IndiaTalk Live

  • Home
  • IndiaTalk Live

IndiaTalk Live IndiaTalk Live is a news portal for regional news and stories in Malayalam | Scroll for Truth

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം പൂക്കോട്ടുംപാടം: നിത്യോപയോഗ സാധനങ്ങളുടെ ജി എസ് ടി വർധന, ഇടക്കാലങ്ങളിൽ ജിഎ...
26/07/2022

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം

പൂക്കോട്ടുംപാടം: നിത്യോപയോഗ സാധനങ്ങളുടെ ജി എസ് ടി വർധന, ഇടക്കാലങ്ങളിൽ ജിഎസ്ടിയിൽ വരുന്ന കരി നിയമങ്ങൾ, വൈദ്യുതി ചാർജ് വർധന, അശാസ്ത്രീയ പ്ലാസ്റ്റിക് നിരോധനം എന്നിവയിൽ പ്രതിഷേധിച്ച് പൂക്കോട്ടുംപാടത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രകടനം നടത്തി. ജൂലൈ 27ന് ബുധനാഴ്ച നടക്കുന്ന കലക്ടറേറ്റ് ധർണയുടെ മുന്നോടിയായിട്ടായിരുന്നു പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എം കുഞ്ഞിമുഹമ്മദ് നേതൃത്വം നൽകി.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

കെ എസ് ഇ ബി ബിൽ ഓൺലൈൻ ആയി എങ്ങനെ അടക്കാം?
24/07/2022

കെ എസ് ഇ ബി ബിൽ ഓൺലൈൻ ആയി എങ്ങനെ അടക്കാം?

12/07/2022


ഗുജറാത്ത് പ്രളയം: കന്നുകാലികൾ ഒഴുകിപ്പോവുന്ന ദൃശ്യം

കോടങ്ങാട് ഓവുപാലം അപകടാവസ്ഥയിൽകൊണ്ടോട്ടി: 40 വർഷത്തോളം പഴക്കമുള്ള കോടങ്ങാട് വലിയ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ. ന...
07/07/2022

കോടങ്ങാട് ഓവുപാലം അപകടാവസ്ഥയിൽ

കൊണ്ടോട്ടി: 40 വർഷത്തോളം പഴക്കമുള്ള കോടങ്ങാട് വലിയ തോടിന് കുറുകെയുള്ള പാലം അപകടാവസ്ഥയിൽ. നാട്ടുകാർ കളക്ടർക്കടക്കം പരാതി നൽകിയിട്ടും, ആളുകൾ നടന്നുപോയിരുന്ന കാലത്തിട്ട സ്ലാബിന് മുകളിൽ ടാറിങ് നടത്തുകയല്ലാതെ തുരുമ്പെടുത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന സ്ലാബ് പുതുക്കിപ്പണിയാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.

മുമ്പ് കൊണ്ടോട്ടി കൊടിമരം ഓവുപാലം പുതുക്കിപ്പണിതപ്പോൾ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടാൻ ഈ ഭാഗം റബ്ബറൈസ്ഡ് ടാറിങ് ചെയ്തിരുന്നു. അന്ന് നാട്ടുകാർ പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും, വശങ്ങളിൽ ചെറിയ രീതിയിൽ കോൺഗ്രീറ്റ് ചെയ്യുക മാത്രമാണുണ്ടായത്.

ചരക്കുവാഹനങ്ങളും യാത്രാ ബസുകളും സ്കൂൾ ബസുകളുമടക്കം നിരവധി വാഹനങ്ങൾ ദിനേന കടന്നു പോകുന്ന വഴിയാണിത്. പാലക്കാട്‌-കോഴിക്കോട് ഹൈവേയിൽ കൊണ്ടോട്ടി ഭാഗത്ത് റോഡ് ബ്ലോക്ക്‌ വരുമ്പോൾ സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതും ഈ വഴി തന്നെ. സ്ലാബിന്റെ ഇരുവശത്തും അടിയിലുള്ള മണ്ണ് നീങ്ങി ഗർത്തങ്ങൾ രൂപപ്പെടുമ്പോൾ നാട്ടുകാർ ഇടപെട്ട് റോഡ് അടക്കുകയും ക്വാറിവേയ്സ്റ്റും കല്ലുകളുമിട്ട് താൽക്കാലിക പരിഹാരം കാണുകയുമാണ് ചെയ്യുന്നത്.

പാലം പുതുക്കിപ്പണിത് അധികാരികൾ ഇനിയെങ്കിലും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ വലിയ അപകട വാർത്തയാകും കേൾക്കേണ്ടി വരിക.


🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

ആസ്വാദകരെ വിസ്മയിപ്പിച്ച് മലയാളി 'പസൂരി'ഗായികയും യൂട്യൂബറുമായ ഡാന റാസിക്കും സഹോദരങ്ങളായ തൂബ റാസിക്കും മുഹമ്മദ് ദുറ റാസി...
03/07/2022

ആസ്വാദകരെ വിസ്മയിപ്പിച്ച് മലയാളി 'പസൂരി'

ഗായികയും യൂട്യൂബറുമായ ഡാന റാസിക്കും സഹോദരങ്ങളായ തൂബ റാസിക്കും മുഹമ്മദ് ദുറ റാസിക്കും ചേർന്നൊരുക്കിയ പസൂരി കവർസോങ് വൈറൽ. ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനം കവർന്ന കോക്ക് സ്റ്റുഡിയോ പാകിസ്ഥാൻ പുറത്തിറക്കിയ പസൂരി, മൂന്ന് മലയാളി സഹോദരങ്ങളിലൂടെ നെറ്റിസൺസിനെ വിസ്മയിപ്പിച്ച് മുന്നേറുകയാണ്. പാകിസ്ഥാൻ ​ഗായകരായ ഷെ ​ഗില്ലിന്റെയും അലി സേത്തിയുടെയും ഹിറ്റ് ഡ്യൂയറ്റിന്റെ, പെപ്പി പോപ്പ് ബീറ്റുകളുള്ള നാടോടി ഈണങ്ങളുടെ മനോഹരമായ മിശ്രണമായ ഒറിജിനൽ ഗാനം പോലെ, മികച്ച സ്വരങ്ങളും ഭാവങ്ങളും മനോഹരമായ വീഡിയോയുമായാണ് ഇവർ ആസ്വാദകരിലേക്കെത്തിച്ചത്. കോഴിക്കോട്ടെ കാലി​ഗ്രഫി ആന്റ് ആർട്ട് ​ഗാലറിയായ ക​ഗ്രാർട്ടിലാണ് വീഡിയോ ചിത്രീകരിച്ചത്.

