കൃഷിപച്ച Green News

  • Home
  • കൃഷിപച്ച Green News

കൃഷിപച്ച Green News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കൃഷിപച്ച Green News, Media/News Company, .

09/11/2023
വഴിക്കാഴ്ച്ച....    ആലപ്പുഴകൊറ്റംകുളങ്ങര വാർഡിൽ തോപ്പുവെളി ശ്രീരാമ ക്ഷേത്രത്തിന് സമീപം റോഡരികിലെ പപ്പായ.9.11.2023   9.31...
09/11/2023

വഴിക്കാഴ്ച്ച....

ആലപ്പുഴ
കൊറ്റംകുളങ്ങര വാർഡിൽ
തോപ്പുവെളി ശ്രീരാമ ക്ഷേത്രത്തിന് സമീപം റോഡരികിലെ പപ്പായ.

9.11.2023
9.31 AM

23/12/2022
12/12/2022

കാർഷിക പ്രശ്നോത്തരി
➖➖➖➖➖➖➖➖
1️⃣ നീലിമ എന്നാൽ എന്ത് ❔

2️⃣ ഒരേയൊരു വിത്തു മാത്രം അടങ്ങിയ വെള്ളരി വർഗ്ഗ പച്ചക്കറി വിള❔

3️⃣ ചീരയിൽ നേരത്തെ തന്നെ പുഷ്പിക്കുന്ന പ്രവണതയെ എന്തുപറയുന്നു ❔
📗📗📗📗📗📗📗📗
ഉത്തരങ്ങൾ✍🏻✍🏻✍🏻
കൃഷി💚പച്ച Green News ന്റെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുക.
🙏🏻
ശരിയായ
ഉത്തരങ്ങൾ ഷെയർ ചെയ്യുന്ന എല്ലാവർക്കും
വിത്തുകൾ, കൃഷി പുസ്തകങ്ങൾ,
ഫലവൃക്ഷത്തൈകൾ, ജൈവ ഉത്പന്നങ്ങൾ..... എന്നിവനൽകുന്നതായിരിക്കും.
➖➖➖➖➖➖➖➖➖💚🤝💚🤝💚🤝➖
കൂടുതൽ വിവരങ്ങൾക്ക്
📞☎️9961971947
📞☎️8921748305
📞☎️9072047853
📞☎️8891777737
📞☎️7012265031
📞☎️8943139293
📞☎️8078809905
നമ്പറിൽ വിളിക്കാം.
➖➖➖➖➖➖➖➖
വിളിക്കേണ്ട TIME ⏰🕰️⏰🕰️⏰🕰️⏰🕰️⏰
1PM.....1.45PM
⏰⏰⏰⏰⏰⏰
4PM...... 7PM
🕰️🕰️🕰️🕰️🕰️🕰️🕰️
8PM........ 10PM
🧭🧭🧭🧭🧭🧭🧭🧭
കൃഷി💚പച്ച Green News
12.12.2022 തിങ്കൾ 🌝
ആലപ്പുഴ

16/11/2022

സർക്കുലൻഡ്
വിഭാഗപ്പെട്ട ചെടി ആവശ്യമുള്ളവർ ദൃശ്യം കണ്ട ശേഷം അതിൽ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്താൽ മതി.....

