Paravur News flash

  • Home
  • Paravur News flash

Paravur News flash Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Paravur News flash, Media/News Company, .

30/11/2021
https://www.facebook.com/100976541972201/posts/226276449442209/
05/09/2021

https://www.facebook.com/100976541972201/posts/226276449442209/

ഓർമ്മയിൽ എന്നും പറവൂറിൻ്റെ സ്വന്തം പറവൂർ ഭരതൻ

മന്ദബുദ്ധിയായ വില്ലനും വീട്ടുകാര്യസ്ഥനും
കാര്യശേഷിയില്ലാത്ത ഗുണ്ടയുമായി മലയാളികളെ ചിരിപ്പിച്ച പറവൂർ ഭരതൻ.
മലയാളത്തില്‍ മികച്ചവില്ലന്മാരായി അരങ്ങേറിയ താരങ്ങള്‍ പിന്നീട് ഹാസ്യതാരങ്ങളായി മാറിയ ചരിത്രമുണ്ട്. ഹാസ്യതാരമായി മാറിയ വില്ലന്മാരും പില്‍ക്കാലത്ത് നായകന്മാരായിട്ടുണ്ട്. എന്നാല്‍ ചില കൊടുംവില്ലന്മാര്‍ ഹാസ്യതാരമായി തന്നെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് നിലനിന്നു. ഇതില്‍ വില്ലനില്‍ നിന്നും ഹാസ്യത്തിലേക്ക് ചേക്കേറിയ ആദ്യതാരം ഒരുപക്ഷേ, പറവൂര്‍ ഭരതനായിരിക്കും. ഓളവും തീരവും പോലുള്ള സിനിമകളില്‍ ‘ കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ’ എന്നു പറഞ്ഞ് മീശപിരിച്ചുനടന്ന ഭരതന്‍ പില്‍ക്കാലത്ത് കിന്നാരം പോലുള്ള പടങ്ങളില്‍ നേരിയ ഹാസ്യഭാവമണിഞ്ഞ് ഒടുവില്‍ മീശയില്ലാവാസുവായി മഴവില്‍ക്കാവടിയിലൂടെ അത്യുഗ്രന്‍ പൊട്ടിച്ചിരിയായി മാറി. പിന്നെ എത്രയോ സിനിമകളില്‍ ആ രൂപവും ഭാവവും ആളുകളെ പൊട്ടിച്ചിരിപ്പിച്ചു.

മഴവിൽക്കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, തൂവൽ സ്പർശം, ഇന്‍ ഹരിഹര്‍ നഗര്‍, മേലേപ്പറമ്പില്‍ ആണ്‍വീട്, അമ്മയാണേ സത്യം, ജൂനിയര്‍ മാന്‍ഡ്രേക്, കുസൃതികുറുപ്പ്, അരമന വീടും അഞ്ഞൂറേക്കറും, കുടുംബവിശേഷം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി മലയാളികള്‍ക്ക് മുന്നിലെത്തി.

1960 ൽ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ധാരാളം കഥാപാത്രങ്ങൾ ഇദ്ദേഹം മലയാളചലച്ചിത്രങ്ങളിൽ അവതരിപ്പിച്ചു. വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.ആയിരത്തോളം സിനിമകളിലും അഞ്ചൂറോളം നാടകങ്ങളിലുമായി ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവനേകി. പ്രേംനസീറിന്റെ ആദ്യചിത്രം മരുമകൾ ഇദ്ദേഹത്തിന്റെ മൂന്നാമത് ചിത്രമായിരുന്നു. തിക്കുറിശ്ശിയുടെ മരണത്തിനു ശേഷം മലയാള സിനിമയുടെ ഏറ്റവും മുതിർന്ന വ്യക്തിയായിരുന്നു മലയാള താര സംഘടനയായ അമ്മയുടെ പ്രഥമ അംഗം അദ്ദേഹമായിരുന്നു.

