24Xnews

24Xnews NEWS AROUND THE GLOBE

Telangana....Restricted fuel supplies by oil companies are resulting in some petrol pumps going dry in the state Telanga...
20/05/2022

Telangana....Restricted fuel supplies by oil companies are resulting in some petrol pumps going dry in the state Telangana. This situation is expected to continue for some more weeks.

വിശ്വാസമനുസരിച്ച് കാര്യമായ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ദേവതകളുടെ അനുഗ്രഹം തേടേണ്ടത് അത്യാവശ്യമാണ്. സ്വർണവും കള്ളപ്...
20/05/2022

വിശ്വാസമനുസരിച്ച് കാര്യമായ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ദേവതകളുടെ അനുഗ്രഹം തേടേണ്ടത് അത്യാവശ്യമാണ്. സ്വർണവും കള്ളപ്പണവും കൊള്ളയടിക്കുന്നതിന് മുമ്പ് കേരളത്തിലെ ചില കള്ളന്മാർ ആചാരപ്രകാരം പൂജ നടത്തിയിരുന്നു. കേരളത്തിലെ കൊല്ലം ജില്ലയിൽ ജനതാ ജംക്‌ഷനിലുള്ള പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷ്‌ടാക്കൾ കുത്തിപ്പൊളിച്ച സംഭവm സ്ഥാപനത്തിൽ നിന്ന് 42 ലക്ഷം രൂപ വിലമതിക്കുന്ന പണവും സ്വർണവും കൈക്കലാക്കി അക്രമികൾ രക്ഷപ്പെട്ടതായി ഉടമ പറഞ്ഞു. എന്നാൽ, കവർച്ചക്കാർ ഉപേക്ഷിച്ച ദൃശ്യമാണ് പോലീസിനെ കുഴക്കിയത്.

01/03/2021

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുതുച്ചേരി സ്വദേശി നിവേദ വാക്സീന്‍ നല്‍കുമ്ബോള്‍ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്സ് തൊടുപുഴ സ്വദേശി റോസമ്മ അനില്

01/03/2021

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ഡല്‍ഹി എയിംസില്‍ നിന്നാണ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് വാക്സിന്‍ സ്വീകരിച്ച വിവരം രാജ്യത്തെ അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോവിഡ് 19 വാക്സിന്റെ ആദ്യ ഡോസ് എയിംസില്‍ നിന്ന് ഞാന്‍ സ്വീകരിച്ചു. കുറഞ്‍ സമയത്തില്‍ കോവിഡ് 19 നെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ നമ്മുടെ ഡോക്ടര്‍മാരും സയന്റിസ്റ്റുകളും നടത്തിയ പ്രവര്‍ത്തനം പ്രശംസനീയമാണ്. അര്‍ഹതപ്പെട്ടവരെല്ലാ വാക്സിന്‍ എടുക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്.

മംഗളൂരുവിൽ റാഗിംഗ്; പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽമംഗളൂരുവിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ...
12/02/2021

മംഗളൂരുവിൽ റാഗിംഗ്; പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരുവിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് ഇവർ റാഗ് ചെയ്തത്. റാഗിംഗിന് ഇരയായതും മലയാളി വിദ്യാർത്ഥികളാണ്.
പതിനെട്ട് വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതർ പൊലീസിന് നൽകിയ പരാതി. ഇതിൽ പതിനൊന്ന് വിദ്യാർത്ഥികൾ നേരത്തേ റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്.

മുടിവെട്ടാനും മീശവടിക്കാനുമാണ് ഇവർ ഒന്നാം വർഷ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഒപ്പം തീപ്പെട്ടിക്കൊള്ളികൾ എണ്ണുവാനും അത് ഉപയോഗിച്ച് മുറിയുടെ അളവെടുക്കാനും ഇവർ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. അനുസരിക്കാത്തവരെ മുറിയിൽ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കെതിരെ കർണാടക വിദ്യാഭ്യാസ നിയമത്തിലെ കൂടുതൽ വകുപ്പുകൾ കൂടി ചുമത്തും.