03/10/2022

*മുന്തിരി വളർത്താം, അതോടൊപ്പം മറ്റെല്ലാ ചെടികളും...* 🍇🍇🍇🍇🍇🍇🍇🍎🍎🍎🍎🍎🍎🍎🍎🍋🍋🍋🍋🍑🍒🍒🥭🥭🥭🥭🍏🍏🍏🍏🍏🍏
###########################xx
വളരെ ഇൗസിയായി ആർക്കും ചെയ്യാവുന്ന കൃഷിയാണ് മുന്തിരി വളർത്തൽ.. ഇതിന്ന് ഒരുങ്ങുമ്പോൾ വേണ്ട ചില കാര്യങ്ങൾ പറയാം.
1 നന്നായി വെയിൽ കിട്ടുന്ന ഒരു സെന്റ് സ്ഥലം. മുറ്റമാണ് നല്ലത് .
2. ഇരുമ്പിന്റെ ഒരു പന്തൽ. കമ്പികൊണ്ട് കെട്ടിയ പന്തൽ. നാപ്പത് വർഷത്തിലധികം ആയുസ്സുള്ള ഒരു ചെടിയാണിത് . ഏകദേശം ഒരു കമുങ്ങിന്റെ വണ്ണം വരേ വരും മെയിൻ തടിക്ക് . അതിന്ന് സമമായി പന്തലിലെ വള്ളികളും വളരും . അതു കൊണ്ട് ഇരുമ്പിന്റെ പന്തൽ അത്യാവശ്യ മാണ് .വള്ളികൾ ആറടി ഉയരത്തിലായാൽ പന്തലിട്ട് അതിലേക്ക് വള്ളികയറ്റാം.
3. Tools. ഒരു കൈകോട്ട് , prune ചെയ്യാൻ വള്ളികൾ കട്ട് ചെയ്യുന്ന കട്ടർ. രണ്ട് ലിറ്റർ വെള്ളം sprayer.

4. folding കോണി. പന്തലിൽ പല പ്രവർ ത്തികളും ചെയ്യാൻ വേണ്ടിയാണിത് . പന്തലി
ന്റെമുകളിലേക്ക് ഒരാളുടെ കൈയ്യെത്തുന്ന ഉയരത്തിലാണിതിടുന്നതെങ്കിൽ കോണി വേണ്ട .

5 . 20 ltr plastic bucket മൂടിയുള്ളതും ഒരു pastic പാട്ടയും . ഇത് കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്കും കഞ്ഞിവെള്ള മുണ്ട ങ്കിലതും ചേർത്ത് ഇളക്കി നാലു ദിവസം പുളിപ്പിക്കാനാണ് . ഇതിന്റെ തെളി പത്തിരട്ടി വെള്ളം ചേർത്ത് ചെടിയുടെ തടത്തിൽ ഒഴിച്ചു കൊടുക്കണം .ഇതാണ് മുന്തിരിക്ക്ഇഷ്ടപ്പെട്ട വിലകുറഞ്ഞ വളം . വീട്ടിലെ ഇറച്ചി, മീൻ എന്നിവ കഴുകിയ വെള്ളം ചെടിക്ക് ഒഴിക്കാം. ഒരു ദിവസം വലിയ വള്ളികൾക്ക് ഒരു ബക്കറ്റ് വെള്ളം മതി .മണ്ണിൽ വെളളം കെട്ടിനിൽക്കരുത് .
6. Bourdoux mixture powder ഉം വേപ്പെണ്ണയും. മുന്തിരിച്ചെടിക്ക് ഇടക്കിടക്ക് വരുന്ന രോഗമാണ് Funges. ഇലകൾക്കടി യിൽ മഞ്ഞനിറമുള്ള ഒരുതരം പൗഡർ വന്ന് പിന്നീട് ഇല ചുവന്ന് അവ കൊഴിയാൻ കാരണമാകുന്നു. ഇത് രണ്ട് സ്പൂൺ ഒരു
ലിറ്റർ വെള്ളത്തിൽ കലർത്തി നന്നായി ഇലയും തണ്ടും നനയുന്ന വിധത്തിൽ spray ചെയ്യണം .
മുന്തിരിക്ക് തടമൊരുക്കൽ
#####################xx

