
18/05/2024
കുടുംബ സംഗമം
പാച്ചല്ലൂർ: പൗരാണികമായ കുഴിക്കട തറവാട്ടിലെ കുടുംബ കൂട്ടായ്മയുടെ ആദ്യ കുടുംബ സംഗമം മെയ് 12 ഞായറാഴ്ച തിരുവല്ലം ജാനകി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കുഴീക്കട തറവാടിൻ്റെ ആദ്യ സംഗമം തന്നെ 750 ഓളം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു..
രക്ഷാധികാരി സാലിഹ് ഹാജി ഉദ്ഘാടനം ചെയ്തു.വീശിഷ്ടാതിഥി ഡോ:കമാലുദ്ധീൻ കെ. ടി. നസീഹത്ത് പ്രഭാഷണം നടത്തി.ചെയർമാൻ ,എം എ ജലാൽ സ്വാഗതവും , പ്രസിഡൻ്റ് റഹുമത്തുല്ലാഹ് അധ്യക്ഷതയും വഹിച്ചു.വൈസ് ചെയർമാൻ ഇബ്രാഹിം സംസാരിച്ചു..നന്ദി ഉബൈദ് ഷെയ്ഖ് അറിയിച്ചു. കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ആദരിക്കലും, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കുടുംബത്തിലെ അംഗങ്ങളെ ആദരിക്കുകയുണ്ടായി. കുട്ടികളുടെ ഒപ്പന, ഇശൽ വിരുന്ന് എന്നിവയും സംഗമത്തോടൊപ്പം നടന്നു.
അൻസാരി,സബീർപൂന്തുറയിൽ , സാഹിന, സദ്ദാം, നിയാസ്,സമീർ, അഷ്‌റഫ് ഹാജി മുണ്ടേല എന്നിവർ നേതൃത്വം നൽകി.