Top News A Day

  • Home
  • Top News A Day

Top News A Day A daily live broadcast provides current domestic and international news, weather reports and intervi

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം. ‘MyGov Corona Helpdesk’ എ...
07/08/2021

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം.

‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്സ്‌ആപ്പില്‍ ലഭിക്കുക. കോവിനില്‍ രസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയുള്ളു...
വാർത്തകൾ വിശദമായി
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/covid19/1574

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

vaxinecertificate

#

ടോക്കിയോ ഒളിമ്പിക്സ് ; ഹോക്കി സെമിയിൽ ഇന്ത്യയ്ക്ക് തോൽവി, വെങ്കലമെഡലിനായി മത്സരിക്കുംhttps://tnad.online/sports/1504ഒളിമ...
03/08/2021

ടോക്കിയോ ഒളിമ്പിക്സ് ; ഹോക്കി സെമിയിൽ ഇന്ത്യയ്ക്ക് തോൽവി, വെങ്കലമെഡലിനായി മത്സരിക്കും
https://tnad.online/sports/1504

ഒളിമ്പിക്സ് സെമി ഫൈനലിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തോൽവി. ലോക ചാമ്പ്യന്മാരായ ബെൽജിയമാണ് ഇന്ത്യയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം....
വാർത്തകൾ വിശദമായി.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/sports/1504

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 12.14*മരണം - 56https://tnad.online/kera...
01/08/2021

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി 12.14
*മരണം - 56

https://tnad.online/kerala/1490

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് ...

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽസംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭി...
31/07/2021

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. അടുത്ത മാസം 18 ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്...
വാർത്തകൾ വിശദമായി.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1477

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

27/07/2021


പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകള്‍ അറിയുവാൻ
👇👇👇👇👇👇👇👇👇👇👇
https://tnad.online/kerala/1398

2021 മാർച്ചിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
*പരീക്ഷാഫലം അറിയാനുള്ള വെബ്സൈറ്റുകള്‍ അറിയുവാൻ*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1398

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

ഐപിഎല്‍ 2021; സെപ്റ്റംബര്‍ 19ന് ചെന്നൈയും മുംബൈയും തമ്മില്‍ ആദ്യ മത്സരം.കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎൽ പുനരാരംഭിക...
25/07/2021

ഐപിഎല്‍ 2021; സെപ്റ്റംബര്‍ 19ന് ചെന്നൈയും മുംബൈയും തമ്മില്‍ ആദ്യ മത്സരം.

കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച ഐപിഎൽ പുനരാരംഭിക്കുമ്പോൾ ആദ്യപോരാട്ടം ഐപിഎല്ലിലെ എൽ ക്ലാസിക്കോയായി ആരാധകർ കണക്കാക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും തമ്മിൽ....
വാർത്തകൾ വിശദമായി
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/sports/1328

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെപരീക്ഷാഫലം ലഭിക്കുന്നതിനുള്ള വെബ്സൈറ്റുകൾ അറിയുവാൻ ......
23/07/2021

ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ

പരീക്ഷാഫലം ലഭിക്കുന്നതിനുള്ള വെബ്സൈറ്റുകൾ അറിയുവാൻ ...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/education/1281

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​...

KTS Padannayil Passes Away| നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചുhttps://tnad.online/kerala/1223കടവന്തറയിലെ സ്വകാര്യ ആശുപത...
22/07/2021

KTS Padannayil Passes Away| നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു
https://tnad.online/kerala/1223

കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1223

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ്‌ മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍....

12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുര...
20/07/2021

12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും.
https://tnad.online/kerala/1161

300 രൂപ വിലയുള്ള തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി സെപ്റ്റംബർ 19 ന് നറുക്കെടുക്കും....

വാർത്തകൾ വിശദമായി
👇🏻👇🏻👇🏻👇🏻👇🏻👇🏻

https://tnad.online/kerala/1161

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന....

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്.https://tnad.online/kera...
20/07/2021

സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്.
https://tnad.online/kerala/1156
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്....

വാർത്തകൾ വിശദമായി
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1156

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

തിരുവനന്തപുരം: സംസ്ഥാനത്ത് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, ...