മൂന്നടി നീളവും വീതിയും ആഴവുമുള്ള ഒരു കുഴി കിളച്ച് 400 Grm കുമ്മായം കുഴിയിലും കിളച്ചിട്ട മണ്ണിലും ചേർത്ത് നനച്ച് പത്ത് ദിവസം വെക്കുക. മണ്ണിലെ PH ശരിയാക്കാനാണ് . പത്ത് ദിവസം കഴിഞ്ഞ് കുഴിയിൽ ഉണങ്ങിയ ചകിരി ത്തൊണ്ട് വിരിക്കുക. അതിനു മുകളിൽ ഒരടി ഉയരത്തിൽ ഉണങ്ങിയ ഇലകളും കുറച്ച് വേണ്ണീറുണ്ടങ്കിലതും ഇടുക. അതിന്നുമുകളിൽ വീട്ടിന് ചുറ്റും കിട്ടുന്ന ആറ്റുമണലും അതില്ലങ്കിൽ പഴയ വെട്ടുകല്ലുകൾ കനത്തിൽ പൊടിച്ചതും ഇടാം. ഇടക്ക് ഉണങ്ങിയ ഇലകളിടാം വേരോട്ടം കിട്ടാനാണ് അതിന് മുകളിൽ പത്തുകിലോ കോഴിക്കാഷ്ടമോ, ചാണകമോ ഇട്ട് മുമ്പ് കൊത്തിയിട്ട മണ്ണുമിട്ട്
നന്നായി കൊത്തിച്ചേർത്ത് കുഴി മുക്കാൽ ഭാഗം നിറക്കാം. പിന്നീട് മേൽമണ്ണും ചാണകവും , എല്ലുപൊടി ,കടല/ വേപ്പ് പിണ്ണാക്ക് പൊടിച്ചതും മണലും നന്നായി മിക്സ് ചെയ്ത് കുഴി ഫുള്ളായി നിറക്കണം . ആ കുഴിയിൽ വെള്ളം നന്നായി ഒഴിച്ച് പത്തുദിവസം കഴിഞ്ഞ് ആ കുഴിയുടെ
നടുവിൽ ചെറിയ ഒരു കുഴിയുണ്ടാക്കി വേരുമുളച്ച മുന്തിരിവള്ളി അതിൽ നട്ട് നന്നായി അമർത്തി ഉറപ്പിക്കുക. അതിന്നൊപ്പം തന്നെ ഏഴടി നീളമുള്ള ഒരു പട്ടികമരക്കഷ്ണവും ചരിച്ച് വെച്ച് ആഴത്തിലുറപ്പിക്കുക. വള്ളി മുകളിലേക്ക് കയറ്റിവിടാനാണ് . അതിന്ന് ശേഷം ചെടിയുടെ താഴെ രണ്ട് ലിറ്റർ വെള്ളം വീതം രാവിലേയും വൈകുന്നേരവും നിത്യവും നനക്കുക. വള്ളികളിൽ തളിർപ്പു വരും വരെ രണ്ട് മൂന്ന് മാസം നന്നായി തണൽ കൊടുക്കുക. പിന്നീട് തണൽ കൂറേശ്ശെ മാറ്റി ഫുൾ വെയിൽ നൽകുക. ഇൗ അവസര ത്തിൽ വളളി പെട്ടെന്ന് വളരാൻ തുടങ്ങും. അത് താങ്ങു മരത്തിൽ ചേർത്ത് മെല്ലെ കെട്ടിക്കൊടുക്കുക. വള്ളിയുടെ സൈഡിൽ നിന്നു വരുന്ന തളിർപ്പുകൾ കണ്ടാൽ എടുത്തു കളയണം . അങ്ങിനെ ഒറ്റ വള്ളിയായി വളർത്തി ആറടി ഉയരത്തിൽ പന്തൽകെട്ടി അതിലേക്ക് വളർത്തുക. പന്തലിൽ ഒരടി ആയാൽ അതിന്റെ തലപ്പ്
