Malayalam TV

Malayalam TV We are exploring new avenues of digital media. We are truthful and distinct.What we aim is to give you a nifty range of infotainment.

We prudently gather and present stories in a natural and true manner.

"മലയാളം ടിവി" യുട്യൂബ് ചാനലിൽ നവംബർ 6 മുതൽ പുതിയ പരിപാടി "ഗൃഹാതുരസ്മരണകൾ" ആരംഭിക്കുന്നു നമ്മുടെ പാരമ്പര്യങ്ങളും സംസ്കാരങ...
29/10/2019

"മലയാളം ടിവി" യുട്യൂബ് ചാനലിൽ നവംബർ 6 മുതൽ പുതിയ പരിപാടി "ഗൃഹാതുരസ്മരണകൾ" ആരംഭിക്കുന്നു

നമ്മുടെ പാരമ്പര്യങ്ങളും സംസ്കാരങ്ങളും രീതികളും ആഘോഷങ്ങളും നാട്ടറിവുകളും പരസ്പരം ഇഴചേർന്നു കിടക്കുന്നു. ആ നാട്ടറിവിൻ്റെയും പാരമ്പര്യത്തിൻ്റെയും ഭൂതകാലത്തിലേക്ക് നമുക്ക് പരിചിതമായ ചില പ്രതീകങ്ങളിലൂടെയും ചെടികളിലൂടെയും പൂക്കളിലൂടെയും പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന പരിപാടിയാണ് "ഗൃഹാതുരസ്മരണകൾ".

നവംബർ 6 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ദീപ മാരാർ വണ്ടൂർ അവതരിപ്പിക്കുന്ന "ഗൃഹാതുരസ്മരണകൾ" ആദ്യ എപ്പിസോഡ് ആരംഭിക്കുന്നു. തുടർന്ന് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5 മണിക്ക് "ഗൃഹാതുരസ്മരണകൾ" മലയാളം ടിവി യിൽ കാണാം. മറക്കാതെ കാണുക.

"മലയാളം ടിവി" ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഈ വീഡിയോക്ക് താഴെയുള്ള സബ്സ്ക്രൈബ് ബട്ടൺ അമർത്തുക. പുതിയ വീഡിയോകൾ ചാനലിൽ ഇടുമ്പോൾ അപ്പോഴപ്പോൾ വിവരം ലഭിക്കുവാൻ തൊട്ടടുത്തുള്ള ബെൽ ബട്ടൺ അമർത്തുക.

https://youtu.be/6y1bPCC_WE8

Please share this video: https://youtu.be/6y1bPCC_WE8

നന്ദകിഷോറിന് നാണപ്പൻ മഞ്ഞപ്ര കൃഷ്ണഗാഥ പ്രഭാഷണമത്സരത്തിൽ ഒന്നാം സമ്മാനംഈയിടെ തുടങ്ങിയ "മലയാളം ടിവി" യുട്യൂബ് ചാനൽ ഇദംപ്രഥ...
02/10/2019

നന്ദകിഷോറിന് നാണപ്പൻ മഞ്ഞപ്ര കൃഷ്ണഗാഥ പ്രഭാഷണമത്സരത്തിൽ ഒന്നാം സമ്മാനം

ഈയിടെ തുടങ്ങിയ "മലയാളം ടിവി" യുട്യൂബ് ചാനൽ ഇദംപ്രഥമമായി കൃഷ്ണഗാഥ പരായണം സമ്പൂർണമായി തത്സമയസംപ്രേക്ഷണം നടത്തിയ മാധ്യമം എന്ന സ്ഥാനത്തിന് അർഹമായി. ചരിത്രപരമായ ഈ നേട്ടം എന്നും ഓർമ്മിക്കാനും നാണപ്പൻ മഞ്ഞപ്രയുടെ എഴുപത്തേഴാം പിറന്നാളിൻ്റെ ആഘോഷമായുമാണ് ഒറ്റ പ്രാവശ്യത്തേക്ക് അനന്യമായ നാണപ്പൻ മഞ്ഞപ്ര കൃഷ്ണഗാഥ പ്രഭാഷണമത്സരം സംഘടിപ്പിച്ചത്.

41 വർഷക്കാലം മുംബൈയിൽ താമസിച്ച് ഇവിടുത്തെ കലാസാഹിത്യസാംസ്‌കാരികമാധ്യമ മണ്ഡലങ്ങളിൽ ആത്മാർത്ഥതയോടെ നിസ്തുലമായി പ്രവർത്തിച്ച നാണപ്പൻ മഞ്ഞപ്രക്കുള്ള ആദരസൂചകമായിട്ടാണ് ഈ മത്സരത്തിന് നാണപ്പൻ മഞ്ഞപ്ര കൃഷ്ണഗാഥ പ്രഭാഷണമത്സരം എന്ന് പേരിട്ടത്.
മലയാളം ഫൗണ്ടേഷനും "മലയാളം ടിവി" യൂട്യൂബ് ചാനലും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്.

7,777 രൂപയുടെ ഒന്നാം സമ്മാനത്തിന് നന്ദകിഷോറു, 4,444 രൂപയുടെ രണ്ടാം സമ്മാനത്തിന് ശ്രീജ സുകുമാരനും അർഹരായി. മൂന്നാം സമ്മാനത്തിന് ആരും യോഗ്യത നേടിയില്ല. സമ്മാനാർഹർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും പിന്നീട് ഒരു ചടങ്ങിൽ വെച്ച്നൽകുന്നതായിരിക്കും.

പങ്കെടുത്ത എല്ലാവർക്കും നന്ദി. ഒന്നും രണ്ടും സമ്മാനങ്ങൾ നേടിയ പ്രഭാഷണങ്ങൾ ഒക്ടോബർ 10 ന് "മലയാളം ടിവി" യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യും.

https://youtu.be/9SvJuFG50DAഎല്ലാവർക്കും നവരാത്രി ആശംസകൾ നവരാത്രിയുടെ ആദ്യദിവസമായ  ഇന്ന് "മലയാളം ടിവി" യുട്യൂബ് ചാനൽ നവര...
29/09/2019

https://youtu.be/9SvJuFG50DA

എല്ലാവർക്കും നവരാത്രി ആശംസകൾ
നവരാത്രിയുടെ ആദ്യദിവസമായ ഇന്ന് "മലയാളം ടിവി" യുട്യൂബ് ചാനൽ നവരാത്രി പ്രമാണിച്ചുള്ള പ്രത്യേക പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.അക്ഷയ് ഗോപകുമാർ നായർ എന്ന കൊച്ചുമിടുക്കൻ വാഗ്‌ദേവിയെ സ്തുതിച്ചുകൊണ്ടുള്ള കീർത്തനം പാടിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. . സെപ്റ്റംബർ 29, 2019 ന് രാവിലെ 7:00 മണിക്ക് പ്രീമിയർ തത്സമയസംപ്രേക്ഷണമായി (ലൈവ് സ്ട്രീമിംഗ്) നടന്ന പരിപാടിയുടെ വീഡിയോ ഇപ്പോൾ മുതൽ "മലയാളം ടിവി" യുട്യൂബ് ചാനലിൽ ഏതു സമയത്തും ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും കാണാൻ സാധിക്കും.വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Please share this video: https://youtu.be/9SvJuFG50DA

എല്ലാവർക്കും നവരാത്രി ആശംസകൾനവരാത്രിയുടെ ആദ്യദിവസമായ ഇന്ന് "മലയാളം ടിവി" യുട്യൂബ് ചാനൽ നവരാത്രി പ്രമാണിച്ചുള്ള പ്രത്യേക ...
29/09/2019

എല്ലാവർക്കും നവരാത്രി ആശംസകൾ

നവരാത്രിയുടെ ആദ്യദിവസമായ ഇന്ന് "മലയാളം ടിവി" യുട്യൂബ് ചാനൽ നവരാത്രി പ്രമാണിച്ചുള്ള പ്രത്യേക പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.അക്ഷയ് ഗോപകുമാർ നായർ എന്ന കൊച്ചുമിടുക്കൻ വാഗ്‌ദേവിയെ സ്തുതിച്ചുകൊണ്ടുള്ള കീർത്തനം പാടിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

സെപ്റ്റംബർ 29, 2019 ന് രാവിലെ 7:00 മണിക്ക് പ്രീമിയർ തത്സമയസംപ്രേക്ഷണമായി (ലൈവ് സ്ട്രീമിംഗ്) നടന്ന പരിപാടിയുടെ വീഡിയോ ഇപ്പോൾ മുതൽ "മലയാളം ടിവി" യുട്യൂബ് ചാനലിൽ ഏതു സമയത്തും ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും കാണാൻ സാധിക്കും.വീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/9SvJuFG50DA

നിങ്ങൾ ഇതുവരെ "മലയാളം ടിവി" ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് "മലയാളം ടിവി" യുടെ പേജിൽ പോയി SUBSCRIBE ബട്ടൺ അമർത്തുക. പതിവായി "മലയാളം ടിവി" അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളെപ്പറ്റി അപ്പോഴപ്പോൾ അറിയുന്നതിന് സബ്സ്ക്രൈബ് ബട്ടണ് തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ അമർത്തുക. തികച്ചും സൗജന്യമാണ് ഈ സേവനം.

https://www.youtube.com/c/MalayalamTV

Please share this video: https://youtu.be/9SvJuFG50DA

നവരാത്രി ആശംസകൾ  "മലയാളം ടിവി" യുട്യൂബ് ചാനൽ നവരാത്രിക്കാലത്ത് വിവിധ പരിപാടികളുമായി എത്തുന്നു.മലയാളം ടിവി" യുട്യൂബ് ചാനൽ...
25/09/2019

നവരാത്രി ആശംസകൾ

"മലയാളം ടിവി" യുട്യൂബ് ചാനൽ നവരാത്രിക്കാലത്ത് വിവിധ പരിപാടികളുമായി എത്തുന്നു.

