Real One News

  • Home
  • Real One News

Real One News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Real One News, Media/News Company, .

15/01/2024

15.1.2024......11.30am
പരപ്പനങ്ങാടി ചേളാരി റൂട്ടിൽ കൂട്ടുമൂച്ചിയിൽ ഉണ്ടായ ആക്സിഡന്റ്. ആർക്കും പരിക്കില്ല

08/01/2024

08/01/2024
കണ്ണൂർ താഴെചൊവ്വയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിനു പിറകിൽ ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല

മുന്നിൽ പോയ ഓട്ടോ പെട്ടൊന്ന് നിറുത്തിയതിനെ തുടർന്ന്. ഓട്ടോയെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് നിയന്ത്രണം വിട്ട് രണ്ട് കാറുകളിൽ ഇടിക്കുകയാരുന്നു

05/01/2024

03/01/2024. കൂത്തുപറമ്പ് ആറാം മെയിലിൽ ഉണ്ടായ അപകടം

01/01/2024

1.1.2024
വയനാട് വാളാട് നിയന്ത്രണം വിട്ട് ടിപ്പർ ലോറി റോഡിൽ നിന്നും നിരങ്ങി ഇറങ്ങി അപകടം. മൂന്ന് ഇരുചക്ര വാഹനങ്ങൾ തകർത്തു. ആർക്കും പരിക്കില്ല......cctv..

31/12/2023

Fireworks at Burj Khalifah to welcome 2024

#2024

25/10/2023

ചാറ്റൽ മഴയിൽ സ്വകാര്യ ബസ് റോഡിൽ തെന്നി നീ ങ്ങുന്ന ദൃശ്യങ്ങൾ... തലനാരിഴയ്ക്കാണ് ബസിൽ ഉണ്ടായിരുന്ന വരും റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും രക്ഷപ്പെട്ടത്. പാലക്കാട്‌ മൈലം പുള്ളി വളവിലാണ് സംഭവം.

16/10/2023

കോഴിക്കോട് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കക്കോട് സ്വദേശി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ സ്വകാര്യ ബസുകള്‍ക്കിടയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. വേങ്ങേരിയില്‍ വച്ച്ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോഴാണ് തൊട്ടു പിന്നിലുണ്ടായിരുന്ന സ്‌കൂട്ടര്‍ ബസില്‍ ഇടിച്ചത്. ഈ സമയം തൊട്ടുപിന്നാലെ വന്ന ബസ് സഡൺ ബ്രേക്കിടാതെ സ്‌കൂട്ടറില്‍ വന്നിടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു. ദമ്പതികള്‍ ബാലുശ്ശേരി ഭാഗത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സ്‌കൂട്ടറിനൊപ്പം ഒരു ബൈക്കും രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ടിരുന്നു. എന്നാല്‍ ബൈക്ക് ഓടിച്ചയാള്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസുകള്‍ അമിത വേഗത്തിലായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു.

15/10/2023

സ്വപ്നം തീരമണയുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഔദ്യോഗിക സ്വീകരണം

23/08/2023

*പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് മരണം*

⊶⊷⊶⊷⊶⊷⊶⊷⊶⊷
*23/08/2023*

പാലക്കാട് ബസ്സപകടം, ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ.
https://youtu.be/weTgqXVyQwI

പാലക്കാട് തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് മരണം. ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കല്ലട ബസ് ആണ് ഇന്നു രാവിലെ തിരുവാഴിയോട് വെച്ച് മറഞ്ഞത്.പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേര്‍ക്കും മരണം സംഭവിക്കുമായിരുന്നു.
മരണപ്പെട്ട രണ്ടുപേരും ദീർഘനേരം ബസിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമികനിഗമനം.
▪️▪️▪️▪️▪️▪️▪️▪️
*വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ യുട്യൂബ്, ഫേസ് ബുക്ക് പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുക*

*വാർത്തകൾ വേഗത്തിൽ*
*Join whatsapp*👇

https://chat.whatsapp.com/GYb5NLwzTCU0CSlKQGFNdi

24/07/2023

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയുക; ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം.
#ഇന്ത്യ

തിരൂരങ്ങാടി നഗരസഭാ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ  സ്കൂളുകളിലേക്ക് അനുവദിച്ച കംപ്യൂട്ടർ വിതരണോദ്ഘാടനം  തിരൂ...
24/07/2023

തിരൂരങ്ങാടി നഗരസഭാ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്കൂളുകളിലേക്ക് അനുവദിച്ച കംപ്യൂട്ടർ വിതരണോദ്ഘാടനം തിരൂരങ്ങാടി ഗവ:-ഹയർ സെക്കണ്ടറി സ്കൂളിൽ ബഹുമാനപ്പെട്ട നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി അവർകൾ നിർവ്വഹിക്കുന്നു.

