്ട മോഹമ്മദും കുടുംബവും ആ പ്രവർത്തി എത്ര അപകടകരമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്..

ഇപ്പോൾ സ്ഥലത്തെ പോലീസുകാരും, നാട്ടുകരുമൊക്കെ അഭിനന്ദിച്ചു. ഒരു NGO മൊബൈൽ നൽകി..
സ്നേഹയുമായി ഇതുവരെ കണ്ടില്ല എന്നും പറയുന്നു..

Philip Varghese//

15/02/2022

"രാഹുൽ സ്കൂളിൽ പോയതെല്ലാം പൂണൂൽ ധരിച്ചു കൊണ്ടല്ലേ...അപ്പോൾ ഈ രാജ്യത്തിന്റെ ഐക്യവും ബഹുസ്വരതയും അപകടത്തിലാവില്ലേ എന്ന് എനിക്ക് ചോദിക്കാം.. പക്ഷെ അത്‌ അബദ്ധമാണെന്നെനിക്കറിയാം"
-നിഷാദ് റാവുത്തർ

15/02/2022

എന്താണ് യൂണിഫോം?
എന്താണ് മതേതരത്വം?
ശ്രീജിത്ത്‌ പണിക്കർ സംസാരിക്കുന്നു.

14/02/2022

Rakhi Sawant arrives in Hijab at Gym



മീഡിയാവൺ സംപ്രേഷണ വിലക്ക് , ഹൈക്കോടതിശരിവെച്ചു. അതെ ,ഇനി നിയമ പോരാട്ടമാണ് വഴി....പൊരുതാൻ തന്നെയാണ് തീരുമാനം ,അവസാന ശ്വാസ...
08/02/2022

മീഡിയാവൺ സംപ്രേഷണ വിലക്ക് , ഹൈക്കോടതി
ശരിവെച്ചു.

അതെ ,
ഇനി നിയമ പോരാട്ടമാണ് വഴി....
പൊരുതാൻ തന്നെയാണ് തീരുമാനം ,
അവസാന ശ്വാസം വരെ .....
പൊരുതാൻ .........

നെട്ടെല്ല് വളക്കാത്തവർക്ക്,
നിലപാടിൽ വെള്ളം
ചേർക്കാത്തവർക്ക് ,
നെറികേടുകളെ
വെള്ളപൂശാത്തവർക്ക് ,
വംശീയതയോട്
രാജിയാകാത്തവർക്ക് ,
ഫാസിസത്തോട് സമരസപ്പെടാത്തവർക്ക്,
ജനപക്ഷത്ത്
നിലയുറപ്പിക്കുന്നവർക്ക് ,
നീതിയുടെ
ശബ്ദമാകുന്നവർക്ക്....
കൂച്ചുവിലങ്ങിടാനാണ്
സംഘ് സർക്കാരിൻ്റെ നീക്കം...

മീഡിയ വൺ ചാനലിൻ്റെ
ക്യാമറക്കണ്ണുകളെ ഭയക്കുന്നവർ
ഈ നേരിൻ്റെ ശബ്ദത്തിൽ
ഉറക്കം നഷ്ടപ്പെട്ടവർ
ഇതിൻ്റെ വായ് മൂടിക്കെട്ടാൻ
തീരുമാനിച്ചു കഴിഞ്ഞു........

ഇനിയും പരമോന്നത നീതി പീഢങ്ങൾ
വിഷയം കേൾക്കട്ടെ ,
വിധി പറയട്ടെ,
ജനകീയ കോടതികളിൽ
വിചാരണ നടക്കട്ടെ.......
ധർമ്മം ജയിക്കട്ടെ.
യഥാർത്ഥ നീതി പുലരട്ടെ......

അങ്ങിനെ,
സ്വാതന്ത്ര്യത്തിൻ്റെ കാവലാളായ്....
നീതിയുടെ അണയാത്ത
ജ്വാലയായ്.....
നിശ്ശബ്ദമാവാത്ത മൂർച്ചയേറിയ
നാവുമായ്......
അടക്കാനാവാത്ത തുറന്ന് വെച്ച
ഒരായിരം ക്യാമറക്കണ്ണുകളുമായ് ...
നിങ്ങളുടെ മീഡിയാവൺ
വീണ്ടും തിരിച്ച് വരും.... .......

കൂടെ നിന്നവർക്ക് ഹൃദയം നിറഞ്ഞ നന്ദി,
ഇനിയും കുടെയുണ്ടാവുമെന്ന പ്രതീക്ഷയോടെ .....
P. Mujeeb Rahman

07/02/2022

ഹിജാബ് അണിയാനുള്ള അവകാശത്തിനായി പോരാടുന്ന സഹോദരിമാർക്ക് ഐക്യദാർഢ്യവുമായി
കർണാടകയിലെ ചിക്മഗ്ലൂരിലെ ദളിത്-പിന്നാക്ക വിദ്യാർത്ഥികൾ നീല ഷാളും, ജയ് ഭീം മുദ്രാവാക്യവുമായി കോളേജുകളിൽ എത്തി.

05/02/2022

ദളിതനാണെന്ന് അഭിമാനത്തോടെ പറയും, അതെന്റെ സോഷ്യൽ ഐഡന്റിറ്റിയാണ് : ദിനു

മാതൃഭൂമിചർച്ചക്കിടെ രാഹുൽ ഈശ്വറിന്റെ പരാമർഷത്തിനുള്ള മറുപടിയായിരുന്നു ദിനുവിന്റേത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജാതിവെറിയിൽ സാമൂഹിക നിരീക്ഷകൻ എന്ന ലേബലിൽ ഇരുന്ന് ദിനു ജാതികാർഡ് കാണിക്കുകയാണെന്ന രാഹുലിന്റെ പരാമർഷമാണ് ആധാരം.
#ദളിത്

'പുറത്തിറങ്ങി'✍️ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥ!    'ആത്മാവ് വെറും ഒരു ആന '
05/02/2022

'പുറത്തിറങ്ങി'
✍️ആർക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന
ശിവശങ്കറിന്റെ അനുഭവകഥ!

'ആത്മാവ് വെറും ഒരു ആന '

04/02/2022

"What is the stand of goverment on media"
E T Muhammed Basheer

02/02/2022

'അതിവേഗം' വേണ്ട😅



മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള എം.പിമാർ പാർലിമെൻ്റിന് സമീപം സംയുക്ത വാർത്താ സമ്മേളനം നടത്തുന്നു.
01/02/2022

മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള എം.പിമാർ പാർലിമെൻ്റിന് സമീപം സംയുക്ത വാർത്താ സമ്മേളനം നടത്തുന്നു.

 #കാർട്ടൂൺ by VR Rakesh
01/02/2022

#കാർട്ടൂൺ by VR Rakesh


31/01/2022




31/01/2022

Address


Website

Alerts

Be the first to know and let us send you an email when Recap Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Recap Media:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share