Free Press

Free Press Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Free Press, Media/News Company, .

കെ ടി ജലീലിന് പറയാൻ ഉള്ളത് : ഇന്നലെ കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തവിവരമറിഞ്ഞയുടൻ പ്രതികരണത്തിനായ...
12/09/2020

കെ ടി ജലീലിന് പറയാൻ ഉള്ളത് :

ഇന്നലെ കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത
വിവരമറിഞ്ഞയുടൻ പ്രതികരണത്തിനായി അദ്ദേഹത്തെ വിളിച്ചിരുന്നു. മന്ത്രി ഫോൺ
എടുത്തില്ല. ഇന്നു രാവിലെ വീണ്ടും വിളിച്ചു. സംസാരിച്ചു. The Federal ൽ
റിപ്പോർട്ടായി അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞാൻ മന്ത്രിയുമായി നടത്തിയ
സംഭാഷണത്തിന്റെ പൂർണ്ണരൂപം ഇവിടെ കൊടുക്കുന്നു.ഓൺലൈൻ /ഓഫ്‌ലൈൻ മാധ്യമങ്ങൾ എന്നോട്‌ ചോദിക്കാതെ പുന പ്രസിദ്ധീകരിക്കാൻ പാടുള്ളതല്ല.

ചോദ്യം: താങ്കളെ ഇ ഡി ചോദ്യം ചെയ്തിരുന്നോ?
ഉത്തരം: ചെയ്തിരുന്നു

ചോദ്യം: എപ്പോഴായിരുന്നു ചോദ്യം ചെയ്യൽ. ചട്ടപ്രകാരം നോട്ടീസ് തന്നാണോ
വിളിപ്പിച്ചത്?
ഉത്തരം:അതേ. എല്ലാം ചട്ടപ്രകാരം തന്നെയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട്
നിരവധി പേരെ അവർ കാണുന്നുണ്ട്.

ചോദ്യം: ഇന്നലെ എത്ര മണിക്കാണ് അവരെ കണ്ടത്?
ഉത്തരം: രാവിലെ ഏകദേശം 9 മണിയോടെ

ചോദ്യം: എത്രനേരം നീണ്ടു?
ഉത്തരം: ഏതാണ്ട് ഒന്നര വരെ

ചോദ്യം :അക്കാര്യം താങ്കൾ മാധ്യമങ്ങളിൽ നിന്ന് മറച്ചുവച്ചു എന്ന് പറയുന്നുണ്ടല്ലോ?
ഉത്തരം :അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമെന്താണ്? ഇഡി അവരുടെ ജോലി ചെയ്യുന്നു,
അവർ മാധ്യമങ്ങളോട് അത് പറയുന്നില്ലല്ലോ!

ചോദ്യം: താങ്കളെ ചോദ്യം ചെയ്തതായി ദില്ലിയിലെ ഇഡി ഓഫീസിൽ നിന്നും കൺഫേം
ചെയ്തുവെന്നാണ് റിപ്പോർട്ട്..
ഉത്തരം: അതെ, അതു പക്ഷെ ഞാനവരെ കണ്ടതിനു ശേഷമല്ലേ?

ചോദ്യം: അക്കാര്യം മറച്ചുവച്ചുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആക്ഷേപം..
ഉത്തരം: (ചിരി) അങ്ങനെയന്നുമില്ല..ഞാൻ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.അത്രയേ ഉള്ളൂ

ചോദ്യം: ഇപ്പോഴെന്താണ് തോന്നുന്നത്?
ഉത്തരം: എനിക്ക് വലിയ ഒരു ഭാരം ഇറക്കി വച്ചതുപോലെ തോന്നുന്നു.

ചോദ്യം: എന്തായിരുന്നു അവരുടെ അന്വേഷണത്തിന്റെ ഫോക്കസ് ?
ഉത്തരം: അവർ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചോദിച്ചു. ഞാൻ
എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി തന്നെ മറുപടിയും പറഞ്ഞു .വളരെ
സൗഹാര്ദപരമായനാണ്അവർ ഇടപെട്ടത്.

