Kolenchery club : news

  • Home
  • Kolenchery club : news

Kolenchery club : news Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kolenchery club : news, Media/News Company, .

പ്രിയ ടി എച്ച് യാത്രയായ്....💔💔കുന്നത്തുനാടിന്റെ വികസന നായകനും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും , 25 വർഷക്കാലം ML...
14/01/2024

പ്രിയ ടി എച്ച് യാത്രയായ്....💔💔

കുന്നത്തുനാടിന്റെ വികസന നായകനും മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും , 25 വർഷക്കാലം MLA യും , 17 വർഷം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായും, കെപിസിസി ജനറൽ സെക്രട്ടറിയും , വൈസ് പ്രസിഡന്റും ആയിരുന്ന കോൺഗ്രസിന്റെ തല മുതിർന്ന നേതാവ് ഹാജി ടി എച്ച് മുസ്തഫക്ക്. 🙏🏿🙏🏿 ആദരാഞ്ജലികൾ
🌹🌹🌹🌹🌹🌹🌹

കോലഞ്ചേരിയിൽ നടക്കുന്ന മറ്റൊരു പൂർവ വിദ്യാർത്ഥി സംഗമവും യാഥാർത്ഥ്യമാകുന്നു !!!!                                         ...
08/12/2023

കോലഞ്ചേരിയിൽ നടക്കുന്ന മറ്റൊരു പൂർവ വിദ്യാർത്ഥി സംഗമവും യാഥാർത്ഥ്യമാകുന്നു !!!! കോലഞ്ചേരി : കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹൈസ്കൂളിൽ പഠിച്ച 1996 ലെ SSLC ബാച്ചാണ് നീണ്ട 27 വർഷങ്ങൾക്ക് ശേഷം ഒത്തു കൂടുന്നത്.1996 SSLC ബാച്ച് പൂർവ വിദ്യാർത്ഥി സംഗമo കോലഞ്ചേരി യോഗ സെന്ററിൽ വെച്ച് നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.1990 കളിൽ കോലഞ്ചേരി സ്കൂളിൽ പഠിപ്പിച്ചിരുന്ന മുഴുവൻ അദ്ധ്യാപകരെയും 1996 SSLC ബാച്ചിലെ മിക്കവാറും എല്ലാ വിദ്യാർത്ഥികളെയും അണി നിരത്തി വിപുലമായ ഒരു പൂർവ അധ്യാപക വിദ്യാർത്ഥി സംഗമത്തിനാണ് കോലഞ്ചേരി യോഗ സെന്റർ ഡിസംബർ 23 ന് വേദിയാകുന്നത്...

കോലഞ്ചേരി : തോന്നിക്കയിൽ നിന്നും MOSC ആശുപത്രിയിയിലേക്ക് ഉള്ള ഇടവഴിയിൽ കള്ള് ഷാപ്പ് തുടങ്ങാനുള്ള നീക്കത്തിന് എതിരെ പ്രദേ...
15/11/2023