രാജ്യമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റി യൂട്യൂബ് ട്രന്റിങ്ങിൽ മുന്നേറുകയാണ് ഇവരുടെ ​ഗാനം.
നിരവധി കവറുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും മികച്ച പസൂരി കവർ എന്ന വിശേഷണം ഈ മൂവർസംഘം നേടിയെടുത്തു. മൂന്ന് ദിവസത്തിനകം ആറ് ലക്ഷത്തോളമാളുകളാണ് ഇവരുടെ പസൂരി വേർഷൻ കണ്ടത്.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളിന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 2018...
03/07/2022

മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 2018-ൽ ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുന്ന പോസ്റ്റിട്ടു എന്നാരോപിക്കപ്പെടുന്ന കേസിൽ അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റ‍ഡിയിൽ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനു പിന്നാലെയാണ് പൊലീസ് സുബൈറിനെ കോടതിയിൽ ഹാജരാക്കിയത്.

അതേസമയം, കോടതി വിധി പ്രസ്താവിക്കുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായുള്ള പൊലീസിന്റെ അറിയിപ്പ് വിവാദമായിരുന്നു.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

പുലിറ്റ്സർ ജേതാവ് സന്ന ഇർഷാദ് മട്ടുവിനെ ദൽഹി വിമാനത്താവളത്തിൽ തടഞ്ഞുന്യൂഡൽഹി:  ഒരു പരിപാടിയിൽ പങ്കെടുക്കാൻ പാരീസിലേക്ക് ...
03/07/2022

പുലിറ്റ്സർ ജേതാവ് സന്ന ഇർഷാദ് മട്ടുവിനെ ദൽഹി വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂഡൽഹി: ഒരു പരിപാടിയിൽ പങ്കെടുക്കാൻ പാരീസിലേക്ക് പോകാനായി ഡൽഹി എയർപോർട്ടിലെത്തിയ ജമ്മു കശ്മീരിൽ നിന്നുള്ള പുലിറ്റ്‌സർ ജേതാവ് സന്ന ഇർഷാദ് മട്ടുവിനെ വിമാനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു. ഫോട്ടോ ജേർണലിസ്റ്റായ അവർ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബോർഡിങ് പാസിന്റെയും റദ്ദാക്കിയതായി രേഖപ്പെടുത്തിയ പാസ്പോർട്ടിന്റെയും ചിത്രങ്ങളും മട്ടു ട്വീറ്റ് ചെയ്തു.
എന്തുകൊണ്ടാണ് തന്നെ ഫ്രാൻസിലേക്ക് പോകാൻ അനുവദിക്കാത്തതെന്ന് അധികൃതർ തന്നോട് പറഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു.
പുസ്തക പ്രകാശനത്തിനും ഫോട്ടോ പ്രദർശനത്തിനുമായാണ് ഫ്രാൻസിലേക്ക് അവർ യാത്രക്കൊരുങ്ങിയത്.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ എൻജിഒകൾക്കും വ്യക്തികൾക്കുംപ്രഫ.  കെ.എ. സിദ്ദിഖ് ഹസൻ അവാർഡ്ന്യൂ ഡൽഹി: പത്ത് വർഷത്തിലേറെ പ്രവ...
20/06/2022

സാമൂഹ്യ ജീവകാരുണ്യ മേഖലയിലെ
എൻജിഒകൾക്കും വ്യക്തികൾക്കും
പ്രഫ. കെ.എ. സിദ്ദിഖ് ഹസൻ അവാർഡ്

ന്യൂ ഡൽഹി: പത്ത് വർഷത്തിലേറെ പ്രവർത്തന പശ്ചാത്തലവും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിൽ പ്രാവീണ്യവുമുള്ള മികച്ച സാമൂഹ്യ-ജീവകാരുണ്യ സംഘടനകൾക്കും സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന വ്യക്തികൾക്കും, 'വിഷൻ' പദ്ധതികളുടെ ശില്പി പ്രഫ. സിദ്ദിഖ് ഹസൻ്റെ നാമധേയത്തിൽ 'നാഷണൽ അവാർഡ് ഫോർ എൻജിഒ എക്സലൻസ് ആൻഡ് ബെസ്റ്റ് സോഷ്യൽ എഞ്ചിനീയർ' ഏർപ്പെടുത്തിയതായി 2006-ൽ ഡൽഹി ആസ്ഥാനമായി തുടക്കം കുറിച്ച ഹ്യൂമൻ വെൽഫയർ ഫൗണ്ടേഷൻ.

മുൻ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഡോ. എസ്. വൈ. ഖുറൈശിയാണ് പദ്ധതി പ്രഖ്യാപനം നടത്തിയത്.
സംഘടനകൾക്ക് അഞ്ച് ലക്ഷവും വ്യക്തികൾക്ക് ഒരു ലക്ഷവുമാണ് അവാർഡ് തുക.

വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം, നൈപുണ്യ വികസനം, സംരംഭകത്വം, സ്ത്രീ ശാക്തീകരണം, മൈക്രോ ഫിനാൻസ്, ദാരിദ്ര്യ നിർമാർജ്ജനം, പാവപ്പെട്ടവർക്കും കുടിയിറക്കപ്പെട്ടവർക്കുമുള്ള ആശ്വാസ പദ്ധതികൾ, അനാഥ സംരക്ഷണം, കുടിവെള്ള-പാർപ്പിട പദ്ധതികൾ, ദുരന്ത നിവാരണം, അനീതിയുടെ ഇരകൾക്കുള്ള സഹായം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ മികവ് തെളിയിച്ച സംഘടനകൾക്കും വ്യക്തികൾക്കുമാണ് അവാർഡ്.

നിശ്ചിത യോഗ്യതയുള്ള സംഘടനകൾക്ക് നേരിട്ടും വ്യക്തികൾക്ക് നേരിട്ടോ അവർക്ക് വേണ്ടി മറ്റുള്ളവർക്കോ ജൂലൈ 20ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കാം.

വിശദ വിവരങ്ങൾക്ക്:
https://vision2026.org.in

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]
======

വിദ്യാകിരണം സ്‌കോളർഷിപ്പ്: ഭിന്നശേഷിക്കാരുടെ മക്കൾക്ക്ജൂലൈ 30 വരെ അപേക്ഷിക്കാംസാമ്പത്തികമായി പിന്നാക്കമുള്ള ഭിന്നശേഷിക്ക...
20/06/2022

വിദ്യാകിരണം സ്‌കോളർഷിപ്പ്:
ഭിന്നശേഷിക്കാരുടെ മക്കൾക്ക്
ജൂലൈ 30 വരെ അപേക്ഷിക്കാം

സാമ്പത്തികമായി പിന്നാക്കമുള്ള ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിദ്യാകിരണം പദ്ധതിക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം.