ചോദ്യം : റംസാൻ കിറ്റുമായി
ബന്ധപ്പെട്ട കാര്യങ്ങളാണോ ചോദിച്ചത് ? സ്വർണകടത്തുമായി ബന്ധപ്പെട്ട
കാര്യങ്ങൾ ചോദിച്ചുവോ ? ഉത്തരം :സ്വർണക്കടത്തുമായി ബന്ധപ്പെട്ട യാതൊന്നും തന്നെ
എന്നോട് ചോദിച്ചില്ല .കോൺസുലേറ്റ് വഴി ഖുർ ആനും പെരുന്നാൾ കിറ്റും കൊണ്ട്
വന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ചോദിച്ചുള്ളൂ .

ചോദ്യം : ഈ വിഷയത്തിൽ
ധാരാളം ആക്ഷേപങ്ങൾ നിങ്ങൾക്കെതിരെ ഉയർന്നല്ലോ ? ആ സാഹചര്യത്തിൽ
ചോദിക

22/02/2020

ഒരപകടത്തിന്റെ നടുക്കം മാറും മുൻപ്..... ഇന്നലെ കൊച്ചിയിൽ ഒരു മുടിനാരിഴ രക്ഷപ്പെടൽ !

ഫോർട്ട്‌ കൊച്ചി - വൈപ്പിൻ റോ റോ ജങ്കാർ മറ്റൊരു യാത്ര ബോട്ടിൽ ഉരസുന്ന അപകടകരമായ ദൃശ്യങ്ങൾ. !
അശ്രദ്ധയാണ് അപകടം ക്ഷണിച്ചു വരുത്തുന്നത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.
രാജ്യത്തു തന്നെ കപ്പൽചാൽ മുറിച്ചു കടക്കുന്ന അപൂർവം ഫെറി സെര്വീസുകളിൽ ഒന്നാണ് ഫോർട്ട്‌ കൊച്ചി വൈപ്പിൻ സർവീസ്.

 #പാക്കിസ്ഥാൻ_സിന്ദാബാദ്‌ വിളിച്ച തീവ്രവാദി അമൂല്യയുടെ ചിക്കമംഗലൂരെ വീട് കൊടുങ്കാറ്റിൽ തകർന്നു..
21/02/2020

#പാക്കിസ്ഥാൻ_സിന്ദാബാദ്‌ വിളിച്ച തീവ്രവാദി അമൂല്യയുടെ ചിക്കമംഗലൂരെ വീട് കൊടുങ്കാറ്റിൽ തകർന്നു..

21/02/2020

ട്രാൻസ് വഴിതുറക്കുന്നത് വിവാദത്തിലേക്കോ?

ട്രാൻസ് കണ്ടിറങ്ങിയ പ്രേക്ഷകർ പ്രതികരിക്കുന്നു

റാന്നി കോഴഞ്ചേരി റൂട്ടിൽ കീക്കോഴുരിന് സമീപം കാർ  മതിലിൽ ഇടിച്ചുണ്ടായ അപകടം
17/02/2020

റാന്നി കോഴഞ്ചേരി റൂട്ടിൽ കീക്കോഴുരിന് സമീപം കാർ മതിലിൽ ഇടിച്ചുണ്ടായ അപകടം

17/02/2020

മുല കുടി മാറാത്ത കൊച്ചിനെ രണ്ടാൻ അച്ഛൻ ക്രൂരമായി മർദിച്ചു കൊച്ചു വണ്ടാനം ICU

അയിരൂപ്പാറ വില്ലേജിലെ ബ്ലോക്ക് 12 റീ സർവ്വെ 520 റോഡ് പുറമ്പോക്ക് 40 സെന്റ് അളന്ന് തിട്ടപ്പെടുത്തുവാൻ ബഹു.ഹൈക്കോടതി wpc 2...
14/02/2020