മൂന്ന് ഇഞ്ചോളം നുള്ളിക്കളയണം. അവിടെ പിന്നീട് തളിർപ്പുകൾ വരും . അവ ഒരടി വളർന്നാൽ പഴയപോലെ തലപ്പ് നുള്ളുക. അപ്പോഴത് നാലാവും എട്ടാവും അങ്ങിനെ പന്തൽ നിറയാൻ തുടങ്ങും. കൂടാതെ പറ്റുവള്ളികളും വരും . വള്ളികളിൽ spring വേരുകൾ വന്ന് പന്തലിൽ ചുറ്റിക്കയറും . വള്ളി പന്തലിൽ കയറിയാൽ നമ്മൾ വളം ചെയ്യണം. എട്ട് കിലോ ചാണകമോ കോഴിക്കാഷ്ടമോ മറ്റോ ഇടണം . അതോടൊപ്പം അരക്കിലോ എല്ലുപൊടി , അരക്കിലോ കടലപ്പിണ്ണാക്കും വേപ്പിൻ പിണ്ണാക്ക് പൊടിച്ച് ഇടണം . വേപ്പിൻ പിണ്ണാക്കിട്ടാൽ എറുമ്പുകൾ ശല്ല്യം ചെയ്യില്ല . അപ്പോൾ തന്നെ മുന്തിരിവള്ളിക്ക് ചുറ്റും വെട്ടുകല്ലുകൾ ചതുരത്തിൽ വെച്ച് ഒരു തടമുണ്ടാക്കണം .
തടത്തിൽ നിറയെ ഉണങ്ങി ദ്രവിച്ച ഇലകൾ നിറക്കണം . ഇൗർപ്പം നിലനിർത്താനും തണുപ്പുകിട്ടാനുമാണ് . ഇരുപത് ലിറ്ററോളം വെള്ളം രണ്ടുനേരം നനക്കണം . മണ്ണ് മാന്തി നോക്കിയാൽ എട്ട് ഇഞ്ച് ആഴത്തിൽ മണ്ണിന് ചെറിയ ഇൗർപ്പം വെണം. അധികം വേണ്ട . ചിലർ പറയുന്ന പോലെ ഐസ് കട്ട ഒന്നും വേണ്ട ! പത്തുമാസം കൊണ്ട് പന്തൽ നിറയെ നല്ല ആരോഗ്യമുള്ള ഇലകളുള്ള വള്ളികൾ നിറയും . October മാസത്തിൽ പന്തലിൽ ഇങ്ങനെ ധാരാളം വള്ളികളുണ്ടെ ങ്കിൽ പ്രൂൺ ചെയ്യണം . അതിന്ന് മുമ്പ് മുകളിൽ പറഞ്ഞ വളങ്ങൾവീണ്ടുമിടണം .
ആദ്യം എല്ലാ വള്ളികളിലേയും ഇലകളും spring വേരുകളും പുർണ്ണമായും വെട്ടി മാറ്റണം. പിന്നീട് നല്ല മൂർച്ചയുള്ള കട്ടർ കൊണ്ട് പെൻസിൽ വണ്ണമില്ലാത്ത വള്ളികൾ എല്ലാം പെൻസിലിന്റെ എഴുതുന്ന അറ്റം പോലെ ചെരിച്ച് വെട്ടിക്കളയണം . ആ വെട്ടറ്റങ്ങളിൽ നിന്ന് അന്ന് താഴോട്ട് തുടരെ വെള്ളമുറ്റാൻ സാദ്ധ്യതയുണ്ട് . ഇതിനെ മുന്തിരിവള്ളി കരയുകയാണെന്ന് വിദേശികൾ പറയാറുണ്ട് !. സാരമില്ല , നിങ്ങൾ കൂടെ കരയേണ്ട . അത് സ്വാഭാവികമാണ് . അടുത്ത ദിവസം അത് നിൽക്കും . പതിനഞ്ച് ദിവസം കഴിഞ്ഞാൽ
