AROOR Live

AROOR Live LeftFront,Aroor

26/06/2024
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാ...
26/06/2024

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും താലൂക്കിൽ ശക്തമായ തുടരുന്ന സാഹചര്യത്തിലും നാളെ (ജൂൺ 27) ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും കൂടാതെ ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

LDF സർക്കാരിൻറെ മികച്ച തീരുമാനങ്ങൾ കേരള പത്ര-ദൃശ്യ മാധ്യമങ്ങൾ അവഗണിച്ചാലും ദേശീയ മാധ്യമങ്ങൾ പരിഗണിക്കുന്നുണ്ട്,
20/06/2024

LDF സർക്കാരിൻറെ മികച്ച തീരുമാനങ്ങൾ കേരള പത്ര-ദൃശ്യ മാധ്യമങ്ങൾ അവഗണിച്ചാലും ദേശീയ മാധ്യമങ്ങൾ പരിഗണിക്കുന്നുണ്ട്,

20/06/2024

പെരുമ്പളം പാലം ❤️

അഭിവാദ്യങ്ങൾ....
20/06/2024

അഭിവാദ്യങ്ങൾ....

-CPMൻ്റെ_കമ്പ്യൂട്ടർ_വിരുദ്ധ_സമരം-എത്ര എത്ര കള്ളക്കഥകൾ മനോരമ മാപ്രകൾ പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുന്നു. നിങ്ങൾ കള്ളം പ...
12/06/2024

-CPMൻ്റെ_കമ്പ്യൂട്ടർ_വിരുദ്ധ_സമരം-
എത്ര എത്ര കള്ളക്കഥകൾ മനോരമ മാപ്രകൾ പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുന്നു.

നിങ്ങൾ കള്ളം പ്രചരിപ്പിക്കുമ്പോൾ 1990 ൽ ഇന്ത്യയിലെ അല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐ ടി പാർക്കായ ടെക്നോ പാർക്ക് സ.ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള LDF സർക്കാർ നിർമിക്കുകയായിരുന്നു.
ഉമ്മൻ ചാണ്ടി അന്ന് കമ്പ്യൂട്ടർ വിരുദ്ധ സമരം ഉത്ഘാടനം ചെയ്ത് നടക്കുന്നു
നിസ്സാരം AI ക്യാമറയെ വരെ എതിർക്കാൻ നടക്കുകയാണ് UDF
ലോകോത്തര ഐ ടി കമ്പനിയായി വളരുന്ന മലയാളിയുടെ സ്പ്രിംഗ്ളർ കമ്പനിയെ ഡാറ്റ ചോരണം ആരോപിച്ച് ഓടിച്ചത് UDF

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ 99 സീറ്റുകളിൽ,82 ഉം നേടിയത് സഖ്യകക്ഷികളുടെ പിന്തുണയിലൂടെയാണ്.മറ്റ് മതേതര കക്ഷികളുമ...
10/06/2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ 99 സീറ്റുകളിൽ,82 ഉം നേടിയത് സഖ്യകക്ഷികളുടെ പിന്തുണയിലൂടെയാണ്.
മറ്റ് മതേതര കക്ഷികളുമായി സഖ്യപ്പെടാതെ,കോൺഗ്രസും
ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ
9 സംസ്ഥാനങ്ങളിൽ നിന്നും
ആകെ17 സീറ്റുകളാണ്
കോൺഗ്രസിന് നേടാനായത്.
മധ്യപ്രദേശ്
ബി ജെ പി - 29
കോൺഗ്രസ് - 0
ഗുജറാത്ത്
ബി ജെ പി - 25
കോൺഗ്രസ് - 1
ഒഡിഷ
ബിജെ പി - 19
കോൺഗ്രസ് 1
ഛത്തിസ്ഗഢ്
ബി ജെ പി - 10
കോൺഗ്രസ് - 1
ഡൽഹി
ബി ജെ പി - 7
കോൺഗ്രസ് - 0
ഉത്തരാഖണ്ഡ്
ബി ജെ പി - 5
കോൺഗ്രസ് - 0
അസം
ബി ജെ പി - 9
കോൺഗ്രസ് - 3
ഹിമാചൽ പ്രദേശ്
ബി ജെ പി - 4
കോൺഗ്രസ് - 0
ജാർഖണ്ഡ്
ബി ജെ പി - 8
കോൺഗ്രസ് - 2
അരുണാചൽ പ്രദേശ്
ബിജെപി - 2
കോൺഗ്രസ് - 0
കർണാടക
BJP -17
CONG: - 9
ആകെ
BJP - 135
CONG ‌‌‌‌ - 17
INDIA സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച
സംസ്ഥാനങ്ങളിൽ നിന്നല്ലാതെ ഒരിടത്തും
ബി ജെ പിയെ തറപറ്റിക്കുന്നതിൽ
രാഹുൽജിക്കോ കോൺഗ്രസിനോ
കാര്യമായ ഒരു റോളുമില്ല.
വസ്തുത ഇതായിരിക്കെയാണ്
ഇടതു പാർട്ടികൾ നേടിയ 8സീറ്റുകൾ കോൺഗ്രസിന്റെ
സഹായം കൊണ്ടാണെന്ന നുണ ആവർത്തിക്കുന്നത്.

കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളൂ. ഭയങ്കര ബുദ്ധിയാ 😁
30/05/2024

കാണാൻ ഒരു ലുക്ക് ഇല്ലെന്നേ ഉള്ളൂ. ഭയങ്കര ബുദ്ധിയാ 😁

ശ്രദ്ധിക്കാം അണ്ണാ ...
17/05/2024

ശ്രദ്ധിക്കാം അണ്ണാ ...

13/05/2024

ആലപ്പുഴ ജില്ലയിലെ ഡിവൈഎഫ്ഐ പെരുമ്പളം മേഖലാ കമ്മറ്റിയും സഫ്ദർ ഹാർഷ്മി സ്മാരക കലാകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന
പെരുമ്പളം ചാമ്പ്യൻസ് ലീഗിന്
ആശംസകൾ.

07/05/2024

അന്തം കൊങ്ങികളുടെ
നന്ദഗോപാൽ മാരാർ 🔥

പീരുമേട് മുൻ എം.എൽ.എ. ഇ.എസ്.ബിജിമോൾ എഴുതുന്നു:ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും  എന്റെ അനുജത്തിയും...
03/05/2024

പീരുമേട് മുൻ എം.എൽ.എ. ഇ.എസ്.ബിജിമോൾ എഴുതുന്നു:
ഞാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും എന്റെ അനുജത്തിയും കെ എസ് ആർ ടി സി ബസിൽ കോട്ടയത്ത് നിന്നു മടങ്ങി വരികയായിരുന്നു. കട്ടപ്പനയ്ക്കുള്ള അവസാനത്തെ ബസിലാണ് മടക്കം. കാഞ്ഞിരപ്പള്ളി എത്തിയപ്പോൾ കണ്ടക്ടറും ഒരു മധ്യവയസ്ക്കയായ ഒരു സ്ത്രീയും തമ്മിൽ തർക്കം നടക്കുന്നു. ആ ബസിന് അവർക്ക് ഇറങ്ങേണ്ട കോളേജ് പടിയിൽ അന്ന് സ്റ്റോപ്പില്ല. അതിനാൽ രണ്ടു കിലോമീറ്റർ അകലെയുള്ള കാഞ്ഞിരപ്പള്ളിയിൽ ഇറങ്ങണമെന്നാണ് കണ്ടക്ടറുടെ ആവശ്യം.
ഈ ബസിൽ ഞാനടക്കം മൂന്ന് സ്ത്രീകൾ മാത്രമാണ് ഉള്ളത്. ബസിലെ മറ്റു പുരുഷ യാത്രക്കാരൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിൽ നിശബ്ദരായിരിക്കുകയാണ്. അന്ന് മൊബെെൽ ഫോണുകളൊന്നും വ്യാപകമായിട്ടില്ല. അവരുടെ ഭർത്താവ് ആ സ്റ്റോപ്പിൽ അവരെ കാത്തു നിൽക്കുമെന്നും അവർ പെട്ടെന്ന് ഇറങ്ങാമെന്നും പറഞ്ഞിട്ടും കണ്ടക്ടർ അവിടെ നിർത്തില്ല എന്ന പിടിവാശിയിൽ തുടരുകയാണ്. അവർ കരച്ചിലിന്റെ വക്കിലാണ്. ആ രാത്രിയിൽ ബസിൽ നിന്നും അവരെ കയ്യിൽ പിടിച്ചു വലിച്ചിറക്കാൻ കണ്ടക്ടർ ശ്രമിച്ചപ്പോഴാണ് ഞാൻ ആ വിഷയത്തിൽ കയറി ഇടപെടുന്നത്.
ആ സ്ത്രീയെ