മലപ്പുറം: മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 201 വിദ്യാര്‍ഥികള്‍ക്കും 72 ...
08/02/2021

മലപ്പുറം: മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 201 വിദ്യാര്‍ഥികള്‍ക്കും 72 അധ്യാപക-അനധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 148 വിദ്യാര്‍ഥികള്‍ക്കും 39 അധ്യാപക-അനധ്യാപകര്‍ക്കും വന്നേരി സ്കൂളിലെ 33 അധ്യാപകര്‍ക്കും 53 വിദ്യാര്‍ഥികള്‍ക്കുമാണ് കോവിഡ് പോസിറ്റിവായത്.

മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിക്ക് പോസിറ്റിവായതിനെ തുടര്‍ന്ന് സ്കൂളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് കൂട്ടപോസിറ്റിവ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് ഫലം പുറത്തുവന്നത്.

വന്നേരി സ്കൂളിലെ ഒരു അധ്യാപികക്ക് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്ഥിരീകരിച്ചത്​.

08/02/2021

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ല്‍ ന​ന്ദാ​ദേ​വി ഗ്ലേ​സി​യ​റി​ന്‍റെ(​മ​ഞ്ഞു​മ​ല) ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ 13 ഗ്രാ​മ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ടു. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ള്‍ ഒ​ഴു​കി​പ്പോ​യ​തോ​ടെ​യാ​ണ് ഗ്രാ​മ​ങ്ങ​ള്‍ ഒ​റ്റ​പ്പെ​ട്ട​ത്.

ബോ​ര്‍​ഡ​ര്‍ റോ​ഡ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ അ​ഞ്ച് പാ​ല​ങ്ങ​ളാ​ണ് ത​ക​ര്‍​ന്ന​ത്. ഇ​തി​ല്‍ ഒ​രെ​ണ്ണം വ​ലി​യ പാ​ല​വും മ​റ്റു​ള്ള​വ ചെ​റു​തു​മാ​ണ്. ഒ​റ്റ​പ്പെ​ട്ടു​പോ​യ ഗ്രാ​മ​ങ്ങ​ളി​ല്‍ അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഹെ​ലി​കോ​പ്റ്റ​ര്‍ മാ​ര്‍​ഗം എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.
17 ഗ്രാ​മ​സ​ഭ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ദു​ര​ന്തം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 11 പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​ണ് ജ​ന​വാ​സം നി​ല​വി​ലു​ള്ള​ത്. മ​റ്റു​ള്ള പ്ര​ദേ​ശ​ത്തെ ആ​ളു​ക​ള്‍ ശൈ​ത്യം ആ​രം​ഭി​ച്ച​തോ​ടെ താ​ഴ്‌​വാ​ര​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ച​മോ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​തി എ​സ്. ഭ​ദോ​ര്യ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​യ​ശ്വ​ന്ത് സിം​ഗ് ചൗ​ഹാ​നും പ്ര​ദേ​ശ​ത്ത് ക്യാ​മ്ബ് ചെ​യ്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​നു നാ​ട്ടു​കാ​രെ സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി.

ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​ന്‍ ഐ​ടി​ബി​പി, എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ക​ര-​വ്യോ​മ സേ​ന​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി നെ​ത്തി. ക​ര​സേ​ന​യു​ടെ മെ​ഡി​ക്ക​ല്‍, എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും ദു​ര​ന്ത​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

കേരളത്തില്‍ രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്സ് കാമ്ബയിന്‍ ആരംഭിക്കുന്നു. മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് ...
31/01/2021

കേരളത്തില്‍ രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്സ് കാമ്ബയിന്‍ ആരംഭിക്കുന്നു. മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പറഞ്ഞത്. പുറത്ത് നിന്ന് വരുന്നവരെ ട്രെയ്സ് ചെയ്ത് ക്വാറന്റീന്‍ ചെയ്ത് ചികിത്സ നല്‍കുന്ന പദ്ധതിയാണ് ഇത്.

കേരളത്തില്‍ തുടക്കം മുതല്‍ കൊവിഡിനെ നല്ലത് പോലെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്. കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ എല്ലാവരും വിശ്രമിക്കാതെ ഇടപെട്ടു. പകര്‍ച്ചയുടെ കണ്ണി പൊട്ടിക്കാന്‍ ബ്രേക് ദി ചെയിന്‍ ക്യാമ്ബയിന്‍ നടത്തി. ഇതിലൂടെ രോഗപകര്‍ച്ച പിടിച്ച്‌ നിര്‍ത്താന്‍ സാധിച്ചുെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