കെകെ രമയ്ക്കും ആർ എം പി ഐ സെക്രട്ടറി വേണുവിനും ഭീഷണിക്കത്ത്.https://tnad.online/kerala/1149ചാനൽ ചർച്ചയിൽ സിപിഎമ്മിനെതിരെ...
20/07/2021

കെകെ രമയ്ക്കും ആർ എം പി ഐ സെക്രട്ടറി വേണുവിനും ഭീഷണിക്കത്ത്.
https://tnad.online/kerala/1149
ചാനൽ ചർച്ചയിൽ സിപിഎമ്മിനെതിരെ പറയരുത് ; മകനെ കൊല്ലുമെന്ന് ഭീഷണി...

വാർത്തകൾ വിശദമായി...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1149

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

തിരുവനന്തപുരം: കെകെ രമ എം.എൽ.എയ്ക്ക് ഭീഷണിക്കത്ത്. ടി.പിയുടെ മകൻ അഭിനന്ദിനെയും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വ....

രണ്ട് ഡോസ് വാക്സീനെടുത്തവർക്ക്  ആർടിപിസിആറിൽ ഇളവ് ; ഇനി  വാക്സിനേഷന്‍ രേഖ മതി...👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻https://tnad.online/kera...
17/07/2021

രണ്ട് ഡോസ് വാക്സീനെടുത്തവർക്ക് ആർടിപിസിആറിൽ ഇളവ് ; ഇനി വാക്സിനേഷന്‍ രേഖ മതി...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1111

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും: മന്ത്രിhttps://tnad.online/kerala/1093ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്...
16/07/2021

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുനരാരംഭിക്കും: മന്ത്രി

https://tnad.online/kerala/1093

ലോക്ഡൗണിനെത്തുടർന്ന് നിർത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും ഡ്രൈവിംഗ് പരിശീലനവും 19 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു...
👇👇👇👇👇👇👇👇👇👇
https://tnad.online/kerala/1093
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ.

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി.https://tnad.online/kerala/1080തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗം, പ...
16/07/2021

ബാങ്കിങ്ങ് തട്ടിപ്പ്, നിരവധി പേരുടെ പണം നഷ്ടമായി.

https://tnad.online/kerala/1080
തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം വിഭാഗം, പൊതു ജനങ്ങൾക്കുള്ള മുന്നറിയിപ്പ്:
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1080

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാംhttps://tnad.online/kerala/1016
14/07/2021

എസ്എസ്എല്‍സി പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 17 മുതല്‍ അപേക്ഷിക്കാം

https://tnad.online/kerala/1016

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ പുനര്‍മൂല്യ ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​....

എസ്.എസ്.എൽ.സി പരീക്ഷാഫലം  ഇന്ന് രണ്ട് മണിക്ക്  പ്രഖ്യാപിക്കും.പരീക്ഷാഫലം ലഭിക്കുന്നതിനുള്ള വെബ്സൈറ്റുകൾ അറിയുവാൻ ...👇🏻👇🏻...
14/07/2021

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് രണ്ട് മണിക്ക് പ്രഖ്യാപിക്കും.

പരീക്ഷാഫലം ലഭിക്കുന്നതിനുള്ള വെബ്സൈറ്റുകൾ അറിയുവാൻ ...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1010

*_വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ_*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

എസ്.എസ്.എൽ.സി പരീക്ഷാഫലം  ഇന്ന് രണ്ട് മണിക്ക്  പ്രഖ്യാപിക്കും.പരീക്ഷാഫലം ലഭിക്കുന്നതിനുള്ള വെബ്സൈറ്റുകൾ അറിയുവാൻ ...👇🏻👇🏻...
14/07/2021

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് രണ്ട് മണിക്ക് പ്രഖ്യാപിക്കും.

പരീക്ഷാഫലം ലഭിക്കുന്നതിനുള്ള വെബ്സൈറ്റുകൾ അറിയുവാൻ ...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/1010

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രണ്ട് മണിക്ക് പൊതുവി.....

2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻക...
12/07/2021

2021ലെ എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ 14 ന് (ബുധനാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.