വിദ്യാഭ്യാസ ധനസഹായം നൽകുന്ന ഈ പദ്ധതിയിൽ മാതാപിതാക്കൾ രണ്ടു പേരുമോ ആരെങ്കിലും ഒരാളോ ഭിന്നശേഷിയുള്ളവരെങ്കിൽ 1 മുതൽ 5 വരെ ക്ലാസുകാർക്ക് 300 രൂപ, 6 മുതൽ 10 വരെ 500 രൂപ, പ്ലസ് വൺ / പ്ലസ് ടു / ഐടിഐ / മറ്റ് തത്തുല്യ കോഴ്‌സുകൾ എന്നിവക്ക് 750 രൂപ, ഡിഗ്രി / പിജി / പൊളിടെക്‌നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്‌സുകൾ / പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവക്ക് 1000 രൂപ എന്നീ നിരക്കുകളിലാണ് പ്രതിമാസ സ്‌കോളർഷിപ്പ്.

പരമാവധി 10 മാസത്തേക്ക് നൽകുന്ന സ്‌കോളർഷിപ്പ് പുതുക്കുവാൻ എല്ലാവർഷവും പുതിയ അപേക്ഷ നൽകണം.

അപേക്ഷ നൽകാനും വിവരങ്ങൾക്കും:
suneethi.sjd.kerala.gov.in
0471 2302851, 0471 2306040.
🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]
======

നിലമ്പൂർ ഗവ. കോളജിന്റെ ശോചനീയാവസ്ഥയിൽ അനിശ്ചിതകാല സമരംനിലമ്പൂർ: നിലമ്പൂർ ഗവ. കോളജിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വിദ്...
20/06/2022

നിലമ്പൂർ ഗവ. കോളജിന്റെ ശോചനീയാവസ്ഥയിൽ അനിശ്ചിതകാല സമരം

നിലമ്പൂർ: നിലമ്പൂർ ഗവ. കോളജിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വിദ്യാർഥികളുടെ സംയുക്ത സമരസമിതി ജൂൺ 20 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. സമരത്തിന്റ ഭാഗമായി പൂക്കോട്ടുംപാടം ടൗണിൽ വിദ്യാർഥികൾ പ്രകടനം നടത്തി.

കാമ്പസിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, കളിസ്ഥലവും ലാബും നിർമിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]
======

ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നുവരണം:മുസ്​ലിം കോർഡിനേഷൻ കമ്മിറ്റി  കൊണ്ടോട്ടി:  പ്രവാചക നിന്ദക്കെതിരെ ജനാധിപത്യപരമായി പ്രതി...
18/06/2022

ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നുവരണം:
മുസ്​ലിം കോർഡിനേഷൻ കമ്മിറ്റി

കൊണ്ടോട്ടി: പ്രവാചക നിന്ദക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയും വീടുകൾ തകർത്ത് ബുൾഡോസർ രാജ് നടപ്പാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാറിന്റെ ഭരണഘടനാ വിരുദ്ധ നീക്കങ്ങൾക്കെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾ ഉയർന്നു വരണമെന്ന് കൊണ്ടോട്ടി മണ്ഡലം മുസ്ലിം കോർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ശിക്ഷയില്ലാതെ തുടരാന്‍ അനുവദിക്കുന്നത് സമൂഹത്തെ കൂടുതല്‍ മുന്‍വിധികളിലേക്കും പാര്‍ശ്വവല്‍ക്കരണങ്ങളിലേക്കും നയിക്കും. തെറ്റിദ്ധാരണകൾ പരത്തി ഇസ്ലാം പേടിയും വെറുപ്പും ഉല്പാദിപ്പിക്കുന്ന സാഹചര്യത്തിൽ ശരിയായ പ്രവാചക സന്ദേശങ്ങൾ പൊതുസമൂഹത്തിലേക്ക് പകർന്നു നൽകുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ചെയർമാൻ പി.എ ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. കൺവീനർ കെ കെ മുനീർ മാസ്റ്റർ,
അശ്റഫ് മാടാൻ (മുസ്ലിം ലീഗ്), ബി എസ് കെ തങ്ങൾ, കരീം ദാരിമി (സമസ്ത) നാസറുദ്ദീൻ ദാരിമി(എസ് വൈ എസ്), ഹംസ മദനി (കെ എൻ എം), കെ കെ കുഞ്ഞുട്ടി ഹാജി , കോപിലാൻ അബുഹാജി (എസ് എം എഫ്) , കെ അബ്ദുൽ ഖാദർ (വിസ്ഡം) മുഹമ്മദലി ചുണ്ടക്കാടൻ (മർകസുദ്ദഅവ), സി. ജുനൈദ്, അബ്ദുറഹ്മാൻ കോഴിക്കോടൻ (ജമാഅത്തെ ഇസ്ലാമി), ഗഫൂർ മാസ്റ്റർ, നൂറുദ്ദീൻ (മെക്ക), നൗഷാദ് ചുള്ളിയൻ, ബന്ന മുതുവല്ലൂർ (വെൽഫെയർ പാർട്ടി) എന്നിവർ സംസാരിച്ചു

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]
======

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽകുട്ടികൾക്ക് ഡോക്ടറില്ലകൊണ്ടോട്ടി:  താലൂക്ക് ആശുപത്രിയിൽ ചൈൽഡ് സ്പെഷ്യലിസ്റ്റ് ഇല്ലാത്തത്...
18/06/2022

കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ
കുട്ടികൾക്ക് ഡോക്ടറില്ല

കൊണ്ടോട്ടി: താലൂക്ക് ആശുപത്രിയിൽ ചൈൽഡ് സ്പെഷ്യലിസ്റ്റ് ഇല്ലാത്തത് സാധാരണക്കാരെ വലക്കുന്നു. ഉണ്ടായിരുന്ന ഡോക്ടർ മാസങ്ങൾക്ക് മുമ്പ് സ്ഥലം മാറിയതിന് ശേഷം പുതിയ നിയമനം നടന്നിട്ടില്ല.