റിവേഴ്സ് ക്വാറന്റീന്‍ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാന്‍ പ്രയത്നിച്ചുവെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങളൊന്നും ഓര്‍ക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ലോക്ക് ഡൗണ്‍ എടുത്ത് കളഞ്ഞതിന് ശേഷം മരണ നിരക്ക് ഒരല്‍പ്പം കൂടി. എന്നാല്‍ ഒരു ഘട്ടത്തിലും ഒരു ശതമാനത്തിന് മുകളിലേക്ക് പോയില്ല. ഒരു വര്‍ഷം ആയിട്ടും കേരളത്തിന്‍്റെ മരണ നിരക്ക് 0.4% ആണ്. സംസ്ഥാനത്ത് പരിശോധന കുറവെന്ന മുറവിളി എന്തിനെന്ന് മനസിലാകുന്നില്ലെന്നും ശാസ്ത്രീയമായാണ് പരിശോധന നടത്തുന്നതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

കൃത്യമായ ഇടപെടലിലൂടെയാണ് മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ലോകം അംഗീകരിക്കുന്ന വസ്തുതയാണ് ഇതെന്നും കെകെ ശൈലജ പറഞ്ഞു.

ലക്ഷണമുള്ളവരെ പരിശോധിക്കുക എന്നതാണ് സംസ്ഥാനത്തെ കൊവിഡ്ന പരിശോധനാ നയം. ടെസ്റ്റ് പെര്‍ മില്യണ്‍ സംസ്ഥാനത്ത് കൂടുതലാണ്. പരിശോധനകള്‍ കുറച്ചിട്ടില്ല. നിലവില്‍ കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ആളുകള്‍ അശ്രദ്ധ കാട്ടിയത് മൂലം സംഭവിച്ചതാണ്. രക്ഷിക്കാവുന്നിടത്തോളം ജീവനുകള്‍ രക്ഷിച്ചുവെന്നും ടെസ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും ആരോ​ഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ വെല്ലുവിളികള്‍ക്കിടയിലും എല്ലാം നേരിട്ട് മരണനിരക്ക് കുറക്കാന്‍ സാധിച്ചത് കേരളത്തിന്‍്റെ മികവാണ്. ഇനിയും അതിജീവിക്കുന്ന കാര്യത്തില്‍ സംസ്ഥാനം ധീരമായി നില്‍ക്കും.

വിവാഹങ്ങളിലൊക്കെ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു. സമ്ബര്‍ക്കം ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാം.

കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഉച്ചക്...
21/01/2021

കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഉച്ചക്ക് 2.45നാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ വാക്സിന്‍ നിര്‍മാണ യൂണിറ്റ് സുരക്ഷിതമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

എന്നാല്‍ അപകടത്തില്‍ അഞ്ച് പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പൂനെ കലക്ടര്‍ രാജ് ദേശ്മുഖ് സ്ഥിരീകരിച്ചു.

കോവിഡ് വാക്സിന്‍ നിര്‍മിക്കുന്ന കെട്ടിടത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്
എന്നാല്‍ തീപിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.

ഓക്സോഫോര്‍ഡും ആസ്ട്രാ സെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍മിക്കുന്നത്.

കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യ. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍...
20/01/2021

കൊവിഡ് മഹാമാരിയെ തുരത്താന്‍ അയല്‍രാജ്യങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യ. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ളാദേശ്, നേപ്പാള്‍, മ്യാന്‍മാ‌ര്‍,സീഷെല്‍സ്,ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍,മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞു. ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കും വാക്‌സിന്‍ എത്തിക്കും. മ‌റ്റ് രാജ്യങ്ങള്‍ അനുമതി നല്‍കുന്നതിനനുസരിച്ച്‌ അവ ഉടന്‍ തന്നെ എത്തിക്കും.

ഒരുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് മാലിദ്വീപില്‍ ഇന്ന് എത്തുക. സെറം ഇന്‍സ്‌റ്റി‌റ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനൊപ്പം ഭൂട്ടാനിലും ഇന്നുതന്നെ വാക്‌സിന്‍ എത്തിക്കും.
വാക്‌സിന്‍ മൈത്രി' എന്നാണ് ഈ വിതരണ പ്രക്രിയയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പേര്.