അയിരൂപ്പാറ വില്ലേജിലെ ബ്ലോക്ക് 12 റീ സർവ്വെ 520 റോഡ് പുറമ്പോക്ക് 40 സെന്റ് അളന്ന് തിട്ടപ്പെടുത്തുവാൻ ബഹു.ഹൈക്കോടതി wpc 23884/2019 വിധി നടപ്പിലാക്കിയ താലൂക്ക് ഫസ്റ്റ് ഗ്രേഡ് സർവ്വെയർ ശ്രീജിത്തിനും സെക്കന്റ് ഗ്രേഡ് സർവ്വെയർ പ്രതിഭയ്ക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു
NB :- Coc 1093/2018 എന്തായെന്ന് അവർക്ക് മാത്രമേ അറിയുകയുള്ളു .മലയാളഭാഷ ഭരണഭാഷ

റോഡിന്റെ അവസാനം... ധനുഷ്‌കോടി പോയിട്ടുണ്ടോ ഇവിടെ 👍🤞🥰
04/02/2020

റോഡിന്റെ അവസാനം... ധനുഷ്‌കോടി പോയിട്ടുണ്ടോ ഇവിടെ 👍🤞🥰

കൊറോണാ വൈറസ്:  വ്യാജവാർത്തകൾക്കെതിരെ കർശനനടപടി കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ  വ്യാജ പ്രചാരണം നടത്ത...
02/02/2020

കൊറോണാ വൈറസ്: വ്യാജവാർത്തകൾക്കെതിരെ കർശനനടപടി

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയ മൂന്ന് പേരെ തൃശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഇബ്രാഹിം മകൻ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) എന്നിവരെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസും പഴയന്നൂർ വടക്കേത്തറ കുന്നത്ത് വീട്ടിൽ ശബരി (28) എന്നയാളെ പഴയന്നൂർ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 (O) വകുപ്പുമനുസരിച്ചാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച പുനല്ലൂർ സ്വദേശി അനീഷ് ജോർജ്ജിനെതിരെ മതിലകം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായവരുടെ പോസ്റ്റുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഇവരും കേസിൽ പ്രതിയാവും.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക.

പത്മനാഭ സ്വാമി ക്ഷേത്രംതിരു അനന്തപുരംസവിശേഷമായ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ,അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്...
02/02/2020

പത്മനാഭ സ്വാമി ക്ഷേത്രം
തിരു അനന്തപുരം

സവിശേഷമായ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ,
അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.

ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം,
ഭഗവത് ചൈതന്യത്തിലൂടെയും,
നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുദങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നതു എടുത്തു ചൊല്ലേണ്ട കാര്യമില്ലാ എന്നിരുന്നാലും ,
ക്ഷേത്രത്തിനു അകത്തു നിൽക്കും നേരം കൂടി, പലരും അറിയാണ്ട് പോകുന്നയൊരു വസ്തുതയെന്തായെന്നാൽ ,
പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂറിന്റെയും,വേണാടിന്റെയും
അനന്തപുരിയുടെയും അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും .

അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും,
കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ് ....

* മൂന്നു വാതിലുകളിൽ കൂടി പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.

നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിന്റെ അടിത്തറ തീർത്തിരിക്കുന്നത്.
വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ല.
കടുശർക്കരയോഗം എന്ന അത്യപൂർവആയുർവ്വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്.

