MOJO Kerala

MOJO Kerala വാർത്തകളോടൊപ്പം...

http://dhunt.in/PgYx3
13/09/2023

http://dhunt.in/PgYx3

കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ അടുത്ത ...

21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. http://dhunt.in/djrMs
03/03/2021

21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

http://dhunt.in/djrMs

കേരളത്തില്‍ ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, ക....

25/01/2021

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏകജാലക സംവിധാനം പരിഗണിക്കും -മുഖ്യമന്ത്രി

* പ്രവാസി മലയാളികളുമായി ആശയവിനിമയം നടത്തി
പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഏകജാലക സംവിധാനം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രവാസി മലയാളികളുമായി മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ ആശയവിനിമയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തദ്ദേശസ്ഥാപനത്തിലെയും പ്രവാസികളുടെ പട്ടിക തയാറാക്കി അവരുടെ യോഗം വിളിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവഴി നാട്ടിലെ പദ്ധതികളിൽ പ്രവാസികൾക്ക് സഹകരിക്കാൻ കഴിയും. നാടും പ്രവാസികളുമായുള്ള ബന്ധം ഇതിലൂടെ ശക്്തമാകും.
വികസനപദ്ധതികൾക്ക് 15 ഏക്കർ എന്ന സ്ഥലപരിധി തടസ്സമായി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആവശ്യമായ ഇളവിന്റെ കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. യൂണിവേഴ്സിറ്റികളിലും കലാലയങ്ങളിലും വലിയതോതിൽ അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റിയും വിപുലമാക്കും.
സംസ്ഥാനത്ത് കോഴ്സുകൾ ലഭ്യമാകാത്തതിനാൽ പുറത്തുപോയി പഠിക്കേണ്ടിവരുന്ന അവസ്ഥ മാറ്റും. മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന രീതിയിലുള്ള വളർച്ചയാണ് ഉദ്ദേശിക്കുന്നത്.
ടൂറിസം മേഖലയുടെ അഭിവൃദ്ധിക്കായി ഇൻഫ്രാസ്ട്രക്ചർ കമ്പനിയുൾപ്പെടെയുള്ള പ്രത്യേക സംവിധാനങ്ങൾ വേണമെന്നതിന്റെ സാധ്യതയും പരിശോധിക്കും.
മെഡിക്കൽ ടൂറിസം രംഗത്തെ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തുന്നത് ഗൗരവമായി പരിശോധിക്കും. ആരോഗ്യരംഗത്ത് പോഷണക്കുറവും വളർച്ചക്കുറവും വിളർച്ചയും പരിഹരിക്കാൻ നടപടിയുണ്ടാകും. കേരളത്തിൽ മരുന്നുനിർമാണ യൂണിറ്റുകൾക്ക് നല്ല സാധ്യതയുണ്ട്.
വിപുലമായ മെഡിക്കൽ ഹെൽപ്പ്ലൈൻ വേണമെന്ന ആശയവും പരിഗണിക്കും. കോവിഡ് കാലത്ത് ഓൺലൈൻ ട്രീറ്റ്മെൻറ് സൗകര്യം ഒരുക്കിയിരുന്നു.
കേരളത്തിലെ നദികളുടെ വെള്ളം ശുദ്ധമാക്കി നിലനിർത്താനുള്ള നടപടികൾ ഹരിതകേരളം മിഷന്റെ ഉൾപ്പെടെ ഭാഗമായി തുടരും. ഇതിനു പ്രാമുഖ്യം തുടരുന്നതിനൊപ്പം കുടിവെള്ള പദ്ധതികളും ആലോചിക്കും. ഭൂമി തരിശുകിടക്കാതെ കൃഷി വർധിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതിൽ കൂടുതൽ ശ്രദ്ധ നൽകും. എല്ലാം വീടുകളിലും ശുദ്ധജലം ടാപ്പിലൂടെ ലഭ്യമാക്കുന്ന വലിയ മാറ്റമാണ് നടപ്പാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പോർട്സ് രംഗവുമായി ബന്ധപ്പെട്ട വികസനവും പരിഗണനയിലുണ്ട്.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന തൊഴിൽ സംസ്‌കാരം സംസ്ഥാനത്ത് വന്നിട്ടുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ നോർക്ക റൂട്ട്സിന്റെ ഇ-ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
പ്രവാസി മലയാളികളായ എം.എ യൂസഫലി, ഡോ. രവി പിള്ള, ഡോ: എം. അനിരുദ്ധൻ, ഡോ: ആസാദ് മൂപ്പൻ, സി.വി. റപ്പായി, ജയകൃഷ്ണൻ കെ. മേനോൻ, ഒ.വി. മുസ്തഫ, പി. മുഹമ്മദലി, അദീബ് അഹമ്മദ്, ഗിരി നായർ, ഡോ: മോഹൻ തോമസ്, കെ. ബാബുരാജ്, സെലസ്റ്റീൻ വെട്ടിക്കൽ തുടങ്ങിയവർ ഓൺലൈനായും നേരിട്ടും ആശയവിനിമയത്തിൽ പങ്കെടുത്തു. ചടങ്ങിൽ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ: കെ. ഇളങ്കോവൻ സ്വാഗതം പറഞ്ഞു.
പി.എൻ.എക്സ്. 412/2021

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിhttp://dhunt.in/bBJ68
31/10/2020

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

http://dhunt.in/bBJ68

ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകമതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്....

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം ബന്ധുക്കള്‍ക്ക് കാണാം; സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു....വിശദവിവരങ്ങള്‍...http:...
24/10/2020

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മുഖം ബന്ധുക്കള്‍ക്ക് കാണാം; സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു....വിശദവിവരങ്ങള്‍...

http://dhunt.in/bwdRl

കോവിഡ്19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണാനുള.....