'വാക്‌സിന്‍ മൈത്രി'യില്‍ പക്ഷെ പാകിസ്ഥാന്‍ ഉള്‍പ്പെട്ടിട്ടില്ല. രാജ്യത്ത് വാക്‌സിന്‍ എത്തിക്കാന്‍ മ‌റ്റ് രാജ്യങ്ങളുമായി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുകയാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍. വാക്‌സിന്‍ വിതരണയ‌ജ്ഞത്തില്‍ ഇന്ത്യയെ പങ്കാളിയാക്കിയ രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. 'വിവിധ രാജ്യങ്ങളിലേക്ക് വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യും.' പ്രധാനമന്ത്രി ട്വീ‌റ്റ് ചെയ്‌തു. കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള‌ള പ്രവര്‍ത്തനം വാക്‌സിന്‍ വിതരണത്തിലൂടെ ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൊവിഡ് മുന്‍നിര പോരാളികള്‍ക്കും, ഗുരുതര രോഗം ബാധിച്ചവര്‍ക്കും ആദ്യ ഘട്ടമായി വാക്‌സിന്‍ നല്‍കും. ഇന്ത്യയിലെ പോലെ ഘട്ടംഘട്ടമായാകും വാക്‌സിന്‍ വിതരണം. കൊവിഡ് രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രതിരോധ ഔഷധമായ ഹൈഡ്രോക്‌സി ക്ളോറോക്വിന്‍, റെംഡെസിവിര്‍, പാരസെ‌റ്റമോള്‍ എന്നിവയും രോഗ നിര്‍ണയ കി‌റ്റുകള്‍, വെന്റിലേ‌റ്ററുകള്‍, മാസ്‌ക്, കൈയുറ മറ്റ് മെഡിക്കല്‍ അവശ്യ വസ്‌തുക്കള്‍ എന്നിവ ഇന്ത്യ വിതരണം ചെയ്‌തിരുന്നു. കൊവിഡ് രോഗ നിയന്ത്രണത്തിന് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കാനും ഇന്ത്യ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

   Food subsidy In parliament canteen removed by Lokha Sabha speaker
20/01/2021



Food subsidy In parliament canteen removed by Lokha Sabha speaker

സ്പ്രിന്‍ക്ലര്‍ കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കരാര്‍ മുഖ്...
20/01/2021

സ്പ്രിന്‍ക്ലര്‍ കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ മുന്‍ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ നേരിട്ടാണ് കരാര്‍ കൈകാര്യം ചെയ്തിരുന്നതെന്നും, കരാറില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായെന്നും മാധവന്‍ നമ്ബ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു

മുഖ്യമന്ത്രിയുടെ അനുമതിയോ, ചീഫ് സെക്രട്ടറിയുടെ അറിവോ ഇല്ലാതെയാണ് കൊവിഡ് വിവര വിശകലനത്തിന് സ്പ്രിന്‍ക്ലറുമായി കരാറിലെത്തിയത്. ജനങ്ങളുടെ വിവരങ്ങളുടെ മേല്‍ സ്പ്രിന്‍ക്ലറിന് സമ്ബൂര്‍ണ അവകാശം നല്‍കുന്ന സ്ഥിതിയുണ്ടായി.ആരോഗ്യവകുപ്പുമായോ നിയമവകുപ്പുമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ...
20/01/2021

പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് കീഴില്‍ 6.1 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 2691 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമറും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന ആഹ്വാനത്തോടെ 2016 നവംബര്‍ 20 നാണ് പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതിക്ക് തുടക്കം കുറിച്ചത്. 1.26 കോടി വീടുകളാണ് പദ്ധതിയുടെ കീഴില്‍ ഇതുവരെ നിര്‍മിച്ച്‌ നല്‍കിയത്. പദ്ധതിക്ക് കീഴില്‍ ഓരോ ഗുണഭോക്താവിനും 1.20 ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കുക. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കുന്നിന്‍ പ്രദേശങ്ങളിലും ദുര്‍ഘട പ്രദേശങ്ങളിലും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാവോയിസ്റ്റ് ബാധിത ജില്ലകളിലും 1.3 ലക്ഷം രൂപ ഗ്രാന്റായി നല്‍കും.

അമേരിക്ക പുതുയുഗത്തിലേക്ക്; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും,വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റ...
20/01/2021

അമേരിക്ക പുതുയുഗത്തിലേക്ക്; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും,

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്ബതരയോടെ സ്ഥാനാരോഹണ ചടങ്ങിന് തുടക്കമാകും. അക്രമ സാധ്യത മുന്നില്‍ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്.