ഞണ്ടിന്റെ കുഴിയിലും,
ഉറുമ്പിന്റെ പുറ്റിലുമുള്ള മണൽതരികൾ,ചതുപ്പുനിലം,മലയോരം, സമതലം,കടലോരം,ആറ്റിൻതീരം മുതലുള്ള മണ്ണും മണലും,ദേവവൃക്ഷങ്ങളുടെ തടികൾ ത്രിപ്പലി,ത്രിഫല,ചുക്ക്,കുരുമുളക്, നാല്പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഷായക്കൂട്ടുകൾ, പലതരം എണ്ണകൾ,ദ്രവ്യങ്ങൾ, ധാന്യപൊടികൾ, പലതരം പശകൾ,ചന്ദനം, കസ്തൂരി,കർപ്പൂരം,കുങ്കുമം എന്നിവ ചേർത്ത ചൂർണ്ണങ്ങൾ .ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേർത്തുള്ള അതിസങ്കീണമായ പ്രക്രിയയിൽ കൂടിയാണ് കടുശർക്കരയോഗം നിർമ്മിച്ചത് .
ദേവവൃക്ഷങ്ങളുടെചട്ടകൂടിൽ ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിർമ്മിച്ചിരിക്കുന്നത്.
അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും,
ആന്തരിക അവയവങ്ങളായി സാളഗ്രാമവും,
ശരീരമായി ഔഷധക്കൂട്ടും ചേർന്ന മഹനീയമായ നിർമ്മിതിയാണ്‌,
മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം.

* ധാരാളം തുരങ്കങ്ങള് ക്ഷേത്രത്തിൽ നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.
കവടിയാർ കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങൾ
ഭാവനാശകലങ്ങളല്ല എന്നറിയണം എങ്കിൽ, ക്ഷേത്രത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ഒടിയന്വാഴി എന്നൊരു ഇടം ചെല്ലണം.
(അവിടേയ്ക്കു പൊതുജനങ്ങൾക്കു ഇപ്പോൾ പ്രവേശനം നിരോധിച്ചിരിക്കുകയാണ്)
കടൽതീരത്തുള്ള ഈ തുരങ്കത്തിൽ വേലിയേറ്റ വേളകളിൽ കയറുന്ന ജലം തിരികെ ഒഴുകിപോകുവാൻ ആഴ്ചകൾ എടുക്കുമെന്നു മാത്രമല്ല, പവിഴം,മുത്ത് സ്വർണം എന്നിവ ചിലപ്പോൾ ഒക്കെ അവിടെ നിന്നും കണ്ടെത്താറും ഉണ്ട് . മുങ്ങൽ വിദഗ്ദ്ധരായ മത്സ്യതൊഴിലാളികൾ പലരും ഈ തുരങ്കത്തില് ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.
മാത്രമല്ല,ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണർ കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയത്.
കടലിന് ചുവടുകൾ അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളത് പുരാവസ്തുവകുപ്പ് റഡാർ ഉപയോഗിച്ചു ത്രിമാനചിത്രം നിർമ്മിച്ചതും, അതിലെ കണ്ടെത്തലുകൾ തൃപ്തികരമായ രീതിയിൽ പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങൾ കൊണ്ടു മാത്രമാണ് അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയിൽ കാതോർത്താൽ കടൽ ഇരമ്പുന്ന ശബ്ദം കേൾക്കാൻ സാധിക്കുന്നത് .

* ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുദമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേർന്നു നിർമ്മിച്ചയീ ക്ഷേത്രം.
വരഷദിവസങ്ങളെ സൂചിപ്പിക്കാൻ 365 കൽ തൂണുകളും,
മനുഷ്യശരീരത്തെ സൂചിപ്പിക്കാൻ വഴികളും ക്ഷേത്രത്തിലുണ്ട്. '
ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിലെ തൂണുകളിൽ കൃത്യമായി തട്ടിയാൽ ശിലയില് നിന്നും സപ്തനാദമാണ് ഉണ്ടാവുക .
നൂറ്റാണ്ടുകൾ മുന്നേ,യാതൊരു സാങ്കേതികവിദ്യയും ഇല്ലാതെ കിള്ളിയാറിൽ കൂടി കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിർമ്മിച്ചിരിക്കുന്നത്‌ എന്നതു ആശ്ചര്യമാണ്.

