Kuwait വാർത്തകൾ

  • Home
  • Kuwait വാർത്തകൾ

Kuwait വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuwait വാർത്തകൾ, Media/News Company, .

02/03/2024
സ്പാർക്ക് എഫ്.സി കുവൈത്ത് ജഴ്സി പ്രകാശനവും സൗഹൃദമത്സരവും സംഘടിപ്പിച്ചുFEB 23.2024 - KUWAITസ്പാർക്ക് എഫ്.സി മൂന്നാം വാർഷി...
23/02/2024

സ്പാർക്ക് എഫ്.സി കുവൈത്ത് ജഴ്സി പ്രകാശനവും സൗഹൃദമത്സരവും സംഘടിപ്പിച്ചു

FEB 23.2024 - KUWAIT

സ്പാർക്ക് എഫ്.സി മൂന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജഴ്സിയുടെ പ്രാകാശനവും സൗഹൃദ മത്സരവും സുലൈബിക്കാത്ത് സ്പോർട്സ് അതോറിറ്റി ഗ്രൗണ്ടിൽ വെച്ച് നടന്നു.

ക്ലബ്ബ് പ്രസിഡണ്ട് അനസ് കോട്ടക്കൽ, ടീം ക്യാപ്റ്റൻ അഷ്കർ, ഫൈസൽ എന്നിവർ ചേർന്ന് സ്പോൺസർ ഇസ്മായിൽ കാളത്ത് വളപ്പിലിൽ നിന്ന് ജഴ്സി ഏറ്റുവാങ്ങി.
തുടർന്ന് നടന്ന സൗഹൃദ മത്സരത്തിൽ കെ.എം.സി.സി തൃത്താല ടീമിനെ തോൽപ്പിച്ച് സ്പാർക്ക് എഫ്.സി വിജയികളായി.

ചടങ്ങിൽ കുവൈത്തിലെ കലാകായിക- സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു...

വിദേശികൾക്ക് കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിച്ച ആദ്യ ദിവസമായ ഇന്ന് രാജ്യത്തെ വിവിധ  ഗവർണറേറ്റുകളിലെ താമസ കാര്യാലയ...
07/02/2024

വിദേശികൾക്ക് കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിച്ച ആദ്യ ദിവസമായ ഇന്ന് രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ താമസ കാര്യാലയങ്ങളിൽ വൻ തിരക്ക്.

വിസ ലഭിക്കുന്നതിനുള്ള നിബന്ധനകൾ പൂർത്തിയാക്കിയിട്ടും കുവൈത്ത് ദേശീയ വിമാന കമ്പനികളായ കുവൈത്ത് എയർ വെയ്സ്, ജസീറ എന്നീ കമ്പനികളിൽ നിന്നുള്ള റിട്ടേൺ യാത്രാ ടിക്കറ്റ് അപേക്ഷയോടൊപ്പം ഹാജാറാക്കണമെന്ന നിബന്ധന പാലിക്കുവാൻ പലർക്കും സാധിച്ചില്ല.

ഇതിനാൽ ആദ്യ ദിവസമായ ഇന്ന് നിരവധി പേരുടെ അപേക്ഷകൾ നിരസിച്ചതായാണ് റിപ്പോർട്ട്.മാത്രവുമല്ല യാത്രാ ടിക്കറ്റിൽ വിമാന കമ്പനിയുടെ സീൽ പതിക്കണമെന്നും വ്യവസ്ഥയുണ്ട്.

നിലവിൽ ഒരു മാസത്തെ കാലാവധിയിലാണ് വിസ അനുവദിക്കുന്നത്.ഭാര്യ, മക്കൾ എന്നിവർക്ക് ഇത് മൂന്ന് മാസമായി ദീർഘിപ്പിച്ചു നൽകിയെക്കുമെന്നാണ് അറിയുന്നത്.