മലയാളം ടിവി" യുട്യൂബ് ചാനൽ ചിങ്ങം 7, 1195 (ആഗസ്റ്റ് 23 ,2019 ) അഷ്ടമിരോഹിണി ദിനം തൊട്ട് ചിങ്ങം 31, 1195 (സെപ്റ്റംബർ 16 , 2019) വരെ 47 അദ്ധ്യായങ്ങളുടെ പാരായണങ്ങൾ 25 ദിവസങ്ങൾ കൊണ്ട് തത്സമയം സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ആദ്യമായാണ് ഒരു ദൃശ്യമാധ്യമം സമ്പൂർണമായി കൃഷ്ണഗാഥ പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്തത്.

ലീല സത്യനാഥൻ നായർ, നവിമുംബൈയുടെ നവരാത്രി ആശസകൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തുക.
https://youtu.be/CFhHOl8w72w

Please share this video: https://youtu.be/CFhHOl8w72w

നവരാത്രി ആശംസകൾ "മലയാളം ടിവി" യുട്യൂബ് ചാനൽ നവരാത്രിക്കാലത്ത് വിവിധ പരിപാടികളുമായി എത്തുന്നു.മലയാളം ടിവി" യുട്യൂബ് ചാനൽ ...
24/09/2019

നവരാത്രി ആശംസകൾ

"മലയാളം ടിവി" യുട്യൂബ് ചാനൽ നവരാത്രിക്കാലത്ത് വിവിധ പരിപാടികളുമായി എത്തുന്നു.

മലയാളം ടിവി" യുട്യൂബ് ചാനൽ ചിങ്ങം 7, 1195 (ആഗസ്റ്റ് 23 ,2019 ) അഷ്ടമിരോഹിണി ദിനം തൊട്ട് ചിങ്ങം 31, 1195 (സെപ്റ്റംബർ 16 , 2019) വരെ 47 അദ്ധ്യായങ്ങളുടെ പാരായണങ്ങൾ 25 ദിവസങ്ങൾ കൊണ്ട് തത്സമയം സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ആദ്യമായാണ് ഒരു ദൃശ്യമാധ്യമം കൃഷ്ണഗാഥ സമ്പൂർണമായി പാരായണം ചെയ്ത് സംപ്രേക്ഷണം ചെയ്തത്.

https://youtu.be/YxVm_zMPsDw

Please share this video: https://youtu.be/YxVm_zMPsDw

അധികമായാൽ അമൃതും വിഷം ഇന്നത്തെ കാലത്ത് മൊബൈൽ ഫോണിൻ്റെ ഭ്രാന്തമായ അമിതോപയോഗം വരുത്തുന്ന കാഴ്ചകൾ കാണാൻ 2 മിനിറ്റ് 18 സെക്ക...
17/09/2019

അധികമായാൽ അമൃതും വിഷം

ഇന്നത്തെ കാലത്ത് മൊബൈൽ ഫോണിൻ്റെ ഭ്രാന്തമായ അമിതോപയോഗം വരുത്തുന്ന കാഴ്ചകൾ കാണാൻ 2 മിനിറ്റ് 18 സെക്കൻഡുകൾ ഉള്ള ഈ ഷോർട് ഫിലിം കാണൂ.

https://youtu.be/Ip9Pv0Qr3JM

Please share this video: https://youtu.be/Ip9Pv0Qr3JM

രാസലീലക്ക് വൈകിയതെന്തു നീ രാജീവലോചനേ.....പി. ഭാസ്കരൻ രചിച്ച് എ.ടി. ഉമ്മർ സംഗീതം പകർന്ന ആർ.എസ്. പ്രഭു 1971 ൽ നിർമിച്ച "ആഭ...
02/09/2019

രാസലീലക്ക് വൈകിയതെന്തു നീ രാജീവലോചനേ.....

പി. ഭാസ്കരൻ രചിച്ച് എ.ടി. ഉമ്മർ സംഗീതം പകർന്ന ആർ.എസ്. പ്രഭു 1971 ൽ നിർമിച്ച "ആഭിജാത്യം" എന്ന ചിത്രത്തിലെ ഈ ഗാനം എല്ലാവരുടെ മനസ്സിലും നിറഞ്ഞു നിൽക്കുന്നുണ്ട്. രാസലീല എന്നത് രാസക്രീഡ തന്നെയാണ്.

കൃഷ്ണഗാഥയിലെ ഒന്നാംഭാഗത്തിലെ അദ്ധ്യായം 16 രാസക്രീഡ 1266 വരികളുണ്ട്. കൃഷ്ണഗാഥയിലെ വളരെ പ്രധാനപ്പെട്ട ഭാഗം രാസക്രീഡ ഇന്ന് വൈകിയിട്ടും നാളെ രാവിലെയുമായി പല ഭാഗങ്ങളായി ശ്രീമതി ലക്ഷ്മിദേവി നായർ, തൃപ്പൂണിത്തുറ "മലയാളം ടിവി" യുട്യൂബ് ചാനലിൽ ആലപിക്കുന്നു.

ഇന്നത്തെ തത്സമയസംപ്രേക്ഷണം വൈകുന്നേരം 7:00 മുതൽ 7:50 വരെ.

നാളത്തെ തത്സമയസംപ്രേക്ഷണം രാവിലെ 8:00 മുതൽ.

താങ്കൾ ഇതുവരെ "മലയാളം ടിവി" യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ.

സുഭദ്രാദേവി ബാംഗ്ലൂർ കംസമന്ത്രവുമായി ഇന്ന് രാവിലെ 10 :00 മണിക്ക് എത്തുന്നു"മലയാളം ടിവി" യുട്യൂബ് ചാനലിലെ കൃഷ്ണഗാഥ പാരായണ...
02/09/2019

സുഭദ്രാദേവി ബാംഗ്ലൂർ കംസമന്ത്രവുമായി ഇന്ന് രാവിലെ 10 :00 മണിക്ക് എത്തുന്നു

"മലയാളം ടിവി" യുട്യൂബ് ചാനലിലെ കൃഷ്ണഗാഥ പാരായണയജ്ഞത്തിൽ ഇന്ന് ചിങ്ങം ചിങ്ങം 16, 1195 (സെപ്റ്റംബർ 1, 2019) രാവിലെ 10:00 ന് സുഭദ്രാദേവി ബാംഗ്ലൂർ കംസമന്ത്രവുമായി എത്തുന്നു.

തത്സമയസംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) കാണുവാൻ "മലയാളം ടിവി" യുട്യൂബ് ചാനൽ കാണുക.

കുട്ടികളുടെ ഹരിനാമകീർത്തന പാരായണമത്സരം മുംബൈ: മഹാരാഷ്ട്രയിലെ കേരളീയ ക്ഷേത്രപരിപാലന കേന്ദ്ര സമിതിയും കാഞ്ചൂർമാർഗ് മിനി ശബ...
01/09/2019

കുട്ടികളുടെ ഹരിനാമകീർത്തന പാരായണമത്സരം

മുംബൈ: മഹാരാഷ്ട്രയിലെ കേരളീയ ക്ഷേത്രപരിപാലന കേന്ദ്ര സമിതിയും കാഞ്ചൂർമാർഗ് മിനി ശബരിമലയിലെ മാതൃസമിതിയും സംയുക്തമായി ചിങ്ങം 16, 1195 (സെപ്റ്റംബർ 1, 2019) മിനി ശബരിമലയിൽ വെച്ചു നടത്തിയ ഹരിനാമകീർത്തന പാരായണമത്സരത്തിൽ അണുശക്തിനഗറിൽ നിന്ന് ജൂനിയർ വിഭാഗത്തിൽ അണുശക്തിനഗർ ഹരിനാമകീർത്തനം ഗ്രൂപ്പ് എ യും ബി യും പങ്കെടുത്തു.

ഗ്രൂപ്പ് എയിൽ ശിവാനി സുരേഷ് , വിഷ്ണു ആർ. നായർ, മിഥിൽ പ്രകാശ്, സാധിക നായർ, സ്മൃതി മനോജ്‌കുമാർ, ദേവാൻഷ് എന്നിവരും ഗ്രൂപ്പ് ബിയിൽ ശ്രുതി വി. നായർ, ഹരിപ്രിയ സുരേഷ്, അക്ഷയ അജയ്‌കുമാർ,അനുശ്രീ മോഹൻ, ശ്രീലക്ഷ്മി സജിൻ എന്നിവരും പങ്കെടുത്തു,

സമ്മാനം ലഭിച്ച ഗ്രൂപ്പ് ബി യിൽ പങ്കെടുത്തവരുടെ പാരായണവീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/EbNhy_YP8GU

Please share this video: https://youtu.be/EbNhy_YP8GU കുട്ടികളുടെ ഹരിനാമകീർത്തന പാരായണമത്സരം മുംബൈ: മഹാരാഷ്ട്രയിലെ കേരളീയ ക്ഷേത്രപരിപാലന കേന്....

