Fathima abdu

Fathima abdu personal blog

ന്യായമായ ചോദ്യം 😆
22/02/2024

ന്യായമായ ചോദ്യം 😆

22/02/2024
വീണ്ടും ഒരു മരണംകൂടി 😞
16/02/2024

വീണ്ടും ഒരു മരണംകൂടി 😞

16/02/2024

പൈസ കടം കൊടുത്താലുള്ള
അവസ്ഥ 🥹

14/02/2024

കുട്ടികൾ അപകടത്തിൽ പെടുന്നത്
മുതിർന്നവരുടെ ചെറിയ അശ്രദ്ധ മൂലമാണ് 🥹

ഗൾഫിലേക്കും യൂറോപ്പിലേക്കുംപോകുമ്പോലെ ഭാവിയിൽ ചൊവ്വയിലേക്കും വിമാനത്തിൽ പോകാൻ പറ്റും അല്ലേ ഫ്രെണ്ട്സ്? 👍🏻👍🏻😍
14/02/2024

ഗൾഫിലേക്കും യൂറോപ്പിലേക്കും
പോകുമ്പോലെ ഭാവിയിൽ ചൊവ്വയിലേക്കും വിമാനത്തിൽ പോകാൻ പറ്റും അല്ലേ ഫ്രെണ്ട്സ്? 👍🏻👍🏻😍

13/02/2024

🤎ജീവിതം 50ൽ തുടങ്ങണം//

പെൺകുട്ടി ജനിച്ചാൽ മകളായി, പെങ്ങളായി, ഭാര്യയായി, അമ്മയായി, അമ്മായി അമ്മയായി, അമ്മൂമ്മയായി.

ഇനി എന്ത് ?

ഭാര്യയിൽനിന്ന് അമ്മയായി കഴിഞ്ഞാൽ ജീവിതത്തിൽ ഒരു യുദ്ധം തുടങ്ങുകയാണ്. കുഞ്ഞിനെ പാലൂട്ടി വളർത്തി വലുതാക്കി സ്കൂളിൽ വിടുമ്പോഴേക്കും രണ്ടാമതൊരു കുട്ടി ഉണ്ടായേക്കാം. അതിനെയും വളർത്തി വലുതാക്കി സ്കൂൾ വിട്ടു തുടങ്ങുമ്പോഴേക്കും ഭാര്യ എന്ന വ്യക്തിക്ക് 10 വയസ്സ് കൂടി.

മൾട്ടി ടാസ്കിങ് ചെയ്യുന്ന ഒരുപാട് അമ്മമാർ ഉണ്ട്. വീട്ടുജോലിയും നോക്കി മക്കളെയും നോക്കി ഭർത്താവിന്റെ കാര്യവും നോക്കി അമ്മാവന്റെയും അമ്മായിടെയും കാര്യം നോക്കി ജോലിക്ക് പോകുന്ന സ്ത്രീകൾ ഉണ്ട്.

A big salute to them. But no one knows that the smile on their face hides hundreds of inner conflicts.

എത്രയൊക്കെ അല്ല ഇല്ല എന്നൊക്കെ പറഞ്ഞാലും, പുരുഷനേക്കാൾ പ്രാക്ടിക്കൽ ബുദ്ധി എപ്പോഴും സ്ത്രീകൾക്ക് തന്നെയാണ് കൂടുതൽ. തർക്കിച്ച് മാറിനിന്ന് ചിന്തിക്കുമ്പോൾ മനസ്സ് സമ്മതിക്കില്ല എങ്കിലും മനസ്സിലാകും ഭാര്യ പറഞ്ഞതാണ് ശരി എന്ന്. അത് മാനിക്കുക. Give them due respect.

രണ്ടുപേരുടെയും കൂടി ചെലവ് നോക്കാൻ കഴിയാത്തതുകൊണ്ട് അച്ഛനെ ഒറ്റയ്ക്ക് നാട്ടിൽ നിർത്തിയിട്ട ബേബി സിറ്ററായി അമ്മയെ യുഎസിലും യുകെയിലും കാനഡയിലും ഒക്കെ കൊണ്ടുപോകുന്ന ഒരുപാട് മക്കൾ നമ്മുടെ നാട്ടിലുണ്ട്. പന്ത്രണ്ടും പതിനാറും മണിക്കൂറും ഫ്ലൈറ്റിൽ ഇരുന്ന് കാലിൽ മസിലും പിടിച്ച് എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിൽ അമ്മയെ വിദേശത്ത് എത്തിക്കും.

