KVVES Pampady UNIT

  • Home
  • KVVES Pampady UNIT

KVVES Pampady UNIT kvves pampady news

08/06/2023

*ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം*
പാമ്പാടി മാർക്കറ്റ് ജംഗ്ഷനിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം 08-06-23 വ്യാഴാഴ്ച 6.00 pm - ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഡാലി റോയിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി രാധ വി നായർ നിർവ്വഹിച്ചു., പഞ്ചായത്ത് ജനപ്രതിനിധികളായ അനീഷ് ഗ്രാമറ്റം. ഉഷാകുമാരി . അച്ചാമ്മ തോമസ്, സെബാസ്റ്റൻ ജോസഫ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി പി. മാത്യു, ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, കോൺഗ്രസ്മണ്ഡലം പ്രസിഡന്റ് ഗോപകുമാർ , INTUC സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, സിജു. K ഐസക്ക് തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു.

25/05/2023
13/05/2023
15/12/2022
12/12/2022

ക്രിസ്മസ് നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്താം.

.
ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ ഒഴിവാക്കുക.

ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക

ലോഹനിർമ്മിതമായ പ്രതലങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുമാത്രം ദീപാലങ്കാരം നടത്തുക.

പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുതകണക്ഷൻ എടുക്കുക, വയർ നേരിട്ട് പ്ലഗ് സോക്കറ്റിൽ കുത്തരുത്.

വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കരുത്.

വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്തു എന്ന് ഉറപ്പാക്കുക.

ELCB/RCCB പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശ ക്യാമ്പയിന്റെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം ക...
02/11/2022

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശ ക്യാമ്പയിന്റെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം കടകളിൽ പ്രദർശിപ്പിക്കുന്നതിന് നിശ്ചിത വലുപ്പത്തിലുള്ള ബോർഡ് വ്യാപാരികൾക്ക് വിതരണം ചെയ്യുന്നതിന്റെ ഉത്ഘാടനം മീനടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സന്ധ്യ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സണ്ണി പാമ്പാടി, യൂണിറ്റ് പ്രസിഡന്റ് ഷാജി പി മാത്യു, ജനറൽ സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറാർ ശ്രീകാന്ത് കെ.പിള്ള, സംസ്ഥാന കൗൺസിൽ അംഗം MM ശിവ ബിജൂ, യൂണിറ്റ് വൈസ് പ്രസിഡന്റ്, സണ്ണി മയൂര, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് രാജീവ് എസ് ,യൂത്ത് വിംഗ് പ്രസിഡന്റ് നിതിൻ തര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ആദരാജ്ഞലികൾ🌹🌹🌹
28/10/2022

ആദരാജ്ഞലികൾ🌹🌹🌹

പാമ്പാടി Exice office-ൽ നിന്നും അറിയിച്ചിരിക്കുന്നത്. ഇന്ന് 25-10-22- ചൊവാഴ്ച 7.00 pm ന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഒര...
25/10/2022

പാമ്പാടി Exice office-ൽ നിന്നും അറിയിച്ചിരിക്കുന്നത്.
ഇന്ന് 25-10-22- ചൊവാഴ്ച 7.00 pm ന് എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഒരു ദീപം കൊളുത്തി (മെഴുകുതിരി ആയാലും മതി) ലഹരി വിരുദ്ധ സന്ദേശം നൽകണമെന്ന്
എല്ലാ വ്യാപാരി സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

മീനടം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പാമ്പാടി വ്യാപാര ഭവനിൽ വ്യാപാരികൾക്ക് ബോധവത്കരണ ക്ലാസ് എടുക്...
18/10/2022

മീനടം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ പാമ്പാടി വ്യാപാര ഭവനിൽ വ്യാപാരികൾക്ക് ബോധവത്കരണ ക്ലാസ് എടുക്കുന്നു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ്ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ യാത്ര പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ...
17/10/2022