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്http://dhunt.in/bqyzn
17/10/2020

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

http://dhunt.in/bqyzn

**പിരിച്ചുവിടുന്നത് 385 ഡോക്ടർമാരേയും 47 മറ്റ് ജീവനക്കാരേയും**അനധികൃതമായി സർവീസിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്ക...

03/08/2020

കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 3) 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 29 പേര്‍ക്ക് രോഗം ബാധിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

വിദേശത്ത്നിന്ന് എത്തിയവര്‍

ചെങ്ങോട്ടുകാവ് - 1 പുരുഷന്‍ (40)
കാവിലുംപാറ - 1 പുരുഷന്‍ (33)

സമ്പര്‍ക്കം വഴി

കോഴിക്കോട് കോര്‍പ്പറേഷന്‍- 4 പുരുഷന്‍മാര്‍ - (28,33,44), സ്ത്രീ (23). (വെസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍, മെഡിക്കല്‍ കോളേജ്, ഉമ്മളത്തൂര്‍ സ്വദേശികള്‍), ഏറാമല - 1 പുരുഷന്‍ (66), കക്കോടി - 1 സ്ത്രീ (38), കൊയിലാണ്ടി - 9 പുരുഷന്‍മാര്‍ (25,25,64), സ്ത്രീകള്‍ (33,51,54,63), ആണ്‍കുട്ടി- (17,7), കുന്നുമ്മല്‍ - 1 പുരുഷന്‍(70), മാവുര്‍ - 1 പുരുഷന്‍ (56), നാദാപുരം - 5 ആണ്‍കുട്ടികള്‍ (6,13), പെണ്‍കുട്ടികള്‍ (8,17,17), ഒളവണ്ണ - 1 ആണ്‍കുട്ടി (5), ചെക്യാട് -1 പുരുഷന്‍(43), വടകര -1 സ്ത്രീ (36), നരിക്കുനി - 2 പുരുഷന്‍മാര്‍ (42,65), രാമനാട്ടുകര -2 പുരുഷന്‍(50), സ്ത്രീ (44) ആരോഗ്യപ്രവര്‍ത്തക.

ഉറവിടം വ്യക്തമല്ലാത്തവര്‍
ഫറോക്ക് -1 പുരുഷന്‍(73)
മണിയൂര്‍ -1 ആണ്‍കുട്ടി (3)
-------------------------------
ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 73 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 108 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 50 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 165 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 61 പേര്‍ എ.ഡബ്ലി.യു.എച്ച് എഫ്.എല്‍.ടി. യിലും 43 പേര്‍ മണിയൂര്‍ എഫ്.എല്‍.ടി. യിലും 7 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലും രണ്ട്് മലപ്പുറത്തും, 3 പേര്‍ കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്. ഇതുകൂടാതെ 26 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ട് മലപ്പുറം സ്വദേശികളും, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികളും, കോഴിക്കോട് എഫ്.എല്‍.ടി.സി യിലും, ഒരു മലപ്പുറം സ്വദേശി ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി, മൂന്ന് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
--------------------------------------
26 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 26 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.കോഴിക്കോട് കോര്‍പ്പറേഷന്‍ - 7, ഒളവണ്ണ - 6, വടകര - 5, വാണിമേല്‍ - 1, കൊയിലാണ്ടി - 1, പെരുമണ്ണ - 3, ചെക്യാട് - 1, ഒഞ്ചിയം - 1, കൊടിയത്തൂര്‍ - 1.

31/07/2020

കേരളത്തില്‍ 1310 പേര്‍ക്ക് കൂടി കൊവിഡ്.....

http://dhunt.in/arTsr

This program is free software; you can redistribute it and/or modify it under the terms of the PHP License as published by the PHP Group and included in the distribution in the file: LICENSE

21/07/2020

കോഴിക്കോട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്

http://dhunt.in/algiU

08/07/2020

സ്വര്‍ണക്കടത്തുകേസ്: പ്രധാനമന്ത്രിക്കു മുഖ്യമന്ത്രിയുടെ കത്ത്

http://dhunt.in/ad55O

04/07/2020

https://m.dailyhunt.in/news/india/malayalam/mojo+kerala-epaper-dhdb28cad0f7454b00b8453480811fc101/samsthanath+inn+240+perkk+kovid-newsid-dhdb28cad0f7454b00b8453480811fc101_df9e8800bdf411ea9ef9a1453364ff17?listname=topicsList&index=0&topicIndex=0&mode=pwa

---------------------------------------------------

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ- 52, യു.എ.ഇ. - 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- 1, മാള്‍ഡോവ- 1, നെജീരിയ- 1, സൗത്ത് ആഫ്രിക്ക- 1, ഐവറികോസ്റ്റ് - 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- 7, ഡല്‍ഹി- 6, തെലുങ്കാന - 5, ഉത്തര്‍പ്രദേശ് - 1, ജമ്മുകാശ്മീര്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. 17 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 209 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 38 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേരുടെയും (ഒരു മലപ്പുറം, ഒരു കോഴിക്കോട്), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (3 കൊല്ലം, ഒരു പാലക്കാട്, ഒരു മലപ്പുറം), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, മലപ്പുറം (ഒരു കോട്ടയം), കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേരുടെ വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2129 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 1,77,759 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,74,844 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2915 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7219 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,60,011 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5092 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 56,226 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 53,692 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചൊക്ലി (5), ഏഴോം (7), തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34), മയ്യില്‍ (11), തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), പാറശാല (16, 18), എറണാകുളം ജില്ലയിലെ ചെല്ലാനം (15, 16), പിറവം (17), പൈങ്ങോട്ടൂര്‍ (5), ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ (6, 7), പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര (11) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 18), രാമപുരം (8), പാലക്കാട് ജില്ലയിലെ പൂക്കോട്ടുകാവ് (7), മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10), ഇടുക്കി ജില്ലയിലെ കുമളി (14), കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8), രാജകുമാരി (8)
എന്നിവയേയാണ് കണ്ടൈമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 135 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. cmo, prd

28/06/2020

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 118 പേര്‍ക്കാണ് കൊവിഡ് -19 രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരില്‍ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്....................................

http://dhunt.in/a6wof

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുhttps://m.dailyhunt.in/news/india/malayalam/mojo+kerala-epaper-dhdb28...
16/05/2020

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

https://m.dailyhunt.in/news/india/malayalam/mojo+kerala-epaper-dhdb28cad0f7454b00b8453480811fc101/inn+11+perkk+kovid-newsid-dhdb28cad0f7454b00b8453480811fc101_e7dc4d00976f11ea8bffc85e4c816dd0

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില.....