പാവം അമ്മ വരാൻ പോകുന്ന ഭൂകമ്പം അറിയാതെ ചക്ക വറ്റലും, മുറുക്കും, ഉണ്ണിയപ്പവും ഒക്കെ ചുട്ടുണ്ടാക്കി പറക്കും.

കല്യാണം കഴിഞ്ഞാൽ മക്കൾ വേറെ ഒരു ധ്രുവത്തിൽ ആണ്. മക്കൾ ഒരിക്കലും ഇത്രയും സെൽഫിഷ് ആകാൻ പാടില്ല. 50 ആയാലും 60 ആയാലും എഴുപതായാലും ഒരു അമ്മ ഒരിക്കലും പറ്റില്ല എന്ന് പറയില്ല. സ്വന്തമായി ഒരു വരുമാനം ഇല്ലാത്ത അമ്മയാണെങ്കിൽ പറയുകയും വേണ്ട. വാർദ്ധക്യത്തിൽ പോലും നടു നിവർന്ന് ഒന്ന് കിടക്കാൻ കഴിയാത്ത ഒരുപാട് അമ്മമാരെ ഉണ്ട്.

ശരിക്കും ഒരു വേലക്കാരിയുടെ അവസ്ഥ തന്നെയാണ്. എപ്പോഴെങ്കിലും ആ അമ്മയുടെ കൈ ഒന്ന് പിടിച്ചു നോക്കണം. അവരുടെ വിണ്ടുകീറിയ കാൽപാദങ്ങൾ ഒന്ന് ശ്രദ്ധിക്കണം. അമ്മ വയ്യാതെ കിടപ്പായാൽ ആരെങ്കിലും നോക്കിയാൽ നോക്കി ഇല്ലെങ്കിൽ ഇല്ല.

നിങ്ങളെ വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിച്ചത് തന്നെ മഹാപുണ്യം.

മക്കൾ വളർന്ന് കല്യാണം കഴിച്ച് പോയിക്കഴിഞ്ഞാൽ എങ്കിലും അച്ഛനെയും അമ്മയും വെറുതെ വിടുക. ഇനിയെങ്കിലും അവർ അവരുടെ ജീവിതം ജീവിക്കട്ടെ.

അച്ഛനമ്മമാർ സാമ്പത്തിക ഭദ്രത ഇല്ലാത്തവരാണെങ്കിൽ അവർക്ക് കാശ് നൽകുക. അവർ ഒരുമിച്ച് സിനിമയ്ക്ക് പോകട്ടെ, പുറത്തുപോയി ഭക്ഷണം കഴിക്കട്ടെ, യാത്രകൾ ചെയ്യട്ടെ, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കട്ടെ.

35 കഴിഞ്ഞ അമ്മമാരോട് എനിക്ക്
പറയാനുള്ളത്, നിങ്ങൾ നിങ്ങളുടെ ശരീരം സൂക്ഷിക്കുക.

എൻറെ എട്ട് കൽപ്പനകൾ ...

1. പഞ്ചസാര പൂർണ്ണമായും ഒഴിവാക്കുക
2. ഉപ്പ് നേർ പകുതി ആക്കുക അല്ലേ ഇന്ദുപ്പ് ഉപയോഗിക്കുക.
3. ആറുമണിക്കൂർ ഉറപ്പായും ഉറങ്ങാൻ ശ്രമിക്കുക.
4. കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക.
5. യോഗ അഭ്യസിക്കുക, പ്രണയാമ ചെയ്യുക, കപാലഭാതി ചെയ്യുക, സൂര്യനമസ്കാരം ചെയ്യുക.
6. ചെറുപ്പത്തിൽ അമ്മ അമ്മൂമ്മമാർ ചെയ്തിരുന്നത് പോലെ മുളക്, മല്ലി, മഞ്ഞള് ഒക്കെ വാങ്ങി വെയിലത്ത് വച്ച് പൊടിച്ച് ഉപയോഗിക്കുക. മസാല പൊടികൾ പൂർണമായും ഒഴിവാക്കുക.
7. സൂര്യനുദിക്കുന്ന സമയത്തും അസ്തമിക്കുന്ന സമയത്തും അല്പം നേരം വെയിൽ കൊള്ളാൻ ശ്രമിക്കുക.
8.ദിവസത്തിലൊരിക്കലെങ്കിലും ഇഷ്ടമുള്ളവരുമായി സംവദിക്കുക...
വയ്യാതായാൽ നിങ്ങളെ ആരും നോക്കില്ല.
ഒരു കാരണവശാലും വസ്തു, വീട് ഓഹരി ചെയ്യരുത്... നിങ്ങളുടെ പേരിൽ ഉള്ളടത്തോളം കാലം മക്കൾ നിങ്ങളെ നോക്കും. ഒരു ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിലും വീണു പോകരുത്. മോന് അവൻറെ കുടുംബമാവും, മോൾക്ക് അവളുടെ കുടുംബം ആവും. നിങ്ങൾ നിങ്ങളുടെ ആരോഗ്യം സൂക്ഷിക്കുക. അൻപത് വർഷം കൂടി ജീവിക്കാനുള്ളതാ...

