രാജ്യത്തെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള ആക്രമണങ്ങൾ കൂടിവരുകയാണ്. രാജ്യത്തെ 75%-ൽ കൂടുതൽ ഡോക്ടർമാർ ജോലിസമയങ്ങളിൽ violence നേരിട്ടിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ ക്യാമ്പയ്ൻ #stopviolenceagainstdoctors ശക്തമാകുകയാണ്.
#karikkuzero
ഇന്ത്യൻ വംശജനായ Rohan Seth, Paul Davison എന്നിവർ ചേർന്നാണ് Clubhouse-ന് രൂപം നല്‍കിയത്. 2020 മാര്‍ച്ചില്‍ iOS പ്ലാറ്റ്ഫോമില്‍ തുടങ്ങിയ ആപ്പ് അമേരിക്കയില്‍ അതിവേഗമാണ് വന്‍ തരംഗമായത്. മെയ് 21-ന് ഈ ആപ്പ് Android-ല്‍ അരങ്ങേറ്റം കുറിച്ചു. ഇന്ത്യയില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും ജനപ്രിയ ആപ്പ് എന്ന ഗണത്തിലേക്ക് കുതിക്കുകയാണ് Clubhouse.
#karikkuzero #clubhouse
ബഹിരാകാശ ടൂറിസം യാഥാര്‍ഥ്യമാക്കാനൊരുങ്ങുന്ന Virgin Galactic ലോകത്തെ ആദ്യ ബഹിരാകാശ താവളമായ ന്യൂ മെക്സിക്കോയിലെ Spaceport America-യിൽ നിന്നുമുള്ള ആദ്യ test flight വിജയകരമായി നടത്തി. ഏകദേശം 1.77 കോടി രൂപയാണ് ബഹിരാകാശ യാത്രയുടെ ടിക്കറ്റ് തുക.
#karikkuzero #virgingalactic
പുണെ സ്വദേശിയായ 16 വയസുള്ള Prathamesh Jaju ആണ് 50000 ഫോട്ടോസ് ഉപയോഗിച്ച് ചന്ദ്രന്റെ ഏറ്റവും സൂക്ഷ്മമായ ചിത്രങ്ങളിലൊന്ന് സൃഷ്ടിച്ചത്. 186 GB-യോളം ഉണ്ടായിരുന്ന ഈ 50000 ഫോട്ടോസ് ഏകദേശം 40 മണിക്കൂർ സമയമെടുത്താണ് പ്രോസസ്സ് ചെയ്തത്.
#karikkuzero
Covid vaccine slot ഓപ്പൺ ആയാൽ ആ വിവരം ഉടനെ ടെലിഗ്രാമിലൂടെ അറിയാൻ സാധിക്കുന്ന toolkit വികസിപ്പിച്ച് മലയാളിയായ Berty Thomas. under45.in എന്ന വെബ്സൈറ്റ് തുറന്ന് സംസ്ഥാനവും ജില്ലയും തിരഞ്ഞെടുത്താൽ Telegram ചാനലിലേക്കുള്ള ലിങ്ക് ലഭ്യമാകും. സ്ലോട്ടുകൾ വരുന്ന മുറയ്ക്ക് Telegram ആപ്പിൽ നോട്ടിഫിക്കേഷൻ എത്തും.
#karikkuzero #covidvaccine
DRDO വികസിപ്പിച്ചെടുത്ത 2-deoxy-D-glucose (2-DG) എന്ന കോവിഡ് പ്രതിരോധ മരുന്നിന് DGCI അംഗീകാരം നൽകി. കാര്യമായി അസുഖമുള്ള കോവിഡ് -19 രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഈ മരുന്ന് നൽകാമെന്നാണ് DGCI അറിയിച്ചിരിക്കുന്നത്. കോവിഡ് രോഗികളിൽ ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ ഈ മരുന്ന് സഹായിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
#karikkuzero
Spinal Muscular Atrophy ബാധിച്ച കുഞ്ഞിന്റെ ചികിത്സക്കായി 16 കോടി രൂപ 42 ദിവസം കൊണ്ടാണ് ImpactGuru എന്ന ആപ്പിലൂടെ സമാഹരിച്ചത്. ഇതിനെ തുടർന്നു Zolgensma എന്ന മരുന്ന് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുകയും കഴിഞ്ഞ ദിവസം മുംബൈയിലെ ആശുപത്രിയിൽ വെച്ചു കുട്ടിക്ക് മരുന്ന് നൽകുകയും ചെയ്തു.
#karikkuzero
മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത (103) വിടവാങ്ങി. നർമ്മത്തിൽ ചാലിച്ച സംഭാഷണ ശൈലി അദ്ദേഹത്തെ പൊതുസമൂഹത്തിൽ പ്രിയങ്കരനാക്കി. 2018-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യന്മാരില് ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെയാൾ കൂടിയാണ് മാർ ക്രിസോസ്റ്റം.
#karikkuzero
Covid രോഗികൾക്ക് ആശ്വാസമായി 'oxygen langar'. ഡൽഹി ഗാസിയാബാദിലെ langar-കളിൽ ഇപ്പോൾ ഭക്ഷണത്തിന് പകരം oxygen ആണ് നൽകുന്നത്. ഹോസ്പിറ്റലിൽ ബെഡ് കിട്ടാത്ത കോവിഡ് രോഗികൾക്ക് ഇവിടെ നിന്ന് free oxygen ലഭിക്കും.
#karikkuzero #oxygen
കോവിഡ് രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈൻ വഴി ഓക്സിജൻ എത്തിക്കുന്ന ‘പ്രാണ’ പദ്ധതി ഗവ. മെഡിക്കൽ കോളേജിൽ യഥാർഥ്യമായി. 6 വാർഡുകളിൽ 500 കട്ടിലുകളിലാണ് പദ്ധതി വഴി ഓക്സിജൻ എത്തിക്കുന്നത്. കോവിഡ് മുക്തരായവർ, ജീവനക്കാർ, ഡോക്ടർമാർ, ബിസിനസുകാർ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ പദ്ധതിയിൽ പങ്കാളികളായി. പദ്ധതിയുടെ ഭാഗമായി മകൾ ലക്ഷ്മിയുടെ പേരില്‍ Suresh Gopi MP ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനം ഒരുക്കി. എട്ടുമാസത്തിനുള്ളിലാണ് പദ്ധതി യഥാർഥ്യമാക്കിയത്.
#karikkuzero