സാധാരണക്കാരുടെ ആശ്രയമായ ആശുപത്രിയിൽ കുട്ടികൾക്കായി ഡോക്ടറില്ലാത്തതിനാൽ സ്വകാര്യ ആശുപത്രകളെ ആശ്രയിക്കേണ്ട ഗതികേടിന് ഉടൻ പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]
======

ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമർത്തൽ: പ്രതിഷേധിച്ച് പ്രവാസി സംഘടനകൾറിയാദ്:  പ്രവാചക നിന്ദക്കെതിരായ ജനാധിപത്യ പ്രധിഷേധങ്ങള...
18/06/2022

ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമർത്തൽ: പ്രതിഷേധിച്ച് പ്രവാസി സംഘടനകൾ

റിയാദ്: പ്രവാചക നിന്ദക്കെതിരായ ജനാധിപത്യ പ്രധിഷേധങ്ങളെ വെടിവെച്ചു കൊന്നും വീടുകൾ തകർത്തും അടിച്ചമർത്തുന്ന മോഡി സർക്കാർ, അന്താരാഷ്ട്ര സമൂഹത്തിനിടയിൽ ഇന്ത്യയെ കൂടുതൽ അപമാനിക്കുകയാണെന്ന് പ്രവാസി സംഘടനകൾ. പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റിയാണ്
'ഭരണ കൂട ഭീകരതയെ ചെറുക്കുക, നീതിയുടെ ശബ്ദമാവുക' തലക്കെട്ടിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

പ്രതിഷേധിക്കുന്നവരെ കൊന്നുതള്ളുകയും അവർക്കെതിരെ ബുൾഡോസർ ഉപയോഗിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയാണ്, റാഞ്ചിയിൽ രണ്ട് യുവാക്കളെ വെടിവെച്ച് കൊന്നതിലൂടെയും ജാവേദ് മുഹമ്മദിന്റെയും അഫ്രീൻ ഫാത്തിമയുടെയും വീട് തകർത്തതിലൂടെയും കണ്ടത്.
ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ പൂർണ സമഗ്രാധിപത്യത്തിലേക്ക് മാറ്റപ്പെടുന്ന സാമൂഹിക സാഹചര്യത്തെ മാറ്റി പണിയാൻ പൗരസമൂഹം ഒരുമിച്ചു നിൽക്കേണ്ടത് അനിവാര്യമാണെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പ്രവാസി സാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സാജു ജോർജ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കേരള സ്റ്റേറ്റ് സെക്രട്ടറി സജീദ് ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി. മലയാള മിത്രം ഓൺലൈൻ ചീഫ് എഡിറ്ററും മീഡിയ ഫോറം പ്രതിനിധിയുമായ ജയൻ കൊടുങ്ങല്ലൂർ, കെ.എം.സി.സി വണ്ടൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷാഫി കരുവാരക്കുണ്ട്,
ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി റഷീദ് കൊളത്തറ, യൂത്ത് ഇന്ത്യ റിയാദ് ചാപ്റ്റർ പ്രസിഡൻ്റ് അഷ്ഫാഖ്, പ്രവാസി ആക്ടിങ്ങ് ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, അഡ്വ. റെജി, ശഹ്ദാൻ എംപി എന്നിവർ സംസാരിച്ചു.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

ബജാജ് പൾസർ 250 എക്ലിപ്സ് എഡിഷൻ ഉടൻബജാജ് ഓട്ടോ കറുത്ത ഷേഡിലുള്ള പുതിയ പൾസർ 250-യുടെ ടീസർ ഇറക്കി. എക്ലിപ്സ് എഡിഷൻ എന്ന് വി...
18/06/2022

ബജാജ് പൾസർ 250 എക്ലിപ്സ് എഡിഷൻ ഉടൻ

ബജാജ് ഓട്ടോ കറുത്ത ഷേഡിലുള്ള പുതിയ പൾസർ 250-യുടെ ടീസർ ഇറക്കി. എക്ലിപ്സ് എഡിഷൻ എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള പൾസർ N250, F250 മോഡലുകളാണ് ഉടൻ പുറത്തിറങ്ങുന്നത്.

കരീബിയൻ ബ്ലൂ, റേസിംഗ് റെഡ്, ടെക്നോ ഗ്രേ എന്നീ മൂന്ന് ഷേഡുകളാണ് പൾസർ 250 യിൽ നിലവിൽ ഉള്ളത്. ബ്ലാക്ക് ഷേഡ് കൂടി വരുന്നത് ബൈക്ക്പ്രേമികളെ കൂടുതൽ ആകർഷിക്കുമെന്നാണ് കമ്പനി കരുതുന്നത്.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

കൊണ്ടോട്ടി തോട്:  ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതെ അധികൃതർകൊണ്ടോട്ടി: നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന തോട്ടിലെ ചെളിയു...
15/06/2022

കൊണ്ടോട്ടി തോട്: ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാതെ അധികൃതർ

കൊണ്ടോട്ടി: നഗരഹൃദയത്തിലൂടെ കടന്നുപോകുന്ന തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാത്തത് പരിസരവാസികൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഭീഷണിയാകുന്നു. മഴ ശക്തിപ്രാപിക്കാനിരിക്കെ ഇക്കാര്യത്തിൽ അധികൃതർ വരുത്തുന്ന വീഴ്ച, തങ്ങളുടെ കുടിവെള്ളവും ആരോഗ്യവും നശിപ്പിക്കുമെന്നും വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാക്കുമെന്നും താമസക്കാരും കടയുടമകളും പറയുന്നു. പല കിണറുകളും ഇപ്പോൾ തന്നെ ഉപയോഗശൂന്യമാണ്.

തോട്ടിലെ മണൽ നീക്കം ചെയ്ത് ആഴം വർധിപ്പിച്ചാൽ അവിടങ്ങളിൽ കൂടുതൽ ചെളി നിറയുകയും പ്രശ്നം രൂക്ഷമാകുകയും ചെയ്യും. ഉപയോഗിക്കാത്ത പാലങ്ങളും തടയണകളും നീക്കം ചെയ്യുകയും കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുകയും ചെയ്താലേ ഇക്കാര്യത്തിൽ ഒരു പരിധി വരെ പരിഹാരമുണ്ടാവൂ എന്ന് സന്നദ്ധപ്രവർത്തകരും നാട്ടുകാരും ഇന്ത്യാ ടോക്കിനോട്‌ പറഞ്ഞു.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

മുക്കൂട്-തറയിട്ടാൽ റൂട്ട്: അപകടക്കെണിയൊരുക്കി റോഡിലെ കുഴികൾകൊണ്ടോട്ടി: കൊണ്ടോട്ടി-കൊളപ്പുറം റോഡിൽ മുക്കൂട്  മുതൽ തറയിട്ട...
15/06/2022

മുക്കൂട്-തറയിട്ടാൽ റൂട്ട്: അപകടക്കെണിയൊരുക്കി റോഡിലെ കുഴികൾ

കൊണ്ടോട്ടി: കൊണ്ടോട്ടി-കൊളപ്പുറം റോഡിൽ മുക്കൂട് മുതൽ തറയിട്ടാൽ വരെ വിവിധയിടങ്ങളിലായി രൂപപ്പെട്ട കുഴികൾ അപകട ഭീഷണിയുയർത്തുന്നു.