വിസ ഇഷ്യു ചെയ്ത ദിവസം മുതൽ ഒരു മാസത്തിനകം സന്ദർശകൻ രാജ്യത്ത് എത്തണം.

മലബാറിൽ നിന്നും യാത്ര ചെയ്യുന്ന സന്ദർശന വിസക്കാർക്ക് കുവൈത്തിൽ എത്തുന്നതിന് നെടുമ്പാശേരി വിമാനത്താവളമോ തിരുവനന്തപുരം വിമാനത്താവളമോ ആശ്രയിക്കേണ്ടി വരും..

കുവൈത്തിൽ വിദേശികൾക്ക് കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കുവാൻ തീരുമാനിച്ചു.   പുതിയ വ്യവസ്ഥകൾ പ്രകാരം   ഫെബ്രുവരി...
05/02/2024

കുവൈത്തിൽ വിദേശികൾക്ക് കുടുംബ സന്ദർശക വിസ നൽകുന്നത് പുനരാരംഭിക്കുവാൻ തീരുമാനിച്ചു. പുതിയ വ്യവസ്ഥകൾ പ്രകാരം ഫെബ്രുവരി 7 ബുധനാഴ്ച മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക.

ഭാര്യ,മക്കൾ, മാതാപിതാക്കൾ എന്നിവരുടെ സന്ദർശക വിസ ലഭിക്കുന്നതിനു അപേക്ഷകന് ചുരുങ്ങിയത് 400 ദിനാർ ശമ്പളം ഉണ്ടായിരിക്കണം. 800 ദിനാർ ശമ്പളമുള്ളവർക്ക് മറ്റു ബന്ധുക്കളുടെ സന്ദർശക വിസക്ക് അപേക്ഷിക്കാം.

കുവൈത്ത് ദേശീയ വിമാനക്കമ്പനികളിൽ റിടെൺ ടിക്കറ്റുകൾ വഴി ആയിരിക്കണം സന്ദർശകർ രാജ്യത്ത് എത്തേണ്ടത്.

FEBRUARY-2 (FRIDAY)കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോമി മാത്യു (44) ആണ് മര...
02/02/2024

FEBRUARY-2 (FRIDAY)

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.തിരുവല്ല മല്ലപ്പള്ളി സ്വദേശി ടോമി മാത്യു (44) ആണ് മരണമടഞ്ഞത്.

ഒ ഐ സി സി സൈബർ വിങ്ങിന്റെ ജി സി സി തല കോർഡിനേറ്റർ ആയിരുന്നു. .മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടികൾ ഓ ഐ സി സി യുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു...

1– സർക്കാർ മേഖലയിലെ കൺസൾട്ടൻ്റുമാർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമ വിദഗ്ധർ, നിയമ ഗവേഷകർ.  2- ഡോക്ടർമാർ, ഫാർമസിസ്റ്റുക...
26/01/2024

1– സർക്കാർ മേഖലയിലെ കൺസൾട്ടൻ്റുമാർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, നിയമ വിദഗ്ധർ, നിയമ ഗവേഷകർ.

2- ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ

3 – സർവ്വകലാശാലകൾ, കോളേജുകൾ, ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രൊഫസർമാർ.

4 – സ്കൂൾ പ്രിൻസിപ്പൽമാർ, ഡെപ്യൂട്ടികൾ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡൻ്റുമാർ

5 – സാമ്പത്തിക ഉപദേഷ്ടാക്കൾ.

6 – എഞ്ചിനീയർമാർ.

7 – ഇമാമുമാർ, പ്രബോധകർ, പള്ളികളിലെ ബാങ്ക് വിളിക്കാർ , ഖുർആൻ മനപ്പാഠമാക്കിയവർ

8 – സർക്കാർ ഏജൻസികളിലും സ്വകാര്യ സർവ്വകലാശാലകളിലുമുള്ള ലൈബ്രേറിയന്മാർ.