24/07/2023

തെങ്ങിന് മീതെ ചാടാൻ ഒരുങ്ങി നിന്ന യുവാക്കൾക്ക് മുൻപെ തെങ്ങ് പുഴയിലേക്ക് വീണു. 4 യുവാക്കൾ ഭാഗ്യംകൊണ്ട് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ കെട്ടുങ്ങൽ ചിറയിലാണ് സംഭവം
#

22/07/2023

കണ്ണൂർ :കണ്ണൂരിൽ മദ്യലഹരിയിൽ റോഡാണെന്ന് കരുതി തീവണ്ടിപ്പാളത്തിലൂടെ കാറോടിച്ചു അഞ്ചരക്കണ്ടി സ്വദേശി അറസ്റ്റിൽ അഞ്ചരക്കണ്ടി കൊഴുമ്പിലാൻ മെട്ടയിലെ ജയപ്രകാശ് (51) ആണ് പിടിയിലായത്.

22/07/2023

കൊണ്ടോട്ടി കോടങ്ങാട് ബൈക്ക് അപകടം: ഒരാൾ മരണപ്പെട്ടു, ഒരാൾക്ക് പരിക്ക്.

മലപ്പുറം ഫ്രൂട്സ് കടയിൽ ജോലി ചെയ്യുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ സ്വദേശിയും. മണ്ണാർക്കാട് താമസക്കാരനുമായ കരയിൽ ബാലന്റെ മകൻ ആദർശ് (19)ആണ് മരണപ്പെട്ടത് സുഹൃത്ത് സതീഷിന് ഗുരുതര പരിക്ക് . രാത്രി ഒരുമണിയോടെ. കോഴിക്കോട് പാലക്കാട് ദേശിയപാതയിൽ കൊണ്ടോട്ടി കോടങ്ങാട് വെച്ച് വേങ്ങര സ്വദേശികൾ സഞ്ചരിച്ച ടാർ ജീപ്പും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം . അപകടം നടന്ന ഉടനെ പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് .കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽപ്രവേശിപ്പിക്കുകയും. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ

*22.07.2023 ശനി**ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിൻ്റെ ടയർ ചളിയിൽ താഴ്ന്നു*കക്കാട്: ഇടതുവശത്തു കൂടെ ഓവർടേക്ക് ചെയ്യുന്നതിനിട...
22/07/2023

*22.07.2023 ശനി*

*ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിൻ്റെ ടയർ ചളിയിൽ താഴ്ന്നു*
കക്കാട്: ഇടതുവശത്തു കൂടെ ഓവർടേക്ക് ചെയ്യുന്നതിനിടെ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിന്റെ ടയറുകൾ മണ്ണിൽ പൂണ്ട് ബസ് ഒരു വശത്തേക്ക് ചരിഞ്ഞു. ഇന്ന് രാവിലെ 10 15 ന് ദേശീയപാതയിൽ മിഫ്താഹുൽ ഉലൂം മദ്രസ ഉണ്ടായിരുന്ന ഭാഗത്താണ് സംഭവം. തൃശ്ശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സഹാറ എന്ന ബസ്സാണ് ചെരിഞ്ഞത്. ആളപായമില്ല. കഴിഞ്ഞദിവസം പൈപ്പ് ലൈന് വേണ്ടി കുഴിയെടുത്ത് മൂടിയ ഭാഗത്താണ് ബസ് ടയർ താഴ്ന്നത്.