പരീക്ഷാഫലം ലഭിക്കുന്നതിനുള്ള വെബ്സൈറ്റുകൾ...
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://tnad.online/kerala/980

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ.

https://chat.whatsapp.com/I8y7z22UZIcJTpj56yGHkA

*സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു...
31/05/2021

*സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, *പത്തനംതിട്ട 277,* ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 89,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.77 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,97,95,928 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1652, മലപ്പുറം 1648, പാലക്കാട് 818, എറണാകുളം 1214, കൊല്ലം 1189, തൃശൂര്‍ 1045, ആലപ്പുഴ 1012, കോഴിക്കോട് 832, കോട്ടയം 526, കണ്ണൂര്‍ 506, കാസര്‍ഗോഡ് 327, പത്തനംതിട്ട 265, ഇടുക്കി 244, വയനാട് 144 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് 10, കണ്ണൂര്‍ 8, കൊല്ലം 7, തിരുവനന്തപുരം 6, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ 5 വീതം, വയനാട് 4, പാലക്കാട് 3, ഇടുക്കി 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2924, കൊല്ലം 2437, പത്തനംതിട്ട 1094, ആലപ്പുഴ 2094, കോട്ടയം 1635, ഇടുക്കി 1308, എറണാകുളം 4003, തൃശൂര്‍ 2437, പാലക്കാട് 2584, മലപ്പുറം 3508, കോഴിക്കോട് 2210, വയനാട് 440, കണ്ണൂര്‍ 1518, കാസര്‍ഗോഡ് 675 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,06,982 പേരാണ് രോഗം സ്ഥിരീകര

സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 27...
23/05/2021

സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂർ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂർ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസർഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,87,94,256 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു34,296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,40,652; ആകെ രോഗമുക്തി നേ...
16/05/2021

ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

34,296 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,40,652; ആകെ രോഗമുക്തി നേടിയവര്‍ 17,00,528

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകള്‍ പരിശോധിച്ചു

2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട 798, വയനാട് 590, കാസര്‍ഗോഡ് 560 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,982 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,79,28,337 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 89 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6428 ആയി.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരു...
15/05/2021

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും. രോ​ഗനിയന്ത്രണത്തിനുള്ള ഏറ്റവും കർശന മാര്‍ഗമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോൾ ലം​ഘനത്തിന് കർശന ശിക്ഷയുണ്ടാവും. ഇത്തരം പ്രദേശങ്ങൾ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോ​ഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കും. ജിയോഫെൻസിം​ഗ്, ഡ്രോൺ നിരീക്ഷണം നടത്തും. ക്വാറൻ്റൈൻ ലം​ഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോ​ഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ല. മരുന്നുകടകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും.
ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കാൻ 10,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുൻപ് വീട്ടിലെത്തണം. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും പാസ് വാങ്ങി ജോലിക്ക് പോകാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. നാല് ജില്ലകളിലും ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിർത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7669 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 3561 പേർക്കെതിരെയും നടപടിയെടുത്തു. പിഴയായി 2650950 രൂപ സ്വീകരിച്ചു. തിരുവനന്തപുരത്ത് 710 പേർ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു. എല്ലാ ക്യാംപുകളിലും കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ കഴിഞ്ഞവരെ അടുത്തുള്ള കരുതൽവാസകേന്ദ്രത്തിലേക്ക് മാറ്റി. റെഡ് അലർട്ടിനെ തുടർന്ന് ജില്ലയിൽ കൊവിഡ് വാക്സിനേഷൻ റദ്ദാക്കിയിരുന്നു. ഇന്ന് അതു പൂർത്തിയാക്കി.