9 – നഴ്‌സുമാർ, പാരാമെഡിക്കുകൾ, അവരുടെ വിവിധ സ്പെഷ്യാലിറ്റികളിൽ മെഡിക്കൽ സാങ്കേതിക പദവികൾ വഹിക്കുന്നവർ, അതുപോലെ സാമൂഹിക സേവന മേഖലയിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് ജീവനക്കാർ.

10 – സർക്കാർ മേഖലയിലെ സാമൂഹ്യപ്രവർത്തകരും മനശാസ്ത്രജ്ഞരും.

11 – പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.

12 – ഫെഡറേഷനിലെയും സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകരും കളിക്കാരും.

13 – പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും.

14 – ശ്മശാനങ്ങളിൽ മൃതദേഹം പരിപാലിക്കുന്നവർ, സംസ്‌കരിക്കുന്നവർ

പ്രവാസികൾക്ക് കുടുംബ വിസ ലഭിക്കുന്നതിന് 800 ദിനാർ ആണ് അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ അപേക്ഷകന് യൂണി...
25/01/2024

പ്രവാസികൾക്ക് കുടുംബ വിസ ലഭിക്കുന്നതിന് 800 ദിനാർ ആണ് അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമെ അപേക്ഷകന് യൂണിവേഴ്സിറ്റി സർട്ടിഫികറ്റും നിർബന്ധമാക്കിയിട്ടുണ്ട്..

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിന് ആശ്വാസമായി കമ്പനി നിയമ ട്രിബ്യുണൽ:പാപ്പർ ഹരജി അംഗീകരിച്ചു.അഭിലാഷ് ലാലിന്റ...
10/05/2023

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റിന് ആശ്വാസമായി കമ്പനി നിയമ ട്രിബ്യുണൽ:

പാപ്പർ ഹരജി അംഗീകരിച്ചു.
അഭിലാഷ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാവും എയർലൈനിന്റെ ഭരണം നടത്തുക.

ഗൂഗിൾ പേ സേവനം ഇനി മുതൽ കുവൈറ്റിലും!!!സേവനം മാർച്ച് മാസത്തോടെ പ്രവർത്തന സജ്ജമാകും.ഇതിന് ആവശ്യമായ എല്ലാ നടപടികളും  സെൻട്ര...
25/01/2023

ഗൂഗിൾ പേ സേവനം ഇനി മുതൽ കുവൈറ്റിലും!!!

സേവനം മാർച്ച് മാസത്തോടെ പ്രവർത്തന സജ്ജമാകും.ഇതിന് ആവശ്യമായ എല്ലാ നടപടികളും സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി വരികയാണ്.

മൂന്നു ബാങ്കുകൾ വഴിയാകും തുടക്കത്തിൽ ഗൂഗ്ൾ പേ സേവനം ലഭ്യമാവുക.കഴിഞ്ഞ മാസം മുതൽ അന്താരാഷ്ട്ര പേമെന്റ് സംവിധാനങ്ങളായ ആപ്പിൾ പേയും സാംസ ങ് പേയും രാജ്യത്ത് പ്രവർത്തനം ആരംഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് ഉപഭോക്താക്കൾക്കാ യി ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നട പ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പേ മെന്റ് സൗകര്യം ഒരുക്കുന്നത്.

ആദ്യ ഉപയോഗത്തിനു മുമ്പ് ബാങ്ക് കാർഡുകൾ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം.

ഇന്ന് രാത്രിയിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്നും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്ന...
14/01/2023

ഇന്ന് രാത്രിയിൽ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്നും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

09/01/2023

09.01.2023

കൊമേഴ്ഷ്യൽ  ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനമായ  പതിനഞ്ച് ലക്ഷം ദിനാർ  കുവൈത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും...
07/01/2023

കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനമായ പതിനഞ്ച് ലക്ഷം ദിനാർ കുവൈത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഡയറക്റ്ററുമായ മലയിൽ മൂസക്കോയക്ക്.

കുവൈറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ സർവീസ് ആഴ്ചയിൽ ഒന്നായി വെട്ടിച്ചുരുക്കി .07.01.2023
07/01/2023

കുവൈറ്റിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ സർവീസ് ആഴ്ചയിൽ ഒന്നായി വെട്ടിച്ചുരുക്കി .
07.01.2023

ഫീസ് ഏർപ്പെടുത്തിയതോടെ എല്ലാവരും ഫാർമസിയെ നേരിട്ട് ആശ്രയിക്കുന്നതായാണ് വിവരം...
05/01/2023

ഫീസ് ഏർപ്പെടുത്തിയതോടെ എല്ലാവരും ഫാർമസിയെ നേരിട്ട് ആശ്രയിക്കുന്നതായാണ് വിവരം...

തിരഞ്ഞെടുപ്പ് ദിവസം രാജ്യത്ത് പൊതു അവധി!!!കഴിഞ്ഞ മാസമാണ് കുവൈറ്റ് പാര്ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീര് ഉത്തരവ് പുറപ്പെ...
22/08/2022

തിരഞ്ഞെടുപ്പ് ദിവസം രാജ്യത്ത് പൊതു അവധി!!!
കഴിഞ്ഞ മാസമാണ് കുവൈറ്റ് പാര്ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് അമീര് ഉത്തരവ് പുറപ്പെടുവിച്ചത്

ഏഷ്യകപ്പ്‌ യോഗ്യത മത്സരംമലയാളി താരങ്ങളുടെ കരുത്തിൽ കുവൈറ്റിനു മിന്നും വിജയം..തങ്ങളെക്കാൾ ഏറെ വമ്പനമാരായ UAE ക്കെതിരെ മലയ...
22/08/2022

ഏഷ്യകപ്പ്‌ യോഗ്യത മത്സരം
മലയാളി താരങ്ങളുടെ കരുത്തിൽ കുവൈറ്റിനു മിന്നും വിജയം..

തങ്ങളെക്കാൾ ഏറെ വമ്പനമാരായ UAE ക്കെതിരെ മലയാളി കരുത്തിൽ മിന്നും വിജയം നേടി..
ആദ്യം ബാറ്റു ചെയ്ത UAE 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 173 റൺ സ്കോർ ചെയ്തു.. മറുപടി ബാറ്റിംഗ് ഇറങ്ങിയ കുവൈറ്റ്‌ മലയാളി താരം എഡിസന്റെ ഉജ്വല ബാറ്റിംഗിൽ( 13 പന്തിൽ 25 റൺ ) 19.5 ഓവറിൽ ലക്ഷ്യത്തിൽ എത്തി.. അവസാന രണ്ടു പന്തിൽ ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ മറ്റൊരു മലയാളി താരം ഷെഫീഖ് ബൗണ്ടറി നേടിയാണ് കുവൈറ്റിനെ വിജയത്തിൽ എത്തിച്ചത്. എഡിസൺ ഡിസിൽവ ആണ് മാൻ ഓഫ് ദി മാച്ച്.. അടുത്ത മത്സരം നാളെ ഹോങ്കോങ്ങിനു എതിരെ ആണ്...

കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പൂർണമായി ഒഴിവാക്കി കുവൈറ്റ്വൽക്കരണം നടപ്പാക്കുന്നതിനുള്ള 3-ഫേസ് ടൈം പ്ലാ...
18/08/2022

കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പൂർണമായി ഒഴിവാക്കി കുവൈറ്റ്വൽക്കരണം നടപ്പാക്കുന്നതിനുള്ള 3-ഫേസ് ടൈം പ്ലാൻ അവതരിപ്പിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ സേവനം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി കുവൈത്തികളാത്ത ജീവനക്കാരുടെ പേരുകളുടെ ലിസ്റ്റ് നൽകുന്നതിന് ഫാരെസ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലിന് നിർദേശം നൽകി കഴിഞ്ഞു.

