Ruha Mount Times

  • Home
  • Ruha Mount Times

Ruha Mount Times Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ruha Mount Times, News & Media Website, .
(1)

13/08/2024
അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്...
22/04/2024

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക് ആരംഭിക്കുന്ന ധ്യാനം മെയ് 05 ഞായറാഴ്ച രാത്രി 08:00 മണിയോടെ സമാപിക്കുന്നു.

വൈദികരാകാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും 10, പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി ക്ലാസുകളിൽ പഠിക്കുന്നവർക്കും +91 8281034733 എന്ന നമ്പറിൽ വിളിച്ച് ധ്യാനം ബുക്ക് ചെയ്യാവുന്നതാണ്.

The Sehion First Friday Abhishekagni Convention took place at Sehion Retreat Centre (Attappady) today. Attappady: The Se...
02/02/2024

The Sehion First Friday Abhishekagni Convention took place at Sehion Retreat Centre (Attappady) today.

Attappady: The Sehion First Friday Abhishekagni Convention for the month of February took place today (Feb 2) at Sehion Retreat Centre, Attappady. The one-day convention led by Rev Fr Xavier Khan Vattayil commenced at 8:00am and finished by 3:00pm.

The Holy Spirit made His presence visible through many signs of healings and deliverance throughout the day, which consisted of the Holy Rosary, Praise & Worship, Preaching, deliverance ministries, Holy Qurbana, and finishing up with Adoration of the Blessed Sacrament.

A special prayer service was conducted for students during the time of Eucharistic Adoration. Once the convention had concluded, Fr Xavier Khan Vattayil, as well as other priests, took the time to see and pray for everyone had requested for prayers.

വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് – ജനുവരി 24
24/01/2024

വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് – ജനുവരി 24

കത്തോലിക്കാ സഭയിലെ വേദപാരംഗതരിൽ ഒരാളായ വി. ഫ്രാൻസിസ് ഡി സാലസ് 1567ൽ സ്വിറ്റ്സർലൻഡിൽ ജനിച്ചു.1602ൽ അദ്ദേഹം ജെനീവയില.....

വിശുദ്ധ മാരിയൂസും കുടുംബവും – ജനുവരി 19
19/01/2024

വിശുദ്ധ മാരിയൂസും കുടുംബവും – ജനുവരി 19

ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിമാരിയൂസും ഭാര്.....

പോയിറ്റിയെഴ്സിലെ വിശുദ്ധ ഹിലരി
13/01/2024

പോയിറ്റിയെഴ്സിലെ വിശുദ്ധ ഹിലരി

315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണു തിരുസഭയുടെ മഹാവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി ജനിച്.....

സിറോമലബാർ സഭയുടെ നാഥനായി മാർ റാഫേൽ തട്ടില്‍ പിതാവ് സ്ഥാനമേറ്റു.
11/01/2024

സിറോമലബാർ സഭയുടെ നാഥനായി മാർ റാഫേൽ തട്ടില്‍ പിതാവ് സ്ഥാനമേറ്റു.

റൂഹാ മൗണ്ട്: സിറോമലബാർ സഭയുടെ നാഥനായി മാർ റാഫേൽ തട്ടില്‍ പിതാവ് സ്ഥാനമേറ്റു. സഭയുടെ നാലാമത്തെ മേജർ ആർച്ചുബിഷപാ...

സീറോ മലബാർ സഭയുടെ തലവനും പിതാവും ആയി നിയമിതനായ ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകളോടെ PDM കുടുംബാംഗങ്ങൾ.
11/01/2024

സീറോ മലബാർ സഭയുടെ തലവനും പിതാവും ആയി നിയമിതനായ ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് പ്രാർത്ഥനാശംസകളോടെ PDM കുടുംബാംഗങ്ങൾ.

റൂഹാ മൗണ്ട്: സീറോ മലബാർ സഭയുടെ തലവനും പിതാവും ആയി ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ടു. ഇതുസംബ.....

06/01/2024

കൂനമ്മാവ് അഭിഷേകാഗ്നി കൺവെൻഷനിലേയ്ക്ക് ഏവർക്കും സ്വാഗതം

പുതുവർഷത്തിലെ ആദ്യവെള്ളിയിൽ ദൈവാനുഗ്രഹങ്ങൾ നിറഞ്ഞൊഴുകി അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം.
05/01/2024

പുതുവർഷത്തിലെ ആദ്യവെള്ളിയിൽ ദൈവാനുഗ്രഹങ്ങൾ നിറഞ്ഞൊഴുകി അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം.