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ വനിത സംഘത്തെ പ്രഖ്യാപിച്ചു. 17 വയസ്സുകാരി താരം ഷെഫാലി വര്‍മ്മയ്ക്ക് ആദ്യമായി ഏകദിന-ടെസ്റ്റ...
15/05/2021

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ വനിത സംഘത്തെ പ്രഖ്യാപിച്ചു. 17 വയസ്സുകാരി താരം ഷെഫാലി വര്‍മ്മയ്ക്ക് ആദ്യമായി ഏകദിന-ടെസ്റ്റ് ടീമില്‍ അവസരം ലഭിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യ ഏകദിനത്തിനും ടെസ്റ്റിനുമായി 18 അംഗ സംഘത്തെയും ടി20യ്ക്കായി 17 അംഗ സംഘത്തെയുമാണ് പ്രഖ്യാപിച്ചത്. ടി20യില്‍ ഹര്‍മ്മന്‍പ്രീത് കൗറും മറ്റു ഫോര്‍മാറ്റില്‍ മിത്താലി രാജുമാണ് ക്യാപ്റ്റന്മാര്‍.

ജൂണ്‍ 16ന് ബ്രിസ്റ്റോളില്‍ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തോടെയാണ് പരമ്ബര ആരംഭിയ്ക്കുന്നത്. അതിന് ശേഷം ഏകദിന പരമ്ബരയും ടി20 പരമ്ബരയും നടക്കും. രമേശ് പവാര്‍ വീണ്ടും കോച്ചായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ കൂടിയാണ് ഇത്.
ടെസ്റ്റ് - ഏകദിന സ്ക്വാഡ്: Mithali Raj (capt), Smriti Mandhana, Harmanpreet Kaur (vc), Punam Raut, Priya Punia, Deepti Sharma, Jemimah Rodrigues, Shafali Verma, Sneh Rana, Taniya Bhatia (wk), Indrani Roy (wk), Jhulan Goswami, Shikha Pandey, Pooja Vastrakar, Arundhati Reddy, Poonam Yadav, Ekta Bisht, Radha Yadav.

ടി20 സ്ക്വാഡ്: Harmanpreet Kaur (capt), Smriti Mandhana (vc), Deepti Sharma, Jemimah Rodrigues, Shafali Verma, Richa Ghosh, Harleen Deol, Sneh Rana, Taniya Bhatia (wk), Indrani Roy (wk), Shikha Pandey, Pooja Vastrakar, Arundhati Reddy, Poonam Yadav, Ekta Bisht, Radha Yadav, Simaran Dil Bahadur.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ...
15/05/2021

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ കനത്ത മഴ ഗുരുതര പ്രളയ സാഹചര്യം സൃഷ്ടിച്ചെന്ന് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയില്‍ , മണിമല ആറ് അപകട നിലയ്ക്ക് മുകളില്‍ ഒഴുകി കൊണ്ടിരിക്കുന്നു.

കല്ലൂപ്പാറയാല്‍ അപകടനിലയെക്കാള്‍ 0.08 മീറ്റര്‍ ഉയരത്തിലാണ് ജലനിരപ്പ് ഉള്ളത്. അച്ചന്‍കോവിലാറിലും സമാന സ്ഥിതിയാണ് ഉള്ളത്. തുമ്ബമണ്ണില്‍ അപകടനിലയെക്കാള്‍ 0.50 മീറ്റര്‍ ഉയരത്തിലാണ് അച്ചന്‍കോവിലാറ് ഒഴുകുന്നത്.

രാവിലെ എട്ടു മണിക്ക് രേഖപ്പെടുത്തിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേ...
14/05/2021

ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു

9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 258 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,248 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2076 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 4346, മലപ്പുറം 3775, എറണാകുളം 3739, തൃശൂര്‍ 3148, കൊല്ലം 2978, പാലക്കാട് 1578, കോഴിക്കോട് 2693, കണ്ണൂര്‍ 2014, ആലപ്പുഴ 2145, കോട്ടയം 1901, ഇടുക്കി 1245, പത്തനംതിട്ട 1163, കാസര്‍ഗോഡ് 1060, വയനാട് 463 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

112 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, പാലക്കാട് 20, വയനാട് 13, കാസര്‍ഗോഡ് 12, തിരുവനന്തപുരം 11, എറണാകുളം 8, കൊല്ലം 6, തൃശൂര്‍ 4, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

വാഡിയ ഗ്രൂപ്പി​െന്‍റ പിന്തുണയുള്ള വിമാനക്കമ്ബനി ഗോ എയറിനെ 'ഗോ ഫസ്​റ്റ്​' എന്ന് പുനര്‍നാമകരണം ചെയ്തു. 3,600 കോടി രൂപയുടെ ...
14/05/2021