കുവൈത്തികളല്ലാത്തവരെ നിയമിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാനും വകുപ്പുകൾക്കും സെക്ടറുകൾക്കുമിടയിൽ കുവൈത്ത് ഇതര തൊഴിലാളികളുടെ എല്ലാ കൈമാറ്റങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാനും മുൻസിപ്പാലിറ്റി മിനിസ്റ്റർ അൽ ഫാരെസ് നിർദേശം നൽകിയിട്ടുണ്ട്...

16.08.2022കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ ഫാമിലി എൻട്രി, അറബിക് വിസകൾക്ക് ഇനി നോട്ടീസ് നൽകുന്നത് വരെ നി...
16/08/2022

16.08.2022

കുവൈറ്റിൽ റസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുകൾ ഫാമിലി എൻട്രി, അറബിക് വിസകൾക്ക് ഇനി നോട്ടീസ് നൽകുന്നത് വരെ നിർത്തി വെയ്ക്കാൻ തീരുമാനം .

റിപ്പോർട്ട് പ്രകാരം ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. ഡോക്ടർമാരെപ്പോലുള്ള പ്രത്യേക വിഭാഗം പ്രവാസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്തിൽ  താമസനിയമലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിൻ സജീവമാക്കി ആഭ്യന്തരമന്ത്രാലയം  394 നിയമലംഘകർ പിടിയിലായി     താമസ...
13/08/2022

കുവൈത്തിൽ താമസനിയമലംഘകരെ പിടികൂടുന്നതിനായുള്ള കാമ്പയിൻ സജീവമാക്കി ആഭ്യന്തരമന്ത്രാലയം

394 നിയമലംഘകർ പിടിയിലായി
താമസനിയമലംഘകർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

12.08.2022കുവൈത്തിലെ സ്വദേശികൾക്കും വിദേശികൾക്കും കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് പ്രതിരോധ വാക്സിനേഷൻ വിജയകരമായി നൽകിയ ശേഷം ...
12/08/2022

12.08.2022

കുവൈത്തിലെ സ്വദേശികൾക്കും വിദേശികൾക്കും കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് പ്രതിരോധ വാക്സിനേഷൻ വിജയകരമായി നൽകിയ ശേഷം ഇന്നലെ മുതൽ കേന്ദ്രം അടച്ചു പൂട്ടിയതായി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു .

ഇതിനു പകരമായി രാജ്യത്തെ 16 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ആരംഭിച്ചിട്ടുണ്ട്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 8 മണി വരെ മുൻ കൂർ അപ്പോയിന്റ്മെന്റ്റ് പ്രകാരമാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

18 വയസ്സിന് താഴെ പ്രായമായവരുടെ വാക്സിനേഷൻ വെസ്റ്റ്‌ മിഷിരിഫിലെ അബ്ദുൾ റഹ്മാൻ അൽ-സെയ്ദ് സെന്ററിൽ ലഭ്യമാകും.

11.08.2022ഈ വർഷം മെയ് 1 മുതൽ രാജ്യം വിട്ട  ആർട്ടിക്കിൾ 18 നമ്പർ വിസയിലുള്ള പ്രവാസികൾ 6 മാസം പൂർത്തിയാകുന്നതിനു മുമ്പായി ...
11/08/2022

11.08.2022

ഈ വർഷം മെയ് 1 മുതൽ രാജ്യം വിട്ട ആർട്ടിക്കിൾ 18 നമ്പർ വിസയിലുള്ള പ്രവാസികൾ 6 മാസം പൂർത്തിയാകുന്നതിനു മുമ്പായി അതായത് നവംബർ 1 മുമ്പായി കുവൈത്തിൽ തിരികെ എത്തണം എന്ന് താമസ കാര്യ വിഭാഗത്തെ ഉദ്ധരിച്ച്‌ പ്രാദേശിക ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.