പൂർവികർ ഉണ്ടാക്കിയിട്ട സ്വത്തും മുതലും കണ്ട് മക്കളും കൊച്ചുമക്കളും നെഹളിക്കാൻ പാടില്ല..സ്വന്തമായി ഉണ്ടാക്കിയിട്ട് വേണം അഹങ്കരിക്കാൻ.

മക്കളോട് പറയാനുള്ളത് അച്ഛനമ്മമാരെ അകറ്റരുത്...
ഒരു തുള്ളി കണ്ണുനീർ അവരുടെ കണ്ണിൽ നിന്ന് ഇറ്റ് വീണാൽ ഈ ജന്മം നിങ്ങൾ ഗതി പിടിക്കില്ല-,,,

❤‍🩹പോസ്റ്റ് ഷെയർ ചെയ്യണം.❤‍🩹

മക്കളും കൊച്ചുമക്കളും വായിച്ച് അറിയണം. ഇന്ന് ഞാനെങ്കിൽ നാളെ നീ എന്ന തത്വം അവരും മറക്കരുത്...

Copied edited...

ഇഷ്ട്ടപെട്ടാൽ ഷേർ ചെയ്യുമല്ലോ

12/02/2024

ഒരുപാട് ജനങ്ങൾക് ആശ്വാസം കിട്ടുമായിരുന്നു....

₹₹ഭീമമായ കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ്  ബീഫും...
26/06/2023

₹₹ഭീമമായ കറണ്ട് ചാർജ് അടക്കേണ്ടി വന്ന ഹോട്ടലിൽ കയറിയ കെ.എസ്.ഇ.ബി എഞ്ചിനീയർ ആവശ്യപ്പെട്ടത് 4 പൊറോട്ടയും 1 പ്ലേറ്റ് ബീഫും.
അങ്ങനെ ഉടമ തന്നെ അയാൾക്ക് നേരിട്ട് ഭക്ഷണം സപ്ലൈ ചെയ്തു. നാല് പൊറോട്ട ഓരോന്ന് വീതം നാല് തവണയായാണ് അയാൾ സപ്ലൈ ചെയ്തത്. അങ്ങനെ ഭക്ഷണം കഴിഞ്ഞു ബില്ല് കൊടുത്തു. ബില്ല് കണ്ട എഞ്ചിനീയർ ഞെട്ടി. 850/- രൂപ ബില്ല്....
അയാൾ ഉടമയോട് ചോദ്യം ചെയ്തു. വില പ്രദർശിപ്പിച്ച ബോർഡിൽ ബീഫിന് 100/- രൂപയും പൊറോട്ടക്ക് പത്ത് രൂപയുമല്ലേ ഉള്ളൂ. അപ്പോ ആകെ 140 രൂപയല്ലേ ആകൂ. ഉടമ മറുപടി നൽകി .
"ഒരു പൊറോട്ട മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 10 രൂപ തന്നാൽ മതി. ഒരു ബീഫ് മാത്രമാണ് നിങ്ങൾ കഴിച്ചതെങ്കിൽ 100/- രൂപ മതി.
നിങ്ങൾ നാല് പൊറോട്ട കഴിച്ചു.
ആദ്യത്തെ പൊറോട്ടക്ക് 10/- രൂപ .😊
രണ്ടാമത്തെ പൊറോട്ടക്ക് 50/- രൂപ .🤨
മൂന്നാമത്തെ പൊറോട്ടക്ക് 100/- രൂപ.🤩
നാലാമത്തെ പൊറോട്ടക്ക് 200/- രൂപ.😂
ബീഫ് പൊറോട്ടൻ്റെ കൂടെ ആയതിനാൽ ബീഫിന് 200/- രൂപ."😡

എഞ്ചിനീയർ . " അതെന്ത് പരിപാടിയാ."😳

ഉടമ. "100 യൂണിറ്റ് വരെ 3.70 രൂപ. 200 യൂണിറ്റ് വരെ 6.40 രൂപ.250 യൂണിറ്റ് വരെ 7. 60 രൂപ എന്ന പരിപാടി ആകാമെങ്കിൽ എനിക്കും ഈ പരിപാടി ആകാം."