കോലഞ്ചേരി : തോന്നിക്കയിൽ നിന്നും MOSC ആശുപത്രിയിയിലേക്ക് ഉള്ള ഇടവഴിയിൽ കള്ള് ഷാപ്പ് തുടങ്ങാനുള്ള നീക്കത്തിന് എതിരെ പ്രദേശവാസികൾ ഒന്നിച്ചു ഒറ്റക്കെട്ടായി സമരത്തിലേക്ക്,ആദ്യ ഘട്ടം എന്ന നിലയിൽ പദ്ധതി പ്രദേശത്തെ സ്ഥലത്തിന്റെ അവകാശിയെ കണ്ട് നമ്മുടെ നാടിന്റെ സ്വര്യ ജീവിതത്തിനു തടസം വരുന്ന ഈ കള്ള് ഷാപ്പ് നിർമ്മിക്കരുത് എന്ന് നേരിട്ട് ആവശ്യപ്പെട്ടതായി സമര സമിതി അറിയിച്ചു.വീതി കുറഞ്ഞ ഈ റോട്ടിൽ കൂടി നൂറു കണക്കിന് ആശുപത്രി ജീവനക്കാരും രോഗികളും കൂട്ടിരുപ്പുകാരും ഇപ്പോൾ തന്നെ യാത്ര ചെയ്യുന്നുണ്ട്..ഇനി ഒരു ഷാപ്പ് ഈ റോട്ടിൽ ഒരു കാരണ വശാലും അനുവദിക്കാൻ ആവില്ലെന്ന് സമര സമിതി അറിയിച്ചു.എക്സൈസ് മന്ത്രി, ജില്ലാ കളക്ടർ ' ഏക്സൈസ് കമ്മീഷണർ ഉൾപ്പെടെ മുഴുവൻ അധികാര സ്ഥലങ്ങളിലും 150 കുടുംബങ്ങളിൽ നിന്ന് ഒപ്പിടുവിച്ചു കള്ള് ഷാപ്പിന് ഒരു കാരണ വശാലും അനുമതി നൽകരുത് എന്ന് ആവശ്യപ്പെട്ടു നിവേദനം നൽകിയതായും സമര സമിതി അവകാശപ്പെടുന്നു. ജനങ്ങൾ തിങ്ങി പാർക്കുന്ന ഈ മേഘലയിൽ ഷാപ്പിനുള്ള ഏത് നീക്കത്തെയും സ്ത്രീകളെയും കുട്ടികളെയും അണി നിരത്തി ഏത് അറ്റം വരെയും സമരം ചെയ്യുമെന്ന് സമര സമിതി..അറിയിച്ചു.. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതു സമൂഹത്തിന്റെയും മത സാംസ്കാരിക സാമൂഹീക സംഘടനകളുടെയും തോന്നിക്ക പൗരാവലിയുടെയും പൂർണ്ണ പിന്തുണ ഉറപ്പാക്കിയാണ് സമര സമിതി മുൻപോട്ട് പോകുന്നത്...

കോലഞ്ചേരി : തോന്നിക്ക തൊഴുത്തുങ്കൽക്കുടി ഭാഗത്ത്‌ വരാൻ പോകുന്ന കള്ള് ഷാപ്പിന് എതിരെ നാട്ടുകാർ രംഗത്ത്, തോന്നിക്ക യിൽ നിന...
12/11/2023

കോലഞ്ചേരി : തോന്നിക്ക തൊഴുത്തുങ്കൽക്കുടി ഭാഗത്ത്‌ വരാൻ പോകുന്ന കള്ള് ഷാപ്പിന് എതിരെ നാട്ടുകാർ രംഗത്ത്, തോന്നിക്ക യിൽ നിന്നും മെഡിക്കൽ കോളേജിലേക്കുള്ള വീതി കുറഞ്ഞ ജന നിബിഢമായ ആളുകൾ തിങ്ങി പാർക്കുന്ന മേഖലയിൽ കൂടി കടന്ന് പോകുന്ന റോഡിന് വലതു ഭാഗത്തായിട്ടാണ് പുതിയ ഷാപ്പ് വരാൻ പോകുന്നത് എന്ന് നാട്ടുകാർ അറിയിക്കുന്നു.. ഇന്ന്‌ രാവിലെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിർമ്മാണo ആരംഭിച്ചിരുന്നു...ഈ നിർമ്മാണത്തിൽ പ്രദിക്ഷേധിച്ചു നാട്ടുകാർ രംഗത്ത് എത്തി.. നിരവധി ആളുകൾ തിങ്ങി പാർക്കുന്ന വീതി കുറഞ്ഞ മെഡിക്കൽ കോളേജിലെ രോഗികൾ കൂട്ടിരുപ്പുകാർ ജീവനക്കാർ എന്നിങ്ങനെ നൂറു കണക്കിന് ആളുകൾ kolenchery ടൌണിൽ ബ്ലോക്കിൽ പെടാതെ വേഗം മെഡിക്കൽ കോളേജിൽ എത്താൻ ഈ വഴിയേയാണ് ആശ്രയിക്കുന്നത്.. ഈ വഴിയിൽ ഒരു കാരണവശാലും ഒരു കള്ള് ഷാപ്പ് നടത്താൻ അനുവദിക്കാൻ ആകില്ലെന്നു നാട്ടുകാർ..ഇന്ന്‌ നടന്ന സൂചന പ്രദിക്ഷേധ യോഗത്തിൽ സ്ത്രീകളും കുട്ടികളും അടക്കo നിരവധി പേര് പങ്കെടുത്തു.. ഷാപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഏത് നീക്കവും ഏത് അറ്റം വരെ പോയി തടയുമെന്ന് നാട്ടുകാർ വ്യക്തമാക്കി... വരും ദിവസങ്ങളിൽ ഷാപ്പിന് എതിരെയുള്ള സമരം ശക്തമാകും...

കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ തോന്നിക്കയുടെ സാമൂഹിക മണ്ഡലത്തിൽ ഒരു വിളക്ക് മരമായി നിലകൊള്ളുന്ന തോന്നിക്ക പൗരാവലി നമ്മ...
08/11/2023

കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ തോന്നിക്കയുടെ സാമൂഹിക മണ്ഡലത്തിൽ ഒരു വിളക്ക് മരമായി നിലകൊള്ളുന്ന തോന്നിക്ക പൗരാവലി നമ്മുടെ കുഞ്ഞനുജത്തിയുടെ ചികിത്സാ നിധിയിലേക്ക് 100000/-(ഒരു ലക്ഷം ) രൂപ നൽകുവാൻ തീരുമാനിച്ചത് ഈ നാട് ഹൃദയത്തോടെ ഏറ്റുവാങ്ങുന്നു ❤

https://www.impactguru.com/fundraiser/help-chinchu-saju   എറണാകുളം ജില്ലയിൽ കോലഞ്ചേരി തോന്നിക്കയിൽ ഐക്കരനാട് ഗ്രാമ പഞ്ചാ...
07/11/2023

https://www.impactguru.com/fundraiser/help-chinchu-saju എറണാകുളം ജില്ലയിൽ കോലഞ്ചേരി തോന്നിക്കയിൽ ഐക്കരനാട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ താമസിക്കുന്ന സാജുവിന്റെ മകൾ ചിഞ്ചു സാജു ഹരിയാനയിലെ ഒരു ഹോസ്പിറ്റൽ നേഴ്സ് ആണ് ഗുരുതരമായ കരൾ രോഗം മൂലം വളരെയേറെ ബുദ്ധിമുട്ടിലാണ്.വളരെ നിർധന കുടുംബത്തിൽ പെട്ട ഒരു പെൺകുട്ടിയാണ്. വളരെ സാമ്പത്തിക ചെലവുണ്ട്. നമ്മുടെ പ്രദേശത്ത് ഉള്ള ഒരു കുട്ടിയാണ് അവരെ നമ്മൾ മാക്സിമം നമുക്ക് പറ്റുന്നതുപോലെ സഹായിക്കണം....ഒപ്പം ഒന്ന് ഷെയർ ചെയ്തു സഹായിക്കുക...

Eldhose Paul wants to raise funds for Chinchu Saju to undergo Liver Transplant. Your donation can guide them to reach their fund goals. Please help.

15/08/2023
മഹാദ്മഗാന്ധി യൂണിവേഴ്സിറ്റി യിൽ നിന്നും 2022  വർഷത്തിലെ  M A  ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ  കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോള...
21/01/2023

മഹാദ്മഗാന്ധി യൂണിവേഴ്സിറ്റി യിൽ നിന്നും 2022 വർഷത്തിലെ M A ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലേ അഭിമാനമായി മാറിയ MALAVIKA M NAIR ക്ക് കോലഞ്ചേരി ക്ലബ്‌ ന്റെ അഭിനന്ദനങ്ങൾ. കടയിരുപ്പ് മണപ്പിള്ളിൽ മുരളീധരന്റെയും അജിത മുരളീധരന്റെയും മകളാണ്...