ദൂരക്കാഴ്ച കുറവായ ഇറക്കവും വളവുകളുമുള്ള ഈ ഭാഗത്ത്‌ ആഴത്തിൽ രൂപപ്പെട്ട കുഴികളിൽ ബൈക്കുകളും മറ്റു ചെറിയ വാഹനങ്ങളും അപകടത്തിൽ പെടാനുള്ള സാധ്യതയേറെയാണ്.

എത്രയും പെട്ടെന്ന് കുഴികളടച്ച് വലിയഅപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756 | +91 9633661122
[email protected]

കരിപ്പൂർ എയർപോർട്ടിൻ്റെ ഭാവിയിൽ ആശങ്ക പരക്കുന്നുകൊണ്ടോട്ടി:  റൺവേ സുരക്ഷിതത്വത്തിനായി 18.5 ഏക്കർ ഭൂമി അക്വയർ ചെയ്യാൻ കേന...
09/06/2022

കരിപ്പൂർ എയർപോർട്ടിൻ്റെ ഭാവിയിൽ ആശങ്ക പരക്കുന്നു

കൊണ്ടോട്ടി: റൺവേ സുരക്ഷിതത്വത്തിനായി 18.5 ഏക്കർ ഭൂമി അക്വയർ ചെയ്യാൻ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ സമയ പരിധി അവസാനിക്കാനിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെ കരിപ്പൂർ എയർപോർട്ടിൻ്റെ ഭാവിക്കുമേൽ ആശങ്ക പരന്നിരിക്കുകയാണ്.

ഭൂമി അക്വയർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ റൺവേ നീളം കുറക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് സംശയിക്കുന്നത്. സമരം ചെയ്യുന്ന പ്രദേശവാസികളുമായി ചർച്ച ചെയ്ത് പ്രശ്ന പരിഹാരത്തിനുള്ള സത്വര നടപടികൾക്ക് അധികാരികളോ രാഷ്ട്രീയ കക്ഷികളോ മുന്നോട്ടു വരാത്തത് അനിശ്ചിതത്വം നിലനിർത്തി കരിപ്പൂരിനെ തകർക്കാനുള്ള ഇതര വിമാനത്താവള സ്വകാര്യ ലോബികളുടെ സമ്മർദ്ദം കൊണ്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും വാട്‍സ് ആപ് ചെയ്യുക
+91 7907542756 +91 9633661122
[email protected]

ചികിത്സാ പിഴവ്: 38കാരന് നൽകിയത് വാർധക്യവും അംഗവൈകല്യവുംകൊണ്ടോട്ടി: പനി വന്നപ്പോൾ നൽകിയ ഇൻജക്ഷൻ മാറിയപ്പോൾ യുവാവിന് നഷ്ടപ...
05/06/2022

ചികിത്സാ പിഴവ്: 38കാരന് നൽകിയത് വാർധക്യവും അംഗവൈകല്യവും

കൊണ്ടോട്ടി: പനി വന്നപ്പോൾ നൽകിയ ഇൻജക്ഷൻ മാറിയപ്പോൾ യുവാവിന് നഷ്ടപ്പെട്ടത് തന്റെ ബാല്യവും കൗമാരവും യുവത്വവും. നാല് കൈവിരലുകളും മുറിച്ചു മാറ്റേണ്ടി വന്നു. കൊണ്ടോട്ടി എക്കാപറമ്പ് സ്വദേശി 38കാരൻ പഞ്ചിളി അബ്ദുസ്സലാമിനാണ് സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവ് കാരണം ഇത്തരമൊരു ദുര്യോഗം ഉണ്ടായത്.
സലാമിന് ആറ് വയസ്സുള്ളപ്പോഴായിരുന്നു സംഭവം. അന്ന് മുറിച്ചു കളഞ്ഞ ഇടത്തെ കൈയിലെ നാല് വിരലുകളുടെ ഭാഗത്ത് പഴുപ്പും വേദനയും വരുന്നതിനാൽ ഇപ്പോഴും മരുന്നു കഴിക്കുകയാണ് ഈ ഹതഭാഗ്യൻ.

1989-ൽ മുതുവല്ലൂർ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കാനിരിക്കെ വന്ന ചെറിയൊരു പനിയാണ് സംഭവങ്ങളുടെ തുടക്കം. മൂന്നാം ദിവസവും തുടർന്നപ്പോൾ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു ദിവസം ഇൻജക്ഷൻ നൽകി. മൂന്നാം ദിവസത്തെ ഇൻജക്ഷന് ശേഷം ഇടതുകൈമുട്ടിന് താഴെ പലയിടത്തായി ചുവന്നു പൊങ്ങി.

അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. ചുവന്നു പൊങ്ങിയ ഭാഗത്തെ നീര് മുഴുവൻ കളഞ്ഞ് മുറിവ് കെട്ടി. വീട്ടിലെത്തി നാല് ദിവസം കഴിഞ്ഞപ്പോൾ വിരലുകളുടെ ഭാഗം കറുത്ത നിറം വന്ന് ചലനശേഷി നഷ്ടപ്പെട്ട പോലെ അനുഭവപ്പെട്ടു. വീണ്ടും മെഡിക്കൽ കോളേജിൽ. വിരലുകൾ മുറിച്ചു മാറ്റണമെന്ന് ഡോക്ടർ, അല്ലെങ്കിൽ കൈകളിലേക്ക് മുഴുവൻ പടരുമെന്ന്. നാല് വിരലുകൾ മുറിച്ചു മാറ്റി.

ഇൻജക്ഷൻ നൽകിയ സ്വകാര്യആശുപത്രി ഉടമകളോട് പിതാവ് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ മകന്റെ ജീവൻ രക്ഷപ്പെട്ടതിൽ ആശ്വസിക്കാനുള്ള ഉപദേശം. പ്രതികരിക്കാനുള്ള ശേഷിയൊന്നും ഉള്ളവരായിരുന്നില്ല എന്റെ കുടുംബം. അതുകൊണ്ട് കേസിനോ വഴക്കിനോ ഒന്നും പോയില്ല.

ചികിത്സയും മറ്റുമായി ഒന്നാംക്ലാസ് പ്രവേശനം ആ വർഷം മുടങ്ങി. പിന്നീട് സ്കൂളിൽ പോയിത്തുടങ്ങി. അപ്പോഴാണ് മകന്റെ ശരീരത്തിലെ രോമങ്ങൾ വെളുക്കാൻ തുടങ്ങിയത് പിതാവ് ശ്രദ്ധിക്കുന്നത്. അതങ്ങനെ കൂടിക്കൂടി ഹൈസ്കൂൾ കഴിഞ്ഞപ്പോഴേക്ക് മുഴുവനായും വെളുത്തു.

