Positive Vibes - by Doja Kuriakose

  • Home
  • Positive Vibes - by Doja Kuriakose

Positive Vibes - by Doja Kuriakose ഞാൻ ഡോജ. അമ്മയാണ്.വായിച്ചതും കണ്ടതും കേട്ടതുമായ ഈ കുഞ്ഞു ജീവിതത്തിലെ ചില അനുഭവങ്ങൾ,അറിവുകൾ ഇതൊക്കെ ഇവിടെ പ്രതീക്ഷിക്കാം.

എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ
24/12/2024

എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ

20/12/2024

പിള്ളേരുടെ പ്രോഗ്രാം ഞായറാഴ്ച ശാലോം ടിവി യിൽ വരുമേ 8pm

പിള്ളേരുടെ ക്രിസ്മസ് കരോൾ ഗാനം , ഷൂട്ടിംഗ് by Shalom TV
12/12/2024

പിള്ളേരുടെ ക്രിസ്മസ് കരോൾ ഗാനം , ഷൂട്ടിംഗ് by Shalom TV

ജീവിതത്തിൽ സ്ഥിരത ഉളളവർ ആവുക എന്നതാണ് എന്ത് നേടിയെടുക്കാനും ഉള്ള എളുപ്പ വഴി.. ചെയ്യുന്ന കാര്യങ്ങളിൽ ..പറയുന്ന വാക്കുകളിൽ...
04/12/2024

ജീവിതത്തിൽ സ്ഥിരത ഉളളവർ ആവുക എന്നതാണ് എന്ത് നേടിയെടുക്കാനും ഉള്ള എളുപ്പ വഴി.. ചെയ്യുന്ന കാര്യങ്ങളിൽ ..പറയുന്ന വാക്കുകളിൽ.. ശുഭദിനം

03/12/2024

എൻ്റെ instayil എന്ത് നിധി ആണുള്ളത് എന്ന് അറിയില്ല..ആരോ അത് അടിച്ചോണ്ട് പോയി.. പുതിയ insta താഴെ കൊടുക്കുന്നു.. instayil ഉള്ളവർ follow ചെയ്യണേ

02/12/2024

എന്റെ positivevibesby_dojakuriakose എന്ന ഇൻസ്റ്റാഗ്രാം പേജ് ഹാക്ക് ആയി :(

ഇടക്കൊക്കെ തനിച്ച് ഇരിക്കുന്നത് നല്ലതാ ... അൽപനേരം ജോലി തിരക്കോ,  അടുക്കള കാര്യങ്ങളോ , മക്കളുടെ കലപിളകളോ ഒന്നും ഇല്ലാതെ ...
27/11/2024

ഇടക്കൊക്കെ തനിച്ച് ഇരിക്കുന്നത് നല്ലതാ ... അൽപനേരം ജോലി തിരക്കോ, അടുക്കള കാര്യങ്ങളോ , മക്കളുടെ കലപിളകളോ ഒന്നും ഇല്ലാതെ ഒരു me time ..

ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ ആത്മബലം ആണ്.. താൻ വിശ്വസിക്കുന്ന മൂല്യങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്...
22/11/2024

ഒരു സ്ത്രീയുടെ സൗന്ദര്യം അവളുടെ ആത്മബലം ആണ്.. താൻ വിശ്വസിക്കുന്ന മൂല്യങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ആത്മബലം.. നിങ്ങളുടെ സാഹചര്യങ്ങൾ , comfort zone കൾ, ഇടപെടേണ്ടി വരുന്ന വ്യക്തികൾ ഒക്കെ മാറിയേക്കാം..ചിലപ്പോൾ ജീവിതത്തിൽ എല്ലാം ശാന്തം ആയിരിക്കും .. ചിലപ്പോൾ കാറ്റും കോളും തിരമാലകളും നിങ്ങളെ ഭയപ്പെടുത്തിയേക്കാം... തിരമലകൾക്കപ്പുറം ഉള്ള ആഴകടലിൻ്റെ ശാന്തത മനസ്സിലാകണമെങ്കിൽ , തിരമാലകൾ മറി കടന്നെ മതിയാകൂ.. ശുഭദിനം

എല്ലാവർക്കും കേരളപ്പിറവി ആശംസകൾ .. നോക്കണ്ട ഉണ്ണിയെ ഇത് ഞാൻ തന്നെ ആ.. പഴയ ഫോട്ടോസ് എടുത്ത് ഇടക്കു ഇങ്ങനെ നോക്കണേ ഒരു ശീല...
01/11/2024

എല്ലാവർക്കും കേരളപ്പിറവി ആശംസകൾ .. നോക്കണ്ട ഉണ്ണിയെ ഇത് ഞാൻ തന്നെ ആ.. പഴയ ഫോട്ടോസ് എടുത്ത് ഇടക്കു ഇങ്ങനെ നോക്കണേ ഒരു ശീലം ആയി പോയി..