അധികാര കൈമാറ്റത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ചടങ്ങുകള്‍ക്കായി വാഷിങ്ടണ്‍ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയില്‍ നിന്ന് മാറ്റി.അതിനിടെ പുതിയ സര്‍ക്കാരിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന്, വിടവാങ്ങല്‍ വീഡിയോ സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. തന്റെ ഭരണത്തില്‍ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ക്യാപിറ്റോള്‍ കലാപത്തിനെതിരെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഡോണള്‍ഡ് ട്രംപ് പരാമര്‍ശിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ട്രംപ് പറഞ്ഞു. സന്ദേശത്തില്‍ ബൈഡനെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ല.

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്നു നിയോഗിച്ച സമതിയുടെ ശുപാര്‍ശ. 18 ല്‍ നിന്ന് 21 ആയെങ്കിലും വിവാഹ പ്...
20/01/2021

രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്നു നിയോഗിച്ച സമതിയുടെ ശുപാര്‍ശ. 18 ല്‍ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയര്‍ത്തണം എന്നാണ് നിര്‍ദ്ദേശം. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10 അംഗ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനായി നിയോഗിച്ചത്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലെ ചെങ്കോട്ട പ്രസംഗത്തില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം വിലയിരുത്താന്‍ സമിതിയെ നിയോഗിച്ചത്തിരുന്നു . പെണ്‍കുട്ടികളുടെ ആരോഗ്യനില, പോഷകാഹാരലഭ്യത, പ്രസവാനുപാതം, ലിംഗാനുപാതം തുടങ്ങിയവ സമിതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.

ഇതനുസരിച്ച്‌ രാജ്യത്ത് വിവാഹപ്രായം 21 ആയി എങ്കിലും ഉയര്‍ത്തണം എന്നതാണ് നിര്‍ദ്ധേശം. 18 വയസ്സില്‍ നടക്കുന്ന വിവാഹങ്ങള്‍ മാറിയ സാമൂഹ്യ സാഹചര്യത്തില്‍ വ്യക്തിത്വ വികാസത്തിനടക്കം തടസ്സമാകുന്നു എന്നാണ് വിലയിരുത്തല്‍. സമിതിയുടെ റിപ്പോര്‍ട്ട് ഇനി പരിശോധിച്ച്‌ തിരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. നേരത്തെ തന്നെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചിട്ടുള്ളതിനാല്‍ ഇക്കാര്യത്തിലെ സര്‍ക്കാര്‍ നിശ്ചയം വ്യക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്ബറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് തെങ്കാശി സ്വദേശി ശറഫ...
19/01/2021

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്ബറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് തെങ്കാശി സ്വദേശി ശറഫുദ്ദീന്‍. കൊല്ലം ആര്യങ്കാവില്‍ വിറ്റ് ഒന്നാം സമ്മാനം നേടിയ X G 358753 ടിക്കറ്റിന്റെ ഉടമയാണ് ഇദ്ദേഹം.

ലോട്ടറി ഏജന്റിന്റെ കമ്മീഷനും നുകുതിയും കഴിച്ചാല്‍ അവശേഷിക്കുന്ന 7.56 കോടി രൂപയാണ് ശറഫുദ്ദീന് ലഭിക്കുക.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാര്‍ഹമായ നമ്ബര്‍ നറുക്കെടുത്തത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞിരുന്നത്.

300 രൂപയായിരുന്നു ക്രിസ്മസ് ന്യൂ ഇയര്‍ ബംബറിന്റെ വില.

A counter-attacking inning from Rishabh Pant guided India to one of the greatest Test victories at the Gabba.The Indian ...
19/01/2021

A counter-attacking inning from Rishabh Pant guided India to one of the greatest Test victories at the Gabba.

The Indian wicket-keeper pulled back the momentum in the final session on Day 5 after the defiant Cheteshwar Pujara departed.

Earlier, a blistering 91 by Shubman Gill bolstered India's innings.

With this, India registered their first-ever Test win in Brisbane.

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആവേശം അണപൊട്ടിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇ...
19/01/2021

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആവേശം അണപൊട്ടിയ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യക്ക് അഞ്ചാം ദിവസത്തില്‍ ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തോടെയാണ് വിജയം നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷബ് പന്ത് അവസാന സെഷനുകളില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയതാണ് വിജയം സമ്മാനിച്ചത്. പന്ത് 89 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ വിജയശില്‍പ്പികള്‍.