https://chat.whatsapp.com/GYb5NLwzTCU0CSlKQGFNdi

18/07/2023

ഉമ്മൻചാണ്ടിയുടെ ബൗദ്ധിക ശരീരം ബാംഗളൂരിൽ നിന്നും കേരളത്തിലേക്ക് കൊണ്ട് വരുന്നതിനു വേണ്ടി വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് രാഹുലും സോണിയയുംബെംഗളുരു - രാഹുലും സോണിയയും നേരിട്ടെത്തി...
18/07/2023

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് രാഹുലും സോണിയയും

ബെംഗളുരു - രാഹുലും സോണിയയും നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയുടെ കുടംബത്തെ ആശ്വസിപ്പിച്ചു. വിതുമ്പിയ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മയെയും മകളെയും രാഹുല്‍ ചേര്‍ത്ത് പിടിച്ചു. വിശാല പ്രതിപക്ഷ യോഗത്തിനായി ബെംഗളുരുവിലുള്ള രാഹുലും സോണിയയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ ഭൌതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച കോണ്‍ഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

18/07/2023

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് മുസ്ലിം ലീഗ് നേതാക്കൾ

18/07/2023

ഹോസ്പിറ്റലിൽ നിന്നും #ഉമ്മൻചാണ്ടി യുടെ മൃതദേഹം ബാംഗ്ലൂർ യുടെ ആംബുലൻസിൽ ബാംഗ്ലൂരിൽ പൊതുദർശനത്തിനായി കൊണ്ടുപോകുന്നു

14/07/2023

സഊദിയിലെ അൽഅഹ്സയിൽ വൻ തീപിടുത്തം: ഇന്ത്യക്കാർ ഉൾപ്പെടെ 10 പേർ മരിച്ചു

ദമാം: കിഴക്കൻ സഊദിയിലുണ്ടായ തീപിടുത്തത്തിൽ പത്ത് പേർ വെന്ത് മരിച്ചു. അല്‍ഹസ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ വൻ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ പത്തു പേര്‍ വെന്തു മരിച്ചതായാണ് റിപ്പോര്‍ട്ടുകൾ. വൈകിട്ടോടെയുണ്ടായ തീപിടുത്തത്തിൽ മരിച്ച എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് സ്വദേശികളുമാണ്. 2 പേരെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നവോദയ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ അൽഹസ്സ നവോദയ പ്രവർത്തകർ തുടർ നടപടികൾ പൂർത്തീകരിക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്.

എം.കെ മുനീര്‍ എം.എല്‍.എ പ്രസംഗത്തിനിടെ കുഴഞ്ഞുവീണുതിരുവനന്തപുരം- യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ ...
20/05/2023

എം.കെ മുനീര്‍ എം.എല്‍.എ പ്രസംഗത്തിനിടെ കുഴഞ്ഞുവീണു

തിരുവനന്തപുരം- യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എ കുഴഞ്ഞുവീണു. ആരോഗ്യനിലയില്‍ ആശങ്കയില്ല.

വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍തന്നെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ താങ്ങിയെടുത്ത് കസേരയില്‍ ഇരുത്തി.
ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് കൊണ്ടുപോയില്ല. അല്‍പസമയം വിശ്രമിച്ച ശേഷം മുനീര്‍ തിരിച്ചെത്തി പ്രസംഗം തുടര്‍ന്നു.

സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നില്‍ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.

പ്രവാസ ലോകത്തേക്ക് അവർ ആറുപേർ വന്നതും ഒരുമിച്ച്, ഒടുവിൽ സ്വപ്നം പൂവണിയാതെ ചേതനയറ്റ ശരീരങ്ങൾ യാത്രയാകുന്നതും ഒരുമിച്ച്: റ...
20/05/2023

പ്രവാസ ലോകത്തേക്ക് അവർ ആറുപേർ വന്നതും ഒരുമിച്ച്, ഒടുവിൽ സ്വപ്നം പൂവണിയാതെ ചേതനയറ്റ ശരീരങ്ങൾ യാത്രയാകുന്നതും ഒരുമിച്ച്: റിയാദിൽ തീപിടുത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടികൾ പൂർത്തിയായി

റിയാദ്: ഒട്ടനവധി സ്വപ്നങ്ങൾ നെയ്ത് ദിവസങ്ങൾക്കു മുമ്പ് നാടും കുടുംബവും യാത്രയാക്കിയ 6 പ്രവാസികളുടെ ചേതനയറ്റ ശരീരങ്ങൾ നാളെയും മറ്റന്നാളുമായി റിയാദിൽ നിന്നും നാട്ടിൽ അവരുടെ കുടുംബങ്ങളിൽ എത്തിക്കും.