6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്ത്‌ കഴിയുന്ന വിദേശികളുടെ താമസരേഖ സ്വമേധയാ റദ്ധാക്കപ്പെടുന്ന നിയമം നടപ്പിലാക്കുന്നത് കൊറോണ പശ്ചാത്തലത്തിൽ നിർത്തി വെച്ച്ചിരുന്നു..ഈ നിയമമാണു നവംബർ 1 മുതൽ വീണ്ടും പുനസ്ഥാപിച്ചിരിക്കുന്നത്‌.ഗാർഹിക വിസയിലുള്ള വർക്ക്‌ ഈ നിയമം നേരത്തെ പുനരാരംഭിച്ചിരുന്നു.

കുവൈറ്റിലെയും മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെയും വീട്ടുജോലിക്കാർ, അവിദഗ്ധ, അർദ്ധ വിദഗ്ധ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്...
10/08/2022

കുവൈറ്റിലെയും മറ്റ് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലെയും വീട്ടുജോലിക്കാർ, അവിദഗ്ധ, അർദ്ധ വിദഗ്ധ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ അവരുടെ അറിവില്ലായ്മ മുതലെടുത്ത് ചൂഷണം ചെയ്യുന്നതായി കണ്ടത്തൽ . കുവൈറ്റിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ വ്യാജ വിസ നൽകി കബളിപ്പിച്ച് പണം തട്ടുകയാണ് ഏജന്റുമാർ ചെയ്യുന്നതെന്ന് ആന്ധ്രാപ്രദേശ് സർക്കാരിന്റെ കണക്കുകൾ വെളിപ്പെടുത്തി.

കുവൈത്തിൽന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനംപുലർച്ചെ 4.28 നാണു ചലനം അനുഭവപ്പെട്ടത്‌. ഭൂചലനത്തിന്റെ ആഘാതത്തിൽ പലരും ഉറക്കത്തിൽ നി...
04/06/2022

കുവൈത്തിൽന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം

പുലർച്ചെ 4.28 നാണു ചലനം അനുഭവപ്പെട്ടത്‌. ഭൂചലനത്തിന്റെ ആഘാതത്തിൽ പലരും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.

ഇന്ത്യയിൽ നിന്ന് പുതിയ വിസയിൽ കുവൈത്തിലേക്ക്‌ എത്തിയ നിരവധി പേരെ പാസ്സ്പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പിങ് കണ്ടെത്തിയതിനെ തു...
28/05/2022

ഇന്ത്യയിൽ നിന്ന് പുതിയ വിസയിൽ കുവൈത്തിലേക്ക്‌ എത്തിയ നിരവധി പേരെ പാസ്സ്പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പിങ് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്ത്‌ വിമാനതാവളത്തിൽ വെച്ച് തിരിച്ചയച്ചതായി റിപ്പോട്ട്‌.

ഇവരിൽ പ്രമുഖ സ്ഥാപനങ്ങളിലേക്ക്‌ പുതിയ വിസയിൽ എത്തിയ തൊഴിലാളികളും കുടുംബ വിസയിൽ എത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടതായാണു വിവരം.

ദില്ലിയിലെ കുവൈത്ത്‌ എംബസിയിലും മുംബയിലെ കുവൈത്ത്‌ കൗൺസിലേറ്റിലും വെച്ച്‌ ഏജന്റുമാർ മുഖേനെ വിസ സ്റ്റാമ്പിങ് നടത്തിയവരാണു തട്ടിപ്പിനു ഇരയായവരിൽ ഭൂരിഭാഗവും.

ഇന്ത്യയിലെ കുവൈത്ത്‌ എംബസിയിലും കോണ്‍സുലേറ്റിലും വിസ സ്റ്റാമ്പിംഗിനായി കാല താമസം നേരിടുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. ഇത്‌ മറയാക്കിയാണ് ഏജന്റുമാർ വൻ തുക ഈടാക്കി വ്യാജ്യ സ്റ്റാമ്പിംഗ്‌ നടത്തി നൽകുന്നത്‌.