എഞ്ചിനീയർ."എന്നാലും 560 /- അല്ലേ ആവുള്ളൂ."

ഉടമ ." ഞാൻ ഒന്നിച്ച് തരാതെ നാല് തവണയായിട്ടല്ലേ കൊണ്ട് തന്നത് അതിന് 140 /- രൂപ."

എഞ്ചിനീയർ." ഞാൻ പറഞ്ഞോ നാലു തവണയായി തരാൻ. നിങ്ങൾക്ക് ഒന്നിച്ച് തന്നാൽ പോരേ? അതെന്നാ തോന്യാസമാ?"

ഉടമ." നിങ്ങൾ ഒരു മാസത്തെ ബില്ല് അപ്പോൾ തരാതെ യൂണിറ്റ് കൂട്ടാൻ രണ്ട് മാസത്തെ ബില്ല് ഒന്നിച്ച് തരാമെങ്കിൽ എനിക്ക് ഈ തോന്യാസവുമാകാം."

എഞ്ചിനീയർ." എന്നാലും 700/- രൂപ അല്ലേ ആ കുള്ളൂ. ബാക്കി 150 പിന്നെന്താ ?".

ഉടമ." നിങ്ങൾ സാധാരണയായി ഇവിടെ വന്ന് ഭക്ഷണം കഴിച്ചാൽ 100 രൂപയോ 150 രൂപയോ ആണ് ബില്ല് ആകാറുള്ളത്. ഇത്തവണ 700/- ആയില്ലേ. അതോണ്ട് 100/- രൂപ കൂടി അധികം അടക്കണം. അങ്ങനെ 800/- രൂപ."

ഇത്തവണ എഞ്ചിനീയർക്ക് സഹി കെട്ടു .ക്ഷമ നശിച്ചു. ശാന്തമാക്കി വെച്ച മനസ് കാറും കോളും നിറഞ്ഞ സമുദ്രം പോൽ പ്രക്ഷുബ്ധമായി. കണ്ണുകൾ ചുവന്നു. അയാൾ അലറി. " ഞാനെന്തിന് പിന്നേം 100/- രൂപ അധികം തരണം."

ഉടമ." സാധാരണ അടക്കാറുള്ള ബില്ലിൻ മേൽ മേൽ പറഞ്ഞ എല്ലാ പരിപാടിയും ചെയ്ത് വെച്ച് കൂടിയ ബില്ലും തന്ന് സാധാരണ ബില്ലിനേക്കാളും തുക കൂടിയെന്നും പറഞ്ഞ് ഉപയോഗിക്കാത്ത കറണ്ടിൻമേൽ നിങ്ങൾക്ക് അഡീഷണൽ ഡെപ്പോസിറ്റ് ഈടാക്കാമെങ്കിൽ എനിക്ക് ഇതും ആകാം."

എഞ്ചിനീയർ കോപത്തോടെ . അപ്പോ ബാക്കി 50/- രൂപയോ?.

ഉടമ."അത് നിങ്ങൾ ഇത്രയും സമയം ഇവിടെ ചെലവഴിച്ചതിന് വാടക "

എഞ്ചിനീയർ" ഞാൻ കാശ് തന്ന് ഞാൻ ഭക്ഷണം കഴിക്കുമ്പോ ഞാൻ എന്തിന് വാടക തരണം..

ഉടമ." ഞങ്ങൾ കാശ് തന്ന് ഞങ്ങളുടെ വീട്ടിൽ വെച്ച ഞങ്ങളുടെ മീറ്ററിന് നിങ്ങൾക്ക് വാടക വാങ്ങാമെങ്കിൽ എനിക്കും ഈ കാശ് വാങ്ങാം?

എഞ്ചിനീയർ കാശ് കൊടുത്ത് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോ ഓർത്തു

ശരിക്കും എന്തൊക്കെയോ അപാകതകൾ ഉണ്ടല്ലോ?
കടപ്പാട്-പ്രദീപ്

ചെറിയൊരു പനിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡോക്ടർ കുറിച്ചു കൊടുത്ത ഒരു കഫ്സിറപ്പാണിത്.പേര് - Asthakind-DX,...
17/06/2023

ചെറിയൊരു പനിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡോക്ടർ കുറിച്ചു കൊടുത്ത ഒരു കഫ്സിറപ്പാണിത്.