റിയാദിലെ ഖാലിദിയയിൽ പെട്രോൾ പമ്പിനോട് ചേർന്ന് താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മരണപ്പെട്ട മലപ്പുറം സ്വദേശികളായ തറക്കൽ അബ്ദുൽ ഹക്കീം ( 31) ന്റെ മയ്യത്ത് ശനിയാഴ്ചയും മേൽമുറി കാവുങ്ങാത്തൊടി ഇർഫാൻ ഹബീബ് (27) തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരൈ( 35) കാർത്തിക കാഞ്ചിപുരം (40), അസ്ഹർ ബോംബേ(26), യോഗേഷ് കുമാർ രാമചന്ദ്ര ഗുജറാത്ത്( 38) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ചയും റിയാദിൽ നിന്നും വ്യത്യസ്ത വിമാനങ്ങളിലായി നാട്ടിലേക്ക് എത്തിക്കുമെന്ന് നടപടികjൾ ക്രമകൾക്ക് നേതൃത്വം നൽകിയ മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് റിയാദിൽ തീപിടുത്തത്തിൽ ആറു പേർ ദാരുണമായി മരിച്ചത്. അപകടത്തിന്റെ ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് റിയാദിലെ ലിറ്റർ പെട്രോൾ കമ്പനിയിലേക്ക് എൻജിനീയർമാരും തൊഴിലാളികളുമായി ഇവർ ജോലിക്ക് എത്തിയത്. അപകടത്തിനു ദിവസങ്ങൾക്കു മുമ്പാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്. രാത്രി ഒന്നരയോടെയാണ് പെട്രോൾ പമ്പിലെ ഇവരുടെ താമസ സ്ഥലത്ത് തീപിടുത്തം ഉണ്ടായത്. ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്തെ എ സി യിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായത്.

ഹജജ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചുമദീന: സൗദി കെ എം സി സി നാഷ്ണൽ ഹജജ് സെല്ലിൻ്റെ നേതൃത്വത്തിൽ ഉത്തമ സേവനത്തിന് ഉദാത്ത മാതൃ...
20/05/2023