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍ പാസിന് അപേക്ഷിക്കണം....വിശദമായറിയാന്‍...https://m.dailyhunt.in/news/india/malayalam/m...
12/05/2020

റെയില്‍വെ ടിക്കറ്റ് എടുക്കുന്നവര്‍
പാസിന് അപേക്ഷിക്കണം....

വിശദമായറിയാന്‍...

https://m.dailyhunt.in/news/india/malayalam/mojo+kerala-epaper-dhdb28cad0f7454b00b8453480811fc101/reyilve+dikkat+edukkunnavar+pasin+apekshikkanam-newsid-dhdb28cad0f7454b00b8453480811fc101_4d19fd20941e11ea9ffe208dcd5daa65

http://dhunt.in/9AW3Y

പാസില്ലാതെ വന്നാല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനിലാക്കുംരാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ട്ര...

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇന്ന് ;ഇളവുകള്‍ ഇവര്‍ക്കുമാത്രം......ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി...
09/05/2020

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇന്ന് ;
ഇളവുകള്‍ ഇവര്‍ക്കുമാത്രം......

ഞായറാഴ്ച സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ പൂർണമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവശ്യസേവന വിഭാഗങ്ങൾക്ക് ഇളവുകളുണ്ട്. പാൽവിതരണവും സംഭരണവും, ആശുപത്രികൾ,................

വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

https://m.dailyhunt.in/news/india/malayalam/mojo+kerala-epaper-dhdb28cad0f7454b00b8453480811fc101/sampurna+lokkdaun+inn+ilavukl+ivrkkumathram-newsid-dhdb28cad0f7454b00b8453480811fc101_6a966d70922511eab7ef0c4f6a5dd7f3

---------------------------
(( ഡെയിലിഹണ്ട് ആപ്പ് ഉപയോഗിക്കുന്നവർ മോജോ കേരളയുടെ പ്രൊഫൈൽ ഫോളോ ചെയ്യുക))

27/04/2020

ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേരളം

കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മേയ് 15ലെ സാഹചര്യം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാം. മേയ് 15ന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ രോഗം റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ ആൾക്കൂട്ടവും പൊതുഗതാഗതവും നിയന്ത്രിച്ച്, ശാരീരിക അകലം പാലിച്ച്, ലോക്ക്ഡൗൺ പിൻവലിക്കാമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്.
കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ നേരത്തെ അറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച തന്നെ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും വിവരം ധരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളെ നാട്ടിലെത്തിക്കല്‍
അന്തർജില്ല, അന്തർ സംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. പി. പി. ഇ കിറ്റിന്റെ ആവശ്യം വർധിക്കുകയാണെന്നും കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സാധനങ്ങൾ സമാഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവാസികൡ ചെറിയ വരുമാനമുള്ളവർ, ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞവർ, പാർട്ട്‌ടൈം ജോലിയിൽ നിന്നുള്ള വരുമാനം നിലച്ച വിദ്യാർത്ഥികൾ, തൊഴിൽ നഷ്ടപ്പെട്ടവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ എന്നിവരുടെ വിമാന യാത്രാക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് വേണ്ടി പുനരധിവാസ പാക്കേജ് കേന്ദ്ര സർക്കാർ അടിയന്തരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗപ്പെടുത്താൻ സാധിക്കുന്ന പദ്ധതികൾക്ക് രൂപം നൽകണം. ഹ്രസ്വകാല സന്ദർശനങ്ങൾക്കായി പോയവർ, ജീവിതാവശ്യങ്ങൾ നിറവേറ്റാൻ നിവൃത്തിയില്ലാത്തവർ, ചികിത്സാ സഹായം ആവശ്യമുള്ളവർ എന്നിവരെ തിരിച്ചു കൊണ്ടുവരുന്നതിൽ പ്രഥമ പരിഗണന നൽകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കായി നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍
നാല് ലക്ഷത്തോളം അതിഥി തൊഴിലാളികൾ നിലവിൽ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ ഘട്ടം ഘട്ടമായി തിരികെ നാട്ടിലെത്തിക്കുന്നതിന് നോൺ സ്റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യപ്രവർത്തകരുടെയും നഴ്‌സുമാരുടെയും കാര്യത്തിൽ കേന്ദ്രം അടിയന്തര ശ്രദ്ധ പതിപ്പിക്കണം. ഇവർക്ക് ശുചിത്വമുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സത്വര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ താൽപര്യം.
കേന്ദ്ര സർക്കാരിന്റെ ആരോഗ്യ സേതു അപ്ലിക്കേഷനിൽ കേരളവുമായി ബന്ധപ്പെട്ട ഡാറ്റകളൊന്നും പങ്കിട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ലോക്ക്ഡൗണിന്റെ പാശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രത്യാഘാതം ലഘൂകരിക്കുന്നതിന് അർഹമായ ഊന്നൽ നൽകണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ചുള്ള വിദഗ്ദ്ധരുടെ ആദ്യഘട്ടവിലയിരുത്തൽ പ്രകാരം 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കേരളത്തിന്റെ മൊത്തം മൂല്യവർധനയിലുണ്ടായ നഷ്ടം ഏകദേശം 80,000 കോടി രൂപയാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുന്നില്ലെങ്കിൽ, നഷ്ടം ഇനിയും വർദ്ധിക്കും. ലോക്ക്ഡൗൺ കാലയളവിൽ 83.3 ലക്ഷത്തോളം വരുന്ന സ്വയംതൊഴിൽ, കാഷ്വൽ തൊഴിലാളികളുടെ വേതന നഷ്ടം 14,000 കോടി രൂപയാണ്. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ യഥാക്രമം 6,000 കോടി രൂപയുടെയും, 14,000 കോടി രൂപയുടെയും നഷ്ടമുണ്ടായി. മത്സ്യബന്ധന മേഖലയും വിവരസാങ്കേതിക മേഖലയും ഗണ്യമായ തൊഴിൽ നഷ്ടത്തിന് ഇരയായ ചില മേഖലകളാണ്.