അവിടന്നങ്ങോട്ട് ആ യാഥാർഥ്യം ഉൾക്കൊണ്ടുള്ള ജീവിതം. വിവാഹിതനായി. ജീവിക്കാനുള്ള ആത്മവിശ്വാസവും ഉറച്ച പിന്തുണയുമായി ഇണ. മൂന്ന് മക്കൾ. വീടിന് സമീപം റോഡരികിൽ നാടൻ അണ്ടിപ്പരിപ്പും ഉപ്പിലിട്ട നെല്ലിക്കയുമൊക്കെയായി ഇപ്പോൾ ജീവിതം. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ സർക്കാറിൽ നിന്ന് ലഭിക്കുന്നുണ്ട്.

അറിഞ്ഞിട്ടും ഭാര്യയെ കാണുമ്പോൾ മകളാണോ എന്നും, മക്കളെ കാണുമ്പോൾ പേരക്കുട്ടികളാണോ എന്നും ചോദിക്കുന്നവരോട് സ്നേഹം മാത്രം. ഇന്ത്യാ ടോക്ക് ലൈവിനോട്‌ പുഞ്ചിരിയോടെ പറഞ്ഞ് സലാം നിർത്തി.

🟢
IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

05-06-2022പുളിക്കലിൽ ഗതാഗതക്കുരുക്ക് രൂക്ഷംപുളിക്കൽ: മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട് പുളിക്കൽ നഗരം. സ്ഥിരം ...
05/06/2022

05-06-2022

പുളിക്കലിൽ ഗതാഗതക്കുരുക്ക് രൂക്ഷം

പുളിക്കൽ: മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട് പുളിക്കൽ നഗരം. സ്ഥിരം കുരുക്കിന് പുറമെ നഗരഹൃദയത്തിലെ ഓഡിറ്റോറിയത്തിലെ വിവാഹ ദിവസങ്ങളിൽ ദീർഘദൂരയാത്രക്കാരടക്കം മണിക്കൂറുകളോളമാണ് വഴിയിൽ കിടക്കുന്നത്.

തിരക്കുള്ള ജംഗ്ഷനായ ആന്തിയൂർകുന്ന് റോഡിലേക്കും തിരിച്ചുമുള്ള വലിയ ലോറികളും ടൗണിലെ റോഡോരത്തെ അനധികൃത പാർക്കിങ്ങുമാണ് പുളിക്കലിലെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണം. ഓഡിറ്റോറിയത്തിലേക്ക് വരുന്ന വാഹനങ്ങൾ റോഡിൽ നിർത്തി ആളെ ഇറക്കുന്നതും കയറ്റുന്നതും ഞായറാഴ്ച ദിവസങ്ങളിലടക്കം സ്ഥിതി രൂക്ഷമാക്കുന്നു. പോലീസ് വളണ്ടിയർമാരും വിവാഹപാർട്ടികൾ നിയമിക്കുന്ന സെക്യൂരിറ്റി ഗർഡുകളും കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അവരെക്കൊണ്ട് സാധിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങൾ.

പഞ്ചായത്തും പോലീസ് ട്രാഫിക് വിഭാഗവും ഒരുമിച്ചിരുന്ന് ഇതിന് സ്ഥിരമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

ഉയർന്ന അളവിലെ കീടനാശിനി സാന്നിധ്യം: ഇന്ത്യൻ തേയില ഉൽപന്നങ്ങൾ തിരിച്ചയക്കുന്നുഅനുവദനീയമായതിലും വളരെ ഉയർന്ന തോതിൽ കീടനാശിന...
05/06/2022

ഉയർന്ന അളവിലെ കീടനാശിനി സാന്നിധ്യം: ഇന്ത്യൻ തേയില ഉൽപന്നങ്ങൾ തിരിച്ചയക്കുന്നു

അനുവദനീയമായതിലും വളരെ ഉയർന്ന തോതിൽ കീടനാശിനിയുടെയും രാസപദാർഥങ്ങളുടെയും സാന്നിധ്യം കണ്ടതിനെത്തുടർന്ന് വിദേശ-ആഭ്യന്തര വ്യാപാരികൾ ഇന്ത്യൻ തേയില ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയാണെന്ന് ഇന്ത്യൻ ടീ എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഐ ടി ഇ എ) പ്രസിഡണ്ട് അൻഷുമാൻ കാണോറിയ.

രാജ്യത്ത് വിൽക്കുന്ന തേയില ഉൽപന്നങ്ങൾ ഭക്ഷ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ (എഫ് എസ് എസ് എ ഐ) നിർദേശം ഉണ്ടെങ്കിലും ബഹുഭൂരിഭാഗം ഉൽപന്നങ്ങളും അവ പാലിക്കുന്നില്ല. അത്തരം ഉൽപന്നങ്ങൾ വാങ്ങരുതെന്ന നിർദേശം പല ആഭ്യന്തര വ്യാപാരികളും അവഗണിക്കുകയാണ്.

2021-ൽ 195.90 മില്യൺ കിലോ തേയിലയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വർഷം അത് 300 മില്യൺ കിലോ ആയി ഉയർത്താനാണ്‌ ഇന്ത്യൻ ടീ എക്സ്പോർട്ടേഴ്‌സ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

മറ്റു രാജ്യങ്ങളിൽ നിന്നും ഉൽപന്നങ്ങൾ തിരിച്ചയക്കുന്നത് മൂലമുള്ള മാർക്കറ്റ് ഷെയർ നേടിയെടുക്കുന്നതിന് തേയില ഉൽപാദന രാജ്യമായ ശ്രീലങ്ക രംഗത്തിറങ്ങിയിട്ടുണ്ട്. കോമൺവെൽത്ത് രാജ്യങ്ങളും ഇറാനും ആണ് ഇന്ത്യയിൽനിന്ന് മുഖ്യമായും തേയില ഇറക്കുമതി ചെയ്യുന്നത്.

ഇന്ത്യൻ ഭക്ഷ്യ സുരക്ഷാ നിയമത്തേക്കാൾ കടുത്ത നിയന്ത്രണങ്ങളുള്ള യൂറോപ്യൻ സ്റ്റാൻഡേർഡ് ആണ് മിക്ക രാജ്യങ്ങളും പിന്തുടരുന്നത്.

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756 l +91 9633661122
[email protected]

    സംരക്ഷിത വനപ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർബന്ധം: സുപ്രീംകോടതിസംരക്ഷിത വനമേഖലകളുടെ അതിര...
05/06/2022


സംരക്ഷിത വനപ്രദേശങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല നിർബന്ധം: സുപ്രീംകോടതി

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിൽ പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റിവ് സോണ്‍) നിര്‍ബന്ധമായും വേണമെന്നും ഈ മേഖലയില്‍ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങൾക്കും അനുമതി നൽകാൻ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവ്.