ഹജജ് വളണ്ടിയർ സംഗമം സംഘടിപ്പിച്ചു

മദീന: സൗദി കെ എം സി സി നാഷ്ണൽ ഹജജ് സെല്ലിൻ്റെ നേതൃത്വത്തിൽ ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന മഹത്തായ സന്ദേശമുയർത്തി 2023 വർഷത്തെ ഹാജിമാരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങളുമായി മദീന കെ എം സി സി ഹജജ് വളണ്ടിയർ സംഗംമം നടത്തി.
ത്വരീഖ് ഹിജറയിലുള്ള ഇസ്തറാഹ റവാദിൽ നടന്ന ചടങ്ങിൽ ഷെരീഫ് കാസർകോട് അധ്യക്ഷത വഹിച്ചു.
സൗദി കെ എം സി സി ദേശീയ കമ്മിറ്റി ട്രഷറർ കുഞ്ഞിമോൻ (കാക്കിയ) യോഗം ഉത്ഘാടനം ചെയ്തു.
ലോകത്തിൻ്റ അഷ്ട ദിക്കുകളിൽ നിന്ന് ദേശഭാഷ വർണ്ണ ഗോത്രങ്ങൾക്കതീതമായി ഈ പുണ്യഭൂമിയിലെത്തുന്ന എല്ലാ ഹാജിമാർക്കും സേവനം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
ജലീൽ നഹാസ് ,സൈത് മൂന്നിയൂർ, മുസ്തഫമഞ്ഞക്കുളം മക്ക, ഗഫൂർ പട്ടാമ്പി, എന്നിവർ സംസാരിച്ചു മദീനയിൽ ആദ്യമിറങ്ങുന്ന ഇന്ത്യൻ ഹജ്ജ് സംഘത്തെ ഹൃദ്യമായി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അഷറഫ് അഴിഞ്ഞിലം സ്വാഗതവും നഫ്സൽ മാസ്റ്റർ നന്ദിയും പറഞ്ഞ്
മുഹമ്മദ് റിഷാൻ ഖിറാഅത്ത് നടത്തി. ചടങ്ങിൽ ഈ വർഷത്തെ മദീന ഹജജ് സെൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
സൈത് മൂന്നിയൂർ ചെയർമാൻ, വൈസ്.ജലീൽ നഹാസ് കോർഡിനേറ്റർ
ഗഫൂർ പട്ടാമ്പി
ജന: കൺവീനർ
നാസർ തടത്തിൽ
ക്യാപ്റ്റൻ ജലീൽ കുറ്റ്യാടി
വൈസ് ക്യാപ്റ്റൻ ഷെമീർ അണ്ടോണ
സിദ്ധീക്ക് കാസർക്കോട്
ട്രഷറർ അഷറഫ് തില്ലങ്കേരി. എന്നിവരെ തിരഞ്ഞിടുത്തു.ഹജജ് സേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി വിവിധ സെക്ഷനുകളായി തിരിച്ച് കോർഡിനേറ്റർമാരെയും പ്രഖ്യാപിച്ചു’.
രജിസ്ട്രെഷൻ വിങ്
മുസ്തഫ മൈത്ര
ഷകീർ ബാബു
മെഡിക്കൽ വിങ്
മുഹമ്മദ്‌ഷെഫീക് മുവാറ്റുപുഴ
നാസർ ജർമൻ ഹോസ്പിറ്റൽ
വീൽചെയർ വിങ്
മനാഫ് അലുങ്ങൽ
ഷഫീർ താനൂർ
ഹറം വിങ്
ഫസൽ ബിൻദാവൂദ്
ഇൻഫർമേഷൻ വിങ്
ഗഫൂർ താനൂർ
സ്പീച് വിങ്
ഇബ്രാഹിം ഫൈസി
റഫീഖ് കണ്ണൂർ

അറെയവൽ വിങ്
മെഹബൂബ്
ബഷീർ പട്ടാമ്പി
ഡിപ്പാർച്ചർ വിങ്
സൈനുൽ ആബിദ് ബഡ്ജറ്റ
സിദ്ദിഖ് അബാൻ
മോർണിംഗ് വിങ്
ലത്തീഫ് ബോംബ്രണ
ഗഫൂർ അടിവാരം
ഫ്രൈഡേ വിങ്
മുഹമ്മദ്‌ സാഹിബ്‌ കാസറഗോഡ്
നാസർ മീഖാത്ത്*
വനിതാ വിങ്
മൻസൂർ ഇരുമ്പുഴി
ആഷിക് കണ്ണൂർ
എയർപോർട്ട് വിങ്
ഫസലു റെഹ്മാൻ
ഫുഡ്‌ വിങ്
മുസ്തഫ പെരുമ്പലം
മിസ്സിംഗ്‌ ഹാജി
മുജീബ് കോതമംഗലം
സാലിം വയനാട്
ലഗേജ് വിങ്
നജ്മുദ്ധീൻ വയനാട്
സെക്കീറലി കൊണ്ടോട്ടി
നൈറ്റ്‌ വിങ്
അഷ്‌കർ ഖാലിദിയ
സലാം ചേർപ്പുളശ്ശെരി
മീഡിയ വിങ്
സമദ് പാലൂർ എന്നിവരാണ്.

19/05/2023

*മൗലാന മദീന സിയാറ ഉടമ ഖാദര്‍ മുസ്‌ലിയാര്‍ തായിഫില്‍ കാറിടിച്ചു മരിച്ചു*

*REAL MEDIA*
*19- 05-2023*

https://chat.whatsapp.com/CL4eke5qjKh3OAKocByIq1

*ജിദ്ദ* - മൗലാന മദീന സിയാറ നടത്തിപ്പുകാരന്‍ ഖാദര്‍ മുസ്‌ലിയാര്‍ കൊടുവള്ളി (50) തായിഫില്‍ കാറിടിച്ച് മരിച്ചു. സന്ദര്‍ശകരുമായി ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം കുടുംബത്തോടൊപ്പം തായിഫില്‍ എത്തിയത്. രണ്ട് ബസുകളിലായാണ് സന്ദര്‍ശകര്‍ എത്തിയത്. ജുമുഅ നമസ്‌കാരത്തിന് മുമ്പ് തായിഫില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അതിവേഗത്തില്‍ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചു പോയ ഖാദര്‍ മുസലിയാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഭാര്യയുടേയും മക്കളുടേയും മുന്നില്‍വെച്ചായിരുന്നു അപകടം.