ശ്രീജ സുകുമാരൻ സന്ധ്യാവേള ശ്രദ്ധേയമാക്കാൻ ഇന്ന് വൈകുന്നേരം 6:30 ന് കൃഷ്ണഗാഥയിലെ ഗോവർദ്ധനോദ്ധാരണം പാരായണം ചെയ്യുന്നു"മലയാ...
31/08/2019

ശ്രീജ സുകുമാരൻ സന്ധ്യാവേള ശ്രദ്ധേയമാക്കാൻ ഇന്ന് വൈകുന്നേരം 6:30 ന് കൃഷ്ണഗാഥയിലെ ഗോവർദ്ധനോദ്ധാരണം പാരായണം ചെയ്യുന്നു

"മലയാളം ടിവി"യുടെ യുട്യൂബ് ചാനൽ ചിങ്ങമാത്തിൽ നടത്തുന്ന കൃഷ്ണഗാഥ പാരായണയജ്ഞത്തിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം 6:30 മുതൽ 7:01 വരെ കൃഷ്ണഗാഥയിലെ ഗോവർദ്ധനോദ്ധാരണം പാരായണം ചെയ്യുന്നു. പാരായണത്തിൻ്റെ തത്സമയസംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) കാണാൻ "മലയാളം ടിവി" യുട്യൂബ് ചാനൽ കാണുക.

താങ്കൾ ഇതുവരെ "മലയാളം ടിവി" യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ.

ഹേമന്തലീലയുടെ മധുരാലാപനവുമായി ലത കൃഷ്ണകുമാർ നാളെ രാവിലെ എത്തുന്നു"മലയാളം ടിവി"യുടെ യുട്യൂബ് ചാനൽ ചിങ്ങമാസംരാവിലെ നടത്തുന...
29/08/2019

ഹേമന്തലീലയുടെ മധുരാലാപനവുമായി ലത കൃഷ്ണകുമാർ നാളെ രാവിലെ എത്തുന്നു

"മലയാളം ടിവി"യുടെ യുട്യൂബ് ചാനൽ ചിങ്ങമാസംരാവിലെ നടത്തുന്ന കൃഷ്ണഗാഥ പാരായണയജ്ഞത്തിൽ കൃഷ്ണഗാഥയിലെ ഹേമന്തലീല പാരായണത്തിന് പെരുമ്പാവൂരുള്ള ലത കൃഷ്ണകുമാർ എത്തുന്നു.

നേരത്തെ രാമായണത്തിലെ യുദ്ധകാണ്ഡം പാരായണം ചെയ്ത് ലത കൃഷ്ണകുമാർ പ്രേക്ഷകരുടെ മുക്തകണ്ഠപ്രശംസ നേടിയിട്ടുണ്ട്. സംഗീതം പഠിച്ചിട്ടില്ലെങ്കിലും നല്ല ഈണത്തിൽ ആലാപനം നടത്താൻ ലത കൃഷ്ണകുമാറിനു കഴിവുണ്ട്.

ലത കൃഷ്ണകുമാറിൻ്റെ ഹേമന്തലീല ആലാപനം നാളെ രാവിലെ 8:00 മുതൽ 8:24 വരെ തത്സമയസംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) കാണാം.

"മലയാളം ടിവി" യുട്യൂബ് ചാനൽ പ്രേക്ഷകർക്കായി ദിവസേന നടത്തുന്ന കൃഷ്ണഗാഥ ക്വിസ്സിൽ പങ്കെടുത്ത്‌ അഞ്ചു ലളിതമായ ചോദ്യങ്ങൾക്ക്...
29/08/2019

"മലയാളം ടിവി" യുട്യൂബ് ചാനൽ പ്രേക്ഷകർക്കായി ദിവസേന നടത്തുന്ന കൃഷ്ണഗാഥ ക്വിസ്സിൽ പങ്കെടുത്ത്‌ അഞ്ചു ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ സമ്മാന നേടാം

ഇന്ന് വൈകുന്നേരം 5 മണി വരെ ഉത്തരം വാട്ട്സാപ്പ് വഴി അയക്കാം. ക്യാഷ് പ്രൈസ് തിരുവോണദിനത്തിൽ നൽകുന്നു.

1. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം ഏതാണ്?

2. ചെറുശ്ശേരി നമ്പൂതിരി ജീവിച്ചിരുന്ന കാലയളവ് ഏതാണ്?

3 .ചെറുശ്ശേരി ജനിച്ച ഗ്രാമത്തിൻ്റെ പേര്.

4. ഗ്രീഷ്മവർണനത്തിൽ രസകരമായി തോന്നിയ രണ്ട് കാര്യങ്ങൾ

അഞ്ചാമത്തെ ചോദ്യത്തിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോയി വീഡിയോ കണ്ടിട്ട് ഉത്തരം തരുക.

https://youtu.be/KJq_sbF-mbo

Please share this video: https://youtu.be/KJq_sbF-mbo

25/08/2019

ചിങ്ങമാസം മുഴുവൻ "മലയാളം ടിവി" യുട്യൂബ് ചാനൽ കൃഷ്ണഗാഥ സമ്പൂർണമായി പാരായണം ചെയ്യുന്നു.

ചെറുശ്ശേരി നമ്പൂതിരി രചിച്ച കൃഷ്ണഗാഥ പാരായണവിദഗ്ദ്ധരായ ഒരു പറ്റം പേർ ചേർന്ന് ആലപിക്കുന്ന മനോഹരമായ വീഡിയോകൾ കാണാം, ഷെയർ ചെയ്യാം, ഡൗൺലോഡ് ചെയ്യാം. ദിവസേന തത്സമയസംപ്രേക്ഷണങ്ങൾ (ലൈവ് സ്ട്രീമിംഗ്) കാണാം.

കൃഷ്ണഗാഥ സമ്പൂർണമായി പാരായണം ചെയ്യുന്നത് പലരും കേട്ടിരിക്കില്ല. പലരുടെ വീടുകളിലും അദ്ധ്യാത്മരാമായണം ലഭ്യമായ പോലെ കൃഷ്ണഗാഥ ഗ്രന്ഥം ലഭ്യമല്ല. കേൾക്കാത്തവർക്ക് കേട്ട് ആസ്വദിക്കാനായി "മലയാളം ടിവി" യുട്യൂബ് ചാനൽ സംഘടിപ്പിക്കുന്ന കൃഷ്ണഗാഥ പാരായണയജഞം പരമാവധി വിജയിപ്പിക്കുക.

ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ എത്രയും പെട്ടെന്ന് സബ്സ്ക്രൈബ് ചെയ്യുക.

പാരായണയജ്ഞത്തിൽ പങ്കെടുക്കുന്നവരിൽ ചിലർ താഴെ പറയുന്നവരാണ്:

1. രാജി വിദ്യാനന്ദൻ
2. ലക്ഷ്മിദേവി നായർ, തൃപ്പൂണിത്തുറ
3 . ചെറുശ്ശേരിയുടെ നാട്ടുകാരി രജനി നാരായണൻ
4 . ശ്രീജ സുകുമാരൻ

*********************************************************************
ദിവസേന കൃഷ്ണഗാഥ പാരായണത്തിന് ശേഷം ശ്രോതാക്കളോട് ലളിതമായ 5 ചോദ്യങ്ങൾ ചോദിക്കുന്നു. "മലയാളം ടിവി" സബ്സ്ക്രൈബ് ചെയ്ത എല്ലാവർക്കും ഉത്തരങ്ങൾ 9757281837 എന്ന വാട്ട്സാപ്പിൽ രാവിലെ 10 മണി വരെ നൽകാം. ശരി ഉത്തരം നൽകുന്ന ആദ്യത്തെ 5 പേരുടെ വിവരങ്ങൾ അടുത്ത ദിവസം പ്രഖ്യാപിക്കുന്നതും അവർക്ക് 100 രൂപ വീതം ക്യാഷ്പ്രൈസ് തിരുവോണദിവസം നൽകുന്നതുമായിരിക്കും.

നിങ്ങൾ "മലയാളം ടിവി" ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ  താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് എത്രയും പെട്...
24/08/2019

നിങ്ങൾ "മലയാളം ടിവി" ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് എത്രയും പെട്ടെന്ന് SUBSCRIBE ബട്ടണിൽ അമർത്തിയതിനു ശേഷം പ്രോഗ്രാമുകളെപ്പറ്റിയുള്ള അറിയിപ്പുകൾ ലഭിക്കാൻ ബെൽ ഐക്കൺ അമർത്തുക

https://www.youtube.com/c/MalayalamTV

Online Television channel "Malayalam TV" is a General Entertainment Channel for all Malayali people staying across the world. It's an internet based televisi...

https://www.youtube.com/c/MalayalamTV
24/08/2019

https://www.youtube.com/c/MalayalamTV

Online Television channel "Malayalam TV" is a General Entertainment Channel for all Malayali people staying across the world. It's an internet based televisi...

24/08/2019

ചെറുശ്ശേരിയുടെ നാട്ടുകാരി കൃഷ്ണഗാഥ പാരായണം ചെയ്യുന്നു

"മലയാളം ടിവി" യുട്യൂബ് ചാനലിലെ കൃഷ്ണഗാഥ പാരായണയജ്ഞത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 23 ,2019 വൈകുന്നേരം 7:45 ന് ശ്രീമതി രജനി നാരായണൻ്റെ കൃഷ്ണോല്പത്തി ആലാപനം മുഖവുരയോടെ തത്സമയസംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) ചെയ്യുകയുണ്ടായി.