അട്ടപ്പാടി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ പുതുവർഷത്തിലെ ആദ്യത്തെ ആദ്യവെള്ളി കൺവെൻഷൻ ഇന്ന് (2024 ജനുവരി 05) ...

ദൈവമാതൃത്വ തിരുനാൾജനുവരി 01ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Teamക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാത...
01/01/2024

ദൈവമാതൃത്വ തിരുനാൾ

ജനുവരി 01
ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team

ക്രിസ്തുമസ്സിനു ശേഷം വരുന്ന ദിവസങ്ങളില്‍ ദൈവമാതാവായ കന്യകാ മറിയത്തെ ആദരിക്കുവാന്‍ പൗരസ്ത്യസഭകളെ പോലെ റോമും ആഗ്രഹിച്ച ഒരു കാലഘട്ടമുണ്ടായിരിന്നു. ഇതിന്റെ ഫലമായി ഏഴാം നൂറ്റാണ്ടിലെ ജനുവരി 1 മുതല്‍ 'പരിശുദ്ധ മറിയത്തിന്റെ വാര്‍ഷികം' (നതാലെ സെന്‍റ് മരിയ) ആഘോഷിക്കുവാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ 'റോമന്‍ ആരാധനക്രമത്തിലെ ആദ്യത്തെ മരിയന്‍ തിരുനാള്‍' എന്നു ഈ ദിവസത്തെ വിശേഷിപ്പിക്കാം.

ക്രിസ്തുമസ്സിന്റെ എട്ടാമത്തെ ദിവസമായ പുതുവത്സര ദിനത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു വരുന്ന പതിവ് അന്ന് മുതല്‍ ആരംഭിച്ചതാണ്. പരിശുദ്ധ അമ്മയുടെ ദൈവീകവും, കന്യകാപരവുമായ മാതൃത്വം ദൈവികമായ ഒരു സംഭവമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരിശുദ്ധ അമ്മയുടെ മഹത്വീകരണം നമ്മെ സംബന്ധിച്ചിടത്തോളം മുക്തിക്കുമുള്ള ഉറവിടമാണ്. കാരണം “അവളിലൂടെ നമുക്ക് ജീവന്റെ രചയിതാവിനെ ലഭിച്ചു”.

മറിയത്തിന്റെ തിരുനാളായ ജനുവരി 1 ന്റെ വിശിഷ്ടത ആരാധനാക്രമത്തിലെ ഭക്തിയും, ജനകീയ ഭക്തിയും തമ്മിലുള്ള കൂട്ടിമുട്ടലാണ്. ആരാധനാക്രമപ്രകാരമുള്ള ഭക്തി അതിനുചേരുന്ന വിധം ഈ സംഭവത്തെ ആഘോഷിക്കുന്നു. രണ്ടാമത്‌ പറഞ്ഞ ജനകീയ ഭക്തിയില്‍ പരിശുദ്ധ അമ്മയ്ക്ക്, അവളുടെ മകന്റെ ജനനത്തിലുള്ള ആഹ്ലാദം, സന്തോഷം തുടങ്ങി പലവിധ പ്രകടനങ്ങളാലുള്ള സ്തുതികള്‍ സമര്‍പ്പിക്കുന്നു. “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണമേ” എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ ഇത് നമുക്ക്‌ കൂടുതലായി വെളിവാക്കി തരുന്നു.

ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക :
https://www.ewtn.com/catholicism/library/solemnity-of-mary-mother-of-god-5826

http://www.pravachakasabdam.com/index.php/site/news/3687

https://catholicexchange.com/the-solemnity-of-mary-mother-of-god/

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ മോറിയ റിന്യൂവൽ സെൻ്റർ സന്ദർശിച്ചപ്പോൾ.... ബഹുമാനപ്പെട്ട ബ്രിട്ടോ അച്ചനെ കണ്ടു. മിന...
31/12/2023

ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ മോറിയ റിന്യൂവൽ സെൻ്റർ സന്ദർശിച്ചപ്പോൾ.... ബഹുമാനപ്പെട്ട ബ്രിട്ടോ അച്ചനെ കണ്ടു. മിനിസ്‌ട്രീസിനു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു.