* ബി നിലവറ തുറക്കാൻ പാടില്ലാ എന്നൊരു കൂട്ടമുണ്ട്.
എന്നാല് ബി നിലവറ തുറക്കാൻ സാധിക്കില്ലാ എന്നല്ല അതിന്റെ സാരം .
ബി നിലവറയ്ക്കു ഉള്ളിൽ ഒരു നിലവറയുണ്ട് ,
അതിനുള്ളിൽ മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം കാരണം,ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തിൽ കുടികൊള്ളുന്നയിടവും , സാക്ഷാൽ ശ്രീ നരസിംഹമൂർത്തി സംരക്ഷിക്കുന്ന അറയുമാണ് ഇതെന്നു വിശ്വാസം.
ബി നിലവറ,നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു,നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കൽ പ്പാളികളാൽ പൂട്ടിയത ആകുന്നു. മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന് പാടുള്ളൂ.*

ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു.
ആദ്യകാലങ്ങളിൽ
കളിമണ്ണുകൊണ്ടും
പിന്നീടു കരിങ്കല്ലുകൊണ്ടും തീർത്ത മതിലുകൾ ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയർ ത്തിയതിനാലണു അങ്ങിനെ പറയുന്നത്.

ഒരു അരിമണി ആണേൽ കൂടി, അമ്പലത്തിൽ സമർപ്പിച്ചാൽ അത് താളിയോലയിൽ കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില് രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകൾ എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയിൽ ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകൾ .

* ആദ്യകാലങ്ങളിൽ കളിമണ്ണുകൊണ്ടു നിർമ്മിച്ച കോട്ട,ശേഷംകരിങ്കല്ലുകൊണ്ടു തീർത്തൂ.
ഇന്നും കോട്ടയിലെ കരിങ്കല്ലിനു ഇടയിലൊരു പേനാകത്തി കൂടി കയറില്ല.അത്രയ്ക്കു കൃത്യമാണ്, ശക്തമാണ് ഓരോരോ കല്ലുകളും.
എന്നാൽ ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികൾ നടക്കും നേരം തകർക്കുകയുണ്ടായി. അങ്ങിനെ തകർത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരിൽ ഇന്ന് അറിയപ്പെടുന്നു.

ക്ഷേത്ര നിർമ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലൻ പാറയിൽ നിന്നായിരുന്നു.
ആദ്യ സെൻട്രൽ ജയിൽ വന്നതും കോട്ടയ്ക്കുള്ളിൽ തന്നെയാണ്. തിരുവിതാംകൂർ സൈന്യത്തിന്റെ ബാരക്കുകൾ സെൻട്രൽ ജയിലാക്കി മാറ്റുകയായിരുന്നു.
ശേഷമതു കോട്ടയ്ക്കു പുറമെയാക്കി.

തോവാള മുതൽ തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്,
ശേഷം ഭാഗം വച്ചു പലതായിയെങ്കിലും ഇന്നും പൂജാപുഷ്പങ്ങൾ എത്തുന്നത് തോവാളയിൽ നിന്നും തന്നെയാണ് ശുദ്ധിയോടു മാത്രമാണ് ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങൾ വളർത്തുക.താമര പുഷ്പങ്ങൾ വെള്ളയാണി കായലിൽ നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തിൽ നിന്നും പൂജാദ്രവ്യങ്ങൾ നീക്കം ചെയ്യുന്നത് മയില്പീലി ഉപയോഗിച്ചാണ്

* ക്ഷേത്രത്തിന്റെ മൂലസ്ഥാനം കാസർഗോഡ്‌ ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്.
"ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശർക്കരയോഗപ്രകാരം നിർമ്മിച്ച വിഗ്രഹമാണ്‌ അവിടയും ഉള്ളത്.
അമ്പലം സ്ഥിതിചെയ്യുന്ന കുളം മരത്തടിയും റബ്ബർപശയുംപോലുള്ള ഒരു മിശ്രിതം കൊണ്ട് കോർക്ക് ഉപയോഗിച്ച് അടച്ചിട്ടുണ്ട് എന്നാ പറയപ്പെടുന്നു.
അതു ഇളക്കിയാൽ കുളത്തിലെ വെള്ളം ഭൂമിയുടെ അടിയിൽ നിർമ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.