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 369 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യക്ക് 336 റണ്‍ നേടാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിംഗ്‌സില്‍ പക്ഷേ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ ഓസീസിനെ 294 റണ്‍സിന് പുറത്താക്കി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജും നാല് വിക്കറ്റ് നേടിയ ഷാര്‍ദ്ദുള്‍ താക്കൂറുമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ നടുവൊടിച്ചത്.

സെക്കന്റില്‍ ഒരു ജിബി വരെ വേഗത; കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് കെ ഫോണ്‍തിരുവനന്തപുരം: കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയി...
15/01/2021

സെക്കന്റില്‍ ഒരു ജിബി വരെ വേഗത; കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് കെ ഫോണ്‍

തിരുവനന്തപുരം: കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് കേരള ബജറ്റ് 2021 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കന്റില്‍ പത്ത് എംബി മുതല്‍ ഒരു ജിബി വരെ വേഗതയില്‍ ഇന്റര്‍നെറ്റ് സേവനമൊരുക്കാനുള്ള വന്‍ പദ്ധതിയാണിത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ്, 30000ത്തിലേറെ വരുന്ന സര്‍ക്കാര്‍ ഓഫീസുകളെ ബന്ധിപ്പിക്കുന്ന ഇന്‍ട്രാനെറ്റ് എന്നിവയെല്ലാം സര്‍ക്കാരിന്റെ ലക്ഷ്യങ്ങളാണ്. എന്നാല്‍ കേരളത്തിലെ ഐടി രംഗത്ത് കൂടുതല്‍ കമ്ബനികളെ സ്വാഗതം ചെയ്യാനും ഐടി അനുബന്ധ വ്യവസായ മേഖലയ്ക്ക് ഉണര്‍വും ഉത്തേജനവും പകരുന്നതുമാണ് ഈ പദ്ധതി.

കെ ഫോണില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാക്കുമെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തുടക്കമിടും. ആദ്യ ദിവസം മൂന്ന...
14/01/2021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തുടക്കമിടും. ആദ്യ ദിവസം മൂന്നു ലക്ഷത്തോളം പേര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുമെന്നു നീതി ആയോഗ് അംഗം ഡോ. വി.കെ.പോള്‍ പറഞ്ഞു.

ചില വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്ന ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തും. ശനിയാഴ്ച 3,000 കേന്ദ്രങ്ങളിലാണു വാക്സിനേഷനു തുടക്കമാകുന്നത്. ഓരോ കേന്ദ്രത്തിലും 100 പേര്‍ക്കാവും വാക്സിന്‍ നല്‍കുക. പിന്നീട് കേന്ദ്രങ്ങളുടെ എണ്ണം അയ്യായിരവും അതിലേറെയുമാകും.

മാസങ്ങള്‍ക്കുള്ളില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന്‍ ലഭ്യമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്...
14/01/2021

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19

കേരളത്തില്‍ ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 26 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3373 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 69,081 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.69 ആണ്. 5158 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കട്ടെ; അസ്ഹറുദ്ദീന് ആശംസകളുമായി മുഖ്യമന്ത്രി
14/01/2021

സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കട്ടെ; അസ്ഹറുദ്ദീന് ആശംസകളുമായി മുഖ്യമന്ത്രി

14/01/2021

Jallikattu, at Avaniyapuram,Madurai,Tamil Nadu തമിഴ്നാട്ടിൽ ഇന്ന് നടന്ന ജെല്ലികെട്ട് ദൃശ്യങ്ങൾ

14/01/2021

കോവിഡ് വാക്‌സിൻ വിതരണം : തത്സമയ ശില്പശാല
സംശയ നിരൂപണം
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി എയര്‍പോര്‍ട്ടിലും തിരുവനന്തപുരം എയര്‍പോര്‍ട്ടിലും എത്തിച്ചത്. കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള്‍ എറണാകുളം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള്‍ തിരുവനന്തപുരത്തെ റീജിയണല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനില്‍ നിന്നും 1,100 ഡോസ് വാക്‌സിനുകള്‍ മാഹിക്കുള്ളത്.

14/01/2021

Address


Alerts

Be the first to know and let us send you an email when 24Xnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share