വിശുദ്ധ തോമസ്‌ ബെക്കെറ്റ്ഡിസംബർ 29ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team1118-ല്‍ ഒരു വ്യാപാര കുടുംബത്തിലാണ് വിശു...
29/12/2023

വിശുദ്ധ തോമസ്‌ ബെക്കെറ്റ്

ഡിസംബർ 29
ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team

1118-ല്‍ ഒരു വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ്‌ ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1155-ല്‍ ഒരു ആർച്ച് ഡീക്കനായി സേവനം ചെയ്യുന്നതിനിടെ ഹെൻറി രണ്ടാമൻ രാജാവിന്റെ ചാന്‍സലർ ആയി. പിന്നീട് 1162-ല്‍ വിശുദ്ധന്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി.സഭയുടെ കാര്യങ്ങളിൽ രാജാവ് അനാവശ്യമായി ഇടപെട്ട് തുടങ്ങിയപ്പോൾ അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധന്‍ പെട്ടെന്ന്‍ തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് വിശുദ്ധനെ കാരാഗ്രഹത്തിലടയ്ക്കുന്നതിനും നാടുകടത്തുന്നതിനും കാരണമായി. 1170ൽ രാജാവിന്റെ നിർദേശപ്രകാരം കാന്റർബറിയിലെ കത്തീഡ്രൽ ദൈവാലയത്തിൽ വച്ച് വിശുദ്ധൻ വധിക്കപ്പെട്ടു.വളരെ പെട്ടെന്ന് തന്നെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.
ദൈവം നമുക്ക് നല്‍കിയിട്ടുള്ള എല്ലാ ശക്തിയും ഉപയോഗിച്ചു സഭയെ തങ്ങളുടെ വരുതിയില്‍ വരുത്തുവാന്‍ ശ്രമിക്കുന്ന ഏതു ശക്തിക്കെതിരേയും നാം പൊരുതേണ്ടതുണ്ട്. അത് ചിലപ്പോള്‍ നാം സേവനം ചെയ്യുന്നവരായാല്‍ പോലും. തന്റെ കുഞ്ഞാടുകള്‍ക്കായി തന്റെ ജീവന്‍ ബലിനല്‍കിയതിലൂടെ 'സുവിശേഷത്തിലെ നല്ല ഇടയനായിട്ടാണ്' തിരുസഭ അവളുടെ മഹത്വമേറിയ മെത്രാന്‍മാരില്‍ ഒരാളായ കാന്റര്‍ബറിയിലെ വി.തോമസിനെ ആദരിക്കുന്നത്.

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക :
http://www.pravachakasabdam.com/index.php/site/news/3690

https://www.franciscanmedia.org/saint-of-the-day/saint-thomas-becket/

https://www.britannica.com/biography/Saint-Thomas-Becket

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

വിശുദ്ധ എസ്തപ്പാനോസ്December 26ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Teamതിരുസഭയിലെ ആദ്യത്തെ രക്തസാക്ഷിയായ വി. എസ്തപ...
26/12/2023

വിശുദ്ധ എസ്തപ്പാനോസ്

December 26
ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team

തിരുസഭയിലെ ആദ്യത്തെ രക്തസാക്ഷിയായ വി. എസ്തപ്പാനോസ് സഭയിൽ ശ്ലീഹന്മാരുടെ പ്രവർത്തനഭാരം കുറയ്ക്കുന്നതിനായി നിയമിതരായ ഏഴ് ഡീക്കന്മാരിൽ ഒരാളാണ്.ദൈവകൃപയും ശക്തിയും നിറഞ്ഞ എസ്തപ്പാനോസ് തന്റെ വാക്ചാതുരിയിലൂടെ
അനേകമാളുകളെ യേശുവിലേക്ക് ആകർഷിച്ചു.അത്ഭുതപ്രവർത്തനവരങ്ങളും വിശുദ്ധനുണ്ടായിരുന്നു.അപ്പസ്തോല പ്രവർത്തനങ്ങളുടെ പുസ്തകത്തിലെ ഏഴാം അദ്ധ്യായത്തിലാണ് വി.എസ്തപ്പാനോസിന്റെ പ്രസംഗവും രക്തസാക്ഷിത്വവുമെല്ലാം വിവരിച്ചിട്ടുള്ളത്. യേശുവിനെപ്പോലെ നിശബ്ദമായി പീഡകൾ സഹിച്ച വിശുദ്ധൻ തന്റെ ഘാതകർക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ആ മേഖലയിലും ഗുരുവിനെ അനുകരിച്ചു.വ്യാജ കുറ്റാരോപണങ്ങളെത്തുടർന്ന് കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപ്പെട്ട വിശുദ്ധൻ പ്രഹരങ്ങളേൽക്കുമ്പോൾ ദൈവത്തിന്റെ വലത്‌ഭാഗത്ത് ഉപവിഷ്ടനായ യേശുവിനെ ദർശിച്ചു. അനേകം വിശ്വാസികളെ വിശുദ്ധന്റെ രക്തസാക്ഷിത്വം ധൈര്യപ്പെടുത്തി.ഈശോയുടെ പീഡാനുഭവത്തിന് രണ്ട് വർഷങ്ങൾക്കുശേഷമാണ് വിശുദ്ധൻ രക്തസാക്ഷിത്വമകുടം ചൂടിയത്.