ഞായറാഴ്ച ചേച്ചിമാരുടെ വേദപാഠ ക്ലാസ് കഴിയാൻ ഉള്ള കാത്തിരിപ്പ്.. തെരേസുവിൻ്റെയും ജോകുട്ടൻ്റെയും ഓട്ടം കാരണം പിടിച്ച് വണ്ടി...
27/10/2024

ഞായറാഴ്ച ചേച്ചിമാരുടെ വേദപാഠ ക്ലാസ് കഴിയാൻ ഉള്ള കാത്തിരിപ്പ്.. തെരേസുവിൻ്റെയും ജോകുട്ടൻ്റെയും ഓട്ടം കാരണം പിടിച്ച് വണ്ടിക്കുള്ളി ലോക്ക് ആക്കി

എത്ര പെട്ടന്നു ആണ് ജീവിതം മുന്നോട്ടു പോകുന്നത്..ജീവിതത്തിന്റെ priorityകൾ മാറുന്നത്..ഒരു കാലത്തു ചിലരൊക്കെ മിണ്ടിയില്ലേൽ ...
22/10/2024

എത്ര പെട്ടന്നു ആണ് ജീവിതം മുന്നോട്ടു പോകുന്നത്..ജീവിതത്തിന്റെ priorityകൾ മാറുന്നത്..ഒരു കാലത്തു ചിലരൊക്കെ മിണ്ടിയില്ലേൽ , ചെറിയ കാര്യങ്ങൾ ഊതിപെരുപ്പിച്ചു നീരസം കാണിച്ചാൽ പുറമെ അതൊന്നും കാണിച്ചിരുന്നില്ലേലും മനസ്സിൽ ഒരു നീറ്റൽ ആയിരുന്നു.. എല്ലാവരുടെയും കാര്യത്തിൽ അല്ല കേട്ടോ.. മനസ്സിൽ പ്രിയപ്പെട്ടവർ എന്ന് കരുതിയിരുന്നവരുടെ കാര്യത്തിൽ മാത്രം. അല്ലാതെ ഉള്ളവരോട് ഒക്കെ അന്നും ഇന്നും എന്നും പോയി നിങ്ങളുടെ കാര്യം നോക്കെന്നു മനസ്സിൽ രഹസ്യമായി ഉറക്കെ പറയും ..

ഇന്ന് പലതും.. പലരും.. priority അല്ലാതായിരിക്കുന്നു.. ഇപ്പോഴും ചെറിയ കാര്യങ്ങൾ കണ്ടു പിടിച്ചു ആരേലും സംസാരിക്കുന്നതിൽ നീരസം കാണിച്ചാൽ മനസ്സിലായാൽ പോലും ഞാൻ അത് പുറത്തു കാണിക്കാതെ അങ്ങട് കേറി അങ്ങ് സംസാരിക്കും.. അതൊക്കെ എന്റെ priority ലിസ്റ്റ് യിൽ നിന്ന് എന്നെ എടുത്ത് മാറ്റപ്പെട്ടിരിക്കുന്നു..ചിലപ്പോൾ ആരോടും സംസാരിക്കാൻ ഒരു മൂഡ് ഉണ്ടാകില്ല. അപ്പോൾ ഒരു ചിരിയിൽ ഒതുക്കും. മനസിന്റെ ഓരോരോ കാര്യങ്ങളെ.

ജീവിതത്തിൽ എത്ര സ്ട്രോങ്ങ് ആയി നിന്നാലും ചില സമയത്തു നമ്മൾ പതറും.. ചിലരുടെ മുന്നിൽ , ചില സാഹചര്യങ്ങളിൽ.. എന്ത് പറയണം , എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഓർത്തു ടെൻഷൻ ആകും .. ചിലപ്പോൾ അറിയാതെ കണ്ണുകൾ ഈറൻ അണിയും.. ചിലർ നമ്മുടെ പതർച്ചകളെയും തളർച്ചകളെയും അവരുടെ ആയുധങ്ങൾ ആക്കും..

ജീവിതം അങ്ങനെ ആണ് ..സാഹചര്യങ്ങൾ മാറും ..priorityകൾ മാറും..ചിലപ്പോൾ നമ്മൾ തളരും ..പതറും..അഗാദങ്ങളിലേക്ക് താഴ്ന്നു പോകുന്നു എന്ന് തോന്നും .. പതറിയാലും തളർന്നാലും വീണാലും എഴുന്നേൽക്കുക ..ജീവിതം മുന്നോട്ടേക്കു ആണ്..

17/10/2024

ഡ്രൈവിംഗ് പഠിക്കൽ Part2 : വണ്ടിയുമായി കെട്ടിയോന്റെ കൂടെ ഗോദയിലേക് (റോഡിലേക്ക്)

Happy b'day appe..
12/10/2024

Happy b'day appe..

ജന്മദിനാശംസകൾ അറിയിച്ച എല്ലാവരോടും ഒത്തിരി സ്നേഹം ... :) ..
11/10/2024

ജന്മദിനാശംസകൾ അറിയിച്ച എല്ലാവരോടും ഒത്തിരി സ്നേഹം ... :) ..

01/10/2024

രണ്ടു തലമുറകൾ നേരിൽ കാണുമ്പോൾ: അടുക്കള കോവിലകത്തെ തമ്പുരാനും തമ്പുരാട്ടിയും

ഓണം കഴിഞ്ഞട്ടും നമ്മുടെ ഓണാഘോഷം തീർന്നില്ലേ.. ഓഫീസിലെ ഓണാഘോഷ വിശേഷങ്ങൾ ...
27/09/2024

ഓണം കഴിഞ്ഞട്ടും നമ്മുടെ ഓണാഘോഷം തീർന്നില്ലേ.. ഓഫീസിലെ ഓണാഘോഷ വിശേഷങ്ങൾ ...

23/09/2024

Washing machine കളുടെ കുടുംബയോഗം : വീഡിയോസ് ഇഷ്ടം ആയാൽ subscribe ചെയ്ത് കൂടെ കൂട്ടാമോ

Address


Website

https://evakuttyudeviseshangal.blogspot.com/

Alerts

Be the first to know and let us send you an email when Positive Vibes - by Doja Kuriakose posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Positive Vibes - by Doja Kuriakose:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share