ചരിത്രസ്ഥലങ്ങളുടെ പ്രാധാന്യം വിശദീകരിച്ചുനല്‍കിയശേഷം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം പാഞ്ഞുവരുന്നത് കണ്ട് പിന്നോട്ട് വരാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. മൃതദേഹം തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍.
Updating...

*കൂടുതൽ ഗൾഫ് വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*

https://realonelivenews.blogspot.com/2023/05/Drop-tower-collapses-in-Mini-Ooty.htmlVideo കാണാം..മിനി ഊട്ടിയിലെ പാർക്കിൽ ...
01/05/2023

https://realonelivenews.blogspot.com/2023/05/Drop-tower-collapses-in-Mini-Ooty.html
Video കാണാം..
മിനി ഊട്ടിയിലെ പാർക്കിൽ റൈഡ് പൊട്ടിവീണ് നിരവധി പേർക്ക് പരിക്കേറ്റു. മിനി ഊട്ടിയിലെ ഫാമിലി പാർക്കിലെ ഡ്രോപ് ടവർ പൊട്ടിച്ചാടിയാണ് ആളുകൾക്ക് പരിക്കേറ്റത്. അവധി ദിവസമായതിനാൽ നിരവധി പേർ പാർക്ക് സന്ദർശിക്കാൻ എത്തിയിരുന്നു. ഇതിനിടെയാണ് ഡ്രോപ് ടവർ പൊട്ടിവീണത്. പരിക്ക് ഗുരുതരമല്ല.

Join our WhatsApp Group

https://chat.whatsapp.com/GYb5NLwzTCU0CSlKQGFNdi

യാംബുവില്‍നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. ഗു...
07/04/2023

യാംബുവില്‍നിന്ന് മക്കയിലേക്ക് ഉംറ നിര്‍വഹിക്കാനായി പുറപ്പെട്ട മലയാളി സംഘം അപകടത്തില്‍പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇസ്മായില്‍ ഒഴൂരിനെ ഖുലൈസില്‍നിന്ന് ജിദ്ദ ഒബ്ഹൂര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
മലയാളികള്‍ സഞ്ചരിച്ച കാറിനു പിന്നില്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. തൂവലിനു സമീപം വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. മലയാളികള്‍ സഞ്ചരിച്ച കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേയുള്ളൂ. രണ്ട് പേര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Read More....
http://realonelivenews.blogspot.com/2023/04/blog-post.html

Join Our WhatsApp Community
https://chat.whatsapp.com/CL4eke5qjKh3OAKocByIq1

01/04/2023

ഇന്നലെ 01-04-2023 കാലത്ത് തിരൂരങ്ങാടി മമ്പുറം വലിയപ്പള്ളിക്ക് സമീപം നടന്ന അപകടം.. പള്ളിയിൽ നിന്നും സുബഹി നിസ്കാരം കഴിഞ്ഞു പോകുന്നയാൾ വാഹനത്തിൽ അലക്ഷ്യമായി കിടന്ന കയറിൽ കുരുങ്ങി വീഴുന്ന ദൃശ്യം.. പരിക്കേറ്റയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്...
More News Please Join Our WhatsApp Group
https://chat.whatsapp.com/CL4eke5qjKh3OAKocByIq1

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറ...
16/03/2023

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയത്. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്‌സിനേഷന്‍ എന്നിവ കര്‍ശനമാക്കണെന്നും കത്തില്‍ പറയുന്നു.

Read more..
http://realonelivenews.blogspot.com/2023/03/blog-post_22.html

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തുhttp://...
16/03/2023

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

http://realonelivenews.blogspot.com/2023/03/blog-post_44.html

Address


Website

Alerts

Be the first to know and let us send you an email when Real One News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share