ചെറുകിട വ്യാപാരികൾക്ക് പ്രത്യേക പരിഗണന
ചെറുകിട വ്യാപാരികളെ ലോക്ക്ഡൗൺ ഏറെ പ്രതികൂലമായി ബാധിച്ചു. വരുമാനം നിലച്ചത് ഇവരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മഹാഭൂരിഭാഗവും സ്വയം തൊഴിൽ വിഭാഗത്തിൽപ്പെട്ടവരാണ്. ചെറുകിട വ്യാപാരികൾക്ക് പ്രത്യേക പരിഗണന നൽകണം. ദേശീയ ദുരന്ത നിവാരണ ഫണ്ടിന്റെ കീഴിലുള്ള ഒരു പാക്കേജിലൂടെ ഇവരെ കേന്ദ്രസർക്കാർ പിന്തുണയ്ക്കണം. അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരുടെ നിലനിൽപ്പിന് ദേശീയതലത്തിൽ വരുമാന സഹായ പദ്ധതി നടപ്പാക്കണം. ലോക്ക്ഡൗൺ കാര്യമായി ബാധിച്ച ചെറുകിട വ്യാപാരികൾക്ക് രണ്ടു മുതൽ അഞ്ച് ലക്ഷം വരെ വായ്പ അനുവദിക്കണം. ഈ വായ്പയുടെ പലിശ ആശ്വാസ നടപടിയായി കേന്ദ്രം വഹിക്കണം. തൊഴിൽ സംരംഭങ്ങളിലെ തൊഴിൽ നിലനിർത്തുന്നതിന് ഇവയ്ക്കാവശ്യമായ സബ്‌സിഡി നൽകണമെന്ന അഭ്യർത്ഥനയും പ്രധാനമന്ത്രിയ്ക്കു മുന്നിൽ വച്ചു. ലോക്ക്ഡൗൺ നടപടികൾമൂലം ചെറുകിട വ്യവസായങ്ങൾക്ക് വലിയ തോതിലുള്ള നഷ്ടം സംഭവിച്ചു. നിലവിലെ ലോണുകൾക്ക് അമ്പതു ശതമാനത്തോളം പലിശ ഇളവ് നൽകണം. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇഎസ്‌ഐ വേതനം നൽകുന്നതിന് നടപടി സ്വീകരിക്കണം. ഇപിഎഫിലേക്ക് വിഹിതം കൊടുക്കേണ്ട പരിധി പതിനയ്യായിരത്തിൽ നിന്നും ഇരുപത്തിയയ്യായിരം ആയി ഉയർത്തണം. സംസ്ഥാനങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും പയർ വർഗങ്ങളുടെയും വിതരണം ആവശ്യമായ രീതിയിലുണ്ടെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