നിലവില്‍ ഈ മേഖലയില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാന്‍ കഴിയൂവെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു, ബി.ആര്‍. ഗവായ്, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ച് വ്യക്തമാക്കി. വനസംരക്ഷണവുമായി ബന്ധപ്പെട്ട് ടി.എന്‍. ഗോദവര്‍മന്‍ തിരുമുല്‍പാട് നൽകിയ ഹരജിയിലാണ് നിര്‍ദേശം.

ദേശീയ പാര്‍ക്കുകള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റളവിൽ ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല നിര്‍ബന്ധമാണ്. നിലവില്‍ ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫര്‍ സോണുണ്ടെങ്കില്‍ അതേപടിതന്നെ തുടരണം. ദേശീയ പാര്‍ക്കുകളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. പരിസ്ഥിതിലോല മേഖലക്കുള്ളില്‍ ഫാക്ടറികളോ മറ്റു സ്ഥിരം നിര്‍മിതികളോ അനുവദിക്കരുത്.
പൊതുതാൽപര്യാർഥം പരിസ്ഥിതിലോല മേഖലയുടെ ചുറ്റളവിൽ മാറ്റം വരുത്തുന്നുണ്ടെങ്കിൽ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കേന്ദ്ര ഉന്നതാധികാര സമിതിയെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കണം. അവിടെനിന്നു ലഭിക്കുന്ന വിവരങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും.

പരിസ്ഥിതി ലോല മേഖലയിൽ നിരോധനങ്ങളും നിയന്ത്രണങ്ങളും അനുമതികളും ഇതിനൊക്കെയെന്ന് കരട് വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ആകെ 41 വിഭാഗങ്ങളായാണ് ഇവ തരം തിരിച്ചിട്ടുള്ളത്. അതിൽ 9 കാര്യങ്ങൾക്ക് പൂർണ നിരോധനവും 21 കാര്യങ്ങൾക്ക് നിയന്ത്രണവും 10 കാര്യങ്ങൾക്ക് അനുമതിയും നൽകിയിട്ടുണ്ട്.

അതേസമയം, സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിസ്ഥിതി ലോലമേഖയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉത്തരവ് സംസ്ഥാനത്ത് ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟢
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756 l +91 9633661122
[email protected]

05/06/2022

05-06-2022കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തിഹജ്ജിന് പോവുന്നത് രണ്ടു വർഷത്തെ ഇടവേളക്കു ശേഷംപരിശുദ്ധ ഹജ്ജ് ക...
05/06/2022

05-06-2022

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

ഹജ്ജിന് പോവുന്നത് രണ്ടു വർഷത്തെ ഇടവേളക്കു ശേഷം

പരിശുദ്ധ ഹജ്ജ് കര്‍മത്തിനായി കേരളത്തിൽ നിന്ന് പുറപ്പെട്ട ആദ്യ സംഘം മദീനയിലെത്തി. സൗദി എയര്‍ലൈന്‍സിൻ്റെ എസ് വി 5747 നമ്പര്‍ വിമാനത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട 377 തീര്‍ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. യാത്രക്കാരിൽ 181 പുരുഷന്മാരും 196 സ്ത്രീകളുമാണുള്ളത്.

ഇന്നലെ രാവിലെ 8.30ന് നെടുമ്പാശ്ശേരിയില്‍ നിന്നാണ് വിമാനം യാത്ര തിരിച്ചത്. സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ യാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്തു. ഇത്തവണയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഹജ്ജ് എംബാർക്കേഷൻ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡിനെത്തുടർന്ന് മുടങ്ങിയിരുന്ന ഹജ്ജ് യാത്ര രണ്ടു വർഷത്തിന് ശേഷമാണ് പുനരാരംഭിക്കുന്നത്.

സൗദി എയർലൈൻസിൻ്റെ 377 പേർക്ക് സഞ്ചരിക്കാവുന്ന 20 വിമാനങ്ങളിലായി ജൂൺ പതിനാറ് വരെയാണ് നിലവിലെ യാത്രാ ഷെഡ്യൂൾ.

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟤
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

ടിക്കറ്റ് നിരക്കുകൾ കുറച്ച് വിമാനക്കമ്പനികൾ യാത്രക്കാർ കുറഞ്ഞതോടെ ഗൾഫ് സെക്ടറിൽ ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനിക...
04/06/2022

ടിക്കറ്റ് നിരക്കുകൾ കുറച്ച് വിമാനക്കമ്പനികൾ

യാത്രക്കാർ കുറഞ്ഞതോടെ ഗൾഫ് സെക്ടറിൽ ടിക്കറ്റ് നിരക്ക് കുറച്ച് വിമാനക്കമ്പനികൾ. പെരുന്നാളിന് യാത്രക്കാർ കൂടിയതോടെ മൂന്ന് മടങ്ങിലേറെ നിരക്ക് നൽകിയാണ് പ്രവാസികൾ നാട്ടിലെത്തിയത്.

മെയ് അവസാനം വരെ ഈടാക്കിയിരുന്ന ഉയർന്ന ടിക്കറ്റ് നിരക്ക് ഈ മാസം മുതലാണ് കുറഞ്ഞു തുടങ്ങുന്നത്. ജൂലായ് അവസാനം വരെ കണ്ണൂർ,​ കോഴിക്കോട്,​ കൊച്ചി സെക്ടറുകളിലെല്ലാം ഗൾഫ് നിരക്കിൽ ഒരുപോലെ കുറവുണ്ട്.

മിക്ക റൂട്ടുകളിലും താരതമ്യേന കുറച്ചിട്ടുണ്ടെങ്കിലും പ്രവാസികൾ ഏറെയുള്ള സൗദി സെക്ടറിൽ നിരക്ക് കുറയ്ക്കാൻ വിമാനക്കമ്പനികൾ തയ്യാറായിട്ടില്ല. ഈ ആഴ്ച കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 40,​000 രൂപയാണ് നിരക്ക്. സാധാരണഗതിയിൽ 20,​000 രൂപയ്ക്ക് താഴെ ടിക്കറ്റ് ലഭിക്കുന്ന സ്ഥാനത്താണിത്. റിയാദിലേക്ക് 30,​000 രൂപ വേണം. ജൂൺ അവസാനം വരെ കൂടിയ നിരക്കാണ്.