കടത്തനാട്ടുകാരൻ കൂടിയായ ചെറുശ്ശേരി നമ്പൂതിരിയുടെ നാട്ടുകാരിയായ ശ്രീമതി രജനി നാരായണൻ്റെ കൃഷ്ണഗാഥ ആദ്യഭാഗത്തിൻ്റെ പാരായണവീഡിയോ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/tt1QUBjGADI

കൃഷ്ണഗാഥ പാരായണയജ്‌ഞംചിങ്ങം 7 വെള്ളിയാഴ്ചയാണ്, (ആഗസ്റ്റ് 23) ഈയാണ്ടത്തെ അഷ്ടമിരോഹിണി. ശ്രീകൃഷ്ണഭഗവാൻ്റെ പിറന്നാൾ ദിനമായി...
20/08/2019

കൃഷ്ണഗാഥ പാരായണയജ്‌ഞം

ചിങ്ങം 7 വെള്ളിയാഴ്ചയാണ്, (ആഗസ്റ്റ് 23) ഈയാണ്ടത്തെ അഷ്ടമിരോഹിണി. ശ്രീകൃഷ്ണഭഗവാൻ്റെ പിറന്നാൾ ദിനമായി കൊണ്ടാടപ്പെടുന്ന അഷ്ടമിരോഹിണിദിനം തൊട്ട് ചിങ്ങമാസം മുഴുവൻ കൃഷ്ണഗാഥ പാരായണം "മലയാളം ടിവി" യുട്യൂബ് ചാനലിൽ നടത്തുന്നു.

ഭാഗവതപുരാണത്തെ ആസ്പദമാക്കിയുള്ള മഞ്ജരി വൃത്തത്തിൽ ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥ രാമായണത്തെ അപേക്ഷിച്ച് പാരായണം ചെയ്യാൻ എളുപ്പമാണ്.

"മലയാളം ടിവി" യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യാനായി കൃഷ്ണഗാഥ പാരായണം ചെയ്യുവാൻ സന്നദ്ധരാകുന്നവരിൽ നിന്ന് വീഡിയോ ക്ഷണിക്കുന്നു.

കൃഷ്ണഗാഥ ഗ്രന്ഥം ഒട്ടുമിക്ക വീടുകളിലും ഇല്ല. കൃഷ്ണഗാഥ മുഴുവനായി പാരായണം ചെയ്ത വ്യക്തിയായി പതിനായിരം പേരിൽ ഒരു മലയാളിയെ കണ്ടെത്തിയാൽ അത് വലിയ കാര്യമാണ്. ഈ സ്ഥിതിവിശേഷമുള്ളപ്പോഴാണ് കൃഷ്‌ണഗാഥ പാരായണം സംപ്രേക്ഷണം ചെയ്യാം എന്ന വലിയൊരു വെല്ലുവിളി "മലയാളം ടിവി" യുട്യൂബ് ചാനൽ ഏറ്റെടുക്കുന്നത്.

വായിക്കാൻ സന്നദ്ധരാകുന്നവർക്കു കൃഷ്ണഗാഥ ഗ്രന്ഥം കൈവശമില്ലെങ്കിൽ വിഷമിക്കേണ്ട. ആവശ്യമുള്ളവർ അവരുടെ ഇമെയിൽ ഐഡി 9757281837 എന്ന വാട്ട്സാപ്പ് നമ്പറിൽ അറിയിച്ചാൽ കൃഷ്ണഗാഥ PDF ൽ ഓരോ അദ്ധ്യായമായി അയച്ചു തരുന്നതാണ്.

അഷ്ടമിരോഹിണി ദിവസം തുടങ്ങുന്ന കൃഷ്‌ണഗാഥ പാരായണത്തിൽ പങ്കാളികളാകുന്നവരുടെ വീഡിയോ വാഴാഴ്ച (22.8.2019) രാവിലെ 11 മണിക്ക് മുൻപായി 9757281837 എന്ന വാട്ട്സാപ്പ് നമ്പറിൽ അയച്ചു തരിക.

മൊബൈൽ ഹൊറിസോണ്ടലായി (വീതിയിൽ ചെരിച്ചു) പിടിച്ചു വേണം വീഡിയോ എടുക്കാൻ. എന്നാലേ യുട്യൂബ് വിഡിയോയിൽ ഫുൾസ്ക്രീൻ ഇമേജ് കിട്ടുകയുള്ളൂ.

അസംസകളോടെ,

"മലയാളം ടിവി"ക്കുവേണ്ടി
മലയാളഭൂമി ശശിധരൻനായർ

ഈ വരുന്ന വെള്ളിയാഴ്‌ച അഷ്ടമിരോഹിണി ദിവസം മുതൽ "മലയാളം ടിവി" യുട്യൂബ് ചാനലിൽ കൃഷ്ണഗാഥ സംപ്രേക്ഷണം ചെയ്യാൻ ആലോചിക്കുന്നുചി...
19/08/2019

ഈ വരുന്ന വെള്ളിയാഴ്‌ച അഷ്ടമിരോഹിണി ദിവസം മുതൽ "മലയാളം ടിവി" യുട്യൂബ് ചാനലിൽ കൃഷ്ണഗാഥ സംപ്രേക്ഷണം ചെയ്യാൻ ആലോചിക്കുന്നു

ചിങ്ങം 7, വെള്ളിയാഴ്ചയാണ്. (ആഗസ്റ്റ് 23) ഈയാണ്ടത്തെ അഷ്ടമിരോഹിണി. ശ്രീകൃഷ്ണഭഗവാൻ്റെ പിറന്നാൾ ദിനമായി കൊണ്ടാടപ്പെടുന്ന അഷ്ടമിരോഹിണിദിനം തൊട്ട് ചിങ്ങമാസം മുഴുവൻ കൃഷ്ണഗാഥ പാരായണം നടത്തിയാലോ എന്ന് ആലോചിക്കുന്നു.

രാമായണമാസമായ കർക്കിടകമാസം മുഴുവൻ "മലയാളം ടിവി" യുട്യൂബ് ചാനൽ രാമായണപാരായണം വിജയകരമായി നടത്തുകയുണ്ടായി. അതിൽ നിന്ന് ലഭിച്ച ജനപങ്കാളിത്തവും പ്രചോദനവുമാണ് ചിങ്ങമാസം മുഴുവൻ കൃഷ്ണഗാഥ പാരായണം നടത്തിയാലോ എന്ന് ചിന്തിക്കുവാൻ ഇടയാക്കിയത്.

ഭാഗവതപുരാണത്തെ ആസ്പദമാക്കിയുള്ള മഞ്ജരി വൃത്തത്തിൽ ചെറുശ്ശേരി രചിച്ച കൃഷ്ണഗാഥ രാമായണത്തെ അപേക്ഷിച്ച് പാരായണം ചെയ്യാൻ എളുപ്പമാണ്. പക്ഷേ, രാമായണത്തിൻ്റെ പ്രചാരമോ സ്വീകാര്യതയോ കൃഷ്ണഗാഥക്ക്‌ ലഭിച്ചിട്ടില്ല. മിക്ക ഗൃഹങ്ങളിലും അദ്ധ്യാത്മരാമായണത്തിൻ്റെ ഒരു കോപ്പി കാണും. എന്നാൽ അപൂർവമായിട്ടേ വീടുകളിൽ കൃഷ്ണഗാഥയുടെ ഒരു പ്രതി വാങ്ങി വെക്കാറുള്ളൂ. സ്കൂൾ ക്ലാസ്സുകളിൽ കാണാതെ പഠിച്ച ഭാഗങ്ങൾ പലർക്കും ഓർമ കാണുമെങ്കിലും കൃഷ്ണഗാഥ പൂർണമായി വായിച്ചിട്ടുള്ളവർ 60 വയസ്സിൽ താഴെയുള്ളവർ വളരെ കുറവായിരിക്കും എന്നാണ് ഈയടുത്ത ദിവസം ഇതു സംബന്ധമായി അന്വേഷണം നടത്തിയപ്പോൾ എനിക്ക് ബോധ്യമായത്.

കൃഷ്ണഗാഥ കൈവശമുള്ള നാലഞ്ചുപേർ വായിക്കാൻ തല്പരയായി മുന്നോട്ടു വന്നാൽ കൃഷ്ണഗാഥ പാരായണയജ്ഞവും വിജയിപ്പിക്കാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ കൃഷ്ണഗാഥ വായിക്കാൻ തല്പരരായവർ 5 മിനിറ്റുള്ള സാമ്പിൾ വീഡിയോ മൊബൈലിൽ എടുത്ത് 9757281837 എന്ന വാട്ട്സാപ്പിൽ എത്രയും പെട്ടെന്ന് അയച്ചു തരിക.മൊബൈൽ ഹൊറിസോണ്ടലായി (വീതിയിൽ ചെരിച്ചു) പിടിച്ചു വേണം വീഡിയോ എടുക്കാൻ. എന്നാലേ യുട്യൂബ് വിഡിയോയിൽ ഫുൾസ്ക്രീൻ ഇമേജ് കിട്ടുകയുള്ളൂ.

മുഖ്യപാരായണം നിർവഹിച്ച ശ്രീമതി ശ്രീജ സുകുമാരൻ്റെ യുദ്ധകാണ്ഡം സമ്പൂർണപാരായണം ഇന്ന് പുനഃസംപ്രേക്ഷണം ചെയ്യുന്നുരാവിലെ 8:00 ...
19/08/2019

മുഖ്യപാരായണം നിർവഹിച്ച ശ്രീമതി ശ്രീജ സുകുമാരൻ്റെ യുദ്ധകാണ്ഡം സമ്പൂർണപാരായണം ഇന്ന് പുനഃസംപ്രേക്ഷണം ചെയ്യുന്നു

രാവിലെ 8:00 മുതൽ ആരംഭിക്കുന്ന യുദ്ധകാണ്ഡം സമ്പൂർണപാരായണം പുനഃസംപ്രേക്ഷണം ഉച്ചക്ക് 1:35 വരെ തുടരും. അഞ്ചു മണിക്കൂർ 35 മിനിറ്റുകൾ നീണ്ടുനിൽക്കുന്ന 12 ഭാഗങ്ങളിലായി 12 വീഡിയോകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്യും.