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=137

https://www.franciscanmedia.org/saint-of-the-day/saint-stephen/

https://www.pravachakasabdam.com/index.php/site/news/3693

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

വിശുദ്ധ ഫ്ലാവിയൻDecember 22ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team നാലാം നൂറ്റാണ്ടിൽ റോമിൽ കോൺസ്റ്റന്റൈൻ ചക്രവർത്...
22/12/2023

വിശുദ്ധ ഫ്ലാവിയൻ

December 22
ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team

നാലാം നൂറ്റാണ്ടിൽ റോമിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കീഴിൽ ഉന്നത സൈനിക ഉദ്യോഗസ്ഥനായി സേവനം ചെയ്തിരുന്ന വി.ഫ്ലാവിയൻ ഉത്തമ ക്രൈസ്തവനായിരുന്നു.തന്റെ വിശ്വാസം അഭിമാനത്തോടെ ഉയർത്തിപ്പിടിച്ചിരുന്ന അദ്ദേഹം തന്റെ സ്ഥാനമാനങ്ങൾ ഉപയോഗിച്ച് വിശ്വാസം പ്രഘോഷിക്കാൻ ശ്രമിച്ചു.ക്രിസ്തീയതയ്ക്ക് ചേരാത്തതൊന്നും അദ്ദേഹം പ്രവർത്തിച്ചിരുന്നില്ല.കോൺസ്റ്റന്റൈൻ ചക്രവർത്തിക്ക് ശേഷം ഭരണമേറ്റെടുത്ത കോൺസ്റ്റാൻഷ്യസ് തന്റെ ഭാര്യയുടെ ദുരുപദേശത്താൽ ആര്യനിസത്തെ അനുകൂലിച്ചപ്പോൾ വിശുദ്ധൻ അതിനെ എതിർക്കുകയും ജനങ്ങളെ സത്യവിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു.അതിനുശേഷം ഭരണമേറ്റ ക്രൂരനായ മതപീഡകൻ ജൂലിയൻ ചക്രവർത്തി ഫ്ലാവിയനെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.തുടർന്ന് വിശുദ്ധന്റെ സ്ഥാനമുദ്രകൾ വലിച്ചുപറിക്കുകയും ചുട്ടുപഴുത്ത ഇരുമ്പുകൊണ്ട് അദ്ദേഹത്തിന്റെ നെറ്റി പൊള്ളിക്കുകയും ചെയ്തു.ക്രൂരമായ മർദ്ദനങ്ങൾക്ക് ശേഷം നാടുകടത്തപ്പെട്ട വിശുദ്ധൻ ഏറെ താമസിയാതെ മരിച്ചു.തന്റെ ഭാര്യയെയും രണ്ട് പെണ്മക്കളെയും വിട്ടുപിരിയേണ്ടി വന്നപ്പോഴും നിത്യജീവനെക്കുറിച്ചുള്ള ഓർമയായിരുന്നു അദ്ദേഹത്തെ ബലപ്പെടുത്തിയത്.എ.ഡി 363ലായിരുന്നു വിശുദ്ധന്റെ മരണം.

ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://carmelitesph.org/memorial-of-st-flavian-of-acquapendente-2/

https://carmelitesph.org/memorial-of-st-flavian-of-acquapendente-2/

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

കരുവന്നൂർ AFCM അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ സമാപനത്തിൽ നിന്ന്..
11/12/2023

കരുവന്നൂർ AFCM അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ സമാപനത്തിൽ നിന്ന്..

08/12/2023

കരുവന്നൂർ AFCM അഭിഷേകാഗ്നി കൺവെൻഷൻ നാളെ സമാപിക്കുന്നു.

കരുവന്നൂർ AFCM അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു.
07/12/2023

കരുവന്നൂർ AFCM അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ആരംഭിച്ചു.