വാഡിയ ഗ്രൂപ്പി​െന്‍റ പിന്തുണയുള്ള വിമാനക്കമ്ബനി ഗോ എയറിനെ 'ഗോ ഫസ്​റ്റ്​' എന്ന് പുനര്‍നാമകരണം ചെയ്തു. 3,600 കോടി രൂപയുടെ ഒാഹരികള്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക്​ വില്‍ക്കാന്‍ ഉദ്ദേശിച്ചതിന്​ പിന്നാലെയാണ്​ പേര്​ മാറ്റിയത്​. 3600 കോടിയുടെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്​ (​െഎ.പി.ഒ) കമ്ബനി ഫയല്‍ ചെയ്​തിട്ടുണ്ട്​. ​
കോവിഡ്​ മഹാമാരി​യുടെ ആഘാതം പരിഹരിക്കാനും വിപുലീകരണ പദ്ധതികള്‍ക്കായി ധനസമാഹരണവും ലക്ഷ്യമിട്ടാണ്​ കമ്ബനി ഒാഹരികള്‍ വില്‍ക്കുന്നത്​. വിമാന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞ സമയത്താണ് റീബ്രാന്‍ഡിംഗ് വരുന്ന​െതന്നും മറ്റൊരു പ്രത്യേകതയാണ്​.
സ്‌പൈസ് ജെറ്റിനും ഇന്‍ഡിഗോക്കും ശേഷം ഒാഹരി നിക്ഷേപ വിനിമയ കേന്ദ്രത്തില്‍ രജിസ്​റ്റര്‍ ചെയ്യുന്ന മൂന്നാമത്തെ വിമാനകമ്ബനിയാണ്​ ഗോ ഫസ്​റ്റ്​. 2005ല്‍ ആരംഭിച്ച ഗോ എയര്‍ നിലവില്‍ രാജ്യത്തെ 9.5 ശതമാനത്തിലധികം വിപണി വിഹിതം സ്വന്തമാക്കുന്നു. ഈ വര്‍ഷം അവസാനത്തോടെയാണ്​ ഗോ ഫസ്റ്റ് ഐ‌.പി.‌ഒ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്​.

സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശിപാർശ. ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ വിവിധ വകുപ്പുകളാണ് സർക്കാരിനോട് ലോക്...
14/05/2021

സംസ്ഥാനത്ത് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ശിപാർശ. ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ വിവിധ വകുപ്പുകളാണ് സർക്കാരിനോട് ലോക് ഡൗൺ നീട്ടാൻ ശിപാർശ ചെയ്തത്.

ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾ ലോക്ഡൗൺ നീട്ടണമെന്ന് വിദഗ്ധ സമിതിയോഗ ത്തിൽ ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങൾ അതേ പടി തുടരും. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഇന്നുതന്നെ ഉണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച് വിശദീകരണമുണ്ടാകും.

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് നേരിടുന്നതിനെ തുടര്‍ന്ന് ഈ മാസം 15 മുതല്‍ അടുത്തമാ...
13/05/2021

കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് നേരിടുന്നതിനെ തുടര്‍ന്ന് ഈ മാസം 15 മുതല്‍ അടുത്തമാസം ഒന്നു വരെ ആറു തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.06316ാം നമ്ബര്‍ കൊച്ചുവേളി-മൈസൂര്‍ പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 15 മുതല്‍ 31 വരെ റദ്ദാക്കി.
06315ാം നമ്ബര്‍ മൈസൂര്‍-കൊച്ചുവേളി പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 16 മുതല്‍ ജൂണ്‍ ഒന്നു വരെയും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.06343ാം നമ്ബര്‍ തിരുവനന്തപുരം-മധുര പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 15 മുതല്‍ 31 വരെയും 06344ാം നമ്ബര്‍ മധുര-തിരുവനന്തപുരം പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കി.
06349ാം നമ്ബര്‍ കൊച്ചുവേളി-നിലമ്ബൂര്‍ പ്രതിദിന സെപ്ഷ്യല്‍ സര്‍വ്വീസ് 15 മുതല്‍ 31 വരെയും 06350ാം നമ്ബര്‍ നിലമ്ബൂര്‍-കൊച്ചിവേളി പ്രതിദിന സ്‌പെഷ്യല്‍ സര്‍വ്വീസ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന് അറബിക്കടലില് ന്യൂനമര്ദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യുനമര്ദ്ദം രൂപപ്പെട്ടത്. ഇത...
13/05/2021