ഇത്തരം വ്യാജ സ്റ്റാമ്പിംഗ്‌ ഉപയോഗിച്ച്‌ കുവൈത്തിൽ എത്തി പിടിക്കപ്പെട്ടാൽ ആജീവാനന്ത പ്രവേശന വിലക്ക്‌ ഏർപ്പെടുത്തിയാണു തിരിച്ചയക്കുക.

ശക്തമായ പൊടിക്കാറ്റ് നിരീക്ഷിക്കാൻ പൊതുജനങ്ങൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.met.gov.kw ൽ അവരുടെ സ്മാർട്ട് ഫോൺ ആപ്ലിക്...
23/05/2022

ശക്തമായ പൊടിക്കാറ്റ് നിരീക്ഷിക്കാൻ പൊതുജനങ്ങൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.met.gov.kw ൽ അവരുടെ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനായ കുവൈറ്റ് മെറ്റ് വഴിയും കാലാവസ്ഥാ പ്രവചനം പരിശോധിക്കണമെന്ന് അറിയിച്ചു

കുവൈറ്റ്: ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാന സര്‍വീസുകള്‍ നിര്‍ത...
23/05/2022

കുവൈറ്റ്: ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.
വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചെന്ന് അധികൃതര്‍ അറിയിച്ചു.

നിലവിലെ കാലാവസ്ഥ വിമാനങ്ങളെ ബാധിച്ചതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലവി പറഞ്ഞു.

23/05/2022



ജാഗ്രതൈ!!!
കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ അനുഭവപ്പെടുന്ന ശക്തമായ പൊടിക്കാറ്റ്‌ ഇന്ന് അർദ്ധരാത്രി വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകി.

മണിക്കൂറിൽ 60 കിലോമീറ്റർ കവിയുവാൻ സാധ്യതയുള്ളതായും മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.
ചില പ്രദേശങ്ങളിൽ ദൃശ്യപരത 500 മീറ്ററിൽ താഴെ എത്തുമെന്നും തിരമാലകൾ 7 അടിയിലധികം ഉയരുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

കുവൈറ്റിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നതായി റിപ്പോർട്ട്‌. ഇതിനെ തുടർന്ന് രാജ്യത്തെ റസ്റ്റോറന്റുകളിലും ഭക്ഷ്യവസ...
18/05/2022

കുവൈറ്റിൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നതായി റിപ്പോർട്ട്‌.
ഇതിനെ തുടർന്ന് രാജ്യത്തെ റസ്റ്റോറന്റുകളിലും ഭക്ഷ്യവസ്തുക്കളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനായി റസ്റ്റോറന്റുകളിൽ വിവിധ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധനവ് ആവശ്യപ്പെട്ട് റസ്റ്റോറന്റ് ഫെഡറേഷൻ വാണിജ്യ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചതായി ഫെഡറേഷൻ മേധാവി ഫഹദ് അൽ ഹാർബാഷ് വ്യക്തമാക്കി.

എന്നാൽ അഞ്ച് ശതമാനം വിലവർധനവ് മാത്രമേ വാണിജ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ളൂ. എന്നാൽ പല റസ്റ്റോറന്റുകളിലും ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില വർദ്ധിച്ചതോടെ 20 മുതൽ 40 ശതമാനം വരെ വില വർധിപ്പിച്ചിട്ടുണ്ട്. കോഴി, അരി, പാചകയെണ്ണ, വിവിധതരം ചീസുകൾ, പൊട്ടറ്റോ ചിപ്സ് തുടങ്ങിയ ഭക്ഷ്യ ഉൽപ്പന്ന വസ്തുക്കൾക്ക് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 100 മുതൽ 150 ശതമാനം വരെ വില വർധിച്ചിട്ടുണ്ട്.

Address


Website

Alerts

Be the first to know and let us send you an email when Kuwait വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share