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ്
ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ യാത്ര പാമ്പാടി ബസ് സ്റ്റാൻഡ് മൈതാനിയിൽ Mgm School വിദ്യാർത്ഥികളുടെയും അദ്ധ്യാപ കരുടെയും സാന്നിദ്ധത്തിൽ പാമ്പാടി SH0 പ്രശാന്ത് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി Flag off ചെയ്തു യൂണിറ്റ് പ്രസിഡൻ്റ് ഷാജി.P. മാത്യു.ജന.സെക്രട്ടറി കുര്യൻ സഖറിയ, ട്രഷറാർ ശ്രീകാന്ത് കെ.പിള്ള. സംസ്ഥാന കൗൺസിൽ അംഗം : M.M. ശിവ ബിജു, യൂണിറ്റ് വൈസ് പ്രസിഡന്റ് മാരായ : PG.ബാബു, സണ്ണി ഇ.കെ. , ബൈജു ജോസഫ് , സെക്രട്ടറി : ഫിലിപ്പ് ജേക്കബ്, യുത്ത് വിംഗ്‌ ജില്ലാ വൈസ് പ്രസിഡന്റ് : രാജീവ് S, രക്ഷാധികാരി ചെറിയാൻ ഫിലിപ്പ്, താലൂക്ക് സെക്രട്ടറി ജോർജ്ജ കുട്ടി M ജോർജ്ജ് യൂത്ത് വിംഗ് പ്രസിഡന്റ് : നിതിൻ തര്യൻ, സെക്രട്ടറി : പ്രമോദ് ആന്റണി, വനിതാ വിംഗ് സെക്രട്ടറി സീനാ ജോളി എന്നിവർ ആശംസകൾ അർപ്പിച്ചു.. നിരവധി ടൂവീലറുകളുടെ അകമ്പടിയോടെ നടന്ന സന്ദേശ യാത്ര ആലാംമ്പള്ളി PVS HSS , RIT ജംഗ്ഷൻ 7-ാം മൈൽ. Jn., എന്നീ സ്ഥലങ്ങളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചതിനു ശേഷം കാളച്ചന്തയിൽ നടന്ന സമാപന മീറ്റിങ്ങിൽ പാമ്പാടി Assistance Excise inspector സജീവ് എം. ജോൺ മുഖ്യ സന്ദേശം നൽകി. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർത്ഥിനി കുമാരി ജ്യോത്സ്നാ സുബ്രമണ്യൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി

സൗത്ത് പാമ്പാടി :എൻ എ ജോസഫ് . 84 ( ബേബി) നാഴൂരിമറ്റത്തിൽ നിര്യാതനായി. പരേതൻ കോട്ടയം ജില്ല വ്യാപാര വ്യവസായി ഏകോപന സമിതി വ...
24/09/2022

സൗത്ത് പാമ്പാടി :എൻ എ ജോസഫ് . 84 ( ബേബി) നാഴൂരിമറ്റത്തിൽ നിര്യാതനായി. പരേതൻ കോട്ടയം ജില്ല വ്യാപാര വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടിവ് കമ്മറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാമ്പാടി സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ്, ആലാംപള്ളി, നാഴൂരിമറ്റം കുടുംബയോഗങ്ങളുടെ പ്രസിഡന്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാളെ തിങ്കൾ രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരുന്നതും ഉച്ച കഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്
ഭാര്യ: പാമ്പാടി കിഴക്കയിൽ അന്നമ്മ
മക്കൾ : ആൻസി (ടാറ്റാ സ്റ്റീൽ , ജാർഘണ്ട്)
ബിനോയി (കുവൈറ്റ്)
മരുമക്കൾ : സജി മാത്യു (അടൂർ തട്ടക്കാട് വലിയവിളയിൽ),
ഷീല

05/07/2022

🔊🔊🔊🔊🔊🔊🔊🔊
പ്രിയ വ്യാപാരി സുഹൃത്തുക്കളെ ,

പ്ലാസ്റ്റിക് നിരോധനത്തിനു ബദൽ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധം അറിയിച്ചുകൊണ്ടും വഴിയോര വാണിഭങ്ങൾ അനുസ്യൂതം തുടരുന്നതിൽ പഞ്ചായത്തിന്റെ അലസത ശ്രദ്ധയിൽപ്പെടുത്തുന്നതിനായും യൂണിറ്റ് പ്രസിഡണ്ട്
ശ്രീ ഷാജി പി. മാത്യു .
യൂണിറ്റ് ജനറൽ സെക്രട്ടറി
ശ്രീ കുര്യൻ സക്കറിയ എന്നിവർ ഇന്നലെ ( 4-7-22 )പഞ്ചായത്ത് അധികാരികളുമായി ചർച്ച നടത്തി