പേര് - Asthakind-DX,
അളവ് - 100 ml.

ഒരുപക്ഷേ പലപ്പോഴും
പല പേരുകളിലായി ഇതുപോലുള്ള 100ml കഫ്സിറപ്പുകൾ വാങ്ങുകയും കാൽഭാഗം പോലും ഉപയോഗിക്കാതെ ഒഴിവാക്കുകയും ചെയ്തവരാവും നമ്മളിൽ പലരും...

എന്തുകൊണ്ടാവും കാൽഭാഗം പോലും കഴിക്കാതെ നമ്മളിത് കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത്?

കാരണം മറ്റൊന്നുമല്ല,
താഴെ കൊടുത്ത ഫോട്ടോയിൽ കാണുന്ന പോലെ ബോട്ടിലിനു മുകളിൽ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ഫാർമസിസ്റ്റ് എഴുതിവെക്കുന്ന 2.5ml, 2 നേരം, 5 ദിവസം എന്ന ഉപയോഗരീതി തന്നെയാണ്.

അതായത് 2.5ml X 2 = 5ml/day.

ഈ പ്രകാരം അഞ്ചു ദിവസം നാം ഉപയോഗിക്കുമ്പോൾ ആകെ ചിലവാകുന്നത് 25ml മാത്രം.

വ്യക്തമായി
പറയുകയാണെങ്കിൽ ബാക്കിയുള്ള 75ml (ബോട്ടിലിന്റെ 75 ശതമാനം) ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷൻ പ്രകാരം നമുക്ക് ഉപയോഗിക്കാൻ കഴിയില്ല!
ഒരുപക്ഷേ ഉപയോഗിക്കുന്നത് ഹാനികരവും ആവാം...!

ഇനി നമുക്ക് ഇതിന്റെ വിലയിലേക്ക് വരാം..

95 രൂപയാണ് ഫാർമസി ബില്ലിൽ ഈ 100ml ബോട്ടിലിന് പ്രിന്റ് ചെയ്തു വച്ചിരിക്കുന്നത്.

അതായത് നമുക്കാവശ്യമുള്ള 25ml ന് വേണ്ടി, 100ml ന്റെ ഒരു ബോട്ടിൽ വാങ്ങുമ്പോൾ, മരുന്ന് കമ്പനിക്ക് നമ്മൾ അധികമായി നൽകുന്നത് 71.25 രൂപ!!!

സാധാരണക്കാരനായ ഒരു പൗരന് സ്വാഭാവികമായി തോന്നുന്ന ചില സംശയങ്ങളാണ് താഴെ കുറിക്കുന്നത്.

എന്തുകൊണ്ടായിരിക്കും 25ml മാത്രം ആവശ്യമുള്ള കഫ് സിറപ്പുകൾക്ക് 100ml ബോട്ടുലുകൾ മാത്രം ഫാർമസികളിൽ ലഭ്യമാകുന്നത്?

ഒരു ബോട്ടിലിനു വേണ്ടി 95 രൂപ നൽകുമ്പോൾ നമ്മൾ വെറുതെ പാഴാക്കുന്നത് 71.25 രൂപയാണെന്ന യാഥാർത്ഥ്യം എന്തുകൊണ്ട് നമ്മളറിയാതെ പോകുന്നു?

ഈ കൊള്ള ലാഭത്തിന്റെ പങ്കുപറ്റുന്നത് ഹോസ്പിറ്റൽ മാനേജ്മെന്റുകളും ഒരു വിഭാഗം ഡോക്ടർമാരും തന്നെയാവില്ലേ?

വ്യത്യസ്ത അളവുകളുള്ള ചെറിയ ബോട്ടിലുകൾ എന്തുകൊണ്ട് ലഭ്യമാകുന്നില്ല?

കോടിക്കണക്കിന് കോവിഷീൽഡ് വാക്സിൻ 5ml - 10ml ഡോസുകൾ ചെറിയ കുപ്പികളിൽ നിർമ്മിച്ച നമുക്കാണോ 25ml അല്ലെങ്കിൽ 50 ml ഡോസ് കഫ് സിറപ്പുകളുണ്ടാക്കാൻ ബുദ്ധിമുട്ട് നേരിടുന്നത്?