നമ്മുടെ പ്രീയപ്പെട്ട എൽദോസ്സിന് വേണ്ടി ഒന്ന് കൈ കോർക്കാം...... 🙏🙏🙏🙏🙏🙏🙏 🤝🤝🤝
17/06/2022

നമ്മുടെ പ്രീയപ്പെട്ട എൽദോസ്സിന് വേണ്ടി ഒന്ന് കൈ കോർക്കാം...... 🙏🙏🙏🙏🙏🙏🙏 🤝🤝🤝

ആദരാഞ്ജലികൾ 🌹
20/05/2022

ആദരാഞ്ജലികൾ 🌹

പ്രീയ സുഹൃത്തേ!! കോലഞ്ചേരി MOSC മെഡിക്കൽ കോളേജിന് സമീപം " UNCLES CAFE " എന്നൊരു സ്ഥാപനം 19/05/2022 രാവിലെ 10 മണി മുതൽ തു...
18/05/2022

പ്രീയ സുഹൃത്തേ!! കോലഞ്ചേരി MOSC മെഡിക്കൽ കോളേജിന് സമീപം " UNCLES CAFE " എന്നൊരു സ്ഥാപനം 19/05/2022 രാവിലെ 10 മണി മുതൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്ന
വിവരം എല്ലാവരെയും അറിയിക്കുന്നു....വ്യാപാരി വ്യവസായി സമിതി രക്ഷാധികാരി സി കെ വർഗീസ് ഉത്ഘാടനം ചെയ്യുന്നു...കോലഞ്ചേരി MOSC Rtd പ്രൊഫസർ ഡോക്ടർ മറിയാമ്മ കുര്യാക്കോസ് ഭദ്രദീപം തെളിയിക്കുന്ന ചടങ്ങിൽ ശ്രീ മാത്യൂസ് പോൾ ( ഐക്കരനാട് പഞ്ചായത്തു മെമ്പർ) ആശംസകൾ നേരുന്നു....ഉത്ഘാടന വേളയിലും തുടർന്നും എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രദീക്ഷിക്കുന്നു....

സിപിഐഎം ഐക്കരനാട് ലോക്കൽകമ്മിറ്റി അംഗവും മാങ്ങാട്ടൂർ ബ്രാഞ്ച്സെക്രട്ടറിയുമായ സ: വി. വി. സന്തോഷ്‌ ഇന്ന് വെളുപ്പിന് മരണപ്പ...
18/05/2022

സിപിഐഎം ഐക്കരനാട് ലോക്കൽകമ്മിറ്റി അംഗവും മാങ്ങാട്ടൂർ ബ്രാഞ്ച്സെക്രട്ടറിയുമായ സ: വി. വി. സന്തോഷ്‌ ഇന്ന് വെളുപ്പിന് മരണപ്പെട്ടു..

ആദരാഞ്ജലികൾ 🙏🌹

RIP 😢😢😢😢
22/12/2021

RIP 😢😢😢😢

കാലടി പാലത്തിൽ തിങ്കളാഴ്ച്ച മുതൽ ഗതാഗത  നിരോധനം....... ഗതാഗതം തിരിച്ചു വിടുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ...
12/12/2021

കാലടി പാലത്തിൽ തിങ്കളാഴ്ച്ച മുതൽ ഗതാഗത നിരോധനം....... ഗതാഗതം തിരിച്ചു വിടുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ഏർപ്പെടുത്തി

കാലടി പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട്
ഡിസംബർ 13 മുതൽ
കാൽനട യാത്ര ഉൾപ്പെടെ ഗതാഗതം പൂർണമായി നിരോധിക്കുന്നു...നിരോധന കാലയളവിൽ ബദൽ റോഡുകളിലൂടെയായിരിക്കും ഗതാഗതം അനുവദിക്കുക.

വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കുള്ള ബദൽ യാത്രാ മാർഗങ്ങൾ ഇവയാണ്.

അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്. അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റൂർ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂർ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂർ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂർ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.

മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ ആലുവയിൽ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്നും എയർപോർട്ടിലേക്ക് വരേണ്ട വാഹനങ്ങൾ പെരുമ്പാവൂരിൽ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് മഹിളാലയം - തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്. എയർപോർട്ടിൽ നിന്നും തിരികെ പോകേണ്ട വാഹനങ്ങൾക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്.

എയർപോർട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലുവ പെരുമ്പാവൂർ കെഎസ്ആർടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര -നെടുവന്നൂർ - ആവണംകോട് റോഡിലൂടെ എയർപോർട്ടിൽ എത്തിച്ചേരാവുന്നതാണ്.

തട്ടാമുകളിൽ നിന്നും ഒരു ഡോബർമാൻ നായയെ കാണാതായിട്ടുണ്ട്. വിവരം ലഭിയ്ക്കുന്നവർ 9526267827 എന്ന നമ്പറിൽ ബന്ധപ്പെടാൻ താല്പര്...
30/09/2021

തട്ടാമുകളിൽ നിന്നും ഒരു ഡോബർമാൻ നായയെ കാണാതായിട്ടുണ്ട്. വിവരം ലഭിയ്ക്കുന്നവർ 9526267827 എന്ന നമ്പറിൽ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു .

22/09/2021
ആദരാഞ്ജലികൾ 🌹🌹
15/09/2021

ആദരാഞ്ജലികൾ 🌹🌹

22/05/2021

കോലഞ്ചേരിയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കപ്പ കച്ചവടം നടത്തുന്ന നമ്മൾ എല്ലാവരും സ്നേഹത്തോടെ "കപ്പ ചേട്ടൻ " എന്ന് വിളിക്കുന്ന ചന്ദ്രശേഖരൻ നായർ അന്തരിച്ചു.!! കോലഞ്ചേരിയുടെ ഒരോ സ്പന്ദനങ്ങളെയും തൊട്ടറിഞ്ഞ മനുഷ്യൻ..... കൊലെഞ്ചേരി ക്ലബ്ബിന്റെ ആദരാഞ്ജലികൾ 🌹🌹

കിഴക്കമ്പലത്തു DCC ആരംഭിക്കുന്നതിനു  വേണ്ടി താമരച്ചാൽ  മരിയൻ  കൺവെൻഷൻ  സെന്ററിൽ ക്ലീനിംഗ് വർക്കുകൾ  നടത്തുന്ന  ജനകീയ സമി...
17/05/2021

കിഴക്കമ്പലത്തു DCC ആരംഭിക്കുന്നതിനു വേണ്ടി താമരച്ചാൽ മരിയൻ കൺവെൻഷൻ സെന്ററിൽ ക്ലീനിംഗ് വർക്കുകൾ നടത്തുന്ന ജനകീയ സമിതി( രാഷ്ട്രീയ പാർട്ടികളുടെയും പൊതു പ്രവർത്തകരുടെയും കൂട്ടായിമ ) കോവിഡ് പ്രതിരോധ പ്രവർത്തകർ...
അഭിനന്ദനങ്ങൾ.......

പെരുവുമുഴിയിൽ വെള്ളപൊക്കസാധ്യത മുന്നിൽകണ്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു....Kadamattom U. P schoolil ക്യാമ്പ് സജ്ജമാണ്. ...
16/05/2021

പെരുവുമുഴിയിൽ വെള്ളപൊക്കസാധ്യത മുന്നിൽകണ്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു....Kadamattom U. P schoolil ക്യാമ്പ് സജ്ജമാണ്. ക്യാമ്പ് ക്ലീനിങ് ഉൾപ്പെടെ ഉള്ള കാര്യങ്ങളിൽനേതൃത്വം വഹിച്ച വാർഡ് മെമ്പർ എൽസി ബാബുവിനും സഹകരിച്ച കുടുംബശ്രീ അംഗങ്ങൾക്കും മറ്റു സന്നദ്ധപ്രവർത്തകർക്കും നന്ദി പറയുന്നു...

ഐക്കരനാട് പഞ്ചായത്ത്‌..