* ഭഗവാൻ ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യം ഇത് മാത്രമായിരുന്നു. (ഇന്ത്യൻ യൂണിയനിൽ സ്റ്റേറ്റ് ഓഫ് ട്രാവന്കൂർ ലയിക്കുന്നതിനു മുന്നേ വരെ). ഓരോരോ ദിനവും തിരുവിതാംകൂർ രാജവംശത്തിലെ മുതിർന്ന ആൾ പുലർച്ചെ ഭഗവാനെ മുഖം കാട്ടി,ദൈന്യദിന ഭരണകാര്യങ്ങൾ ഉണർത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.
ഒരു ദിവസം അതിൽ വീഴ്ചവരുത്തിയാ ൽ സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയും വേണം എന്നുള്ളത് നിർബന്ധം ആയിരുന്നു. വേണാടിന്റെ ദേശിയ പതാകയിലുള്ള വലംപിരി ശംഖു് ഭഗവൽ മുദ്രയാണ്,രാജ്യാധികാരി
ശ്രീ അനന്തപദ്മനാഭനും.

* ബ്രിട്ടീഷ്‌ഭരണകാലത്തു തന്നെ ആറാട്ട്‌ വേളയിൽ കര,വായു സേനാവിഭാഗങ്ങളും, പോലീസും,അർദ്ധ സൈനിക വിഭാഗങ്ങളും 21 തോക്ക് അഭിവാദ്യംശ്രീപദ്മനാഭനു നടത്തി വന്നിരുന്നു. പിന്നിട് ശ്രീമതി ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് നിർത്തലാക്കുകയുണ്ടായി. പദ്മനാഭന്റെ ആറാട്ടു വേളയിൽ മാത്രമാണ് അനന്തപുരി അന്തർദേശിയ വിമാനതാവളം അടയ്ക്കുക.ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളിൽ കൂടി കടന്നു പോകുന്നതിലാലാണ് ഇത്.

* ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് പറഞ്ഞ സ്ഥിതിക്ക്,കോട്ടയ്ക്കു തൊട്ടു പുറമേ,ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ശ്രീ മഹാഗണപതിയെ കുറിച്ച് പറഞ്ഞേ മതിയാകൂ!
പദ്മനാഭപുരം തലസ്ഥാനമായിരുന്ന കാലത്ത് തിരുവിതാംകൂർ സൈന്യത്തിലെ ഒരു സൈനിക സ് നദിയിൽ നിന്നും കിട്ടിയതാണ് ആ ഗണപതി വിഗ്രഹം. തിരുവിതാംകൂർ സൈന്യം ആ വിഗ്രഹം തങ്ങളുടെ പരദേവതയായി പൂജിച്ചു പോന്നു.ശേഷം തലസ്ഥാനം അനന്തപുരി ആയി മാറിയ നേരം പഴവങ്ങാടിയിൽ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
സൈന്യം, ശേഷം മദ്രാസ് രജിമെന്റിൽ ലയിക്കുകയും, ക്ഷേത്രകാര്യങ്ങൾ ഭാരതീയ കരസേനയുടെ പാങ്ങോട് ഉളള ക്യാമ്പ് നടത്തുകയും ചെയ്യുന്നു .

നിലവറയിൽ സ്വർണ്ണവും,മനസ്സുനിറയെ സ്നേഹവും മാത്രമുള്ള ശ്രീപദ്മനാഭന്റെ പ്രജയെന്നതിൽ എന്നും നമുക്ക് അഭിമാനിക്കാം.. .

ഹിന്ദു പുരാണം

കുവൈറ്റിലേക്ക് അനധികൃത വസ്തുക്കള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തിhttps://www.sathyamonline.com/cu...
25/01/2020

കുവൈറ്റിലേക്ക് അനധികൃത വസ്തുക്കള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി
https://www.sathyamonline.com/customs-seizes-huge-quantity-of-imitation-goods/

കുവൈറ്റ് : കുവൈറ്റിലേക്ക് അനധികൃത വസ്തുക്കള്‍ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി . രാജ്യത.....

Address


Website

Alerts

Be the first to know and let us send you an email when Free Press posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share