ആതുരാലയങ്ങൾ ആരാധനാലയങ്ങളാണെന്ന ആപ്തവാക്യം മറന്ന്,നമ്മെ ചതിച്ച്,മരുന്ന് കമ്പനികൾ കുന്നുകൂട്ടി വെക്കുന്ന കൊള്ളലാഭങ്ങളിൽ പങ്കാളികളാവുന്നവരെ യഥാർത്ഥത്തിൽ നമ്മൾ തന്നെയല്ലേ തിരിച്ചറിയേണ്ടത്!

പൊതുജനങ്ങളുടെ വയറ്റത്തടിക്കുന്ന ഇത്തരം കൊള്ളരുതായ്മകൾക്ക് മൂക്ക് കയറിടേണ്ടത് ഉത്തരവാദപ്പെട്ട സർക്കാർ സംവിധാനങ്ങൾ തന്നെയാണ്..
എന്തുകൊണ്ടാവും ആരും ഇതൊന്നും ശ്രദ്ധിക്കാത്തത്?

Saith Chundambatta
Post

വേറൊരു റിയൽ അച്ഛൻ ഫൗസിയ താത്താക്ക് കൊടുത്തയച്ച നിസ്കാരപടവും മിട്ടായിയുമായി വന്നതാണ് പാർവതി അമ്മയും പേരമകൾ സിദ്ദുവും 🥰🥰ഇത...
11/06/2023

വേറൊരു റിയൽ



അച്ഛൻ ഫൗസിയ താത്താക്ക് കൊടുത്തയച്ച നിസ്കാരപടവും മിട്ടായിയുമായി വന്നതാണ് പാർവതി അമ്മയും പേരമകൾ സിദ്ദുവും 🥰🥰

ഇതാണ്, യഥാർത്ഥ കേരള, സ്റ്റോറി, ഈ കഥ നിങ്ങൾ വികൃതമാക്കാൻ നുണക്കഥ കൾ കെട്ടിച്ചമക്കുമ്പോൾ,പാർവതി അമ്മയും പേരക്കുട്ടിയും, ഫൗസിയ താത്തയ്‌ക്ക് നമസ്ക്കരിക്കാനുള്ള മുസല്ല കൊടുത്തുവിടുന്നമനുഷ്യ സ്നേഹികളായഹൈന്ദവ സഹോദരനുവേണ്ടി താത്തനിസ്കരിച്ചിട്ടു പ്രാർത്ഥിക്കും, ആതിര മോൾക്ക്‌ വീട് വച്ചു നൽകാമെന്നേറ്റ, മുസ്ലിം സഹോദരനുവേണ്ടി, ആതിര യും കുടുംബവും, ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കും!!!ഇതാണ് കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി,

കടപ്പാട്...

F b

എങ്ങനെ ഇതൊക്കെ ചെയ്യുന്നു 😥മാവേലിക്കര പുന്നമൂട്ടിൽ പിതാവിനാൽ കൊല്ലപ്പെട്ട നക്ഷത്ര എന്ന പോന്നു മോൾ...ആദരാഞ്ജലികൾ...
08/06/2023

എങ്ങനെ ഇതൊക്കെ ചെയ്യുന്നു 😥

മാവേലിക്കര പുന്നമൂട്ടിൽ പിതാവിനാൽ കൊല്ലപ്പെട്ട നക്ഷത്ര എന്ന പോന്നു മോൾ...

ആദരാഞ്ജലികൾ...

ആദരാഞ്ജലികൾ....😞
05/06/2023

ആദരാഞ്ജലികൾ....😞

തീവണ്ടി അപകടത്തിൽ മരിച്ചവരുടെ ബോഡി എടുത്തെറിയുന്ന നാടിനും ജനങ്ങൾക്കുംമലപ്പുറം പെരുമ പഠിക്കാൻ ഒരുപാടുണ്ട് ഈ കേരളനാട്ടിൽ ന...
04/06/2023

തീവണ്ടി അപകടത്തിൽ മരിച്ചവരുടെ ബോഡി എടുത്തെറിയുന്ന
നാടിനും ജനങ്ങൾക്കും
മലപ്പുറം പെരുമ
പഠിക്കാൻ ഒരുപാടുണ്ട് ഈ
കേരളനാട്ടിൽ നിന്ന് !