-prd-

21/04/2020

കോവിഡ്19 : ജാഗ്രത തുടരണം -മുഖ്യമന്ത്രി
വാഹനപരിശോധന കർശനമാക്കും

-
കോവിഡ്19 പ്രതിരോധപ്രവർത്തനത്തിൽ കേരളം തിരിച്ചുവന്നത് കൈവിട്ടുപോകുമെന്ന അവസ്ഥയിൽ നിന്നാണെന്നും നിതാന്ത ജാഗ്രതയും കണ്ണിമയ്ക്കാതെയുള്ള ശ്രദ്ധയും തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമപ്പെടുത്തി.
ഒരുഘട്ടത്തിൽ ഏറ്റവുമധികം രോഗികളുള്ള സംസ്ഥാനമെന്ന നിലയിലായിരുന്നു. ഒരാൾ 23 പേർക്ക് രോഗം പകർന്നു, അയാൾ പകർന്നവർ വഴി 12 പേർക്ക് രോഗം ലഭിച്ചു. അത്തരമൊരു അവസ്ഥയിൽ നിന്നാണ് ആശ്വസിക്കാവുന്ന നിലയിലേക്ക് വന്നത്. എന്നാൽ ആശ്വാസത്തിനുള്ള സമയം ആയിട്ടില്ല.
ഏതെങ്കിലും ഇന്ദ്രജാലം കൊണ്ടല്ല, കൂട്ടായ പ്രവർത്തനവും ഐക്യവും ഒരുമയും കൊണ്ടാണ് നാം കോവിഡിനെ നേരിട്ടത്.
ഏതു അടിയന്തിര സാഹചര്യവും നേരിടാൻ നാം തയാറാണ്.
കാസർകോട് ജില്ലയുടെ അനുഭവം നാം ഓർക്കണം. രണ്ടുമാസം രോഗത്തോട് പടപൊരുതിയാണ് 169 പോസിറ്റീവ് കേസുകളിൽ 142 പേർ രോഗമുക്തരായത്.
നാം സുരക്ഷിതരായ അവസ്ഥയിലെന്ന് തെറ്റിദ്ധരിക്കരുത്. നേരിയ അശ്രദ്ധപോലും അപകടത്തിലേക്ക് നയിക്കും എന്നുനാം ഓർക്കണം.
ഇളവുകൾ പ്രഖ്യാപിച്ചതോടെ വാഹനങ്ങൾ ഒരുപാട് നിരത്തിലിറങ്ങുന്നത് ആശ്വാസ്യമായ കാര്യമല്ല. ഇക്കാര്യത്തിൽ കർശനമായ നിലപാട് സ്വീകരിക്കും.
വാഹന പരിശോധന ശക്തമായി തുടരും. ഹോട്ട്സ്പോട്ടുകളിൽ കുറച്ചുകൂടി തീവ്രമാക്കും. അതേസമയം, ചരക്കുഗതാഗതം തടസ്സപ്പെടുത്തുന്ന ഒരു ഇടപെടലും അനുവദിക്കില്ല. കയറ്റിറക്ക് തർക്കങ്ങളും ഇല്ലാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
കേരളത്തിൽ പൊതുവായ കാര്യങ്ങൾ വിലയിരുത്തിയാണ് നിയന്ത്രണങ്ങൾ തുടരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച അനുവദിക്കില്ല.
പൊതുഗതാഗതം അനുവദിക്കില്ല. ബാർബർ ഷോപ്പുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കാൻ അനുവദിക്കില്ല.
സർക്കാർ ഓഫീസുകളുടെ പ്രവർത്തനം സുഗമമാക്കാൻ അടുത്തു താമസിക്കുന്നവർക്ക് സ്വന്തം വാഹനത്തിൽ ഓഫീസുകളിലെത്താൻ അനുമതി നൽകും. അടുത്ത ജില്ലയിൽനിന്നായാൽ പോലും അനുവദിക്കേണ്ടിവരും.
കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ബാങ്കുകളിൽ റെഡ് സോൺ ജില്ലകളിൽ ആവശ്യമായ ജീവനക്കാർ മാത്രം ഹാജരാകുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ അവരോട് ആവശ്യപ്പെടും.
ലോക്ക്ഡൗണിനിടെ പൊന്നാനി ഹാർബറിൽ ഒരുമാസമായി ബോട്ടിൽ കുടുങ്ങിപ്പോയ മൂന്നു തൊഴിലാളികൾ ബോട്ടിൽ കഴിയുന്നനില ഒഴിവാക്കാൻ ഇടപെട്ടിട്ടുണ്ട്. ഭിന്നശേഷിക്കാരായ 50 കുട്ടികളും കുടുംബവും മൈസൂരുവിൽ തുടർചികിത്സയ്ക്ക് എത്തി കുടുങ്ങിയ കാര്യത്തിൽ പ്രത്യേക പരിഗണന നൽകും. ഡെൽഹിയിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് വീട്ടുടമകളുടെ ഭീഷണി എന്ന വാർത്തയിൽ ഇടപെട്ട് ഡെൽഹി സർക്കാരുമായി ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമിക്കും.
മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. നദികളിലും ഡാമുകളിലും മഴ വരും മുമ്പ് എക്കൽ മാറ്റാൻ നടപടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്റ്റാമ്പ് വെണ്ടർമാരുടെ ഓഫീസുകൾക്ക് ആഴ്ചയിൽ രണ്ടുദിവസം ഇളവുകൾ നൽകും. ദൽഹിയിൽ നഴ്സുമാരുടെ മാനസിക സമ്മർദ്ദം പരിഹരിക്കാൻ കേരളഹൗസിൽ ഓഡിയോ, വീഡിയോ കോളിലൂടെ കൗൺസിലർമാരോട് സംസാരിക്കാൻ ഹെൽപ്പ് ലൈൻ ആരംഭിക്കും. 35 കൗൺസലർമാരുടെ സേവനം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ലഭിക്കും.
രക്തദാനത്തിന് കൂടുതൽ പേർ മുന്നോട്ടുവരേണ്ടതുണ്ട്. എൻ.സി.സി, എൻ.എസ്.എസ് വോളണ്ടിയർമാരെയും മറ്റു സന്നദ്ധ സംഘടനകളെയും രക്തദാനത്തിന് ഉപയോഗിച്ച് ബ്ളഡ് ബാങ്കുകളിൽ ആവശ്യത്തിന് രക്തമെത്തിക്കാൻ നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും കോളനിയിൽ ആവശ്യമുണ്ടെങ്കിൽ പ്രത്യേകമായി പരിഗണിക്കും.
കേരളത്തിന് പുറത്തുനിന്ന് കടന്നുവരാൻ ഊടുവഴികളിലൂടെ ഉപയോഗിക്കുന്നത് തടയാൻ പരിശോധനകൾ വ്യാപകമാക്കും. പരിശോധനകളില്ലാതെ ഇത്തരത്തിൽ ആരുവരുന്നതും അപകടകരമാണ്.
ആരാധനാലയങ്ങളിൽ ആൾക്കൂട്ടമുണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അതേനില തുടരണം. മത്സ്യലേലം സംബന്ധിച്ച തർക്കങ്ങളുണ്ടാകാതിരിക്കാൻ ലേലം സംബന്ധിച്ച പൊതുനിലപാട് തുടരാൻ എല്ലാവരും സന്നദ്ധരാകണം.
കോവിഡ്19 ഭീഷണി പെട്ടെന്ന് ഒഴിഞ്ഞുപോകില്ല എന്നതിനാൽ രോഗപ്രതിരോധത്തിൽ പുതിയ ശീലങ്ങൾ വളർത്തിയെടുക്കണം. ഇത് കുട്ടികളിൽനിന്ന് തുടങ്ങണം.
പ്രതിരോധകുത്തിവെപ്പുകൾ ആരംഭിച്ചിട്ടുണ്ട്. പ്ലാസ്മാ തെറാപ്പിയുടെ ട്രയൽ പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. പി.പി.ഇ കിറ്റുകളും റാപ്പിഡ് ടെസ്റ്റ് കിറ്റും എൻ-95 മാസ്‌കുകളും കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
ബൈക്കപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച വർക്കല ഒറ്റൂർ സ്വദേശി എസ്. ശ്രീകുമാറിന്റെ അവയവങ്ങൾ ദാനം ചെയ്ത കുടുംബാംഗങ്ങളുടെ മഹാമനസ്‌കതയെ ആദരിക്കുകയും അവരുടെ ദഃുഖത്തിൽ പങ്കുചേരുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്‌ളോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഈ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമാണിത്. 29 രാജ്യങ്ങളിലെ 45 കേന്ദ്രങ്ങളിലുള്ള ഗവേഷകരുമായി ഗവേഷണം, രോഗനിർണയം എന്നിവയ്ക്ക് ആശയവിനിമയം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
-prd keralam-