പുതിയ തളർപ്പുകൾ വരും പിന്നീട് അതിലെല്ലാം പൂവുകളും പൂവുകളിൽ കടുകുമണിപോലെ കായകളും വരും . ഒാരോദിവസവും അവ വലുതായി മുന്തിരി ക്കുലകളായി പിന്നീട് പച്ചകളർ മാറി പർപ്പിൾ കളറാവും . അതോടെ നനക്കൽ നിർത്ത ണം. കുലകളിലെ കായകൾ എല്ലാം ഒപ്പം പഴുക്കാനാണിത് ചെയ്യുന്നത് . പൂവന്ന് മൂന്ന് മാസത്തോളം കഴിഞ്ഞാണ് വിളവെടുപ്പ് . പക്ഷിശല്ല്യം ഉണ്ടാവാം . അപ്പോൾ കുലകൾ പത്രക്കടലാസിൽ പൊതിഞ്ഞു വെക്കുക യൊ അല്ലങ്കിൽ കണ്ണിയടുപ്പമുള്ള നെറ്റ് വള്ളിക്ക് മുകളിൽ വിരിക്കാം. മുന്തിരി പറിച്ചു ഞെങ്ങുന്ന പരുവത്തിൽ മുന്തിരി മധുരം വരുന്നുണ്ടോ എന്നു നോക്കി ഒാരോ കുലകളോരോന്നായി വെട്ടിയെടുക്കാം .
ഒാർക്കുക നല്ല മധുരം വന്ന ശേഷമേ വിളവെടുക്കാവൂ ! പറിച്ചു വെച്ചാൽ മുന്തിരി പഴുക്കില്ല.
വിളവെടുപ്പ് കഴിയുമ്പോഴേക്കും വീണ്ടും പന്തലിൽ വള്ളികൾ നിറയും. ആ ആഴ്ച തന്നെ വളമിട്ട് നന്നായി നനക്കണം . ഇലക ൾക്ക് അതോടെ ആരോഗ്യം വരും . അതോ ടെ വീണ്ടും പ്രൂൺ ചെയ്യാം.
ഇതാണ് മുന്തിരിയുടെ പൂർണ്ണവളർച്ചാഘട്ട ങ്ങൾ . വളരെ ഇൗസിയായി ആർക്കും വളർത്താവുന്ന ഒരു വള്ളിച്ചെടിയാണ് മുന്തിരി . കൂട്ടത്തിൽ വയനക്കാരോട് ഒന്ന്കൂടി പറയട്ടെ !. മുന്തിരിയുടെ കുഴിയൊരുക്കിയത് കണ്ടല്ലോ? അതു പോലെയാണ് നമ്മൾ നടുന്ന മാവ് തൊട്ട് റമ്പുട്ടാൻ , പുലാസാൻ, ദുരിയാൻ മുതലായ എല്ലാവിധ പഴച്ചെടികൾക്കും പാഷൻ ഫ്രൂട്ട് , ആകാശ വെള്ളരി മുതലായ വള്ളി ച്ചെടികൾക്കും മറ്റും കുഴിയൊരുക്കേണ്ടത് . ഇത് പോലെ തന്നേ അവയെല്ലാം നട്ട് പരിപാലിച്ചാൽ മതി . അവയും അവയു ടേതായ പല വളർച്ചാഘട്ടങ്ങളിലൂടെയും സഞ്ചരിച്ച് അവസാനം നമുക്ക് വിളവുകൾ തരും .ഏതു ചെടിയായാലും നല്ല ബഡ് ചെയ്ത ആരോഗ്യമുള്ള തൈകൾ തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം . വിത്തുഗുണം പത്ത് ഗുണമെന്നാണല്ലോ ? ഒന്നിലധികം തൈകൾ വേണ്ട അകലത്തിൽ വെക്കുന്നത് പരാഗണം നടത്താൻ സഹായ കമാവും . പ്രത്യേകിച്ച് അവാക്കാഡോ പൊലെ ആണും പെണ്ണും പ്രത്യേകമല്ലെങ്കിലും പരാഗണം complicated ആയ ചെടികളിൽ.

കൃഷി💚പച്ച Green News
3.10.2022
ആലപ്പുഴ

Address


Website

Alerts

Be the first to know and let us send you an email when കൃഷിപച്ച Green News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share