ഇതെന്തൊരു മനുഷ്യരാ ....
കരിപ്പൂരിൽ വിമാനപകടമുണ്ടയ നിമിഷം ഓടിയെത്തിയ അഗ്നിശമനാ വിഭാഗം റീജിയണല്‍ ഓഫീസർ അബ്ദുല്‍ റഷീദ് . സ്മരിക്കുന്നു.

ഞാൻ അവരോട് വിമാനത്തിന്റെ അടുത്ത് നിന്ന് മാറി നിൽക്കാൻ
ആവുന്നത്ര ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.
ഏത് നിമിഷവും തീ പടരാൻ സാധ്യതയുണ്ട്
തീ പിടിച്ചാൽ ഉഗ്രൻ പൊട്ടിത്തെറി ഉണ്ടാവും പ്ലീസ് എല്ലാരും മാറി നിൽക്കൂ.
പക്ഷെ ഓടിക്കൂടിയ ആളുകൾ അതൊന്നും വകവെക്കാതെ
ഓരോരുത്തരെയായി പുറത്തെത്തിച്ചു കൊണ്ടിരുന്നു.

വിമാനത്തിലേക്ക് വെള്ളം ചീറ്റി തുടങ്ങുന്നതേയുള്ളൂ
എങ്ങാനും തീ പടർന്നാൽ എല്ലാം തീരും
അവരിൽ പലരും ഞാൻ പറഞ്ഞത്
കേട്ടിരുന്നു പക്ഷെ ആർക്കും എന്റെ വാക്കുകൾ അനുസരിക്കാനുള്ള മനസ്സുണ്ടായിരുന്നില്ല ....

അവർക്ക് അവരുടെ ജീവനായിരുന്നില്ല വലുത്

വണ്ടി കൊണ്ട് എല്ലാവരോടും വേഗം വരാൻ പറയ് ....
അവർ പരസ്പരം ഉച്ചത്തിൽ വിളിച്ച് പറയുന്നുണ്ടായിരുന്നു.

അപ്പോഴേക്കും CRPF ന്റെ കുറച്ച് പേർ അവിടേക്ക് പാഞ്ഞടുത്തിരുന്നു.
അവർ ഗയിറ്റ് ചാടി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവരെ തടഞ്ഞു.
" സർ പ്ളീസ് ആളുകൾ അവിടെ കിടന്ന് മരിക്കും
ഞങ്ങൾ രക്ഷിക്കട്ടെ പ്ളീസ്...

ജനങ്ങളുടെ അപേക്ഷ കേട്ട് CRPF
ഭടൻമാർ അന്തം വിട്ട് മാറി നിന്നു രക്ഷാപ്രവർത്തനത്തിൽ അവരോടൊപ്പം ചേർന്നു.

ഓടിക്കൂടിയ നാട്ടുകാരാരും കാഴ്ചക്കാരായി നിന്നില്ല
സെൽഫിയെടുക്കാൻ ആരും നിന്നില്ല
പകരം
ഓടി വന്ന ഒരാൾ രക്ഷാ പ്രവർത്തനത്തിന് തടസ്സമായ തന്റെ പോക്കറ്റിലെ മൊബയിലും പഴ്സും പോക്കറ്റിൽ നിന്നെടുത്ത്
ഒരിടത്തേക്കെറിഞ്ഞു.
അത് നഷ്ടപ്പെടുമോയെന്ന വ്യാവലാതിയേ അയാൾക്കില്ല.

ഞാനിത് പറയുമ്പോൾ നിങ്ങൾക്ക് ഒരു സംശയം തോന്നും ഞാനിതൊക്കെ നോക്കി നിൽക്കായിരുന്നോ എന്ന് ..
അതെ വെള്ളം ശക്തിയായി ചീറ്റു മ്പോൾ ഹോസിന്റെ ഗണ്ണിൽ മുറുകെ പിടിച്ചിരുന്ന വിറക്കുന്ന കൈകൾ (വിറച്ചത് പേടി കൊണ്ടായിരുന്നു അത് എന്റെ ജീവനിലല്ല ആ പാവം സംരക്ഷകരുടേയും യാത്രക്കാരുടേയും ജീവനോർത്ത് )

ആ പാവം മനുഷ്യരുടെ നേരെ വെള്ളം ശക്തിയോടെ വരാതിരിക്കാൻ ഒരു പാട് ഞാൻ ബുദ്ധിമുട്ടിയിരുന്നു
കാരണം അവർ ദൈവ ദൂതരാണ്...