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന് അറബിക്കടലില് ന്യൂനമര്ദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യുനമര്ദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറില് വീണ്ടും ശക്തി പ്രാപിക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മര്ദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. കാറ്റിന്റെ ഗതിയെക്കുറിച്ച്‌ ഇപ്പോള് വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല.

കാറ്റിന്റെ സഞ്ചാരപഥത്തില് കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് 17 വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 80 കിലോമീറ്റര്വരെ വേഗത്തില് കാറ്റുവീശാന് സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്ച അര്ധരാത്രി മുതല് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്ട്ട്

മേയ് 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്

മേയ് 15: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാജില്ലകളിലും

മേയ് 16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്, കാസര്കോട്

യെല്ലോ അലര്ട്ട്

മേയ് 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്

മേയ് 14: തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

മേയ് 15: തിരുവനന്തപുരം, കൊല്ലം,

മേയ് 16: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്.

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ നിലപാട് അറിയിച്ച്‌ ഇന്ത്യ. യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യ ആക്...
13/05/2021

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തില്‍ നിലപാട് അറിയിച്ച്‌ ഇന്ത്യ. യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസ്താവനയില്‍ ഇന്ത്യ ആക്രമണത്തെ അപലപിച്ചു. സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ ഇന്ത്യ ശക്തമായ ഭാഷയില്‍ തന്നെ അപലപിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ഇരുകൂട്ടരും സംയ‌മനം പാലിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളീധരന്‍ വ്യക്തമാക്കി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മലയാളി യുവതി സൗമ്യയുടെ ദാരുണഅന്ത്യമടക്കം പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ പ്രസ്താവനയുടെ ചുരുക്കം. എല്ലാത്തരത്തിലുമുള്ള അക്രമങ്ങളെയും പ്രകോപനങ്ങളെയും നശീകരണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. പ്രത്യേകിച്ച്‌ സംഘര്‍ഷം വഷളാക്കിക്കൊണ്ട് ഗാസയില്‍ നിന്ന് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ. ഈ ആക്രണത്തില്‍ ഇന്ത്യയ്ക്കും ഒരു ജീവന്‍ നഷ്ടമായി. ഇന്ത്യന്‍ പൗരയടക്കം ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാവരെയുമോര്‍ത്ത് ഞങ്ങള്‍ ദുഖിക്കുന്നു.സംഘര്‍ഷം മൂര്‍ച്ഛിക്കുന്നത് മനുഷ്യരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്.

ഇരുകൂട്ടരും സംയമനം പാലിക്കുകയും തല്‍സ്ഥിതി തുടരുകയും വേണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ നേരിട്ട് ചര്‍ച്ച നടക്കുകയും ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് എത്തുകയും ചെയ്യേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നു. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണം. ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്രസമൂഹവും അടിയന്തരമായി ഇടപെടണം.

ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദമായ ബി -1617 ആഗോളതലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്നതെന്ന് ലോകാരോഗ്യ സ...
11/05/2021

ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദമായ ബി -1617 ആഗോളതലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ).
അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനാ കൊവിഡ് ടെക്നിക്കൽ മേധാവി ഡോ.മരിയ വാൻ കെര്‍ഖോവെ പറഞ്ഞു.  ഇത് അതിവേഗം പടരുന്നതിനാൽ ആശങ്ക സൃഷ്ടിക്കുന്നു. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് മരിയ പറഞ്ഞു.
"കൊറോണ വൈറസിന്റെ ഈ വകഭേദത്തെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്.  ഇന്ത്യയിലും മറ്റിടങ്ങളിലും ഈ വൈറസ് എത്രത്തോളം പകരുന്നുവെന്നത് ഞങ്ങൾക്ക് അറിയാം...'' - ഡോ. മരിയ പറഞ്ഞു.
രോഗം വരാതിരിക്കാൻ നിങ്ങൾ എല്ലാ പ്രതിരോധമാർ​ഗങ്ങളും കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം, മാസ്ക്ക് ധരിക്കുക, തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകു...
11/05/2021