ഈ രാത്രിയിൽ വണ്ടിയിൽ നിന്നു ഇറക്കാൻ പറ്റില്ലെന്നും അവർ പറയുന്നിടത്ത് വണ്ടി നിറുത്തി കൊടുക്കണമെന്നും ഞാൻ കട്ടായം പറഞ്ഞു. അതോടെ ഞാനും കണ്ടക്ടറും തമ്മിലായി വാക്കു തർ‌ക്കം. വിഷയം രൂക്ഷമായതോടെ അവർ വണ്ടിയിൽ നിന്നും പേടിച്ചിറങ്ങാൻ തയാറായി. അവരില്ലാതെ വണ്ടി മുന്നോട്ട് എടുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ‌ വണ്ടിയുടെ മുന്നിൽ കയറി നിന്നു. അപ്പോഴെയ്ക്കും മറ്റു യാത്രക്കാരും വിഷയത്തിൽ ഇടപെട്ടു. എന്തായാലും അവരെ സ്റ്റോപ്പിൽ തന്നെ ഇറക്കാൻ സാധിച്ചു. പിന്നീട് ഈ വിഷയം ഞാനടക്കമുള്ള പല വനിത ജനപ്രതിനിധികളും സ്ത്രീ സംഘടനകളും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്നാണ് രാത്രി കാലങ്ങളിൽ സ്ത്രീ യാത്രക്കാർ ആവശ്യപ്പെടുന്നിടത്ത് വണ്ടി നിറുത്തണമെന്ന ഓർഡർ കെ എസ് ആർ ടി സി ഇറക്കുന്നത്.
എങ്ങനെയാണ് ഒരു വിഷയത്തോട് ഒരു ജനപ്രതിനിധി പ്രതികരിക്കേണ്ടതെന്ന് ചോദിച്ചാൽ ഇങ്ങനെ തന്നെ പ്രതികരികണമെന്നാണ് സാധാരണ ജനങ്ങൾ ആ​ഗ്രഹിക്കുക. ആ സ്ത്രീയ്ക്ക് നീതി കിട്ടേണ്ടത് ആ നിമിഷമാണ്. ഇത്തരം ദുരനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിന്നീട് ഓർഡർ ഇറങ്ങുക വഴി എല്ലാ സ്ത്രീ യാത്രക്കാർക്കും ​ഗുണം ലഭിച്ചുവെന്നത് വസ്തുതയാണ്. ചിലപ്പോൾ ചില വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് അപ്പോൾ തന്നെയാണ്. വെെകി വരുന്ന നീതി ചിലപ്പോൾ ഇല്ലാതാക്കുന്നത് വ്യക്തികളെയും കുടുംബങ്ങളെയുമാണ്.
ഓവർ സ്പീഡിൽ എത്തി മറ്റു വാഹന യാത്രക്കാരെ ഭയപ്പെടുത്തുന്ന രീതിയിൽ അപകടകരമായി ഡ്രെെവ് ചെയ്യുകയും അശ്ലീല ആം​ഗ്യം കാണിക്കലിലൂടെ തന്റെ പ്രവൃത്തിയെ ന്യായികരിക്കുകയും ചെയ്ത ഡ്രെെവറെ ചോദ്യം ചെയ്യണമെന്നു ആര്യക്ക് തോന്നിയത് താൻ അനുഭവിച്ച അനീതി തന്നെപ്പോലെയുള്ള സാധാരണക്കാരായ മറ്റു യാത്രക്കാർക്ക് ഉണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ്. അധികാര ദുർവിനയോ​ഗം ചെയ്യുന്ന, അല്ലെങ്കിൽ അധികാരത്തിന്റെ ധാർഷ്ട്യമുള്ള ഒരു സ്ത്രീയായിരുന്നുവെങ്കിൽ‌, ആ മേയറും എംഎൽഎയും അങ്ങനെയാകില്ല പ്രതികരിക്കുക.
അനീതി കാണിക്കുന്നവരോട് അറിയാതെ പ്രതികരിച്ചു പോകുന്നവരെ മനസിലാക്കണമെങ്കിൽ ഇനിയും വറ്റാത്ത നന്മയുടെ ഇത്തിരി നനവെങ്കിലും മനസിൽ ബാക്കിയുണ്ടാവണം. പ്രതികരിക്കുന്ന സ്ത്രീകളോട് അങ്ങേയറ്റം അറപ്പുണ്ടാക്കുന്ന വിധത്തിൽ ലെെം​ഗിക വെെകൃതങ്ങൾ വിളിച്ചു പറയുന്നവരെക്കാൾ അപകടകാരികളാണ് ഇങ്ങനെ അവരെ പറയാൻ പ്രേരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ കപട നിലപാടുകൾ.