കോവിഡ് മഹാമാരിയിൽ പഞ്ചായത്തിന് പിന്തുണയായി കോലഞ്ചേരി യാക്കോബായ ഇടവക,ആംബുലന്‍സ് കൈമാറികോലഞ്ചേരി _ കോവിഡ് പ്രതിരോധ പ്രവര്‍...
16/05/2021

കോവിഡ് മഹാമാരിയിൽ പഞ്ചായത്തിന് പിന്തുണയായി കോലഞ്ചേരി യാക്കോബായ ഇടവക,ആംബുലന്‍സ് കൈമാറി

കോലഞ്ചേരി _ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡ് രോഗികളുടെ ചികിത്സാസൗകര്യങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായി മികച്ചപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പൂത്തൃക്ക പഞ്ചായത്തിന് പിന്തുണയുമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി തങ്ങളുടെ ആധീനതയിലുള്ള ആംബുലന്‍സ് ഗ്രാമപഞ്ചായത്തിന് കൈമാറി.
പള്ളി വികാരി റവഃ ഫാദര്‍ ഷിബിന്‍പോള്‍, ട്രസറ്റി കെ സി ഐസക് , സെക്രട്ടറി സി പി ഏലിയാസ് എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന് ടി പി വര്‍ഗ്ഗീസ് , വൈസ് പ്രസിഡന്റ് സിനിജോയി ,സെക്രട്ടറി ദീപുദിവാകരന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സംഗീതഷൈന്‍
ജോണി എം വി എന്നിവര്‍ സന്നിഹിതരായിരുന്നു

പാലയ്ക്കാമറ്റത്ത് മയിലിറങ്ങി. ഇന്ന് (15.05.21.)ഉച്ചയ്ക്ക് പാലയ്ക്കാമറ്റം, കുന്നുമ്മേളത് - കൊച്ചുത്തോട്ടം വിട്ടുകൾക്കടുത്...
15/05/2021

പാലയ്ക്കാമറ്റത്ത് മയിലിറങ്ങി. ഇന്ന് (15.05.21.
)ഉച്ചയ്ക്ക് പാലയ്ക്കാമറ്റം, കുന്നുമ്മേളത് - കൊച്ചുത്തോട്ടം വിട്ടുകൾക്കടുത്താണ് മയിൽ പ്രത്യക്ഷപ്പെട്ടത്........ മുന്നറിയിപ്പ്: മയിലിനെ വേട്ടയാടുന്നതും ,പിടിക്കൂടുന്നതുമെല്ലാം നിയമപരമായി തെറ്റ്......

 #യൂത്ത്  #കോൺഗ്രസ് യൂത്ത് കെയർഐക്കരനാട്  കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ, കോവിഡ് രോഗികൾക്കാ...
15/05/2021

#യൂത്ത് #കോൺഗ്രസ് യൂത്ത് കെയർ

ഐക്കരനാട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ, കോവിഡ് രോഗികൾക്കായി ആശുപത്രിയിൽ ടെസ്റ്റ് ചെയ്യുവാനും മറ്റും പോകുന്നതിനായി, തുടങ്ങിയ വാഹനസൗകര്യം, മണ്ഡലം പ്രസിഡന്റ് അനോജ് കാവനാക്കുഴിയുടെ അധ്യക്ഷതയിൽ, കുന്നത്തുനാട് മുൻ MLA വി.പി.സജീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു.കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനും മറ്റും സൗജന്യമായാണ് രോഗികളെ കൊണ്ട് പോകുന്നത്. സി.പി.ജോയി, ബിനീഷ് പുല്യാട്ടേൽ, കെ.പി.സ്കറിയ, എം.എ.പൗലോസ്, എം.എ.വർഗീസ്, സുഭാഷ് തേനുങ്ങൽ, സിജു കടയ്ക്കനാട്, ബെന്നി മാത്യു, സജീഷ് സി.ആർ, എൽദോ ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു....
സിജു കടയ്ക്കനാട്...

Address


Website

Alerts

Be the first to know and let us send you an email when Kolenchery club : news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share