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
*2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം*
*2021 മെയ് 15 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ*
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങില്‍ പ്രതീക്ഷിക്കേണ്ടത്.
*2021 മെയ് 11 : ഇടുക്കി,മലപ്പുറം*
*2021 മെയ് 12: ഇടുക്കി*
*2021 മെയ് 13 : തിരുവനന്തപുരം*
*2021 മെയ് 14 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം*
*2021 മെയ് 15 : കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍*
എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115 mm വരെയുള്ള മഴയാണ് പ്രതീക്ഷിക്കേണ്ടത്.
കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ന്യൂനമര്‍ദ രൂപീകരണഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനും തീരാപ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ തീരദേശ വാസികള്‍ പ്രത്യേക ജാഗ്രത പാലിക്കണം.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.

‘ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം’ എന്ന ന്യൂറോപ്രശ്നത്തിന്റെ പിടിയിലാണ് താനെന്ന് ഇലോണ്‍ മസ്‌ക്! ടെസ്ലയുടെയും സ്പേസ് എക്സിന്റെയു...
11/05/2021

‘ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം’ എന്ന ന്യൂറോപ്രശ്നത്തിന്റെ പിടിയിലാണ് താനെന്ന് ഇലോണ്‍ മസ്‌ക്! ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ അദ്ദേഹം, യുഎസ് കോമഡി പരമ്ബരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ലാണ് ഇക്കാര്യം ഇദ്ദേഹം വെളിപ്പെടുത്തിയത്.
‘ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്‌പെര്‍ഗറുള്ള ആദ്യവ്യക്തി ഞാനായിരിക്കും’, 49-കാരനായ ഇലോണ്‍ മസ്‌ക് പ്രേക്ഷകരോട് പറഞ്ഞു.ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം (Asperger’s syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്‌ക് വെളിപ്പെടുത്തുന്നത്. താന്‍ എപ്പോഴും സംസാരിക്കുമ്ബോള്‍ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മസ്‌ക പറഞ്ഞു.
ഇതേസമയം സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്‌കിന്റെ അവകാശവാദത്തെ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ ചോദ്യം ചെയ്തു. ഹാസ്യ നടന്‍ അയ്‌ക്രോയ്ഡ് ഇത്തരത്തില്‍ മുമ്ബ് ഇത് സംബന്ധിച്ച്‌ വെളിപ്പെടുത്തല്‍ നടത്തുകയും സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നുമാണ് അവരുടെ വാദം.

10/05/2021
ലോക്ഡൗണ്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്ക്. ഇതിനോടകം 85000 പേരാണ് പാസിന് അപേ...
09/05/2021

ലോക്ഡൗണ്‍ നിലവില്‍ വന്ന സംസ്ഥാനങ്ങളില്‍ അടിയന്തിര യാത്രക്കായുള്ള ഇ പാസിന് വന്‍ തിരക്ക്. ഇതിനോടകം 85000 പേരാണ് പാസിന് അപേക്ഷിച്ചത്. അതില്‍ 8000 പേര്‍ക്ക് പാസ് അനുവദിച്ചു. 25000 അപേക്ഷകള്‍ നിരസിച്ചു. നിലവിലെ മാനദണ്ഡം അനുസരിച്ചാണ് പാസ് അനുവദിക്കുന്നത്. പരിശോധനയില്‍ അനാവശ്യമെന്ന് കണ്ടെത്തുന്ന അപേക്ഷകളാണ് നിരസിക്കുന്നത്.
ജില്ലാ പൊലീസ് മേധാവികളുടെ വെബ്സൈറ്റിലാണ് പാസിന് അപേക്ഷിക്കേണ്ടത്. എന്നാല്‍ സൈറ്റില്‍ വന്‍ തിരക്കാണ്. അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പാസിനുപകരം തിരിച്ചറിയല്‍ രേഖയുണ്ടായാലും യാത്രാനുമതി ലഭിക്കും.
കൂലിപണിക്കാര്‍, ദിവസവേദനക്കാര്‍ എന്നിവര്‍ക്ക് ജോലിക്ക് പോകുന്നതിനാണ് പാസ്. അത് തൊഴിലുടമക്കോ തൊഴിലാളിയ്ക്ക് സ്വന്തം നിലയ്ക്കോ പാസിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്. കൂടാതെ ലോക്ഡൗണ്‍ ഇളവുകള്‍ ലഭിച്ച മറ്റ് തൊഴില്‍ മേഖലയില്‍പ്പെട്ടവര്‍ക്കും പാസിനുവേണ്ടി അപേക്ഷിക്കാം മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നീ അടിയന്തിര ആവശ്യമുള്ള പൊതു ജനങ്ങള്‍ക്കും പാസിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില...
09/05/2021