1984 - എഴുപുന്ന രേഖാ തീയേറ്റർ ഉൽഘാടനം
02/05/2024

1984 - എഴുപുന്ന രേഖാ തീയേറ്റർ ഉൽഘാടനം

സി പി ഐ എമ്മിൻ്റെ ഒരു കോടി പെട്ടിയടക്കം ആദായ നികുതി വകുപ്പ് പൂട്ടി എന്ന് മാതൃഭൂമി മനോരമാദി ആനന്ദാതിരേകത്തിലേകത്തിലേക്കാണ...
01/05/2024

സി പി ഐ എമ്മിൻ്റെ ഒരു കോടി പെട്ടിയടക്കം ആദായ നികുതി വകുപ്പ് പൂട്ടി എന്ന് മാതൃഭൂമി മനോരമാദി ആനന്ദാതിരേകത്തിലേകത്തിലേക്കാണ് ഇന്ന് പത്രം വായിക്കുന്ന പലരും കണ്ണു തുറന്നത്.
വാർത്തയിൽ റൂളും വകുപ്പുമൊന്നുമില്ല.
വാർത്തയുടെ സാരാംശം ഇതാണ്.
1. സിപിഐഎം ന് ഒരു പൊതുമേഖലാ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു (പൊതുമേഖലാ ബാങ്ക് ആയതുകൊണ്ട് KYC ഒക്കെ പൂർത്തിയാക്കേണ്ടത് ബാങ്കിൻറെ ചുമതലയാണ്, അവർ അത് ചെയ്യാതെ നിർവാഹമില്ല)
2. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഒരു കോടി രൂപ പാർട്ടി പിൻവലിച്ചു (അക്കൗണ്ടിൽ നിന്നും പിൻവലിക്കാവുന്ന പണത്തിന് സീലിങ്ങ് ഉള്ളതായി അറിയില്ല. ഉണ്ടെങ്കിൽ തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത ബാങ്കിനാണ് പ്രാഥമികമായിട്ടുള്ളത്. മൂന്ന് പാർലമെൻറ് മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് തൃശ്ശൂർ ജില്ലാ കമ്മിറ്റി. ബൂത്തുകളുടെ പ്രവർത്തനത്തിന് കാശ് കാശായിട്ട് തന്നെ വേണം. ബാങ്കിൽ നിന്നും പിൻവലിച്ച പണം കൊടകര പണമാണ് എന്ന് ആരോപിക്കാൻ കഴിയില്ല)
3. പണം പിൻവലിച്ച കാര്യം അറിഞ്ഞ കേന്ദ്ര ഏജൻസികൾ പണം ഉപയോഗിക്കുന്നത് തടയുന്നു. (ലക്ഷ്യം ഇപ്പോൾ നമ്മുക്ക് വ്യക്തമാണ്. ദല്ലാൾ നന്ദകുമാർ പറഞ്ഞതുപോലെ എങ്ങനെയെങ്കിലും തൃശ്ശൂർ ജയിക്കുക. അതിന് സിപിഐഎമ്മിനെ ഫ്രീസ് ചെയ്യുക. നല്ലവരിൽ നല്ലവനായ സുരേഷ് ഗോപിയുടെ തള്ളിന് കേന്ദ്ര ഏജൻസിയുടെ ഉന്ത്)
