28/10/2022
സായാഹ്ന ധർണ്ണ 01-11-2022 ന് #തോപ്രാംകുടിയിൽ
പ്രിയപ്പെട്ടവരെ,
⭕ *ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക*
⭕ *ജനവാസ മേഖലകളും കൃഷി ഭൂമിയും ബഫർ സോൺ പരിധിയിൽ നിന്നും ഒഴിവാക്കുക*
⭕ *ജില്ലയിലെ 5 ഭൂപതിവ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് റദ്ദ് ചെയ്യുക*
⭕ *01.01.1977ന് മുമ്പ് വിളപരിവർത്തനം നടത്തിയിട്ടും റവന്യൂ രേഖകളിൽ ഏലംകൃഷി എന്ന് തെറ്റായി രേഖപ്പെടുത്തപ്പെട്ട കൃഷിഭൂമിക്ക് പട്ടയം നല്കുക*
⭕ *വിലക്കയറ്റം തടയുക*
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
*നവംബർ 01 ചൊവ്വാഴ്ച 04 pm ന്
#തോപ്രാംകുടിയിൽ
#സായാഹ്ന_ധർണ്ണ
സംഘടിപ്പിക്കുകയാണ്.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോൺഗ്രസ് പാർട്ടി നടത്തിവരുന്ന തുടർ സമരങ്ങളുടെ ഭാഗമായുള്ള
ധർണ്ണ മുൻDCC അദ്ധ്യക്ഷൻ
ശ്രീ.റോയ് K പൗലോസ്
ഉദ്ഘാടനം ചെയ്യും.
ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാതെയും ,
നിർമ്മാണ നിരോധനം നടപ്പാക്കിയും ,
പട്ടയ ലഭ്യതക്കുവേണ്ടി നടപടികൾ സ്വീകരിക്കാതെയും
ഇടുക്കിയിലെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ് ഇടുക്കിയിൽ നിന്നുള്ള മന്ത്രി കൂടി ഉൾപ്പെടുന്ന സർക്കാരിന്റേത്.
അതോടൊപ്പമാണ് നിത്യോപയോഗ സാധനങ്ങളുടെ അതിഭീകരമായ വിലക്കയറ്റം.
പ്രളയത്തിന്റെയും. കൊറോണയുടെയും കെടുതികൾക്ക് പിന്നാലെ കാർഷിക വിളകളുടെ നാശവും വിലത്തകർച്ചയും വന്യമൃഗ ശല്യവുമൊക്കെ മൂലം ജീവിതം തന്നെ വഴിമുട്ടിയ ജനതക്കുമേൽ ഭരണകൂടം അടിച്ചേൽപ്പിക്കുന്ന കിരാത നടപടികൾക്കെതിരെ,നിയമങ്ങൾക്കെതിരെ,
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രതിക്ഷേധ കൂട്ടായ്മയുടെ ഭാഗമാകാൻ അഭ്യർത്ഥിക്കുന്നു.
വിനോദ് ജോസഫ്
( കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് . വാത്തിക്കുടി )