ഓൺലൈൻ ചാനലായ "മലയാളം ടിവി" യുട്യൂബ് ചാനൽ രാമായണമാസം മുഴുവൻ രാമായണപാരായണം നടത്തിയതിൻ്റെ ഭാഗമായി കർക്കിടകം ഒന്നു മുതൽ (ജൂലൈ 17) 31 വരെ (ആഗസ്റ്റ് 16) വിവിധ സ്ഥലങ്ങളിൽ നിന്ന്, ഭാരതത്തിന് പുറത്തു നിന്നും, ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജനപങ്കാളിത്തത്തോടെ രാമായണപാരായണം സംഘടിപ്പിക്കുകയുണ്ടായി.

ബാലകാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ ആറുകാണ്ഡങ്ങളാണ് അദ്ധ്യാത്മരാമായണത്തിലുള്ളത്. ഈ ആറു കാണ്ഡങ്ങളിൽ നിന്ന് മൂന്ന് കാണ്ഡങ്ങൾ മുഖ്യപാരായണം നടത്തുവാൻ ഒരു വ്യക്തിയെ തിരഞ്ഞെടുക്കണമെങ്കിൽ ആ വ്യക്തിക്കും വ്യക്തിയുടെ പാരായണത്തിനും തീർച്ചയായും അത്രയേറെ പ്രത്യേകതകൾ ഉണ്ടായിരിക്കും.

ഏറ്റെടുക്കുന്ന കൃത്യം ഭംഗിയായും ഉത്തരവാദിത്വത്തോടെയും കൃത്യനിഷ്‌ഠയോടെയും സമർപ്പണത്തോടെയും നിർവഹിക്കുമ്പോൾ ആ വ്യക്തിയോട് നമുക്ക് മതിപ്പ് വർധിക്കും. നിഷ്കാമകർമം പോലെ അനുഷ്ഠാനമായി രാമായണപാരായണം നിർവഹിച്ച ശ്രീമതീ ശ്രീജ സുകുമാരൻ്റെ പ്രവൃത്തി മാതൃകാപരവും മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നതും അനുമോദിക്കപ്പെടേണ്ടതുമാണ്.

ഇത്തരുണത്തിൽ ഓൺലൈൻ ചാനലായ "മലയാളം ടിവി" യുട്യൂബ് ചാനലിൻ്റെ ഹൃദയംനിറഞ്ഞ നന്ദി ശ്രീമതി ശ്രീജ സുകുമാരനെ അറിയിക്കുന്നു. അവർക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.

ശ്രീമതി ശോഭ രവീന്ദ്രൻ്റെ രാമായണപാരായണം സുപ്രസിദ്ധ സംഗീതസംവിധായകൻ, ഗായകൻ രവീന്ദ്രൻ മാസ്റ്ററുടെ പ്രിയപത്നി ശ്രീമതി ശോഭന രവ...
17/08/2019

ശ്രീമതി ശോഭ രവീന്ദ്രൻ്റെ രാമായണപാരായണം

സുപ്രസിദ്ധ സംഗീതസംവിധായകൻ, ഗായകൻ രവീന്ദ്രൻ മാസ്റ്ററുടെ പ്രിയപത്നി ശ്രീമതി ശോഭന രവീന്ദ്രൻ രാമായണമാസ സമാപനദിനത്തിൽ "മലയാളം ടിവി" യുട്യൂബ് ചാനലിൽ യുദ്ധകാണ്ഡത്തിൽ നിന്ന് അതിഥി പാരായണം നടത്തിയത് തത്സമയസംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) ചെയ്യുകയുണ്ടായി.

സ്വാമി ഉദിത് ചൈതന്യയുടെ ശിഷ്യയായ അവർ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഭാഗവതസപ്താഹ യജ്ഞാചാര്യയായി വർത്തിക്കുന്നു.

"മലയാളം ടിവി" യുട്യൂബ് ചാനലിൽ ശ്രീമതി ശോഭന രവീന്ദ്രൻ്റെ രാമായണപാരായണം തത്സമയം (ലൈവ് സ്ട്രീമിംഗ്) സംപ്രേക്ഷണം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

"മലയാളം ടിവി" യുട്യൂബ് ചാനൽ മൊബൈൽ, ടാബ്, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയിൽ ലഭിക്കും. വരിക്കാരായിട്ടില്ലെങ്കിൽ ഇന്നു തന്നെ "മലയാളം ടിവി" യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.

ശ്രീമതി ശോഭ രവീന്ദ്രൻ്റെ രാമായണപാരായണ വീഡിയോ താഴെ കൊടുക്കുന്നു.

https://youtu.be/0ypCmKY4_wo

Video from Malayalam Films

11/08/2019

സാഹിത്യപ്രവർത്തകർക്കും കലാകാരന്മാർക്കും "മലയാളം ടിവി" യുട്യൂബ് ചാനൽ അംഗീകാരങ്ങൾക്ക് വഴി ഒരുക്കുന്നു

ഓൺലൈൻ ചാനലായ "മലയാളം ടിവി" യുടെ യുട്യൂബ് ചാനൽ സാഹിത്യപ്രവർത്തകർക്കും കലാകാരന്മാർക്കും കൂടുതൽ അംഗീകാരങ്ങളും അവസരങ്ങളും ലഭിക്കുന്നതിനായി സൗജന്യമായി വഴി ഒരുക്കുന്നു.

നിങ്ങൾ സാഹിത്യപ്രവർത്തകനോ സിനിമ-ടെലിവിഷൻ രംഗത്ത് അഭിനയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോ ആണോ? ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളെക്കുറിച്ചുള്ള സാമാന്യവിവരങ്ങൾ 9757281837 എന്ന വാട്ട്സാപ്പിൽ അയച്ചു തരിക. അതിനെ അടിസ്ഥാനമാക്കി നിങ്ങളെ അഭിമുഖം ചെയ്യാനുള്ള ലഘുചോദ്യാവലി തയ്യാറാക്കി അയക്കും. ഇതിനുള്ള ഉത്തരങ്ങൾ മൊബൈലിൽ എടുത്ത 10 മിനിറ്റുള്ള വീഡിയോ ആയി 9757281837 ൽ വാട്ട്സാപ്പിൽ അയച്ചു തരിക. വീഡിയോ എടുക്കാനുള്ള മാർഗനിർദേശങ്ങൾ ചോദ്യാവലിക്കൊപ്പം അയച്ചു തരും.

നിങ്ങൾ അയച്ചു തരുന്ന തിരഞ്ഞെടുത്തവരുടെ വീഡിയോകൾ "മലയാളം ടിവി" യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യും. അതിനു ശേഷം ആ വീഡിയോ എപ്പോഴും "മലയാളം ടിവി" യുടെ ഹോംപേജിൽ ലഭ്യമായിരിക്കും.

ഏതെങ്കിലും പത്രത്തിലോ സിനിമ പ്രസിദ്ധീകരണത്തിലോ നിങ്ങളെപ്പറ്റി ഒരു വാർത്ത വരുന്നതിനേക്കാൾ പലമടങ്ങ് പ്രശസ്തിയും അംഗീകാരവും അവസരങ്ങളും നിങ്ങൾക്ക് ഇതുവഴി ലഭിക്കും. നിങ്ങളുടെ രൂപവും ശബ്ദവും ചലനങ്ങളും വീഡിയോ കാണുന്നവർക്കു വിലയിരുത്താൻ പറ്റും. അതിൽ സിനിമ നിർമാതാക്കളുണ്ടാകും, സംവിധായകരുണ്ടാകും, സംഗീതസംവിധായകരുണ്ടാകും, എഴുത്തുകാരുണ്ടാകും, സിനിമ വിതരണക്കാരുണ്ടാകും, സ്റ്റേജ് ഷോകൾ സംഘടിപ്പിക്കുന്നവരുണ്ടാകും, ചാനൽ പ്രോഗ്രാം നിർമാതാക്കളും സംവിധായകരുണ്ടാകും അങ്ങിനെ പലരംഗങ്ങളിൽ പ്രവർത്തിക്കുന്നവരുണ്ടാകും.

"മലയാളം ടിവി" നൽകുന്ന തികച്ചും സൗജന്യമായ ഈ സേവനം പ്രയോജനപ്പെടുത്തൂ.

ആശംസകളോടെ.

ടീം "മലയാളം ടിവി"

നന്ദി, നന്ദി, നന്ദിഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ രാമായണമാസത്തിൽ രാമായണം പാരായണം ജനപങ്കാളിത്തത്തോടെ വിജയ...
09/08/2019

നന്ദി, നന്ദി, നന്ദി

ഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ രാമായണമാസത്തിൽ രാമായണം പാരായണം ജനപങ്കാളിത്തത്തോടെ വിജയകരമായി നടന്നു വരുന്നു. ഇന്ന് വെള്ളിയാഴ്ച, 9.8.2019 ന് സുന്ദരകാണ്ഡപാരായണം മംഗളകരമായി സമാപിച്ചു.

നാളെ ശനിയാഴ്ച, കർക്കിടകം 25 (10.82019) മുതൽ അവസാനകാണ്ഡവും ഏറ്റവും ദൈർഘ്യമുള്ളതുമായ യുദ്ധകാണ്ഡം ആരംഭിക്കുന്നു. അയോദ്ധ്യകാണ്ഡം, കിഷ്‌കിന്ധകാണ്ഡം എന്നീ കാണ്ഡങ്ങൾ ശ്രവണസുന്ദരമായി പാരായണം ചെയ്ത ശ്രീമതി ശ്രീജ സുകുമാരനാണ് മുഖ്യപാരായണം നടത്തുന്നത്. ഏവർക്കും ഹൃദ്യമായ അനുഭവമായിരിക്കും ശ്രീമതി ശ്രീജ സുകുമാരൻ്റെ പാരായണം.