അദ്ദേഹത്തിന്റെ അംഗത്വ ഫീസായ 10,000 രൂപ സ്വീകരിച്ചു കൊണ്ടായിരുന്നു അമ്മയുടെ തുടക്കം. നോർത്ത് പറവൂരിലുള്ള വടക്കേക്കര പഞ്ചായത്തിലെ വാവക്കാട് എന്ന ഗ്രാമത്തിൽ കൊച്ചണ്ണൻ കോരൻ-കുറുമ്പ കുട്ടി ദമ്പതികളുടെ മകനായി 1929ലാണ് ഭരതൻ ജനിച്ചത്. ഒരു സാധാരണ തെങ്ങുചെത്ത്‌ തൊഴിലാളിയുടെ മകനായിട്ടാണ്‌ പറവൂർ ഭരതന്റെ ജനനം. എസ്.എൻ ഹൈസ്കൂൾ മൂത്തകുന്നത്താണ് ഭരതൻ തന്റെ പഠനം ആരംഭിച്ചത്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കലാരംഗത്ത് മികവുകാട്ടിയിരുന്നു.ഏകാഭിനയത്തിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം സ്‌കൂളിൽ മോണോആക്‌ടിൽ ഒരു തെങ്ങുകയറ്റ തൊഴിലാളിയെ അവതരിപ്പിച്ചാണ്‌ ഭരതൻ കലാരംഗത്ത്‌ എത്തിയത്‌. പക്ഷേ അച്ഛന്റെ മരണത്തോടു കൂടി ഇദ്ദേഹത്തിന് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് ചലച്ചിത്രാഭിനയം ഒരു ജീവിതോപാധിയായി അദ്ദേഹം തിരഞ്ഞെടുത്തത്.

പഠിക്കുന്ന കാലത്തും ഇദ്ദേഹം കലാരംഗത്ത് സജീവമായിരുന്നു. ഒരിക്കൽ ഇദ്ദേഹത്തിന്റെ അഭിനയം പ്രശസ്ത കാഥികൻ കെടാമംഗലം സദാനന്ദൻ‍ കാണാനിടയാകുകയും പിന്നീട് അദ്ദേഹം ഭരതനെ ‘പുഷ്പിത’ എന്ന ഒരു നാടകസംഘത്തിൽ ചേർക്കുകയും ചെയ്തു. പിന്നീട് പറവൂരും പരിസര പ്രദേശങ്ങളിലുള്ള നാടക വേദികളിൽ ഒരു സജീവ സാന്നിദ്ധ്യമായി ഭരതൻ മാറി. ഇങ്ങനെ നാടകസംഘങ്ങളുമായുള്ള പരിചയമാണ് പിൽക്കാലത്ത് ഭരതന് ചലച്ചിത്രത്തിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.പുഷ്‌പിണി എന്ന നാടകത്തിൽ ജന്മി വേഷം കെട്ടിയാണ്‌ നാടകത്തിന്റെ അരങ്ങിലെത്തിയത്‌.

ഉദയ കേരള നാടകസമിതിയുടെ രക്തബന്ധം എന്ന സംഗീത നാടകമാണു സിനിമയിലേക്കു വഴി തുറന്നത്. ആ നാടകം അതേ പേരിൽ 1951ൽ സിനിമയായപ്പോൾ ഭരതനും ക്യാമറയ്ക്കു മുന്നിലെത്തുകയായിരുന്നു.നാടകവേദിയിലെ താരമായി വളർന്ന അദ്ദേഹത്തിന് 1950 ൽ ആലുവ സ്വദേശി കരുണാകരപ്പിള്ള നിർമിച്ച ‘രക്തബന്ധം’ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയായിരുന്നു. മലയാളത്തിലെ 15-ാമത്തെ ശബ്ദ ചിത്രമായിരുന്നു അത്.പിന്നീട് കേരളകേസരി, മരുമകൾ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

1961ൽ പുറത്തിറങ്ങിയ 'ഭക്ത കുചേല'യാണ് പറവൂർ ഭരതന് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.1964 ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കറുത്തകൈയിലെ മുഴുനീള വില്ലൻ വേഷമായിരുന്നു പറവൂർ ഭരതനെന്ന നടന്റെ സിനിമാജീവിതത്തിലെ വഴിത്തിരിവായത്. പഞ്ചവർണ തത്തപോലെ എന്ന പ്രശസ്തമായ ഖവാലി ഗാനം പാടി അഭിനയിച്ചത് അദ്ദേഹമായിരുന്നു. പിൽക്കാലത്ത് ഏറെ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