മാതൃകാപരം, ഈ ലോക്ഡൗൺകാല കല്യാണംകോവിഡ് - ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെ കല്യാണം കഴിക്കാം? ഈ ചോദ്യത്തിന് മാത...
18/04/2020

മാതൃകാപരം, ഈ ലോക്ഡൗൺകാല കല്യാണം

കോവിഡ് - ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ എങ്ങനെ കല്യാണം കഴിക്കാം? ഈ ചോദ്യത്തിന് മാതൃകാപരമായ ഉത്തരം നൽകിയിരിക്കുകയാണ് ബേപ്പൂർ അമ്പലവളപ്പിൽ രവീന്ദ്രൻ- ജയലത ദമ്പതികളുടെ മക്കളായ രാഹുലും വിഷ്ണുവും. നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂർത്തത്തിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇരുവരുടെയും വിവാഹം നടത്തിയത്. ലോക്ഡൗൺ വരുന്നതിനു മുൻപ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവൻ കല്യാണത്തിന് ക്ഷണിച്ചിരുന്നു. നിയന്ത്രണങ്ങൾ ശക്തമായതോടെ പത്രങ്ങളിലും സോഷ്യൽ മീഡിയ വഴിയും കല്യാണം മാറ്റിവെച്ചു എന്ന് പരസ്യം നൽകി. എന്നാൽ വിവാഹം മാറ്റിവക്കാൻ ഇരു വീട്ടുകാരെയും പോലെ വിഷ്ണുവിനും രാഹുലിനും താൽപര്യമുണ്ടായിരുന്നില്ല. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവാഹം നടന്നു. വ്യാഴാഴ്ച (ഏപ്രിൽ 16) രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച (ഏപ്രിൽ 17) രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിയന്ത്രണങ്ങളെല്ലാം പാലിച്ച്. ലളിതമായി നടന്ന ചടങ്ങിന് ശേഷം രാഹുലിന്റെ കൈ പിടിച്ച് ആതിരയും വിഷ്ണുവിനൊപ്പം അശ്വതിയും വിവാഹ ജീവിതം ആരംഭിച്ചു. കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിന്റെ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവർ മാത്രം. കല്യാണ ചടങ്ങിനു മുൻപ് പരസ്പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസർ കൊണ്ട് കൈകൾ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച് വീട്ടുപടിക്കലും വഴിവക്കിലും മാറി നിന്ന് വധൂ വരന്മാരെ ആശീർവദിച്ചു. ഇൻഡസ് മോട്ടോർസിൽ മെക്കാനിക് ആണ് രാഹുൽ. അരക്കിണർ സ്വദേശിനിയായ ഭാര്യ ആതിര അവസാന വർഷ പി.ജി വിദ്യാർത്ഥിനിയാണ്. ബാഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്കറ്റിംഗ് കമ്പനിയിലെ ഏരിയ സേൽസ് മാനേജരായ വിഷ്ണുവിന്റെ ഭാര്യ അശ്വതി ഒളവണ്ണ സ്വദേശിനിയാണ്.

11/04/2020

സൗജന്യറേഷൻ വിതരണത്തിൽ റെക്കോർഡ്; 97 ശതമാനം പേർ റേഷൻ വാങ്ങി

* പലവ്യഞ്ജന കിറ്റ് വിതരണത്തിന് പോർട്ടബിലിറ്റി സംവിധാനം
സംസ്ഥാനത്തെ സൗജന്യറേഷൻ വിതരണം റെക്കോർഡ് കൈവരിച്ചു. 97 ശതമാനം പേർ ഈ മാസത്തെ സൗജന്യറേഷൻ വിഹിതം കൈപ്പറ്റിയതായി ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. സംസ്ഥാനത്ത് പലവ്യഞ്ജന കിറ്റ് വിതരണവും തുടരുകയാണ്. 5.92 ലക്ഷം എഎവൈ കിറ്റുകളിൽ 3.5 ലക്ഷം എണ്ണം വിതരണം ചെയ്തു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സ്വന്തം റേഷൻ കടയിൽ എത്താൻ സാധിക്കാത്തവർക്ക് മാത്രം തൊട്ടടുത്ത റേഷൻകടയിൽ നിന്നും സത്യവാങ്മൂലം ഹാജരാക്കി പോർട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്താൻ സൗകര്യം നൽകും. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി/ വാർഡ് മെമ്പർ/ കൗൺസിലർ സത്യവാങ്മൂലത്തിൽ സാക്ഷ്യപ്പെടുത്തണം. ഇന്ന് (ഏപ്രിൽ 12) റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു. കിറ്റുകൾ സ്റ്റോക്ക് ചെയ്യേണ്ട കടകൾ ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം തുറന്ന് കൊടുക്കണം.