അതിഥി പാരായണം നടത്തി വന്നവരോടും പുതിയതായി നടത്താൻ ആഗ്രഹിക്കുന്നവരോടും വിനീതമായ അഭ്യർത്ഥന
===============================================

ആഗസ്റ്റ് 10 മുതൽ 16 വരെ ഏഴു ദിവസങ്ങളിലായാണ് അതിഥി പാരായണമുള്ളത്.

"മലയാളം ടിവി" തന്നിട്ടുള്ള നിർദേശങ്ങൾ പാലിച്ച് ഭംഗിയായി മൊബൈലിൽ എടുത്ത 15 മിനിറ്റിൽ കവിയാത്ത വീഡിയോകൾ 9757281837 എന്ന വാട്ട്സാപ്പിൽ സംപ്രേക്ഷണം ചെയ്യേണ്ട തീയതിക്ക് 48 മണിക്കൂർ മുൻപായി അയച്ചു തരുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഫാൻ /എസി പ്രവർത്തിപ്പിച്ചുകൊണ്ടും ഫ്ലൈറ്റ് മോഡിൽ വെക്കാതെ മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം, ഇൻകമിങ് കാൾ ശബ്ദം ഇവ കേൾപ്പിച്ചുകൊണ്ടുള്ള വീഡിയോകൾ ഇനിമുതൽ ഒരു കാരണവശാലും സ്വീകാര്യമല്ല.

ആദ്യം ലഭിക്കുന്ന അഞ്ചു പേരുടെ യുദ്ധകാണ്ഡപാരായണ വീഡിയോകൾ മാത്രമേ സ്വീകരിക്കൂ. ഇതുസംബന്ധിച്ച് ദൈർഘ്യമേറിയ വാട്ട്സാപ്പ് ചാറ്റിങ്ങോ മെസഞ്ചർ,വാട്ട്സാപ്പ്, ഫോൺ വിളികളോ സാദ്ധ്യമല്ല.ദയവായി എല്ലാവരും സഹകരിക്കുക.

വിഡിയോകൾ സ്വീകരിക്കുന്ന സമയക്രമം:

1. ആഗസ്റ്റ് 10 ന് രാവിലെ സംപ്രേക്ഷണം ചെയ്യാൻ വീഡിയോ ലഭിക്കേണ്ട സമയപരിധി: ആഗസ്റ്റ് 9 ഉച്ചക്ക് 2 മണി.
2. ആഗസ്റ്റ് 11 ന് രാവിലെ സംപ്രേക്ഷണം ചെയ്യാൻ വീഡിയോ ലഭിക്കേണ്ട സമയപരിധി: ആഗസ്റ്റ് 10 രാവിലെ 10 മണി
3. ആഗസ്റ്റ് 12 ന് രാവിലെ സംപ്രേക്ഷണം ചെയ്യാൻ വീഡിയോ ലഭിക്കേണ്ട സമയപരിധി: ആഗസ്റ്റ് 10 ഉച്ചക്ക് 1 മണി
4. ആഗസ്റ്റ് 13 ന് രാവിലെ സംപ്രേക്ഷണം ചെയ്യാൻ വീഡിയോ ലഭിക്കേണ്ട സമയപരിധി: ആഗസ്റ്റ് 11 രാവിലെ 8 മണി
5. ആഗസ്റ്റ് 14 ന് രാവിലെ സംപ്രേക്ഷണം ചെയ്യാൻ വീഡിയോ ലഭിക്കേണ്ട സമയപരിധി: ആഗസ്റ്റ് 12 രാവിലെ 8 മണി
6. ആഗസ്റ്റ് 15 ന് രാവിലെ സംപ്രേക്ഷണം ചെയ്യാൻ വീഡിയോ ലഭിക്കേണ്ട സമയപരിധി: ആഗസ്റ്റ് 13 രാവിലെ 8 മണി
7. ആഗസ്റ്റ് 16 ന് രാവിലെ സംപ്രേക്ഷണം ചെയ്യാൻ വീഡിയോ ലഭിക്കേണ്ട സമയപരിധി: ആഗസ്റ്റ് 14 രാവിലെ 8 മണി

ഈ സംരംഭം വിജയിപ്പിക്കുവാൻ എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

വെള്ളിയാഴ്ച, 9.8.2019, സുന്ദരകാണ്ഡപാരായണം സമാപിക്കുന്നുഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ രാമായണമാസത്തിൽ രാമ...
08/08/2019

വെള്ളിയാഴ്ച, 9.8.2019, സുന്ദരകാണ്ഡപാരായണം സമാപിക്കുന്നു

ഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ രാമായണമാസത്തിൽ രാമായണം പാരായണം ചെയ്യുന്നതിൻ്റെ ഭാഗമായി ബുധനാഴ്ച, 7.8.2019, മുതൽ നടന്നു വരുന്ന സുന്ദരകാണ്ഡപാരായണം വെള്ളിയാഴ്ച, 9.8.2019, സമാപിക്കുന്നു.

മുഖ്യപാരായണം തനിത്തനിയായിട്ടു നടത്തുന്നത്:

1. കുന്ദംകുളത്തെ ശ്രീമതി രാജി വിദ്യാനന്ദൻ

2. ചവറയിലെ ശ്രീമതി പ്രസന്ന ബാബു

വേറിട്ടു നിന്ന് സഹപാരായണം നടത്തുന്നത്:

പാലക്കാട് ചിറ്റൂരെ ശ്രീമതി ലക്ഷ്മി സുദർശൻ

കൂടാതെ അതിഥി പാരായണക്കാരായി അനവധി പേർ പങ്കെടുക്കുന്നു.

രാവിലെ 7:00 മുതൽ 9:00 വരെ തത്സമയ സംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്).

ചിത്രങ്ങൾ

1. കുന്ദംകുളത്തെ ശ്രീമതി രാജി വിദ്യാനന്ദൻ
2. പാലക്കാട് ചിറ്റൂരെ ശ്രീമതി ലക്ഷ്മി സുദർശൻ
3 . ചവറയിലെ ശ്രീമതി പ്രസന്ന ബാബു

കിഷ്കിന്ധകാണ്ഡം പാരായണം നാളെ (6.8.2019, ചൊവ്വാഴ്ച) നാളെ പരിസമാപ്തിയിൽ എത്തുന്നു      ഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്...
06/08/2019

കിഷ്കിന്ധകാണ്ഡം പാരായണം നാളെ (6.8.2019, ചൊവ്വാഴ്ച) നാളെ പരിസമാപ്തിയിൽ എത്തുന്നു

ഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ രാമായണമാസം പ്രമാണിച്ച് നടന്നു വരുന്ന രാമായണപാരായണത്തിൽ കിഷ്കിന്ധകാണ്ഡം പാരായണം നാളെ (6.8.2019, ചൊവ്വാഴ്ച) നാളെ പരിസമാപ്തിയിൽ എത്തുന്നു.

മുഖ്യപാരായണം ശ്രീമതി ശ്രീജ സുകുമാരൻ.

രാവിലെ 6:57 ന് തത്സമയസംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) ആരംഭിക്കും.

തുടർന്ന് അതിഥികളുടെ പാരായണം. അതിഥി പാരായണത്തിൽ ബാംഗ്ലൂരിലെ ശ്രീമതി സുഭദ്രാദേവി, ന്യൂഡൽഹി മയൂർ വിഹാറിലെ ശ്രീമതി ചിത്ര വേണു, ദുബായിലെ ശ്രീമതി ഉഷ ചന്ദ്രൻ, അംബർനാഥിലെ തങ്കം ആർ.പിള്ള, കല്യാണിലെ ശ്രീമതി ലക്ഷ്മി സുദർശൻ, നാലസോപാരയിലെ ശ്രീമതി രജനി നാരായണൻ, കല്യാണിലെ ശ്രീമതി രമാദേവി രമേഷ്, പത്തനംതിട്ടയിലെ ദിലീപ്കുമാർ എ തുടങ്ങിയവർ സംബന്ധിക്കുന്നു.

ബുധനാഴ്ച മുതൽ സുന്ദരകാണ്ഡം പാരായണം തുടങ്ങും. സുന്ദരകാണ്ഡം പാരായണം ചെയ്യാൻ മിക്കവാറും മൂന്ന് മുഖ്യപാരായണക്കാരുണ്ടാകും: ഒന്ന് ശ്രീമതി രാജി വിദ്യാനന്ദൻ, രണ്ട് ശ്രീമതി പ്രസന്ന ബാബു ചവറ, മൂന്ന് ശ്രീമതി ലക്ഷ്മി സുദർശൻ.

സ്വന്തം കവിത "മലയാളം ടിവി"യിൽ അവതരിപ്പിക്കാൻ അവസരം1195 ചിങ്ങം 1 മുതൽ 31 വരെ (2019 ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 16 വരെ) 31...
05/08/2019

സ്വന്തം കവിത "മലയാളം ടിവി"യിൽ അവതരിപ്പിക്കാൻ അവസരം

1195 ചിങ്ങം 1 മുതൽ 31 വരെ (2019 ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 16 വരെ) 31 ദിവസങ്ങളിൽ ഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ 100 കവിതകൾ അവതരിപ്പിക്കുവാൻ അവസരം ഒരുക്കുന്നു.

ആലപിക്കുമ്പോൾ കവിതയുടെ ദൈർഘ്യം 5 മിനിറ്റിൽ കുറയാത്തതും 20 മിനിറ്റിൽ കവിയാത്തതുമായിരിക്കണം.സ്വന്തമായി രചിച്ച അപ്രകാശിത കവിത സ്വയം ആലാപനം ചെയ്യുന്നത് സ്മാർട്ഫോണിൽ വീഡിയോ എടുത്ത് 2019 ആഗസ്റ്റ് 16 നുള്ളിൽ 9757281837 എന്ന വാട്ട്സാപ്പ് നമ്പറിൽ അയച്ചു തരിക.