മാറ്റൊലി എന്ന സംഗീത നാടകത്തിൽ ഒപ്പം അഭിനയിച്ച നടി തങ്കമണിയാണ് ഭാര്യ. നീലക്കുയിൽ സിനിമയിലും തങ്കമണി അഭിനയിച്ചിട്ടുണ്ട്.മക്കൾ: പ്രദീപ് , തൃപ്പൂണിത്തുറ), മധു, അജയൻ , ബിന്ദു . മരുമക്കൾ: ജീന, സോമകുമാർ.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് 2015 ഓഗസ്റ്റ് 19 ന് പുലർച്ചെ 5.30-ന് പറവൂരിലെ 2009 ൽ പുറത്തിറങ്ങിയ ചങ്ങാതിക്കൂട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ. 2013 ൽ നടൻ സലിംകുമാർ സംവിധാനം ചെയ്ത ‘പരേതന്റെ പരിഭവങ്ങൾ’ എന്ന ഹ്രസ്വചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പറവൂർ ഭരതൻ അഭിനയിച്ച ചെമ്മീൻ അമ്പതാം വാർഷികം ആഘോഷിച്ച അതേ ദിവസമാണ് മരണം.

https://www.facebook.com/വടക്കൻ-പറവൂർക്കരൻ-100976541972201/

ഒരു ചെറിയ പെട്ടിയും കൈയ്യിലേന്തി കാൽനടയായും ഇരുചക്രവാഹനത്തിലും പിൽക്കാലത്ത് കാറിലുമായി പാവപ്പെട്ടവരുടെ വീടുകളിൽ വിളിപ്പു...
22/08/2021

ഒരു ചെറിയ പെട്ടിയും കൈയ്യിലേന്തി കാൽനടയായും ഇരുചക്രവാഹനത്തിലും പിൽക്കാലത്ത് കാറിലുമായി പാവപ്പെട്ടവരുടെ വീടുകളിൽ വിളിപ്പുറത്തെത്തുന്ന ശ്രീ ബേബി പീറ്ററെ എൻ്റെ തലമുറക്കാർക്ക് ഓർത്തെടുക്കാനാകും. രാവും പകലും വ്യത്യാസമില്ലാതെ ഏത് അർദ്ധരാത്രിയിലും ആർക്കും മുട്ടി വിളിക്കാവുന്ന നാടിൻ്റെ ജനകീയ മുഖം. സ്വതസിദ്ധമായ തൻ്റെ ജന്മനായുള്ള സംഭാഷണത്തിലെ വിക്ക് രോഗികളെ തന്നോടു ചേർത്തുനിർത്തുന്നതിൻ്റെ അടയാളമായിരുന്നു. അദ്ദേഹം നൽകുന്ന കുറിപ്പടിയും ചെറിയ പൊതികളായി നൽകുന്ന മരുന്നും സാധാരണക്കാരൻ്റെ ജീവിതത്തിലെ വലിയ ആശ്വാസങ്ങളായിരുന്നു. കാലാന്തരത്തിൽ പറവുരിൻ്റെയാകെ നന്മയാർന്ന ഭിഷഗ്വരനായി അദ്ദേഹം ജീവിച്ചു. ആർക്കു മുമ്പിലും തുറക്കാത്ത ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നു. ഡോക്ടർ ബേബി പീറ്റർ ജീവിതത്തിൻ്റെ പടിയിറങ്ങി പ്രണാമം, 🙏🙏🙏

Dr: In memory of Baby Peter.

For half a century from the 1970s, he was the Niswar physician in the Kaitaram Kottuvalli area. His treatment center near Kaitaram School was a place of comfort for the wet. The doctor's small room was a haven for the health care of many, both mercenaries, the poor, and the middle class. Rarely do modern-day patriarchs fly after money. Dr. Baby Peter is not a traveler. He had no habit of accounting for his service except to lovingly care for and comfort his three patients. He was the family doctor of every family in Kaitaram. Mine in the crowd until recently. The medical center near kaitharam school remember. Dr Baby Peter who came to the homes of the poor on foot, on a two-wheeler and later in a car with a small box in his hand. The popular face of the country that anyone can call at any time of the day or night. Vic in his spontaneous birth conversation was a sign of keeping the patients close to him. The prescription he gives and the medicine he gives in small packages were great comforts in the life of the common man. In time, he lived as a good physician throughout Paravur. He had a mind that never opened up to anyone. Dr. Baby Peter Prostration on the steps of life, 🙏🙏

https://www.facebook.com/Paravur-News-flash-102891975145300/

Address


Website

Alerts

Be the first to know and let us send you an email when Paravur News flash posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share