28/08/2021
RYFI കേരള സംസ്ഥാന കൺവെൻഷൻ (ഓൺലൈൻ) 26.08.2021 ന് നടന്നു. സിപിഐ (എംഎൽ) റെഡ് സ്റ്റാർ സംസ്ഥാന സെക്രട്ടറി എം. കെ ദാസൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
RYFlയുടെ പുതുക്കിയ പരിപാടിയും ഭരണഘടനയും സഖാവ് എൻഡി വേണു അവതരിപ്പിച്ചു.
സഖാവ് കെ.എസ് നിഹിൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു.
റിപ്പോർട്ടും രേഖകളും ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്ത ശേഷം 14 അംഗ സംസ്ഥാന കമ്മിറ്റിയെ പുതുതായി തിരഞ്ഞെടുത്തു.
എൻ ഡി വേണു (പ്രസിഡന്റ്), കെ എസ് നിഹിൻ (സെക്രട്ടറി), ടി വി മഹേഷ് (വൈസ് പ്രസിഡന്റ്), പോൾ ആന്റണി (ജോയിന്റ് സെക്രട്ടറി) എന്നിവരെ സംസ്ഥാന ഭാരവാഹികളായും തെരെഞ്ഞെടുത്തു.
RYFl അഞ്ചാമത് അഖിലേന്ത്യാ സമ്മേളനത്തിന്റെ പ്രതിനിധികളായി എൻഡി വേണു, കെ എസ് നിഹിൻ, ടി വി മഹേഷ് എന്നീ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുത്തു.
തൊഴിലില്ലായ്മ പരിഹരിക്കുക, അല്ലാത്തപക്ഷം തൊഴിൽ രഹിതരായ മുഴുവൻ പേർക്കും ജീവിക്കുവാനാവശ്യമായ തൊഴിലില്ലായ്മ വേതനം നൽകുക.
കേന്ദ്ര,കേരള സർക്കാരുകൾ തുടരുന്ന അശാസ്ത്രീയും വിവേചനപരവുമായ കോവിഡ് നയം തിരുത്തുക,
കോവിഡാനന്തര ചികിത്സക്ക് സർക്കാർ ആശുപത്രിയിൽ ഫീസ് ഈടാക്കുവാനുള്ള നീക്കത്തിനെതിരെ രംഗത്തിറങ്ങുക.
പിണറായി സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ജന വിരുദ്ധ പദ്ധതിയായ കെ.റെയിയിൽ പദ്ധതിക്കെതിരെ അണിനിരക്കുക .
വിദ്യഭ്യാസ മേഖലയേയും ചരിത്രത്തേയും കാവി വൽക്കരിക്കുന്നതും
സ്വാതന്ത്ര്യ സമര പോരാളികളെ ചരിത്രത്തിൽ നിന്നും വെട്ടിമാറ്റുന്നതടക്കവുമുള്ള നടപടി പിൻവലിക്കുക.തുടങ്ങിയ പ്രമേയങ്ങൾ കൺവെൻഷൻ പാസ്സാക്കി.
സംസ്ഥാന സെക്രട്ടറി നിഹിൻ കെ.എസ് കൺവൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു തുടർന്ന് കൺവെൻഷൻ സമാപിച്ചു.
വിപ്ലവ അഭിവാദ്യങ്ങളോടെ
കെഎസ് നിഹിൻ.
സെക്രട്ടറി
RYFI സംസ്ഥാന കമ്മിറ്റി
കേരളം