തിരുവനന്തപുരം: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. ഇന്ത്യന്‍ സമയം ഇന്നു രാവിലെ എട്ടുമണിയോടടുത്താണ് റോക്കറ്റ് മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് വീണതായി ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നു വായുമാര്‍ഗം 1448  കിലോമീറ്റര്‍ ദൂരമേയുള്ളു. യുഎസ് സ്‌പേസ് ഏജന്‍സിയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും റോക്കറ്റ് പതിക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രി 11.30- നോടടുത്ത് പതിച്ചിരുന്നുവെങ്കില്‍ അത് ന്യൂയോര്‍ക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നുവെന്നാണ് യുഎസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റിന്റെ വേഗത പ്രവചിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബഹിരാകാശത്ത് അത് സെക്കന്‍ഡില്‍ നാലു മൈല്‍ വേഗതയിലാണ് പറന്നിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പുറത്തു വിട്ടിരുന്നു.

തിരുവനന്തപുരം | ലോക്ഡൗണ്‍ സമയത്ത് അടിയന്തര യാത്രയ്ക്ക് കേരള പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവര്‍...
08/05/2021

തിരുവനന്തപുരം | ലോക്ഡൗണ്‍ സമയത്ത് അടിയന്തര യാത്രയ്ക്ക് കേരള പോലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം.
പോലീസ് പാസിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതണം. അവശ്യസര്‍വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും, വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും പാസിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്ക് വേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. അനുമതി കിട്ടിയില്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് പാസ് ഡൗണ്‍ലോഡ് ചെയ്യാം.
ജില്ല വിട്ടുള്ള യാത്രകള്‍ തീര്‍ത്തും അത്യാവശ്യമുള്ള കാര്യങ്ങളില്‍ മാത്രമാവണം. വാക്‌സിനേഷന് പോകുന്നവര്‍ക്കും, അടുത്തുള്ള സ്ഥലങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും.

രോഗവ്യാപനം കൂടിയ ജില്ലകളിൽലോക്ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവര...
30/04/2021

രോഗവ്യാപനം കൂടിയ ജില്ലകളിൽ
ലോക്ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകൾ അവശ്യസേവന മേഖലയിൽ മാത്രം. വിശദാംശങ്ങൾ ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കും. ആരാധനാലയങ്ങളിൽ പരമാവധി 50 പേരെന്നത് എല്ലായിടത്തും ബാധകമാകില്ല. സ്ഥലസൗകര്യം അനുസരിച്ച് ആളുകളുടെ എണ്ണം കുറയ്ക്കണം.

തിരഞ്ഞെടുപ്പ് ആഘോഷം ഒഴിവാക്കണം. വോട്ടെണ്ണലിനോട് അനുബന്ധിച്ച് ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡബിൾമാസ്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. സർജിക്കൽ മാസ്കിന് മുകളിൽ തുണി മാസ്ക് ഉപയോഗിക്കണം. നാളെയും മറ്റന്നാളും കർശന നിയന്ത്രണം ഏർപ്പെടുത്തും. നാളെയും മറ്റന്നാളും പുറത്തിറങ്ങുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Address


Alerts

Be the first to know and let us send you an email when Top News A Day posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share