01/04/2020

അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ
എപിഡമിക് ആക്ട് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി

ലോക്ക്ഡൗൺ കാലയളവിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയ 22,338 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 2155 പേരെ അറസ്റ്റ് ചെയ്തു. 12883 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.
റേഷൻ വിതരണത്തിന്റെ ആദ്യ ദിനത്തിൽ 14.5 ലക്ഷം പേർക്ക് റേഷൻ കടകൾ വഴി ഭക്ഷ്യധാന്യം വിതരണം ചെയ്തു. 21,472 മെട്രിക് ടൺ അരിയാണ് നൽകിയത്. അരിയുടെ അളവിൽ കുറവുണ്ടായതായി ഒറ്റപ്പെട്ട പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടിയുണ്ടാവും.
കേരളത്തിൽ 1.80 ലക്ഷം ലിറ്റർ പാൽ മിച്ചംവരുന്ന അവസ്ഥയിൽ പാൽപ്പൊടി നിർമിക്കാൻ തമിഴ്നാടിന്റെ സഹായം തേടിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പ്രതിദിനം 50000 ലിറ്റർ പാൽ ഈറോഡ് പാൽപ്പൊടി ഫാക്ടറിയിൽ സ്വീകരിക്കാമെന്ന് തമിഴ്നാട് ക്ഷീരഫെഡറേഷൻ അറിയിച്ചു. കൂടുതൽ പാൽ സ്വീകരിക്കാൻ ശ്രമിക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. ഈ നടപടിയിൽ തമിഴ്നാട് മുഖ്യമന്ത്രിയെയും സർക്കാരിനെയും നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുതൽ മിൽമയുടെ പാൽ സംഭരണം വർധിക്കും. പാൽ അംഗൻവാടികൾ മുഖേന വിതരണം ചെയ്യാനും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നൽകാനും നടപടി സ്വീകരിക്കും. കൺസ്യൂമർഫെഡിന്റെ ശൃംഖല വഴി പാൽ വിതരണം ചെയ്യാൻ സംവിധാനമുണ്ടാവും. ജനങ്ങൾ കൂടുതൽ പാൽ വാങ്ങി ക്ഷീരകർഷകരെ സഹായിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ക്വാറന്റൈനിൽ കഴിയുന്നവരുടെ ക്ഷേമ പെൻഷനുകൾ ബന്ധപ്പെട്ട ബാങ്കുകളിൽ സൂക്ഷിക്കുമെന്ന് ക്വാറന്റൈൻ കാലയളവിനുശേഷം പണം വാങ്ങാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഡോസൾഫാൻ ബാധിതർക്കുള്ള സൗജന്യ അരി വീടുകളിലെത്തിക്കും. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട്. ബുധനാഴ്ച 2153 ട്രക്കുകൾ സാധനങ്ങളുമായെത്തി. കർണാടകവുമായുള്ള അതിർത്തിയിലെ പ്രശ്നം നിലനിൽക്കുന്നു. മംഗലാപുരത്തേക്ക് ചികിത്സയ്ക്ക് പോകാൻ കഴിയാതെ ഏഴു പേർ മരണപ്പെട്ടു.
സംസ്ഥാനത്ത് 1316 കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. 2,70,913 പേർക്ക് ബുധനാഴ്ച ഭക്ഷണം നൽകി. 2,45,607 പേർക്ക് സൗജന്യമായാണ് നൽകിയത്. സന്നദ്ധപ്രവർത്തനം നാടിന് മാതൃകയായി നടക്കേണ്ടതാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഇതിനിറങ്ങരുത്. അത്തരം ചിലർ ഇറങ്ങിയതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സ്വന്തമായി ബാഡ്ജ് അടിച്ച് സ്വയംപ്രഖ്യാപിത സന്നദ്ധപ്രവർത്തകരായി നടക്കുന്നതും ഒഴിവാക്കണം. അപൂർവമായെങ്കിലും വേതനം നൽകി സന്നദ്ധപ്രവർത്തനം നടത്തിക്കുന്നത് ശ്രദ്ധയിൽപെട്ടു. അത് അംഗീകരിക്കാനാവില്ല.
അതിഥി തൊഴിലാളികൾക്ക് മതിയായ താമസവും ഭക്ഷണവും സർക്കാർ ഉറപ്പുവരുത്തുന്നുണ്ട്. നേരത്തെ നൽകിയിരുന്ന സൗകര്യം തൊഴിലാളികൾക്ക് തുടർന്നും നൽകണം. തഗ്ലിബ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതിൽ പ്രത്യേക ഭയപ്പാടിന്റെ ആവശ്യമില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം നടക്കുന്നതായി കാണുന്നു. സമൂഹമാധ്യമങ്ങളിലാണ് അസഹിഷ്ണുത നിറഞ്ഞ പ്രചാരണം കാണുന്നത്. രോഗകാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങരുത്.
അടച്ചിട്ടിരിക്കുന്ന കടമുറികൾക്ക് ഒരുമാസത്തെ വാടക ഒഴിവാക്കി നൽകുമെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.
പ്രാദേശിക കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സമാഹരണത്തിനും തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധചെലുത്താൻ നടപടിയെടുത്തിട്ടുണ്ട്. പൈനാപ്പിൾ, മാങ്ങ വിളവെടുപ്പിലെ പ്രശ്നങ്ങളിൽ കൃഷിവകുപ്പ് നടപടി സ്വീകരിച്ചു. കുരുമുളക്, കശുഅണ്ടി തുടങ്ങിയവ വിളവെടുത്ത് കർഷകർ സൂക്ഷിക്കണം. ഏലംകൃഷിക്ക് മരുന്ന് അടിക്കേണ്ട സമയമാണ്. ഇതിന് സൗകര്യമൊരുക്കും. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി സംഭരണം നടത്തും. മത്സ്യലേലം നിരോധിച്ചിട്ടുണ്ട്. ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ വിൽപന വില നിശ്ചയിക്കും.
സംസ്ഥാനതലത്തിൽ പൊതുയിടങ്ങൾ അണുവിമുക്തമാക്കുന്നതിന് ഫയർഫോഴ്സ് സ്തുത്യർഹമായ നടപടിയാണ് സ്വീകരിക്കുന്നത്. അത്യാവശ്യ രോഗികൾക്ക് മരുന്ന് എത്തിക്കാനും ഫയർഫോഴ്സിന്റെ സേവനം വിനിയോഗിക്കും. വളരെ അകലെയുള്ള സ്ഥലങ്ങളിൽ മരുന്ന് എത്തിക്കേണ്ട കാര്യത്തിൽ പോലീസ് നടപടി സ്വീകരിക്കും.
വ്യാജമദ്യത്തിന്റെ ഉത്പാദനം കർശനമായി തടയും. മദ്യാസക്തി കൂടുതലുള്ളവരെ ബന്ധുക്കളും സാമൂഹ്യ പ്രവർത്തകരും വിമുക്തി കേന്ദ്രങ്ങളിലെത്തിക്കാൻ ഇടപെടണം. പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില എന്നിവ പരിശോധിക്കുന്നതിന് വിജിലൻസിനെ ചുമതലപ്പെടുത്തിയിരുന്നു.
ലോക്ക്ഡൗൺ ആയതിനാൽ മാർച്ച് 31ന് വിരമിച്ചവർക്ക് യാത്രയയപ്പിന് പ്രത്യേക ചടങ്ങുകളൊന്നും ഉണ്ടായില്ല. പലരും ഒറ്റയ്ക്ക് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകുന്ന ചിത്രങ്ങൾ കണ്ടു. വിരമിച്ച എല്ലാവർക്കും ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