പ്ലാസ്റ്റിക് നിരോധനത്തിനു ബദൽ സംവിധാനം രൂപപ്പെടുത്തിയെടുക്കുവാൻ വൈകുന്നതിനാൽ ഒരു മാസം കാലയളവ് വ്യാപാരികൾക്ക് അനുവദിച്ചു തരണമെന്ന ആവശ്യം അംഗീകരിച്ചതിൻ പ്രകാരം ഒരു മാസത്തിനുള്ളിൽ വ്യാപാരികൾ തന്നെ പരിഹാരമാർഗ്ഗം കണ്ടെത്തണമെന്നും ഒരുമാസം കഴിഞ്ഞാൽ കർശന നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും പഞ്ചായത്ത് അധികാരികൾ അറിയിച്ചു

വഴിയോര വാണിഭത്തിന് പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തി അവിടെ മാത്രം അവർക്ക് വ്യാപാരം ചെയ്യുവാൻ അനുമതി നൽകുന്ന തിനെ കുറിച്ച് ആലോചിക്കാമെന്നും, ഇതിനോടകം പലപ്രാവശ്യം വാണിംഗ് നൽകിയിട്ടും പല വഴിയോര കച്ചവടക്കാരും അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല എന്നും പഞ്ചായത്ത് അറിയിച്ചു

ആയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രവർത്തിച്ചിരുന്ന ഒരു വസ്ത്ര വ്യാപാര വാഹനവും ഒരു പച്ചക്കറി വാഹനവും മാറ്റുവാൻ ശ്രമിക്കുകയും അത് വിജയപ്രദം ആവുകയും ചെയ്തു
ആദ്യം ഇവിടെനിന്ന് മാറണമെന്ന് ആവശ്യപ്പെട്ടപ്പോൾ നിസ്സംഗത ഇവർ പ്രകടിപ്പിക്കുകയും കമ്മറ്റി അംഗങ്ങളായ ശ്രീ രാജീവ് ശ്രീ ബേബിച്ചൻ ശ്രീ ബൈജു എന്നിവരും അതോടൊപ്പം സമീപ വ്യാപാര സ്ഥാപനങ്ങളിലെ വ്യാപാരികളും കൂട്ടമായി എത്തുകയും ശക്തമായി ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ
അവർ അവിടുന്ന് മാറ്റുകയും ചെയ്തു ഉച്ചകഴിഞ്ഞ് അതേ സ്ഥലത്ത് പച്ചക്കറി വണ്ടി വീണ്ടും എത്തിയപ്പോൾ കമ്മറ്റി അംഗങ്ങളുമായി അപ്പോൾ തന്നെ അവിടെ എത്തുകയും വീണ്ടും ശക്തമായി മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു ഉടൻ തന്നെ അവർ മാറ്റുകയും ചെയ്തു

പ്രിയപ്പെട്ടവരെ വഴിയോരവാണിഭങ്ങൾ ഒറ്റയടിക്ക് നീക്കം ചെയ്യുവാൻ നമുക്ക് ആവില്ല എങ്കിലും നമ്മുടെ ശക്തവും നിരന്തരവുമായ പ്രവർത്തനം ഉണ്ടായാൽ തീർച്ചയായും ഇതിനൊരു അവസാനം കണ്ടെത്താൻ സാധിക്കും എന്ന കാര്യം ഉറപ്പാണ്

സുഹൃത്തുക്കളെ
നമ്മൾ ഒത്തൊരുമിച്ചു നിന്നാൽ ഇവരെ തുരത്താൻ ആവും,
വഴിയോര വാണിഭം ശ്രെദ്ധയിൽ പെട്ടാൽ അതിന്റെ ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ ഇട്ടാൽ ഉത്തരവാദിത്തം കഴിഞ്ഞു എന്നാരും കരുതരുത്
കമ്മറ്റി അംഗങ്ങളോടൊപ്പം സമീപ സ്ഥലങ്ങളിലെ മുഴുവൻ വ്യാപാരികളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുക
ഒറ്റക്കെട്ടായി നമ്മൾ ഇവർക്കെതിരെ ഇറങ്ങിയാൽ പഞ്ചായത്തും പോലീസ് അധികാരികളും നമുക്ക് പിന്തുണയുമായി കൂടെയുണ്ടാവും 🤝🤝

പാമ്പാടിയിലെ ഉർജസ്വലരായ പ്രവർത്തകരെ....
നമുക്ക് ഉണർന്നു പ്രവർത്തിക്കാം
ജയ് വ്യാപാരി
ഐക്യം

പ്രസിഡന്റ്‌
ഷാജി പി മാത്യു .
ജനറൽ സെക്രട്ടറി കുര്യൻ സക്കറിയ
ട്രഷറാർ . ശ്രീകാന്ത് കെ. പിള്ള

Address


Website

Alerts

Be the first to know and let us send you an email when KVVES Pampady UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share