4 . പണം ബാങ്കിൽ നിന്ന് എടുത്ത അതേ സീരിസ് നോട്ടുകളായി പാർട്ടി സൂക്ഷിക്കുന്നു (ഒരു കോടി രൂപയാണ്, എവിടെ സൂക്ഷിച്ചാലും റിസ്ക്കാണ്. ജില്ലാ പരിഷത്ത് അധ്യക്ഷയുടെ ബോർഡും വെച്ച് ബീഹാറിൽ നിന്നും കേരളത്തിൽ എത്തി മോഷ്ടിക്കുന്ന കള്ളന്മാരുടെ കാലമാണ്. പണം സിപിഎമ്മുമായി ബന്ധപ്പെട്ട എവിടെയോ ഉണ്ട് എന്ന് പല ഗോസായിമാർക്കും അറിയുകയും ചെയ്യാം)
5. പണം തിരികെ നിക്ഷേപിക്കാൻ പാർട്ടി ബാങ്കിനെ സമീപിക്കുന്നു. (സാധാരണഗതിയിൽ ഫ്രീസ് ചെയ്ത അക്കൗണ്ടിൽ റമിറ്റൻസ് വരരുത് എന്നൊന്നുമില്ല. അങ്ങനെ അകത്തേക്ക് വരുന്ന പണം ഫ്രീസ് തീരും വരെ ഉപയോഗിക്കാൻ കഴിയില്ല എന്ന് മാത്രം)
6. ബാങ്ക് സ്വാഭാവികമായും ഇൻകം ടാക്സ് കാരെ ബന്ധപ്പെടുന്നു.
7. പണം ഇൻകം ടാക്സ് സാന്നിധ്യത്തിൽ ബാങ്കിലെ സ്റ്റോറേജിലേക്ക് മാറ്റുന്നു.
സി പി എം ആഗ്രഹിച്ചത് ഇത്ര മാത്രമല്ലേ? പണം സുരക്ഷിതമായി ബാങ്കിൻറെ കെട്ടിടത്തിൽ ആക്കണം. അല്ലാതെ പുതിയ ഒരു അക്കൗണ്ട് തുടങ്ങി ആ പണം അവിടെ നിക്ഷേപിച്ച് അത് ഉപയോഗിക്കണം എന്നല്ലല്ലോ.
ഫ്രീസിങ്ങ് മാറുമ്പോൾ, അതിന് അധികം സമയം ഒന്നും വേണ്ട, ഈ ഒരു കോടി അടക്കം ഉപയോഗിക്കാൻ കഴിയും.
അത് വരെ പേരടി, ജോയ് മാത്യു തൊട്ട് ജയശങ്കർ വരെ ഉള്ളവർക്ക് ഒരു കുളിര്., ഏത് ബോണ്ട് വാങ്ങി നാടിൻ്റെ റോഡ്, സുരക്ഷ, ആരോഗ്യം അടക്കം സുപ്രധാന മേഖലകളെ ബിജെ പി ഒറ്റുകൊടുത്തപ്പോൾ ഇല്ലാത്ത ഒരു സ്പെഷ്യൽ കുളിര്, മാതൃഭൂമി,മനോരമ വക.
മോദിയുടെ മുന്നില്‍ മുട്ടിലിഴയുന്ന പണിയാണ് മനോരമയും,മാതൃഭൂമിയും അടക്കം നടത്തുന്നത്....

മുണ്ട് പൊക്കി ഡ്രൈവർ ഫാൻസ്
30/04/2024

മുണ്ട് പൊക്കി ഡ്രൈവർ ഫാൻസ്

താരിഫ് റേറ്റ് കണ്ട്  നിങൾ ഞെട്ടിയോ...ശരിക്കും ഞെട്ടി  അല്ലേ 😍😘299/- രൂപക്ക് 20 mbps Unlimited 🥳
28/04/2024

താരിഫ് റേറ്റ് കണ്ട് നിങൾ ഞെട്ടിയോ...
ശരിക്കും ഞെട്ടി അല്ലേ 😍😘
299/- രൂപക്ക് 20 mbps Unlimited 🥳


എങ്ങനെ ഭയപ്പെടാതിരിക്കും..
21/11/2023

എങ്ങനെ ഭയപ്പെടാതിരിക്കും..

Address


Website

Alerts

Be the first to know and let us send you an email when AROOR Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share