ഈ ആഴ്ചയിലെ എയർ ഇന്ത്യ എക്പ്രസ് ടിക്കറ്റ് നിരക്കുകൾ

◾കോഴിക്കോട് - മസ്ക്കറ്റ് : 8,​683
◾മസ്ക്കറ്റ് - കോഴിക്കോട് : 13,​300
◾കോഴിക്കോട് - കുവൈത്ത് : 16,​800
◾കുവൈത്ത് - കോഴിക്കോട് : 15,​100
◾കൊച്ചി - ദുബായ് : 12,​470
◾ദുബായ് - കൊച്ചി : 14,​788
◾കോഴിക്കോട് - അബുദാബി : 12,​462
◾ അബുദാബി - കോഴിക്കോട് : 15,​396
◾കോഴിക്കോട് - ദമാം: 16,​600
◾ദമാം - കോഴിക്കോട്: 10,000
◾കോഴിക്കോട് - ബഹറൈൻ : 18,​249
◾ബഹറൈൻ - കോഴിക്കോട് : 14,​098
◾ കോഴിക്കോട് - ദോഹ: 20,​968
◾ദോഹ - കോഴിക്കോട് : 22,​790

𝗜𝗻𝗱𝗶𝗮𝗧𝗮𝗹𝗸 𝗟𝗶𝘃𝗲 വാട്‍സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.
🟤
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ്ആപ് ചെയ്യുക
+91 7907542756 | +91 9633661122 | [email protected]

ഹാർദിക് പട്ടേൽ ബിജെപിയിൽ
02/06/2022

ഹാർദിക് പട്ടേൽ ബിജെപിയിൽ

02-06-2022കൃഷിഭവൻ വഴി കുരുമുളക് വള്ളികളും തെങ്ങിൻ തൈകളുംകൊണ്ടോട്ടി, നെടിയിരുപ്പ് കൃഷിഭവനുകൾ വഴി കുരുമുളക് വള്ളികൾ വിതരണം...
02/06/2022

02-06-2022

കൃഷിഭവൻ വഴി കുരുമുളക് വള്ളികളും തെങ്ങിൻ തൈകളും

കൊണ്ടോട്ടി, നെടിയിരുപ്പ് കൃഷിഭവനുകൾ വഴി കുരുമുളക് വള്ളികൾ വിതരണം ചെയ്യുന്നു. 25 സെന്റിൽ കുറയാത്ത കൃഷിഭൂമിയുള്ള കർഷകരാണ് ബന്ധപ്പെടേണ്ടത്. ഗവൺമെൻ്റ് പെപ്പെർ ഡെവലപ്മെൻ്റ് സ്കീമിൻ്റെ ഭാഗമായാണ് ഭാഗമായി 220 വള്ളികളാണ് ഒരാൾക്ക് നൽകുന്നത്.

ജൂൺ അവസാനത്തിൽ വിതരണത്തിന് എത്തുന്ന തെങ്ങിൻതൈകൾക്കുള്ള ബുക്കിംഗ് ഇരു കൃഷിഭവനുകളിലും ആരംഭിച്ചിട്ടുണ്ട്.

*ബന്ധപ്പെടേണ്ട നമ്പറുകൾ*
9383471752, 9605161998, 9037963913 (കൊണ്ടോട്ടി)
9447115468 (നെടിയിരുപ്പ്)

നെടിയിരുപ്പ് കൃഷിഭവനുമായി ബന്ധപ്പെട്ടാൽ പാഷൻ ഫ്രൂട്ട്, കറിവേപ്പ് തൈകൾ ലഭിക്കുമെന്ന് കൃഷി ഓഫിസർ ബാബു ഷകീർ അറിയിച്ചു.

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟤
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

02-06-2022ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ച് ഫൈനലിസ്സിമ ...
02/06/2022

02-06-2022

ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്

യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ച് ഫൈനലിസ്സിമ കിരീടം അർജന്റീനക്ക്. കോപ്പ ജേതാക്കൾക്കായി ലൗത്താരോ മാർട്ടിനെസ്, എയ്ഞ്ചൽ ഡി മരിയ, പൗളോ ഡിബാല എന്നിവർ വല കുലുക്കി.

മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് അർജൻ്റീന ജേതാക്കളായത്.

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟤
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

02-06-2022ത്രിപുരയിൽ സിപിഎം, ബിജെപി, ടിഎംസി നേതാക്കൾ കോൺഗ്രസിൽ ചേർന്നുഅഗർത്തല: ഭരണകക്ഷിയായ ബിജെപിയിൽനിന്നടക്കം 84 മുൻനിര...
02/06/2022

02-06-2022

ത്രിപുരയിൽ സിപിഎം, ബിജെപി, ടിഎംസി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

അഗർത്തല: ഭരണകക്ഷിയായ ബിജെപിയിൽനിന്നടക്കം 84 മുൻനിര നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ബിജെപിയിൽ നിന്ന് 25, സിപിഎമ്മിൽനിന്ന് 50 പുറമെ, ടിഎംസിയിൽനിന്ന് പേർ എന്നിങ്ങനെയാണ് കോൺഗ്രസിൽ ചേർന്നത്. നിയമ സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടികൾക്ക് വലിയ ആഘാതമാവുന്നതാണ് ഈ കൊഴിഞ്ഞുപോക്ക്.

സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം ഛായൻ ഭട്ടാചാർജിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ ചേർന്നവരെ എഐസിസി സെക്രട്ടറി സരിത ലൈത്ഫലങ്, സീനിയർ നേതാവ് സുദിപ് റോയ് ബർമൻ എന്നിവർ കോൺഗ്രസ് ഭവനിൽ സ്വീകരിച്ചു. ഭരണ കക്ഷിയായ ബിജെപിയിൽനിന്ന് എംഎൽഎമാർ അടക്കം കൂടുതൽ പേർ കോൺഗ്രസിലെത്തുമെന്ന് റോയ് ബർമൻ പറഞ്ഞു.

സ്വീകരണ ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ, ബിജെപി-ഐപിഎഫ്റ്റി കൂട്ടുകക്ഷി ഭരണം സംസ്ഥാനത്തെ തകർത്തതായും ഇതിന് മാറ്റം വരുത്താൻ കോൺഗ്രസിനേ കഴിയൂ എന്നും പറഞ്ഞു.

IndiaTalk Live വാട്‍സ് ആപ് ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/GZjOIPAiW2l7VGnHtHqaJt
ലിങ്കിൽ ക്ലിക്ക് ചെയ്യുക.

🟤
വാർത്തകൾക്കും പരസ്യങ്ങൾക്കും
വാട്‍സ് ആപ് ചെയ്യുക
+91 7907542756
+91 9633661122
[email protected]

We are hiring!
01/06/2022

We are hiring!

Address


673638

Alerts

Be the first to know and let us send you an email when IndiaTalk Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to IndiaTalk Live:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share