പ്രവേശനഫീസ് 100 രൂപ.

പ്രായപരിധിയില്ല. ലോകത്തിൻ്റെ ഏതു ഭാഗത്തു നിന്നും മത്സരത്തിൽ പങ്കെടുക്കാം.

പങ്കെടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന നാലു പേർക്ക് ഒന്നും രണ്ടും മൂന്നും നാലും സമ്മാനങ്ങളായി യഥാക്രമം 3000 രൂപ, 2000 രൂപ, 1000 രൂപ, 750 രൂപ എന്നിങ്ങനെ കാഷ് അവാർഡ് നൽകുന്നു. കൂടാതെ പങ്കെടുക്കുന്ന മറ്റെല്ലാവർക്കും 100 രൂപയിൽ കുറയാത്ത പ്രോത്സാഹനസമ്മാനങ്ങളും നൽകുന്നു.

നിശ്ചിത തീയതിയായ 2019 ആഗസ്റ്റ് 16 വൈകുന്നേരം 6 മണിക്കുള്ളിൽ 100 പേർ 100 കവിതകൾ അയച്ചെങ്കിൽ മാത്രമേ മത്സരം നടത്തുകയുള്ളൂ. 100 ലേറെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അയച്ചു തരുന്ന സ്വന്തം കവിതകൾ ചിങ്ങം 1 മുതൽ 31 വരെ, (ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 16 വരെ) ഒരു ദിവസം മൂന്നോ അതിലധികമോ രാവിലെ 8 മുതൽ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

മൊബൈലിൽ വീഡിയോ എടുക്കേണ്ട നിർദേശങ്ങൾക്കും പ്രവേശനഫീസ് ബാങ്ക് ട്രാൻസ്ഫർ ആയി അയക്കേണ്ട വിവരങ്ങൾക്കും 9757281837 എന്ന വാട്ട്സാപ്പ് നമ്പറിൽ ബന്ധപ്പെടുക.

ത്യശൂർ കുന്ദംകുളം സ്വദേശിനി ശ്രീമതി രാജി വിദ്യാനന്ദൻ 7.8.2019, ബുധനാഴ്ച മുതൽ "മലയാളം ടിവി"യിൽ സുന്ദരകാണ്ഡം മുഖ്യപാരായണം ...
05/08/2019

ത്യശൂർ കുന്ദംകുളം സ്വദേശിനി ശ്രീമതി രാജി വിദ്യാനന്ദൻ 7.8.2019, ബുധനാഴ്ച മുതൽ "മലയാളം ടിവി"യിൽ സുന്ദരകാണ്ഡം മുഖ്യപാരായണം ചെയ്യുന്നു

ഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ രാമായണമാസം പ്രമാണിച്ച് നടന്നു വരുന്ന രാമായണപാരായണത്തിൽ തൃശൂർ കുന്ദംകുളം സ്വദേശിനിയായ ശ്രീമതി രാജി വിദ്യാനന്ദൻ സുന്ദരകാണ്ഡത്തിൽ നിന്ന് മുഖ്യപാരായണം ചെയ്യുന്നു. പാരായണത്തിൻ്റെ തത്സമയ സംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) ബുധൻ, വ്യാഴം,വെള്ളി എന്നീ ദിവസങ്ങളിൽ രാവിലെ ഉണ്ടായിരിക്കും.

ശ്രീമതി രാജി വിദ്യാനന്ദനെക്കുറിച്ച് കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

"മലയാളം ടിവി" നിങ്ങളുടെ മൊബൈൽ, ലാപ്ടോപ്, ടാബ്, കമ്പ്യൂട്ടർ എന്നിവയിൽ ലഭിക്കും.

https://youtu.be/Il8862A7Hlg

Please share this video: https://youtu.be/Il8862A7Hlg ശ്രീമതി രാജി വിദ്യാനന്ദൻ രാമായണമാസത്തിൽ "മലയാളം ടിവി"യിൽ രാമായണം പാരായണം ചെയ്യുന്നു "മലയാള...

വൈക്കം സ്വദേശിനി ശ്രീമതി രമ എസ്. നായർ 7.8.2019, ബുധനാഴ്ച മുതൽ "മലയാളം ടിവി"യിൽ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നുഓൺലൈൻ ചാനല...
05/08/2019

വൈക്കം സ്വദേശിനി ശ്രീമതി രമ എസ്. നായർ 7.8.2019, ബുധനാഴ്ച മുതൽ "മലയാളം ടിവി"യിൽ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നു

ഓൺലൈൻ ചാനലായ "മലയാളം ടിവി"യുടെ യുട്യൂബ് ചാനലിൽ രാമായണമാസം പ്രമാണിച്ച് നടന്നു വരുന്ന രാമായണപാരായണത്തിൽ അതിഥിയായി കല്യാൺ ഈസ്റ്റിലെ ശ്രീമതി രമ എസ്. നായർ സുന്ദരകാണ്ഡത്തിൽ നിന്ന് പാരായണം ചെയ്യുന്നു. പാരായണത്തിൻ്റെ തത്സമയ സംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) രാവിലെ ഉണ്ടായിരിക്കും.

വൈക്കം സ്വദേശിനിയായശ്രീമതി രമ വിവാഹശേഷം 1992 ൽ കല്യാണിൽ വന്നു. ഭർത്താവ് ശശിധരൻനായർ. ശരണ്യ, ശ്രേയസ് മക്കൾ. ബിരുദധാരിണിയായ ശ്രീമതി രമ സംഗീതം, സിനിമ, നൃത്തം എന്നിവയിൽ തല്പരയാണ്.

"മലയാളം ടിവി" നിങ്ങളുടെ മൊബൈൽ, ലാപ്ടോപ്, ടാബ്, കമ്പ്യൂട്ടർ എന്നിവയിൽ ലഭിക്കും.

***********************************************************************

നമ്മുടെ പോസ്റ്റുകൾ തിരഞ്ഞെടുത്ത ആളുകൾക്ക് ഇടയ്ക്കിടെ tag ചെയ്യാറുണ്ട്. ആർക്കെങ്കിലും അത് അഹിതമായോ പ്രയാസമായോ തോന്നുന്നെങ്കിൽ ദയവായി ഇൻബോക്സിൽ അറിയിക്കുക. പിന്നീട് tag ചെയ്യില്ല.

ആഗസ്റ്റ് 1 2019, കർക്കിടകം 16, വ്യാഴാഴ്ച  മുതൽ അഞ്ചുദിവസങ്ങളിൽ ശ്രീമതി ശ്രീജ സുകുമാരൻ "മലയാളം ടിവി"യിൽ രാമായണം പാരായണം ച...
31/07/2019

ആഗസ്റ്റ് 1 2019, കർക്കിടകം 16, വ്യാഴാഴ്ച മുതൽ അഞ്ചുദിവസങ്ങളിൽ ശ്രീമതി ശ്രീജ സുകുമാരൻ "മലയാളം ടിവി"യിൽ രാമായണം പാരായണം ചെയ്യുന്നു

ഓൺലൈൻ ചാനലായ "മലയാളം ടിവി" യുടെ യൂട്യൂബ് ചാനലിൽ തത്സമയസംപ്രേക്ഷണമായി (ലൈവ് സ്ട്രീമിങ്ങായി) കർക്കിടകം 16 (ആഗസ്റ്റ് 1) മുതൽ, വ്യാഴാഴ്ച , കർക്കിടകം 20 (ആഗസ്റ്റ് 5) വരെ, രാവിലെ 7:00 ന് ശ്രീമതി ശ്രീജ സുകുമാരൻ്റെ രാമായണപാരായണം കിഷ്കിന്ധകാണ്ഡം നടക്കുന്നു.

അക്ഷരസ്ഫുടത, കൃത്യത, പാരായണത്തിലെ ഒഴുക്ക്, ശബ്ദത്തിലെ ചൈതന്യം ഇവയെല്ലാം ശ്രീമതി ശ്രീജ സുകുമാരൻ്റെ രാമായണപാരായണം ഹൃദ്യമാക്കുന്നു.നേരത്തെ "മലയാളം ടിവി" യിൽ അവർ അയോധ്യാകാണ്ഡം പാരായണം ചെയ്തിട്ടുണ്ട്.

ശ്രീമതി ശ്രീജ സുകുമാരനെക്കുറിച്ച് കൂടുതലറിയാൻ ഒരു മിനിറ്റ് 35 സെക്കന്റുകളുള്ള താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ കാണുക.

https://www.youtube.com/watch?v=Tf1dnGnu_80&feature=youtu.be

Please share this video: https://youtu.be/Tf1dnGnu_80 ശ്രീമതി ശ്രീജ സുകുമാരൻ രാമായണമാസത്തിൽ "മലയാളം ടിവി"യിൽ ദിവസേന രാമായണം പാരായണം ചെയ്യുന്നു ".....

ഓർമകൾക്ക് എന്തു മധുരം2013 മെയ് 18 ലെ ഹൃദ്യമായ സ്മരണകൾ ഉണർത്തുന്ന അപൂർവസുന്ദരമായ സായാഹ്നം.മലയാളം ഫൗണ്ടേഷൻ അവതരിപ്പിച്ച കൊ...
30/07/2019

ഓർമകൾക്ക് എന്തു മധുരം

2013 മെയ് 18 ലെ ഹൃദ്യമായ സ്മരണകൾ ഉണർത്തുന്ന അപൂർവസുന്ദരമായ സായാഹ്നം.