31/03/2020

ലോക് ഡൗൺ കാലത്ത് പച്ചക്കറിക്കൃഷി: പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ
കോവിഡ് 19 ജാഗ്രതക്കാലത്ത് വീട്ടുവളപ്പിലും മട്ടുപ്പാവിലും പച്ചക്കറിക്കൃഷിയിലേർപ്പെടുന്നവർക്ക് പ്രോത്സാഹനവുമായി ഹരിതകേരളം മിഷൻ. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ ചെലവഴിക്കുന്ന സമയം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പച്ചക്കറിക്കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് മാർഗനിർദ്ദേശവുമായി ഹരിതകേരളം മിഷൻ മുന്നോട്ടുവന്നത്. കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷിക്ക് പ്രോത്സാഹനം നൽകുന്നത്. നടീൽ വസ്തുക്കൾ സ്വന്തമായി സമാഹരിക്കുന്നതിനോടൊപ്പം കൃഷി ഭവൻ, മറ്റ് ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നവയും ഉപയോഗിക്കാം. താൽപ്പര്യമുള്ളവർ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്ററെ ബന്ധപ്പെട്ടാൽ ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ വാട്‌സാപ്പിലൂടെ നൽകും. പോഷക സമൃദ്ധമായ ഇല-പച്ചക്കറികൾ വീട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കാനുതകുന്ന മൈക്രോ ഗ്രീൻ കൃഷിരീതിയ്ക്കും പ്രോത്സാഹനവും നിർദ്ദേശവും നൽകുന്നുണ്ട്. കണ്ണൂർ, എറണാകുളം ജില്ലകളിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

താമരശ്ശേരി: മൃഗവേട്ടക്കിറങ്ങിയ ആറു പേരെ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്തില്‍ പിടികൂടി. പുതുപ്പാടി കൊളമല വന...
31/03/2020

താമരശ്ശേരി: മൃഗവേട്ടക്കിറങ്ങിയ ആറു പേരെ താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്തില്‍ പിടികൂടി. പുതുപ്പാടി കൊളമല വനത്തില്‍ നായാട്ടിനിറങ്ങിയ ഉണ്ണികുളം തോട്ടത്തില്‍ മുഹമ്മദ് ജംഷിദ് (28) ചമല്‍ പൂവന്‍ മല സുരേഷ് കുമാര്‍ (52 )കട്ടിപ്പാറ കല്ലു വീട്ടില്‍ റഫീഖ് (46) കട്ടിപ്പാറ പുറായില്‍ ഷെഫീഖ് (32) ഇടുക്കി കോക്കയാര്‍ ടി.ജെ.ജോസഫ് (40) ചമല്‍ പെരിങ്ങോട് ജെയന്‍ (42) എന്നിവരാണ് വലയിലായത്. പ്രതികളില്‍ നിന്ന് തോക്ക്, കത്തി, തിരകള്‍ മുതലായവ പിടിച്ചെടുത്തു. തുടര്‍ പരിശോധനയില്‍ ഉണക്കിസൂക്ഷിച്ചിരുന്ന കാട്ടുപന്നിയുടെ ഇറച്ചിയും കണ്ടെടുത്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്ത്, ഫോറസ്റ്റ് ഓഫീസര്‍ പി.ടി.ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ. ആസിഫ്, സി.ദീപേഷ്, എന്‍.ബിജേഷ്, കെ.വി.ശ്രീനാഥ് ,െ്രെഡവര്‍ ജിതേഷ്, വാച്ചര്‍മാരായ പ്രസാദ്, സജീവന്‍, രവി, ലിജു മോന്‍, വേലായുധന്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ലോക്ക് ഡൗണ്‍ ആഘോഷമാക്കാന്‍ വേട്ടക്കിറങ്ങിയതാണ് സംഘമെന്നാണ് വിവരം. നേരത്തെയും നിരവധി മൃഗവേട്ടയില്‍ പങ്കാളിയായിരുന്ന ചമല്‍ സ്വദേശി സുരേഷ്‌കുമാറാണ് വേട്ട ആസൂത്രണം ചെയ്തത്. വാഹനങ്ങള്‍ ഒഴിവാക്കി കാല്‍നടയായാണ് സംഘം വനത്തില്‍ പ്രവേശിച്ചത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Address


Website

Alerts

Be the first to know and let us send you an email when MOJO Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MOJO Kerala:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share