മലപ്പുറം ഭാഷയിൽ പറഞ്ഞാ

ചങ്ങായാളെ ഇങ്ങള് വല്ലാത്ത മനുഷര് തന്നെ
സ്വന്തം ജീവൻ പണയം വെച്ച് അന്യന്റെ ജീവന് വേണ്ടി പൊരുതിയ ആ ഹമുക്കാളെ ഒന്ന് നേരിൽ കാണണം എന്തിനാന്നോ
ഞാൻ കേറിയ ആരാധനാലയങ്ങളിൽ കാണാത്ത ദൈവങ്ങളെ ഒന്നു കൂടെ കാണാൻ...

കടപ്പാട്

04/06/2023

ഇദ്ദേഹം ആരാന്നറിയില്ല

ഇദ്ദേഹം പ്രവാസികളോട് പറയുന്ന കാര്യം കേട്ടുനോക്കൂ...

04/06/2023

മറക്കാൻആകുമോ ഈ ദുരന്തം

ട്രെയിൻ അപകടം മരണം 280നിരവതിപേർ ഗുരുതരവസ്ഥതയിൽ...മരണപ്പെട്ടവർക്... ആദരാഞ്ജലികൾ 😥😥
03/06/2023

ട്രെയിൻ അപകടം മരണം 280

നിരവതിപേർ ഗുരുതരവസ്ഥതയിൽ...

മരണപ്പെട്ടവർക്... ആദരാഞ്ജലികൾ 😥😥

ഒടിഷ്യയിൽ വൻ ട്രൈയിൻ അപകടം50ൽ കൂടുതൽ ആളുകൾ മരിച്ചു..നിരവതി പേർക് പരുക്ക്...02/06/23
02/06/2023

ഒടിഷ്യയിൽ വൻ ട്രൈയിൻ അപകടം
50ൽ കൂടുതൽ ആളുകൾ മരിച്ചു..

നിരവതി പേർക് പരുക്ക്...
02/06/23

02/06/2023

കർണാടക സർക്കാരിന്റെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കിത്തുടങ്ങി..👇🏻👇🏻

02/06/2023

ലോകകേരളസഭ മെമ്പര്‍മാര്‍ അറിയാന്‍,വെക്കേഷന്‍ സമയമായ ഗള്‍ഫില്‍  നിന്ന് നാട്ടിലേക്ക്  വരാന്‍ ഒരാള്‍ക്ക്  ticket rate ഏകദേശം...
02/06/2023

ലോകകേരളസഭ മെമ്പര്‍മാര്‍ അറിയാന്‍,

വെക്കേഷന്‍ സമയമായ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ഒരാള്‍ക്ക് ticket rate ഏകദേശം 2000 ദിര്‍ഹത്തിന് മുകളില്‍ ആണ് ഇപ്പൊ ഉളളത്. നാട്ടിലെ 44000 ത്തിനടുത്ത് വരും. One side മാത്രം....

സത്യത്തിൽ എന്ത് തേങ്ങയ്ക്ക് വേണ്ടിയാ ലോകകേരള സഭ ഉണ്ടാക്കിയിരിക്കുന്നത് ??

പ്രവാസികളുടെ പ്രയാസങ്ങളില്‍ സഹായിക്കാതെ,
കുടുംബമടക്കം വിദേശത്ത് പോയി അവരുടെ ചിലവില്‍ ഒരു ഉളുപ്പുമില്ലാതെ മൂക്ക് മുട്ടെ തിന്നും കുടിച്ചും അര്‍മാദിച്ചും പോരാന്‍
അല്പമെങ്കിലും നാണമുണ്ടോ ??

കേന്ദ്രത്തിലെ വാലിഭന് ഉലകം ചുറ്റാന്‍ 16000 കോടി രൂപ വില വരുന്ന വിമാനം വേണം. സാധാരണക്കാരായ പ്രവാസികള്‍ ആശ്രയിക്കുന്ന Air india കൂടി സ്വകാര്യവത്കരിച്ചപ്പോള്‍ സമാധാനമായി...

സ്വന്തം നട്ടെല്ല് പണയം വെച്ച് നേതാക്കളെ ന്യായീകരിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന അടിമകള്‍ ഉളളിടത്തോളം കാലം ഇവന്‍മാര്‍ക്ക് ഇങ്ങനെ ആരാന്റെ ചിലവില്‍ കഴിഞ്ഞു പോകാം...

സന്ധ്യഷാജി

Address


Website

Alerts

Be the first to know and let us send you an email when Fathima abdu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share