മലയാളം ഫൗണ്ടേഷൻ അവതരിപ്പിച്ച കൊടുങ്ങല്ലൂർ പി.ഭാസ്കരൻ ഫൗണ്ടേഷൻ്റെ ഭാസ്കരസ്മൃതി സന്ധ്യ മുംബൈയിലെ മൈസൂർ അസോസിയേഷൻ ഹാളിൽ പ്രൗഢഗംഭീരമായ സദസ്സിനുമുന്നിൽ അരങ്ങേറി. പല പല പ്രത്യേകതകളും ആ പരിപാടിക്കുണ്ടായിരുന്നു. സർവ്വാദരണീയനായ ജോൺ പോൾ, സംവിധായകനും നിർമാതാവുമായ ആഷിക് അബു, പാട്ടുപെട്ടി സുരേഷ്, പി. ഭാസ്കരൻ്റെ മരുമകൾ അങ്ങിനെ പല പ്രമുഖരും സംബന്ധിച്ചു. പ്രസാദ് ഷൊർണൂരും സി.നന്ദകുമാറും അവതാരകരായിരുന്നു. ചരിത്രസംഭവമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ പരിപാടിയുടെ പ്രൊഫഷണൽ വീഡിയോ എടുത്തെങ്കിലും വീഡിയോക്യാമറയിലെ തകരാർ കാരണം വീഡിയോ കിട്ടിയില്ല.

അപ്പോഴാണ് സ്വകാര്യാവശ്യത്തിന് ഒരു വ്യക്തി എടുത്ത പരിപാടിയുടെ വീഡിയോ കണ്ടത്. ഇരിപ്പിടത്തിൽ ഇരുന്ന് അനങ്ങാതെയും മുന്നിൽ പൊഴിയുമല്ല ഈ വീഡിയോ എടുത്തത്. എടുക്കുമ്പോൾ ആ വ്യക്തി ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല പരിപാടിയുടെ ഏക വിഡിയോ ആയി ഭാവിയിൽ ഇത് മാറുമെന്ന്.

സാങ്കേതികമായ പല പോരായ്മകൾ ഉണ്ടെങ്കിലും പരിപാടിയുടെ ഏക രേഖാചിത്രമായ ഈ വീഡിയോ മലയാളം ഫൗണ്ടേഷന് നിധിപോലെ പ്രിയപ്പെട്ടതാണ്. പരിപാടി നടന്ന് ആറു വർഷത്തിന് ശേഷം പ്രിയപ്പെട്ട നിങ്ങളെയെല്ലാം ഹൃദ്യമായ ആ സായാഹ്നത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ കഴിയുന്നത് ഈ വീഡിയോ ഉള്ളതുകൊണ്ടാണ്. പരിപാടിയുടെ സുപ്രധാന ദൃശ്യങ്ങളിൽ ഒതുക്കി എഡിറ്റു ചെയ്താണ് ഈ വീഡിയോ തന്നത്‌.

മറ്റാർക്കും ചെയ്യാൻ സാധിക്കാത്ത കാര്യം ചെയ്‌തെന്ന് പല തുറകളിലുള്ള പ്രമുഖരും നേരിട്ടും അല്ലാതെയും അഭിനന്ദിച്ചിട്ടുണ്ട്. നല്ലവരായ കലാഹൃദയമുള്ളവരുടെ പ്രോത്സാഹനവും സ്നേഹവും വിശ്വാസവും സഹകരണവും കൊണ്ടാണ് അതെല്ലാം ചെയ്യാൻ കഴിഞ്ഞത്. യഥാർത്ഥത്തിൽ അതിനുള്ള ക്രെഡിറ്റ് അവർക്കുള്ളതാണ്.എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഈ വീഡിയോ കാണുമ്പോൾ കൊടുങ്ങല്ലൂരെ പി. ഭാസ്കരൻ ഫൗണ്ടേഷനുമായി സഹകരിച്ച് ഇത്ര മഹത്തായ ഒരു പരിപാടി മലയാളം ഫൗണ്ടേഷന് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു.

പരിപാടിയുടെ വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://www.youtube.com/watch?v=cdszY-63Us8&feature=youtu.be

MALAYALAM FOUNDATION'S Bhaskarasmriti Sandhya Presented by P. Bhaskaran Foundation, Kodungallur

തിങ്കളാഴ്ച (29.7.2019) "മലയാളം ടിവി" യിൽ ആരണ്യകാണ്ഡംപാരായണം നടത്തുന്ന അതിഥികൾ28.7.2019, ഞായറാഴ്ച,  മുതൽ "മലയാളം ടിവി" യി...
28/07/2019

തിങ്കളാഴ്ച (29.7.2019) "മലയാളം ടിവി" യിൽ ആരണ്യകാണ്ഡംപാരായണം നടത്തുന്ന അതിഥികൾ

28.7.2019, ഞായറാഴ്ച, മുതൽ "മലയാളം ടിവി" യിൽ ശ്രീമതി പ്രസന്ന ബാബു ചവറ ആരണ്യകാണ്ഡം മുഖ്യപാരായണം തുടങ്ങി.രാവിലെ 6:30 തൊട്ട് ഏകദേശം ഒരുമണിക്കൂറോളം തത്സമയസംപ്രേക്ഷണം (ലൈവ് സ്ട്രീമിംഗ്) ഉണ്ടായിരിക്കും. പുനഃസംപ്രേക്ഷണം വൈകിയിട്ട് 6:30 മുതൽ 7:30 വരെ.

ആരണ്യകാണ്ഡം മുഖ്യപാരായണം 31.7.2019, ബുധനാഴ്ച, വരെയുണ്ടാകും.

മുഖ്യപാരായണത്തിനു പുറമേ എല്ലാ ദിവസവും അതിഥികളുടെ രാമായണപാരായണവുമുണ്ടാകും. തിങ്കളാഴ്ച (29.7.2019) അതിഥികളായി ആരണ്യകാണ്ഡം വായിക്കുന്നവർ താഴെ പറയുന്നവരാണ് :

1. ശ്രീമതി രമാദേവി രമേഷ്, കല്യാൺ
2. ശ്രീമതി ചിത്ര വേണു, മയൂർ വിഹാർ,ന്യൂഡൽഹി
3. ശ്രീമതി തങ്കം ആർ.പിള്ള, അംബർനാഥ്
4 . ശ്രീമതി ലക്ഷ്മി സുദർശൻ
*******************************************************************
അതിഥികളായി രാമായണം വായിക്കാൻ താല്പര്യമുള്ളവർക്ക് സ്വാഗതം. ഒഴുക്കോടെയും സ്ഫുടമാ യും രാമായണം വായിക്കുന്ന ആർക്കും അതിഥി പാരായണക്കാരായി പങ്കെടുക്കാം.
നിങ്ങൾ ചെയ്യേണ്ടത് അഞ്ചു മിനിറ്റ് രാമായണപാരായണം ചെയ്യുന്ന വീഡിയോയും പ്രൊഫൈലും രണ്ടു ഫോട്ടോകളും താഴെ കൊടുത്തിരിക്കുന്ന തീയതിക്രമം അടിസ്ഥാനമാക്കിയുള്ള കാണ്ഡങ്ങളിൽ നിന്ന് വായിച്ച് 9757281837 എന്ന വാട്ട്സാപ്പിൽ അയച്ചു തരിക. അത് പരിശോധിച്ച് വേണ്ടുന്ന മാറ്റങ്ങൾ നിർദേശിക്കും. അതനുസരിച്ച് സംപ്രേക്ഷണം ചെയ്യാനുള്ള വീഡിയോ മൊബൈലിൽ തയ്യാറാക്കി അയച്ചു തരിക.

തികച്ചും സൗജന്യമായ ഈ സൗകര്യം പ്രയോജനപ്പെടുത്തി രാമായണപാരായണത്തിൽ പങ്കെടുക്കുക. ഫൈനൽ വീഡിയോയും ആവശ്യപ്പെടുന്ന വിവരങ്ങളും ഒരുദിവസം മുൻപേ അയച്ചു തരിക.

"മലയാളം ടിവി "സബ്സ്ക്രൈബ് ചെയ്ത എല്ലാവർക്കും പാരായണത്തിനുശേഷം വീഡിയോകൾ ഏതു സമയത്തും സൗജന്യമായി കാണാവുന്നതാണ്.

അദ്ധ്യാത്മരാമായണ പാരായണം തുടർന്നുള്ള കാണ്ഡങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന തീയതികൾ:

1 ആരണ്യകാണ്ഡം - ജൂലൈ 28,29,30,31
2. കിഷ്കിന്ധാകാണ്ഡം - ആഗസ്റ്റ് 1,2,3,4,5
3. സുന്ദരകാണ്ഡം - ആഗസ്റ്റ് 6,7
4 .യുദ്ധകാണ്ഡം - ആഗസ്റ്റ് 8,9,10,11,12,13,14,15,16

പവർകട്ട് , സാങ്കേതിക തകരാർ, നെറ്റ്‌വർക്ക് തകരാർ, പ്രതികൂലമായ കാലാവസ്ഥ ഇവ മൂലം ചിലപ്പോൾ തത്സമയസംപ്രേക്ഷണത്തിനും പുനഃസംപ്രേക്ഷണത്തിനും തടസ്സങ്ങൾ നേരിട്ടേക്കാം. അപ്പോൾ മുന്നറിയിപ്പില്ലാതെ സംപ്രേക്ഷണസമയങ്ങൾ പുനഃക്രമീകരണം നടത്തുന്നതായിരിക്കും.

Address


Website

Alerts

Be the first to know and let us send you an email when Malayalam TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam TV:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share

Malayalam TV

We are exploring new avenues of digital media. We are truthful and distinct.

What we aim is to give you a nifty range of infotainment. We prudently gather and present stories in a natural and true manner.

We will do our best to quench your thirst for quality infotainment and top trends.