വിശുദ്ധ ബിബിയാനDecember 02ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Teamഎ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബി...
02/12/2023

വിശുദ്ധ ബിബിയാന

December 02
ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team

എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി നാടുകടത്തപെടുകയും അതേത്തുടർന്ന് മരിക്കുകയും ചെയ്തപ്പോൾ ഡഫ്രോസയെ ശിരശ്ചേദം ചെയ്യുകയാണുണ്ടായത്. റോമൻ ഗവർണറായിരുന്ന അപ്രോണാനിയൂസ് അവരുടെ വീടും സ്വത്തുമെല്ലാം കണ്ടുകെട്ടി. അനാഥരാക്കപ്പെട്ട ബിബിയാനയും സഹോദരി ദെമത്രിയായും വീട്ടിൽ അഞ്ച് മാസത്തോളം ഉപവാസത്തിലും പ്രാർത്ഥനയിലും കഴിഞ്ഞുകൂടി.ക്രിസ്തുവിശ്വാസത്തിൽ ഉറച്ചു നിന്ന രണ്ട് സഹോദരിമാരും ഗവർണറുടെ അടുക്കലേക്ക് ആനയിക്കപ്പെട്ടു.യേശുവിലുള്ള തന്റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് ദെമത്രിയ ഗവർണ്ണറുടെ കാൽക്കൽ വീണ് മരിച്ചു.ബിബിയാനയുടെ മനസ്സ് മാറ്റുന്നതിനായി റൂഫിന എന്ന ഒരു സ്ത്രീയുടെ അടുക്കൽ അവളെ കൊണ്ടുചെന്ന് താമസിപ്പിച്ചു.വാക്കുകൾ കൊണ്ടും മർദ്ദനം കൊണ്ടുമുള്ള റൂഫിനയുടെ ശ്രമങ്ങൾ ഫലിച്ചില്ല.വിശ്വാസം ഉപേക്ഷിക്കാതിരുന്ന ബിബിയാനയെ ഒരു തൂണിൽ കെട്ടി ഈയക്കട്ടകൾ കൊണ്ടുള്ള ചമ്മട്ടികൊണ്ട് അടിച്ചു. ക്രൂരമർദ്ദനമേറ്റ് എ.ഡി 363ൽ വിശുദ്ധ മരണപ്പെടുകയാണ് ഉണ്ടായത്.

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-bibiana-71

https://www.newmanministry.com/saints/saint-bibiana

https://www.pravachakasabdam.com/index.php/site/news/3375

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

ഇന്ന് വൈകിട്ട്...... മറക്കാതെ കാണുക....
29/11/2023

ഇന്ന് വൈകിട്ട്...... മറക്കാതെ കാണുക....

റെയിസിലെ വിശുദ്ധ മാക്സിമസ്November 27ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Teamഎ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന...
27/11/2023

റെയിസിലെ വിശുദ്ധ മാക്സിമസ്

November 27
ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം ചെയ്ത് വി.ഹൊനൊറാറ്റസിന്റെ നേതൃത്വത്തിലുള്ള ലെറിൻസ് ആശ്രമത്തിൽ ചേർന്നു. എ.ഡി 426ൽ
വി.ഹൊനൊറാറ്റസ് മെത്രാനായി നിയമിക്കപ്പെട്ടപ്പോൾ മാക്സിമസ് ആശ്രമാധിപനായി. ഇക്കാലയളവിൽ ആശ്രമാംഗങ്ങൾ സ്നേഹത്തിലും കൂട്ടായ്മയിലും വളരുകയും വളരെ പ്രസന്നതയോടെ മാക്സിമസിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്തു. അത്ഭുതപ്രവർത്തനവരമുണ്ടായിരുന്ന വിശുദ്ധന്റെ ഉപദേശങ്ങൾ സ്വീകരിക്കാനായി ധാരാളം ആളുകൾ എത്തിയിരുന്നു.വിശുദ്ധന്റെ എതിർപ്പിനെ അവഗണിച്ച് 434ൽ വി.ഹിലരി അദ്ദേഹത്തെ റീസ് രൂപതയുടെ മെത്രാനായി നിയമിച്ചു. പുതിയ പദവിയിലും തന്റെ ആശ്രമനിയമങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.460ലായിരുന്നു വിശുദ്ധന്റെ മരണം.


ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://jesus-passion.com/saint_maximus_bishop.htm

http://www.pravachakasabdam.com/index.php/site/news/3279

https://catholic.net/op/articles/3031/cat/1205/st-maximus-of-riez.html

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

26/11/2023

AFCM GLOBAL ABHISHEKAGNI CONVENTION ലൈവ് RM Tv യിൽ ഇപ്പോൾ ആരംഭിക്കും...
Link comment Box ൽ

ഇന്ന് (2023 നവംബർ 26) RM Tv യൂട്യൂബ് ചാനൽ മറക്കാതെ കാണുക
26/11/2023

ഇന്ന് (2023 നവംബർ 26) RM Tv യൂട്യൂബ് ചാനൽ മറക്കാതെ കാണുക

Address


Website

Alerts

Be the first to know and let us send you an email when Ruha Mount Times posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share